Sunday, March 20, 2011

കായ്ക്കാത്ത മരങ്ങൾ

"അമ്മ എന്ന മഹിതമായ പദവി സോഷ്യല്‍മദര്‍, ബയോളജിക്കല്‍ മദര്‍, ലീഗല്‍ മദര്‍, സറോഗേറ്റ് മദര്‍ എന്നിങ്ങനെ പോസ്റുമോര്‍ട്ടം നടത്തി പരിശോധിക്കേണ്ടി വരുമ്പോള്‍ അമ്മയെന്നു വിളിക്കാന്‍ എനിക്കൊരു കുഞ്ഞില്ലാത്തതില്‍ ദു:ഖിക്കുന്നതെന്തിന്ന്.?''

സ്വന്തം രക്തത്തില്‍ പിറന്ന സ്വന്തമായ ഒരു കുഞ്ഞിനു വേണ്ടിയുള്ള അദമ്യമായ ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിനായി നീണ്ട ഒമ്പതു വര്‍ഷങ്ങളിലെ കാത്തിരിപ്പിനുശേഷം കൃത്രിമ ഗര്‍ഭധാരണത്തിന് ശ്രമിച്ച് കബളിക്കപ്പെട്ട അനിതാജയദേവന്‍ എന്ന അധ്യാപികയുടെ ഈ ആത്മഗതം ഒരിക്കല്‍ കൂടി അമ്മ എന്ന മഹിതമായ പദവിയെക്കുറിച്ചു ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു സ്ത്രീയുടെ അണ്ഡം ഉപയോഗിച്ച് തന്നെ ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് എടപ്പാളിലെ സിമാര്‍ എന്ന വന്ധ്യതാനിവാരണകേന്ദ്രത്തിനെതിരെ നിയമയുദ്ധം ആരംഭിച്ച അനിതയുടെ അനുഭവക്കുറിപ്പുകള്‍ ആരുടെയും ഉള്ളുലയ്ക്കുന്നതാണ് .....

കായ്ക്കാത്ത മരങ്ങൾ

കൂടുതൽ വായിക്കാൻ
ഇവിടെ ക്ളിക് ചെയ്യുക

1 comment:

prachaarakan said...