ദുബൈ: പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ ചലനങ്ങള്‍ ഏവര്‍ക്കും ഹൃദിസ്ഥമായിക്കഴിഞ്ഞു. പല വമ്പന്‍മാരുടെയും 'കണ്ണുതളളിച്ച' മാററങ്ങളാണ് അതുണ്ടാക്കിയതും. എന്നാല്‍ തെരഞ്ഞെടുപ്പിലുടനീളം ശ്രദ്ധാകേന്ദ്രമാകുകയും ശേഷം വന്‍ വാദപ്രതിവാദങ്ങള്‍ക്ക് കേന്ദ്ര ബിന്ദുവാകുകയും ചെയ്ത മതപണ്ഡിതന്‍ മററാരുമല്ല, കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. 'അരിവാള്‍ സുന്നി സ്ഥാനാര്‍ഥി' രണ്ടത്താണിയെ തറപററിച്ചതിന്റെ അമിതാഹ്ളാദം ലീഗുകാരുടെ പച്ചപ്പായസത്തിലൂടെയും പച്ച ലഡുവിലൂടെയും ഏഴുകടലും കടന്ന് ഗള്‍ഫില്‍ വരെയെത്തിയെങ്കിലും ശാന്ത ഗംഭീരനായ കാന്തപുരത്തിന്റെ ചുണ്ടില്‍ പുഞ്ചിരിയല്ലാതെ നേരിയ വിഷാദഛായയെങ്കിലും ഉളവാക്കാന്‍ അവയ്ക്കൊന്നും കഴിഞ്ഞിട്ടില്ല. വിമര്‍ശനശരങ്ങള്‍ ഈ സുന്നി നേതാവിന് പുത്തരിയല്ലാത്തതു തന്നെ മുഖ്യകാരണം. ഒരു തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചു മാത്രം എന്തിനു പറയുന്നു. ബഹുഭാര്യാത്വ വിഷയം, പാഠപുസ്തക വിവാദം, തുടങ്ങി കേരളീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രധാനപ്പെട്ട എല്ലാ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും 'എ.പി ഉസ്താദി'ന്റെ വാക്കുകേള്‍ക്കാനായിട്ടാണ് ചാനലുകാര്‍ ആദ്യം ഓടുന്നത്. എന്നാല്‍ തികഞ്ഞ യാഥാസ്ഥിതകമെന്നും അങ്ങേയററം പ്രതിലോമകരമെന്നും ഇടത് ബുദ്ധിജീവികളും മാധ്യമങ്ങളും വിമര്‍ശിക്കുമ്പോഴും നിലപാടുകളില്‍ കടുകിട വ്യതിചലിക്കാന്‍ കഴിയാത്ത കാന്തപുരത്തിന്റെ ഇച്ഛാശക്തിയും ആദര്‍ശദാര്‍ഢ്യവുമാണ് എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുളളത്, കഠിന എതിര്‍പ്പുകള്‍ക്ക് വഴിമരുന്നാകുന്നതും മറെറാന്നല്ല. നമുക്കറിയാവുന്ന കാന്തപുരം ഇതൊക്കെയാണെങ്കിലും ഈജിപ്ത് മുതല്‍ ഇന്തോനേഷ്യവരെയുളള ഇസ് ലാമിക ലോകത്തും അമേരിക്ക ഉള്‍പ്പെടെയുളള പാശ്ചാത്യ നാടുകളിലും ശ്രദ്ധിക്കപ്പെടുന്ന, ഇന്ത്യയിലെ ഏററവും പ്രമുഖമായ ഇസ് ലാമിക പഠനകേന്ദ്രം മര്‍ക്കസുസസഖാഫത്തി സുന്നിയ്യയുടെ അമരക്കാരനുമായ ആലങ്ങാപ്പൊയില്‍ അബൂബക്കര്‍ മുസലിയാര്‍ സംസാരിക്കുന്നു.....
കാസർകോഡ് വാർത്ത.കോം തയ്യാറാക്കിയ വിശദമായ അഭിമുഖം
ഇവിടെ ക്ലിക് ചെയ്ത വായിക്കാം
1 comment:
ഇന്ത്യയിലെ ഏററവും പ്രമുഖമായ ഇസ് ലാമിക പഠനകേന്ദ്രം മര്‍ക്കസുസസഖാഫത്തി സുന്നിയ്യയുടെ അമരക്കാരനുമായ ആലങ്ങാപ്പൊയില്‍ അബൂബക്കര്‍ മുസലിയാര്‍ സംസാരിക്കുന്നു..... കാസർകോഡ് വാർത്ത.കോം തയ്യാറാക്കിയ വിശദമായ അഭിമുഖം
Post a Comment