A Thought provoking worth to read ..dont miss it
Go Kiss the World
Go Kiss the World
ഇത് അയച്ച് തന്ന സുഹൃത്തിനു നന്ദി
എന്തെങ്കിലും മരുന്നുണ്ടോടാ... ഒരു വറ്റിറക്കാന്‍ വയ്യ.''
"അടുത്തിടെ ടെന്‍ഷന്‍ വല്ലതുമുണ്ടോ?'' ബന്ധു തെല്ലൊന്ന് ആലോചിച്ചു.
"എനിക്കെന്ത് ടെന്‍ഷന്‍... കാര്യങ്ങളൊക്കെ നമ്മള് വിചാരിക്കുന്നതിനേക്കാള്‍ ഭംഗിയായി നടക്കുന്നുണ്ട്.''
"എന്നാല്‍ ഇത്തിരി കരിനെച്ചിയിലയിട്ട് ചൂടാക്കിയ വെള്ളം കുടിക്ക്. പുണ്ണ് മൂന്ന് ദിവസം കൊണ്ട് ഭേദാവും.''
അന്നു രാത്രി. രണ്ടു മണി കഴിഞ്ഞു കാണും. ഒരു ഫോണ്‍ കോള്‍. നമ്പര്‍ ബന്ധുവിന്റേതാണ്. ഉറക്കം പോയ പ്രാക്കുകളോടെ എടുത്തു.
"ഉറക്കം വരുന്നില്ലെടാ...''
"എന്തുപറ്റി''.
"വല്ലാത്തൊരു ടെന്‍ഷന്‍''
"എന്താ പ്രത്യേകിച്ച് ടെന്‍ഷനു കാരണം.''
"കാര്യങ്ങളൊക്കെ നമ്മള് വിചാരിച്ചതിനേക്കാള്‍ ഭംഗിയായി നടക്കുന്നു. നമ്മള് രക്ഷപ്പെടാന്‍ പോകുകയാ.''
"അപ്പോ സുഖമായി ഉറങ്ങുകയല്ലേ വേണ്ടത്?''