മാപ്പിള സാഹിത്യത്തിന് പൊന്‍തൂവല്‍ ചാര്‍ത്തിയ ഖാളി മുഹമ്മദ്(റ), വിശ്രുത പണ്ഢിതന്‍, പ്രതിഭാധനന്‍, സാഹിത്യകാരന്‍, തത്വജ്ഞാനി, ന്യായാധിപന്‍, ചരിത്രകാരന്‍, ദേശസ്നേഹി, ഫത്ഹുല്‍ മുബീനെന്ന സമര സാഹിത്യത്തിലെ ഗുരുസ്ഥാനീയ കാവ്യത്തിന്റെ രചയിതാവ്, നാനൂറ് വര്‍ഷത്തിന് ശേഷവും നവോത്ഥാനത്തിന്റെ ശീലുകളുയര്‍ ത്തുന്ന മുഹ് യിദ്ദീന്‍ മാലയുടെ കര്‍ത്താവുമാണ്.
കേരള ചരിത്രത്തിന്റെ ഇരുള്‍മുറ്റിയ ഇടനാഴികകളിലേക്ക് കുറ്റിച്ചിറക്കരയിലുള്ള നാഹു ദാ മിസ്കാലിന്റെ പള്ളിയിലിരുന്ന് വെളിച്ചം ചുരത്തിയ ധിഷണാശാലി. ഓമനിക്കുന്ന ആദര്‍ശത്തിനും പിന്നെ നാടിനും വേണ്ടി പോര്‍ച്ചുഗീസ് പരിഷകളോട് നേരില്‍ യുദ്ധത്തിനുപോയ ധൈര്യശാലി. സാമൂതിരിയോടൊപ്പം നാടിന്റെ മോചനത്തിനായി കൈ കോര്‍ത്ത മുദരിസ്.
ഖാളി മുഹമ്മദിനെ കുറിച്ചോര്‍ക്കുന്ന പഴയ തലമുറയിലെ ചുരുക്കം ചിലര്‍ക്ക് ഖണ്ഡമിടറുന്നു. വിശ്രുതവും അമൂല്യവുമായ ആ പാരമ്പര്യം സൂക്ഷിക്കാനോ അവിടത്തെ കാലടിപ്പാടുകളില്‍ ഒന്നുറച്ചുവെക്കാനോ കഴിയാത്ത പുതിയ തലമുറ. ചരിത്രാന്വേഷകര്‍ കൈ മലര്‍ത്തുന്നു. CLICK HERE TO READ
No comments:
Post a Comment