Monday, October 17, 2011

യു.എ.ഇ ജുമു‌അ ഖുതുബ 14-10-2011 ( ദൈവ സ്മരണ )

14 -10-2011 വെള്ളിയാഴ്ച യു.എ.ഇ യിലെ പള്ളികളില്‍ നടന്ന ജുമു‌അ ഖുതുബ by : ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി 


അല്ലാഹുവിനെ സ്മരിക്കുക


അല്ലാഹുവിനെ ആരാധിക്കുന്നതിനു വേണ്ടിയാണ് അവന് നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. കേവലം ബാഹ്യ പ്രകടനങ്ങള് കൊണ്ട് മാത്രം ശരിയായ ആരാധനയില് എത്താനും ആത്മീയ സായുജ്യം നേടാനും സാധ്യമല്ല.

അല്ലാഹു സദാ നിരീക്ഷിക്കുന്നുണ്ടെന്ന ബോധത്തോടെ മനസ്സില് ഭക്തിയും സ്നേഹവും ഭയവും ഒരുമിക്കുന്ന വിശ്വാസത്തോടെ ചെയ്യപ്പെടുന്ന ആരാധനകളെ പരിഗണിക്കപ്പെടൂ. എന്താണ് ഇഹ്സാന് എന്ന് തിരുനബി(സ)യോട് ചോദിക്കപ്പെട്ടപ്പോള് അവിടുന്ന് പറഞ്ഞത് "നീ നിന്റെ റബ്ബിനെ അവന് നിന്നെ കണ്ടു കൊണ്ടിരിക്കുന്നു എന്ന രൂപത്തില് ആരാധന നടത്തലാണ്, നീ അവനെ കാണുന്നില്ലെങ്കിലും അവന് നിന്നെ കാണുന്നുണ്ടെന്ന വിശ്വാസത്തോടെ."


അപ്പോള് ഏതു സമയത്തും അല്ലാഹു നമ്മെ കാണുന്നുണ്ട് എന്ന ബോധം വിശ്വാസിയുടെ മനസ്സില് വന്നു ചേരുന്നതോട് കൂടി അവന്റെ ഉള്ളം ശുദ്ധിയാകുന്നു. അതിനു പറ്റിയ ഏറ്റവും മൂര്ത്ത മായ മാര്ഗമാണ് ദിക്രുല്ലാഹ് അഥവാ ദൈവ സ്മരണ. ദൈവ സ്മരണ മനുഷ്യഹൃദയത്തിനു ഭക്ഷണവും സുഖവും പ്രധാനം ചെയ്യുന്നു. വിപത്തുകളില് നിന്നും പരീക്ഷണങ്ങളില് നിന്നും പിശാചിന്റെ ദുര്ബോധനങ്ങളില് നിന്നുമുള്ള അഭയ കേന്ദ്രം കൂടിയാണ്. വിശുദ്ധ ഖുര്ആനില് അല്ലാഹു പറയുന്നു. "സത്യ വിശ്വാസികളെ! നിങ്ങള് അല്ലാഹുവേ ധാരാളമായി സ്മരിക്കുക, കാലത്തും വൈകുന്നേരവും അവനെ പ്രകീര്ത്തിക്കുകയും ചെയ്യുക" (33 : 41 - 42 )

ഈ ആയത്തിന്റെ വ്യാഖ്യാനത്തില് മഹാനായ ഇബ്നു അബ്ബാസ് (റ) പറയുന്നു "അതായത് രാപകലുകളിലും കടലിലും കരയിലും യാത്രയിലും അല്ലാത്തപ്പോഴും ഐശ്വര്യ വേളയിലും ദാരിദ്ര്യാവസ്തയിലും രഹസ്യ പരസ്യ സമയങ്ങളിലും നിങ്ങള് അല്ലാഹുവേ സ്മരിച്ചു കൊണ്ടേ ഇരിക്കുക"

വാന ലോകത്തെയും ഭൂമിയിലെയും സൃഷ്ട്ടി ജാലങ്ങള്ക്കി ടയിലെ ബന്ധങ്ങള്ക്ക് നിദാനമാണ് ദൈവ സ്മരണ. അല്ലാഹുവേ സ്മരിക്കുകയും സ്തുതി കീര്ത്തണനങ്ങള് നടത്തുകയും ചെയ്യുന്ന സജ്ജനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ദീര്ഗ്ഗമായ ഒരു ഹദീസ് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. ആ സദസ്സില് പങ്കെടുത്ത എല്ലാവര്ക്കും ഞാന് പൊറുത്തു കൊടുത്തു, അവരുടെ ആഗ്രഹങ്ങള് ഞാന് നിറവേറ്റി കൊടുത്തു എന്നൊക്കെ അല്ലാഹു മലക്കുകളോട് പറയുമ്പോള് ഒരു മലക്ക് അല്ലാഹുവോട് ചോദിക്കും " അല്ലാഹുവേ! മറ്റൊരാവശ്യത്തിനു വേണ്ടി അവിടെ വന്നു പെട്ട ഒരാള് കൂടി അവിടെ ഉണ്ടല്ലോ?" അപ്പോള് അല്ലാഹു പറയും "ആ സദസ്സില് വെറുതെ ഇരിക്കുന്നവര് പോലും പരാജയപ്പെടാത്ത ഒരു സദസ്സാണ് അത്" (ബുഖാരി 6408 )

ദിക്ര് സദസ്സുകളുടെയും അതില് പങ്കെടുക്കുന്നതിന്റെയും പരിശുദ്ധി നമുക്കീ ഹദീസില് നിന്നും മനസ്സിലാക്കാം.

നബി തിരുമേനി അരുള് ചെയ്യുന്നു " എല്ലാ നിര്ബന്ധ നിസ്ക്കരങ്ങള്ക്ക് ശേഷം തുടര്ച്ച യായി 33 പ്രാവശ്യം തസ്ബീഹും- سبحان الله - 33 പ്രാവശ്യം തഹ്മീദും – الحمد لله - 33 പ്രാവശ്യം തക്ബീറും – الله اكبر - ചൊല്ലുന്നവര് നിരാശരാകേണ്ടി വരില്ല" (മുസ്ലിം 596 )

ആഇഷ ബീവി (റ) പറയുന്നു " നബി തിരുമേനി (സ) എല്ലാ സമയങ്ങളിലും ദിക്റുകള് കൊണ്ട് ജോലിയായിരുന്നു" അല്ലാഹുവിന്റെ മഹത് ഗുണങ്ങളെയും സൃഷ്ട്ടി മാഹത്മ്യങ്ങളെയും കുറിച്ചുള്ള ചിന്താ വിചാരങ്ങളും അവനോടുള്ള മാനസികമായ ഭയ ഭക്തിയും തസ്ബിഹ്, തഹ്ലീല്, തക്ബീര്, ഹംദ്, ദുആ മുതലായ ധ്യാന വാക്യങ്ങളും ദിക്രുകളാകുന്നു. അല്ലാഹു പ്ര സ്താവിക്കുന്നതായി തരുനബി(സ) അറിയിക്കുന്നു " എന്റെ അടിമ അവന് എന്നെ ഓര്ക്കു മ്പോള് ഞാന് അവന്റെ കൂടെയായിരിക്കും (ഞാന് അവനു സഹായം നല്കും ) അവന് സ്വ യം (മനസ്സില്) എന്നെ സ്മരിക്കുമ്പോള് ഞാന് അവനെയും സ്മരിക്കും, ഒരു സംഘത്തില് വെച്ച് അവന് എനിക്ക് ദിഖ്ര് ചൊല്ലിയാല് അവരെക്കാള് ഉത്തമരായ ഒരു കൂട്ടത്തില് വെച്ച് ഞാന് അവനെയും സ്മരിക്കും (മലക്കുകളോട് അവന്റെ മഹത്വം പറയും)" അല്ലാഹുവിന്റെ കാരുണ്യ കടാക്ഷ ത്തിലും കൃപയിലും ഒരാള്ക്ക് എത്ര കണ്ടു ശുഭാപ്തി വിശ്വാസമുണ്ടോ ആ തോതിനനുസരിച്ചാണ് അല്ലാഹു അവനു സഹായം നല്കുക. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയുടെ തോതനുസരിച്ചാണ് ഈ വിശ്വാസവും പ്രതീക്ഷയും ഉണ്ടായി തീരുക. കൂടാതെ കൂട്ടമായി നടത്തപ്പെടുന്ന ദിക്രുകളുടെയും മജ്ലിസുകളുടെയുമൊക്കെ മഹത്വം ഈ ഹദീസില് നമുക്ക് വ്യക്തമാകുന്നു.

കര്മ്മങ്ങളില് ഏതാണ് കൂടുതല് ശ്രേഷ്ട്ടമായത് എന്ന് തിരുമേനിയോട് ചോദിക്കപ്പെട്ടപ്പോള് അവിടുന്നു പറഞ്ഞത് "അല്ലാഹുവിന്റെ ദിക്ര് നിമിത്തം നാവു നനഞ്ഞതായി (നാവിനാല് ദിക്ര് ചൊല്ലി കൊണ്ടേയിരിക്കെ) നീ ഇഹലോകവുമായി പിരിഞ്ഞു പോകലാകുന്നു" എന്നാണു (തിര്മുദി)

ആത്മാവിനെയും ജീവിതത്തെയും സ്വാധീനിക്കാത്ത കേവലം വാചികമായ ഉരുവിടലല്ല ദിക്റുകള് കൊണ്ട് ലക്ഷ്യമാക്കുന്നത്. അപ്രകാരം തെറ്റുകള് സ്ഥിരമായി ചെയ്തു കൊണ്ട് ദിക്റുകള് ഉരുവിടുന്നതിലും യാതൊരര്ത്തവുമില്ല. അല്ലാഹുവെ ഓര്ത്ത് തെറ്റുകളില് നിന്ന് മാറി നില്ക്കു്ന്നവനാണ് ശരിയായ ദാകിര്. "തീര്ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ, പിശാചില് നിന്നും വല്ല ദുര്ബോധനങ്ങളും ബാധിച്ചാല് അവര്ക്ക് (അല്ലാഹുവെ പറ്റി) ഓര്മ്മക വരുന്നതാണ്. അപ്പോഴതാ അവര് ഉള്ക്കാഴ്ച ഉള്ളവരാകുന്നു (7 : 201 )

"ശരിയായ ഒരു ദാകിര് താന് സ്മരിക്കുന്ന അല്ലാഹുവിന്റെ മഹത്വമോര്ത്തു ജീവിതത്തിന്റെ മുഴു മേഖലകളിലും സൂക്ഷമത പാലിക്കും , അവരെ കുറിച്ച് അല്ലാഹു അഭിമാനം കൊള്ളുകയും ചെയ്യും" (മുസ്ലിം - 2701 )

പ്രിയ വിശ്വാസികളെ,

ദൈവ സ്മരണ അല്ലാഹുവിന്റെ അനുഗ്രഹവും പാപമോചനവും ഉപജീവന വിശാലതയും പൊരുത്തവും ദൈവ സാമിപ്യവും ഇഹ പര വിജയവും നേടിത്തരുന്ന കാര്യമാകയാല് നമ്മുടെ ജീവിതത്തില് മുഴുവനും എല്ലാ സമയങ്ങളിലും നാം തയ്യാറാകുക, പ്രഭാതത്തിലും പ്രദോഷത്തിലും ഉറക്കത്തിലും ഉണര്വിലും ഭക്ഷണം കഴിക്കുമ്പോഴും കഴിച്ചു കഴിഞ്ഞാലും രോഗ സന്ദര്ശന വേളകളിലും അങ്ങിനെ എല്ലാ സമയങ്ങളിലും അല്ലാഹുവെ സ്മരിക്കുക, അവനെ സ്മരിക്കുന്ന, ദിക്റുകള് ഉരുവിടുന്ന മജ്ലിസുകള് ഒഴിവാക്കാതിരിക്കുക.

അല്ലാഹു അവന്റെ സ്മരണയിലായി ജീവിതം ശോഭനമാക്കാന് നമുക്ക് തൌഫിഖ് നല്കുമാറാകട്ടെ.. ആമീന്, അവന് നമ്മെ അനുഗ്രഹിക്കട്ടെ ... ആമീന്

1 comment:

prachaarakan said...

14 -10-2011 വെള്ളിയാഴ്ച യു.എ.ഇ യിലെ പള്ളികളില്‍ നടന്ന ജുമു‌അ ഖുതുബ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പ്. തയ്യാറാക്കിയത് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി