UAE Awqaaf Friday Khutuba - December 02 Friday -Part-01
സത്യ വിശ്വാസികളെ !
ഇസ്‌ലാം സഫലീകരിക്കുവാന്‍ ശ്രമിച്ചിട്ടുള്ള ഉന്നത ലകഷ്യങ്ങളിലോന്നാണ് ഐക്യം. സമൂഹങ്ങളെ നിര്‍മിക്കുകയും ഭിന്നിപ്പിച്ചു പോവാതെ അവയെ ഏകീകരിച്ചു നിര്‍ത്തുന്ന സകല മാര്‍ഗങ്ങളും അതിന്നായി ഇസ്‌ലാം നിര്‍ണയിച്ചു. അല്ലാഹു പറയുന്നു "എല്ലാവരും ഒന്നിച്ചു ദൈവിക പാശത്തെ മുറുകെ പിടിക്കുവിന്‍. ഭിന്നിച്ചു പോകരുത്" (ആല്‍ ഇംറാന്‍ - 103 )
ഭിന്നിക്കുന്നതും ഗ്രൂപ്പുകളായി തിരിയുന്നതും പരസ്പരം മത്സരിക്കുന്നതും ഒഴിവാക്കുവാന്‍ ഇസ്‌ലാം നിര്‍ദേശിചിട്ടുണ്ട്. അവ പരാജയതിലെക്കും അനൈക്യതിലെക്കും അസ്ഥിരതയിലെക്കും നിര്‍ഭയ രാഹിത്യതിലെക്കുമാണ് നമ്മെ നയിക്കുക. അത്നാല്‍ മുത്ത് നബി (സ) പറഞ്ഞു "നിങ്ങള്‍ അന്യോന്ന്യം വിദ്ധേശം പുലര്‍ത്തുകയോ അസൂയപ്പെടുകയോ അകന്നു പോകുകയോ അരുത്. ഏകോദര സഹോദരായ ദൈവ ദാസന്മാരായി വര്‍ത്തിക്കുക" (മുസ്‌ലിം - 2559)
വ്യക്തികള്‍ക്കിടയില്‍ ഐക്യം, മനസ്സുകളുടെ ഏകോപനം, അഭിപ്രായ ഐക്യം മുതലായവയുടെ പ്രാധാന്യം ഇസ്‌ലാം ഊന്നിപ്പറഞ്ഞു. വ്യക്തിക്കും സമൂഹത്തിന്നും അതിലൂടെ നന്മയും ഗുണവും കൈവരും. പ്രവാചകനും വിശ്വാസികള്‍ക്കും അള്ളാഹു ചെയ്തു കൊടുത്ത ഈ അനുഗ്രഹത്തെ എടുത്തു പറഞ്ഞു ഖുര്‍ആന്‍ പറയുന്നു "വിശ്വാസികളുടെ ഹൃദയങ്ങളെ പരസ്പരം കൂട്ടിയിണക്കിയതും അവനാണല്ലോ. ഭൂമിയിലുള്ളതൊക്കെയും ചെലവഴിച്ചാലും അവരുടെ ഹൃദയങ്ങള്‍ കൂട്ടിയിണക്കുവാന്‍ നിനക്കാവുമായിരുന്നില്ല. അല്ലാഹുവാണ് അവരെ തമ്മിലിണക്കിയത്. നിശ്ചയം അവന്‍ അജയ്യനും അഭിജ്ഞനുമല്ലോ" (സൂറത്തുല്‍ അന്‍ഫാല്‍ 63)
അനൈക്യം വിതയ്ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരില്‍ കര്‍ശന നിലപാട് പുലര്‍ത്തുകയും അതിനുള്ള ഏതു ശ്രമത്തെയും ഇസ്‌ലാം നിരോധിച്ച ജാഹിലിയ്യത്തിന്റെ നിക്ര്ഷ്ട ലക്ഷണമായി എണ്ണുകയും ചെയ്തിരിക്കുന്നു പ്രവാചകന്‍.
എന്നല്ല അതിനോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. മുഹാജിറുകളിലും അന്‍സാരുകളിലും പെട്ട ചിലര്‍ തര്‍ക്കിക്കുന്നത് കേട്ടപ്പോള്‍ തിരുമേനി പറഞ്ഞു "അനിസ്ലാമിക വാദമോ? അത് ഉപേക്ഷിക്കുക, അത് ചീഞ്ഞു നാറുന്നതാകുന്നു" (ബുഖാരി - മുസ്‌ലിം)
ഐക്യത്തിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും വ്യക്തമാക്കുന്ന ഖണ്ഡിതമായ തെളിവാകുന്നു ഇത്. ഐക്യം പരസ്പരം ഒന്നിപ്പിക്കുകയും സംസ്കാരങ്ങള്‍ പണിതുയര്തുകയും സുസ്ഥിരതയും സമാധാനവും സംസ്ഥാപിക്കുകയാണ് ചെയ്യുന്നത്.
അണികളുടെ ഇണക്കതിന്റെയും അഭിപ്രായ ഐക്യത്തിന്റെയും ഉന്നത മൂല്യങ്ങളെ കുറിച്ചു യുഎഇ നേതാക്കള്‍ തികച്ചും ബോധാവാന്മാരായിരുന്നു. അവര്‍ ഇസ്ലാമിക അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ടു. അള്ളാഹു അവരുടെ ഹൃദയങ്ങള്‍ കൂട്ടിയിണക്കുകയും ഒറ്റ മനസ്സായി അവരുടെ അഭിപ്രായങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. ഐക്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി. "നന്മയുടെയും ഭയ ഭക്തിയുടെതുമായ കാര്യങ്ങളില്‍ നിങ്ങള്‍ പരസ്പരം സഹകരിക്കുക" യെന്ന ദൈവിക വചനം അവര്‍ പ്രാവര്‍ത്തികമാക്കി. അവരുടെ പരിശ്രമം ജനങ്ങള്‍ ആഗ്രഹിക്കുന്ന അഭിവൃദ്ധിയും പുരോഗതിയും നേടിയ ഒരു ആധുനിക രാഷ്ട്രത്തിന് അവര്‍ ജന്മം നല്‍കി.
ഐക്യത്തിന്റെയും പുരോഗതിയുടെയും മാതൃകയാക്കി നിലകൊള്ളുന്ന യുഎഇ ഇന്ന് എകൊപനത്തിന്റെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഭരണ കര്‍ത്താക്കളുടെ മേന്മയും പൌരന്മാരുടെ ജാഗ്രതയും കാരണമായി രാജ്യ നിവാസികള്‍ എല്ലാ മേഖലയിലും സ്വൈര്യവും സമാധാനവും പുരോഗതിയും അനുഭവിച്ചുകൊണ്ടിരിക്കുന്നു. സകലര്‍ക്കും കാണാവുന്ന വിധം സാംസ്ക്കാരികമായ പരിവര്‍ത്തനം കൈവരിച്ചിരിക്കുന്നു.
ഐക്യ രാഷ്ട്രം നിലവില്‍ വന്നത് മുതല്ല്ക് തന്നെ വ്യക്തിയെ വാര്‍ത്തെടുക്കുകയും അവനെ ഉയര്‍ത്തുകയും അവന്റെ മാന്യത സംരക്ഷിക്കുകയും ചെയ്യുന്നതിലായിരുന്നു സര്‍ക്കാരിന്റെ മുഖ്യ ശ്രദ്ധയും, മുന്‍ഗണനയും അക്കാരണത്താല്‍ സര്‍ക്കാര്‍ രാജ്യ നിവാസികള്‍ക്കായി വിധ്യാഭ്യാസത്തിന്റെ ആധുനിക സവകര്യങ്ങലോരുക്കുകയും വിദ്യാലയങ്ങള്‍ പടുതുയര്തുകയും ചെയ്തു. കാലത്തോടൊപ്പം സന്ജരിക്കുന്നതിന്നായി സാങ്കേതിക ശാസ്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി. രാജ്യ വാസികളുടെ വൈജ്ഞാനിക നിലവാരം ഉയര്തുന്നതിന്നായി വിദ്യാര്‍ഥികളെ വിദേശങ്ങളിലെക്കയച്ചു. ഉന്നതിയിലേക്കുള്ള സകല പരിശ്രമങ്ങളും നടത്തി. അങ്ങിനെ യു എ ഇ ഒരുത്തമ സാംസ്ക്കാരിക വൈജ്ഞാനിക കേന്ദ്രമായി മാറി
Preapred by Hussain Thangal Vadanappally
ഭാഗം-02 അടുത്ത പോസ്റ്റിൽ
No comments:
Post a Comment