UAE Awqaaf Friday Khutuba - December 02 Friday-Part-02
ഐക്യത്തിന്റെ സന്ദേശം (2)
ഉല്‍കൃഷ്ട്ടതയും വിജ്ഞാനവും പ്രസരിപ്പിക്കുന്ന നാഗരിക ഭംഗിയോടെയുള്ള മസ്ജിദുകള്‍ നിര്‍മ്മിക്കുന്നതില്‍ രാഷ്ട്രം ശ്രദ്ധ പുലര്‍ത്തി. നബി തിരുമേനി (സ) പറഞ്ഞു "അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് ആരെങ്കിലും ഒരു മസ്ജിദ് പണിതാല്‍ അല്ലാഹു അയാള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ അത് പോലെയുള്ളതൊന്നു പണിതു കൊടുക്കും (ബുഖാരി മുസ്‌ലിം) . വര്‍ഗ്ഗം..., മതം, ദേശം, ഭാഷ മുതലായ വിബിന്നമായിരിക്കെ തന്നെ വ്യത്യസ്ത ജന വിഭാഗങ്ങല്‍ക്കിടയിലെ സഹവര്‍ത്തിത്വത്തിന്നും സഹിഷ്ണുതക്കും ഉത്തമ സാകഷ്യമായിക്കൊണ്ട് രാജ്യം എല്ലാ ജന വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നു. അത് പോലെ ആതുരാലയങ്ങള്‍ സ്ഥാപിക്കുകയും രോഗ പ്രതിരോധ മാര്‍ഗങ്ങളും മാനുഷികാരോഗ്യതിന്റെ അത്യുന്നത നിലവാരതിലെക്കെത്തുന്നതിനുള്ള വഴികളും ഒരുക്കുകയും ചെയ്തിരിക്കുന്നു.
രാഷ്ട്രം ഉയര്‍ന്ന സാമ്പത്തിക പുരോഗതി കൈവരിച്ചു. ഒരു ജന വിഭാഗത്തിന്റെയും രാജ്യത്തിന്റെയും പരിശ്രമങ്ങള്‍ ഘോഷിച്ചു കൊണ്ട് ഭംഗിയില്‍ വിളങ്ങുന്ന പച്ച തുരുത്തായി ഒട്ടേറെ മരുഭൂമികള്‍ മാറിക്കഴിഞ്ഞു. ഭദ്രമായ സാമ്പത്തിക അടിത്തറയും സമാധാന സുരക്ഷിതത്വവും അനുഭവിക്കുന്നതിനാല്‍ പല അന്താരാഷ്‌ട്ര നിക്ഷേപക്കമ്പനികളുടെയും ശ്രദ്ധാ കേന്ദ്രമാക്കിയിരിക്കുന്നു നമ്മുടെ രാജ്യം.
യു എ ഇ സമര്‍പ്പിക്കുന്ന നിര്മാനതിന്റെയും പുരോഗതിയുടെയും സേവനങ്ങള്‍ സ്വെന്തം പൌരന്മാരില്‍ മാത്രം ഒതുങ്ങുന്നതല്ല. പ്രത്യുത വിദേശ സുഹൃദ് രാജ്യങ്ങള്‍ക്ക് കൂടി അതിന്റെ സഹായ ഹസ്തം ചെന്നെത്തുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഔദ്യോഗിക കൂട്ടായ്മകളില്‍ യുഎഇക്ക് വലിയ സ്ഥാനം കൈവന്നിരിക്കുന്നു. തിരുമേനി (സ) പറഞ്ഞു "ജനങ്ങളിലെറ്റവും ഉത്തമന്‍ ജനങ്ങള്‍ക്കെറ്റവും ഉപകാരം ചെയ്യുന്നവനാകുന്നു"
നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് ജീവിക്കുമ്പോള്‍ ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന സുരക്ഷയും സുഭിക്ഷതയും നിര്‍ഭയത്വവുമെല്ലാം നമ്മുടെ ഭരണകര്‍ത്താക്കളുടെ കനത്ത പരിശ്രമത്തിന്റെ ഫലമായിട്ടുള്ളതാണ്. മുന്‍ തലമുറ പിന്‍ തലമുറയ്ക്ക് കൈമാരിയിട്ടുള്ളതാണ്. ആത്മാര്‍ഥതയോടെ അത് സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാകുന്നു. അത് നില നില്‍ക്കുവാനും നാം അനുഭവിച്ചത് പോലെ നമ്മുടെ കാല ശേഷം നമ്മുടെ പിന്‍തലമുറക്കാര്‍ക്ക് അനുഭവിക്കാനും നാം അങ്ങേയറ്റം പരിശ്രമിക്കുകയും വേണം.
ഐക്യത്തിന്റെ ഓര്‍മയില്‍ സ്വെദേശത്തിന്റെ പ്രാധാന്യം, അതിനോടുള്ള ബന്ധം, ഭരണ കര്‍ത്താക്കലോടുള്ള കൂറ് മുതലായവ നാം പഠിക്കുന്നു. അത് വഴി രാജ്യ പുരോഗതി മുന്നോട്ടു കുതിക്കുകയും അതിന്റെ ഭദ്രതയും സുരക്ഷയും സമ്പത്തും സംരക്ഷിക്കപ്പെടുകയും ചെയ്യും. ഖുറൈശികള്‍ക്ക് ചെയ്ത അനുഗ്രഹം പരാമര്‍ശിച്ചു അല്ലാഹു പറയുന്നു "അതിനാല്‍ അവര്‍ ഈ മന്ദിരത്തിന്റെ നാഥന്‍ ഇബാദത്ത് ചെയ്യേണ്ടതാകുന്നു. അവര്‍ക്ക് അന്നം നല്‍കി വിശപ്പ് മാറ്റുകയും ശാന്തി ചൊരിഞ്ഞു ഭയ മുക്തരാക്കുകയും ചെയ്ത നാഥന്ന്)
ഈ അനുഗ്രഹങ്ങള്‍ക്ക് അല്ലാഹുവിനു നന്ദി കാണിക്കണം. രാജ്യത്തിന്റെ പുരോഗതിക്കായി പ്രയനതിക്കണം. ഭരണ കര്ത്ഹക്കലോടുള്ള കൂറും സ്നേഹവും പ്രകടിപ്പിക്കുകയും വേണം.
അല്ലാഹു ഈ രാജ്യത്തെയും ജനങ്ങളെയും ഭരണാധികാരികളെയും അനുഗ്രഹിക്കട്ടെ - ആമീന്‍
തയ്യാറാക്കിയത്.. ഹുസൈൻ തങ്ങൾ വാടാനപ്പള്ളി
No comments:
Post a Comment