ഒരു തിരുവരുള്‍ വഹാബിസത്തെ പിടിച്ചു കെട്ടിയവിധം
എം പി മുഹമ്മദ് ഫൈസല്‍ അഹ്‌സനി
ആലുവ സംവാദം/ രണ്ട്
എം പി മുഹമ്മദ് ഫൈസല്‍ അഹ്‌സനി
ആലുവ സംവാദം/ രണ്ട്
ആലുവ സംവാദത്തില്‍ വഹാബി പൗരോഹിത്യത്തെ തളച്ചിട്ട ഹദീസ് ശ്രദ്ധിക്കുക:``എന്റെ ആത്മാവ് ആരുടെ അധീശത്വത്തിലാണോ അവന്‍ സാക്ഷി, മര്‍യമിന്റെ പുത്രന്‍ ഈസാ നീതിമാനായ നേതാവും ഭരണകര്‍ത്താവുമായി ഇറങ്ങിവരും. കുരിശ് തകര്‍ക്കും, പന്നിയെ കൊല്ലും, പരസ്‌പരം സഹകരണമുണ്ടാക്കും, വിദ്വേഷം ഇല്ലാതാക്കും, പണം അദ്ദേഹത്തിനു മുമ്പില്‍ പ്രദര്‍ശിക്കപ്പെടും. പക്ഷേ അത് അവിടുന്ന് സ്വീകരിക്കില്ല. പിന്നീട് എന്റെ ഖബറിനടുത്തുനിന്ന് എന്നെ `ഓ മുഹമ്മദ്' എന്ന് വിളിച്ചാല്‍ ഞാന്‍ ഉത്തരം ചെയ്യും''.സ്വല്‍പം ദീര്‍ഘമായ ഈ ഹദീസിന്റെ അവസാന ഭാഗമാണ് സുന്നീപക്ഷം തെളിവായി ഉദ്ധരിച്ചത്. തങ്ങളുടെ വാദം സമര്‍ത്ഥിക്കാനാവശ്യമായ ഭാഗം ആ വാചകത്തിലാണ് ഉള്ളത് എന്നത് കൊണ്ടാണ് അതുമാത്രം ഉദ്ധരിച്ചത്. അതിന്റെ തുടക്കം ഈ ഭാഗത്തെ നിഷേധിക്കുകയോ തങ്ങളുടെ വാദത്തെ തകര്‍ക്കുകയോ ചെയ്യുന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഹദീസുകളുടെ/ആയത്തിന്റെ ഭാഗങ്ങള്‍ തെളിവാക്കുക സര്‍വസാധാരണമാണ്. അതിനെ കട്ടുവെന്നോ മുറിച്ചുവെന്നോ അഴിമതി നടത്തിയെന്നോ ആരും ആക്ഷേപിക്കാറില്ല. ഭക്ഷണം കഴിക്കല്‍ അനുവദനീയമാണ് എന്നതിന് ഖുര്‍ആനില്‍ തെളിവുചോദിക്കുന്നവനോട് `തിന്നുവീന്‍, കുടിക്കുവീന്‍' എന്ന ആശയം ലഭിക്കുന്ന മുര്‍സലാത് സൂറയുടെ 43-ാം സൂക്തത്തിന്റെ തുടക്കം മാത്രം ഓതിയാല്‍ മതി. അത് തെളിവാണ്. `വിളിപ്പേരുകള്‍ അരുത്' എന്നതിന് തെളിവ് ചോദിക്കുന്നവനോട് ഹുജ്‌റാത് സൂറയുടെ 11-ാം സൂക്തത്തിന്റെ മധ്യത്തിലുള്ള വാചകം മാത്രം പറഞ്ഞുകൊടുത്താലും അത് തെളിവാണ്. മുന്നും പിന്നും കട്ടു എന്ന ആരോപണത്തിന് പഴുതില്ല. പക്ഷേ ആശയത്തോട് എതിരായത് അപ്പുറത്തോ ഇപ്പുറത്തോ ഉണ്ടെങ്കില്‍ അത് മൂടിവച്ച് വായിക്കുന്നതും തെളിവായി ഉദ്ധരിക്കുന്നതും അന്യായമാണ്. എടമുട്ടം സംവാദത്തില്‍ സകരിയ്യ സ്വലാഹി ചെയ്‌തത് അതാണ്. നാദാപുരത്ത് പണ്ട് `ലാ' കട്ടതും വിശ്രുതമാണല്ലോ. `ലാ തന്‍ഖത്വിഉ(മുറിയുകയില്ല) എന്ന വാചകത്തില്‍ `ലാ' ഒഴിവാക്കിയാല്‍ `മുറിയും' എന്നാകും അര്‍ത്ഥം. ഇത്‌വഞ്ചനയാണ്, അഴിമതിയാണ്. ആദ്യം പറഞ്ഞത് അങ്ങനെയല്ല. സുന്നീപക്ഷം തെളിവായി ഉദ്ധരിച്ച ഹദീസില്‍ ആവസാനഭാഗം ആദ്യഭാഗത്തെ ഖണ്‌ഡിക്കുന്നില്ല; പ്രത്യുത ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.(വിശദീകരണം വഴിയെ) സുന്നികള്‍ ഹദീസില്‍ `കട്ടു' എന്ന് പൂരം കഴിഞ്ഞശേഷം ചിലവെടിയൊച്ചകള്‍ കേട്ടതു കൊണ്ടാണ് ഇത്രയും വിശദീകരിച്ചത്.വാദംഅല്ലാഹു അല്ലാത്തവരോട് ചെയ്യല്‍ ശിര്‍ക്കാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്ന `ദുആ' ഏതാണെന്ന് നിര്‍വചിക്കുന്ന വിഷയത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന് അബദ്ധം സംഭവിച്ചു എന്നാണ് സുന്നിവാദം. മുജാഹിദുകള്‍ പ്രാര്‍ത്ഥനക്ക് നല്‍കിയ നിര്‍വചനം തെറ്റാണെന്നു ചുരുക്കം.
വഹാബി നിര്‍വചനം`മനുഷ്യ കഴിവിന്നപ്പുറത്തുള്ള മാര്‍ഗങ്ങളില്‍ കൂടി രക്ഷയും ശിക്ഷയും ഗുണവും ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തോടു കൂടിയുള്ള അപേക്ഷക്കാണ് പ്രാര്‍ത്ഥന എന്നു പറയുന്നത്'. ഇതാണ് വഹാബികള്‍ പ്രാര്‍ത്ഥനക്ക് പണ്ടുകൊടുത്തിരുന്ന നിര്‍വചനം.(മുജാഹിദുകളുടെ മദ്‌റസാ പാഠപുസ്‌തകത്തില്‍ കൊടുത്ത ഈ നിര്‍വചനത്തിന്റെ മുമ്പ് നാലാം ക്ലാസ്സിലേതില്‍ ചില വിശദീകരണങ്ങളുണ്ട്; അതിനു മുമ്പ് വേറെ പാഠങ്ങളുണ്ടാവാം. നിര്‍വചനം പറയുമ്പോള്‍ അതൊക്കെ വായിക്കണമെന്ന് ഒരാള്‍ സംവാദവേളയില്‍ അലറിവിളിക്കുന്നതു കണ്ട് സഹതാപം തോന്നിയിട്ടുണ്ട്. വിശദീകരണം ഇല്ലാത്ത നിര്‍വചനം തന്നെ വേണമെങ്കില്‍ 3-ാം ക്ലാസ്സിലെ സ്വഭാവപാഠങ്ങള്‍ എന്ന പുസ്‌തകം വായിക്കുക) ഈ നിര്‍വചനങ്ങളില്‍ ജിന്നധിനിവേശക്കാലത്ത് ചില മാറ്റങ്ങള്‍ വന്നിരുന്നു. എന്നാല്‍ പാഠപുസ്‌തകം മാറ്റുകയോ തിരുത്തുകയോ ചെയ്‌തിട്ടില്ലാത്തതിനാലാണ് സുന്നികള്‍ ആ പുസ്‌തകം തന്നെ അവലംബിച്ചത്.വഹാബി വിശ്വാസപ്രകാരം, മരണത്തോടെ മനുഷ്യന്റെ കേള്‍വി,കാഴ്‌ച,അറിവ്,ബോധം എല്ലാം നശിക്കുകയാണ്. മരണത്തിനു ശേഷം കേള്‍ക്കുകയോ കാണുകയോ ചെയ്യുക എന്നത് വഹാബി വീക്ഷണപ്രകാരം മനുഷ്യകഴിവിന്നതീതമാണ്. അപ്പോള്‍ മരിച്ചവരോട് (അവര്‍ ആരാണെങ്കിലും)ആരെങ്കിലും വല്ലതും ആവശ്യപ്പെടുന്നതു കേട്ടാല്‍ അത് മനുഷ്യകഴിവിന്നതീതമായത് ചോദിക്കലായി. അതിനാല്‍ പ്രാര്‍ത്ഥനയുമായി. അപ്പോള്‍ ഉത്തരം കിട്ടണമെന്ന വിശ്വാസത്തോടെ നബി(സ) തങ്ങളെ വിളിച്ചാല്‍ അതുപ്രാര്‍ത്ഥനതന്നെ. അതിനാല്‍ ശിര്‍ക്കുമത്രെ. (ഇക്കാര്യം കായക്കൊടി മൗലവി വളരെ കൃത്യമായി മറുപടിയില്‍ പറഞ്ഞിട്ടുമുണ്ട്) അങ്ങനെ അത് പ്രാര്‍ത്ഥനയും ശിര്‍ക്കുമാണെങ്കില്‍ ഈസാനബി(അ) മുശ്‌രിക്കായി എന്നു പറയേണ്ടിവരും. വഫാതിനു ശേഷം തന്നെ വിളിക്കുന്നതിന് അംഗീകാരംനല്‍കിയ നബി(സ) ശിര്‍ക്കിന്റെ പ്രചാരകനാണെന്നും പറയേണ്ടിവരും. രണ്ടു നബിമാരെക്കുറിച്ച് ഇങ്ങനെ ആരോപണം പറയുന്നില്ലെങ്കില്‍ ദുആഇന്റെ നിര്‍വചനം തെറ്റി എന്നു സമ്മതിക്കേണ്ടിവരും.ഇത് തെളിയിക്കാനായി സുന്നിപക്ഷം ഉന്നയിച്ച ചോദ്യവും മറുപക്ഷത്തിന്റെ മറുപടിയും ഇങ്ങനെ:ലാഇലാഹ ഇല്ലല്ലാഹ് എന്ന് വിശ്വസിക്കുന്ന ഒരു സത്യവിശ്വാസി നബി(സ)യുടെ ഖബറിന്നരികില്‍ ചെന്ന്, അവിടുന്ന് ഉത്തരം ചെയ്യുമെന്ന് പ്രതീക്ഷിച്ച് നബിയെ വിളിച്ചാല്‍ ആ വിളി ശിര്‍ക്കായ ദുആയാണോ?മറുപടി: തീര്‍ച്ചയായും, അങ്ങനെ ഒരു സത്യ വിശ്വാസിയും വിളിക്കുകയില്ല. അങ്ങനെ വിളിച്ചവരൊന്നും സത്യവിശ്വാസിയുമല്ല.
ചോദ്യം: `എന്റെ ഖബറിന്നരികില്‍വന്നു എന്നെ വിളിച്ചാല്‍ ഞാനുത്തരം ചെയ്യും' എന്ന ഹദീസ് താരീഖ് ദിമിശ്‌ഖില്‍ ഇബ്‌നു അസാകിര്‍ ഉദ്ധരിച്ചിട്ടുണ്ട്. അപ്പോള്‍ നബി(സ) ശിര്‍ക്ക് പ്രചരിപ്പിക്കുന്നവനാണോ?
ചോദ്യംചങ്കില്‍ തറയ്‌ക്കുന്നു.ഖുര്‍ആനും സുന്നത്തും മുറുക്കിപ്പിടിക്കണമെന്ന് സമുദായത്തെ പഠിപ്പിച്ചുവെന്നവകാശപ്പെടുന്നവര്‍ ആ തലത്തില്‍ വേണ്ടത്ര ആഴത്തില്‍ പഠനം നടത്തുന്നില്ല എന്ന് ഈയടുത്ത് നടന്ന സംവാദങ്ങള്‍ തെളിയിക്കുന്നു. കോട്ടക്കല്‍ സംവാദത്തില്‍ സുന്നിപക്ഷം തെളിവായി ഉദ്ധരിച്ച ആയത്ത് ഏത് സൂറത്തിലാണെന്നു പോലും സംവാദം തീരുന്നതുവരെ മറു പക്ഷത്തിന് മനസ്സിലായില്ല. ഹദീസിന്റെ കാര്യത്തിലും ഇവരുടെ വിവരം ഇങ്ങനെയാണ്. ആലുവയിലും ഇതാവര്‍ത്തിച്ചു. ആലുവയില്‍ ഇടയ്‌ക്കുവച്ച് ഹദീസ് കണ്ടെത്തി. അതുപക്ഷേ ഉപകാരത്തെക്കാള്‍ വലിയ ഉപദ്രവമായിരുന്നു. കാരണം ഹദീസിന്റെ പേരില്‍ ഹിമാലയന്‍ നുണപറഞ്ഞ് പരാജയം പൂര്‍ണമാക്കാന്‍ അത് കാരണമായി. കണ്ടിട്ടില്ലായിരുന്നെങ്കില്‍ ഒരു അഭിപ്രായവും പറയാതെ കവലപ്രസംഗം നടത്തി രക്ഷപ്പെടാമായിരുന്നു. ലാപ്‌ടോപാണ് പറ്റിച്ചത്; സാങ്കേതിക വിദ്യക്ക് ഇങ്ങനെ ചില തകരാറുകളും ഉണ്ട്.ഹദീസ് ഉദ്ധരിച്ചു കൊണ്ടുള്ള ചോദ്യം പൗരോഹിത്യത്തിന്റെ ചങ്കില്‍ത്തറച്ചതെങ്ങനെയെന്ന് വിശദീകരിക്കാനാണിത്രയും പറഞ്ഞത്.മറുപടിയിലെ നിറം മാറ്റങ്ങള്‍``നീന്തമറിയാത്തവര്‍ പുഴയിലേക്കിറങ്ങുമ്പോള്‍ നോക്കണമായിരുന്നു; വഴുക്കുണ്ട്, ഒഴുക്കുണ്ട്, ഒഴുകിപ്പോകും. ഇനി പറഞ്ഞിട്ട് കാര്യമില്ല...'' ഇതാരുടെ അനുഭവമായിരുന്നു? സിഡി കണ്ട് ആര്‍ക്കും വിലയിരുത്താവുന്നതേയുള്ളു. `എന്റെ ഖബറിന്നരികില്‍ വച്ച് എന്നെ വിളിച്ചാല്‍ ഞാന്‍ ഉത്തരം ചെയ്യും'എന്ന ഹദീസ് താരീഖ് ദിമിശ്‌ഖില്‍ നിന്നാണ് സുന്നിപക്ഷം ഉദ്ധരിക്കുന്നത്. ഇങ്ങനെ ഒരു ഹദീസ് പറയുകവഴി തിരുനബി ശിര്‍ക്ക് പ്രചരിപ്പിച്ചോ എന്നാണു ചോദ്യം...ഉള്ളില്‍ കത്തിയാളുന്ന പരിഭ്രാന്തി പുറത്തു കാണിക്കാതെ മൗലവി മറുപടി പറഞ്ഞുതുടങ്ങി. ഓരോ ഉത്തരത്തിലും മറുപടിയുടെ നിറം മാറിക്കൊണ്ടിരുന്നു.ഒന്ന്, അത് ഹദീസല്ല, ആ വാക്യത്തെ ഹദീസ് എന്ന് പറയാവതല്ല!തങ്ങള്‍ക്കനുകൂലമല്ലാത്ത മുഴുവന്‍ പ്രമാണങ്ങളെയും വാറോലീകരിക്കുന്ന സ്വഭാവം മൗലവിമാര്‍ക്കുണ്ട്. ഇത് പുറത്തുകൊണ്ട് വരാന്‍ കൂടിയാണ് ആദ്യം ഒരു ചരിത്രഗ്രന്ഥത്തില്‍നിന്ന് തെളിവുദ്ധരിച്ചത്; നിനച്ചത് തന്നെ സംഭവിച്ചു. മൗലവി ആദ്യം ഹദീസ് നിഷേധിച്ചു.രണ്ട്, സ്വഹീഹല്ല.ഹദീസാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ മൗലവി ചുവട്‌മാറ്റി. വ്യവസ്ഥ വായിക്കണം, പ്രമാണമായി എഴുതിയിട്ടുള്ളത് `സ്വഹീഹായ ഹദീസ്' എന്നാണ്. എന്തെങ്കിലും വാറോലയുമായി വന്നിട്ട് കാര്യമില്ലെന്ന് സിദ്ധം. അപ്പോള്‍ മജ്‌മഉസ്സവാഇദില്‍നിന്ന് സുന്നിപക്ഷം ഹദീസ് വായിക്കുന്നു. ഹദീസ് സ്വഹീഹാണെന്ന ഹൈസമിയുടെ സാക്ഷ്യവും വിശദീകരിക്കുന്നു. ഇത് കേട്ടതോടെ ആ പ്രതീക്ഷയും അസ്‌തമിച്ചു. പുതിയ തന്ത്രങ്ങളിലേക്ക് മൗലവി കടക്കുന്നു.മൂന്ന്, അതില്‍ ഇസ്‌തിഗാസയില്ല.ഹനീഫ മൗലവിയുടെ സ്ഥിരം പല്ലവിയാണിത്. ഇസ്‌തിഗാസക്ക് ആര് എന്തു തെളിവ് പറഞ്ഞാലും അദ്ദേഹം നിസ്സംശയം പറയും; അതില്‍ ഇസ്‌തിഗാസയില്ല. എടമുട്ടം സംവാദത്തില്‍ വഹാബികള്‍ ഒരുഗ്രന്‍ ചോദ്യം ചോദിച്ചു: `അസ്സലാമു അലൈക്ക അയ്യുഹ.......'എന്നത് ഇസ്‌തിഗാസക്ക് തെളിവാകുന്നതെങ്ങനെയെന്ന്. നിങ്ങള്‍ക്ക് ആരെങ്കിലും സലാംചൊല്ലിയാല്‍ അതിനെക്കാള്‍ നന്നായി പ്രത്യഭിവാദ്യം ചെയ്യണമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ നമ്മുടെ സലാമിന് തിരുനബി പ്രത്യഭിവാദ്യം ചെയ്യുകവഴി അവിടുത്തെ ശഫാഅത്ത് നമുക്ക് ലഭിക്കുമെന്നും ഇമാം റാസി(റ) പറഞ്ഞത് സുന്നിപക്ഷം ഉദ്ധരിച്ചു. ഈ വിശ്വാസത്തോടെ നബി(സ)ക്ക് സലാം ചൊല്ലുന്നവന്‍ അദൃശ്യമായ നിലക്ക് സഹായം കിട്ടുമെന്ന പ്രതീക്ഷയോടെയാണ് നബിയെ അഭിസംബോധന ചെയ്യുന്നത്. പക്ഷേ വിശദീകരണം വ്യക്തമായിട്ടെന്ത്? മൗലവിക്ക് ഒന്നേ പറയാനുള്ളു, അതില്‍ ഇസ്‌തിഗാസയില്ല. കോട്ടക്കലില്‍, വഫാതായ നബിയോട് `ഉന്‍ളുര്‍നാ' ഞങ്ങളെ നോക്കണേ എന്നു പറയാമോ എന്നു ചോദിച്ചപ്പോള്‍, ഇല്ല, ശിര്‍ക്കാണ്' എന്നു പറഞ്ഞ മൗലവി ഉന്‍ളുര്‍നാ എന്ന സൂക്തമോതിയപ്പോള്‍ പറയുന്നു, അതില്‍ ഇസ്‌തിഗാസയില്ലെന്ന്! ആലുവയില്‍, പക്ഷേ വഫാതിനു ശേഷം എന്ന് വ്യക്തമാക്കുന്ന ഹദീസാണ് കൊണ്ടുവന്നത്! വഫാതിനുശേഷം വിളിക്കുന്നത് ശിര്‍ക്കാണെന്ന് ആദ്യമേ മൗലവിയെ ക്കൊണ്ട് പറയിപ്പിക്കുകയും ചെയ്‌തു. എന്നിട്ടും മൗലവി പറഞ്ഞു അത് ഇസ്‌തിഗാസയല്ലെന്ന്. ഇതിലും പച്ചയായ ഇസ്‌തിഗാസ ഏതാണാവോ? സുന്നിപക്ഷത്തിന്റെ ചോദ്യം ഏതെങ്കിലും വഹാബിയുടെ കരളിനു കൊള്ളാതിരിക്കില്ല.നാല്. ഒരു പണ്‌ഡിതനും പറഞ്ഞിട്ടില്ല.ഹദീസിനു മുമ്പില്‍ കുടുങ്ങിയ മൗലവി ഹദീസ് സ്വീകരിക്കാന്‍ പുതിയ മൂന്നു നിദാന ശാസ്‌ത്രവുമായി വന്നു; മടവൂരികള്‍ പോലും പറയാത്ത നിയമങ്ങള്‍! ചേകനൂര്‍പോലും പറയാത്തത് എന്നു പറയുകയാവും ശരി. ഒരു ഹദീസില്‍നിന്ന് ഒരു ആശയം വ്യക്തമായി തെളിഞ്ഞതു കൊണ്ടു മാത്രം അത് തെളിവാവുകയില്ല. അത് തെളിവാണെന്ന് പ്രമാണികരായ പണ്‌ഡിതരാരെങ്കിലും പറയുകയും വേണം. ഏത് പണ്‌ഡിതനാണ് ഇത് ഇസ്‌തിഗാസക്ക് തെളിവാണെന്നു പറഞ്ഞത്? ഇതാണ് ചോദ്യം! ചോദിച്ചത് പക്ഷേ, ഉത്തരം പറയേണ്ട സമയത്താണെന്നു മാത്രം.സുന്നികളെ സംബന്ധിച്ചിടത്തോളം പണ്‌ഡിതര്‍ പറഞ്ഞത് തന്നെയാണ് തെളിവ്. ഇസ്‌തിഗാസയും തവസ്സുലുമടക്കം സുന്നികള്‍ ചെയ്യുന്ന മുഴുവന്‍ ആചാരങ്ങളും പണ്‌ഡിതരുടെ അംഗീകാരമുള്ളവയാണ് പക്ഷേ, അവര്‍ മസ്‌അലകള്‍ പറയുന്നത് ആയത്തുകളുടെയും ഹദീസുകളുടെയും വിശദീകരണത്തില്‍ തന്നെയാകണമെന്നില്ല. എന്നാല്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ അവര്‍ പറയൂ. അതിനാല്‍ അവര്‍ പറഞ്ഞ നിയമങ്ങള്‍ക്ക് ഖുര്‍ആനില്‍നിന്നും സുന്നത്തില്‍ നിന്നും തെളിവ് കണ്ടെത്തുക മാത്രമാണ് നാം ചെയ്യുന്നത്. അതിന് സുന്നികള്‍ എതിരല്ല. വഹാബികള്‍ക്ക് ഈ പണ്‌ഡിത വാക്യങ്ങള്‍ പോരാത്തതു കൊണ്ടാണ് ഖുര്‍ആനും ഹദീസും പ്രമാണങ്ങളായി സ്വീകരിച്ച് ചര്‍ച്ച ചെയ്യുന്നത്. അപ്പോള്‍ ചോദിക്കുന്നു ഏത് പണ്‌ഡിതനാണതു പറഞ്ഞതെന്ന്!ഒരു ആയതിനു ശേഷം `ഇത് ഇന്നകാര്യത്തിന് തെളിവാണ്' എന്ന് ഒരു പണ്‌ഡിതന്‍ പറഞ്ഞാലേ അത് തെളിവായി ഗണിക്കൂ എന്ന് വഹാബികള്‍ക്ക് വാദമുണ്ടോ? ഉണ്ടെങ്കില്‍ ഖുര്‍ആനിലെ ഏത് ആയത്തിലാണ് അങ്ങനെയുള്ളത്? ഏത് ഹദീസിലാണുള്ളത്? ഉണ്ടെങ്കില്‍ തന്നെ ഏത് പണ്‌ഡിതനെയാണ് വഹാബികള്‍ സ്വീകരിക്കുക? ഇസ്‌തിഗാസക്ക് തെളിവാണെന്ന് ഒരു പണ്‌ഡിതന്‍ പറഞ്ഞാല്‍ ആ പണ്‌ഡിതനെ സ്വീകരിക്കുമോ?ഒരു ഹദീസില്‍ പറഞ്ഞ ആശയം ശിര്‍ക്കാണെന്നു പറയുക, ശേഷം ആ ഹദീസിലുള്ളത് ഇസ്‌തിഗാസയല്ലെന്നു പറയുക, ഒരു മുതലയുടെ(സംവാദത്തിനിടെ മൗലവി സ്വയംമുതലയായി വീമ്പ് പറഞ്ഞുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത്) തൊലിക്കട്ടി മതിയാകുമോ ഇതിന്?അഞ്ച്. സനദുകള്‍ മുഴുവന്‍ വായിച്ചിട്ടില്ല.ഹദീസ് തെളിവായി സ്വീകരിക്കണമെങ്കില്‍ ആ ഹദീസ് വന്ന മുഴുവന്‍ സനദുകളും ഉദ്ധരിക്കണമത്രെ. ഉദ്ധരിച്ച ഹദീസ് അതിന്റെ സനദ് സഹിതം അത് ഉദ്ധരിച്ച ഇമാമിന്റെ (അബൂയഅ്‌ല/മുസ്‌നദ്) കിതാബില്‍ നിന്നു തന്നെ ഉദ്ധരിച്ചപ്പോള്‍ മൗലവിക്ക് വീണ്ടും ഉത്തരംമുട്ടി. അങ്ങനെയാണ് മേല്‍പറഞ്ഞ പുത്തന്‍ നിയമവുമായി മൗലവി വരുന്നത്. ലോകത്ത് ഏതെങ്കിലും ഒരുചേകനൂരെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? ഒരു ഉദാഹരണം, `എന്റെ മേല്‍ വ്യാജം പറഞ്ഞവന്‍ നരകത്തില്‍ അവന്റെ ഇടം ഉറപ്പിക്കട്ടെ' എന്ന ഹദീസ് പല പരമ്പരകളിലൂടെ വരുന്നു. അതില്‍ ഒരു പരമ്പരയില്‍ ദൗര്‍ബല്യമുണ്ടെങ്കില്‍ ആ ഹദീസ് തന്നെ ദുര്‍ബലമാണെന്നെങ്ങനെ പറയും. സ്വഹീഹായ സനദിനെ ശാക്തീകരിക്കുകയല്ലേ അത്‌ചെയ്യുക. അല്‍ബാനി പോലും അത് പറഞ്ഞിട്ടുണ്ട്. സുന്നികള്‍ തെളിവായി ഉദ്ധരിച്ച ഹദീസിനെക്കുറിച്ചു പോലും.ആറ്. മത്‌നുകള്‍ മുഴുവനും വായിച്ചില്ല.സനദില്‍ മേല്‍പിടുത്തം വിടുമെന്നായപ്പോള്‍ മൗലവി മത്‌നില്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചു. ഒരുകാര്യം തെളിവാകണമെങ്കില്‍ ഹദീസിന്റെ അതുള്‍ക്കൊള്ളുന്ന ഭാഗം മാത്രം വായിച്ചാല്‍പോരാ. മത്‌ന് മുഴുവനും (അല്ല മുഴുവന്‍ മത്‌നും) വായിക്കണമത്രെ. ഇതിന്റെ പോഴത്തം ലേഖനത്തിന്റെ തുടക്കത്തില്‍ വിശദീകരിച്ചതോര്‍ക്കുമല്ലോ.ഏഴ്. ഖുര്‍ആന്‍ വിരുദ്ധംഹദീസില്‍ നിന്നും രക്ഷ കിട്ടുന്നില്ലെന്നു ബോധ്യപ്പെട്ട മൗലവി ഇടക്ക് മറ്റൊരു വേല ഒപ്പിക്കാന്‍ ശ്രമിച്ചു. ഈ ഹദീസ് ഖുര്‍ആന്‍ വിരുദ്ധമാണെന്ന് പറഞ്ഞൊപ്പിക്കുക. പക്ഷേ സകരിയ്യാ സ്വലാഹിയുടെ `അഹ്‌ലുസ്സുന്ന' എന്ന പുസ്‌തകം സുന്നിപക്ഷം വായിച്ചതോടെ മൗലവി ആശ്രമം ഉപേക്ഷിച്ചു.എട്ട്, ഹദീസിന് രണ്ടു ന്യൂനതകളുണ്ട് (ഫീഹി ഇല്ലത്താനി)പുതിയ ഉസ്വൂലുകള്‍ നിര്‍മിച്ചതിനു പുറമെ ഇടക്കിടെ മൗലവി പറയും: `ഈ ഹദീസിന് രണ്ടു ന്യൂനതയുണ്ട്; പക്ഷേ, ഏതാണാ ന്യൂനതകള്‍? അവസാനംവരെ ചോദിച്ചിട്ടും അപകടം മണത്ത മൗലവി മിണ്ടിയില്ല. - അവസാനചാന്‍സില്‍ ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കുന്ന ആവേശത്തോടെ മൗലവി ആ ഹിമാലയന്‍ നുണ പൊട്ടിച്ചു; തെരുവില്‍ വിചാരണ ചെയ്യപ്പെടുമെന്ന ബോധം പോലുമില്ലാതെ.ഹദീസ് സ്വഹീഹാണെന്ന് തെളിയിക്കാനായി നാലാമതായി സുന്നിപക്ഷം അല്‍ബാനിയുടെ ഗ്രന്ഥമെടുത്തിരുന്നു. ഹദീസിലെ റാവികള്‍ മുഴുവനും യോഗ്യരാണെന്നും സ്വഹീഹ് ബുഖാരിയുടെയും മുസ്‌ലിമിന്റെയും റാവിമാരാണെന്നും അല്‍ബാനി വിശദീകരിച്ചത് വായിച്ചിരുന്നു. സിഡിയില്‍നിന്ന് ഹദീസ് കണ്ടെത്തിയ മൗലവിമാര്‍ പക്ഷേ, അതിനു ശേഷം അല്‍ബാനി വിശദീകരിച്ച മറ്റൊരു ഹദീസില്‍ (ആ ഹദീസ് ഹാകിമും ദഹബിയും മറ്റുള്ളവരും സ്വഹീഹാക്കിയിട്ടുണ്ട്) രണ്ടു ന്യൂനതയുണ്ടെന്നു പറഞ്ഞഭാഗം നിര്‍ലജ്ജം വായിച്ചു കത്തിക്കയറുകയായിരുന്നു. ന്യൂനതയുണ്ടെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ പോലും സുന്നികള്‍ തെളിവായി ഉദ്ധരിച്ച ഹദീസിനെ ഇത് ശാക്തീകരിക്കുന്നു എന്നു പറഞ്ഞാണ് അല്‍ബാനി, ആ ചര്‍ച്ച അവസാനിപ്പിക്കുന്നത് തന്നെ. അല്‍ബാനി ശക്തിപകരുന്നു, എന്നു പറഞ്ഞ ഹദീസിനെക്കുറിച്ച് ദുര്‍ബലമാകുന്നു എന്നാക്കുവാന്‍ മൗലവി കളവുകളുടെ പരമ്പരയാണ് തീര്‍ത്തത്.``അവസാനനാളില്‍ വല്ലാതെ കബളിപ്പിക്കുന്ന (ദജ്ജാലൂന), പച്ചക്കള്ളം പറയുന്ന (കദ്ദാബൂന) ചിലയാളുകള്‍ വരും, അവര്‍ നിങ്ങളെ വഴിപിഴപ്പിക്കാതിരിക്കട്ടെ, നിങ്ങളെ ഫിത്‌നയില്‍ അകപ്പെടുത്താതിരിക്കട്ടെ'' (ഹദീസ്)(തുടരും)
published at www.risalaonline.com
original article here
7 comments:
ഒരു തിരുവരുള്‍ വഹാബിസത്തെ പിടിച്ചു കെട്ടിയവിധം
എം പി മുഹമ്മദ് ഫൈസല്‍ അഹ്‌സനി
ആലുവ സംവാദം/ രണ്ട്
ആലുവ സംവാദം: യാഥാര്‍ഥ്യമെന്ത്?
ഞാൻ ഇന്നലെയാണ് വഹാബി സി ഡി കണ്ടത് അവരുടെ ബല്യ
നേതാവ് കായക്കൊടി പറയുന്ന വിവരക്കേടുകൾ കേട്ട് ഇവരുടെ പൊട്ടത്തരം കേട്ട് ചിരിക്കണോ അതോ ഈ പടുജാഹിലുകൾ മതം പറയാനിറങ്ങുന്ന ദയനീയതയോർത്ത് കരയണോ എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ .
അത് അഹ്സനി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ഈ പോസ്റ്റിൽ ..
ആശംസകൾ!
സുന്നികൾ നടത്തുന്ന വിളക്ക് എന്ന ബ്ലോഗ് ഞാൻ കൃത്യമായി വായിക്കാറുണ്ട് നല്ല വിശദീകരണങ്ങൾ ഖുർആൻ പഠിക്കുന്നവർക്ക് ഉപകാരപ്പെടും നിങ്ങൾക്കും പോയി നോക്കാം ഇതിലേ......www.vazhikaatti.com
http://www.vazhikaatti.blogspot.com/
thanks for all
ആലുവ സംവാദം
http://ponkavanam.com/islam/index.php?title=Aluva_Debate
dear abudul aziz
thanks for the link and to know about the wahabi tricks.. but no option to respond. beware of wahabism .
Post a Comment