Saturday, October 01, 2011

കുട്ടികളെ കൊന്നിട്ട് വേണോ നമ്മുടെ സമൂഹത്തിനെ ഉന്നതിയിലേക്ക് നയിക്കാന് ?

സുഹ്ര്തുക്കളെ , സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള സമിതി എന്ന പേരില് വി ആര് കൃഷ്ണയ്യരുടെ നേതൃത്വത്തില് തട്ടി കൂട്ടിയ കമ്മീഷന്റെ റിപോര്ടിനെ കുറിച്ചുള്ള ചര്ച്ചകള് കേരളം ഒന്നടക്കം നടന്നു കൊണ്ടിരിക്കുകയാണല്ലോ. നാടിന്റെ നാനാ ഭാഗത്ത് നിന്നും എതിര്പ്പുകള് വന്നിട്ടും പാലം കുലുങ്ങിയാലും കോരന് കുലുങ്ങില്ല എന്ന മനോഭാവവുമായി കൃഷ്ണയ്യര് അനങ്ങാപ്പാര നയം സ്വീകരിക്കുകയാണ് . പക്ഷെ നമ്മള് ശരിക്കും മനസ്സിലാക്കേണ്ട, അധികാരികള് കണ്ണ് തുറക്കേണ്ട ചില വസ്തുതകള് കൂടെ ഉണ്ട്. അതിലേക്കു ഒന്ന് കണ്ണോടിക്കുകയാണ് ഇവിടെ.



സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ജനന നിയന്ത്രണവും കുട്ടികളെ കൊല്ലലും ആണ് കമ്മീഷന് പരിഹാരമായി കാണുന്നത്. പക്ഷെ ബുദ്ടിയുള്ള സമൂഹം മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്. ഇന്ന് ലോകത്തില് ഇന്ത്യയും ചൈനയും ഉള്കൊള്ളുന്ന വന ജന ശക്തികള് ലോകാടിസ്ഥാനത്തില് മുന്നേറാനുള്ള പ്രധാന കാരണം ഇവിടത്തെ ജന സംഖ്യ തന്നെ ആണ്. ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ നാണയ സ്രോദസ്സ് നമ്മുടെ മാനവ ശേഷി ആണ്. ലോകത്തുള്ള ഏതു വന് ശക്തികളുടെ ഏതു സംരംഭങ്ങളിലും നമ്മുടെ ആളുകള് വന് സംഭാവനകളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇന്ത്യയുടെ പ്രതീക്ഷ തന്നെ നമ്മുടെ രാജ്യത്ത് വളര്ന്നു വരുന്ന കുട്ടികളില് ആണ്. ഈ കുട്ടികളെ കൊന്നിട്ട് വേണോ നമ്മുടെ സമൂഹത്തിനെ ഉന്നതിയിലേക്ക് നയിക്കാന്? ഇനി ആരെയെങ്കിലും കൊന്നു കൊണ്ട് മാത്രമേ ഈ ഉന്നമനം സാദിക്കൂ എന്ന് കമ്മീഷന് വിശ്വസിക്കുന്നു എങ്കില് അത് കൃഷ്ണയ്യര് ഉള്കൊള്ളുന്ന 80 ഉം 85 ഉം കഴിഞ്ഞ വൃദ്ദര് ആകുന്നതല്ലേ കുട്ടികളെ കൊല്ലുന്നതിലും നല്ലത്? വളര്ന്നു വരുന്ന കുഞ്ഞുങ്ങളെക്കാള് സമൂഹത്തെ സേവിക്കാന് വയസ്സന് പടക്ക് സാദിക്കും എന്നാണോ കൃഷ്ണയ്യര് വിശ്വസിക്കുന്നത്?



നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് നമ്മുടെ മാനവ ശേഷി. ഇന്ത്യയുടെ വളര്ച്ച തന്നെ ഈ മാനവ ശേഷിയുടെ പിന് ബലത്തില് ആണ്. അതെ സമയം നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശാപം ഉദ്ദ്യോഗസ്ഥ തലത്തില് നടക്കുന്ന അഴിമതിയും. നമ്മുടെ രാജ്യത്തിന്റെ സമ്പത്തില് നല്ല ഒരു ശതമാനം ആണ് അഴിമതിയിലൂടെ ഉദ്ദ്യോഗസ്ഥര് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിശ്വസ്തമായ സ്രോടസ്സുകളില് നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യയില് സര്ക്കാര് ചിലവഴിച്ചു കൊണ്ടിരിക്കുന്ന പണത്തിന്റെ 40 % ഉദ്ദ്യോഗസ്ഥര് പല വഴികളിലായി നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അപ്പോള് രാജ്യത്തിന്റെ ഉന്നമനത്തിനായി ചെയാവുന്ന ഏറ്റവും നല്ല മാര്ഗം അഴിമതിക്കാരെ നിര്മാര്ജനം ചെയ്യലാണ്.



അപ്പോള് കുട്ടികളെ കൊല്ലാന് വേണ്ടി കമ്മീഷനെ വെച്ച് തീരുമാനം എടുപ്പിക്കുന്ന സര്ക്കാരിനും ബുദ്ദി ജീവികള് എന്ന് സ്വയം നടിച്ചു വിഡ്ഢിത്തം വിളമ്പുന്ന കമ്മീഷനും ആദ്യം ചെയ്യേണ്ടത് അഴിമതിക്കാരെ നിലക്ക് നിര്ത്താനുള്ള അര്ത്ഥവത്തായ നിയമം ഉണ്ടാക്കുകയാണ്. അഴിമതി നടന്നതായി തെളിഞ്ഞാല് അഴിമതി നടത്തിയവന്റെ ഒരു വിരലിന്റെ കഷ്ണം മുറിച്ചു മാറ്റും എന്നൊരു നിയമം എങ്കിലും നമ്മുടെ രാജ്യത്ത് ഉണ്ടായാല് ഇവിടത്തെ 90 % അഴിമതിയും നമുക്ക് അവസാനിപ്പിക്കാന് കഴിയും. നാണക്കേട് കരുതി എങ്കിലും ഈ പരിപാടി ഭൂരിഭാഗം ഉദ്യോഗസ്ഥരും അവസാനിപ്പിക്കും. പക്ഷെ ഇത്തരം നിര്മാനാത്മക മേഖലകളിലൊന്നും ശ്രദ്ദിക്കാതെ കുട്ടികളെ കൊല്ലാന് നിര്ദേശിക്കുന്ന കമ്മീഷനെ കുറിച്ച് വിഡ്ഢിപ്പട എന്നല്ലാതെ എന്ത് പറയാന്?





സ്നേഹത്തോടെ

Dr. മന്ഹ
Dr.Manha Mahanoor





8 comments:

prachaarakan said...

ഇനി ആരെയെങ്കിലും കൊന്നു കൊണ്ട് മാത്രമേ ഈ ഉന്നമനം സാദിക്കൂ എന്ന് കമ്മീഷന് വിശ്വസിക്കുന്നു എങ്കില് അത് കൃഷ്ണയ്യര് ഉള്കൊള്ളുന്ന 80 ഉം 85 ഉം കഴിഞ്ഞ വൃദ്ദര് ആകുന്നതല്ലേ കുട്ടികളെ കൊല്ലുന്നതിലും നല്ലത്? വളര്ന്നു വരുന്ന കുഞ്ഞുങ്ങളെക്കാള് സമൂഹത്തെ സേവിക്കാന് വയസ്സന് പടക്ക് സാദിക്കും എന്നാണോ കൃഷ്ണയ്യര് വിശ്വസിക്കുന്നത്?

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇതിനെ കുറിച്ച് എല്ലാരും ഒന്നും കൂടി ചിന്തിക്കെണ്ടിയിരിക്കുന്നു
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

അഭിഷേക് said...

കുട്ടികളെ കൊല്ലാതെ ജനന നിരക്ക് കുറച്ചു നമുക്ക് ജനന സംഖ്യ നിയന്ത്രിചൂടെ.രണ്ടോ അതിലടികാമോ കുട്ടികലുല്ലവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കാതിരുന്നാല്‍ പോരെ....ഇത് എന്റെ ഒരഭിപ്രായം മാത്രമനുകെട്ടോ

prachaarakan said...

പഞ്ചാരകുട്ടന്‍ -malarvadiclub ,
അഭിഷേക്,

Thanks for comment

രാജ്യത്തിന്റെ വികസനം ജനസംഖ്യ കുറച്ചാൽ സാധ്യമാവുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്ന് ഇതിനകം ജനസംഖ്യ (നിയമന്ങൾ അടിച്ചേല്പിച്ച്) കുറച്ച രാജ്യന്ങളുടേ അനഭവന്ങൾ നമുക്ക് കാണിച്ച് തരുന്നു.. ഈ പറയുന്ന കമ്മീഷൻ എത്രമത്തെ സന്താനമാണേന്ന് ഓർക്ക്ക.

ബോധവത്കരണമാണ് ആവശ്യം.. അത് അടിചേൽപ്പ്ക്കലാവരുത്.

സുബൈദ said...
This comment has been removed by the author.
സുബൈദ said...

vipin said...

രണ്ട് കുട്ടികള്‍ എന്ന സ്ഥിതി വന്നാല്‍ സ്ത്രീകള്‍ അനാശ്വാസ്യത്തില്‍ ഏര്‍പ്പെടാന്‍ ഇടയാക്കും എന്ന് പറഞ്ഞാല്‍ എന്താണ് ഉദ്ദേശിച്ചതെന്ന് താങ്കള്‍ പറഞ്ഞ് തരൂ??? ..താങ്കളുടെ ഗ്രാഹ്യശേശി ( സോറി ...ഗ്രാഹ്യശേഷി ) എല്ലാവരും മനസ്സിലാക്കട്ടെ !
10 October 2011 4:21 PM

ഡിയര്‍ പ്രചാരകന്‍
എന്റെ ബ്ലോഗ്പോസ്റ്റില്‍ വിപിന്‍ എന്നാ ഒരു യുക്തിവാദി ബ്ലോഗര്‍ ഇട്ട കമന്റാണ്.
ഇതിന്റെ മുമ്പും അയാള്‍ ഇതിനു സമാനമായ ഒരു കമന്റ് ഇട്ടിട്ടുണ്ട്.
ഈ കാര്യത്തില്‍ നിങ്ങളുടെ പ്രതികരണം എന്റെ ബ്ലോഗില്‍ നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഈ കമന്റ് താങ്കള്‍ വായിച്ച ശേഷം നില നിര്‍ത്തണമെന്നില്ല

സുബൈദ said...

വിപിന്റെ മുന്‍ കമന്റ് ഇതാണ്

vipin said...

കാന്തപുരം പറയുന്നത് ഇത് നടപ്പാക്കിയാല്‍ സ്ത്രീകള്‍ അനാശ്വാസ്യത്തില്‍ ഏര്‍പ്പെടും എന്ന് !!!?? ബുഹഹ ...... അതായത് ലൈംഗികശേഷി ഇല്ലാതാകുന്ന വരെ സ്ത്രീകള്‍ പെറ്റു കൊണ്ടേയിരിക്കണം എന്നായിരിക്കും ഉദ്ദേശിച്ചത് !! വയറൊഴിയാന്‍ ഇടവന്നാല്‍ അവര്‍ അനാശ്വാസ്യത്തില്‍ ഏര്‍പ്പെടും എന്നാകും മഹാന്‍ ഉദ്ദേശിച്ചത് !!!! ... സ്വന്തം സമുദായത്തിലെ സ്ത്രീകളെ ഇങ്ങനെ അപമാനിക്കണോ ?
5 October 2011 11:09 AM

അതിനു ഞാന്‍ നല്‍കിയ മറുപടി കൂടി താഴെ ചേര്‍ക്കാം

കാന്തപുരം എന്താണ് പറഞ്ഞതിന്റെ പൊരുള്‍ താങ്കള്‍ക്കെങ്ങനെ മനസ്സിലായി എന്ന് മനസ്സിലാകുന്നില്ല. ഏതായാലും അപാര ഗ്രാഹ്യശേശി തന്നെ 5 October 2011 7:44 PM

താങ്കള്‍ ഉചിതമായ രീതിയില്‍ മറുപടി നല്‍കുക. ഒരു പക്ഷെ ചര്‍ച്ച നീലനുള്ള സാധ്യതയും മുന്നില്‍ കാണണം

ന്യായവാദി said...

നിയമവാഴ്ചയുള്ള രാജ്യത്തെ ഭരിക്കുന്നത് നിയമമാണ്.ഈ സാഹചര്യത്തില്‍ വുമന്‍സ്‌ കോഡ് പോലൊരു നിയമം ഇമ്മോറലും ഇല്ലോജിക്കലുമാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.എന്നാല്‍ ഇങ്ങനെയൊരു നിയമമില്ലാതെ തന്നെ ദമ്പതികള്‍ അവരുടെ സാമ്പത്തിക സാഹചര്യത്തില്‍ നിന്ന് കൊണ്ട് ജനസംഖ്യ നിയന്ത്രിക്കാനുള്ള തീരുമാനം സ്വയമെടുത്താല്‍ മതപരമായി അത് തെറ്റാണോ..?അഥവാ ജനസംഖ്യ നിയന്ത്രണത്തിന് എതിരെ എന്തെങ്കിലും മതവിധിയുണ്ടോ...?