Wednesday, December 31, 2008

Sunday, December 28, 2008

ഹിജ്‌റ വർഷ ചിന്തകൾ (ലേഖനം )

വീണ്ടും ഒരു ഹിജ്‌റ വര്‍ഷം (1430 ) കടന്ന്‌ വന്നു.

നബി(സ) യും സ്വഹാബത്തും മക്കയില്‍ നിന്ന്‌ മദീനയിലേക്ക്‌ നടത്തിയ പാലായനത്തെ അനുസ്മരിപ്പിക്കുകയാണ്‍ ഓരോ ഹിജ്‌ റ വര്‍ഷവും. ഇസ്ലാമിക ചരിത്രത്തില്‍ വിശിഷ്യാ പ്രവാചകര്‍ (സ) യുടെ ജീവിത യാത്രയില്‍ ഒരു നാഴികക്കല്ലാണ്‌ ഹിജ്‌റ. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്തുണ്ടായ ഒരു വഴിത്തിരിവു കൂടിയാണ്‌ ഹിജ്‌റ.

ജനിച്ച്‌ വളര്‍ന്ന മക്കയോട്‌ യാത്രപറഞ്ഞ്‌ നബി(സ)യും സ്വഹാബത്തും 400 കിലോമീറ്റര്‍ അകലെയുള്ള യസ്‌രിബ്‌ (ഇന്നത്തെ മദീന ) തിരഞ്ഞെടുത്തു. ഹിജ്‌റ ഒരു ഒളിച്ചോട്ടമല്ലായിരുന്നു. പ്രത്യുത അല്ലാഹുവിന്റെ കല്‍പനയായിരുന്നു. അങ്ങിനെ ഒരു പ്രവാസ ജീവിതത്തിന്റെ തുടക്കം കുറിക്കലായിരുന്നു ഹിജ്‌റ. സ്വന്തം നാടും വീടും ഉപേക്ഷിച്ച്‌ അന്യനാട്ടിനെ സ്വീകരിക്കുമ്പോഴുണ്ടാവു മനോവേദനയും പ്രയാസവും ആര്‍ക്കും അസഹ്യമായിരിക്കും. അല്ലാഹുവിനോടുള്ള അനുസരണക്കും ഇസ്ലാമിക പുരോഗതിക്കും, വളര്‍ച്ചക്കും മുമ്പില്‍ എല്ലാം ക്ഷമിക്കുകയും സഹിക്കുകയുമായിരുന്നു നബിയും സ്വഹാബത്തും.


മക്കയില്‍ സ്വൈര്യമായി ജീവിക്കാന്‍ പറ്റാതെ വപ്പോള്‍, സ്വാതന്ത്ര്യത്തോടെ ഇസ്ലാമിക പ്രബോധനം നടത്താനാവാതെ വപ്പോള്‍, സമാധാനവും സുരക്ഷിതത്വവും നഷ്ടപ്പെട്ടപ്പോള്‍, ശത്രുക്കളുടെ ആക്രമണങ്ങളും പിഢനമുറകളും ദിനേന പെരുകിവന്നപ്പോള്‍, വിശാസികള്‍ക്കിടയില്‍ രണ്ട്‌ വഴികളാണ്‌ ഉണ്ടായിരുന്നത്‌. ഒന്ന്‌ ശത്രുക്കളോട്‌ ചെറുത്ത്‌ നില്‍ക്കുക. മറ്റൊന്ന്‌ ഒഴിഞ്ഞ്‌ പോവുക എതായിരുന്നു. അല്ലാഹുവിന്റെ തീരുമാനമനുസരിച്ച്‌ നബി(സ)യും സ്വഹാബത്തും മക്ക വിട്ട്‌ മദീനയിലേക്ക്‌ ഹിജ്‌റ പോവുകയായിരുന്നു.

മദീന വിശാലമായി പരന്ന്‌ കിടക്കുന്ന ഭൂപ്രദേശം. സൗമ്യ ശീലരും സല്‍സ്വഭാവികളുമായ ജനത. വിശാല ഹൃദയരും ഉദാര മതികളുമായ ഗോത്ര വിഭാഗങ്ങള്‍ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയക്കും പുത്തന്‍ സമൂഹ്യ പരിഷ്ക്കാരങ്ങള്‍ക്കും പറ്റിയ ഇടം. എന്ത്കൊണ്ടും ഇസ്ലാം പ്രബോധനത്തിനു വളക്കൂറുള്ള മണ്ണിനെയാണ്‌ പ്രവാചകരും അനുയായികളും തെരഞ്ഞെടുത്തത്‌.

ഹിജ്‌റ നമുക്ക്‌ ധാരാളം പാഠങ്ങള്‍ നല്‍കുന്നു. സമൂഹത്തിന്റെ സുരക്ഷിതത്വവും സമാധാന സംരക്ഷണവുമാണ്‌ ഏറ്റവും പ്രധാനം. ഇസ്ലാമിന്റെ നില നില്‍പ്പും വിശ്വാസികളുടെ ജീവിത സുരക്ഷിതത്വവുമാണ്‌ മറ്റൊന്ന്്‌. മത പ്രബോധനവും ആദര്‍ശ പ്രചാരവും ഏത്‌ പ്രതിസന്ധിഘട്ടത്തിലും കയ്യൊഴിയരുതെന്നും, അതും സമാധാനപൂര്‍ണ്ണമായിരിക്കണമെന്നതും ഹിജ്‌റ നല്‍കുന്ന പാഠമാണ്‌. ഭീകരതയും, തീവ്രവാദവും വളര്‍ത്തി നാട്ടില്‍ പ്രക്ഷുബ്ദത സൃഷ്ടിക്കുന്നതിനെതിരെ താക്കിതാണ്‌ ഹിജ്‌റ നല്‍കുന്ന സന്ദേശം. ദൃഢവിശ്വാസം, ക്ഷമ, സഹനം, സാഹോദര്യം തുടങ്ങി ധാരാളം പാഠങ്ങളാണ്‌ ഹിജ്‌റ എന്ന മഹത്തായ പലായനം നമുക്ക്‌ നല്‍കുന്നത്‌.

ഓരോ ഹിജ്‌റ വര്‍ഷ പിറവിയും വിശ്വാസികളുടെ മനസ്സില്‍ കുളിരും അര്‍പ്പണബോധവുമുണ്ടാക്കുന്നു. മുസ്ലിംകളുടെ ആരാധന, ആചാര അനുഷ്ടാനങ്ങള്‍, ആഘോഷങ്ങള്‍ എല്ലാം ഹിജ്‌റ വര്‍ഷവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. അതിനാല്‍ മറ്റ്‌ എല്ലാ വര്‍ഷങ്ങളിലെക്കാളും പ്രാധാന്യം ഹിജ്‌റ വര്‍ഷ പിറവിക്ക്‌ തന്നെ.

ഹിജ്‌റ നല്‍കുന്ന പാഠമുള്‍കൊണ്ട്‌ ജീവിതം ചിട്ടപ്പെടുത്താനും സാഹോദര്യവും സമാധാനവും ഊട്ടിയുറപ്പിക്കാനും പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞയെടുക്കാം

ഏവര്‍ക്കും പൂതുവത്സരാശംസകള്‍article by:
( അബൂബക്കര്‍ സഅദി നെക്രാജ്‌ -അബുദാബി )

Wednesday, December 24, 2008

ഹിജ്‌റ കലണ്ടറും പുതുവര്‍ഷവും


നബി(സ്വ) ജനിച്ച വര്‍ഷത്തില്‍ അബ്‌റഹത്തിന്റെ ആനപ്പട വിശുദ്ധ കഅബയെ അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനിലെ അലംതറകൈഫ എന്ന അധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്‌. അബാബീല്‍ പക്ഷികളെ അയച്ചുകൊണ്ട്‌ ആനപ്പടയെ അല്ലാഹു നശിപ്പിച്ചു. മക്കയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന സംഭവമായിരുന്നു ഇത്‌. അതിനാല്‍ പിന്നീടുള്ള വര്‍ഷങ്ങളെ ആനക്കലഹത്തിന്റെ രണ്ടാം വര്‍ഷം മൂന്നാം വര്‍ഷം എന്നിങ്ങനെ അറബികള്‍ എണ്ണിത്തുടങ്ങി. പ്രധാന സംഭവത്തെ ആസ്പദമാക്കിക്കൊണ്ട്‌ വര്‍ഷത്തെ എണ്ണുന്ന ഈ സമ്പ്രദായം അറബികളില്‍ മാത്രല്ല, ലോകത്തെല്ലായിടത്തുമുണ്ട്‌.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്‌ ചെയ്യുക

article from : www.muslimpath.com

Tuesday, December 23, 2008

ബഹുഭാര്യത്വം - പരിഷ്കൃത സമൂഹത്തില്‍

ബഹുഭാര്യത്വം - പരിഷ്കൃത സമൂഹത്തില്‍
‍ചേറൂര്‍ അബ്‌ദുല്ല മുസ്ലിയാര്‍
‍മാത്ര്ഭൂമി ലേഖനം

Thursday, December 18, 2008

സ്വാതന്ത്ര്യത്തിന്റെ പാദുക ചുംബനം

സ്വാതന്ത്ര്യത്തിന്റെ പാദുക ചുംബനം
click on image to read

സിറാജ്‌ ലേഖനം: ( 17-12-2008)
എ.പി. അബ്ദുല്‍ വഹാബ്‌

Saturday, December 06, 2008

അറഫാ ദിനം (ജുമുഅ ഖുതുബ )

5-12-08 ലെ വെള്ളിയാഴ്ച യു.എ.ഇ. യിലെ പള്ളികളില്‍ നടന്ന
ജുമുഅ ഖുതുബ അടിസ്ഥാനമാക്കി തയ്യാറാക്കിയത്‌.

സിറാജ്‌ ദിനപത്രം
5/12/08