Monday, October 24, 2011

ജുമുഅ ഖുതുബ 21-10-2011 (സൗമ്യത )

മലയാള വിവര്‍ത്തനം : ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി

 
വാക്കിലും പ്രവൃത്തിയിലും ജനങ്ങളോടുള്ള പെരുമാറ്റത്തിലും ആര്ദ്രത കാണിക്കുക എന്നതാണ് സൌമ്യത കൊണ്ടുദ്ദേശിക്കുന്നത്. സൌമ്യത ഈമാന്റെ ലക്ഷണവും ഇസ്ലാമിന്റെ മേന്മയുമാണ്. അല്ലാഹുവിന്റെ കാരുണ്യവും സ്നേഹവും ലഭിക്കണമെങ്കില് ഈ സ്വഭാവ ഗുണം നമുക്ക് അനിവാര്യമാണ്.

ഹബീബായ മുഹമ്മദ് മുസ്തഫ (സ) തങ്ങളോടു വിശുദ്ധ ഖുര്ആന് പറയുന്നത് ഇപ്രകാരമാണ് "നബിയെ, അല്ലാഹുവിങ്കല് നിന്നുള്ള മഹത്തായ കാരുണ്യം നിമിത്തം അങ്ങ് അവരോട് സൌമ്യമായി വര്ക്കുന്നു. താങ്കള് അവരോട് പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില് അവര് അങ്ങയുടെ ചുറ്റുപാടില് നിന്ന് വേറിട്ട് പോകുമായിരുന്നു, ആകയാല് അങ്ങ് അവര്ക്ക് മാപ്പ് നല്കുകയും അവര്ക്ക് പാപ മോചനം തേടുകയും ചെയ്യുക (ആലു ഇംറാന്)

പ്രവാചക തിരുമേനിയുടെ സല് ഗുണങ്ങളെ കുറിച്ച് നമ്മെ ആഴത്തില് ചിന്തിപ്പിക്കുന്ന ഖുര്ആന് സൂക്തമാണിത്. നേതാവും മേലധികാരിയുമെന്ന നിലക്ക് അധികാര സ്വരത്തിലും ആക്ഷേപ ശൈലിയിലും അവിടുന്ന് ഒരിക്കലും ആരോടും പെരുമാറിയിരുന്നില്ല. സമൂഹത്തില് ഇടപെടുന്ന നേതാക്കളും പ്രവര്ത്തകരും മാതൃകയാക്കേണ്ട ഒരു സ്വഭാവം ആണിത്.

ജനങ്ങളോട് പരുഷമായി പെരുമാരുന്നവരെ ആളുകള് വെറുക്കും, അത്തരക്കാരെ സമൂഹം അകറ്റി നിര്ത്തുകയും ചെയ്യും. നബി തിരുമേനി (സ) പറയുന്നു "ആര്ക്കെങ്കിലും സൌമ്യ മനസ്സ് നല്കപ്പെട്ടാല് അവന് നന്മയാല് ഭാഗ്യവാനാണ്. സൌമ്യ മനസ്സ് തടയപ്പെട്ടവന് നിര്ഭാഗ്യവാനുമാണ്."

പരസ്പര ബന്ധങ്ങളുടെ പ്രഥമവും പ്രധാനവുമായ ഉപാധിയാണ് സംഭാഷണം. ബന്ധങ്ങള് പലപ്പോഴും ശിഥിലമാകുന്നത് പലപ്പോഴും വലിയ കാരണമായി തീരുന്നതും സംസാരങ്ങളില് വന്നു ചേരുന്ന അപാകതകള് ആണ്. നല്ല ശൈലിയിലും വിനയത്തോടെയും ഉള്ള നല്ല സംസാരങ്ങള് ബന്ധങ്ങള് ഊട്ടി ഉറപ്പിക്കാന് സഹായിക്കും. അത് കൊണ്ട് തന്നെ ജനങ്ങളോട് സംസാരിക്കുമ്പോള് നല്ല ശൈലി പ്രയോഗിക്കണമെന്നു ഖുര്ആന് ആവശ്യപ്പെടുന്നത് കാണാം. മൂസാ (അ) പ്രവാചകനായി നിയുക്തനായപ്പോള് ഫിര്ഔന്റെ അടുത്ത് പോയി പ്രബോധനം ചെയ്യാനും അത് നല്ല വാക്കുപയോഗിച്ചു ആകണമെന്നും ഉണര്ത്തുന്നത് കാണാം

നാം നമ്മുടെ കുടുംബത്തില് മാതാ പിതാക്കളോടും, ഭാര്യമാരോടും, കുട്ടികളോടും മറ്റും വളരെ നല്ല ഭാവത്തിലും രൂപത്തിലും പെരുമാറെണ്ടതിന്റെ ആവശ്യകത നബി തിരുമേനി (സ) ഉണര്ത്തുന്നത് നമുക്ക് കാണാം.

കുടുംബത്തില് സ്നേഹത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷമുണ്ടാകണം. ഏതെങ്കിലും കുടുംബത്തില് നന്മ കൈവരണമെങ്കില് അവര് സൗമ്യ സ്വഭാവം കൈകൊള്ളണമെന്ന് തിരുമേനി ഉണര്ത്തുന്നുണ്ട്. "നിങ്ങളില് ഏറ്റവും ഉത്തമന് ഭാര്യയോടു നന്നായി വര്ത്തിക്കുന്നവനാണെന്ന്" നബി തിരുമേനി ഉണര്ത്തിയതായി കാണാം.

വീട്ടിലെ കുട്ടികളോട് നന്നായി വര്ത്തിക്കണമെന്ന തിരുമേനിയുടെ അരുളപ്പാട് നമുക്ക് പാഠമാകണം. ഹസന്, ഹുസൈന് (റ) എന്നിവരെ തിരുമേനി ഉമ്മ വെക്കുന്നത് കണ്ടപ്പോള് ഒരു അനുയായി പറഞ്ഞു. 'എനിക്ക് പത്തു മക്കളുണ്ടായിട്ടു ഇത് വരെ ഞാന് ഒന്നിനെയും ചുംബിച്ചിട്ടില്ല'

" കരുണ കാണിക്കാത്തവന് അല്ലാഹുവിന്റെ കാരുന്ണ്യം ലഭിക്കുകയില്ല" എന്ന് തിരുമേനി അരുള് ചെയ്തു.

കുടുംബത്തില് മാത്രമല്ല സമൂഹത്തില് മുഴുവനും നാം സൗമ്യ മനോഭാവം ഉള്ക്കൊണ്ടു പ്രവര്ത്തിക്കണം, നമ്മുടെ ഓരോ ചലനങ്ങളും അത്തരം ഗുണങ്ങളില് നിന്ന് ഉടലെടുക്കുന്നതാകണം. മനുഷ്യരുടെ ആവശ്യങ്ങള് നിര്വഹിച്ചു കൊടുക്കുക, കടം വാങ്ങിയവന് നീട്ടി കൊടുക്കുക തുടങ്ങിയവ ഈ ഗുണങ്ങളുടെ ഭാഗമാണെന്നു വേദ ഗ്രന്ഥം പറയുന്നുണ്ട്. "സമൂഹത്തോട് കാരുണ്യത്തോടെ പെരുമാറാത്തവാന് അല്ലാഹുവിന്റെ കാരുണ്യത്തില് നിന്ന് തടയപ്പെട്ടവനാണെന്ന" തിരു വചനം നാം ഓര്ക്കേണ്ടതുണ്ട്. "ഭൂമിയിലുള്ളവരോട് നിങ്ങള് കരുണ കാണിക്കുക, എങ്കില് ആകാശത്തിന്റെ അധിപന് നിങ്ങളോടും കരുണ കാണിക്കുമെന്ന" തിരു വചനം ഏറെ പ്രശസ്തമാണ്.

ഇന്ന് നാം മോട്ടോര് വാഹനങ്ങളില് യാത്ര ചെയ്യുന്നവരാണ്. ആ യാത്രയിലും ആത്മ ദ്രോഹമോ പര ദ്രോഹമോ ചെയ്യാതെ വേണം നാം യാത്ര ചെയ്യേണ്ടത്. അവിവേകത്തോടെയും അശ്രദ്ധയോടെയും അമിത വേഗതയിലും നാം വാഹനം ഓടിക്കരുത്. "കരുണാമയനായ അല്ലാഹുവിന്റെ ദാസന്മാര് ഭൂമിയിലൂടെ വിനീതരായി ചരിക്കുന്നവരാണെന്ന്" വിശുദ്ധ ഖുറാന് നമ്മെ ഓര്മപ്പെടുത്തുന്നുണ്ട്. (അല് ഫുര്ഖാന് - അറുപത്തിമൂന്ന്)

മനുഷ്യരോട് മാത്രമല്ല സസ്യങ്ങളോടും മൃഗങ്ങളോടും മറ്റുജീവ ചാലങ്ങളോടും സൗമ്യമായി ദയയോടെ പെരുമാറണമെന്ന് തിരുമേനി (സ) നമ്മെ അടിക്കടി ഉണര്ത്തുന്നുണ്ട്. "മിണ്ടാ പ്രാണികളായ നാല്ക്കാലികളുടെ കാര്യത്തില് നിങ്ങള് അല്ലാഹുവേ സൂക്ഷിക്കുക, നല്ല നിലയില് നിങ്ങളവയെ വാഹനമായും ഭക്ഷണമായും ഉപയോഗിക്കുക" (അബൂ ദാവൂദ്) എന്ന തിരുവചനം ഇവിടെ നാം ഓര്ക്കേണ്ടതുണ്ട്.

ഇസ്ലാം മുന്നോട്ടു വെക്കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം കൂടി ഈ വിശദീകരണങ്ങളില് നിന്ന് മനസ്സിലാക്കെണ്ടാതുണ്ട്. ലോകത്ത് വര്ധിച്ചു വരുന്ന കൊലപാതകങ്ങളും അതിക്രമങ്ങളും അരുതായ്മകളും എല്ലാം സൗമ്യ സ്വഭാവത്തിന്റെ അഭാവം മൂലമാണെന്ന് നമുക്ക് മനസ്സിലാക്കാന് കഴിയും. അതിനാല് കുടുംബങ്ങളില്, രാജ്യങ്ങളില്, ലോകത്ത്സമാധാനവും സ്നേഹവും കളിയാടണമെങ്കില് മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ മാതൃകയും അവിടത്തെ ചര്യയും പിന്തുടരുക മാത്രമേ ഒറ്റ പോംവഴിയുള്ളൂ എന്ന് നാം മനസ്സിലാക്കുക, തിരുനബി(സ)തങ്ങളെ സ്നേഹിക്കാനും അവിടത്തെ ചര്യയെ പിന്തുടരാനും അള്ളാഹു നമുക്ക് തൌഫിഖ് നല്കട്ടെ. ആമീന്..

Monday, October 17, 2011

യു.എ.ഇ ജുമു‌അ ഖുതുബ 14-10-2011 ( ദൈവ സ്മരണ )

14 -10-2011 വെള്ളിയാഴ്ച യു.എ.ഇ യിലെ പള്ളികളില്‍ നടന്ന ജുമു‌അ ഖുതുബ by : ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി 


അല്ലാഹുവിനെ സ്മരിക്കുക


അല്ലാഹുവിനെ ആരാധിക്കുന്നതിനു വേണ്ടിയാണ് അവന് നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. കേവലം ബാഹ്യ പ്രകടനങ്ങള് കൊണ്ട് മാത്രം ശരിയായ ആരാധനയില് എത്താനും ആത്മീയ സായുജ്യം നേടാനും സാധ്യമല്ല.

അല്ലാഹു സദാ നിരീക്ഷിക്കുന്നുണ്ടെന്ന ബോധത്തോടെ മനസ്സില് ഭക്തിയും സ്നേഹവും ഭയവും ഒരുമിക്കുന്ന വിശ്വാസത്തോടെ ചെയ്യപ്പെടുന്ന ആരാധനകളെ പരിഗണിക്കപ്പെടൂ. എന്താണ് ഇഹ്സാന് എന്ന് തിരുനബി(സ)യോട് ചോദിക്കപ്പെട്ടപ്പോള് അവിടുന്ന് പറഞ്ഞത് "നീ നിന്റെ റബ്ബിനെ അവന് നിന്നെ കണ്ടു കൊണ്ടിരിക്കുന്നു എന്ന രൂപത്തില് ആരാധന നടത്തലാണ്, നീ അവനെ കാണുന്നില്ലെങ്കിലും അവന് നിന്നെ കാണുന്നുണ്ടെന്ന വിശ്വാസത്തോടെ."


അപ്പോള് ഏതു സമയത്തും അല്ലാഹു നമ്മെ കാണുന്നുണ്ട് എന്ന ബോധം വിശ്വാസിയുടെ മനസ്സില് വന്നു ചേരുന്നതോട് കൂടി അവന്റെ ഉള്ളം ശുദ്ധിയാകുന്നു. അതിനു പറ്റിയ ഏറ്റവും മൂര്ത്ത മായ മാര്ഗമാണ് ദിക്രുല്ലാഹ് അഥവാ ദൈവ സ്മരണ. ദൈവ സ്മരണ മനുഷ്യഹൃദയത്തിനു ഭക്ഷണവും സുഖവും പ്രധാനം ചെയ്യുന്നു. വിപത്തുകളില് നിന്നും പരീക്ഷണങ്ങളില് നിന്നും പിശാചിന്റെ ദുര്ബോധനങ്ങളില് നിന്നുമുള്ള അഭയ കേന്ദ്രം കൂടിയാണ്. വിശുദ്ധ ഖുര്ആനില് അല്ലാഹു പറയുന്നു. "സത്യ വിശ്വാസികളെ! നിങ്ങള് അല്ലാഹുവേ ധാരാളമായി സ്മരിക്കുക, കാലത്തും വൈകുന്നേരവും അവനെ പ്രകീര്ത്തിക്കുകയും ചെയ്യുക" (33 : 41 - 42 )

ഈ ആയത്തിന്റെ വ്യാഖ്യാനത്തില് മഹാനായ ഇബ്നു അബ്ബാസ് (റ) പറയുന്നു "അതായത് രാപകലുകളിലും കടലിലും കരയിലും യാത്രയിലും അല്ലാത്തപ്പോഴും ഐശ്വര്യ വേളയിലും ദാരിദ്ര്യാവസ്തയിലും രഹസ്യ പരസ്യ സമയങ്ങളിലും നിങ്ങള് അല്ലാഹുവേ സ്മരിച്ചു കൊണ്ടേ ഇരിക്കുക"

വാന ലോകത്തെയും ഭൂമിയിലെയും സൃഷ്ട്ടി ജാലങ്ങള്ക്കി ടയിലെ ബന്ധങ്ങള്ക്ക് നിദാനമാണ് ദൈവ സ്മരണ. അല്ലാഹുവേ സ്മരിക്കുകയും സ്തുതി കീര്ത്തണനങ്ങള് നടത്തുകയും ചെയ്യുന്ന സജ്ജനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ദീര്ഗ്ഗമായ ഒരു ഹദീസ് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. ആ സദസ്സില് പങ്കെടുത്ത എല്ലാവര്ക്കും ഞാന് പൊറുത്തു കൊടുത്തു, അവരുടെ ആഗ്രഹങ്ങള് ഞാന് നിറവേറ്റി കൊടുത്തു എന്നൊക്കെ അല്ലാഹു മലക്കുകളോട് പറയുമ്പോള് ഒരു മലക്ക് അല്ലാഹുവോട് ചോദിക്കും " അല്ലാഹുവേ! മറ്റൊരാവശ്യത്തിനു വേണ്ടി അവിടെ വന്നു പെട്ട ഒരാള് കൂടി അവിടെ ഉണ്ടല്ലോ?" അപ്പോള് അല്ലാഹു പറയും "ആ സദസ്സില് വെറുതെ ഇരിക്കുന്നവര് പോലും പരാജയപ്പെടാത്ത ഒരു സദസ്സാണ് അത്" (ബുഖാരി 6408 )

ദിക്ര് സദസ്സുകളുടെയും അതില് പങ്കെടുക്കുന്നതിന്റെയും പരിശുദ്ധി നമുക്കീ ഹദീസില് നിന്നും മനസ്സിലാക്കാം.

നബി തിരുമേനി അരുള് ചെയ്യുന്നു " എല്ലാ നിര്ബന്ധ നിസ്ക്കരങ്ങള്ക്ക് ശേഷം തുടര്ച്ച യായി 33 പ്രാവശ്യം തസ്ബീഹും- سبحان الله - 33 പ്രാവശ്യം തഹ്മീദും – الحمد لله - 33 പ്രാവശ്യം തക്ബീറും – الله اكبر - ചൊല്ലുന്നവര് നിരാശരാകേണ്ടി വരില്ല" (മുസ്ലിം 596 )

ആഇഷ ബീവി (റ) പറയുന്നു " നബി തിരുമേനി (സ) എല്ലാ സമയങ്ങളിലും ദിക്റുകള് കൊണ്ട് ജോലിയായിരുന്നു" അല്ലാഹുവിന്റെ മഹത് ഗുണങ്ങളെയും സൃഷ്ട്ടി മാഹത്മ്യങ്ങളെയും കുറിച്ചുള്ള ചിന്താ വിചാരങ്ങളും അവനോടുള്ള മാനസികമായ ഭയ ഭക്തിയും തസ്ബിഹ്, തഹ്ലീല്, തക്ബീര്, ഹംദ്, ദുആ മുതലായ ധ്യാന വാക്യങ്ങളും ദിക്രുകളാകുന്നു. അല്ലാഹു പ്ര സ്താവിക്കുന്നതായി തരുനബി(സ) അറിയിക്കുന്നു " എന്റെ അടിമ അവന് എന്നെ ഓര്ക്കു മ്പോള് ഞാന് അവന്റെ കൂടെയായിരിക്കും (ഞാന് അവനു സഹായം നല്കും ) അവന് സ്വ യം (മനസ്സില്) എന്നെ സ്മരിക്കുമ്പോള് ഞാന് അവനെയും സ്മരിക്കും, ഒരു സംഘത്തില് വെച്ച് അവന് എനിക്ക് ദിഖ്ര് ചൊല്ലിയാല് അവരെക്കാള് ഉത്തമരായ ഒരു കൂട്ടത്തില് വെച്ച് ഞാന് അവനെയും സ്മരിക്കും (മലക്കുകളോട് അവന്റെ മഹത്വം പറയും)" അല്ലാഹുവിന്റെ കാരുണ്യ കടാക്ഷ ത്തിലും കൃപയിലും ഒരാള്ക്ക് എത്ര കണ്ടു ശുഭാപ്തി വിശ്വാസമുണ്ടോ ആ തോതിനനുസരിച്ചാണ് അല്ലാഹു അവനു സഹായം നല്കുക. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയുടെ തോതനുസരിച്ചാണ് ഈ വിശ്വാസവും പ്രതീക്ഷയും ഉണ്ടായി തീരുക. കൂടാതെ കൂട്ടമായി നടത്തപ്പെടുന്ന ദിക്രുകളുടെയും മജ്ലിസുകളുടെയുമൊക്കെ മഹത്വം ഈ ഹദീസില് നമുക്ക് വ്യക്തമാകുന്നു.

കര്മ്മങ്ങളില് ഏതാണ് കൂടുതല് ശ്രേഷ്ട്ടമായത് എന്ന് തിരുമേനിയോട് ചോദിക്കപ്പെട്ടപ്പോള് അവിടുന്നു പറഞ്ഞത് "അല്ലാഹുവിന്റെ ദിക്ര് നിമിത്തം നാവു നനഞ്ഞതായി (നാവിനാല് ദിക്ര് ചൊല്ലി കൊണ്ടേയിരിക്കെ) നീ ഇഹലോകവുമായി പിരിഞ്ഞു പോകലാകുന്നു" എന്നാണു (തിര്മുദി)

ആത്മാവിനെയും ജീവിതത്തെയും സ്വാധീനിക്കാത്ത കേവലം വാചികമായ ഉരുവിടലല്ല ദിക്റുകള് കൊണ്ട് ലക്ഷ്യമാക്കുന്നത്. അപ്രകാരം തെറ്റുകള് സ്ഥിരമായി ചെയ്തു കൊണ്ട് ദിക്റുകള് ഉരുവിടുന്നതിലും യാതൊരര്ത്തവുമില്ല. അല്ലാഹുവെ ഓര്ത്ത് തെറ്റുകളില് നിന്ന് മാറി നില്ക്കു്ന്നവനാണ് ശരിയായ ദാകിര്. "തീര്ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ, പിശാചില് നിന്നും വല്ല ദുര്ബോധനങ്ങളും ബാധിച്ചാല് അവര്ക്ക് (അല്ലാഹുവെ പറ്റി) ഓര്മ്മക വരുന്നതാണ്. അപ്പോഴതാ അവര് ഉള്ക്കാഴ്ച ഉള്ളവരാകുന്നു (7 : 201 )

"ശരിയായ ഒരു ദാകിര് താന് സ്മരിക്കുന്ന അല്ലാഹുവിന്റെ മഹത്വമോര്ത്തു ജീവിതത്തിന്റെ മുഴു മേഖലകളിലും സൂക്ഷമത പാലിക്കും , അവരെ കുറിച്ച് അല്ലാഹു അഭിമാനം കൊള്ളുകയും ചെയ്യും" (മുസ്ലിം - 2701 )

പ്രിയ വിശ്വാസികളെ,

ദൈവ സ്മരണ അല്ലാഹുവിന്റെ അനുഗ്രഹവും പാപമോചനവും ഉപജീവന വിശാലതയും പൊരുത്തവും ദൈവ സാമിപ്യവും ഇഹ പര വിജയവും നേടിത്തരുന്ന കാര്യമാകയാല് നമ്മുടെ ജീവിതത്തില് മുഴുവനും എല്ലാ സമയങ്ങളിലും നാം തയ്യാറാകുക, പ്രഭാതത്തിലും പ്രദോഷത്തിലും ഉറക്കത്തിലും ഉണര്വിലും ഭക്ഷണം കഴിക്കുമ്പോഴും കഴിച്ചു കഴിഞ്ഞാലും രോഗ സന്ദര്ശന വേളകളിലും അങ്ങിനെ എല്ലാ സമയങ്ങളിലും അല്ലാഹുവെ സ്മരിക്കുക, അവനെ സ്മരിക്കുന്ന, ദിക്റുകള് ഉരുവിടുന്ന മജ്ലിസുകള് ഒഴിവാക്കാതിരിക്കുക.

അല്ലാഹു അവന്റെ സ്മരണയിലായി ജീവിതം ശോഭനമാക്കാന് നമുക്ക് തൌഫിഖ് നല്കുമാറാകട്ടെ.. ആമീന്, അവന് നമ്മെ അനുഗ്രഹിക്കട്ടെ ... ആമീന്

Saturday, October 01, 2011

കുട്ടികളെ കൊന്നിട്ട് വേണോ നമ്മുടെ സമൂഹത്തിനെ ഉന്നതിയിലേക്ക് നയിക്കാന് ?

സുഹ്ര്തുക്കളെ , സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള സമിതി എന്ന പേരില് വി ആര് കൃഷ്ണയ്യരുടെ നേതൃത്വത്തില് തട്ടി കൂട്ടിയ കമ്മീഷന്റെ റിപോര്ടിനെ കുറിച്ചുള്ള ചര്ച്ചകള് കേരളം ഒന്നടക്കം നടന്നു കൊണ്ടിരിക്കുകയാണല്ലോ. നാടിന്റെ നാനാ ഭാഗത്ത് നിന്നും എതിര്പ്പുകള് വന്നിട്ടും പാലം കുലുങ്ങിയാലും കോരന് കുലുങ്ങില്ല എന്ന മനോഭാവവുമായി കൃഷ്ണയ്യര് അനങ്ങാപ്പാര നയം സ്വീകരിക്കുകയാണ് . പക്ഷെ നമ്മള് ശരിക്കും മനസ്സിലാക്കേണ്ട, അധികാരികള് കണ്ണ് തുറക്കേണ്ട ചില വസ്തുതകള് കൂടെ ഉണ്ട്. അതിലേക്കു ഒന്ന് കണ്ണോടിക്കുകയാണ് ഇവിടെ.സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ജനന നിയന്ത്രണവും കുട്ടികളെ കൊല്ലലും ആണ് കമ്മീഷന് പരിഹാരമായി കാണുന്നത്. പക്ഷെ ബുദ്ടിയുള്ള സമൂഹം മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്. ഇന്ന് ലോകത്തില് ഇന്ത്യയും ചൈനയും ഉള്കൊള്ളുന്ന വന ജന ശക്തികള് ലോകാടിസ്ഥാനത്തില് മുന്നേറാനുള്ള പ്രധാന കാരണം ഇവിടത്തെ ജന സംഖ്യ തന്നെ ആണ്. ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ നാണയ സ്രോദസ്സ് നമ്മുടെ മാനവ ശേഷി ആണ്. ലോകത്തുള്ള ഏതു വന് ശക്തികളുടെ ഏതു സംരംഭങ്ങളിലും നമ്മുടെ ആളുകള് വന് സംഭാവനകളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇന്ത്യയുടെ പ്രതീക്ഷ തന്നെ നമ്മുടെ രാജ്യത്ത് വളര്ന്നു വരുന്ന കുട്ടികളില് ആണ്. ഈ കുട്ടികളെ കൊന്നിട്ട് വേണോ നമ്മുടെ സമൂഹത്തിനെ ഉന്നതിയിലേക്ക് നയിക്കാന്? ഇനി ആരെയെങ്കിലും കൊന്നു കൊണ്ട് മാത്രമേ ഈ ഉന്നമനം സാദിക്കൂ എന്ന് കമ്മീഷന് വിശ്വസിക്കുന്നു എങ്കില് അത് കൃഷ്ണയ്യര് ഉള്കൊള്ളുന്ന 80 ഉം 85 ഉം കഴിഞ്ഞ വൃദ്ദര് ആകുന്നതല്ലേ കുട്ടികളെ കൊല്ലുന്നതിലും നല്ലത്? വളര്ന്നു വരുന്ന കുഞ്ഞുങ്ങളെക്കാള് സമൂഹത്തെ സേവിക്കാന് വയസ്സന് പടക്ക് സാദിക്കും എന്നാണോ കൃഷ്ണയ്യര് വിശ്വസിക്കുന്നത്?നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് നമ്മുടെ മാനവ ശേഷി. ഇന്ത്യയുടെ വളര്ച്ച തന്നെ ഈ മാനവ ശേഷിയുടെ പിന് ബലത്തില് ആണ്. അതെ സമയം നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശാപം ഉദ്ദ്യോഗസ്ഥ തലത്തില് നടക്കുന്ന അഴിമതിയും. നമ്മുടെ രാജ്യത്തിന്റെ സമ്പത്തില് നല്ല ഒരു ശതമാനം ആണ് അഴിമതിയിലൂടെ ഉദ്ദ്യോഗസ്ഥര് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിശ്വസ്തമായ സ്രോടസ്സുകളില് നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യയില് സര്ക്കാര് ചിലവഴിച്ചു കൊണ്ടിരിക്കുന്ന പണത്തിന്റെ 40 % ഉദ്ദ്യോഗസ്ഥര് പല വഴികളിലായി നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അപ്പോള് രാജ്യത്തിന്റെ ഉന്നമനത്തിനായി ചെയാവുന്ന ഏറ്റവും നല്ല മാര്ഗം അഴിമതിക്കാരെ നിര്മാര്ജനം ചെയ്യലാണ്.അപ്പോള് കുട്ടികളെ കൊല്ലാന് വേണ്ടി കമ്മീഷനെ വെച്ച് തീരുമാനം എടുപ്പിക്കുന്ന സര്ക്കാരിനും ബുദ്ദി ജീവികള് എന്ന് സ്വയം നടിച്ചു വിഡ്ഢിത്തം വിളമ്പുന്ന കമ്മീഷനും ആദ്യം ചെയ്യേണ്ടത് അഴിമതിക്കാരെ നിലക്ക് നിര്ത്താനുള്ള അര്ത്ഥവത്തായ നിയമം ഉണ്ടാക്കുകയാണ്. അഴിമതി നടന്നതായി തെളിഞ്ഞാല് അഴിമതി നടത്തിയവന്റെ ഒരു വിരലിന്റെ കഷ്ണം മുറിച്ചു മാറ്റും എന്നൊരു നിയമം എങ്കിലും നമ്മുടെ രാജ്യത്ത് ഉണ്ടായാല് ഇവിടത്തെ 90 % അഴിമതിയും നമുക്ക് അവസാനിപ്പിക്കാന് കഴിയും. നാണക്കേട് കരുതി എങ്കിലും ഈ പരിപാടി ഭൂരിഭാഗം ഉദ്യോഗസ്ഥരും അവസാനിപ്പിക്കും. പക്ഷെ ഇത്തരം നിര്മാനാത്മക മേഖലകളിലൊന്നും ശ്രദ്ദിക്കാതെ കുട്ടികളെ കൊല്ലാന് നിര്ദേശിക്കുന്ന കമ്മീഷനെ കുറിച്ച് വിഡ്ഢിപ്പട എന്നല്ലാതെ എന്ത് പറയാന്?

സ്നേഹത്തോടെ

Dr. മന്ഹ
Dr.Manha Mahanoor