Monday, August 29, 2011

ഫിത്റ് സകാത് ഒരു പഠനം




fithr_zakaath

ഫിത്റ് സകാത്ത് KMCC പറ്റിക്കുന്നത് അല്ലാഹുവിനെയോ ജനങ്ങളെയോ?

ഫിത്റ് സകാത്ത് സംഘടനയെ ഏല്പ്പിക്കുന്നതിനു സുന്നികള് എതിരാണ്,എന്നാല് ഗള്ഫ് നാടുകളെ മലയാളികളില് കൂടുതല് സുന്നികളാണ് താനും.പക്ഷെ അവരുടെയെല്ലാം ഫിത്റ് സകാത്ത് എങ്ങിനെയെങ്കിലും കിട്ടുകയാണെങ്കില് ഒരു വലിയ സംഖ്യ വരും,പക്ഷെ എങ്ങിനെ അവരില് നിന്ന് അത് വാങ്ങാന് പറ്റും?അതിനു കെ എം സി സി കണ്ടെത്തിയ ഒരു ഐഡിയ ആണ് ,പേരിനു ഒരാളെ വക്കീല് ആക്കുക,എന്നിട്ട് സംഘടിതമായി തന്നെ പിരിച്ചു സംഘടിതമായി തന്നെ വിതരണവും ചെയ്യുക,ഏതെങ്കിലും സുന്നികള് എതിര്ത്താല് കാണിച്ചു കൊടുക്കാനായി ഒരു വക്കീല് നാമധാരിയും ഉണ്ട്.വഹ്ഹാബി മുഖം മൂടി ഇതിനു പിന്നില് ഉണ്ട് എന്ന് ബുദ്ധിയുള്ള ഏതു സുന്നിക്കും  മനസ്സിലാക്കാം.


ഇന്നത്തെ മിഡില് ഈസ്റ്റ് ചന്ദ്രികയില് ഇങ്ങെനെ കാണാം:"ഫിത്റ് സകാത്ത് സംഘടിതമായി പിരിച്ചെടുക്കുന്നതിന് കെ എം സി സി വിപുലമായ സംവിധാനങ്ങള് ഒരുക്കി,ഓരോ മേഖലയിലും അതിനു വേണ്ടി പ്രത്യാകം കോര്ഡിനേറ്റര് മാരെ നിയമിച്ചു".തികച്ചും വാഹഹബി രൂപം തന്നെ,യാതൊരു സംശയവും വേണ്ട.

ഇവിടെ സുന്നികള് ജാഗ്രതര് ആവുക,ധാരാളം സുന്നികള് എല്ലാ വര്ഷവും ഇതില് പെട്ട് പോകുന്നുണ്ട് എന്ന് അറിയാന് സാധിച്ചു,അല്ലാഹു കാക്കട്ടെ.നിങ്ങള് കൊടുക്കുന്നത് ഒരു ഇരുപത് ദിര്ഹം മാത്രമായിരിക്കാം,പക്ഷെ ഫിത്റ് സകാത്ത് ശരിയായ രീതിയില് കൊടുത്തു വീട്ടിയില്ല എന്ന കുറ്റം നാളെ മഹ്ശറില് നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.സകാത്ത് കേവലം ഒരു വഴിപാട് അല്ല,അത് ഇസ്ലാമിന്റെ പ്രധാന കടമകളില് ഒന്നാണ് എന്ന് മനസ്സിലാക്കുക.

നിങ്ങളുടെ അടുത്തു തന്നെ ധാരാളം പാവങ്ങള് ,വീട്ടില് പ്രാരാബ്ദങ്ങള് സഹിക്കാന് വയ്യാതെ പാട് പെടുന്നവര്,കടം കൊണ്ട് വലഞ്ഞവര് തുടങ്ങി ധാരാളം കാണാം,അവര്ക്ക് നിങ്ങള് നേരിട്ട് തന്നെ കൊടുത്തു വീട്ടുക.എന്നെ എല്പിക്കൂ ,ഞാന് നിങ്ങള്ക്ക് വക്കീലാകാം എന്ന രീതി തന്നെ ഇസ്ലാം പഠിപ്പിച്ചിട്ടില്ല,വക്കീലിനെ നമ്മള് ആണ് നിയമിക്കേണ്ടത്.

ഇതൊരിക്കലും കെ എം സി സി എന്ന എന്ന പ്രസ്ഥാനത്തോടുള്ള എതിര്പ്പ് ആയി കാണരുത്,ഇസ്ലാമിന്റെ പഞ്ച സ്തംബങ്ങളില് ഒന്നായ സകാത്തിനെ വഞ്ചനാ രീതിയിലൂടെ അവര് സമീപിച്ചത് കൊണ്ട് പറഞ്ഞു പോയതാണ്.ഇത് പോലെ ആര് നടത്തുന്നുണ്ടെങ്കിലും അത് എതിര്ക്കപ്പെടെണ്ടാതാണ്,കെ എം സി സി പത്രങ്ങളിലൂടെ പ്രചാരണം നടത്തിയ കാരണം അവരെ ഇവിടെ പേരെടുത്തു പറഞ്ഞു എന്ന് മാത്രം.



Abdu Rahiman Manayangattil
 abumufliha7@gmail.com

 
ഫിത്റ് സകാത് പഠനം
Read this  >>>

Wednesday, August 24, 2011

സകാത്ത് സ്വീകരിക്കാന് ഗള്ഫില് ആളില്ല !!

ഫിതര് സകാത്ത് കൊടുക്കാനുള്ള സമയം ആഗതമാകുന്നു. സാദാരണ ഗള്ഫുകാര് പറയാറുള്ള ഒരു പരാതിയാണ് "സകാത്ത് സ്വീകരിക്കാന് ഗള്ഫില് ആളില്ല" എന്നത്. തികച്ചും വിവരക്കേടാനിത്. നാട്ടില് നിന്നും ലക്ഷങ്ങള് മുടക്കി വിസ എടുത്തു ഗള്ഫില് വന്നു തുച്ചമായ ശമ്പളത്തിന്നു ജോലി ചെയ്തു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന് പാട് പെടുന്ന ആയിരങ്ങള്, വീട്ടിലേക്ക് ചിലവിന്നു പോലും അയച്ചു കൊടുക്കാന് സാധിക്കാത്ത നിരവധി പേര്, വിസക്ക് മുടക്കിയ കാശ് തിരിച്ചു കൊടുക്കാന് കഴിയാതെ ആ കാശ് എങ്കിലും സ്വരൂപിച്ചാല് നാട്ടിലേക്ക് തിരിച്ചു പോകാം എന്ന് ആശിക്കുന്ന ഒട്ടനവധി മനുഷ്യര് നമുക്ക് ചുറ്റും ജീവിതം തള്ളി നീക്കുന്നു. നമ്മുടെ പരിസരങ്ങളിലെ ലേബര് ക്യാമ്പുകളില് പോയി നോക്കിയാല് മാത്രം മതി ഇത്തരക്കാരുടെ ദയനീയ രംഗങ്ങള് കാണുവാന്. എന്നിട്ടും അവര്ക്ക് കിട്ടേണ്ട കാശ് നാട്ടില് സംഘടനയുടെ പേര് പറഞ്ഞു കീശയിലാക്കുന്ന ചിലര് ഏതാനും ദിവസമായി സജീവമാകുന്ന കാഴ്ചയാണ് നാം എങ്ങും കണ്ടു കൊണ്ടിരിക്കുന്നത്.


സകാത്ത് കമ്മിറ്റികള് നാട്ടിലും ഗള്ഫിലും മലയാളികളുള്ള മുക്ക് മൂലകളില് ഇപ്പോള് സജീവം ആയി കൊണ്ടിരിക്കുന്നു. ഇസ്ലാമികമായി ഇതിനു ഒരു അടിസ്ഥാനവും ഇല്ല. ഇങ്ങനെ ഉള്ള കമ്മിറ്റികള്ക്ക് സകാത്ത് കൊടുത്താല് ഒരിക്കലും നിങ്ങളുടെ സകാത്ത് വീടുകയില്ല. രബ്ബിന്റെ അടുക്കല് നിങ്ങള് കുറ്റക്കാരായിരിക്കും. അല്പം വര്ഷങ്ങള്ക്കു മുംബ് കേരളത്തില് മുജാഹിദ് പ്രസ്ഥാനം പിളര്ന്നപ്പോള് സകാത്ത് കമ്മിറ്റികള് വഴി സ്വരൂപിച്ച കാശ് ബാങ്കില് ടെപോസിറ്റ് ചെയ്തു പലിശ വാങ്ങിയ നിരവധി സംഭവങ്ങള് 2 കൂട്ടരും പരസ്പരം തെളിവ് സഹിതം വിളിച്ചു പറഞ്ഞത് നമ്മള് ആരും മറന്നു കാണില്ല. കമ്മിറ്റികള് വഴി സ്വരൂപിക്കുന്ന നിങ്ങളുടെ പണം പോകുന്നതും ഈ വഴിക്ക് തന്നെ അല്ലെ എന്ന് നിങ്ങള് ചിന്തിക്കുക.


സകാത്ത് കൊടുത്തത് കൊണ്ട് നിങ്ങളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. നിങ്ങളുടെ സകാത്ത് അതിന്റെ അവകാശികളിലേക്ക് തന്നെ എത്തി ചേരുന്നു എന്ന് ഉറപ്പു വരുത്തലും നിങ്ങളുടെ ബാദ്യത ആണ്.


നിങ്ങള് ഉള്ള സ്ഥലത്താണ് സകാത്ത് കൊടുക്കേണ്ടത്. അരിയാണ് കൊടുക്കേണ്ടത്.  സ്വന്തമായി കൊടുക്കലാണ് ഏറ്റവും ഉത്തമം. അതിനു കഴിയില്ല എങ്കില് നിശ്ചിത വ്യക്തിയെ ഏല്പിക്കാം. അവര് അവകാശികള്ക്ക് കൊടുക്കുന്നു എന്ന് നാം ഉറപ്പു വരുത്തണം എന്ന് മാത്രം.


അത് കൊണ്ട് പ്രിയ സുഹ്ര്തുക്കളെ, സകാത്തിന്റെ അവകാശികള് നമുക്കിടയില് തന്നെ ഉണ്ട്. കണ്ടെത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തം ആണ്. റൂമില് വെറുതെ ചടഞ്ഞിരുന്നു, മൌലവിമാരും അവരുടെ ശിങ്കിടികളും പറയുന്ന "ഗള്ഫില് സകാത്ത് വാങ്ങാല് ആളില്ല" എന്ന വാക്കില് വിശ്വസിക്കാതെ, അതൊക്കെ അവരുടെ കീശ വീര്പ്പിക്കാന് ആണ് എന്ന് മനസ്സിലാക്കി കൊണ്ട്, നമ്മുടെ ആഖിരം നശിപ്പിക്കാന് ഉള്ളതാണ് എന്ന് മനസ്സിലാക്കി കൊണ്ട്, നമ്മുടെ സകാത്ത് ഇസ്ലാം പഠിപ്പിച്ച രീതിയില് കൊടുത്തു വീട്ടാന് ശ്രമിക്കുക. നാഥന് അനുഗ്രഹിക്കട്ടെ....ആമീന്.






ഈ സന്ദേശം നിങ്ങളുടെ സഹോദരങ്ങള്ക്കും ഫോര്വേഡ് ചെയ്യുക


ദു'ആ വസിയ്യത്തോടെ
പി വി സി അബ്ദു

ശൈഖുൽ ഇസ്‌ലാം ഇബ്നുതൈമിയ്യ ആരായിരുന്നു ?!


ഒരു വിശകലന പഠനം. തയ്യാറാക്കിയത്
മുഹമ്മദ് സഖാഫി പൊഴുതന

Who Was Sheikhul Islam Ibnu Taimiya

Monday, August 22, 2011

ഉമ്മയോട് ക്ഷമിക്കണേ മക്കളേ

as received .authour unknown.. its worth to read 

ഉമ്മയോട് ക്ഷമിക്കണേ മക്കളേ