Thursday, January 21, 2010

ജീവിക്കുന്നില്ല എന്ന തോന്നൽ

“ നീ പറഞ്ഞ തോന്നലില്ലേ, ജീവിക്കുന്നില്ല എന്ന തോന്നൽ. അതിനെ സ്വയം മറി കടന്നതിനു ശേഷമാണ് ഞാനിന്ന് ഇത്ര ഹാപ്പിയായി ജീവിക്കുന്നത്. മാത്രമല്ല, ബിസിനസ്സുകാർ, ഐടി പ്രൊഫണലുകൾ, ഗവൺ‌മെന്റ് ഉദ്യോഗസ്ഥർ, റെസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ, പ്രവാസികൾ എന്നീ വിഭാഗങ്ങളിൽ പെടുന്ന പലരും ഇത്തരം പ്രശ്നങ്ങളുമായി എന്നെ സമീപിക്കാറുണ്ട് “




കെ.എം. മുസ്തഫ് ഗൾഫ് രിസാലയിൽ എഴുതിയ ലേഖനം ജിവിക്കുന്നില്ല എന്ന തോന്നൽ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

Wednesday, January 13, 2010

ഗൾഫ് രിസാല ജനുവരി 2010



ഗൾഫ് രിസാലയുടെ ജനവരി ലക്കം വിപണിയിൽ

ഓണലൈൻ വായനയ്ക്ക് സന്ദർശിക്കുക
www.risalaonline.com

Tuesday, January 05, 2010

കലുഷ നിലങ്ങളിൽ ധാർമിക പ്രതിരോധം


വെറും പത്തു വർഷം മുമ്പുള്ള നിങ്ങളുടെ നാടിന്റെ ചിത്രം ഒന്ന്‌ മനസ്സിൽ കൊണ്ടുവരിക. ഇനി ഇപ്പോഴത്തെ അവസ്ഥയുമായി ഒന്ന്‌ താരതമ്യം ചെയ്ത്‌ നോക്കൂ. സാംസ്കാരികമായി ഈ പത്ത്‌ വർഷത്തിനിടയിൽ വിശ്വസിക്കാനാവാത്ത മാറ്റമാണ്‌ വിന്നിരിക്കുന്നതെന്ന്‌ മനസ്സിലാക്കാം. തി?കൾ സർവ വ്യാപകമായിരിക്കുന്നു.പുതിയ രൂപങ്ങളിലും ഭാവങ്ങളിലും നമ്മൾ തെറ്റുകളെ കുടുംബങ്ങളിലും വീട്ടിലും അടുക്കളയിലും കുടിയിരുത്തിയിരിക്കുന്നു. ഈ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്നവരെ പഴഞ്ചരും അപരിഷ്കൃതരുമായി വിലയിരുത്തുന്നു. നമുക്ക്‌ ചില വിഷയങ്ങൾ പരിശോധിക്കാം.

ലഹരി

നമ്മുടെ കുട്ടികളും യുവത്വവും ഇന്ന്‌ പ്രത്യക്ഷവും പരോക്ഷവുമായ ലഹരികളുടെ മാസ്മരിക ലോകത്താണ്‌ ജീവിക്കുന്നത്‌. കൊച്ചു കുട്ടികൾ മിഠായിക്കൊപ്പം വാങ്ങുന്ന പാസ്‌ പാസുകളിൽ തുടങ്ങി പാൻ പരാഗിലേക്കും ഹാൻസിലേക്കും വളരുന്ന ലഹരിയുടെ കൊച്ചു പരീക്ഷണങ്ങൾ പിന്നീട്‌ അത്‌ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും വ്യാപിക്കുന്നു. നമ്മുടെ ടൗണിൽ വിദേശമദ്യ ഷോപ്പിനു മുന്നിൽ നീണ്ടുനിൽക്കുന്ന ക്യൂവിൽ നമ്മുടെ നാട്ടിലെ എത്ര കുട്ടികളുണ്ടന്ന്‌ നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ മയക്കുമരുന്നുമായി പിടികൂടുന്നവരിൽ നമ്മുടെ കൗമാരക്കാർ പ്രതികളാകുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ടോ കേരളത്തിൽ മദ്യം ഉപയോഗിക്കുന്നവരുടെ ഏറ്റവും കുറഞ്ഞ പ്രായം 2009 ൽ 13 വയസ്സാണെന്ന കാര്യം നാം മനസ്സിലാക്കണം. മറുഭാഗത്ത്‌ സ്പോർട്ട്സ്‌ മാനിയ എന്ന പരോക്ഷ ലഹരി നമ്മുടെ യുവത്വത്തെ ഷണ്ഡീകരിച്ച്‌ മയക്കിക്കിടത്തുന്നു.

ലൈംഗികത

ഓരോ ദിവസത്തെയും പത്രങ്ങൾ നമുക്ക്‌ മുമ്പിൽ നിരത്തുന്ന വാർത്തകൾ ലൈംഗിക കുറ്റകൃത്യങ്ങളുടെ നെറികെട്ട കഥകൾ പറഞ്ഞു തരുന്നു. ആണും പെണ്ണും തമ്മിലുള്ള അകലം നാം കുറച്ചിരിക്കുന്നു. കാമ്പസുകളിലും സ്കൂളുകളിലും പലപ്പോഴും പഠനമല്ല നടക്കുന്നത്‌. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഗർഭഛിദ്രങ്ങളിൽ 75 ശതമാനവും പ്ലസ്‌ വൺ പ്ലസ്‌ ടു തലങ്ങളിൽ പഠിക്കുന്ന പെൺകുട്ടികളിലാണെന്നും ഒരു റിപ്പോർട്ട്‌ പറയുന്നു. നമ്മുടെ പെൺകുട്ടികളുടെ വസ്ത്രധാരണയിലും അവരെ പുറത്തിറക്കുന്നതിലും യാതൊരു ശ്രദ്ധയുമില്ലാത്തവരായി നമ്മുടെ രക്ഷിതാക്കൾ മാറുന്നുണ്ട്‌. ഏത്‌ അന്യ പുരുഷനേയും നിസ്സങ്കോചം നമ്മുടെ സ്വീകരണമുറിയിൽ കയറ്റിയിരുത്താൻ മടികാണിക്കാത്തവരായി കുടുംബിനികൾ മാറുന്നു. സ്വതന്ത്ര ലൈംഗികതക്കും സ്വവർഗരതിക്കും നമ്മുടെ ബുദ്ധിജീവികളും ഭരണകൂടവും ഒത്താശ ചെയ്യുന്നു.

ഹൈടെക്‌ സംവിധാനങ്ങൾ

ശാസ്ത്രീയമായും സാങ്കേതികമായുമുള്ള വളർച്ചകൾ മനുഷ്യനെ ന?യിലേക്കല്ല നയിക്കുന്നത്‌. മൊബെയിൽഫോണുകൾ ഇന്ന്‌ കൊച്ചുകുട്ടികളുടെ കൈകളിൽ പോലുമുണ്ട്‌. എല്ലാ തി?കളെയും സ്വന്തം കൈപിടിയിലൊതുക്കാൻ പറ്റുന്ന സംവിധാനമാണത്‌. മൾട്ടിമീഡിയ സൗകര്യങ്ങളുള്ള മൊബെയിൽ ഹാന്റ്‌ സെറ്റുകളിൽ ഇന്ന്‌ എല്ലാ അരുതായ്മകളും കടന്നുകൂടുകയാണ്‌. അശ്ലീലചിത്രങ്ങളും വോയ്സ്‌ ഫയലുകളും സിനിമകളും നമ്മുടെയെല്ലാം മൊബെയിലുകളിൽ വ്യാപകമാണിന്ന്‌. ചില്ലറ കൊടുത്താൽ ഏത്‌ അശ്ലീലതകളും കയറ്റിക്കൊടുക്കാൻ തയ്യാറായി മൊബെയിൽ ഷോപ്പുകളും രംഗത്തുണ്ട്‌. വഴിവിട്ട ബന്ധങ്ങൾക്കും ഇന്ന്‌ മൊബെയിൽ ഉപയോഗിക്കുന്നു. ടെലിവിഷനും ചാനലുകളും അറിവിനും ജ്ഞാനത്തിനുമുപയോഗിക്കാൻ അധികമാർക്കും സാധിക്കുന്നില്ല. സാംസ്കാരിക അധിനിവേശത്തിനാണ്‌ നമ്മുടെ ദൃശ്യമാധ്യമങ്ങൾ അരങ്ങോരുക്കിക്കൊണ്ടിരിക്കുന്നത്‌. നേരത്തെ സൂചിപ്പിച്ച പെട്ടെന്നുള്ള മാറ്റത്തിന്‌ ഏറ്റവും വേഗം കൂട്ടുന്നത്‌ ചാനലുകളാണെന്ന്‌ കാണാം. അവിടെ കാണുന്ന കഥാപാത്രങ്ങൾക്കും പരസ്യപ്രളയങ്ങൾക്കുമൊപ്പിച്ചാണ്‌ നാം നമ്മുടെ ജീവിതത്തെ ഇപ്പോൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. തിന്മകളെ നിസാരവൽക്കരിക്കാനുള്ള ശക്തി ലഭിക്കുന്നത്‌ അവിടെയാണ്‌.നമ്മുടെ കൗമാരക്കാർ സ്വകാര്യമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സീഡികൾ ഭീകരമായ തെറ്റുകളിലേക്കാണ്‌ അവരെ നയിക്കുന്നത്‌. തുച്ചമായ വിലക്ക്‌ വാങ്ങുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തുകൊണ്ട്‌ അവ നമ്മുടെ യുവത്വത്തിന്റെ നിത്യ വിഭവമായിരിക്കുന്നു. അതിനുപുറമെ ഇന്റർനെറ്റ്‌ സൗകര്യവും നമ്മുടെ നാട്ടിൽ വ്യാപകമായിട്ടുണ്ട്‌. തെറ്റുകളിലേക്കുള്ള അനന്തസാധ്യതകളാണ്‌ സൈബർലോകം തുറന്നിടുന്നത്‌.

സാമ്പത്തിക രംഗം

പരമാവധി ആസ്വദിച്ച്‌ ജീവിക്കുക എന്നതാണ്‌ ഇന്ന്‌ നമ്മുടെ ലക്ഷ്യം. അതിന്‌ പണം അത്യാവശ്യമായി വരുന്നു. ആ പണത്തിന്‌ ഏതറ്റം വരെ പോകാനും തയ്യാറായവരായി നാം മാറുന്നു. പക്ഷെ പണം ഉണ്ടാക്കാൻ അധ്വാനിക്കാൻ നാം തയ്യാറുമല്ല. മെയ്യണങ്ങാതെ കാശ്‌ വാരണമെന്നാണ്‌ പുതിയ തലമുറയുടെ ആഗ്രഹം. അതിനുള്ള എളുപ്പ വഴികളുമായി പല ചൂഷക ശക്തികളും നമ്മുടെ മുമ്പിലെത്തുന്നു.ലോട്ടറിയും പലിശയും വ്യത്യസ്തങ്ങളായ ചൂതാട്ടങ്ങളും ഇവിടെയാണ്‌ കടന്നുവരുന്നത്‌. നിഷിദ്ധമായ ലോട്ടറി ഇന്ന്‌ ഗ്രാമങ്ങളിൽ പോലും വ്യാപകമാണ്‌. മിക്കവാറും കുടുംബങ്ങൾ വട്ടിപ്പലിശയുടെ ഇരകളാണ്‌. പണമിരട്ടിപ്പുകേന്ദ്രങ്ങളും പലതരം ഷെയർ ബിസിനസ്സുകളും നമ്മെ തേടിയെത്തുന്നു. പലരും തട്ടിപ്പിൽ കുടുങ്ങുന്നു. പിടിച്ചുപറികളും കവർച്ചയും വ്യാപകമാകുന്നു. ക്വട്ടേഷൻ സംഘങ്ങൾ കേരളത്തിൽ ഊരുചുറ്റുന്നു.

തീവ്രവാദം

ഒറ്റക്കെട്ടായി ജീവിച്ചിരുന്ന നമ്മുടെ പഴയകാല ഗ്രാമ സ്വച്ഛന്ദതകളെ തകർത്തുകൊണ്ട്‌ നമ്മുടെ നാടുകളിൽ വ്യത്യസ്ത തീവ്രവാദ പ്രസ്ഥാനങ്ങൾക്ക്‌ വേരുകൾ കിട്ടുന്നുണ്ട്‌. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ കൊല നടത്താനും പരസ്പരം ശത്രുക്കളാകാനും ഇരുളിന്റെ മറവിൽ ക്ലാസെടുത്തുകൊടുക്കുന്ന തീവ്രവാദ സംഘങ്ങളിലേക്ക്‌ നമ്മുടെ പല ചെറുപ്പക്കാരും ഇന്ന്‌ ആകൃഷ്ടമാകുന്നുണ്ട്‌.

വിശ്വാസ തരംഗം

നമ്മെ പടച്ച്‌ പരിപാലിക്കുന്ന സൃഷ്ടാവിനെ കുറിച്ചും മരിച്ചു കഴിഞ്ഞാൽ പോകേണ്ട പരലോകത്തെക്കുറിച്ചും നമ്മളിൽ എത്രപേർ ചിന്തിക്കുന്നുണ്ട്‌ ഉള്ള ആത്മീയതയെയും തകർക്കാൻ മതപരിഷ്കരണ പ്രസ്ഥാനങ്ങൾ പണിയെടുത്തുകൊണ്ടിരിക്കുന്നു. നവോത്ഥാനത്തിന്റെ കുപ്പായമിട്ട്‌ കടന്നുവരുന്ന പുത്തൻ വാദങ്ങൾ വിശ്വാസികളുടെ മനസ്സിൽ പൂർവ്വികരുമായി നാം ഉണ്ടാക്കിവെച്ചിരുന്ന ബന്ധത്തിന്റെ ചരടുകളാണ്‌ അറുത്ത്‌ മാറ്റുന്നത്‌. മത പ്രബോധനങ്ങളെ പരസ്പരം പോർവിളിയും തെറിപ്പൂരങ്ങളുമാക്കാൻ പുത്തൻ പ്രസ്ഥാനങ്ങളിൽ ഒരു വിഭാഗം ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്‌.അതിനു പുറമെ നമ്മുടെ വിശ്വാസത്തെ ചൂഷണം ചെയ്തുകൊണ്ട്‌ വ്യാജ ആത്മീയതയും ആൾ ദൈവങ്ങളും അരങ്ങു തകർക്കുന്നു. യഥാർത്ഥ ആത്മീയ ചികിത്സകളിലുള്ള വിശ്വാസികളുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്ത്‌ അറിവില്ലാത്തവരെ കൊള്ളയടിക്കുന്ന മാന്ത്രിക ചികിത്സകൾ നമുക്കിടയിൽ പ്രവർത്തിക്കുന്നുണ്ട്‌.ഈ കാലുഷ്യങ്ങളെ പ്രതിരോധിക്കാൻ ആരുണ്ടിവിടെഇങ്ങനെ വ്യത്യസ്തങ്ങളായ മേഖലകളിൽ അധാർമികതകൾ കലുഷത തീർക്കുമ്പോൾ ഇവയെ പ്രതിരോധിക്കാൻ നമ്മുടെ നാട്ടിൽ ഒട്ടേറെ സംഘടനകളുണ്ട്‌. ഇതിൽ മിക്കവാറും സംഘടനകൾ ഈ തി?കളെ പ്രോത്സാഹിപ്പിക്കുകയും കൂട്ടുനിൽക്കുകയും ചെയ്യുന്നവരാണ്‌. ചിലർ ഇവക്കെതിരെ മൗനം പാലിക്കുന്നു

കാലം ഏൽപിച്ചി ദൗത്യവുമായി എസ്‌.എസ്‌.എഫ്‌

കേരളത്തിൽ സാംസ്കാരിക ഭൂമികയിൽ 37 വർഷത്തോളമായി ധാർമികവിപ്ലവം എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുകയാണ്‌ എസ്‌.എസ്‌.എഫ്‌. മേലെ സൂചിപ്പിച്ച തി?കളെ അതാത്‌ കാലഘട്ടങ്ങളിൽ കാലത്തിനനുസൃതമായി തിരുത്തുക എന്ന ശ്രമകരമായ ദൗത്യമാണ്‌ എസ്‌.എസ്‌.എഫിന്റെ അജണ്ട. എസ്‌.എസ്‌.എഫിന്റെ ചരിത്രം ഇന്ന്‌ കേരളീയന്‌ വിശദീകരിച്ചു കൊടുക്കേണ്ട ആവശ്യം ഇല്ല. 1973 ൽ പിറവികൊണ്ടത്‌ മുതൽ ഇന്നുവരെ കേരളത്തിൽ അധാർമികതകൾക്കെതിരെ നിലക്കാത്ത പോരാട്ടമാണ്‌ ഈ സംഘം കാഴ്ചവെച്ചതു. ഇസ്ലാമിക ധാർമികതയുടെ അടിത്തറയിൽ നിന്നു കൊണ്ട്‌ പരിശ്രേഷ്ഠരായ പണ്ഡിതരുടെ തണലിൽ എസ്‌.എസ്‌.എഫ്‌ ഒരുപാട്‌ സമരങ്ങൾ നടത്തി. പാൻമസാലക്കെതിരെ, ഭീകരതക്കെതിരെ, സാംസ്കാരിക സാമ്രാജ്യത്വത്തിനെതിരെ, ലോട്ടറിക്കും ചൂതാട്ട വ്യവസ്ഥിതിക്കുമെതിരെ...... എസ്‌.എസ്‌.എഫിന്റെ സമരപഥങ്ങൾ ഇങ്ങനെ നീണ്ടുപോകുന്നു.

പുതിയ മുന്നേറ്റം

ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ നമ്മുടെ മുമ്പിൽ നടക്കുന്ന ഗ്രാമീണ പ്രശ്നങ്ങളെയും നമുക്കുചുറ്റും മുളച്ചുപൊന്തുന്ന തിന്മകളെയും കാണാതിരിക്കാൻ എസ്‌.എസ്‌.എഫിനാവില്ല. കാലങ്ങളായി ഉയർത്തുന്ന ധാർമിക വിപ്ലവം എന്ന സന്ദേശം നമ്മുടെ ഗ്രാമങ്ങളിൽ ഉറക്കെ വിളിക്കാനും അരുതായ്മകൾക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കി പ്രതിരോധം തീർക്കാനും എസ്‌.എസ്‌.എഫ്‌ പുതിയ പോരാട്ട ഭൂമി തുറക്കുകയാണ്‌. കലുഷ നിലങ്ങളിൽ ധാർമികപ്രതിരോധം എന്ന തലക്കെട്ടിൽ കേരളത്തിലെ 500 സെക്ടറുകളിൽ എസ്‌.എസ്‌.എഫ്‌ വിപുലമായ സെക്ടർ സമ്മേളനം സംഘടിപ്പിക്കുന്നു. സമ്മേളനത്തിനും എസ്‌.എസ്‌.എഫിന്റെ മറ്റു പ്രവർത്തനങ്ങൾക്കും താങ്കളുടെ സജീവ സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
prepared by :muhammed ali saqafi pattambi