Thursday, January 29, 2009

രിസാല ഓണ്‍ലൈന്‍ 824 -825 ലക്കം


മലബാറിലെ മുസ്ലിം പൊതുമണ്ഡലത്തിന്റെ രൂപീകരണം( നുഐമാന്‍ )
വിയോജിപ്പിന്റെ കരുത്ത്‌ (രാമചന്ദ്രന്‍ )
കാന്തപുരവും കാശ്മീരും(എ.സജീവന്‍)
എന്റെ മര്‍കസ്‌ കാലം(സി. മുഹമ്മദ്‌ ഫൈസി )
തുടങ്ങീ നിരവധി ലേഖനങ്ങള്‍
രിസാല ഓണ്‍ലൈന്‍ 824 -825 ലക്കം ഇവിടെ ഡൗണ്‍ലോഡ്‌ ചെയ്ത്‌ വായിക്കാം

പ്രാര്‍ത്ഥനയിലെവഹാബി നിലപാട്‌ ആലുവ സംവാദത്തില്‍ വെളിപ്പെട്ടത്‌ -part-1

publised in www.risalaonline.com ( original here)
article by :ഫൈസല്‍ അഹ്‌സനി രണ്ടത്താണി

part-1
`പ്രാര്‍ത്ഥന അല്ലാഹുവോടു മാത്രം'. സുന്നികള്‍ അല്ലാഹുഅല്ലാത്തവരോട്‌ പ്രാര്‍ത്ഥിക്കുന്നു; അവര്‍ കാഫിറുകള്‍... മുന്‍കഴിഞ്ഞപ്രവാചകന്മാര്‍ മുഴുവന്‍ അല്ലാഹുവിനു മാത്രമാണ്‌ പ്രാര്‍ത്ഥിച്ചത്‌... തുടര്‍ന്ന്‌ `ദുആ' `യദ്‌ഊ' അടങ്ങുന്ന ആയത്തുകളുടെ പെരുമഴ! തീര്‍ന്നു വഹാബിസത്തിന്റെ ആവനാഴി. ഇതൊക്കെ കേള്‍ക്കുന്ന സാധാരണ വഹാബി ചിന്തിക്കേണ്ട ഗൗരവതമായ ഒരു കാര്യമുണ്ട്‌; മുസ്‌ലിംകളെ മുഴുവന്‍ മതത്തില്‍നിന്ന്‌ പുറത്താക്കുന്ന വാദമാണ്‌ നിങ്ങളുടെനേതാക്കള്‍ ഉന്നയിക്കുന്നത്‌; അതും പ്രാര്‍ത്ഥനയുടെ പേരില്‍.
അപ്പോള്‍ എന്താണ്‌പ്രാര്‍ത്ഥന? അതിവര്‍ക്ക്‌ അറിയില്ല! ആ വാക്ക്‌ ഇവരെത്ര തവണ ഉരുവിട്ടാലും.അറിയുന്നവര്‍ക്കാണെങ്കില്‍ ഇത്തരമൊരു വിശദീകരണം അല്ലാഹുവോ റസൂലോ സ്വഹാബിമാരോനല്‍കിയതായി തെളിയിക്കാനും പറ്റുന്നില്ല. എന്നാലും ഇവര്‍ വലിയ വായില്‍വിളിച്ചുപറയും `പ്രാര്‍ത്ഥന അല്ലാഹുവോടു മാത്രം.'' ഇനിയാണ്‌ ആലുവാസംവാദത്തെക്കുറിച്ചറിയേണ്ടത്‌. അല്ലാഹു അല്ലാത്തവരോട്‌ ചെയ്യല്‍ ശിര്‍ക്കാണെന്ന്‌ഖുര്‍ആന്‍ പഠിപ്പിച്ച `ദുആ' ഏതാണെന്ന വിഷയത്തില്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ അബദ്ധംസംഭവിച്ചു എന്ന്‌ സുന്നികളും ഇല്ലെന്ന്‌ മുജാഹിദുകളും. ഒന്നാം സെഷനിലെചര്‍ച്ചാവിഷയം ഇതായിരുന്നു. സുന്നികള്‍ വാദികളും മുജാഹിദുകള്‍ പ്രതികളുമായി വരുന്നകേരളത്തിലെ ആദ്യത്തെ സംവാദമായിരിക്കാം ഒരു പക്ഷെ, ആലുവാസംവാദം.

വിഷയാവതരണം മുജാഹിദുകള്‍ സാധാരണ സ്വന്തംവാദങ്ങള്‍ സ്ഥാപിക്കാന്‍വേണ്ടി ഉദ്ധരിക്കാറുള്ള ഖുര്‍ആന്‍ സൂക്തം വായിച്ചാണ്‌ സുന്നിവിഭാഗം വിഷയാവതരണംതുടങ്ങിയത്‌. അല്ലാഹു അല്ലാത്തവരോട്‌ ദുആചെയ്യരുത്‌ എന്ന്‌ ഖുര്‍ആന്‍പറയുന്നുണ്ടെന്നും അതില്‍ ആര്‍ക്കും സംശയമില്ലെന്നും തര്‍ക്കത്തിന്റെ മര്‍മ്മം, ചെയ്യരുത്‌ എന്നു പറഞ്ഞ ദുആ എന്താണെന്നതാണ്‌ എന്നും വിശദീകരിക്കപ്പെട്ടതോടെ, അവര്‍വിഷയാവതരണത്തിനായി കരുതിവച്ച മുഴുവന്‍ സൂക്തങ്ങളും വെറുതെയായി. ഇനി തങ്ങള്‍പ്രാര്‍ത്ഥനക്ക്‌ കാലാകാലങ്ങളായി വിവിധരൂപത്തിലും കോലത്തിലും പറഞ്ഞനിര്‍വ്വചനങ്ങള്‍, (കാര്യകാരണബന്ധങ്ങള്‍ക്കതീനമായ/ അഭൗതികമായ/ മരണവഴി അദൃശ്യമായിമനുഷ്യകഴിവിന്നതീതമായ/ സൃഷ്‌ടികളുടെ കഴിവിന്നതീതമായ കാര്യങ്ങള്‍ ചോദിക്കുക)ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുകയാണ്‌ വേണ്ടത്‌. ആനിര്‍വചനം തെറ്റാണെന്നാണ്‌ സുന്നികള്‍ വാദിക്കുന്നത്‌. കാരണം അല്ലാഹു അങ്ങനെ ഒരുവിശദീകരണം എവിടെയും നല്‍കിയിട്ടില്ല. തിരുനബി ലക്ഷക്കണക്കായ ഹദീസുകളില്‍ഒന്നിലെങ്കിലും പ്രാര്‍ത്ഥനയെ അങ്ങനെ വിശദീകരിച്ചിട്ടില്ല. സ്വഹാബികളോ താബിഉകളോഇബ്‌നുതൈമിയ്യക്ക്‌ മുമ്പ്‌ ഏതെങ്കിലും ഒരു പണ്ഡിതനോ പ്രാര്‍ത്ഥനക്ക്‌ ഇങ്ങനെ ഒരുവിശദീകരണം നല്‍കിയിട്ടില്ല. ഖുര്‍ആനോ സുന്നത്തോ പഠിപ്പിക്കാത്ത സ്വയം കൃത്യമായഒരു നിര്‍വ്വചനം ഉണ്ടാക്കി പ്രമാണങ്ങളില്‍ വന്‍അഴിമതി നടത്തിയാണ്‌ - ദുആഅ്‌ (പ്രാര്‍ത്ഥന)യെക്കുറിച്ചു വന്ന സൂക്തങ്ങള്‍ സുന്നികള്‍ക്കെതിരെ വായിച്ച്‌ അവരെകാഫര്‍ മുദ്ര ചാര്‍ത്തുന്നത്‌. പ്രമാണങ്ങള്‍ അവര്‍ക്ക്‌ കൂട്ട്‌നില്‍ക്കുന്നില്ലെന്നതിനു പുറമെ രണ്ടു കാരണങ്ങളാല്‍ ഈ നിര്‍വ്വചനംതള്ളപ്പെടുന്നതാണ്‌. ഒന്ന്‌: ഈ നിര്‍വചനത്തിന്റെ പരിധിയില്‍ വന്ന ദുആ ഇസ്‌ലാംഅനുവദിച്ചതിന്‌ രേഖകളുണ്ട്‌. മരണത്തോടെ മനുഷ്യന്റെ കഴിവുകളെല്ലാം നശിക്കുമെന്നുംഅതിനാല്‍ മരണത്തിനു ശേഷം ആരെങ്കിലും എപ്പോഴെങ്കിലും അവര്‍ കേള്‍ക്കും എന്ന്‌വിശ്വസിച്ചു വിളിച്ചാല്‍ അത്‌ മനുഷ്യകഴിവിന്നതീതമായ സഹായം തേടലാണെന്നുമാണല്ലോ.വഹാബിസം പറയുന്നത്‌. എന്നാല്‍ വഫാതിനു ശേഷംതന്നെ, തന്നെ വിളിക്കപ്പെട്ടാല്‍ ഉത്തരംചെയ്യുമെന്ന, ആശയം തിരുനബി പറയുന്ന ഒരു ഹദീസില്‍ കാണാം. ഖുര്‍ആന്‍ ശിര്‍ക്കാണെന്നുപഠിപ്പിച്ച ദുആ ഒരിക്കലും (അന്ത്യനാള്‍ വരെ) ഉത്തരംകിട്ടാത്ത ദുആയാണ്‌; താന്‍ഉത്തരം ചെയ്യുമെന്ന്‌ നബി പഠിപ്പിക്കുന്നതോടെ അത്തരം വിളി ശിര്‍ക്കല്ലെന്നുംഖുര്‍ആന്‍ വിലക്കിയ ദുആ അല്ലെന്നും വന്നു. രണ്ടാമതായി `ദുആഇന്റെ'പേരില്‍സുന്നികളെ കാഫിറാക്കുന്നു എന്നല്ലാതെ, എന്താണ്‌ `ദുആ' എന്നതിനെക്കുറിച്ചുള്ളകൃത്യമായ വിശദീകരണം. നല്‍കാന്‍ ഇവര്‍ക്കായിട്ടില്ല. ഒരിക്കല്‍ മനുഷ്യകഴിവ്‌ എന്നുംമറ്റൊരിക്കല്‍ സൃഷ്‌ടികളുടെ കഴിവ്‌ എന്നും മാറിമാറിപ്പറഞ്ഞു; രണ്ടും ഒന്നാണെന്നുംകാര്യകാരണ ബന്ധത്തിനതീതമായ മാര്‍ഗം എന്നാണ്‌ അതുകൊണ്ടര്‍ത്ഥമാക്കുന്നതെന്നവിശദീകരണവും വന്നു. എന്നാല്‍ രണ്ടും ഒന്നല്ല തന്നെ. താമരശ്ശേരി ചുരത്തിന്റെആറാംവളവില്‍നിന്ന്‌ ബസിന്റെ ബ്രേക്ക്‌പൊട്ടിയാല്‍ കാര്യകാരണബന്ധങ്ങള്‍ മുഴുവന്‍പൂര്‍ണമായി മുറിയുന്ന രംഗമാണെന്ന്‌ കുഞ്ഞീതുമദനി വ്യക്തമായി എഴുതിയിട്ടുണ്ട്‌.അതിനാല്‍ ആ പ്രതിസന്ധിഘട്ടത്തില്‍ ജിന്നിനോട്‌ തേടിയാല്‍ പഴയ നിര്‍വ്വചനപ്രകാരംഅത്‌ ശിര്‍ക്കും പുതിയ നിര്‍വ്വചനപ്രകാരം തൗഹീദുമാകുന്നു. കാരണം ജിന്നുകള്‍ക്ക്‌വായുവിലൂടെ താങ്ങിയെടുത്തു കൊണ്ടുപോവുകകൂടി ക്ഷിപ്രസാദ്ധ്യമാണല്ലോ, യാത്രകളിലെപ്രതിസന്ധികളില്‍ ജിന്ന്‌ സഹായിക്കട്ടെ എന്നു കരുതി പടപ്പുകളോട്‌ തേടാമെന്ന്‌ജബ്ബാര്‍മൗലവി തന്നെ എഴുതിയിട്ടുണ്ട്‌. ചുരുക്കത്തില്‍ പുതിയ നിര്‍വ്വചനമാണുശരിയെങ്കില്‍ പഴയത്‌ തെറ്റ്‌, പഴയതാണ്‌ ശരിയെങ്കില്‍ പുതിയത്‌ തെറ്റ്‌. എന്നാല്‍ഉദ്ധൃതഹദീസ്‌ രണ്ടും തെറ്റാണെന്ന്‌ വ്യക്തമാക്കുന്നു. നിര്‍വ്വചനത്തില്‍ മുജാഹിദ്‌പ്രസ്ഥാനത്തിന്‌ അബദ്ധം സംഭവിച്ചു എന്ന്‌ വ്യക്തം. എന്നാല്‍ മുജാഹിദ്‌വിഷയാവതാരകന്‍ തങ്ങളുടെ നിര്‍വ്വചനം എന്താണെന്നോ അതിനെ സ്ഥിരീകരിക്കുന്നതെളിവെന്താണെന്നോ പറയാതെ,- സുന്നികളെ കാഫിറാക്കാന്‍ വായിക്കാറുള്ള സൂക്തങ്ങള്‍ അതേതാളത്തിലും ഈണത്തിലും വായിച്ച്‌ കവലപ്രസംഗം പൊടിപൊടിച്ചുകാച്ചുകയായിരുന്നു; ഇടക്ക്‌പ്രസംഗത്തിനിടെ പറയാന്‍ പാടില്ലാത്ത ഒന്ന്‌ പറഞ്ഞുപോയി; അഥവാ `തേടരുത്‌' എന്ന്‌ഖുര്‍ആന്‍ പറഞ്ഞവരില്‍ ജിന്നും പെടും! ശൈഖായി കൂടെകൊണ്ടുവന്ന ജബ്ബാര്‍മൗലവിയെതന്നെയാണ്‌ താന്‍ മുശ്‌രിക്ക്‌ പട്ടികയിലേക്ക്‌ തള്ളുന്നതെന്ന്‌ പക്ഷേ, ജിന്ന്‌വിഷയത്തില്‍ തീരെ താല്‍പര്യമില്ലാത്ത ശിഷ്യന്‍അറിഞ്ഞിരിക്കില്ല.

ചോദ്യോത്തരം ചോദ്യത്തര സെഷനില്‍ ആദ്യഊഴം വഹാബികള്‍ക്ക്‌.
വിഷയം: പ്രാര്‍ത്ഥനയുടെ നിര്‍വ്വചനത്തില്‍ മുജാഹിദുകള്‍ക്ക്‌ അബദ്ധംസംഭവിച്ചിട്ടില്ല.

മുജാഹിദുകളുടെ ചോദ്യം: മക്കാമുശ്‌രിക്കുകള്‍ തങ്ങളുടെദൈവങ്ങള്‍ക്ക്‌ സ്വയംകഴിവ്‌ ഉണ്ടെന്ന്‌ വിശ്വസിച്ചിരുന്നു എന്നത്‌ ഖുര്‍ആന്‍കൊണ്ട്‌തെളിയിക്കാമോ?

ചോദ്യം നൂറുശതമാനവും വിഷയത്തിന്‌ പുറത്ത്‌! ചോദ്യവും വിഷയവുംതമ്മിലുള്ളബന്ധമെന്താണെന്നോ? വിഷയാവതരണത്തില്‍ മുഅ്‌ജിസത്തിന്റെ അടിസ്ഥാനത്തില്‍സുന്നികള്‍ ചോദിക്കുന്നത്‌. ഖുര്‍ആന്‍ വിലക്കിയ ദുആയില്‍ ഉള്‍പ്പെടുത്താന്‍വേണ്ടിയാണ്‌ ഈ അട്ടിമറി നടത്തിയതെന്ന്‌ പറഞ്ഞിരുന്നു. അപ്പോള്‍ മുശ്‌രിക്കുകള്‍മുഅ്‌ജിസത്തിന്റെ അടിസ്ഥാനത്തിലല്ല ചോദിക്കുന്നതെന്നു മനസ്സിലായി.പിന്നെയെങ്ങനെയാണ്‌? സ്വയം കഴിവുണ്ടെന്ന്‌ വിശ്വസിച്ചുകൊണ്ട്‌. അപ്പോള്‍ അതിന്‌തെളിവ്‌വേണം! ഹാവൂ! മൗലവി ഇങ്ങനെ ചോദിക്കാത്തത്‌ ഭാഗ്യം!

ചോദ്യം: മിഅ്‌റാജ്‌ശാരീരികമാണെന്ന്‌ ഖുര്‍ആന്‍ കൊണ്ട്‌ തെളിയിക്കാമോ?

ബന്ധം: മുഅ്‌ജിസത്ത്‌ എന്ന്‌വിഷയാവതരണത്തില്‍ പറഞ്ഞിട്ടുണ്ട്‌; അപ്പോള്‍ ഏത്‌ മുഅ്‌ജിസത്തുമാകാം. നബിയുടെപ്രധാന മുഅ്‌ജിസത്താണല്ലോ മിഅ്‌റാജ്‌. അപ്പോള്‍ മിഅ്‌റാജ്‌ ശാരീരികമാണോ? ഒന്നാംസെഷനില്‍; സുന്നികളുടെ വാദം ശരിയാണോ തെറ്റാണോ എന്ന്‌ സമര്‍ത്ഥിക്കുകയല്ല; മുജാഹിദ്‌പിഴച്ചോ ഇല്ലേ എന്നാണ്‌ സമര്‍ത്ഥിക്കുന്നത്‌. പിഴച്ചു എന്നതിന്‌ സുന്നികള്‍ പറഞ്ഞതെളിവുകളെ ഖണ്ഡിച്ചുകൊണ്ടാണ്‌ ചോദ്യം വരേണ്ടത്‌. മൗലവിയുടെ ബന്ധം വച്ച്‌ചോദിക്കുകയാണെങ്കില്‍ അമേരിക്ക കണ്ടുപിടിച്ചത്‌ ആരാണെന്നും ആ വിഷയാവതരണത്തില്‍നിന്നു തന്നെ ചോദിക്കാം. കാരണം ആഗോള മുസ്‌ലിംകളെ കാഫിറാക്കുകയാണ്‌ വഹാബികളെന്ന്‌വിഷയാവതരണത്തിലുണ്ട്‌. ആഗോളത്തില്‍ അമേരിക്കയും പെടുമല്ലോ. അപ്പോള്‍ അമേരിക്കകണ്ടുപിടിച്ചത്‌ ആരാണെന്ന്‌ ആദ്യം അറിയണം. വിഷയത്തില്‍നിന്ന്‌ ഒരു ചോദ്യംപോലുംചോദിക്കാതെ വഹാബിസം ഗതിമുട്ടി. പിടിച്ചുനില്‍ക്കാന്‍ സുന്നികള്‍ മലയാളപുസ്‌തകത്തില്‍ കളവ്‌ നടത്തിയെന്ന്‌ പ്രചരിപ്പിച്ചു സമയം തീര്‍ക്കാന്‍ശ്രമിച്ചുവെങ്കിലും ആ ശ്രമവും സുന്നിപക്ഷം പിടികൂടിയതോടെ ഇടക്ക്‌ കയറിവന്ന അനസ്‌മൗലവിക്ക്‌ മുട്ടുവിറച്ചു. അദ്ദേഹത്തിന്റെ വിറയല്‍ വ്യക്തമായിരുന്നു. ആളില്ലാത്തസ്റ്റേജില്‍നിന്ന്‌ ചീറുന്ന ഊക്കും ഉശിരും അതിനില്ല, അഞ്ചുമിനുട്ടിനുള്ളില്‍അമ്പത്‌ പ്രാവശ്യം അയാള്‍ `മുസ്‌ലിയാരേ' എന്ന്‌ വിളിച്ചോ? കഷ്‌ടം! സുന്നികള്‍വിഷയത്തില്‍ കേന്ദ്രീകരിച്ച്‌ കേന്ദ്രബിന്ദുവില്‍ പിടിച്ചു നിന്നപ്പോള്‍ കൂടുതല്‍സമയം ആവശ്യപ്പെട്ട്‌ കവലപ്രസംഗം കാച്ചാന്‍ കച്ചകെട്ടിയ മൗലവിമാര്‍ അഞ്ച്‌ മിനുട്ടുംതീര്‍ക്കാന്‍ പാടുപെടുന്നത്‌ കാണാമായിരുന്നു. സംവാദം തീര്‍ന്നപ്പോഴേക്ക്‌ വഹാബികള്‍വല്ലാത്ത പരുവത്തിലായി.

ചോദ്യോത്തരം ചുരുക്കത്തില്‍
ചോദ്യം: ലാഇലാഹഇല്ലല്ലാഹ്‌ എന്ന്‌ വിശ്വസിക്കുന്ന ഒരാള്‍ വഫാതായ നബിയുടെ ഖബറിന്നരികില്‍നിന്ന്‌, അവിടുന്ന്‌ ഉത്തരം ചെയ്യുമെന്ന വിശ്വാസത്തോടെ അവിടുത്തെ വിളിച്ചാല്‍ അത്‌ശിര്‍ക്കാവുമോ?

മറുപടി: ശിര്‍ക്കാവും. സംശയമേ ഇല്ല. ലാഇലാഹ ഇല്ലല്ലാവിശ്വസിക്കുന്നവന്‍ അങ്ങനെ വിളിക്കില്ല; വിളിച്ചവന്‍ അത്‌വിശ്വസിക്കുന്നവനുമല്ല.

ചോദ്യം: `എന്റെ ഖബറിന്നരികില്‍വന്ന്‌ എന്നെ വിളിച്ചാല്‍ഞാന്‍ ഉത്തരം ചെയ്യുമെന്ന' ഹദീസ്‌ താരീഖ്‌ ദിമശ്‌ഖില്‍ ഇബ്‌നു അസാകിര്‍ഉദ്ധരിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ നബി(സ) ശിര്‍ക്ക്‌ പ്രചരിപ്പിച്ചുവെന്നാണോപറയുന്നത്‌?

മറുപടി: അതിനെ ഹദീസ്‌ എന്നു തന്നെ പറയാമോ എന്നു ചിന്തിക്കണം.സ്വഹീഹായ ഹദീസാണ്‌ നമ്മുടെ പ്രമാണമെന്ന്‌ മനസ്സിലാക്കുന്നത്‌ നന്ന്‌.

ചോദ്യം:ഇബ്‌നുഅസാകിര്‍ മാത്രമല്ല, ഹാഫിളുല്‍ ബൈഹഖി തന്റെ മജ്‌മഉസ്സവാഇദിലും ഈ ഹദീസ്‌ഉദ്ധരിക്കുകയും സ്വഹീഹാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ടല്ലോ?

മറുപടി: ആഹദീസിനു രണ്ട്‌ ന്യൂനതകളുണ്ട്‌.

ചോദ്യം: രണ്ടു ന്യൂനതകളോ? ഏതാണത്‌? അങ്ങനെതെളിയിക്കാന്‍ ചങ്കൂറ്റമുള്ള ഏതെങ്കിലും ഒരു മൗലവി മുജാഹിദ്‌പ്രസ്ഥാനത്തിലുണ്ടോ?

മറുപടി: സനദ്‌ വായിക്കൂ; അപ്പോള്‍ ന്യൂനത പറയാം. ചോദ്യം:ഇത്‌ മുസ്‌നദ്‌ അബൂയഅ്‌ല: ഇതിലും ഹദീസ്‌ ഒന്ന്‌ സനദ്‌ സഹിതം. (സനദ്‌ വായിക്കുന്നു).ഈ സനദില്‍ ആര്‍ക്കാണ്‌ കുഴപ്പം? പറയൂ, ന്യൂനതയെവിടെ?

മറുപടി: ഹദീസ്‌ഖുര്‍ആനെതിരാണ്‌. ഇതില്‍ ഇസ്‌തിഗാസയുണ്ട്‌ എന്ന്‌ ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല; മുഴുവന്‍ വായിക്കൂ. ന്യൂനതകള്‍ പറയാം.

ചോദ്യം: ഖുര്‍ആനെതിരോ? ഹദീസ്‌ ഖുര്‍ആന്‌എതിരാവില്ലെന്ന്‌ സകരിയ്യ തന്നെ പഠിപ്പിച്ചിട്ടില്ലേ? ഇസ്‌തിഗാസ പച്ചയായിഏറ്റവുംവലിയ പണ്ഡിതന്‍ നബി(സ) തന്നെ പഠിപ്പിക്കുന്നു. അവിടുത്തെക്കാള്‍ വലിയപണ്ഡിതന്‍ ആര്‌? ഒരു ഹദീസ്‌ സ്വഹീഹാവാന്‍ അതിന്റെ മുഴുവന്‍ സനദും വായിക്കണം എന്നത്‌ഏത്‌ ഉസ്വൂലാണ്‌? പറയൂ. നിങ്ങളുടെ അല്‍ബാനി പോലും ഈ ഹദീസ്‌ സ്വഹീഹാണെന്നുബുഖാരിയുടെയും മുസ്‌ലിമിന്റെയും റാവിയാണെന്നും പറഞ്ഞിട്ടുണ്ട്‌. നിങ്ങള്‍ പറഞ്ഞന്യൂനത എവിടെ?

മറുപടി (അവസാന ചാന്‍സ്‌) ......... ഫീഹി ഇല്ലത്താനി... (മൗലവിഅല്‍ബാനിയുടെ കിതാബ്‌ ഉറക്കെ വായിച്ചു കത്തിക്കയറുന്നു)

യഥാര്‍ത്ഥത്തില്‍പെരുങ്കള്ളമായിരുന്നു മൗലവിയുടേത്‌. തെളിവായി ഉദ്ധരിച്ച ഹദീസിനെക്കുറിച്ചല്ലപ്രത്യുത അതിനു ശേഷം ഉദ്ധരിച്ച മറ്റൊരു ഹദീസിനെ ക്കുറിച്ചാണ്‌ അല്‍ബാനി അങ്ങനെപറയുന്നത്‌. ഇതോടെ കളവ്‌ തൊണ്ടിസഹിതം പിടികൂടുന്ന രംഗങ്ങളാണ്‌. ഈ കൊടുംചതിതിരുത്തണമെന്ന്‌ സുന്നികള്‍ ശക്തിയായി വാദിച്ചു. ഇക്കാര്യം ചര്‍ച്ചചെയ്‌തതിനുശേഷംമാത്രമേ അടുത്ത സെഷന്‍ ആരംഭിക്കുകയുള്ളുവെന്ന്‌ മദ്ധ്യസ്ഥര്‍ പരസ്‌പരം ചര്‍ച്ചചെയ്‌തതിനു ശേഷം പ്രഖ്യാപിച്ചു. പക്ഷേ, അവര്‍ തെറ്റ്‌ പിന്‍വലിക്കാന്‍ഒരുക്കമായിരുന്നില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാതെ തന്നെ അടുത്ത സെഷന്‍ ഉടന്‍തുടങ്ങണമെന്ന്‌ മൗലവിമാര്‍ വാശിപിടിച്ചു; കളവ്‌ സദസ്സിനെ ബോധ്യപ്പെടുത്തിയതിനുശേഷമാകാം അടുത്ത സെഷന്‍ എന്ന്‌ സുന്നികളും. വസാനം മധ്യസ്ഥന്മാര്‍ സദസ്സ്‌ പിരിച്ചുവിടുകയായിരുന്നു.
(തുടരും)

Tuesday, January 27, 2009

മുസ്ലിം പാര്‍ട്ടിയുടെ പെരുപ്പം സമുദായത്തിന്‌ ദോഷം: കാന്തപുരം (interview)

കാന്തപുരം ആലങ്ങാപൊയില്‍ അബൂബക്കര്‍ മുസ്ലിയാര്‍ ആരാണ്‌? എന്നൊരു ചോദ്യം. അതു കേരളത്തിന്റെ മുന്നിലേക്കെറിയുക. ഉത്തരങ്ങള്‍ തുരുതുരാ വന്നുവീഴും. രണ്ടും മൂന്നും നാലുമായിരിക്കില്ല. പത്തും പതിനാറുമായിരിക്കില്ല. ഓരോ കോണില്‍ നിന്നും ഒരുപാട്‌ ഉത്തരങ്ങള്‍ വരും. കാരണം, ഓരോരുത്തര്‍ക്കും ഓരോ കാഴ്ചയാണ്‌. ചിലര്‍ക്കൊരു പഴഞ്ചനാണ്‌. പലര്‍ക്കും യാഥാസ്തികനാണ്‌, പിന്നെ ചിലര്‍ക്ക്‌ പാരമ്പര്യവാദിയാണ്‌, ഇനിയൊരു കൂട്ടര്‍ക്ക്‌ വിമതനാണ്‌, വേറെ ചിലര്‍ക്ക്‌ രാഷ്ര്ടീയ വാദിയാണ്‌, മറ്റൊരു കൂട്ടര്‍ക്ക്‌ ദുരൂഹമാണ്‌, അദ്ഭുതമാണ്‌, അജ്ഞാതമാണ്‌...

എന്നാല്‍ കേരളത്തിലെ സാമാന്യ മുസ്ലിം ലക്ഷങ്ങള്‍ക്ക്‌ വെളിച്ചത്തിന്റെ വെളിച്ചമാണ്‌. വിദ്യാഭ്യാസമെന്ന വെളിച്ചത്തിന്‌ ഇത്രയും വെളിച്ചമുണെ്ടന്ന്‌ ശരാശരി മുസ്ലിംകള്‍ കണ്ടറിഞ്ഞത്‌ കാരന്തൂരില്‍ മര്‍കസ്‌ എന്ന വിളക്ക്‌ തെളിഞ്ഞതിന്ന്‌ ശേഷമാണല്ലോ. മര്‍കസ്‌ വളര്‍ന്നു വരുന്ന മൂന്നു പതിറ്റാണ്ടിന്‌ മുമ്പുള്ള കാലം കേരള മുസ്ലിംകളെ സംബന്ധിച്ച്‌ ജാഹിലിയ്യാ കാലഘട്ടമായിരുന്നു. വിദ്യയുടെ പ്രഭ ചൊരിയുന്ന ധാരാളം സ്ഥാപനങ്ങള്‍ സമുദായത്തിന്റെ പേരിലും ചൂരിലും വളര്‍ന്നിട്ടുണ്ട്‌. അതുകൊണെ്ടാക്കെയും അതിന്റെ ഗുണവും ലഭിച്ചിട്ടുണ്ട്‌. സ്ഥാപനങ്ങളുണ്ടാക്കാന്‍ വേണ്ടി പ്രസ്ഥാനങ്ങളുണ്ടായിട്ടുണ്ട്‌. അവയും അവയുടെ ദൗത്യം സ്തുത്യര്‍ഹമായ രീതിയില്‍ തന്നെ നിര്‍വ്വഹിച്ചിട്ടുമുണ്ട്‌. പക്ഷേ, ഇതൊക്കെയും നടക്കുമ്പോഴും മുസ്ലിം സമുദായത്തിലെ മഹാഭൂരിപക്ഷം വിദ്യാഭ്യാസമെന്ന മഹാ നഗരത്തിനു പുറത്തോ അല്ലെങ്കില്‍ അതിന്റെ പ്രാന്തങ്ങളിലോ മാത്രമായിരുന്നു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തോടും ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ആധുനിക വിദ്യാഭ്യാസത്തോടുമുള്ള ചരിത്രപരമായ വിയോജിപ്പ്‌ മാറിത്തുടങ്ങിയിരുന്നു. എങ്കിലും വിദ്യാഭ്യാസം സമഗ്രവും സമ്പൂര്‍ണ്ണവും സമകാലികവുമായി ഈ സമുദായത്തിന്‌ ലഭിച്ചിരുന്നില്ല. ഒന്നുകില്‍ മതവിദ്യാഭ്യാസം ?അല്ലെങ്കില്‍ ഭൗതിക വിദ്യാഭ്യാസം. രണ്ടിനും ഇടയിലുള്ള ഒരഭ്യാസമായിരുന്നു മൂന്നു പതിറ്റാണ്ടു മുമ്പു വരെയും കേരളത്തിലെ മുസ്ലിംകളില്‍ ബഹുഭൂരിപക്ഷത്തിനും വിദ്യാഭ്യാസം. ആ അവസ്ഥ മാറിയത്‌ മര്‍കസിന്റെ വരവോടെയാണ്‌. സമന്വയ വിദ്യാഭ്യാസമെന്ന അപാരമായ സാധ്യത മലര്‍ക്കെ തുറന്നപ്പോള്‍ പള്ളിദര്‍സുകളില്‍ നിന്നും പ്രതിഭകള്‍ പുതിയ കാലത്തിലേക്ക്‌ നടന്നുകയറി. മതവും ലോകവും ഒരേ പോലെ പഠിച്ചവര്‍ കേരളീയ സമൂഹത്തിന്‌ തന്നെ അദ്ഭുതമായി മാറി. ആത്മീയതയും രാഷ്ര്ടീയവും അവര്‍ക്ക്‌ മനസ്സിലാവും. ഇഹലോകത്തിനായി പരലോകം പണയം വെക്കേണ്ടി വരികയുമില്ല അവര്‍ക്ക്‌. കാരണം അവരുടെ വിദ്യാഭ്യാസത്തിന്റെ അടിത്തറ ഉറച്ചതാണ്‌. അതുകൊണ്ടു തന്നെ എത്ര ഉയരത്തിലേക്ക്‌ വളരാനും വേരുകള്‍ ഭൂമിയില്‍ ആഴ്ത്താനും അവര്‍ക്ക്‌ സാധിക്കും. അങ്ങനെ വളര്‍ന്ന അനേകായിരങ്ങള്‍ ഇന്ന്‌ ഇന്ത്യക്ക്‌ അകത്തും പുറത്തുമുള്ള മഹാനഗരങ്ങളില്‍ ജീവിതം കരുപിടിപ്പിക്കുന്നു. അവര്‍ക്ക്‌ ഒരു വിശേഷമുണ്ട്‌. മറ്റൊന്നുമല്ല. അവര്‍ക്കൊരു വിശേഷ ദിവസം അധികമുണ്ട്‌. മര്‍കസ്‌ സമ്മേളനം! അവര്‍ക്കത്‌ വലിയ പെരുന്നാളിനേക്കാള്‍ വലിയതാണ്‌. അതുകൊണ്ടു തന്നെ അത്‌ വെറുമൊരു ആഘോഷമല്ല. ആത്മസമര്‍പ്പണത്തിന്റെ അവസരമാണ്‌. ഓരോ വര്‍ഷവും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മര്‍കസിനായി വിലപിടിപ്പുള്ള എന്തെങ്കിലും സംഭാവന ചെയ്യും. ഓരോ വര്‍ഷവും മര്‍കസ്‌ അറിവില്‍ സ്ഫുടം ചെയ്ത ചെറുപ്പക്കാരെ ലോകത്തിന്‌ സംഭാവന ചെയ്യും. അങ്ങനെ മുസ്ലിം കേരളത്തിന്റെ നടുമുറ്റത്ത്‌ വെളിച്ചമായി തെളിഞ്ഞു നില്‍ക്കുന്നു. ആ വെളിച്ചത്തിന്റെ പ്രഭവ കേന്ദ്രമാണ്‌ കാന്തപുരം ഉസ്താദ്‌. സാര്‍ത്ഥകമായ ഒരു ഗുരുപരമ്പരയുടെ ഈടുറ്റ കണ്ണിയുമാണാ വിളക്ക്‌. പിതാവായ കാന്തപുരം ആലങ്ങാപൊയില്‍ അഹമ്മദാജിയുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലം കൂടിയാണത്‌. ചെറു പ്രായത്തില്‍ അബൂബക്കറിനെ പള്ളിയില്‍ കൊണ്ടു പോയിട്ട്‌, പിതാവ്‌ പഠിപ്പിച്ചത്‌ ഖതീബിന്റെ ചലനങ്ങള്‍ നോക്കിപ്പഠിക്കാനാണ്‌. ഒരു പണ്ഡിതന്‍ എങ്ങനെയാണ്‌ തന്റെ ജനതയെ നയിക്കുന്നതെന്ന്‌ കണ്ടുകൊണ്ടു വളര്‍ന്ന അബൂബക്കര്‍ അഹ്മദ്‌ പണ്ഡിതനായിത്തീര്‍ന്നതില്‍ അദ്ഭുതമില്ല. നേതാവായിത്തീര്‍ന്നതില്‍ അമ്പരക്കേണ്ടതുമില്ല. അതുകൊണ്ടു തന്നെ പണ്ഡിതനായ ഈ നേതാവിന്റെ ചിന്തയിലും പ്രവര്‍ത്തിയിലും മുന്നിട്ടു നില്‍ക്കുന്നത്‌ വിദ്യാഭ്യാസം മാത്രമാണ്‌. തന്റെ സമുദായത്തിലെ ചെറുപ്പക്കാര്‍ക്ക്‌ വിദ്യയുടെ വഴി കാണിക്കാനുള്ള വിദ്യകളെ കുറിച്ചാണ്‌ ആലോചന. മര്‍കസിന്റെ വളപ്പിലെങ്ങും മഹാ ആഘോഷത്തിന്റെ ആരവങ്ങള്‍ ഉയരുന്നതിനിടയിലാണ്‌ ഈ ചോദ്യം ഉസ്താദിന്റെ മുന്നിലേക്ക്‌ തള്ളിയത്‌.

1. കേരളത്തിലെ മുസ്ലിം സമുദായത്തിനു മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയെന്താണ്‌?

ഒരു നൊടിയിട പോലും വേണ്ടി വന്നില്ല ഉത്തരത്തിന്‌. എന്റെ അഭിപ്രായമനുസരിച്ച്‌, ഉന്നത തലങ്ങളില്‍ എത്തിപ്പെടാവുന്ന വിധത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവാണ്‌. ഒരളവു വരെ, തൊഴിലില്ലായ്മയും. ഉന്നത വിദ്യാഭ്യാസമുണെ്ടങ്കില്‍ ചെറുപ്പക്കാര്‍ക്ക്‌ തൊഴിലുണ്ടാവും. തൊഴിലുണ്ടായാല്‍ മനസ്സമാധാനമുണ്ടാവും. ഉത്തരവാദിത്വ ബോധമുള്ള ജോലി നോക്കുന്ന ആളുകള്‍ക്ക്‌ ഒച്ചപ്പാടും ബഹളവുമുണ്ടാക്കാനും ഭീകര പ്രവര്‍ത്തനത്തിന്‌ പോകാനും സമയമുണ്ടാവില്ല. അപ്പോള്‍ രാജ്യത്ത്‌ സമാധാനമുണ്ടാവും.

2. വിദ്യാഭ്യാസ രംഗത്തെ ഈ ഇല്ലായ്മയും വെല്ലുവിളിയും മറികടക്കാന്‍ അങ്ങു കാണുന്ന മാര്‍ഗമെന്താണ്‌?

അതിനുള്ള മാര്‍ഗം, രാഷ്ര്ടീയ കക്ഷികള്‍ പകപോക്കലും പ്രതികാരം ചെയ്യലും നിര്‍ത്തി രാജ്യത്തിന്റെ പൊതു താല്‍പര്യത്തിന്‌ ഉതകുന്ന വിധത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കുകയെന്നതാണ്‌. ഇതിന്‌ രണ്ടു പക്ഷവും ഒരുങ്ങണം. ഭരണപക്ഷവും, പ്രതിപക്ഷവും സങ്കുചിതമായ കക്ഷിതാല്‍പര്യങ്ങള്‍ മറ്റീവ്ക്കണം. ഒരു ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നാല്‍ മുന്‍ ഗവണ്‍മെന്റിന്റെ കുറ്റങ്ങളും കുറവുകളും മാത്രം അന്വേഷിച്ചു നടക്കുന്നതാണ്‌ ഇന്നു നാം കാണുന്നത്‌. സര്‍ക്കാറിന്റെ സമയവും ഊര്‍ജ്ജവും പണവും അവരുടെ പകപോക്കലിനും പ്രതികാരത്തിനും മാത്രമായി ചെലവഴിക്കുകയാണ്‌. ഇതു പറയുമ്പോള്‍, കുറ്റകൃത്യങ്ങള്‍ അന്വേഷിക്കരുതെന്നോ കുറ്റവാളികളെ ശിക്ഷിക്കരുതെന്നോ അര്‍ത്ഥമാക്കേണ്ടതില്ല. അതൊക്കെ നടക്കണം. പക്ഷേ, പക പോക്കല്‍ മാത്രം നടന്നാല്‍ പോരാ. നാടിനുതകും വിധം ഭരണം നടക്കണം.

3. വിദ്യാഭ്യാസത്തിന്റെ കാര്യം പറയുമ്പോള്‍ മര്‍കസ്‌ ഒരു ചോദ്യമാവുന്നു. മര്‍കസും സുന്നീ സ്ഥാപനവും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്‌. എന്നാല്‍ മതേതരത്വത്തിനു വേണ്ടി ഈ സ്ഥാപനങ്ങള്‍ എന്താണ്‌ ചെയ്യുന്നത്‌?

മര്‍കസിനെ കുറിച്ചും സുന്നീ സ്ഥാപനത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചും അടുത്തറിയാത്തതു കൊണ്ടാണ്‌ ഈ ചോദ്യം. ഞങ്ങളുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അമുസ്ലിംകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. അമുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക്‌ ഫീസിളവു കൊടുത്തും അര്‍ഹരായവരെ ഫീസീടാക്കാതെയും പഠിപ്പിക്കുന്നുണ്ട്‌. വിദ്യ നല്‍കുക എന്നതാണ്‌ മര്‍കസിന്‌ പ്രധാനം. അവിടെ മതഭേദമില്ല.

4. മര്‍കസ്‌ പ്രവര്‍ത്തനമാരംഭിച്ചിട്ട്‌ മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞു. ഇപ്പോള്‍ വിലയിരുത്തുമ്പോള്‍ എന്തു തോന്നുന്നു? വിജയിച്ചോ? പ്രതീക്ഷകള്‍ സഫലമായോ?

നമ്മള്‍ പ്രതീക്ഷിച്ചതു പോലെ നൂറു ശതമാനമായില്ല; എങ്കിലും വലിയൊരളവു വരെ മര്‍കസിനു സാധിച്ചിട്ടുണ്ട്‌. മര്‍കസില്‍ നിന്ന്‌ സമന്വയ വിദ്യാഭ്യാസം നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ ഉന്നത ജോലി നോക്കുകയും അതോടൊപ്പം തന്നെ ഉന്നതമായ ധാര്‍മിക മൂല്യം മുറുകെ പിടിക്കുകയും ചെയ്തുകൊണ്ട്‌ രാജ്യത്തിന്റെ സല്‍പ്പേര്‌ നിലനിര്‍ത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌ ? ഇന്ത്യക്കകത്തും പുറത്തും.

5. മതവിദ്യാഭ്യാസത്തിന്റെ ?പ്രത്യേകിച്ച്‌, മദ്രസാ വിദ്യാഭ്യാസത്തിന്റെ ? രീതി മാറ്റേണ്ടതിനെ കുറിച്ച്‌ സമുദായത്തിനകത്തു നിന്നും കേട്ടു തുടങ്ങിയിരിക്കുന്നു. ഈ അഭിപ്രായ ഗതിയെ എങ്ങനെ കാണുന്നു?

അടിസ്ഥാന പരമായ മാറ്റങ്ങളില്ലാതെ, ശൈലീ മാറ്റം പലപ്പോഴായി വിദ്യാഭ്യാസ ബോര്‍ഡ്‌ സ്വീകരിച്ചു പോന്നിട്ടുണ്ട്‌. ഇപ്പോള്‍ ഇനി പുതിയൊരു മാറ്റം വേണമെന്ന്‌ തോന്നിയിട്ടില്ല. കാലാനുസൃതമായ മാറ്റം വേണ്ടപ്പോഴൊക്കെ മാറ്റിയിട്ടുണ്ട്‌. അടുത്ത കാലത്തും അതു നടത്തിയിട്ടുണ്ട്‌.

6. പാരമ്പര്യവാദികള്‍ എന്നതിനപ്പുറത്തേക്ക്‌ കടന്ന്‌, പലപ്പോഴും കേരളത്തിലെ സുന്നികളെ പരാമര്‍ശിക്കുമ്പോള്‍ യാഥാസ്തികര്‍ എന്നും ഒരു വേള പഴഞ്ചന്മാര്‍ എന്നും പറയുന്നവരുണ്ട്‌. യാഥാസ്തികനെന്ന സംബോധനയെ എങ്ങനെ കാണുന്നു?

യാഥാസ്തികത്വം എന്നതിന്‌ രണ്ടു വ്യാഖ്യാനങ്ങളുണ്ട്‌. ഒന്നാമത്തേത്‌, രേഖകളുണേ്ടാ ഇല്ലയോ എന്നു പോലും നോക്കാതെ മുന്‍ തലമുറ(അവര്‍ പിഴച്ചവരാണോ നേര്‍വഴിക്കാരാണോ എന്നു പോലും വേര്‍ത്തിരിക്കാതെ) ചെയ്തതൊക്കെയും പിന്‍പറ്റുന്നതാണ്‌. ഇത്തരം യാഥാസ്തികത്വം ഇസ്ലാമിലില്ല. ഇതു ഒരു തരം പൗരോഹിത്യത്തിന്റെ രൂപമാണ്‌. ഇസ്ലാമില്‍ പൗരോഹിത്യമില്ലല്ലോ.എന്നാല്‍ മറ്റൊരു തരം യാഥാസ്തികത്വമുണ്ട്‌. ഇസ്ലാമിന്റെ നിയമങ്ങളും ചിട്ടകളും യഥാസ്ഥിതിയില്‍ തന്നെ നിലനിര്‍ത്തുകയും അതില്‍ വ്യതിയാനം വരുത്താതെ, സൂക്ഷിക്കുകയും ചെയ്യുക എന്നത്‌. മതവിരുദ്ധമായ ശൈലീ വ്യത്യാസങ്ങള്‍ ഇവിടെ സ്വീകാര്യമല്ല. ഈ യാഥാസ്തികത്വം ഞങ്ങള്‍ അംഗീകരിക്കുന്നു. ഈയര്‍ത്ഥത്തില്‍ ഞങ്ങള്‍ യാഥാസ്തികരാണ്‌-കുഴപ്പമില്ല.

7. വിദ്യാഭ്യാസത്തിന്റെ, അറിവിന്റെ, സംസ്കാരത്തിന്റെ, ഭൗതികമുന്നേറ്റത്തിന്റെ കാര്യത്തില്‍ സമുദായത്തിലെ പുതിയ തലമുറ നടത്തിയ മുന്നേറ്റത്തിനൊപ്പമെത്താന്‍ സമുദായ നേതൃത്വത്തിന്‌ കഴിഞ്ഞില്ല എന്നൊരു വിമര്‍ശനമുണ്ട്‌. എന്തു പറയുന്നു?

അതു ശരിയല്ല. സമുദായ നേതൃത്വം ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയെ കുറിച്ച്‌ ചിന്തിക്കുകയും ആ വഴിക്ക്‌ പുതിയ തലമുറയെ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണമാണ്‌ മര്‍കസ്‌ പോലുള്ള സ്ഥാപനങ്ങള്‍. ഇവിടെ ഇന്റര്‍നെറ്റ്‌ പോലും പഠന സഹായിയാണ്‌. ?എന്തെല്ലാം ആധുനിക വിനിമയ സൗകര്യങ്ങളുണേ്ടാ അതെല്ലാം ഇവിടെ വിദ്യാഭ്യാസത്തിന്‌ മാധ്യമമാകുന്നുണ്ട്‌. അതിനെല്ലാം സമുദായ നേതൃത്വത്തിന്റെ മേല്‍നോട്ടമുണ്ട്‌. അതില്ലാതെ, ഗുരുനാഥനില്ലാതെ കുട്ടികള്‍ കമ്പ്യൂട്ടറില്‍ നിന്ന്‌ പഠിക്കട്ടെ എന്ന നിലപാട്‌ പറ്റില്ല. ഗുരുനാഥന്‍ വേണം. ധാര്‍മിക മൂല്യങ്ങളെ കുറിച്ചുള്ള അറിവു പകരണം. അത്‌ സമുദായ നേതൃത്വത്തിന്റെ ദൗര്‍ബല്യമല്ല; ശക്തിയാണ്‌.

8. മുസ്ലിം സമുദായ നേതൃത്വത്തിനെതിരെയുണ്ടാകുന്ന മറ്റൊരു വിമര്‍ശനം ഐക്യമില്ലായ്മയാണ്‌. ശാഖാപരമായ ഭിന്നിപ്പുകള്‍, കര്‍മശാസ്ത്രപരമായ ഭിന്നിപ്പുകള്‍, സംഘടനാപരമായ ഭിന്നിപ്പുകള്‍, കൂടാതെ സംഘടനകള്‍ക്കകത്തെ ഭിന്നിപ്പുകള്‍. ഇതിനൊരു അവസാനമില്ലേ? ഐക്യത്തിനു കഴിയില്ലേ?

ഇന്ത്യയിലെ മുസ്ലിംകള്‍ പിന്നാക്കമായി തള്ളപ്പെട്ടു പോകാന്‍ ഒരു പ്രധാന കാരണം ഭിന്നിപ്പു തന്നെയാണ്‌. പക്ഷേ, ഈ ഭിന്നിപ്പുകളെല്ലാം ശാഖാപരമാണെന്ന്‌ പറഞ്ഞുകൂടാ. 1921വരെയും കേരള മുസ്ലിംകള്‍ക്കിടയില്‍ അടിസ്ഥാന പരമായി പറയത്തക്ക അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 21ന്‌ ശേഷം, ഇവിടെ ഐക്യസംഘം എന്ന പേരില്‍ ഒരു സംഘടന നിലവില്‍ വരികയും, പൗരാണിക മുസ്ലിംകള്‍ ആദരിച്ചും വിശ്വസിച്ചും പോരുന്നതെല്ലാം തെറ്റാണെന്ന്‌ പ്രചരിപ്പിച്ചു തുടങ്ങുകയും ചെയ്തപ്പോഴാണ്‌ ഭിന്നിപ്പ്‌ ഉടലെടുത്തത്‌.

9. സംഘടനാ പരമായ ഭിന്നിപ്പിന്റെ കാര്യമോ?

സംഘടനകളുടെ ഭിന്നിപ്പ്‌ അടുത്ത കാലത്ത്‌ കൂടുതലായി എന്നേയുള്ളൂ.

10. ഭിന്നിപ്പുകള്‍ക്കിടയിലും ഇടക്കിടെ മുസ്ലിം ഐക്യത്തെക്കുറിച്ചും ഐക്യവേദിയെ കുറിച്ചും കേള്‍ക്കാറുണ്ട്‌. അവയെല്ലാം താല്‍ക്കാലിക പ്രതിഭാസമായി ഒടുങ്ങുകയും ചെയ്യുകയാണ്‌. ഒരു സ്ഥിരം മുസ്ലിം ഐക്യവേദിയുടെ ആവശ്യമുണേ്ടാ? ഉണെ്ടങ്കില്‍ എന്തുകൊണ്ടത്‌ സാധ്യമാവുന്നില്ല?

ഇതേവരെ കണ്ടുവന്ന ഐക്യവേദികളൊക്കെയും ഒത്തുകൂടിപ്പിരിയല്‍ മാത്രമായിരുന്നു. അതുകൊണ്ടാണ്‌ സുന്നികള്‍ ഈ ഐക്യവേദികളില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുന്നത്‌. ഐക്യവേദി, സൗഹൃദവേദി എന്നൊക്കെ പറഞ്ഞ്‌ നാലാള്‍ ഒത്തുകൂടി ഐക്യം എന്നു പറയുകയും പുറത്തിറങ്ങുമ്പോള്‍ തന്നെ പരസ്പരം ദൂഷണം പറയുകയും ചെയ്യുന്ന ഏര്‍പ്പാട്‌ ആയിട്ടാണ്‌ അനുഭവപ്പെട്ടത്‌. അതാണ്‌ ഐക്യം ഉണ്ടാവാത്തത്‌. ഐക്യമുണ്ടാവണമെങ്കില്‍ പൗരാണിക മുസ്ലിംകള്‍, നല്ലവരായ മുസ്ലിംകള്‍, പഠിപ്പിച്ച മാര്‍ഗത്തിലേക്ക്‌ എല്ലാവരും മടങ്ങണം. ഐക്യത്തിലേക്ക്‌ മറ്റൊരു വഴിയുമില്ല.

11. സുന്നീ ഐക്യത്തിന്റെ കാര്യത്തില്‍?

ഞങ്ങളുടെ നിലപാട്‌ സുന്നീഐക്യം വേണം എന്നു തന്നെയാണ്‌. അതേ സമയം, സുന്നീ ഐക്യമെന്നാല്‍ സുന്നീ സംഘടനകളുടെ ലയനം എന്നല്ല അര്‍ത്ഥം. സംഘടനകള്‍ സംഘടനകളായി നിലനിന്നു കൊണ്ട്‌ ഒരു സംഘടന പറയുന്നതിനെ മറുപക്ഷത്തെ സംഘടന എതിര്‍ക്കാതിരിക്കുക. സുന്നീ വിരുദ്ധമായ നീക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒറ്റക്കെട്ടായി നിന്ന്‌ ചെറുക്കുക. വേദികളും പരിപാടികളും പരസ്പരം പങ്കിടുക. ഇത്രയും ചെയ്താല്‍ തന്നെ സുന്നീ ഐക്യമായി.


12.മുസ്ലിംകളുടെ സംഘടനാ ബാഹുല്യം രാഷ്ര്ടീയത്തിലേക്കും കടന്നുകയറുകയാണല്ലോ.
മുസ്ലിംകള്‍ക്കിടയില്‍ നിന്ന്‌ രണ്ടു രാഷ്ര്ടീയ പാര്‍ട്ടികള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടു. കേരളത്തിലിപ്പോള്‍ തന്നെ മുസ്ലിംകളെ കേന്ദ്രീകരിച്ച്‌ മൂന്ന്‌ രാഷ്ര്ടീയ പാര്‍ട്ടികള്‍ നിലവിലുണ്ട്‌. ഈ പെരുപ്പത്തെ എങ്ങനെ വിലയിരുത്തുന്നു?

തീര്‍ച്ചയായും മുസ്ലിം സമുദായത്തിന്‌ ഏറ്റവുമധികം അപകടം മാത്രമാണ്‌ അതുകൊണ്ട്‌ വരാന്‍ പോകുന്നത്‌. വോട്ടുകള്‍ ഭിന്നിച്ച്‌, ചിന്നിച്ചിതറും. മുസ്ലിം എം.പി.മാരുടെയും എം.എല്‍.എമാരുടെയും എണ്ണം കുറയലായിരിക്കും ആത്യന്തിക ഫലം. മുസ്ലിംകളുടെ അവകാശം അവര്‍ക്ക്‌ നല്‍കിയില്ലെങ്കിലും നില നില്‍ക്കാനാവുമെന്ന്‌ മറ്റു രാഷ്ര്ടീയ പാര്‍ട്ടികള്‍ മനസ്സിലാക്കും. അതു മുസ്ലിംകള്‍ക്ക്‌ വന്‍തോതില്‍ ദോഷം ചെയ്യും.

13. ഒരിക്കല്‍ കൂടി മര്‍കസ്‌ മഹാ സംഗമം കടന്നുപോകുകയാണ്‌. ഈ സമ്മേളനം ഈ കാലഘട്ടത്തിന്‌ നല്‍കുന്ന സന്ദേശമെന്താണ്‌?

ആത്മീയതയില്‍ ഊന്നിനിന്നു കൊണ്ട്‌ രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുകയും മതമൈത്രിയും മതസൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ യത്നിക്കുകയും ചെയ്യുക.

അവസാനത്തെ ചോദ്യമായിരുന്നു ചോദിച്ചു കഴിഞ്ഞത്‌. എന്നാല്‍ ആത്മീയത എന്ന സംജ്ഞ ഉയര്‍ന്നു വന്നതുകൊണ്ട്‌ ഒരു ചോദ്യം കൂടി ഉദിക്കുന്നുണ്ട്‌. ഇസ്ലാമിക ആത്മീയതയുടെ പ്രതീകങ്ങളായ സൂഫിസവും ത്വരീഖത്തുമാണല്ലോ അടുത്ത കാലത്ത്‌ ഏറെ ദുരുപയോഗം ചെയ്യപ്പെട്ടത്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചത്‌? എന്തുകൊണ്ടാണ്‌ ചിലര്‍ക്ക്‌ ആത്മീയതയുടെ മറവില്‍ നിന്ന്‌ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചത്‌?

യഥാര്‍ത്ഥത്തില്‍, മനസ്സ്‌ ശുദ്ധീകരിച്ച്‌ വെളിച്ചമുണ്ടാക്കുക എന്നതാണ്‌ സൂഫിസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഭൗതികമായതെല്ലാം ഒഴിക്കുക എന്നോ ഉള്ളിലേക്ക്‌ ചുരുളുക എന്നോ താല്‍പര്യമില്ല. ഹൃദയ ശുദ്ധി കൈവരിക്കുക. അഹംഭാവം, ഗര്‍വ്വ്‌, അസൂയ, ഭൗതിക താല്‍പര്യത്തോടുള്ള അതിയായ ആകര്‍ഷണം, പൈശാചിക പ്രവണതകളോടുള്ള ആഗ്രഹം, എന്നിവയില്‍ നിന്നെല്ലാം ഹൃദയത്തെ ശുദ്ധീകരിച്ച്‌, സ്രഷ്ടാവായ അള്ളാഹുവിലേക്ക്‌ അടുക്കുക എന്നതാണ്‌ യഥാര്‍ത്ഥ സൂഫിസം. അതിലേക്ക്‌ എത്തിച്ചേരാന്‍ സമുന്നതരായ ഗുരുവര്യരുടെ ഉപദേശവും നിര്‍ദേശവും ശിക്ഷണവും അനിവാര്യമാണ്‌. അത്‌ സ്വീകരിക്കുന്നതിനെയാണ്‌ ത്വരീഖത്ത്‌ എന്ന്‌ പറയുന്നത്‌. ശൈഖ്‌ മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി, ശൈഖ്‌ അഹ്മദ്‌ കബീര്‍ രിഫാഈ, ഖാജാ മുഈനുദ്ദീന്‍ ചിശ്തി, മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍ തുടങ്ങിയ ധാരാളം ഗുരുവര്യന്‍മാര്‍ ഈ വഴിയാണ്‌ ജനങ്ങള്‍ക്ക്‌ പഠിപ്പിച്ചു കൊടുത്തത്‌. അവരെ അധിക്ഷേപിക്കുന്നവരെ പോലും സത്യമാര്‍ഗത്തിലേക്ക്‌ കൊണ്ടുവരാനാണ്‌ അവര്‍ ശ്രമിച്ചത്‌. സൂഫിസത്തിന്റെയും ത്വരീഖത്തിന്റെയും വേഷമണിഞ്ഞ്‌ ധന സമ്പാദനത്തിന്റെയും സ്ഥാനമാനത്തിന്റെയും മാര്‍ഗം തിരയുന്നവര്‍ സ്വീകരിക്കുന്നത്‌ യഥാര്‍ത്ഥ സൂഫിസമോ ത്വരീഖത്തോ അല്ല. യഥാര്‍ത്ഥ പ്രവാചകന്‍മാര്‍ക്കെതിരെ പ്രവാചക വാദികള്‍ രംഗത്തുവന്നിരുന്നതു പോലെ, യഥാര്‍ത്ഥ ശൈഖുമാര്‍ക്കെതിരെ വ്യാജ ശൈഖുമാര്‍ രംഗത്തു വരുന്നതിനെ സുന്നികള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്‌. കള്ളവാദികളും പ്രവാചകത്വ വാദികളും ത്വരീഖത്തുവാദികളും എക്കാലത്തും ഉണ്ടായിട്ടുണ്ട്‌. അത്‌ കാലഘട്ടത്തിന്റെ പ്രത്യേകതയല്ല. എന്നാല്‍ ഈ വഴികളെയും വിശ്വാസ രീതികളെയും ദുരുപയോഗം ചെയ്യുമ്പോള്‍ യാതൊരു പ്രത്യേകതയുമില്ലെന്ന്‌ പറഞ്ഞ്‌ നോക്കിനില്‍ക്കാന്‍ സുന്നികള്‍ക്കാവില്ല. വ്യാജന്മാര്‍ക്കെതിരെ ആഞ്ഞടിക്കുക തന്നെ ചെയ്യും. ഈ കാലഘട്ടത്തില്‍ അങ്ങനെ ചെയ്യുന്നത്‌ മുസ്ലിം ഉമ്മത്തിനും രാജ്യത്തിനും വേണ്ടിയാണ്‌

കാന്തപുരം.കോം പ്രസിദ്ധികരിച്ചത്‌
ഇവിടെ ഒറിജിനല്‍

Sunday, January 25, 2009

മര്‍കസില്‍ കണ്ടതും കേട്ടതും

പതിനാറാം നൂറ്റാണ്ടില്‍ ശൈഖ്‌ സൈനുദ്ധീന്‍ മഖ്‌ദൂം, കേരളീയ മുസ്‌ലിം പാരമ്പര്യത്തെ പുനരുദ്ധരിച്ചല്ലോ. അന്ന് മഖ്‌ദൂം സാമൂതിരി രാജാവുമൊത്ത്‌ രാജ്യത്തിന്റെ ആത്മാഭിനത്തിനായി കൈകോര്‍ത്തു. അതിന്റെ സ്മരണ പുതുക്കാനെന്നോണം സാമൂതിരി കുടുംബത്തിലെ കാരണവര്‍ മര്‍കസിന്റെ വേദിയിലെത്തി.

വായിക്കുക. ഇവിടെ ക്ലിക്‌ ചെയ്ത്‌ പി.ഡി.എഫ്‌. ഫയല്‍ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്.


ഡോ. ഹുസൈന്‍ രണ്ടത്താണി
siraj news daily
22-1-2009

രാസായുധ പരീക്ഷണം

ഗാസയിലെ യുദ്ധം പുതുതലമുറാ ബോംബുകളുടെയും രാസായുധങ്ങളുടെയും പരീക്ഷണം കൂടിയായിരുന്നു. ബോംബിംഗിനരയാവുന്ന മനുഷ്യശരീരങ്ങളെ ചികിത്സിക്കാനാവാത്ത വിധം ദ്രവിപ്പിക്കുന്ന ഡെന്‍സ്‌ ഇനര്‍ട്ട്‌ മെറ്റല്‍ എക്സ്പ്ലോസീവ്‌ ഗണത്തില്‍പെട്ട ബോംബുകളാണ് വ്യാപകമായി ഉപയോഗിച്ചത്‌. കുഞ്ഞുങ്ങള്‍ക്ക്‌ നേരേ വൈറ്റ്‌ ഫോസ്ഫറസ്‌ ഉപയോഗിക്കപ്പെട്ടു വൈറ്റ്‌ ഫോസ്ഫറസ്‌ പദാര്‍ത്ഥങ്ങളടങ്ങിയ ബോംബ്‌ സ്ഫോടനങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ മുറിവുകള്‍ ഒരിക്കലും ഉണങ്ങുകയില്ല..

ഇസ്രാഈല്‍ ഭീകരതയുടെ നേര്‍വായന.. കെ.ടി. കുഞ്ഞിക്കണ്ണന്‍ എഴുതിയ ലേഖനം ഇവിടെ ചിത്രത്തില്‍ ക്ലിക്‌ ചെയ്ത്‌ വായിക്കാം.



അല്ലെങ്കില്‍ ഇവിടെ നിന്ന് പി.ഡി.എഫ്‌. ഫയല്‍ ഡൗണ്‍ലോഡ്‌ ചെയ്യാം

siraj news
http://www.sirajnews.com/
23-1-2009

Sunday, January 18, 2009

ഒരു പെട്രോള്‍പമ്പ്‌ അന്വേഷിക്കപ്പെടുന്നു


ഭൂഗോള സാമ്പത്തിക മാന്ദ്യം വലിയ വലിയ മനുഷ്യരുടെ ഉറക്കം കെടുത്തുന്നു. യു എ ഇയെ അതിവേഗമാണ്‌ പ്രതിഭാസം പേടിപ്പെടുത്തിയത്‌. കമ്പനികളില്‍നിന്ന്‌ തൊഴിലാളികള്‍ പിരിച്ചുവിടപ്പെടുന്നു. 30 ശതമാനത്തോളം പേര്‍ക്ക്‌ ഇതിനകം തൊഴില്‍ നഷ്‌ടപ്പെട്ടുവെന്നാണ്‌ അനൗദ്യോഗിക കണക്കുകള്‍. ജീവിതസ്വപ്‌നങ്ങളുമായി എത്തിവര്‍ ഭീതിയോടെ വാര്‍ത്തകളിലക്കു കണ്ണുപൂഴ്‌ത്തുന്ന കാലം. സേവനം പ്രബോധനമാര്‍ഗമാക്കിയ കേരളത്തിലെ സുന്നി പ്രസ്ഥാനവും നായകന്‍ കാന്തപുരവും എന്നും സാമ്പത്തിക പ്രതിസന്ധികളെയാണ്‌ അഭിമുഖൂകരിച്ച്‌ത്‌. കറുപ്പുകള്‍ക്കു നടുവിലുംഒരു വെളിച്ചമുണ്ടാകുമെന്ന അറിവില്‍ നൂറുനൂറു കുടുംബങ്ങളിലേക്ക്‌ പ്രതീക്ഷയുടെ വിചാരങ്ങള്‍ പകരാന്‍ ഒരു ദൃഢനിശ്ചയം കാന്തപുരത്തിന്റെ മനസ്സില്‍ എപ്പോഴുമുണ്ടാകുന്നു. അതുകൊണ്ടാണ്‌ അബുദാബി നാഷണല്‍ പെട്രോളിയം കമ്പനിയുടേതായി രാജ്യത്താകെ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ ആ മനസ്സിന്റെ കരുത്തിനുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത്‌.

ചുറ്റുവട്ടങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുമ്പോള്‍, വരുമാനം ചെറുതെങ്കിലും ഈ ജീവനക്കാര്‍ക്ക്‌ വേവലാതികളത്രയില്ല. ഒരു പെട്രോള്‍ പമ്പ്‌ അന്വേഷിക്കപ്പെടുന്നതും ഈ സാഹചര്യത്തിലാണ്‌. അബുദാബിയിലും വടക്കന്‍ എമിറേറ്റുകളിലുമായി പ്രവര്‍ത്തിക്കുന്ന അഡ്‌നോക്‌ ഫില്ലിംഗ്‌ സ്റ്റേഷനുകളിലും അനുബന്ധ സ്ഥാപനങ്ങളിലും മര്‍കസോ അനുബന്ധ പ്രസ്ഥാന സംവിധാനങ്ങളോ ഇടയാളായി ജോലിയില്‍ പ്രവേശിച്ചവരല്ലാത്തവര്‍ സേവനം ചെയ്യാത്ത ഇടമുണ്ടോ എന്നതാണ്‌ അന്വേഷിച്ചു കണ്ടെത്തപ്പെടേണ്ടത്‌. സമൂഹത്തിന്റെ നവീകരണം അത്രമേല്‍ ജീവിത സമരമാക്കിയ നേതാവും പ്രസ്ഥാനവും നൂറു കണക്കിനു കുടുംബങ്ങളിലേക്കു പകര്‍ന്ന വെളിച്ചമാണ്‌ ഈ അന്വേഷണത്തിനു ലഭിക്കുന്ന ഉത്തരം. ഇടയാളനെ മറക്കാതെ വേതനത്തില്‍നിന്നെടുത്തുവെക്കുന്ന നാണയത്തുട്ടുകള്‍ മര്‍കസിലെ അന്തേവാസികള്‍ക്കു കഞ്ഞികുടിക്കാന്‍ കൊടുത്തയക്കുന്നുണ്ടിവര്‍. അതുകൊണ്ടു തന്നെ റിക്രൂട്ടിംഗ്‌ ഏജന്‍സിയെന്ന പരിഹാസത്തെ പോലും സേവനത്തിന്റെ പകരമില്ലാത്ത ഉദാഹരണമാക്കാന്‍ കഴിഞ്ഞതിന്റെ അവകാശം മര്‍കസിനുണ്ടാകും. അന്വേഷിച്ചു കണ്ടെത്തപ്പെടേണ്ട ഒരു കൗതുകമായി മര്‍കസിന്റെ ഇടയാള പ്രവര്‍ത്തനത്തിലൂടെ വന്നവരില്ലാത്ത പെട്രോള്‍ പമ്പുകള്‍* പെരുകുകയും ചെയ്യുന്നു.

* ഗള്‍ഫ്‌ നാടുകളിലെ നിരവധി സ്ഥാപനങ്ങള്‍ വേറെയും

രിസാല ഓണ്‍ ലൈന്‍ സ്പെഷല്‍
ലേഖനം ഇവിടെ

Thursday, January 15, 2009

നിയമം പരിഷ്കരിക്കുമ്പോള്‍

നിയമം പരിഷ്കരിക്കുമ്പോള്‍

‍സിറാജ്‌ എഡിറ്റോറിയല്‍
09-01-2009

click here to read

‌മര്‍കസിനെപറ്റിയുള്ള അഭിപ്രായങ്ങള്‍

മര്‍കസ്‌ മഹാസമ്മേളനം 2009 ജനുവരി 16,17 ,18 തിയ്യതികളില്‍
‌മര്‍കസിനെപറ്റിയുള്ള അഭിപ്രായങ്ങള്‍ ..കടപ്പാട്‌ സിറാജ്‌ ദിനപത്രം
മര്‍കസ്‌ വെബ്‌







Tuesday, January 13, 2009

അപ്പോള്‍ അല്ലാഹുവും പുരുഷപക്ഷത്താണോ ?കാരശ്ശേരിക്ക്‌ മറുപടി

page-1






















page-2























page-3






















അപ്പോള്‍ അല്ലാഹുവും പുരുഷപക്ഷത്താണോ ?

ഖദീജ ഖാത്തൂന്‍ (2008 നവംബര്‍ 30 മാതൃഭൂമി )

ബഹുഭാര്യത്വത്തിന്റെ പേരില്‍ മുസ്ലിം സമുദായത്തെ ആക്ഷേപിച്ച
എം എന്‍ കാരശ്ശേരിക്ക്‌ ഖദീജ ഖാത്തൂന്‍ എഴുതിയ മറുപടി
വായിക്കുക..

Sunday, January 11, 2009

വെറുതേ ഒരു വിവാദം

വെറുതേ ഒരു വിവാദം
വഖ്ഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ തെരെഞ്ഞെടുപ്പ്‌ സംബന്ധിച്ച ഉയര്‍ന്ന വിവാദത്തെ പറ്റി
സിറാജ്‌ 9-1-09

അഞ്ച്‌ നുണകള്‍




അഞ്ച്‌ നുണകള്‍
ജെറമി ആര്‍ ഹമോണ്ട്‌

സിറാജ്‌
09-01-2009

Wednesday, January 07, 2009

Sunday, January 04, 2009

മുഹറം; സമ്പൂര്‍ണ്ണ ലേഖന സമാഹാരം

മുഹറം, ഹി ജ്‌റ വര്‍ഷ കലണ്ടര്‍, മുഹറ മാസത്തിലെ നോമ്പ്‌, മുഹറ മാസത്തിന്റെ പ്രത്യേകതകള്‍, ചരിത്ര സംഭവങ്ങള്‍, മുഹറം പത്തിന്റെ ദു:ഖാചരണം, സുറുമ, പായസം തുടങ്ങീ നിരവധി വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച്‌ കൊണ്ടുള്ള വിശദമായ ലേഖന സമാഹാരം മുസ്ലിം പാത്ത്‌.കോം പ്രസിദ്ധീകരിച്ചത്‌ പി.ഡി.എഫ്‌ ഫയല്‍

ഇവിടെ ക്ലിക്‌ ചെയ്ത്‌ വായിക്കുക. ഡൗണ്‍ ലോഡ്‌ ചെയ്ത്‌ സുഹൃത്തുക്കള്‍ക്ക്‌ അയക്കുക