Sunday, January 18, 2009

ഒരു പെട്രോള്‍പമ്പ്‌ അന്വേഷിക്കപ്പെടുന്നു


ഭൂഗോള സാമ്പത്തിക മാന്ദ്യം വലിയ വലിയ മനുഷ്യരുടെ ഉറക്കം കെടുത്തുന്നു. യു എ ഇയെ അതിവേഗമാണ്‌ പ്രതിഭാസം പേടിപ്പെടുത്തിയത്‌. കമ്പനികളില്‍നിന്ന്‌ തൊഴിലാളികള്‍ പിരിച്ചുവിടപ്പെടുന്നു. 30 ശതമാനത്തോളം പേര്‍ക്ക്‌ ഇതിനകം തൊഴില്‍ നഷ്‌ടപ്പെട്ടുവെന്നാണ്‌ അനൗദ്യോഗിക കണക്കുകള്‍. ജീവിതസ്വപ്‌നങ്ങളുമായി എത്തിവര്‍ ഭീതിയോടെ വാര്‍ത്തകളിലക്കു കണ്ണുപൂഴ്‌ത്തുന്ന കാലം. സേവനം പ്രബോധനമാര്‍ഗമാക്കിയ കേരളത്തിലെ സുന്നി പ്രസ്ഥാനവും നായകന്‍ കാന്തപുരവും എന്നും സാമ്പത്തിക പ്രതിസന്ധികളെയാണ്‌ അഭിമുഖൂകരിച്ച്‌ത്‌. കറുപ്പുകള്‍ക്കു നടുവിലുംഒരു വെളിച്ചമുണ്ടാകുമെന്ന അറിവില്‍ നൂറുനൂറു കുടുംബങ്ങളിലേക്ക്‌ പ്രതീക്ഷയുടെ വിചാരങ്ങള്‍ പകരാന്‍ ഒരു ദൃഢനിശ്ചയം കാന്തപുരത്തിന്റെ മനസ്സില്‍ എപ്പോഴുമുണ്ടാകുന്നു. അതുകൊണ്ടാണ്‌ അബുദാബി നാഷണല്‍ പെട്രോളിയം കമ്പനിയുടേതായി രാജ്യത്താകെ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ ആ മനസ്സിന്റെ കരുത്തിനുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത്‌.

ചുറ്റുവട്ടങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുമ്പോള്‍, വരുമാനം ചെറുതെങ്കിലും ഈ ജീവനക്കാര്‍ക്ക്‌ വേവലാതികളത്രയില്ല. ഒരു പെട്രോള്‍ പമ്പ്‌ അന്വേഷിക്കപ്പെടുന്നതും ഈ സാഹചര്യത്തിലാണ്‌. അബുദാബിയിലും വടക്കന്‍ എമിറേറ്റുകളിലുമായി പ്രവര്‍ത്തിക്കുന്ന അഡ്‌നോക്‌ ഫില്ലിംഗ്‌ സ്റ്റേഷനുകളിലും അനുബന്ധ സ്ഥാപനങ്ങളിലും മര്‍കസോ അനുബന്ധ പ്രസ്ഥാന സംവിധാനങ്ങളോ ഇടയാളായി ജോലിയില്‍ പ്രവേശിച്ചവരല്ലാത്തവര്‍ സേവനം ചെയ്യാത്ത ഇടമുണ്ടോ എന്നതാണ്‌ അന്വേഷിച്ചു കണ്ടെത്തപ്പെടേണ്ടത്‌. സമൂഹത്തിന്റെ നവീകരണം അത്രമേല്‍ ജീവിത സമരമാക്കിയ നേതാവും പ്രസ്ഥാനവും നൂറു കണക്കിനു കുടുംബങ്ങളിലേക്കു പകര്‍ന്ന വെളിച്ചമാണ്‌ ഈ അന്വേഷണത്തിനു ലഭിക്കുന്ന ഉത്തരം. ഇടയാളനെ മറക്കാതെ വേതനത്തില്‍നിന്നെടുത്തുവെക്കുന്ന നാണയത്തുട്ടുകള്‍ മര്‍കസിലെ അന്തേവാസികള്‍ക്കു കഞ്ഞികുടിക്കാന്‍ കൊടുത്തയക്കുന്നുണ്ടിവര്‍. അതുകൊണ്ടു തന്നെ റിക്രൂട്ടിംഗ്‌ ഏജന്‍സിയെന്ന പരിഹാസത്തെ പോലും സേവനത്തിന്റെ പകരമില്ലാത്ത ഉദാഹരണമാക്കാന്‍ കഴിഞ്ഞതിന്റെ അവകാശം മര്‍കസിനുണ്ടാകും. അന്വേഷിച്ചു കണ്ടെത്തപ്പെടേണ്ട ഒരു കൗതുകമായി മര്‍കസിന്റെ ഇടയാള പ്രവര്‍ത്തനത്തിലൂടെ വന്നവരില്ലാത്ത പെട്രോള്‍ പമ്പുകള്‍* പെരുകുകയും ചെയ്യുന്നു.

* ഗള്‍ഫ്‌ നാടുകളിലെ നിരവധി സ്ഥാപനങ്ങള്‍ വേറെയും

രിസാല ഓണ്‍ ലൈന്‍ സ്പെഷല്‍
ലേഖനം ഇവിടെ

3 comments:

പ്രചാരകന്‍ said...

ചുറ്റുവട്ടങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുമ്പോള്‍, വരുമാനം ചെറുതെങ്കിലും ഈ ജീവനക്കാര്‍ക്ക്‌ വേവലാതികളത്രയില്ല. ഒരു പെട്രോള്‍ പമ്പ്‌ അന്വേഷിക്കപ്പെടുന്നതും ഈ സാഹചര്യത്തിലാണ്‌

നാട്ടുകാരന്‍ said...

കൊള്ളാം......ഇങ്ങനത്തെ പോസ്റ്റുകള്‍ വല്ലപ്പോളും മാത്രമാണ്‌ കാണാന്‍ കിട്ടുന്നത്....അഭിനന്ദനങ്ങള്‍.........
എവിടുന്നു കിട്ടി ഇതൊക്കെ?

എന്‍റെ പേജ് കണ്ടിട്ടുണ്ടോ?

പ്രചാരകന്‍ said...

Naattukaaran

Thanks