Sunday, November 28, 2010

എന്‍ഡോ സള്‍ഫാന്‍; പഠനമല്ല പരിഹാരമാണവശ്യം

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍ തോട്ടത്തില്‍ തളിച്ചു വന്നിരുന്ന കീടനാശിനി എന്‍ഡോ സള്‍ഫാന്‍ ആളുകള്‍ക്ക് വരുത്തി വെച്ച ദുരിതങ്ങളെ ക്കുറിച്ചോ അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ വിപത്തകളുടെ വ്യാപ്തിയെക്കുറിച്ചോ ഇനിയും ചര്‍വ്വിതചര്‍വ്വണം നടത്തേണ്ട ആവശ്യമില്ല. അത് പകല്‍ വെളിച്ചം പോലെ എല്ലാവര്‍ക്കും അനുഭവബേധ്യമായ യാഥാര്‍ത്ഥ്യമാണ്. എന്നിട്ടും എന്‍ഡോ സള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ക്കിനിയുമത് ബോധ്യപ്പെട്ടിട്ടില്ലങ്കില്‍ അവരുടെ കച്ചവട താത്പര്യവും ലാഭക്കൊതിയും കൊണ്ടാണത്. ഇനിയും അത് കണ്ടെത്താനാവാത്ത ശാസ്ത്രജ്ഞരുണ്ടങ്കില്‍ അതവര്‍ക്ക് കിട്ടുന്ന കൈമടക്കിന്റെ കനം കൊണ്ടാണ്. ഉറപ്പില്ലാത്ത സര്‍ക്കാറുകളോ മന്ത്രിമാരോ ഉണ്ടങ്കില്‍ അതവര്‍ക്ക് കുത്തകകളോടുള്ള വിധേയത്വം കൊണ്ട് മാത്രമാണന്നേ പറയാനുവൂ. നിസാര നേട്ടങ്ങള്‍ക്കായി യാതൊരു വിശമവും അനുഭവിക്കുന്നില്ലെന്ന് ആര്‍ക്കോ വേണ്ടി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സാക്ഷ്യപ്പെടുത്തുന്ന ചില പാവം തൊഴിലാളികള്‍. അവരുടെ കുടുംബത്തില്‍ ഇതിന്റെ വിശമം പ്രത്യക്ഷമാവുന്നത് ഒരു പക്ഷേ അവരുടെ കാല ശേഷമായിരിക്കുമെന്നത് അവരറിയുന്നില്ല. അവര്‍ക്കെന്ത് ഹിരോഷിമയും നാഗസാക്കിയും ഭോപ്പാലും. അല്ലാതെ മനുഷ്യത്വം മരവിച്ചട്ടില്ലാത്തവര്‍ക്കാര്‍ക്കും ഈ വിപത്തിനെതിരെ മുഖം തിരിക്കാനാവില്ല.

2003 ല്‍ ഈ വിനീതന്‍ ജനറല്‍ സെക്രട്ടറിയായിരിക്കെ സമസ്തകേരള സുന്നി യുവജനസംഘം ജില്ലാ കമ്മിറ്റിയാണ് ജില്ലയിലാദ്യമായി സംഘടിത പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. ജില്ലയിലൊട്ടുക്കും എന്‍ഡോ സള്‍ഫാന്‍ നിരോധിക്കണമെന്നും ദുരിതബാധിതരെ പുനരാധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒപ്പു ശേഖരണവും പ്രചരണവും സംഘടിപ്പിച്ചു. അതിന്റെ ഉദ്ഘാടനം പെര്‍ളയില്‍ വെച്ച് കേന്ദ്ര അക്കാദമി അവാര്‍ഡ് ജേതാവ് ആര്‍ട്ടിസ്റ്റ് ശ്രീ പുണിഞ്ചിത്തായാണ് നിര്‍വ്വഹിച്ചത് പിന്നീട് ഇതേ ആവശ്യത്തിന് ധര്‍ണ്ണ സംഘടിപ്പിക്കുകയും ശേഖരിച്ച ഒപ്പുകളടങ്ങുന്ന നിവേധനം കളക്ടര്‍ക്ക് നല്‍കുകയും ചെയ്തു . ഇത് പല രാഷ്ട്രീയ, സാമൂഹ്യ സംഘടനകള്‍ക്കും പ്രക്ഷോഭ രംഗത്ത് കടന്ന് വരാന്‍ ഹേതു വായതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. എന്‍ഡോ സള്‍ഫാന്‍ വിഷയത്തില്‍ പുതിയ പുതിയ അന്വേഷണ നാടകങ്ങള്‍ നടത്തി ദുരിതബാധിതരെ അപമാനിക്കുന്ന സാഹചര്യം ഉണ്ടാവുകയോ അതിന് ഭരണകൂട സഹായമോ നീക്കമോ, ഉണ്ടാവാനോ പാടില്ല. ഈ വിഷയത്തില്‍ തീര്‍ത്തും ബോധപൂര്‍വ്വ സമീപനം സര്‍ക്കാറുകള്‍ കൈക്കൊള്ളണ്ടത് അനിവാര്യമാണ്. ജനങ്ങളുടെ നിലനില്‍പ്പിനാവശ്യമായ നടപടികള്‍ കൈകൊള്ളുക എന്നതാണ് അല്ലാതെ അവരെ ഉന്‍മൂലനം ചെയ്യുകയോ ജീവഛവങ്ങളാക്കുകയോ ചെയ്യുന്നതിന് സഹായകമായി വര്‍ത്തിക്കുക എന്നതല്ലാല്ലോ ജനാധിപത്യസംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതൊരു സര്‍ക്കാറിന്റെയും ബാധ്യത.

എന്‍ഡോ സള്‍ഫാന്റെ നിര്‍മാണവും ലഭ്യതയും ഉപഭോഗവും പൂര്‍ണ്ണമായും നിരോധിക്കുകയും അത് നടപ്പില്‍ വരുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുകയുമാണ് വേണ്ടത് ദുരിതബാധിതരെ സമ്പൂര്‍ണ്ണമായി പുനരധിവസിപ്പിക്കണം. ചികിത്സ, വിദ്യാഭ്യാസം........ അങ്ങിനെ ആവശ്യമായതല്ലാം അവര്‍ക്ക് ലഭ്യമാക്കുകയും ജീവിതം മുന്നോട് കൊണ്ട് പോകുന്നതിനാവശ്യമായ ചുറ്റുപാടുകള്‍ ഏര്‍പ്പെടുത്തികൊടുക്കുകയും ചെയ്യണം. നിര്‍മ്മാതകളോട് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങികൊടുക്കാനുള്ള ബാധ്യത സര്‍ക്കാറുകള്‍ക്കുണ്ട് അവരതിന് മുതിരാത്ത പക്ഷം മനുഷ്യാവകാശ കമീഷനോ ജുഡീഷ്യറിയോ ഇടപ്പെട്ട് കൊണ്ട് ആവശ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്.

ഇതൊരു മനുഷ്യത്വത്തിന്റെ വിഷയമാണ് ഇതിനെ രാഷ്ട്രീയ വിഴുപ്പലക്കലുകള്‍ക്കും അവരവരുടെ രാഷ്ട്രീയ നേട്ടത്തിനും വിനിയോഗിക്കുന്നത് മഹാപാതകമാണ് അത്‌കൊണ്ട് തന്നെ രാഷ്ട്രീയ വൈരവും കക്ഷി വ്യത്യാസവും മറന്ന് കൂട്ടായ നീക്കം ഈ കാര്യത്തില്‍ ഉണ്ടാവണം ദുരിതബാധിതരെ സമര പന്തലുകളിലും പാര്‍ട്ടി പരിപാടികളിലും പ്രദര്‍ശിപ്പിച്ച് മുതലെടുപ്പ് നടത്തുന്നതും ജനം തിരസ്‌ക്കരിച്ച തങ്ങളുടെ ആദര്‍ശത്തിന് കമ്പോളമുണ്ടാക്കുന്നതും കടുത്ത അപരാധമാണ് . ആ പാവങ്ങളെ അപമാനിക്കലുമാണ്. ജില്ലയിലെ ജനങ്ങള്‍ എല്ലാം മറന്ന് ഈ ദുരന്തത്തിനെതിരെ, വിപത്തിനെതിരെ ആഞ്ഞടിക്കുക. തീര്‍ച്ചയായും പ്രതിരോധത്തിന് ഉപായങ്ങള്‍ കണ്ടെത്തുന്നവര്‍ ഗത്യന്തരമില്ലാതെ മാളത്തിലേക്ക് വലിയും. കൂട്ടായ പ്രതിഷേധാ ഗ്നിയില്‍ കത്തിച്ചാമ്പലാവാത്ത കുത്തകകളുണ്ടോ? നമ്മുക്കാവശ്യപ്പെടാനുള്ളതിതാവണം. എന്‍ഡോ സള്‍ഫാന്‍ പഠനമല്ല പരിഹാരമാണ് ആവശ്യം

കടപ്പാട് :മുഹിമ്മാത്ത്.കോം


Sunday, November 14, 2010

ഹാജി(ബുദ്ധി ജീവിയും സഞ്ചാര സാഹിത്യകാരനുമായ മൈക്കൽ വൂൾഫ്‌ അബ്ദുൽമാജിദിന്റെ ഹജ്ജ്‌ യാത്രാ അനുഭവത്തിൽ നിന്ന്‌)

നീ അവർക്ക്‌ ഹജ്ജ്‌ വിളംബരം ചെയ്യുക. എല്ലാ മലയിടുക്കുകളിൽ നിന്നും കാൽനടയായും മെലിഞ്ഞൊട്ടിയ ഒട്ടകങ്ങളേറിയും അവർ വന്നെത്തും(ഖുർആൻ).

ഹാജി ആത്മ സമർപ്പണത്തിന്റെ ശ്രേഷ്ഠനാമമാണ്‌. ലളിതമായ വസ്ത്രം ധരിച്ച്‌ ജീവിതം പാതിവഴിയിൽ ഉപേക്ഷിച്ച തീർത്ഥാടകനുമേൽ വിശ്വാസത്തിന്റെ വെളിച്ചം പകർന്ന പേര്‌. മോക്ഷത്തിലേക്കുള്ള പലായന വഴിയെ ശരീരത്തിന്റെ അംഗചലനത്തിലൂടെ സുത്രായമാക്കിയെടുത്ത ദൈവദാസന്റെ വിളിയാളം. അമരിക്കൻ ബുദ്ധിജീവിയും സഞ്ചാരസാഹിത്യകാരനുമായ മൈക്കൽ വൂൾഫ്‌ അബ്ദുൽമാജിദിന്റെ വാക്കുകളിൽ... ഹജ്ജ്‌ അധികമാളുകൾക്കും പൂർണതയുടെ സാഫല്യമാണ്‌. എനിക്കതൊരു തുടക്കമായാണ്‌ അനുഭവപ്പെട്ടത്‌. കേട്ടതൊന്നുമായിരുന്നില്ല കണ്ടത്‌. പ്രത്യക്ഷദൃഷ്ടിയിൽ പതിഞ്ഞതൊന്നുമായിരുന്നില്ല ഹൃദയം അറിഞ്ഞത്‌. കഅ‍്ബ അറിഞ്ഞതിലും ആഗ്രഹിച്ചതിലും അപ്പുറമാണ്‌. ഒരേസമയം ശരീരത്തിന്റെയും ആത്മാവിന്റെയും ലയനം. പുറമെ വ്യാപാരവും ജീവിതവും തുടിച്ചുനിൽക്കുമ്പോൾ തന്നെ ജഢത്തിനുമപ്പുറത്തേക്ക്‌ ഹാജി യാത്രയാകുന്നു. ഇഹ്‌റാമിന്റെ വസ്ത്രങ്ങളിൽ അയാൾ ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കുന്നു. രണ്ട്‌ തുണ്ട്‌ തുണി. ഒന്നുകൂടി ചേർന്നാൽ അവസാന യാത്രക്കുള്ളതായി. ഹജ്ജ്‌ ഒരേ സമയം ശരീരത്തിന്റെയും ആത്മാവിന്റെയും അയനമാണ്‌.
ലേഖനം തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക


Saturday, November 13, 2010

ധർമപക്ഷത്ത്‌ സംഘം ചേരുക

എൻ എം സ്വാദിഖ്‌ സഖാഫി

നേരും നെറികേടും ഒന്നല്ല, രണ്ടാണെന്ന്‌ വിളിച്ചുപറയുന്നത്‌ പോലും ധീരമായ ഇടപെടലായി വിവക്ഷിക്കുംവിധം തിന്മ ആധിപത്യമുറപ്പിച്ച സാമൂഹിക സാഹചര്യത്തിൽ നന്മക്കുവേണ്ടി ഉയർത്തുന്ന ശബ്ദങ്ങൾക്കും കുറിച്ചിടുന്ന അക്ഷരങ്ങൾക്കും പ്രപഞ്ചത്തോളം തന്നെ പ്രസക്തിയുണെ‍്ടന്ന്‌ എസ്‌ എസ്‌ എഫ്‌ കരുതുന്നു. തിരുത്താനും ചോദ്യങ്ങളുയർത്താനും കഴിയാതെ കാൽമുട്ട്‌ വിറക്കുന്നവർക്ക്‌ മലയാളത്തിൽ ധാർമികവിപ്ലവം സൃഷ്ടിച്ച എസ്‌ എസ്‌ എഫിന്റെ മുന്നേറ്റങ്ങളിൽ അസൂയയോ അമ്പരപ്പോ ഉണ്ടാകുമെങ്കിലും മനുഷ്യത്വത്തിന്റെ അർഥം തന്നെ ചോദ്യം ചെയ്യപ്പെടുംവിധം അധാർമികതകളിൽ അഭിരമിക്കുന്ന കൗമാര -യൗവനത്തെ നേരിന്റെ വഴിയിലേക്ക്‌ കൈപ്പിടിച്ചുയർത്താൻ ഒരിക്കൽകൂടി കർമസജ്ജമാവുകയാണ്‌; കൂടുതൽ ഉണർവുള്ള ഒരു സംഘടനാവർഷത്തെക്കൂടി മുന്നിൽ കണ്ട്‌.

അല്ലാഹുവിന്റെ പ്രതിനിധിയായിട്ടാണ്‌ മനുഷ്യൻ ഭൂമിയിൽ വരുന്നത്‌. ഉത്കൃഷ്ട ശീലങ്ങളെയും സംസ്കാരങ്ങളെയുമാണ്‌ അവർ പ്രതിനിധാനം ചെയ്യുന്നത്‌. ജീവിതത്തിന്റെ മുഴുവൻ വ്യവഹാരങ്ങളിലും നന്മയുടെ ഭാഗം അടയാളപ്പെടുത്തിക്കൊണ്ടാണ്‌ ഇന്നത്തെ മനുഷ്യൻ നാളത്തെ ചരിത്രത്തിന്റെ ഭാഗമാകേണ്ടത്‌. അനിവാര്യമായ ഈ പ്രാതിനിധ്യത്തിൽ കളങ്കം വീഴ്ത്തുന്നത്‌ മനുഷ്യത്വത്തിന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടാൻ കാരണമാകും. അപ്പോൾ മൂല്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ഏതൊരു പ്രസ്ഥാനത്തിനും നിർവഹിക്കാനുള്ളത്‌ ജീവൽ പ്രധാന ദൗത്യമാണ്‌.

സംഘടിക്കുന്നത്‌ പലതിനും പരിഹാരമാണ്‌. അരുതായ്മകളോട്‌ രാജിയാവാനാവാത്ത സുമനസ്സുകൾക്ക്‌ തീർച്ചയായും അതിൽ ആശ്വാസമുണ്ട്‌. വൃത്തികേടുകൾ വ്യാപിക്കുന്ന സാമൂഹികാവസ്ഥയെക്കുറിച്ചോർത്ത്‌ സ്വയം പഴിക്കുന്നതിനു പകരം, സമൂഹത്തിലേക്ക്‌ തിരിക്കപ്പെട്ട മനസ്സുള്ളവർ ഒരു പ്ലാറ്റ്ഫോമിൽ ഒന്നിക്കട്ടെ. തീക്ഷ്ണമായ വിചാരങ്ങളാൽ അലയടിക്കുന്ന മനസ്സുകളിൽനിന്ന്‌ ഉയർന്നുവരുന്ന ആസൂത്രണങ്ങൾക്കും തന്ത്രങ്ങൾക്കും എന്തുകൊണ്ടും ചിലരുടെയെങ്കിലും വിചാരഗതിയെ വഴിതിരിച്ചു വിടാനാകും. രാഷ്ട്രീയമായും സാമൂഹികമായും ധാർമികമായും ഇതിനു പ്രസക്തിയുണ്ട്‌. സംഘടനാ മുന്നേറ്റങ്ങളിലൂടെ ജനതയുടെ ഗതി തിരിച്ചുവിട്ടവരാണ്‌ പിൽക്കാലങ്ങളിൽ നവോത്ഥാന, പരിവർത്തന മേഖലയിൽ വാഴ്ത്തപ്പെട്ടത്‌. നീതികേടുകളെ നോക്കി അടങ്ങിയിരിക്കുന്നിടത്തു നിന്നാണ്‌ സ്വയം നാശത്തിന്റെ അധ്യായങ്ങൾ ആരംഭിക്കുന്നത്‌. അനീതിക്കും അധർമങ്ങൾക്കുമെതിരെ മൗനിയാകുന്നതിലെ അനർഥങ്ങളെ വിശുദ്ധ ഖുർആൻ ചൂണ്ടിക്കാണിക്കുന്നു. ഒരു കൂട്ടം ആളുകളുടെ ദുർനടപ്പുകൾ മൂലം സമൂഹം ഒന്നടങ്കം നശിച്ചുപോകാനിടയാകുന്നതിനെക്കുറിച്ച്‌ ഖുർആൻ മൂന്നാര്റിയിപ്പ്‌ നൽകുന്നു. അധർമങ്ങളെയോർത്ത്‌ മനംനൊന്തിരിക്കുന്നവരോട്‌ നിങ്ങളെന്തുകൊണ്ട്‌ പ്രതികരിച്ചില്ലെന്ന്‌ ഇസ്ലാം ചോദിക്കുന്നു. അധർമങ്ങൾക്കു നേരെ ഉന്നംവച്ച അർഥമുള്ള വാക്കുകൾക്കുപോലും ആയിരം വെടിയുണ്ടകളുടെ പ്രഹരശേഷിയുണെ​‍ടന്ന്‌ ആവേശം കൊള്ളിക്കുന്നു. നീതികേട്‌ കാണിക്കുന്നവന്റെ മുഖത്തു നോക്കി നിർഭയം ചോദ്യങ്ങൾ എറിയുന്നത്‌ ശ്രേഷ്ഠമായ ജിഹാദാണെന്ന്‌ ഇസ്ലാം പഠിപ്പിക്കുന്നു.

തിന്മകളുടെ ആധിക്യത്താൽ ഇരുൾമുറ്റിയ സമൂഹത്തെ പ്രകാശിപ്പിക്കാൻ പ്രാപ്തമായ ഇലാഹീ സന്ദേശങ്ങൾ കൈവശം വെച്ചുപോകുന്നവർ സടകുടഞ്ഞെഴുന്നേൽക്കാനും സംഘടിച്ച്‌ മുന്നേറാനുമാണല്ലോ ഖുർആൻ ആഹ്വാനം ചെയ്യുന്നത്‌. സമകാലത്തെ മുസ്ലിം മുഖ്യധാര സംഘടിത ശക്തിക്കൊപ്പമാണെന്ന്‌ ആർക്കുമറിയാം. ഇന്ത്യാ രാജ്യത്ത്‌ ജീവിക്കുന്ന സത്യവിശ്വാസികൾ സംഘടിക്കുന്നത്‌ രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടുകളെ കൂടുതൽ പ്രസക്തമാക്കുകയാണ്‌ ചെയ്യുന്നത്‌. അധർമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ മാനുഷികമൂല്യങ്ങളിൽ വിശ്വസിക്കുന്നവരെല്ലാം നമുക്കൊപ്പമുണ്ട്‌. വർഗീയത, വംശീയത, ലഹരി, ലൈംഗിക അരാജകത്വം തുടങ്ങിയ വ്യക്തി-സമൂഹ-കുടുംബ മേഖലകളിലൊട്ടാകെ ഇരുട്ടുപരത്തുന്ന ദുർഗുണങ്ങൾക്കെതിരെ പൊരുതുവാനാണ്‌ നാം സംഘടിക്കുന്നത്‌.പലതരം അസ്വസ്ഥതകളാൽ മുഖ്യധാരയിൽനിന്ന്‌ ഒറ്റപ്പെട്ടുപോയവർ നമുക്കിടയിലുണ്ട്‌. സേവനത്തിലോ, സംഘടിക്കുന്നതിലോ മാത്രമല്ല ജീവിക്കുന്നതിൽ പോലും താത്പര്യമില്ലാത്തവർ. ഈ അവസ്ഥകളെ ചൂഷണം ചെയ്യുന്നത്‌ ആത്മശത്രുവായ പിശാചാണ്‌. കൂട്ടം തെറ്റിയവരെ തിരഞ്ഞുപിടിക്കുകയാണ്‌ പിശാചിന്റെ ജോലി. അവരിൽ കുറ്റവാസനകൾ മുളപ്പിക്കുന്നു.

സ്നേഹം, കരുണ, ആർദ്രത തുടങ്ങിയ സദ്ഗുണങ്ങളെ ഉള്ളിൽ നിന്നും പറിച്ചുകളയുന്നു. തിരുത്താനും ഉപദേശിക്കാനും ആരും തന്നെ സമീപിക്കേണ്ടതില്ലെന്ന നിശ്ചയത്തിലായിരിക്കുമവർ. മനുഷ്യനെ നാനാർഥത്തിൽ കൊള്ളയടിക്കുന്നവനു മാത്രമേ ഇത്തരക്കാരിൽ പ്രവേശനമുള്ളൂ. ആദർശം, ആത്മീയത, അറിവ്‌ തുടങ്ങി സർവവും കൊള്ളക്കാർക്കു വഴങ്ങും. വെളുക്കെ ചിരിച്ച്‌, വിമോചനത്തിന്റെ രസതന്ത്രങ്ങളുമായി തങ്ങളെ സമീപിക്കുന്നവരുടെ തനിനിറം മനസ്സിലാക്കാൻ ഈ അസംഘടിതർക്കു കഴിയുന്നില്ല. പ്രവാചകൻ മുഹമ്മദ്‌(സ)യുടെ സദുപദേശം പ്രസക്തമാവുകയാണിവിടെ: 'നിങ്ങൾ സംഘടിക്കണം, സംഘടനക്കൊപ്പം നിൽക്കണം, കാരണം കൂട്ടംതെറ്റിയ ആടിനെയാണ്‌ ചെന്നായ പിടികൂടാറുള്ളത്‌.'

ചെന്നായയെപ്പോലെ മനുഷ്യരിൽ ഇരയെത്തേടി അലയുകയാണ്‌ പിശാച്ച്‌. കൂട്ടത്തിൽ നിന്ന്‌ തെറ്റിച്ചിട്ടു വേണം ഈ ചെന്നായക്ക്‌ ആടിനെ പിടിക്കാൻ. സംഘടിക്കാതെ ഇസ്ലാമിക മുഖ്യധാരയിൽ നിന്നു വഴിമാറി സഞ്ചരിക്കുന്നവർക്ക്‌ ശക്തമായ താക്കീതായിട്ടാണ്‌ തിരുനബി ഇത്‌ പഠിപ്പിക്കുന്നത്‌. സ്വന്തം കാര്യങ്ങൾക്കായി സംഘടനകൾക്കെതിരെ പ്രമാണം മെനയുന്നവർ പലപ്പോഴും ഈ ചെന്നായക്കു ഇരകളായി മാറുന്നത്‌ ആർക്കും കാണാവുന്നതാണ്‌.

ഒറ്റപ്പെട്ടുപോകാതെ ധാർമികപക്ഷത്ത്‌ സംഘം ചേരാനുള്ള ആഹ്വാനമായാണ്‌, ഗതകാലത്തെ ത്രസിപ്പിക്കുന്ന ഓർമകളുമായി എസ്‌ എസ്‌ എഫ്‌ പുതിയ അംഗത്വകാലം ഉപയോഗപ്പെടുത്തുന്നത്‌. ധാർമികപക്ഷത്ത്‌ സംഘം ചേരാനുള്ള ഒരുക്കങ്ങൾ കേരളത്തിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളിലും ദ്വീപുകളിലും ഇക്കാലയളവിൽ തന്നെ നടക്കുന്നു. സംഘടനയെ നെഞ്ചിലേറ്റിയ പ്രവാസി സുഹൃത്തുക്കൾ, എസ്‌ എസ്‌ എഫിന്റെ പ്രവാസിഘടകമായ രിസാല സ്റ്റഡി സർക്കിളി (ആർ എസ്‌ സി)ൽ അംഗത്വമെടുത്ത്‌ ധർമപക്ഷത്ത്‌ സംഘം ചേരുന്നു. നേരിനു വേണ്ടി നെഞ്ചുറപ്പോടെ നിലകൊള്ളുന്ന ഈ ആത്മീയകുടുംബത്തിനൊപ്പം നിൽക്കാനും, കൂട്ടുകാരെ ഒപ്പം നിർത്താനും ഇക്കാലത്ത്‌ നാം കാണിക്കുന്ന ജാഗ്രതയെ ചരിത്രം നെഞ്ചിലേറ്റുമെന്ന കാര്യം ഉറപ്പാണ്‌. തിന്മകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പു സമരങ്ങളെ ഉണർത്തുന്നതാണീ സന്ദേശം. ധാർമിക വിപ്ലവമെന്ന ഉത്കൃഷ്ടമായ ലക്ഷ്യം ഏറ്റെടുത്ത്‌ മുപ്പത്തേഴാണ്ടായി മലയാളി സമൂഹത്തിന്‌ ദിശാബോധം നൽകിക്കൊണ്ടിരിക്കുന്ന എസ്‌ എസ്‌ എഫിന്റെ നെഞ്ചുറപ്പോടെയുള്ള പോരാട്ടങ്ങൾക്ക്‌ ശക്തിപകരുന്നതും ഈ സന്ദേശമാണ്‌. നേര്‌ തേടുന്ന കൗമാര യൗവനത്തെ ഈ ആത്മീയ കുടുംബത്തിൽ അംഗമാക്കുന്നതിനുള്ള ക്യാമ്പയിൻ നടക്കുകയാണിപ്പോൾ. ഗതകാലത്തെ സംഘടനയുടെ വഴിയെന്തായിരുന്നുവേന്ന്‌ വർത്തമാനകാലത്തുനിന്ന്‌ കണ്ണട വെക്കാതെ വായിച്ചെടുക്കാനാകും. അഥവാ പൂർവകാല നേതൃത്വം പകർന്നുനൽകിയ ആദർശത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ടു തന്നെയാണ്‌ അഭിമാനപൂർവം പുതിയ സംഘടനാ വർഷത്തിലേക്ക്‌ കടക്കുന്നത്‌.

കഴിഞ്ഞ കാലങ്ങളിൽ ഈ ആത്മീയ കുടുംബത്തിൽ രാപ്പാർത്തവരിന്ന്‌ ഇസ്ലാമിക പ്രബോധന വീഥിയിൽ മുഖ്യധാരയിലുണ്ട്‌. അനേക ലക്ഷം കൗമാരങ്ങളിൽ നേരിന്റെ വിചാരം സൃഷ്ടിക്കാൻ സംഘടനക്ക്‌ സാധിച്ചിട്ടുണ്ട്‌. ആദർശ വീഥിയിലെ സംഘടനയുടെ അസ്തിവാരത്തെ കേടുപാടുകൾ കൂടാതെ നിലനിർത്തിക്കൊണ്ടുതന്നെ പുതുകാലത്തിന്റെ പ്രേരണകളും സംഘടന ഉൾക്കൊള്ളുന്നു. ഘടനയിലും സ്വഭാവങ്ങളിലുമൊക്കെ വളർച്ചക്കനുസരിച്ചുള്ള മാറ്റം സംഘടന ഉൾക്കൊണ്ടിട്ടുണ്ട്‌.

വരും കാലങ്ങളിൽ ഇനിയും മാറ്റങ്ങളുണ്ടാവും. ധാർമികതയെ പ്രതീക്ഷയും പരിഹാരവുമായി കാണുന്നവർക്ക്‌ എന്നും തണലായി സംഘടനയുണ്ടാവും. നവംബർ -ഡിസംബർ മാസങ്ങളിലായി 'ധർമപക്ഷത്ത്‌ സംഘം ചേരുക' എന്ന സന്ദേശം നൽകി ആചരിക്കുന്ന അംഗത്വകാല ക്യാമ്പയിനിൽ അനേകായിരം നവാഗതർ എസ്‌ എസ്‌ എഫിൽ അംഗത്വമെടുക്കും. ധാർമികതയുടെ ഈ തണൽവൃക്ഷത്തെ ഒരു പോറലുമേൽക്കാതെ ഈ കൊച്ചുകൂട്ടുകാർ വരുംകാലങ്ങളിൽ പരിരക്ഷിക്കും.

(എസ്‌ എസ്‌ എഫ്‌ സംസ്ഥാന പ്രസിഡന്റാണ്‌ ലേഖകൻ)

Tuesday, October 19, 2010

മഹല്ല് ഫെഡറേഷൻ വാർത്താ സമ്മേളനവൂം ഇബ്‌റാഹിം മൌലവിയുടെ അറസ്റ്റും


കാസറഗോഡ് ജില്ലയിലെ ഒരു മദ്രസാ അദ്ധ്യാപകന്‍ ഭീകര വാദ കേസിലെ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട വാര്‍ത്ത സമുദായം ഞെട്ടലോടെ ആണ് ശ്രവിച്ചത്. ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് (ചേളാരി) വളരെ ശാശ്ത്രീയവും സൂക്ഷ്മ നിരീക്ഷണ സംവിധാനമുള്ളതെന്നൊക്കെ അവകാശപ്പെടുന്ന (എം എസ് ആര്‍ ) മുഅല്ലിം സര്‍വ്വീസ് രജിസ്തര്‍ അടക്കം അയാളുടെ പക്കലുണ്ട്.വ്യാജ മേല്‍വിലാസത്തില്‍ രണ്ടു വര്‍ഷമായി ജോലി ചെയ്യുന്നു. മൂന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും വ്യത്യസ്ത രൂപത്തില്‍ ഉള്ള ഫോട്ടോകളും പോലീസ് കണ്ടെടുത്തു. എന്താണ് ഈ വാര്‍ത്ത നല്‍കുന്ന ഭീതിതമായ സന്ദേശം. മഹല്ല് ഭാരവാഹികളും ഉത്തരവാദപ്പെട്ട ആളുകളും നടത്തുന്ന ഗുരുതരമായ വീഴ്ചയാണ് കാരണമെന്ന് പറയാതെ വയ്യ.

കഴിഞ്ഞ മാസം കോഴിക്കോട് സുന്നി മഹല്‍ ഫെഡറേഷന്‍ നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മര്കസിലെ കാശ്മീര്‍ വിദ്യാര്‍ഥികളുടെ സാന്നിദ്ധ്യം ഉയര്‍ത്തിക്കാട്ടി കാന്തപുരത്തിന്റെ വിദേശ ബന്ദവും കാശ്മീര്‍ ബന്ദവും അന്വേഷിക്കാന്‍ ആവശ്യപ്പെടുന്ന വാര്‍ത്ത പ്രമുഖ മീഡിയകള്‍ സംപ്രേഷണം ചെയ്തിരുന്നു. അമ്പലക്കടവ് ഫൈസി അടക്കമുള്ള ഈ നേതാക്കളോട് അര്‍ഹിക്കുന്ന ആദരവും ബഹുമാനവും വെച്ച് കൊണ്ട് തന്നെ താഴ്മയോടെ ഓര്‍മ്മപ്പെടുത്തുന്നു. സമുദായത്തിന്റെ നവോത്ഥാന നായകരെ കരിവാരി തേക്കുന്നതിനു മുമ്പ് സ്വന്തം കൂടാരത്തില്‍ കയറിപ്പറ്റി സമുദായത്തെയും രാജ്യത്തെയും നശിപ്പിക്കാന്‍ ഇറങ്ങിയ ഭീകരെ ഒന്ന് കണ്ടെത്താന്‍ ശ്രമിക്കുക. കാരണം നിങ്ങളെ ഒക്കെ വിശ്വസിച്ചാണ് ആയിരക്കണക്കിന് പിഞ്ചു മക്കളെ സുബഹിക്ക് മതപഠനത്തിനായി പറഞ്ഞയക്കുന്നത്. മേലില്‍ ഇത്തരം വില കുറഞ്ഞ തരം താണ വാര്‍ത്താ സമ്മേളനത്തിന് ഇറങ്ങരുത്. ജാഗ്രത പാലിക്കുക. നിങ്ങളുടെ നന്മയ്ക്കായി.. സമുദായത്തിന്റെ നന്മയ്ക്കും.

Aboobacker Ansarabad
(Abu Asifa)

Thursday, September 09, 2010

Wednesday, September 08, 2010

ഈദുൽ ഫിത്വർ ആഘോഷം

ഈദുൽ ഫിത്വർ ആഘോഷം
തൿബീർ/ വിധികൾ
അണിഞൊരുങ്ങൽ
മൈലാഞ്ചിയിടൽ
ലൈലത്തുൽ ഫിത്വർ
പെരുന്നാൾ ആശംസകൾ
നിസ്കാരത്തിനു മുമ്പ് ഭക്ഷണം
പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നാൽ


വിശദമായ ലേഖനം വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

എല്ലാവർക്കും ഈദ് ആശംസകൾ

Saturday, August 28, 2010

ലൈലത്തുൽ ഖദ്‌ർ (എസ്.വൈ.എസ്.ലഘുലേഖ)

വിശുദ്ധ റമദാൻ കാമ്പയിനോടനുബന്ധിച്ച് എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ലഘുലേഖ ‘ലൈലത്തുൽ ഖദ്‌ർ ‘ വായിക്കുക

lailathul_khadr

സകാത് (എസ്.വൈ.എസ്.ലഘുലേഖ)

എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ‘സകാത്’ലഘുലേഖ വായിക്കുക

zakaath

സകാത് വിഷയ സംബന്ധമായി ഇസ്‌ലാമിക് ബുള്ളറ്റിൻ ബ്ലോഗിൽ പബ്ലിഷ് ചെയ്ത ബുള്ളറ്റിനുകളുടെ സമാഹാരം ഇവിടെ ക്ലിക് ചെയ്ത് വായിക്കാം

Thursday, August 26, 2010

ബദർ ദിന ചിന്തകൾ

എ.ഡി 624 ജനുവരിയിൽ, ഹിജ്‌റയുടെ പത്തൊമ്പതാം മാസം റമദാൻ പതിനേഴിന്‌ ബദർ യുദ്ധം നടന്നു. അല്ലാഹുവിന്റെ തിരുദൂതർ മുഹമ്മദ്‌ നബി(സ്വ)യുൾപ്പടെ 313 പേർ(എണ്ണത്തിൽ ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുണ്ട്‌) സത്യവിശ്വാസികളുടെ ഭാഗത്ത്‌ അണിചേർന്നു. മക്കയിലെ പ്രമുഖ പ്രഭു അബൂജഹ്‌ലിന്റെ നായകത്വത്തിൽ ആയിരത്തോളം പടയാളികൾ നിഷേധികളുടെ ഭാഗത്ത്‌ അണിചേർന്നിരുന്നു. ഇസ്ലാമിക പ്രസ്ഥാനം ശത്രുക്കളുമായി നടത്തിയ പ്രഥമ പോരാട്ടമായിരുന്നു ബദർയുദ്ധം. നിർണായകമായിരുന്നു അതിന്റെ ഫലം.

ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായിരുന്നു ബദർയുദ്ധം. ലോകത്ത്‌ ഇസ്ലാമിന്റെയും പ്രവാചകന്റെയും നിലനിൽപ്പു നിർണയിച്ച യുദ്ധമായിരുന്നു ഇത്‌. യുദ്ധത്തിനു മുന്നോടിയായി തിരുനബി(സ്വ) നടത്തിയ ആത്മാർഥമായ പ്രാർഥന ഇതിനു മതിയായ ചരിത്രസാക്ഷ്യമാണ്‌. തങ്ങൾ ദു'ആ ചെയ്തു. "അല്ലാഹുവേ, ഈ സംഘത്തെ നീ പരാജയപ്പെടുത്തുകയാണെങ്കിൽ പിന്നെ ഭൂമുഖത്ത്‌ നിനക്ക്‌ ആരാധന നടക്കുന്നതല്ല. അതുകൊണ്ട്‌ നീ എനിക്കുതന്ന വാക്കു പാലിക്കണേ. നിന്റെ സഹായം കൊണ്ടനുഗ്രഹിക്കണേ".

ബദർയുദ്ധം നടന്നത്‌ പരിശുദ്ധ റമദാനിലായിരുന്നുവെന്ന്‌ പറഞ്ഞല്ലോ. റമദാൻ വ്രതനിർബന്ധത്തിനു പിന്നാലെയാണ്‌ യുദ്ധമുണ്ടായത്‌. അൽഹാഫിള്‌ ഇബ്നുകസീർ(റ) കുറിക്കുന്നത്‌ കാണുക: "ബദർദിനം ഹിജ്‌റ രണ്ടാം വർഷം റമദാൻ മാസം പതിനേഴിനായിരുന്നു. അന്നത്തെ രാവിൽ തിരുദൂതർ നിസ്കാരാദി കർമ്മങ്ങൾ കൊണ്ട്‌ ധന്യമാക്കിയിരുന്നു. അവിടുന്ന്‌ സുജൂദ്ൽ 'യാഹയ്യു യാ ഖയ്യൂം' എന്ന ദിക്‌റ്‌ ആത്മാർഥമായി ആവർത്തിച്ചിരുന്നു".

ബദ്‌റിൽ നബിക്കും സ്വഹാബത്തിനും പൊരുതേണ്ടിവന്നത്‌ സർവ്വായുധ സജ്ജരായ ശത്രുസൈന്യത്തോടായിരുന്നു. ആർഭാടത്തോടെ, അതിലുപരി അഹങ്കാരത്തോടെ യുദ്ധസന്നദ്ധരായി വന്ന സൈന്യത്തെകുറിച്ച്‌ ചരിത്രകാരനായ ഇബ്നു ഇഷാഖ്വ്‌(റ) പറയുന്നു: "തൊള്ളായിരത്തി അൻപതിൽപരം യോദ്ധാക്കൾ ഖുറൈശി പക്ഷത്തുണ്ടായിരുന്നു. ഇരുനൂറോളം കുതിരകൾ മുന്നിൽ അണിനിരന്നിരുന്നു. സത്യവിശ്വാസികളെ അപഹസിച്ചും പരിഹസിച്ചും ദഫും മേളവും കൊണ്ട്‌ മുഖരിതമായിരുന്നു ശത്രുസൈന്യവ്യൂഹം".

സൈനിക സഹായവും ആയുധബലവും മാത്രമല്ല അത്യാവശ്യ ഭക്ഷണം പോലും മുസ്ലിംകൾക്കുണ്ടായിരുന്നില്ല. ഹുദലി(റ)യിൽ നിന്നുദ്ധരിക്കുന്നത്‌ കാണുക: "മുശ്‌രിക്കുകളുടെ പക്കൽ അറുനൂറിൽപ്പരംഅങ്കികൾ ഉണ്ടായിരുന്നു. എന്നാൽ മുസ്ലിം പക്ഷത്തു കേവലം രണ്ട്‌ കുതിരയും അറുപത്‌ അങ്കിയും മാത്രമാണുണ്ടായിരുന്നത്‌".

അലി(റ) സ്മരിക്കുന്നു: "ബദർ ദിനത്തിൽ ഞങ്ങളുടെ കൂടെ ആകെ രണ്ട്‌ കുതിരകൾ മാത്രമാണുണ്ടായിരുന്നത്‌. ഒന്ന്‌ സുബൈറിനും മറ്റൊന്ന്‌ മിഖ്വ്ദാദുബ്നു അസ്‌വദിനും".

മുസ്ലിംകൾക്കുണ്ടായിരുന്നത്‌ ആകെ എഴുപത്‌ ഒട്ടകങ്ങളായിരുന്നു. ഓരോ ഒട്ടകത്തെയും മൂന്നുപേർ വീതം പങ്കുവെച്ചായിരുന്നു യാത്ര. നബി(സ്വ)യും ഈ കൂട്ടത്തിൽ ഒരു കൂറുകാരനായിരുന്നു. അങ്ങനെ നബിയുടെ ഊഴമെത്തിയാൽ സ്വഹാബത്ത്‌ പറയും: "തിരുദൂതരേ, ഞങ്ങൾ നടന്നുകൊള്ളാം. അവിടുന്ന്‌ ഒട്ടകപ്പറത്ത്‌ യാത്ര ചെയ്യുക". ഇതു കേൾക്കുമ്പോൾ നബി(സ്വ)യുടെ പ്രതികരണം. "നിങ്ങൾ എന്നെക്കാൾ ആരോഗ്യവാന്മാരൊന്നുമല്ല. ഞാനാണെങ്കിൽ നിങ്ങളെക്കാൾ പ്രതിഫലം ആവശ്യമില്ലാത്തവനുമല്ല'. മുസ്ലിംകളുടെ വിശ്വാസത്തിന്റെയും ആത്മവീര്യത്തിന്റെയും മാറ്റു തെളിയിച്ച യുദ്ധമായിരു ന്നു ബദർ.' വളരെ ചെറിയ ഒരു സംഘം മൂന്നിരട്ടി വരുന്ന സർവ്വായുധ വിഭൂഷിതരായ വൻ സൈന്യത്തോടാണ്‌ പൊരുതി ജയിച്ചതു. ആൾബലമല്ല ആത്മശക്തിയാണ്‌ വിജയപരാജയങ്ങൾ നിർണയിക്കുന്നതെന്ന്‌ തെളിയിക്കാൻ സ്വഹാബത്തിന്‌ കഴിഞ്ഞു. ഇസ്ലാമിനുവേണ്ടി ജീവാർപ്പണം ചെയ്യാനുള്ള അചഞ്ചലമായ ഉറപ്പായിരുന്നു ബദ്‌രീങ്ങളുടെ ശക്തിരഹസ്യം. നബി(സ്വ) പറഞ്ഞതനുസരിച്ച്‌ പ്രവർത്തിക്കാൻ അവരുടെ മനസ്സിന്‌ ചാഞ്ചല്യമുണ്ടായിരുന്നില്ല. അൻസ്വാരികളായ സ്വഹാബികൾ നബി(സ്വ) യോട്‌ പ്രഖ്യാപിച്ച വാക്കുകൾ ഇതു വ്യക്തമാക്കുന്നു.
"നബിയേ, എന്തിനു ഭയക്കണം? യുദ്ധവേദിയൊരുങ്ങിയാൽ മൂസാ നബിയോട്‌ തന്റെ ജനത പറഞ്ഞത്‌ പോലെ ഞങ്ങളും പറയുമെന്ന്‌ അങ്ങ്‌ കരുതുന്നുണ്ടോ. അവർ പറഞ്ഞത്‌ "നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യുക" എന്നാണെങ്കിൽ ഞങ്ങൾ പ്രഖ്യാപിക്കുന്നു. അവിടത്തെ മുന്നിലും പിന്നിലും ഇടതും വലതുമെല്ലാം നിന്നു ഞങ്ങൾ പൊരുതും. അങ്ങയെ ദൂതനായി അയച്ച നാഥനെ തന്നെ സത്യം. ഞങ്ങൾ അവിടത്തെ ആജ്ഞകളെന്തും ശിരസ്സാവഹിക്കാൻ പ്രതിജ്ഞാബദ്ധരാകുന്നു".
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും അഭൗതിക സഹായവും മുസ്ലിംകൾക്കു വന്നെത്തിയതിനു കാരണം അവർ പ്രകടിപ്പിച്ച ഉത്സാഹമായിരുന്നു. മലകുകളുടെ അവതരണം കൊണ്ട്‌ ബദ്‌റിൽ അല്ലാഹു വിശ്വാസികൾക്കു സഹായം പകർന്നതായി ഖുർആൻ പറയുന്നുണ്ട്‌.

ഇസ്ലാമിക ചരിത്രത്തിലെ നിർണായകമായ ഈ യുദ്ധത്തെ വിശ്വാസികൾ എന്നും സ്മരിക്കുന്നു. റമദാനിൽ ബദ്‌ർ ദിനാചരണവും ബദ്‌രീങ്ങളുടെ പ്രകീർത്തനവും നടത്തുന്നു. ബദ്‌രീങ്ങളുടെ മഹത്വത്തെപറ്റി ബോധമുള്ള പൂർവ്വികർ തുടങ്ങിവെച്ച ഈ ആചാരം അണഞ്ഞു പോകാതെ നോക്കേണ്ടത്‌ നമ്മുടെ കടമയാണ്‌. ഭൗതികവും ആത്മീയവുമായ അർഥതലങ്ങൾ ഈ ആചാരത്തിനു പിന്നിലുണ്ട്‌. ഒന്നാമതായി ബദർ ചരിത്രസ്മരണ അനേകം ഗുണപാഠങ്ങൾ നമുക്കു സമ്മാനിക്കുന്നു. വിശ്വാസത്തിന്റെ ഈ വിജയം ലോകത്തിനു ലഭിക്കുന്ന ഉത്തമ പാഠമാണ്‌. രണ്ടാമത്തെ നേട്ടം ആത്മീയമാണ്‌.

മു'ആദ്‌(റ) പറയുന്നു: "അമ്പിയാഇനെക്കുറിച്ചുള്ള സ്മരണകൾ ആരാധനയുടെ ഭാഗമാണ്‌. മഹാത്മാക്കളെ സ്മരിക്കൽ പാപമുക്തിക്കു കാരണമാകുന്നു" (മസ്‌നദുൽ ഫിർദൗസ്‌). ബദ്‌രീങ്ങൾ മഹാത്മാക്കളാണെന്നതിൽ പക്ഷാന്തരമില്ലല്ലോ. ബദ്‌റിൽ പങ്കെടുത്തവർക്ക്‌ വളരെയധികം മഹത്വമുണ്ടെന്നു നബി(സ്വ) പറഞ്ഞിട്ടുണ്ട്‌. സർവ്വാംഗീകൃത ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഒരധ്യായത്തിന്റെ നാമം തന്നെ ബദ്‌റിൽ പങ്കെടുത്തവരുടെ മഹത്വം എന്നാണ്‌. പ്രസ്തുത അധ്യായത്തിൽ ഇമാം ബുഖാരി(റ) ബദ്‌രീങ്ങളെ പരാമർശിക്കുന്ന ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്‌. അൽഹാഫിള്‌ ഇബ്നുകസീർ(റ) തന്റെ അൽബിദായതുവന്നിഹായയിൽ ബദ്‌രീങ്ങളുടെ മഹത്വത്തെപ്പറ്റി ഒരധ്യായം ചേർത്തിട്ടുണ്ട്‌. അതിൽ ചിലഭാഗങ്ങൾ കാണുക: "മു'ആദുബ്നു രിഫാഅ(റ) തന്റെ പിതാവിൽ നിന്ന്‌ ഉദ്ധരിക്കുന്നു: ഒരിക്കൽ നബി സവിധത്തിൽ ജിബ്‌രീൽ(അ) വന്നു ചോദിച്ചു. "ബദ്‌റിൽ പങ്കെടുത്തവരെ എങ്ങനെയാണ്‌ നിങ്ങൾ കണക്കാക്കുന്നത്‌?" നബി(സ്വ) മറുപടി പറഞ്ഞു: "മുസ്ലിംകളിൽ സർവ്വശ്രേഷ്ഠൻ എന്ന പദവിയാണ്‌ ഞങ്ങൾ അവർക്ക്‌ നൽകുന്നത്‌" അപ്പോൾ ജിബ്‌രീൽ(അ) പറഞ്ഞു: 'ബദ്‌റിൽ പങ്കെടുത്ത മലകുകൾക്കും ഞങ്ങൾ ഈ പദവി തന്നെയാണ്‌ നൽകിയിരിക്കുന്നത" (ബുഖാരി).

ഹാരിസ(റ)വിനെക്കുറിച്ച്‌ അദ്ദേഹത്തിന്റെ മാതാവ്‌ നബി(സ്വ)യോടിങ്ങനെ ആരാഞ്ഞു. "നബിയേ, എനിക്കെന്റെ പുത്രനുമായുള്ള ബന്ധത്തെപ്പറ്റി തങ്ങൾക്കറിവുള്ളതാണല്ലോ. അവൻ സ്വർഗപ്രവേശിതനാണോ?' പ്രവാചകൻ പറഞ്ഞു; 'സ്വർഗം പലതുണ്ട്‌. നിങ്ങളുടെ പുത്രൻ ഫിർദൗസുൽ അ'അ​‍്ലാ എന്ന അത്യുന്നത സ്വർഗത്തിലാകുന്നു'(ബുഖാരി). ഈ ഹദീസ്‌ ഉദ്ധരിച്ച്‌ ഇബ്നുകസീർ(റ) പറയുന്നു.

"ബദ്‌റിൽ പങ്കെടുത്തവരുടെ മഹത്വത്തെപ്പറ്റി ഈ സംഭവം വ്യക്തമായ ബോധനം നൽകുന്നു. ബഹുമാനപ്പെട്ട ഹാരിശത്ത്‌ യുദ്ധക്കളത്തിലോ യുദ്ധം കൊടുമ്പിരി കൊണ്ട സ്ഥലത്തോ ആയിരുന്നില്ല. അകലെ നിന്നു യുദ്ധം നോക്കിക്കാണുകയായിരുന്നു. ഒരു ജലാശയത്തിൽ നിന്നു വെള്ളം കുടിച്ചുകൊണ്ടിരിക്കെ അമ്പേറ്റാണ്‌ അദ്ദേഹം രക്തസാക്ഷിയായത്‌. എന്നിട്ടുപോലും സ്വർഗത്തിൽ അത്യുന്നതസ്ഥാനമായ ഫിർദൗസിലാണദ്ദേഹം പ്രവേശിപ്പിക്കപ്പെട്ടത്‌. സ്വർഗത്തിലെ മുഴുവൻ നദികളും ഒഴുകുന്നത്‌ ഫിർ ദൗസിൽ നിന്നാണ്‌. ആ സ്ഥാനം ആവശ്യപ്പെടാൻ നബി(സ്വ) നമ്മോട്‌ പ്രത്യേകം ആജ്ഞാപിക്കുന്നുണ്ട്‌. ഇത്രുയം മഹത്തായ സ്ഥാനം പ്രാപിക്കാൻ ഹാരിസ(റ)വിനായെങ്കിൽ മൂന്നിരട്ടിയിലധികം വരുന്ന സൈന്യത്തോട്‌ പൊരുത്തിയവർക്കുള്ള മഹത്വവും പ്രതിഫലവും എത്രമാത്രമായിരിക്കും".

ബദർ രക്തസാക്ഷികൾ 14 പേർ മാത്രമാണ്‌. എന്നാൽ യുദ്ധത്തിൽ സംബന്ധിച്ചവരെല്ലാവരും വിശുദ്ധ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു. നബി(സ്വ) പറഞ്ഞു: 'അല്ലാഹു ബദർ പോരാളികൾക്ക്‌ പ്രത്യക്ഷനായി അറിയിച്ചേക്കും; നിങ്ങൾക്കിനി ഇഷ്ടമുള്ളതാകാം. എല്ലാം നിങ്ങൾക്ക്‌ പൊറുത്തുതന്നിരിക്കുന്നു' (സ്വഹീഹു മുസ്ലിം 4/1941 നമ്പർ 2494, സ്വഹീഹുൽ ബുഖാരി 3/1095 നമ്പർ 2845).

ബദ്‌റിൽ പങ്കെടുത്തവർക്കു മതവിധിവിലക്കുകൾ ബാധകമല്ലെന്നോ ശിഷ്ടകാലം തോന്നിയപോലെ ആ കാമെന്നോ ഈ പറഞ്ഞതിനർഥമില്ല. ബദ്‌രീങ്ങളുടെ ശ്രേഷ്ഠത വ്യക്തമാക്കുക മാത്രമാണിവിടെ ഉദ്ദേശ്യം. ജാബിർ(റ)വിൽ നിന്നുള്ള ഒരു ഹദീസിൽ ഇങ്ങനെ കാണാം. "ബദ്‌റിൽ പങ്കെടുത്ത മുസ്ലിം സൈന്യത്തിലെ ഒരാളും നരകത്തിൽ കടക്കുന്നതല്ല"(അഹ്മദ്‌). ഈ ഹദീസ്‌ സ്വീകാര്യമായതാണെന്ന്‌ ഇബ്നുഹജറിൽ അസ്ഖ്വലാനി(റ) പറഞ്ഞിരിക്കുന്നു.

അബൂഹുറയ്‌റ(റ)വിൽ നിന്നുള്ള മറ്റൊരു ഹദീസിൽ 'ഇൻശാ അല്ലാഹ്‌, ബദ്‌റിൽ പങ്കെടുത്ത ആരും തന്നെ നരകത്തിൽ പ്രവേശിക്കുന്നതല്ലെന്നു ഞാൻ ന്യായമായും പ്രതീക്ഷിക്കുന്നു' (ബസ്സാർ) എന്നു നബി(സ്വ) പറഞ്ഞതായി കാണാം. ബദ്‌റിൽ പങ്കെടുത്ത മഹാത്മാക്കളെ സ്മരിക്കേണ്ടത്‌ വിശ്വാസികളുടെ ബാധ്യതയാണ്‌. റമൾവാൻ പതിനേഴിനു ബദർദിനം ആചരിക്കുന്നതിലൂടെ ആ ബാധ്യതയാണ്‌ നാം നിറവേറ്റുന്നത്‌.

പോരാളികൾ ബദ്‌റിന്‌ ശേഷം

അല്ലാഹുവിന്റെ സത്യമാർഗത്തെ സംരക്ഷിക്കുവാൻ തീരുമാനമെടുത്ത ബദർ പോരാളികളെ സംരക്ഷിക്കാൻ അവനും തീരുമാനിച്ചു. ധർമപോരാളികളുടെ പേരും പെരുമയും അന്ത്യനാൾ വരെ യഥോചിതം സംരക്ഷിക്കുവാൻ ആദർശബോധമുള്ള അവരുടെ പിൻഗാമികളെ അല്ലാഹു തിരഞ്ഞെടുക്കുകയും ചെയ്തു.

ബദർ പോരാളികളെ അളവറ്റ ആദരവോടെയാണ്‌ ഈ സമുദായം പിൽക്കാലത്ത്‌ സമീപിച്ചതു. ബദർ പടക്കളത്തിൽ സാക്ഷികളായ ഏക കാരണത്തിൽ അവരെയെല്ലാവരെയും മരണം വരെ പ്രത്യേക പരിഗണന നൽകി ബഹുമാനിക്കുവാൻ നബിയും സ്വഹാബത്തും മറ്റു മുസ്ലിംകളും തയ്യാറായിരുന്നു. ഏതു രംഗത്തും എന്തെന്നില്ലാത്ത ആദരവും പ്രത്യേകതയും കൽപ്പിച്ചുകൊണ്ടാണ്‌ ബദർ പോരാളികൾ ഓർമിക്കപ്പെട്ടത്‌. ബദർ പോരാളികളിൽ പലരും ബദർ യുദ്ധത്തിനുശേഷം പതിറ്റാണ്ടുകൾ ജീവിച്ചു. പോരാളികളിൽ പ്രമുഖനായ കഅ​‍്ബ്‌ ബ്നു അമ്ര്‌ അൽ ഖസ്‌റജി(റ) തന്റെ നൂറ്റി ഇരുപതാം വയസ്സിൽ ഹിജ്‌റാബ്ദം അമ്പത്തിയഞ്ചം വർഷമാണ്‌ മൃതിയടഞ്ഞത്‌(അൽ തുഹ്ഫതുള്ളത്വീഫ 2/395). ഹിജ്‌റാബ്ദം 61ൽ തന്റെ തൊ ണ്ണൂറ്റി ഒന്നാം വയസ്സിൽ നിര്യാതനായ ജബ്‌റുബ്നു അതീഖ്‌(റ) ആണ്‌ ബദർ പോരാളികളിൽ നിന്ന്‌ ഏറ്റവും ഒടുവിൽ മരണപ്പെട്ടതെന്ന്‌ അഭിപ്രായമുണ്ട്‌(അൽ തുഹ്ഫതുള്ളത്വീഫ1/233). സുദീർഘമായ ഇക്കാലമത്രയും മുസ്ലിംകൾക്കിടയിൽ ജീവിച്ചിരുന്ന ബദർ പോരാളികൾ സമുദായത്തിലെ ഒന്നാം നിരക്കാരും, സർവാദരണീയരുമായാണ്‌ കരുതപ്പെട്ടത്‌. ബദർ പോരാളികൾക്ക്‌ ലഭിച്ച ബഹുമാനാദരവുകൾക്കു സമാനമായ ഒരു വിശിഷ്ട സമീപനം ഈ സമുദായത്തിൽ മറ്റാർക്കും ലഭിച്ചിട്ടില്ല. ഏതാനും ഉദാഹരണങ്ങൾ ചരിത്രത്തിൽ നിന്നും നമുക്കുദ്ധരിക്കാം.

(1) ബദർ പോരാളികളിൽപ്പെട്ട മുഴുവനാളുകളുടെയും പേരുവിവരങ്ങൾ കൃത്യമായും കണിശമായും സൂക്ഷിക്കപ്പെട്ടു. ലോകചരിത്രവായനയിൽ തന്നെ വല്ലാത്ത വിസ്മയം സൃഷ്ടിക്കുന്ന സംഗതിയാണിത്‌. ആയിരത്തി നാനൂറ്റി ചില്വാനം വർഷങ്ങൾക്കപ്പുറത്ത്‌ അറേബ്യയിൽ നടന്ന ഒരു പോരാട്ടത്തിൽ പോരാളികളായി അണിനിരന്ന മുഴുവൻ സൈനികാംഗങ്ങളുടെയും പേരും പിതൃനാമവും കുടുംബപ്പേരും മറ്റും ഇന്നും കൃത്യമായി സൂക്ഷിക്കപ്പെടുന്നു എന്നത്‌ ചരിത്രപരമായി നിസ്സാരകാര്യമല്ല. .നിരവധി ചരിത്രരേഖകളിലും പ്രാമാണിക ഗ്രന്ഥങ്ങളിലും 313 പേരുകൾ അതിസൂക്ഷ്മമായി രേഖപ്പെട്ടുകിടക്കുന്നു. പലരെക്കുറിച്ചും വിശദവിവരണങ്ങൾ തന്നെ ലഭ്യമാണ്‌. കുടുംബ നാമവും പിതൃനാമവും ലഭ്യമല്ലാത്തവരായി ആരും തന്നെയില്ല.(ബദർ മൗലിദിലും മറ്റും പാരായണ സൗകര്യത്തിനുവേണ്ടിയാണ്‌ ചുരുക്കപ്പേരുകൾ മാത്രം പരാമർശിച്ചതു). ക്രൈസ്തവ- ഹൈന്ദവ സമൂഹങ്ങളിലും മറ്റും ആയിരം വർഷം മുമ്പ്‌ നടന്ന ഏതെങ്കിലുമൊരു ചരിത്ര സംഭവത്തിൽ സംബന്ധിച്ച നൂറുപേരുടെ പോലും പേരുവിവരങ്ങൾ ഇന്ന്‌ സൂക്ഷിക്കപ്പെടുന്നില്ലെന്ന യാഥാർഥ്യത്തോട്‌ താരതമ്യം ചെയ്യുമ്പോഴാണ്‌ മുസ്ലിം പണ്ഢിതന്മാരുടെ ചരിത്രബോധവും പോരാളികളുടെ മഹത്വവും ബോധ്യപ്പെടുക.

ഹിജ്‌റ 266ൽ അന്തരിച്ച ഇമാം അഹ്മദുബ്നു മുഹമ്മദ്‌ ബ്നു ഹമ്പൽ((റ) എന്ന പണ്ഢിതൻ രചിച്ച മസാഇലുൽ ഇമാം അഹ്മദ്‌(റ) എന്ന വിഖ്യാത ഗ്രന്ഥത്തിൽ ബദ്‌റ് പോരാളികളുടെ പേരുവിവരങ്ങൾ വിശദമായി കണ്ടെടുക്കാവുന്നതാണ്‌. ഇമാം ഇബ്നുഹജറുൽ അസ്ഖലാനി(റ)യുടെ അൽഇസ്വാബ, ഇമാം ശംശുദ്ദേ‍ീനുസ്സഖാവി(റ, മരണം 902)യുടെ അൽതുഹ്ഫതുള്ളത്വീഫ, ഇമാം അബ്ദുൽ ഹയ്യ്‌ അൽകത്താനി(റ)യുടെ അൽതറാത്തീബുൽ ഇദാരിയ്യ മുതലായ ഗ്രന്ഥങ്ങളിലെല്ലാം ബദ്‌രീങ്ങളുടെ പേരുവിവരങ്ങൾ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്‌. ഡോ. മുഹമ്മദ്‌ അബ്ദുയമാനിയുടെ അൽബദ്‌റുൽ കുബ്‌റാ എന്ന വിശിഷ്ട ഗ്രന്ഥത്തിൽ ബദ്‌രീങ്ങളുടെ പേരു വിവരങ്ങൾ മുഹാജിറുകളെയും അൻ സ്വാറുകളെയും മറ്റും വേർതിരിച്ച്‌ വിവരിച്ചിരിക്കുന്നു. ഇത്രയധികം വരുന്ന പോരാളികളു ടെ പേരുകൾ പൂർവീകന്മാർ മനഃപാഠമാക്കുകയും രേഖപ്പെടുത്തുകയും പിൻതലമുറക്ക്‌ പകർന്നു കൊടുക്കുകയും ചെയ്ത്തതിൽ നിന്നും ബദ്ര് പോരാളികളുടെ മഹത്വം ഗ്രഹിക്കാവുന്നതാണ്‌. ഇസ്ലാമിക പ്രസ്ഥാനത്തിന്‌ ജീവൻ നൽകിയ മഹാത്മാക്കളെ അനുസ്മരിക്കാതെ മുന്നോട്ടുപോകാൻ പ്രബുദ്ധതയുള്ള പിൻതലമുറക്ക്‌ സാധ്യമല്ല.

അറബിഭാഷയും ചരിത്രവുമൊന്നും വശമില്ലാത്തവരെങ്കിൽ പോലും 313 ബദർ പടയാളികളുടെ വിശുദ്ധ നാമങ്ങൾ മനഃപാഠം സൂക്ഷിക്കുന്ന, പതിവ്‌ തെറ്റാതെ ചൊല്ലി അനുസ്മരിക്കുന്ന വലിയൊരു ഭക്ത വിഭാഗം ഈ സമുദായത്തിൽ ഇന്നും ജീവിക്കുന്നുണ്ട്‌ എന്നത്‌ ബദർ പോരാളികളുടെ മഹത്വത്തിന്റെ അനശ്വരതയാണ്‌ വ്യക്തമാക്കുന്നത്‌.

(2) പിൽക്കാല ജീവിതത്തിലുടനീളം തിരുനബി(സ്വ) ബദർ പോരാളികൾക്കു കൽപ്പിച്ചു നൽകിയ പരിഗണനകൾ സീമാതീതമായിരുന്നു. പ്രസിദ്ധമായ ഒരു സംഭവം ശ്രദ്ധിക്കുക. ഇമാം മുഖാതിൽ(റ) ഉദ്ധരിക്കുന്നു. ഒരു വെള്ളിയാഴ്ച മദീനാപള്ളി നിബിഢമായി. സ്ഥലപരിമിതിമൂലം ചിലർക്ക്‌ ഇരിക്കാനിടം ലഭിച്ചില്ല. മുഹാജിറുകളും അൻസ്വാറുകളുമായ ബദർ പോരാളികളെ പ്രത്യേകം ആദരിക്കുക നബി(സ്വ)യുടെ പതിവായിരുന്നു.ചില ബദർ പോരാളികൾ എത്തിച്ചേർന്നപ്പോൾ ഇരിപ്പിടം ലഭിച്ചില്ല. മറ്റുചിലർ മുമ്പേ ഇരുന്നു കഴിഞ്ഞിരുന്നു. നബി(സ്വ)ക്കു സലാം ചൊല്ലിയ ശേഷം പോരാളികളിൽപ്പെട്ടവർ ക്ഷമാപൂർവം കാ ത്തുനിന്നു. ഇരിക്കുന്നവർ പോരാളികൾക്കു ഇരിപ്പിടം തരപ്പെടുത്തിക്കൊടുക്കാത്തതിൽ തിരുനബിക്ക്‌ വിഷമമുണ്ടായി. ഒടുവിൽ മുമ്പേ വന്ന്‌ ഇരിപ്പിടം കൈവശപ്പെടുത്തിയ ചിലരോട്‌ പേരുവിളിച്ചു പറഞ്ഞു നബി(സ്വ) എഴുന്നേൽക്കാനാവശ്യപ്പെട്ടു. പോരാളികളിൽ നിന്നും നിൽക്കുന്നവരുടെ എണ്ണത്തിനനുസരിച്ച്‌ ഇരിപ്പിടം ഒഴിവാക്കിയെടുത്തു. ശേഷം തൽസ്ഥാനത്ത്‌ പോരാളികളോട്‌ ഇരിക്കുവാൻ ആവശ്യപ്പെട്ടു. ഇരിപ്പിടം നഷ്പ്പെട്ടവർക്ക്‌ സദുപദേശം നൽകി ആശ്വസിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ്‌ പരിശുദ്ധ ഖുർആനിലെ അൽമുജാദലയിലെ പതിനൊന്നാം വചനം അവതീർണമായത്‌(ഇമാം ഇബ്നുകസീർ. തഫ്സീർ 4/325, ഇമാം ഖുർത്വുബി. തഫ്സീർ 17/297). ഇബ്നുകസീർ(റ) എഴുതുന്നു: 'ബദർ പോരാളികളുടെ അവകാശത്തിൽ ജനങ്ങൾ വീഴ്ചവരുത്തിയത്‌ പരിഹരിക്കാനും അവരുടെ സവിശേഷമായ മഹത്വം ജനങ്ങളെ തെര്യപ്പെടുത്താനും വേണ്ടിയാണ്‌ തിരുനബി(സ്വ) ഇപ്രകാരം ചെയ്തത്‌' (തഫ്സീറു ഇബ്നുകസീർ 4/326).

(3) ഒരിക്കൽ ഒരു പോരാളിയോട്‌ ഉമർ(റ) അൽപം പരുഷമായി സംസാരിച്ചതു പ്രവാചക തിരുമേനിയുടെ ശ്രദ്ധയിൽപ്പെട്ടു. അവിടുന്ന്‌ ഗൗരവ സ്വരത്തിൽ അതിനെ വിലക്കുകയും പോരാളികളെ വല്ലാതെ പുകഴ്ത്തുകയും ചെയ്തു. ഇതുകേട്ട സ്വഹാബിമാർ പോരാളികളിൽപ്പെട്ട സ്വഹാബിമാരെ തിരഞ്ഞുപിടിച്ച്‌ ആദരപൂർവം ആലിംഗനം ചെയ്തു. അവരോട്‌ 'കളിച്ചാൽ' വല്ലനാശവും പറ്റിപ്പോകുമെന്ന്‌ അവർ ഭയപ്പെട്ടിരുന്നു. പിന്നീട്‌ ഉമർ(റ) പറയുമായിരുന്നു. 'നശിച്ചവരെല്ലാം നശിക്കാനിടവന്നത്‌ ബദർ പോരാളികളോട്‌ കളിച്ചതുകൊണ്ടത്രെ' (തഫ്സീറുത്വബ്‌രി 28/45).

(4) ഖലീഫാ ഉമർ(റ) തന്റെ ഭരണകാലത്ത്‌ മുസ്ലിം പൗരന്മാരുടെ പട്ടിക തയ്യാറാക്കുവാൻ ഉത്തരവിട്ടു. ബഹുമാനം, ദാനം, പ്രവേശനാനുമതി മുതലായ കാര്യങ്ങളിൽ പ്രസ്‌ തുത പട്ടിക ക്രമമനുസരിച്ച്‌ പരിഗണന നൽകാനും ഉമർ(റ) കൽപ്പിച്ചു. പ്രസ്തുത പട്ടികയിൽ ആദ്യനിരയിൽ സ്ഥാനം നേടിയവർ ബദർ പോരാളികളായിരുന്നു. ഒന്നാമത്തെ നാ മം അലി(റ)യുടേതായിരുന്നു(അൽതറാത്തീബുൽ ഇദാരിയ്യ 1/225).

(5) ഖലീഫാ ഉമറി(റ)ന്റെ ഭരണകാലത്ത്‌ മുസ്ലിംകൾക്കിടയിൽ ധനവിതരണത്തിന്റെ പട്ടിക തയ്യാറാക്കി. അത്വാഅ​‍്‌(റ)പറയുന്നു. ഓരോ ബദർ പോരാളിക്കും(അക്കാലത്ത്‌ ജീവിച്ചിരിപ്പുള്ളവർക്ക്‌) അയ്യായിരം വീതം നിശ്ചയിക്കുവാൻ ഉമർ(റ) കൽപ്പിച്ചു. അദ്ദേഹം പ്ര ഖ്യാപിച്ചു: 'ബദർ പോരാളികളെ മറ്റുള്ളവരേക്കാൾ ഞാൻ പരിഗണിക്കുകതന്നെ ചെയ്യും (സ്വഹീഹുൽ ബുഖാരി 4/1475 നമ്പർ 3797).

(6) ഉമർ(റ)ന്റെ ഭരണകാലത്ത്‌ ധനസഹായത്തിൽ ബദർ പോരാളികൾക്ക്‌ മുന്തിയ പരിഗണന നൽകിയതിനു പുറമെ അവരുടെ വിധവകൾക്കും മക്കൾക്കും പ്രത്യേക ധനസഹായം കൊടുക്കുന്ന സമ്പ്രദായവും നിലവിൽവന്നു. ഇമാം ഇബ്നുസഅദ്‌(റ) രേഖപ്പെടുത്തുന്നു: 'ഉമർ(റ) ബദർ പോരാളികളുടെ മക്കൾക്ക്‌ രണ്ടായിരം വീതം സഹായധനം പ്ര ഖ്യാപിച്ചു'(ത്വബഖാതുൽകുബ്‌റാ 3/296). ഇമാം ത്വബരി(റ) എഴുതുന്നു: 'ഉമർ(റ) ബദർ പോരാളികളുടെ സ്ത്രീകൾക്ക്‌ അഞ്ഞൂറ്‌ നാണയം വിതം ധനസഹായം അനുവദിച്ചു'(താരീഖുത്വബരി 2/452).

(7) ഉമ്മുൽഹകം(റ) പറയുന്നു. ഒരിക്കൽ നബി(സ്വ)യുടെ സവിധത്തിൽ കുറച്ച്‌ ധനം എത്തിച്ചേർന്നു. ഞാനും എന്റെ സഹോദരിയും വിവരമറിഞ്ഞു ചെന്ന്‌ സഹായം ആവശ്യപ്പെട്ടു. അപ്പോൾ തിരുനബി(സ്വ) പറഞ്ഞു: 'വന്ന പണമെല്ലാം ബദർ പോരാളികളുടെ വിധവകൾ ക്കും അനാഥകൾക്കുമായി വിതരണം ചെയ്തു കഴിഞ്ഞു'(ഇമാം അഹ്മദ്‌ അബൂബക്ര് ശൈബാനി, മരണം ഹി. 287, അൽആഹാദു വൽ മസാനി 6/243).

(8) ബദർ പോരാളികൾക്ക്‌ പ്രത്യേകമായി സ്വഹാബിമാർ കൽപ്പിച്ചുനൽകിയ ആദരവിന്റെ ഏറ്റവും ഉദാത്തമായ ഒരു ഉദാഹരണമാണ്‌ അവരുടെ പേരിലുള്ള മയ്യിത്തു നിസ്കാരത്തിൽ സ്വീകരിക്കപ്പെട്ട സവിശേഷ രീതി. ഇമാം ബുർഹാനുദ്ദേ‍ീനുൽ ഹലബി(റ) എഴുതുന്നു: 'ബദർ പോരാളികളുടെ പേരിലുള്ള മയ്യിത്ത്‌ നിസ്കാരത്തിൽ സാധാരണ നിസ്കാരത്തേക്കാൾ ഒരു തക്ബീർ കൂടി വർധിപ്പിക്കുന്ന സമ്പ്രദായം സ്വീകരിക്കപ്പെട്ടിരുന്നു. അവരുടെ പ്രത്യേക മഹത്വം പ്രകാശിപ്പിക്കുവാനായി അഞ്ചു തക്ബീറുകൾ ചൊല്ലിയാണ്‌ മയ്യി ത്ത്‌ നിസ്കരിച്ചിരുന്നത്‌'(സീറത്തുൽ ഹലബിയ്യ 2/470). ഇമാം ഇബ്നു സഅദ്‌ (റ) രേഖപ്പെടുത്തുന്നു: 'ബദർ പോരാളികളിൽപ്പെട്ട സഹ്ലുബ്നു ഹുനൈഫ്‌(റ) വഫാത്തായപ്പോൾ അലി(റ)യാണ്‌ ജനാസ നിസ്കാരത്തിന്‌ നേതൃത്വം നൽകിയത്‌. അദ്ദേഹം അഞ്ച്‌ തക്ബീറുകൾ ചൊല്ലി. ആരോ ചോദിച്ചു: 'ഒരു തക്ബീർ അധികമായത്‌ എന്തുകൊണ്ടാണ്‌? 'അലി (റ) പറഞ്ഞു: 'ഇത്‌ സഹ്‌ ലുബ്നു ഹുനൈഫി(റ)ന്റെ ജനാസയാണ്‌. ബദ്ര് പോരാളിയാണദ്ദേഹം. പോരാളികൾക്കെല്ലാം അവരെല്ലാത്തവരെക്കാൾ കൂടുതൽ മഹത്വമുണ്ട്‌. ബദർ പോരാളികളുടെ വർധിച്ച പദവി നിങ്ങൾക്കു പഠിപ്പിച്ചുതരുവാൻ വേണ്ടിയാണ്‌ ഞാൻ ഒരു തക്ബീർ വർധിപ്പിച്ചതു' (ത്വബഖാതുൽ കുബ്‌റാ 3/472). ബദർ പോരാളികൾ ജീവിച്ചിരുന്ന കാലമത്രയും സമകാലീന മുസ്ലിംകൾ അളവറ്റ ബഹുമാനവും ആദരവും നൽകി അവരുടെ സ്ഥാന മഹത്വങ്ങൾ പ്രകാശിപ്പിക്കുകയുണ്ടായി. നബി(സ്വ)യുടെ കാലശേഷം വന്ന മുസ്ലിംകളെല്ലാവരും സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠ വ്യക്തികളായി ബദർ പോരാളികളെ പരിഗണിച്ചുപോന്നു. നിസ്കാരവേളകളിൽ ബദർ പോരാളികളിൽപ്പെട്ട ഒരാൾ സ്ഥലത്തുണ്ടെങ്കിൽ അവരെ മറികടന്ന്‌ ഇമാമത്ത്‌ പദവി സ്വീകരിക്കുവാൻ മറ്റാരും തയ്യാറായിരുന്നില്ല(ഇമാം മഹ്മൂട്‌ അൽ സമഖ്ശരി, മരണം ഹി. 538 അൽ ഫാഇഖ്‌ 2/105). പണ്ഢിതയായ ആഇശ(റ)യുടെ മുമ്പിൽ വെച്ച്‌ ഒരു മാതാവ്‌ സ്വന്തം മകനെ ശകാരിച്ചു. ഇതുകേട്ട ആഇശ(റ) കോപാകുലയായി ചോദിച്ചു. 'എന്താണിത്‌. അദ്ദേഹം ബദർ പോരാളിയല്ലേ. നിങ്ങളുടെ മകനാണെങ്കിൽ പോലും ബദർ പോരാളികളിൽ അദ്ദേഹം ഉൾപ്പെട്ടുപോയിരിക്കുന്നു. ഇനിമേലിൽ ഇത്‌ പറയരുത്‌' (ഇമാം സുയൂത്വി, തഫ്സീർ ദുർറുൽ മൻസ്വൂർ 6/148). പ്രമുഖ സ്വഹാബിയായ ഖാലിദുബ്നുൽ വലീദ്‌(റ) അബ്ദുറഹ്മാനുബ്നു ഔഫി(റ)നെ കുറിച്ച്‌ നബി(സ്വ)യോട്‌ പരാതിപ്പെട്ടു. നബി(സ്വ) പറഞ്ഞു: 'ഓ ഖാലിദ്‌. ബദർ പോരാളികളിൽപ്പെട്ട ഒരു മാന്യനെ നീ വിഷമിപ്പിക്കുകയാണോ? നീ മനസ്സിലാക്കുക. ഉഹ്ദ്‌ പർവതത്തോളം സ്വർണം നീ വ്യയം ചെയ്താൽ പോലും അന്ന്‌ ബദർ പോരാളികൾ ചെയ്ത പു ണ്യം നിനക്കു ചെയ്തു തീർക്കാനാകില്ല' (സ്വഹീഹ്‌ ഇബ്നു ഹിബ്ബാൻ 15/565 നമ്പർ 7091).

ഹജ്ജ്‌ വേളകളിലൊന്നിൽ തനിക്ക്‌ അപരിചിതമായ ഒരു മതവിധി മഹാ പണ്ഢിതനായ അബ്ദുല്ലാഹിബ്നു ഉമറി(റ)നെ ഒരാൾ കേൾപ്പിച്ചു. ആരാണിപ്പറഞ്ഞത്‌? ഇബ്നു ഉമർ(റ) ചോദിച്ചു. 'അബൂഹബ്ബ(റ)യാണത്‌' എന്ന മറുപടി കേട്ടപ്പോൾ ഇബ്നു ഉമർ പ്രതികരിച്ചു: 'അബൂഹബ്ബ പറഞ്ഞതാണോ? അദ്ദേഹം പറഞ്ഞത്‌ സത്യമായിരിക്കും. അദ്ദേഹം ബദർ പോരാ ളികളിൽപ്പെട്ട വ്യക്തിയാണ്‌'(ഇമാം ഫാക്കിഹി, അഖ്ബാറു മക്ക 4/297). മഹാത്മാ ക്കളായ ബദർ പോരാളികളുടെ മഹത്വവും അത്യുന്നത പദവിയും പിൽക്കാല മുസ്ലിംകളും അർഹമായി മനസ്സിലാക്കുകയുണ്ടായി. ഈ സമുദായത്തിന്റെ കാവൽഭടന്മാരായ മഹാപുരുഷന്മാരെ സ്നേഹിച്ചും ആദരിച്ചും അനുസ്മരിച്ചുമാണ്‌ ഓരോ തലമുറയും കടന്നുപോന്നത്‌. അവരുടെ ചരിത്രം പറയുന്നതും പെരുമ പ്രചരിപ്പിക്കുന്നതും പുണ്യകർമമായി ഈ സമുദായം ഗണിച്ചുവരുന്നു. അല്ലാഹു അനശ്വരത നൽകിയാദരിച്ച മഹദ്‌ വ്യക്തികളാണവർ. തിരുനബി(സ്വ) യുടെ ഉറ്റ കൂട്ടുകാർ. അതിനിർണായക ഘട്ടത്തിൽ ഈ സത്യമതത്തെ എല്ലാം സമർപ്പിച്ച്‌ പുഷ്ടിപ്പെടുത്തിയവർ. അവരുടെ അപദാനങ്ങൾ പാടിപ്പറഞ്ഞു പുകഴ്ത്തുന്നത്‌ സത്യവിശ്വാസികൾക്ക്‌ ഒഴിച്ചു നിർത്താനാകാത്തത്താണ്‌. സ്വഹീഹുൽ ബുഖാരിയിലെ ഒരു ഹദീസ്‌ ഇങ്ങനെ സംഗ്രഹിക്കാം: 'തിരുനബി(സ്വ) മദീനയിലെ ഒരു വീട്ടിൽ കല്യാണാഘോഷ ത്തിനെത്തുന്നു. അവിടെ ചില പെൺകുട്ടികൾ അപദാന ഗാനങ്ങൾ ആലപിച്ചുകൊണ്ടിരി ക്കയാണ്‌. ബദർ രക്തസാക്ഷികളെ പുകഴ്ത്തുന്ന ഗാനങ്ങളായിരുന്നു അത്‌. തിരുനബി(സ്വ) കടന്നുവന്നപ്പോൾ കുട്ടികളുടെ പ്രകീർത്തന ഗാന വിഷയം മാറി. സ്വാഭാവികമായും അവർ തിരുനബി(സ്വ)യെ പ്രകീർത്തിച്ചു പാടാൻ തുടങ്ങി. നബി(സ്വ) അവരോട്‌ പറഞ്ഞു: 'ഇത്‌ നിർത്തി നിങ്ങൾ മുമ്പ്‌ പാടിക്കൊണ്ടിരുന്നതു തന്നെ പാടുവീൻ' (സ്വഹീഹുൽ ബുഖാരി 4/1496 നമ്പർ 3779).

ഇസ്‌ലാമിക് ബുള്ളറ്റിൻ -ബദർ ദിനം /ലൈലത്തുൽ ഖദ്‌ർ

Tuesday, August 10, 2010

തറാവീഹ് : റമളാൻ കാമ്പയിൻ 2010 -ലഘുലേഖ (2)

എസ്.വൈ.എസ്.സംസ്ഥാന കമ്മിറ്റി റമളാൻ കാമ്പയിൻ 2010
വിശുദ്ധ റമളാ‍ൻ, വിശുദ്ധ ഖുർ‌ആൻ
ലഘുലേഖ-2- തറാവീഹ്
വായിക്കാൻ ഫുൾ സ്ക്രീൻ വ്യൂ ക്ലിക് ചെയ്യുക. ഡൌൺലോഡ് ചെയ്ത് മറ്റ് സഹോദർങ്ങൾക്ക് എത്തിക്കുക.

tharaveeh

വിശുദ്ധ റമളാൻ, വിശുദ്ധ ഖുർ‌ആൻ -കാമ്പയിൻ ലഘുലേഖ-1

എസ്.വൈ.എസ്.സംസ്ഥാന കമ്മിറ്റി റമളാൻ കാമ്പയിൻ 2010
വിശുദ്ധ റമളാ‍ൻ, വിശുദ്ധ ഖുർ‌ആൻ
ലഘുലേഖ-1- പരിശുദ്ധ ഖുർ‌ആൻ
ഫുൾ സ്ക്രീൻ വ്യൂ ക്ലിക് ചെയ്ത് വായിക്കുക

Ramadan_Leaflet_State_SYS

Saturday, August 07, 2010

റമദാൻ സ്പെഷ്യൽ


സ്പ്ഷ്യൽ ഫീച്ചർ -മുസ്‌ലിം‌പാത്ത്.കോം തയ്യാറാക്കിയത്
ആത്മ സംസ്കൃതിയുടെ ഉന്നത വിഹായസ്സിലേക്ക്‌ ചിറകടിച്ചുയരുകയാണു വിശ്വാസി. വർഷം പ്രതി ആവർത്തിച്ചു വരുന്ന വ്രത നാളുകൾ വിശ്വാസിയുടെ ജീവിതം നിഷ്കളങ്കവും ലക്ഷ്യാധിഷ്‌ ഠിതവുമാക്കുന്നു. വ്രതം ഒരു പരിചയാണെന്നാണ്‌ തിരുനബി(സ്വ) പറഞ്ഞത്‌. തന്റെ അടിമ ത്തവും വിനയവും പ്രകടിപ്പിക്കുന്നതിനു മുന്നിൽ വന്ന്‌ ചേരുന്ന പ്രതിബന്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും തടുക്കാനുള്ള പരിച. ധിക്കാരത്തിന്റെയും അനുസരണക്കേടിന്റെയും രാക്ഷസീയ മാർഗത്തിലേക്ക്‌ തന്നെ തകർത്തെറിയാൻ പ്രലോഭനങ്ങളുമായി വരുന്ന ദുശ്ശക്തി ക്കെതിരിലുള്ള ചെറുത്ത്‌ നിൽപിന്റെ പരിച.

ആത്മ നിയന്ത്രമാണ്‌ വ്രതം. പഞ്ചേന്ദ്രിയങ്ങളുടെ സ്വഛന്ദ വിഹാരത്തിനു നിയന്ത്രണം. ആന്തരികേന്ദ്രീയം മനുഷ്യനെ ഭരിക്കുന്ന ഒരപൂർവ്വ സംവിധാനം. കണ്ണും കാതും ഖൽബുമെല്ലാം അല്ലാഹുവിന്റെ മുന്നിൽ ചോദ്യം ചെയ്യപ്പെടുമെന്ന്‌ വിശുദ്ധ ഖുർആൻ താക്കീത്‌ നൽകുന്നുണ്ട്‌. ഇതറിയുന്ന വിശ്വാസി ജീവിതത്തിന്റെ അതിശ്രീഘ പ്രയാണത്തിനിടക്ക്‌ താനറിയാതെ വഴിമാറി നടക്കുന്നു. തുടർന്ന് വായിക്കുക


http://www.muslimpath.com/

Sunday, July 25, 2010

ബറാ‌അത്ത് രാവ്


ലൈലത്തുൽ ബറാ‌അ അഥവാ ബറാ‌അത്ത് രാവ് -വിശദാമായ ലേഖനങ്ങൾ വായിക്കുക ഇവിടെ ക്ലിക് ചെയ്യുക


>> ലൈലത്തുൽ ബറാഅ: താത്വിക വിശകലനം

>> ലൈലതുൽ ബറാഅത്ത്‌ ഹദീസുകളിൽ

>> ലൈലതുൽ ബറാഅത്ത്‌: എങ്ങനെ ആചരിക്കണം

>> ലൈലതുൽ ബറാഅത്ത്‌:പണ്ഢിതന്മാർ എന്തുപറയുന്നു?

>> ബറാഅത്ത്‌ നോമ്പും മൂന്നു യാസീനും

>>ബറാഅത്ത്‌ രാവിൽ ചൊല്ലേണ്ട ദിക്‌റുകളും ദുആകളുംwww.muslimpath.com


Thursday, July 22, 2010

ദീനുൽ ഇസ്‌ലാം കമ്പനി (പ്രൈവറ്റ്) ലിമിറ്റഡ്

ജമാ‌അത്തെ ഇസ്‌ലാമിയുടെ പിന്തിരിപ്പൻ ആശയങ്ങളെയും നയവ്യതിയാനങ്ങളെയും പറ്റി ,മറിയം ബിൻ‌ത് അഹ്‌മദിന്റെ ലേഖന പരമ്പര -രിസാല യിൽ പ്രസിദ്ധീകരിച്ചത് വായിക്കുക ..

ഫുൾ സ്ക്രീൻ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്ത് വായിക്കുക.

OpenPage_JIH

Saturday, July 17, 2010

ഫത്‌വ പുറപ്പെടുവിക്കും മുമ്പ്


യു.എ.ഇ യിലെ പള്ളികളിൽ 16-07-10 വെള്ളിയാഴ്ച നടന്ന ജുമുഅ ഖുതുബ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പ്. ഇമേജിൽ ക്ലിക് ചെയ്ത് വായിക്കുക

Friday, July 09, 2010

സമുദായത്തെ കവചമാക്കരുത് :എന്‍ എം സ്വാദിഖ് സഖാഫി

എന്‍ എം സ്വാദിഖ് സഖാഫി (SSF State President)
www.sirajnews.com
08-07-2010

അധ്യാപകന്റെ കൈ വെട്ടിയ സംഭവം, കേരളം പോലെയുള്ള സാമുദായിക സൗഹൃദം നിലനില്‍ക്കുന്നിടത്താകുമ്പോള്‍ അത്യധികം ഭീകരമാണെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. അധ്യാപകന്‍ ചെയ്തിട്ടുള്ളത് അതിഹീനമായ പ്രവൃത്തിയാണെന്നത് കൈവെട്ടലിനെ ന്യായീകരിക്കാന്‍ മതിയായ കാരണമല്ലെന്നു സാമാന്യബോധമുള്ള ആര്‍ക്കും അറിയാവുന്നതാണ്. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്‌ലാം മതത്തെയും ഹീനമായ വിധത്തില്‍ ദ്രോഹിക്കുകയായിരുന്നു, ചോദ്യക്കടലാസിലെ വിവാദ പരാമര്‍ശങ്ങളിലൂടെ ജോസഫ് ചെയ്തത്. എന്നിട്ടും കേരളീയ സാമൂഹിക പരിസരത്തെ വേറിട്ടു നിര്‍ത്തുന്ന ആരുറപ്പുള്ള സമുദായ സൗഹൃദാവസ്ഥയും മതസാമുദായിക നേതൃത്വത്തിന്റെ ഉണര്‍ന്നുള്ള പ്രവര്‍ത്തനവും ഒപ്പം സര്‍ക്കാറിന്റെ അവസരോചിതമായ ഇടപെടലും മൂലം പ്രത്യാഘാതങ്ങളൊന്നും ഉണ്ടാകാതെ സമാധാനന്തരീക്ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടയിലാണ് വളരെ ഞെട്ടലോടെ കേരളീയ സമൂഹം കൈ വെട്ടല്‍ സംഭവം കേള്‍ക്കുന്നത്. കൈ മാത്രമല്ല, കഴുത്തും കാലും വെട്ടിയിടുന്ന ക്രൂര ചെയ്തികള്‍ നമ്മുടെ കേരളത്തില്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. അത്തരം വാര്‍ത്തകളെ വായിച്ചു സങ്കടപ്പെടുകയും ധാര്‍മികരോഷം കൊള്ളുകയും ചെയ്യുന്നവരാണ് നാം. അതിനപ്പുറത്തുള്ള കാര്യങ്ങളെ നാം പോലീസുകാര്‍ക്കും കോടതിക്കും ഏല്‍പ്പിച്ചു കൊടുക്കുകയാണ് പതിവ്. എന്നാല്‍ ഇത് അല്‍പ്പം ബേജാറുള്ള സംഭവം തന്നെയാണ്. ഇസ്‌ലാമിന്റെ പ്രവാചകനെ ഇകഴ്ത്തിയതു കാരണം സസ്‌പെന്‍ഷനടക്കമുള്ള നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജോസഫിന്റെ കൈ വെട്ടിയിട്ടപ്പോള്‍ കേരളത്തില്‍ മുസ്‌ലിം, കൈസ്ത്രവ വര്‍ഗീയ ചേരിതിരിവ് വളരാന്‍ ഇടവരുത്തുമോ എന്ന ഭീതിയാണ് എല്ലാവരിലുമുണ്ടായത്. പ്രതീക്ഷക്കു വക നല്‍കിക്കൊണ്ട് മത സാമുദായിക സംഘടനകളും ആധികാരിക മുസ്‌ലിം നേതൃത്വവുമെല്ലാം ഇതിനെ ശക്തമായി അപലപിച്ചു രംഗത്തുവന്നു. ഇസ്‌ലാമിന്റെ നിയമ ശാസനകളും വിധിവിലക്കുകളും അറിയാവുന്നവര്‍ക്കൊന്നും ഇതിനെ ഒരു വിധത്തിലും ന്യായീകരിക്കേണ്ടതില്ലല്ലോ. മുഹമ്മദ് നബി(സ)യെ ദേഹോപദ്രവം വരുത്താനും വധിക്കാനും മുതിര്‍ന്ന സംഭവങ്ങള്‍ ഒന്നല്ല. പലതുണ്ട് ചരിത്രത്തില്‍. പ്രവാചകസ്‌നേഹത്തിന്റെ നിറകുടങ്ങളായിരുന്ന അനുചരന്മാര്‍ അവര്‍ക്കു അര്‍ഹിക്കുന്ന ശിക്ഷ നല്‍കേണ്ടതല്ലേ എന്ന് ചോദിച്ചപ്പോഴൊക്കെ അതെല്ലാം സര്‍വശക്തനായ അല്ലാഹുവിലേക്ക് വിടുകയാണ് വേണ്ടതെന്ന അധ്യാപനമാണ് മുഹമ്മദ് നബി (സ)നല്‍കിയത്. എന്നിരിക്കെ നൂറ്റാണ്ടുകള്‍ക്കുശേഷം ഇത്തരമൊരു ഹീനകൃത്യം നടന്നതിനെ പിന്തുടര്‍ന്ന് പക വീട്ടേണ്ട മതപരമായ ഒരു ആവശ്യവും മുസ്‌ലിംകള്‍ക്കില്ലെന്ന പോലെ അക്രമികളെ ന്യായീകരിക്കേണ്ട ഒരു ബാധ്യതയുമില്ല. എന്നല്ല ഇത്തരം അക്രമം പ്രവര്‍ത്തിച്ച കരങ്ങള്‍ പ്രവാചക നിന്ദ നടത്തിയ ജോസഫിന്റെ കരങ്ങളെ പോലെ തന്നെ പാപപങ്കിലമാണ്.

ജോസഫ് പ്രവാചക നിന്ദ നടത്തിയതിനാലാണെങ്കില്‍ അക്രമികള്‍ മതത്തെയും സമുദായത്തെയും അപകടപ്പെടുത്തുന്ന ക്രൂരതയാണ് നടത്തിയത്. അതുകൊണ്ട് തന്നെ യാതൊരു മുന്‍വിധിയുമില്ലാതെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ള മുസ്‌ലിം നേതൃത്വം നിഷ്പക്ഷമായി അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കാര്യം ഇതാണെന്നിരിക്കെ എന്‍ ഡി എഫ് പോലെയുള്ള ദുരൂഹമായ പശ്ചാത്തലത്തലമുള്ളവരുടെ നിക്ഷിപ്ത താത്പര്യത്തില്‍ ഇപ്പോള്‍ ചിലര്‍ 'മുസ്‌ലിം ഐക്യവേദി' തട്ടിപ്പടച്ചുണ്ടാക്കിയിരിക്കുന്നു . ആരാണ് പവിത്രമായ ഒരു ബാനറിനെ ഇകഴ്ത്തിക്കൊണ്ടു മുസ്‌ലിം സമുദായത്തിന്റെ പേര് ഉപയോഗിക്കാന്‍ ഇവര്‍ക്ക് അധികാരം നല്‍കിയത്? സമസ്തയടക്കമുള്ള പണ്ഡിത സംഘടനകളുടെതോ സാമുദായിക രാഷ്ട്രീയ പ്രസ്ഥാനമായ മുസ്‌ലിം ലീഗിന്റെയോ മറ്റു മുസ്‌ലിം മുഖ്യധാരാ പ്രസ്ഥാനങ്ങളുടെതോ ഒന്നിന്റെയും പിന്തുണയോ ഏതെങ്കിലും തരത്തിലുള്ള പ്രോത്സാഹനമോ ഇല്ലാതെയാണ് 'മുസ്‌ലിം ഐക്യവേദി'യുടെ പേരില്‍ ചിലര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മുസ്‌ലിം ഐക്യവേദിയും സൗഹൃദ വേദിയുമൊക്കെ കേരളത്തില്‍ പലപ്പോഴായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനൊക്കെ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ന്യായമായ കാരണങ്ങളുമുണ്ടായിരുന്നു. ഇപ്പോഴത്തെ മുസ്‌ലിം ഐക്യവേദി രംഗ പ്രവേശത്തിനു പിന്നില്‍ ആര്‍ക്കും അറിയാവുന്ന ചില സില്‍ബന്ധികളുടെതല്ലാതെ ആരുടെ പിന്തുണയാണുള്ളത്? എന്‍ ഡി എഫിനും പോപ്പുലര്‍ ഫ്രണ്ടിനും സംഘടിക്കാം. ന്യായമോ അന്യായമോ ആയ വാദങ്ങളുയര്‍ത്താം. എന്നാല്‍ ബാനര്‍ മാറ്റുന്നത് ഉചിതമായ നടപടിയല്ല. എന്നുമാത്രമല്ല അത് പ്രഹസനവുമാണ്. കുറ്റവാളികളെ പിടികൂടാനെന്ന പേരില്‍ നിരപരാധികളെ വേട്ടയാടുന്നുവെങ്കില്‍ പ്രഥമവും പ്രധാനവുമായി അത്തരം 'നിരപരാധി'കളെ സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്ക് പ്രവര്‍ത്തന ഇടം നല്‍കുന്ന സംഘടനകള്‍ക്കാണ്. അക്കൂട്ടത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഉണ്ടെങ്കില്‍ അവര്‍ അവരുടെ ബാനറിന് കീഴില്‍ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്യട്ടെ. സത്യമാണെന്നു ബോധ്യപ്പെട്ടാല്‍ നിരപരാധികളുടെ പരിരക്ഷക്കായി ആധികാരിക മുസ്‌ലിം നേതൃത്വം തന്നെ രംഗത്തിറങ്ങും. അതില്‍ അലംഭാവം കാട്ടുന്നവരല്ല കേരളത്തിലെ മുസ്‌ലിം നേതൃത്വം. പ്രഹസനങ്ങളിലൂടെ ഈ സമുദായത്തെ വേദനിപ്പിക്കാന്‍ ഇനിയും മുന്നോട്ടു വരുന്നത് നല്ല ഏര്‍പ്പാടല്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ അടിവേരുകള്‍ തേടി ആരും, പതിറ്റാണ്ടുകളായി പരസ്യമായി മതപ്രവര്‍ത്തനം നടത്തി വരുന്ന മുസ്‌ലിം സംഘടനകളുടെ ഓഫീസുകളിലോ നേതാക്കളുടെ വീടുകളിലോ എത്തുന്നില്ലല്ലോ. അവര്‍ക്ക് ഒളിവില്‍ പോകേണ്ടി വരുന്നില്ല. എന്തുകൊണ്ടാണ് തങ്ങളെ തേടി വരുന്നത് എന്ന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ആലോചിക്കുന്നത് നല്ലതാണ്. ചെരിഞ്ഞ മരത്തിലേക്കല്ലേ പാഞ്ഞ് കയറുകയെന്നാണ് ന്യായമെങ്കില്‍ എവിടെ നിന്നാണ്, എന്നു മുതലാണ് ഈ ചെരിവ് പ്രത്യക്ഷപ്പെട്ടതെന്ന് വിലയിരുത്താന്‍ നേതൃത്വം മുന്നോട്ടു വരണം. ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മര്യാദകള്‍ അംഗീകരിച്ചാല്‍ പോപ്പുലര്‍ ഫ്രണ്ടിനും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. അത് ഹനിക്കപ്പെടുമ്പോള്‍ ജനാധിപത്യ മര്യാദകള്‍ വെച്ചുപുലര്‍ത്തുന്ന എല്ലാ സംഘടനകളും ഒന്നിച്ചു പൊരുതും. പക്ഷേ വര്‍ഗീയത വളര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യത്തോടെ ഒരു പ്രസ്ഥാനവും ഇവിടെ വേരു പിടിക്കരുത്. അങ്ങനെ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവര്‍ ഒരിക്കലും മുസ്‌ലിം, ഹിന്ദു, ക്രൈസ്തവ ബാനര്‍ ദുരുപയോഗം ചെയ്യുകയുമരുത്

Tuesday, July 06, 2010

തീവ്രവാദം -ഇസ്‌ലാമിക വീക്ഷണത്തിൽ


തീവ്രവാദം എന്ന പദമർഥമാക്കുന്ന ഭീതിപ്പെടുത്തൽ തന്നെ അടിസ്ഥാനപരമായി ഇസ്ലാം നിരാകരിക്കുന്നതാണ്‌. ഇസ്ലാം ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരാദർശ വ്യവസ്ഥയാണ്‌. സമാധാനപരവും സുസ്ഥിതിപൂ ർണവുമായ ജീവിതാവകാശത്തിന്റെ മൗലികത ഇസ്ലാം അംഗീകരിക്കുന്നു. ജീവിക്കാനർഹതയുള്ള ഒരു ജീവിയുടെയും ജീവൻ അപഹരിക്കാനോ അപകടപ്പെടുത്താനോ പാടില്ല എന്ന ഇസ്ലാമിക പാഠം നാഗരിക സമൂഹത്തിലും പൊതുവെ അംഗീകാരമുള്ളതാണ്‌. അതിനാലാണ്‌ ശിക്ഷാ നിയമങ്ങളിൽ കൊലപാതകത്തിന്‌ കടുത്ത ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്‌. ക്രമസമാധാനം നിലനിർത്തുന്നതിനാവശ്യമായ നിർദേശങ്ങൾ ഇസ്ലാം സമർപിക്കുന്നു..
തുടർന്ന് വായിക്കുക>>


ഇസ്ലാമും വാളും

ഇസ്ലാം പ്രചരിച്ചതു വാളുകൊണ്ടാണെന്ന്‌ ഒരു പ്രചാരണം ഓറിയ ന്റലിസ്റ്റുകളിൽ ചിലർ ഉന്നയിച്ചിട്ടുണ്ട്‌. പിൽക്കാലത്ത്‌ ഇസ്ലാം വിരു ദ്ധതയുടെ മത്ത്‌ പിടിച്ചവർ അതേറ്റു പിടിക്കുകയും ചെയ്തിട്ടുണ്ട്‌. യഥാർഥത്തിൽ ചരിത്ര സത്യങ്ങളോട്‌ ക്രൂരമായ സമീപനമാണിത്‌. വസ്തുത അറിയാൻ ശ്രമിക്കാതെയോ മനഃപൂർവം വിസ്മരിച്ചോ ഉള്ള ഈ പ്രചാരണത്തിന്‌ പുതിയ സമൂഹത്തിൽ നിലനിൽപ്പില്ലാതാ യിട്ടുണ്ട്‌. എന്നാലും പഴയ പല്ലവിയിൽ മനഃസുഖം കാണുന്നവർ ഇത്‌ ഇടക്കിടെ ആവർത്തിക്കാറുണ്ട്‌.ലോകത്ത്‌ 20 ശതമാനത്തോളം വരുന്ന മുസ്ലിം ജനസംഖ്യയുടെ പിന്നിൽ വാളാണുണ്ടാ യിരുന്നത്‌ എന്ന പ്രചാരണം ഏറെ മൗഢ്യമാണ്‌.
തുടർന്ന് വായിക്കുക >>


ഇസ്ലാമും യുദ്ധവും

വിശുദ്ധ ഇസ്ലാമിലെ യുദ്ധ ചരിത്രവും നിയമങ്ങളും രണ്ട്‌ വിഭാഗം ആളുകൾ വ്യത്യസ്ത ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുണ്ട്‌. സമാധാനത്തിന്റെ മതമായ വിശുദ്ധ ഇസ്ലാമിനെയും അതിന്റെ പ്രചാരകരായ മുഹമ്മദ്‌ നബി(സ്വ) തങ്ങളെയും യുദ്ധവുമായി ബന്ധപ്പെടുത്തി വിരുദ്ധ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നവരാണ്‌ ഒരു വിഭാഗം. അതിതീക്ഷ്ണവും തിക്തവുമായ പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തിൽ അനിവാര്യമായ ധർമസമര ത്തിനുള്ള ഇസ്ലാമിന്റെ നിർദേശങ്ങളെയും പാഠങ്ങളെയും കേവലവും സ്വന്തവുമായ താൽപര്യ സംരക്ഷണത്തിനായി ദുരുപയോഗിക്കുന്നവരാണ്‌ മറ്റൊരു വിഭാഗം.
തുടർന്ന് വായിക്കുക >>

ശിക്ഷാനിയമങ്ങൾ

ഇസ്ലാമിലെ ശിക്ഷാ നിയമങ്ങളുടെ ആത്യന്തിക ലക്ഷ്യം സമാധാന സംസ്ഥാപനമാണ്‌. കൈക്കരുത്തും മെയ്ക്കരുത്തും ദുർമോഹവും അധമ വികാരവും അതിരുകടന്നുണ്ടായിത്തീരുന്ന അരുതായ്മകൾക്കെതിരെ ഫലപ്രദവും പ്രാ യോഗികവുമായ നടപടിക്രമങ്ങളാണിസ്ലാം നിർദേശിക്കുന്നത്‌. കുറ്റവാളികൾ സൃഷ്ടിക്കപ്പെട്ട ശേഷം അവർ ശിക്ഷിക്കപ്പെടുക എന്നതല്ല അതിന്റെ താൽപര്യം. മറിച്ച്‌ കുറ്റവാളികൾ ഇല്ലാതായിത്തീരണമെന്നാണതിന്റെ ലക്ഷ്യം. ഒരു കുറ്റത്തിന്‌ ലഭിക്കുന്ന ശിക്ഷയുടെ ലാളിത്യവും ഗൗരവവുമല്ല പ്രധാനം. സമകാല സമൂഹത്തിൽ അപമാനിതനാവുന്ന സാഹചര്യം ആത്മാഭിമാനികൾക്ക്‌ എങ്ങനെയാണ്‌ സഹിക്കാനാവുക.
തുടർന്ന് വായിക്കുക >>

തീവ്രവാദം പരിഹാരമല്ല

തീവ്രവാദികളും അതിനെ ന്യായീകരിക്കുന്നവരും ചില ലക്ഷ്യങ്ങളുന്നയിക്കാറുണ്ട്‌. അത്‌ സ്വീകാര്യത നേടാൻ പറ്റിയ അവസ്ഥയുള്ളതുമായി രിക്കും. പക്ഷേ, തീവ്രവാദപരമായ സമീപനങ്ങൾക്ക്‌ കാരണമായിപ്പറയുന്ന സാഹചര്യത്തെ അവസാനിപ്പിക്കാൻ ഇതുകൊണ്ട്‌ സാധിക്കാറില്ല എന്ന താണ്‌ ചരിത്രപാഠം. ഒരു പ്രശ്നത്തിന്റെ പരിഹാരത്തിനായി നടത്തുന്ന നടപടികൾ കാരണമായി ആ പ്രശ്നത്തിന്‌ പരിഹാരം ഉണ്ടാവുകയല്ല പതിവ്‌, മറിച്ച്‌ അതൊരു പുതിയ പ്രശ്നത്തിന്‌ കാരണമായിത്തീരുകയാണ്‌.

അന്തർദേശീയ-ദേശീയ-പ്രാദേശിക തലത്തിൽ ഉയർന്നുവന്ന തീവ്രവാദ പ്രവണതകളുടെ പരിണിതിയെന്തായിരുന്നുവേന്നത്‌ നമുക്കനുഭവ പാഠമാണ്‌. ഒരു സത്യവിശ്വാസിയെ സംബന്ധി ച്ചിടത്തോളം അവന്റെ പ്രവർത്തനങ്ങൾ അനുവദനീയതയുടെ വിശുദ്ധ പരിധിയിൽ വരേണ്ടതുണ്ട്‌. അതോടൊപ്പം അത്‌ ഗുണകരമായ ഫലം നൽകുന്നതുമാവണം. ഫലശൂന്യമായ പ്രവർത്തനം വിശ്വാസിക്കനുയോജ്യമല്ല എന്നിരിക്കെ അപായ സാധ്യതയുള്ള പ്രവർത്തനത്തിന്‌ വിശ്വാസിയെങ്ങനെയാണ്‌ തയ്യാറാവുക..Monday, June 28, 2010

മതവും രാഷ്ട്രീയവും പരസ്പരം ഇടപെടുമ്പോൾ


പ്രോഫ. ഓമാനൂർ മുഹമ്മദ്‌

മതം രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന്‌ രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയം മതത്തിൽ ഇടപെടരുതെന്ന്‌ മതനേതാക്കളും പറയാറുണ്ട്‌. കേരളത്തിൽ ഇത്‌ ഇപ്പോൾ ചൂടുള്ള ചർച്ചാവിഷയമായിട്ടുണ്ട്‌. ഇടതു മുന്നണി വിട്ട്‌ ജോസഫ്‌ ഗ്രൂപ്പ്‌ മാണികോൺഗ്രസിൽ ലയിച്ചതോടെ മതത്തിന്റെ രാഷ്ട്രീയ ഇടപെടലുകളെ മാർക്ക്സിസ്റ്റ്‌ പർട്ടി ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്‌. ഇരു കേരളകളെയും ഒന്നിപ്പിച്ചതു മെത്രാൻമാരുടെ മാധ്യസ്ഥതയിലാണെന്ന്‌ സി പി എം ആരോപിക്കുന്നു. രാഷ്ട്രീയ പാർട്ടികളെ ഒന്നിപ്പിക്കാനും ഭിന്നിപ്പിക്കാനും മതമേലധ്യക്ഷൻമാർ മെനക്കെടുന്നത്‌ മഹാ അപകടമാണെന്നാണ്‌ അവരുടെ പക്ഷം.

മതത്തെയും രാഷ്ട്രീയത്തെയും പരസ്പരം വേർതിരിക്കുന്ന ഒരതിർവരമ്പുണെ​‍്ടങ്കിൽ അത്‌ ലംഘിക്കപ്പെടാതെ ഇരുവിഭാഗത്തെയും എത്രത്തോളം സംരക്ഷിച്ച്‌ നിർത്താനാവുമെന്നത്‌ ചിന്തിക്കേണ്ട വിഷയമാണ്‌. മതം വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ കർമപദ്ധതികളാണ്‌. ലോകത്തിന്‌ ഒരു സ്രഷ്ടാവുണെ​‍്ടന്നും മനുഷ്യ ജീവിതം മരണത്തോടെ അവസാനിക്കുന്നില്ലെന്നും മതം പറയുന്നു. മരണത്തിന്‌ മുമ്പുള്ള ഈ ജീവിതത്തിൽ രാഷ്ട്രീയം ഉൾപ്പെടെയുള്ള മേഖലകളിൽ മനുഷ്യൻ ചെയ്ത നന്മ തിന്മകളെ തൂക്കി നോക്കി മരണാനന്തര ജീവിതത്തിൽ ശിക്ഷാ-രക്ഷകൾ വിധിക്കപ്പെടുമെന്നാണ്‌ പ്രധാന മതങ്ങളുടെ വിശ്വാസം. ഈ വിശ്വാസം വെച്ചുപുലർത്തുന്നുണെ​‍്ടന്നുവെച്ച്‌ ഈ ലോകജീവിതത്തെ വിശ്വാസികൾ വിട്ടുകളയുന്നില്ല. ഇവിടുത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെല്ലാം മതം മനുഷ്യന്‌ നിയാമകനിർദേശങ്ങൾ നൽകുകയും മതവിശ്വാസികൾ അത്തരം മണ്ഡലങ്ങളിൽ പ്രവർത്തിച്ചുവരികയും ചെയ്യുന്നുണ്ട്‌. മതവിശ്വാസങ്ങളും നിയമങ്ങളും മനുഷ്യനിർമിതമല്ലെന്നും സ്രഷ്ടാവിൽ നിന്ന്‌ നിയുക്തരായ പ്രവാചകൻമാർ നൽകുന്നതാണെന്നും ഇസ്ലാം പറയുന്നു.

എന്നാൽ രാഷ്ട്രം മനുഷ്യൻ പണിത ഏറ്റവും വലുതും ബലിഷ്ഠവുമായ സാമൂഹിക സ്ഥാപനമാണ്‌. പരമാധികാരമുള്ള ഒരു ഭരണകൂടത്തിന്‌ കീഴിൽ ഒരു നിശ്ചിത ഭൂവിഭാഗത്തിൽ താമസിക്കുന്ന ഒരു കൂട്ടം ജനതക്കാണ്‌ രാഷ്ട്രം എന്നു പറയുന്നത്‌. മനുഷ്യൻ അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഉണ്ടാക്കുന്ന മറ്റേത്‌ സംഘടനയെയും പോലെ രാഷ്ട്രവും ഒരു സംഘടനയാണ്‌. രാഷ്ട്രത്തെ ബാധിക്കുന്ന പ്രവർത്തനങ്ങളാണ്‌ രാഷ്ട്രീയം. ഒരാൾ ദൈവത്തിലും പരലോകത്തിലും വിശ്വസിക്കുന്നുവേന്ന്‌ വെച്ച്‌ അയാൾക്ക്‌ രാഷ്ട്രീയം പാടില്ലെന്ന്‌ പറയാൻ പറ്റില്ല. നാസ്തികർ രാഷ്ട്രീയം കൈകാര്യം ചെയ്യുക, മതവിശ്വാസികളും മതാധ്യക്ഷന്മാരും ജപവും ആരാധനകളുമായി കഴിയട്ടെ എന്നാരും പറയുമെന്ന്‌ തോന്നുന്നില്ല. ഒരു ജനാധിപത്യ രാജ്യത്ത്‌ ജീവിക്കുന്ന മിക്ക പൗരന്മാർക്കും രാഷ്ട്രീയം കാണും. അയാൾ ഏതെങ്കിലും പാർട്ടിയിൽ അംഗത്വം എടുത്തില്ലെങ്കിലും ഏതെങ്കിലും ഒരു കക്ഷിയോട്‌ കൂടുതൽ കൂറും അടുപ്പവും കാണും.

രാഷ്ട്രമാണ്‌ മതം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിധികർത്താവ്‌. രാഷ്ട്രീയക്കാരോടും പാർട്ടികളോടും മതത്തിൽ ഇടപെടരുതെന്ന്‌ പറയാം. രാഷ്ട്രത്തോട്‌ അങ്ങനെ പറയാൻ പറ്റില്ല. മതത്തിന്റെ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ഇടപെടലുകൾ രാഷ്ട്രം നടത്താൻ പാടില്ലെന്നേ പറയാൻ പറ്റൂ. ഹജ്ജിന്‌ പോകുന്നതിലും സബ്സിഡി നൽകുന്നതിലും പള്ളി പണിയുന്നതിലുമൊക്കെ രാഷ്ട്രത്തിന്റെ ഇടപെടലുകളുണ്ടല്ലോ. മതനിയമങ്ങൾ നടപ്പിലാക്കാനും സംരക്ഷിക്കാനുമൊക്കെ എക്സിക്യൂട്ടീവും ജുഡീഷ്യറിയുമൊക്കെ ഇടപെടാറുണ്ട്‌. ഒരു ബഹുമത രാജ്യമായ ഇന്ത്യയിൽ മതം രാഷ്ട്രീയത്തിൽ ഇടപെടരുതെന്നാണ്‌ ഭരണഘടന അനുശാസിക്കുന്നത്‌. ഒരു മതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും അവ അംഗീകരിക്കാത്ത മറ്റു മതക്കാരുടെ മേൽ നിയമമാക്കി അടിച്ചേൽപ്പിക്കില്ലെന്നതാണ്‌ ഇതുകൊണ്ട്‌ പ്രധാനമായും ഉദ്ദേശിക്കുന്നത്‌. ഏതെങ്കിലും ഒരു മതത്തിന്റെ ആചാരങ്ങൾക്ക്‌ രാഷ്ട്ര പ്രവർത്തനങ്ങളിൽ പ്രത്യേക പരിഗണന കൊടുക്കില്ലെന്നർഥം. മുസ്ലിംകൾ പൊട്ട്‌ തൊടണമെന്നോ ഹിന്ദുക്കൾ നിസ്കരിക്കണമെന്നോ രാഷ്ട്രം കൽപ്പിക്കില്ല. ഇതുപോലെത്തെന്നെ ഒരു ഹൈന്ദവ വിശ്വാസി ക്ഷേത്രത്തിൽ പോയില്ലെങ്കിലും മുസ്ലിം റമസാൻ വ്രതം അനുഷ്ഠിച്ചില്ലെങ്കിലും രാഷ്ട്രം പൗരനെ ചോദ്യം ചെയ്യില്ല. രാഷ്ട്രം മതത്തിൽ ഇടപെടുന്നില്ലെന്നാണ്‌ ഇത്‌ അർഥമാക്കുന്നത്‌. എന്നാൽ മുസ്ലിംകൾ ആരാധനയുടെ പേരിൽ പള്ളിയിൽ സംഘർഷത്തിലേർപ്പെട്ടാൽ ക്രമസമാധാനത്തിന്‌ സർക്കാർ ഇടപെടും. ഇതിനെ രാഷ്ട്രം മതത്തിലിടപെടന്നതായി ചിത്രീകരിക്കില്ല.

രാഷ്ട്രീയ പ്രവർത്തനങ്ങൾ മനുഷ്യന്റെ ഭൗതിക പുരോഗതി ലക്ഷ്യമാക്കിയുള്ളതാണ്‌. ഇസ്ലാമിനെക്കുറിച്ച്‌ പറയുകയാണെങ്കിൽ ഭൗതിക പരോഗതിക്ക്‌ വേണ്ടിയുള്ള പ്രവർത്തനങ്ങൾ മതപ്രവർത്തനങ്ങൾ തന്നെയാണ്‌. ആളുകളുടെ പട്ടിണിയകറ്റുന്നതും അവർക്ക്‌ വീട്‌ വെച്ചുകൊടുക്കുന്നതും വൃക്ഷത്തൈ നടുന്നതും പരിസ്ഥിതി സംരക്ഷണവും റോഡുണ്ടാക്കുന്നതും വ്യവസായ സ്ഥാപനങ്ങളുണ്ടാക്കുന്നതുമൊക്കെ മതപ്രവർത്തനങ്ങൾ തന്നെയാണ്‌. ഈ പ്രവർത്തനങ്ങളിലൊക്കെ മനുഷ്യരുടെ ഉദ്ദേശ്യലക്ഷ്യയങ്ങളും പ്രവർത്തന രീതികളും പരലോകത്ത്‌ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നതാണ്‌ മതവിശ്വാസം. ഖുർആനിൽ ഒരു കൊച്ചു അധ്യായമുണ്ട്‌. അതിലെ പ്രമേയം ഇങ്ങനെ സംഗ്രഹിക്കാം. അല്ലാഹു നബിയോട്‌ ചോദിക്കുന്നു"മതനിഷേധിയെ താങ്കൾ കണ്ടിട്ടുണേ​‍്ടാ? അനാഥയെ ആട്ടിയകറ്റുന്നവനും അഗതിക്ക്‌ ആഹാരം നൽകാൻ പ്രേരിപ്പിക്കാത്തവനുമാണ്‌ അവൻ.... ആളുകൾക്ക്‌ ചില്ലറ ഉപകാരങ്ങൾ പോലും ചെയ്യാൻ കൂട്ടാക്കാത്തവനാണ്‌ അവൻ'. രാഷ്ട്രീയക്കാർ ചെയ്യുന്ന അല്ലെങ്കിൽ ചെയ്യുന്നെന്ന്‌ നടിക്കുന്ന പ്രവർത്തനങ്ങളാണ്‌ ഇവിടെ മതമായി വിവരിച്ചിട്ടുള്ളത്‌. അപ്പോൾ രാഷ്ട്രീയക്കാർ രാഷ്ട്രീയ പ്രവർത്തനമാണെന്ന്‌ പറയുന്ന പല കാര്യങ്ങളും ഇസ്ലാമിക വീക്ഷണത്തിൽ മതപ്രവർത്തനങ്ങൾ തന്നെയാണ്‌.

മതമില്ലാത്ത രാഷ്ട്രീയമാണ്‌ അപകടകരം. പരലോക വിശ്വാസമില്ലാത്ത രാഷ്ട്രീയക്കാരന്‌ സർക്കാറിനെയും സമൂഹത്തെയുമൊഴിച്ച്‌ ഒന്നും പേടിക്കാനില്ല. അവരുടെ കണ്ണ്‌ വെട്ടിക്കാൻ കഴിയുന്ന സാഹചര്യം അവൻ മുതലാക്കിയെന്നുവരും. ഒരു യഥാർഥ ദൈവവിശ്വാസിക്ക്‌ ആരും കണ്ടില്ലെങ്കിലും പടച്ചവൻ കാണുമെന്ന പേടിയുണ്ടാകും. അവൻ അഴിമതിക്കും അനീതിക്കും കൂട്ട്‌ നിൽക്കുകയില്ല. രാഷ്ട്രീയക്കാർക്കിടയിൽ അഴിമതി വീരൻമാർ വിരാജിക്കുന്നത്‌ ദൈവഭയം ഇല്ലാത്തത്‌ കൊണ്ടാണ്‌. മതവിശ്വാസികളാണെന്ന്‌ പറയുന്നവർ അഴിമതിക്കാരാണെങ്കിൽ അവരുടെ വിശ്വാസം പൂർണമല്ല എന്നാണ്‌ മനസ്സിലാക്കേണ്ടത്‌.

മതമേലധ്യക്ഷൻമാർ മതസംഘടനകളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്‌ കൊണ്ട ​‍്‌ അവ ർക്ക്‌ രാഷ​‍്ര്ട്ടീയ പ്രവർത്തനങ്ങൾക്ക്‌ സമയം കാണില്ല. ഭൗതികമായ പ്രൗഢിയും പ്രതാപവും ഭക്തരായ പണ്ഡിതൻമാർ ലക്ഷ്യമിടാറില്ല. മതനേതാക്കളായതുകൊണ്ട്‌ രാഷ്ട്രീയം അവർക്ക്‌ വിലക്കപ്പെട്ട കനിയാണെന്ന്‌ കരുതേണ്ടതില്ല. തങ്ങളുടെ സംഘടനയിൽ പല രാഷ്ട്രീയക്കാരും ഉള്ളതുകൊണ്ട്‌ അവർ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക്‌ വേണ്ടി വക്കാലത്ത്‌ പിടിക്കാറില്ല. സുഗമമായ മതപ്രവർത്തനങ്ങൾക്ക്‌ സഹായകമായ നിലപാട്‌ സ്വീകരിക്കുന്ന പാർട്ടിയെയോ പാർട്ടികളെയോ മുന്നണികളെയോ അവരും സഹായിക്കുമെന്നതായിരിക്കും അവരുടെ രാഷ്ട്രീയ നിലപാട്‌. കത്തോലിക്കാ സഭ സാമൂഹികാടിത്തറയുള്ള മതസഭയാണ്‌. ഇടവകയിലെ പ്രീസ്റ്റ്‌ തൊട്ട്‌ ആഗോളാടിസ്ഥാനത്തിൽ പോപ്പ്‌ വരെയുള്ള പൗരോഹിത്യ നേതൃത്വമാണ്‌ അവരെ നയിക്കുന്നത്‌. ഭിന്നിച്ച്‌ കഴിയുന്ന ജോസഫിനെയും മാണിയെയും ഒന്നിപ്പിക്കാൻ ബിഷപ്പുമാർ ഇടപെട്ടിട്ടുണെ​‍്ടങ്കിൽ അത്‌ അവരെ സംബന്ധിച്ചിടത്തോളം മതസേവനമാണ്‌. അതിൽ വേവലാതിപ്പെട്ടിട്ട്‌ കാര്യമില്ല.

സിറാജ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്

Sunday, May 02, 2010

സമ്മർലൈൻ-ഏപ്രിൽ 2010

2010 അവധിക്കാലത്ത് മലപ്പുറം മ‌അ‌ദിനുസ്സഖാഫത്തിൽ ഇസ്‌ലാമിയ്യയിൽ സംഘടിപ്പിച്ച മ‌അദിൻ സമ്മർ ഫെസ്റ്റ് ക്യാമ്പിന്റെ ഏപ്രിൽ സ്ട്രീമിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ സൃഷ്ടികൾ.. സമ്മർലൈൻ മാഗസിൻ www.mahdinonline.com


SummerLine

Wednesday, April 28, 2010

Go Kiss the World !


A Thought provoking worth to read ..dont miss it

Go Kiss the World
ഇത് അയച്ച് തന്ന സുഹൃത്തിനു നന്ദി

Tuesday, April 27, 2010

പണം കൊടുത്തു വാങ്ങുന്ന തടവറകൾ


എന്തെങ്കിലും മരുന്നുണ്ടോടാ... ഒരു വറ്റിറക്കാന്‍ വയ്യ.''"അടുത്തിടെ ടെന്‍ഷന്‍ വല്ലതുമുണ്ടോ?'' ബന്ധു തെല്ലൊന്ന് ആലോചിച്ചു.


"എനിക്കെന്ത് ടെന്‍ഷന്‍... കാര്യങ്ങളൊക്കെ നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ ഭംഗിയായി നടക്കുന്നുണ്ട്.''


"എന്നാല്‍ ഇത്തിരി കരിനെച്ചിയിലയിട്ട് ചൂടാക്കിയ വെള്ളം കുടിക്ക്. പുണ്ണ് മൂന്ന് ദിവസം കൊണ്ട് ഭേദാവും.''


അന്നു രാത്രി. രണ്ടു മണി കഴിഞ്ഞു കാണും. ഒരു ഫോണ്‍ കോള്‍. നമ്പര്‍ ബന്ധുവിന്റേതാണ്. ഉറക്കം പോയ പ്രാക്കുകളോടെ എടുത്തു.


"ഉറക്കം വരുന്നില്ലെടാ...''


"എന്തുപറ്റി''.


"വല്ലാത്തൊരു ടെന്‍ഷന്‍''


"എന്താ പ്രത്യേകിച്ച് ടെന്‍ഷനു കാരണം.''


"കാര്യങ്ങളൊക്കെ നമ്മള്‍ വിചാരിച്ചതിനേക്കാള്‍ ഭംഗിയായി നടക്കുന്നു. നമ്മള്‍ രക്ഷപ്പെടാന്‍ പോകുകയാ.''


"അപ്പോ സുഖമായി ഉറങ്ങുകയല്ലേ വേണ്ടത്?''


=======പണം കൊടുത്തു വാങ്ങുന്ന തടവറകൾ എന്ന തലക്കെട്ടിൽ കെ.എം. മുസ്ത്ഫ് എഴുതിയ ലേഖനത്തിലെ , ഒരു നെറ്റ്‌വർക് ബിസിനസുകാരൻ എന്ന സബ് ടൈറ്റിലിലെ ചില വരികളാണിത്.


വായിച്ചിരിക്കേണ്ട ലേഖനം

രിസാല ഓൺലൈൻ പ്രസിദ്ധീകരിച്ചത് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക


അഭിപ്രായങ്ങൾ അറിയിക്കുക


ലേഖകന്റെ ബ്ലോഗ് തുഴയും തോണിയുംMonday, April 26, 2010

ശൈഖ് അഹ്‌മദുൽ കബീർ രിഫാഈ (റ)


ശൈഖ് അഹ്‌മദുൽ കബീർ രിഫാഈ (റ) ദിനത്തോടനുബന്ധിച്ച് മുസ്‌ലിം‌പാത്ത്.കോം പ്രസിദ്ധീകരിച്ച് വിശദമായ ലേഖനങ്ങൾ വായിക്കുക. ഇവിടെ ക്ലിക് ചെയ്ത് വായിക്കാം


http://www.muslimpath.com/rifaie/index.php?ID=r1001

Monday, April 19, 2010

ഒരു മൊബൈൽഫോണിന്റ് മനുഷ്യ വില !


മൊബൈൽ ഫോൺ വിപണിയുടെ പിന്നാമ്പുറത്തെ മനുഷ്യ-പ്രകൃതി ചൂഷണത്തിന്റെ കഥ സിറാജ് ദിന പത്രം പ്രസിദ്ധീകരിച്ച ലേഖനം. wwww.sirajnews.com
ഒരു മൊബൈൽഫോണിന്റെ മനുഷ്യ വില എന്താണ് ?


Mobile Phone

Sunday, April 18, 2010

Interview with A.P Usthad : The Visionary

ശൈഖുനാ ഖമറുൽ ഉലമ കാന്തപുരം അബൂബക്കർ മുസ്‌ലിയാരുമായി www.coastaldigest.com നടത്തിയ വിശദമായ അഭിമുഖം വായിക്കുക.

When luminaries from the Beary community had gathered on the second day of the World Beary convention organised by the Beary Cultural Forum, Dubai, a prominent non Beary personality stole the limelight all the way. It was none other than the reverend Shaik Abubakkar Ahmad or the more familiar A P Usthad. The reason for his presence over there and the kind of respect and admiration he received is rather simple. He is the one of the tallest figures in the line of Islamic scholars and social reformers among the present day Muslims in India. A large section of Mangalorean Muslims have always held him in such high esteem that every major religious and social gathering would crave for his luminous presence . No wonder he was accorded the much deserved red carpet welcome at the World Beary Meet.

Scores of eminent Islamic scholars have lived dearer to hearts of Muslims in India over the centuries, but very few have achieved the distinction that AP Usthad was able to achieve in a short span of time. In addition to being a highly revered and competent Islamic scholar of our times, he has been greatly acclaimed for his vision, leadership qualities in the field of Islamic and General Education, and social reforms among Muslims in India.
Excerpts from the interview taken by Coastaldigest team with A P Usthad during the World Beary Convention :
---------
-------
What do you say about the practice of dowry system among Muslims?

Usthad: Dowry system is a menace to the Islamic society. It must be eradicated. We have organized many campaigns against it and many more are planned in the coming years. Each year the outgoing students and Moulvis of the Markaz pledge against the dowry system and vow to work against the dowry system.

-------
------

മുഴുവനായി വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

http://www.coastaldigest.com/

Monday, April 12, 2010

തിരുനബിയുടെ സ്നേഹ പ്രപഞ്ചംസ്നേഹം അമൂല്യമാണ്; പ്രപഞ്ചത്തോളം വിശാലവും. വിവിധ തട്ടുകളിലും പാര്‍ശ്വങ്ങളിലുമായി സംവിധാനിക്കപ്പെട്ട മാനവിക സമൂഹത്തെ പരസ്പരം കൂട്ടിയിണക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന ശക്തിയാണ് സ്നേഹം. ജീവിതത്തില്‍ ഭൌതികമായ സൌകര്യങ്ങളുടെ പരകോടിയിലെത്തിയവര്‍ക്കും അവശതകളാല്‍ പ്രാന്തവത്കരിക്കപ്പെട്ടവര്‍ക്കും ഒരുപോലെ ആവശ്യമുള്ളതും ഒഴിച്ചുകൂടാനാവാത്തതും ദാഹജലം പോലെ ജീവിതപ്രധാനവുമാണ് സ്നേഹം. മനുഷ്യ സമൂഹത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വിലയും മൂല്യവും നല്‍കപ്പെട്ടുപോന്ന അമൃത് കൂടിയാണ് സ്നേഹം.


ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് മാനവിക സമൂഹത്തിന്റെ ഉന്നമനത്തിനും വികാസത്തിനും വേണ്ടി നിയുക്തരായ പുണ്യറസൂല്‍ മുഹമ്മദ് നബി മഹത്തരമായ ഈ സ്നേഹമാണ് പകര്‍ന്നു നല്‍കിയത്. തിരുനബിയുടെ ജീവിതം സ്നേഹ വിപ്ളവത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവപാഠമാണ് നമുക്കു നല്‍കുന്നത്
തിരുനബിയുടെ സ്നേഹ പ്രപഞ്ചം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ലേഖനം
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക


രിസാല ഓണലൈനിൽ പ്രസിദ്ധീ‍കരിച്ചത്

Wednesday, April 07, 2010

ബുർ‌ദ -മലയാള വിവർത്തനം

ലോക പ്രശസ്ത പ്രവാചക കീർത്തന കാവ്യം ബുർദ യുടെ മലയാള വിവർത്തനം
ഹിദായ ദ‌അവാ കോളേജ് പാലാഴി പ്രസിദ്ധീകരണം

വെബിനു വേണ്ടി ടൈപ്പ്ചെയ്ത് തയ്യാറാക്കിയത് ഇസ്‌ലാം കേരള www.islamkerala.com

click here to read


Burdha_vivarthanam

Thursday, April 01, 2010

കാശ്‌മീരിലെന്താ കാന്തപുരത്തിനുള്ളത് !!! ?


കാന്തപുരത്തിന് കാശ്‌മീരിലെന്ത് എന്ന് സംശയാസ്പദമായി ചോദ്യങ്ങൾ ഉന്നയിക്കുകയും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്കായി...
കാശ്‌മീർ ജനതയോട് കാന്തപുരം നടത്തിയ ദേശസ്നേഹപരവും, ഭീകര വിരുദ്ധവും , ഇസ്‌ലാമിന്റെ സമാധാന സന്ദേശങ്ങൾ വെട്ടിത്തുറന്ന് പ്രഖ്യാപിക്കുന്നതുമായ പ്രഭഷണത്തിന്റെ വീഡിയോ കൂടി ഇതിൽ അറ്റാച്ച് ചെയ്യുന്നു.

കാശ്‌മീരിലെന്താ കാന്തപുരത്തിനുള്ളത് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.
തയ്യാറാക്കിയത് ഇസ്‌ലാം കേരള.കോം


കൂടുതൽ വായനയ്ക്ക് സന്ദർശിക്കുക കാന്തപുരം.കോം

Wednesday, March 31, 2010

മുന്‍വിധികള്‍ക്കെതിരായ അന്വേഷണങ്ങള്‍ -അജയ് പി മങ്ങാട്


ഇസ്‌ലാമും ഇസ്‌ലാമിക സംസ്കാരവും പൊതുസമൂ‍ഹത്തിന്റെ ഭാഗമായിരിക്കേ, പ്രവാചകനെ തിരശ്ശീലക്ക് പിന്നിലേക്ക് മാറ്റി നിർത്താനാവില്ല. ഈ സാഹചര്യത്തിലാണ് മത പണ്ഡിതന്മാരുടേതല്ലാത്ത ,മുസ്‌ലിം സ്രോതസ്സുകളിൽ നിന്നല്ലാത്ത പ്രവാചക ജിവ ചരിത്രങ്ങൾ പ്രസക്തമാവുന്നത്. വിശ്വാസിക്ക് മാത്രമല്ല അവിശ്വാസിക്കും പ്രവാചക ജീവിതം പ്രചോദകമാകുന്നതിന് ഈ ജീവ ചരിത്രങ്ങൾ ഇടയാക്കും. നമ്മുടെ കാലത്തിന്റെ വ്യഥകളെയും ഭീതികളെയും അഭിമുഖീകരിക്കാനുള്ള ധാർമ്മിക ധൈഷണിക ശക്തി പകരാൻ പ്രവാചകസ്മരണയ്ക്കാകുമെന്ന ബോധ്യം ഇത്തരം ജീവ ചരിത്ര പഠനങ്ങളെ സ്വർത്ഥകമാക്കുന്നു.


വാ‍യിക്കുക മുൻ വിധികളില്ലാതെ


മുസ്ലിം സ്രോതസ്സുകളില്‍നിന്നല്ലാത്ത പ്രവാചക ജീവചരിത്ര രചനകളെക്കുറിച്ച് ഒരു പഠനം.
ഗൾഫ് രിസാല ‘മുത്ത് നബി’ സ്പെഷ്യൽ പതിപ്പിൽ നിന്ന്

മുന്‍വിധികള്‍ക്കെതിരായ അന്വേഷണങ്ങള്‍
അജയ് പി മങ്ങാട്


വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

http://www.risalaonline.com/

Wednesday, March 24, 2010

ജീലാനി ദിനം -ഫീച്ചർ


ഖുതുബുൽ അഖ്ത്വാബ്‌ ഗൗസുൽ അഅ​‍്ലം ശൈഖ്‌ മുഹ്‌യിദ്ദേ‍ീൻ അബ്ദുൽ ഖാദിർ ജീലാണീ (ഖ:സി) തങ്ങളുടെ ചരമദിനം മുസ്ലിംലോകം ആചരിക്കുകയാണ്‌. പ്രവാചകർ(സ്വ)ക്കും സ്വഹാബത്തിനും ഉത്തമ നൂറ്റാണ്ടിൽ തന്നെ ജീവിച്ച നാലു മദ്‌ഹബിന്റെ ഇമാമുകൾക്കും ശേഷം ഇസ്ലാമികളോകം കണ്ടണ്ട മഹോന്നതനായ വ്യക്തിയെന്ന നിലക്ക്‌ ശൈഖ്‌ ജീലാനി(റ)യെ നാം ആദരിക്കുന്നു. ആദരവിന്റെ ഭാഗമാണ്‌ ജന്മദിനാഘോഷവും ചരമദിനാചരണവുമൊക്കെ. പരിശുദ്ധമായ ജീവിതവും ലൗകികവിരക്തിയും കർശനമായ ആത്മനിയന്ത്രണവും സ്വയം സമർപ്പണവും കൊണ്ടണ്ട്‌ ഔന്നത്യം നേടിയവരാണ്‌ ഔലിയാക്കൾ.ലേഖനങ്ങൾ ഇവിടെ വായിക്കാം
Sunday, March 21, 2010

പ്രവാചകരെ പുല്കുമ്പോൾ (സി.രാധാകൃഷണൻ)മൂന്നുകാലിലാണ് മനുഷ്യന്‍ജീവിക്കുന്നത് എന്നു പറയാറുണ്ട്. ആത്മീയത, കല, ശാസ്ത്രം എന്നിവയാണവ. ഇവ മൂന്നും തമ്മില്‍ ഒരു വൈരുദ്ധ്യവുമില്ല. എന്നല്ല, ഇവ മൂന്നും കൂടി മേളിച്ചാലേ ജീവിതം സാധ്യമാകൂ. നാമെന്താണെന്നും എവിടെയാണെന്നും അറിയാന്‍ സഹായിക്കുന്നത് ആത്മീയതയാണ്. ജീവിതത്തിന്റെ രസം അറിയാന്‍ കല സഹായിക്കുന്നു. ലോകം എങ്ങനെയാണെന്നും അതിനെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നും മനസ്സിലാക്കിത്തരുന്നത് ശാസ്ത്രമാണ്. ഇത് മൂന്നും കൂടി കൂടിച്ചേര്‍ന്നതാണ് ജീവിതം. ഭൌതികവസ്തുക്കളില്ലാതെ നമുക്ക് ജീവിക്കാനാവില്ല. അവയെ ഉപയോഗിക്കുന്നതിനുള്ള വിദ്യയാണല്ലോ ശാസ്ത്രം. അതിനാല്‍ ശാസ്ത്രമില്ലാതെ നമുക്ക് ജീവിക്കാനാവില്ല. നമുക്ക് കലകളില്ലാതെയും ജീവിക്കാനാവില്ല. മനുഷ്യന്റെ ആവിഷ്കാരത്തിന്റെ വഴിയാണത്. അതുപോലെ തന്നെയാണ് ആത്മീയതയും. നാമാരാണെന്നറിയാന്‍, എവിടെയാണ് നില്‍ക്കുന്നത് എന്നറിയാന്‍ ആത്മീയത അനിവാര്യമാണ്. ചുരുക്കത്തില്‍ എവിടെയാണ് നില്‍ക്കുന്നതെന്നറിയാന്‍ ജീവസന്ധാരണത്തിന്റെ വഴിയേതെന്നറിയാന്‍, ജീവിതത്തിന്റെ രസം എന്താണെന്നറിയാന്‍ ആത്മീയതയും കലയും ശാസ്ത്രവും ചേര്‍ന്നുനിന്നേ പറ്റൂ.

മുഹമ്മദ് നബി ഇസ്ലാമിന്റെ പ്രവാചകനാണ്. അദ്ദേഹത്തിനു പറയാനുണ്ടായിരുന്ന കാര്യങ്ങളെല്ലാം കൃത്യമായി പറഞ്ഞുവച്ചിട്ടുണ്ട്. പ്രവാചകമതങ്ങളില്‍, പ്രവാചകന്റെ വാക്കുകള്‍ ദൈവത്തിന്റെ അംഗീകാരമുള്ള വാക്കുകളായിട്ടാണല്ലോ വരിക. ആ അര്‍ത്ഥത്തില്‍ പ്രവാചക വചനങ്ങളെ ആത്യന്തിക ന•യുടെ അവതരണം എന്ന രീതിയിലാണ് കാണേണ്ടത്. അദ്ദേഹത്തിന്റേതായി അറിയപ്പെടുന്ന വാക്കുകള്‍ക്കൊന്നും ഒരു കുഴപ്പവുമില്ല. മനുഷ്യന്‍ നേരെയാവാനുള്ളതേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. ചീത്തയാവാനുള്ളതൊന്നും പറഞ്ഞിട്ടില്ല.

വാക്കുകളുടെ സൂക്ഷ്മാര്‍ത്ഥങ്ങളെക്കുറിച്ച് നല്ല ബോധമുള്ള ആളായിരുന്നു പ്രവാചകന്‍. പരുഷമായ വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളൊരിക്കലും ദേഷ്യപ്പെട്ട് സംസാരിക്കരുത്. വാക്കുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധിച്ചുവേണം എന്നൊക്കെ പറയുന്ന ആള്‍ക്ക് വാക്കുകളെക്കുറിച്ചുള്ള ബോധം എത്ര സൂക്ഷ്മമാണ് എന്ന് ആലോചിച്ചു നോക്കുക
for complete reading of this article pls click here

www.risalaonline.com

Saturday, March 06, 2010

സുന്നീ ഐക്യം: സി.എം ഉസ്‌താദിന്റെ സഫലമാകാത്ത സ്വപ്‌നം

2009 ഡിസംബര്‍ 11 രാവിലെ 7 മണിസ്ഥലം ചെമ്പരിക്കയിലെ സി.എം അബ്‌ദുല്ല മൗലവിയുടെ വീട്ടു വരാന്തഖാസി. സി.എം. അബ്‌ദുല്ല മൗലവി പഴയ മരക്കസേരയില്‍ ഇരിക്കുന്നു.സലാം ചൊല്ലിയപ്പോള്‍ പുഞ്ചിരിയോടെ സലാം മടക്കി ഇരിക്കാന്‍ പറഞ്ഞ്‌ നാട്ടിലെ വിശേഷങ്ങള്‍ അന്വേഷിച്ചറിഞ്ഞശേഷം വരവിന്റെ ഉദ്ദേശം ഉസ്‌താദിന്റെ ചരിത്രം അറിയാനെന്നറിയിച്ചപ്പോള്‍ ഉത്സാഹത്തോടെ വീടിനകത്തേക്ക്‌ പോയ സി.എം. ഉടന്‍ തന്നെ ഒരു ഫയലും ചെറിയൊരു ഡയറിയുമായാണ്‌ വന്നത്‌.

കസേരയിലിരുന്ന്‌ വിടര്‍ന്ന ചിരിയാടെ, എന്താണ്‌ അറിയേണ്ടത്‌ ?.ജനനം മുതല്‍ തുടങ്ങി ജീവിതത്തിന്റെ ഒട്ടുമിക്ക മേഖലകളെകുറിച്ചുളള ചോദ്യങ്ങള്‍ക്കും വിശദമായ മറുപടി.പഠനം, ഖാസി സ്ഥാനം, യാത്രകള്‍, മത ഭൗതിക സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സാഹിത്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ആധുനിക സമൂഹം നേരിടുന്ന വെല്ലുവിളികള്‍ വരെയുളള നരവധി കാര്യങ്ങള്‍ക്കിടയില്‍ ജീവിതത്തിലെ ഏററവും ദു:ഖം നിറഞ്ഞ സംഭവമെന്തന്ന ചോദ്യത്തിന്‌ ഒററയടിക്ക്‌ ലഭിച്ച ഉത്തരം സുന്നത്ത്‌ ജമാഅത്തിലെ ഭിന്നിപ്പുണ്ടായതാണ്‌ എന്റെ ജീവിതത്തിലെ ഏററവും വലിയ വേദനെയെന്നായിരുന്നു. ജീവിതത്തിലെ ഏററവും വലിയ ആഗ്രഹത്തെപ്പററി ചോദിച്ചപ്പോഴും സുന്നത്ത്‌ ജമാഅത്തിലെ ഐക്യമെന്നായിരുന്നു സി.എമ്മിന്റെ മറുപടി.

ശെരീഫ് എരോൽ തയ്യാറാക്കിയ ലേഖനം ഇവിടെ ക്ലിക് ചെയ്ത് വായിക്കാം
www.kasaragodvartha.com

Wednesday, March 03, 2010

An illustrious drop in hearts of millions


Prophetic love: An illustrious drop in hearts of millions

The love or affection is a phenomenon bubbling up in the depth of our minds. On the basis of this criterion, one can exchange this phenomenon with another as like the virtue, unbreakable relations and perfection. Accordingly, we may love him in return for his help. A father may shower his affection upon his handicapped child in the basis of his inevitable relation with him. We love Mahathmaji and Ambedkar only for the sake of the perfection they attained during the short span of their lives.

It is historical fact that we can’t find anyone but the Messenger of Allah winning all these factors of loving the fellow beings and being loved by them. That is why; it is incumbent upon us to bestow all our affection only ...
upon the prophet Muhammad (Peace and Blessing of Allah be upon him). In fact no one can be a real believer until he prefers the Messenger to his own parents, children and all his belongings. The real love for the Prophet consists not only in the implicit obedience to his commandments but also in the display of explicit expression of love towards him.

The question that remains here is how can we express our affection to Allah’s Prophet? In accordance with the social status of the beloved, our expression of love may vary. For instance, we may show our affection to a child of three years old providing him sweets or toys, an old man may be helped to cross the road. Nevertheless, in the case of a popular leader the show of affection might be different from the earlier two cases; it may be through an offering of thankful salutation or showering accolades.

Being the followers of Islam, we should be cautious enough to offer all due venerations to the Messenger of Allah, the real praise worthy one in the universe. We can show our whole hearted affection to the Messenger by preaching his virtues or singing songs in praise of him or chanting Swalath while his name is uttered. Nowadays believers conduct a variety of functions such as Mowlids and processions as part of their expression of love to the prophet (PBH).More over, we must try to bring the holy Messenger in all our mutual talking, thinking and other usual activities. Reciting Mowlids or singing panegyric songs we can show the mood of our love to the Messenger from one to 30 days of holy Rabeeul awal. Innumerable books pertaining to the life of Muhammad (PBH) can be found in various languages. Reading those books, the profound love will certainly be instilled in us. In addition, we should circulate those books among our friends too.

It is notable to mention here that when our minds will be the rock bed of love for the prophet, then our tongues may absentmindedly utter Swallallahu- alaihi-vasallam whenever his name is uttered in our presence.

In nut shell, we should ensure our presence and that of our friends too in all Mowlids and panegyrics where ever they are conducted. But sadly enough, the deviators are striving every nerve to scoff at Mowlids and other observances of prophetic love. In this circumstance, we should come forward to attract all believers whatever functions we conduct to spread prophetic love. Then, we must succeed in emancipating them from the vicious trap of the so called reformists.

more than 25 articles in Engilsih about our beloved
pls. click.....here


Read more


The spring comes again

Prophetic love: An illustrious drop in hearts of millions

A glance on Prophet's Biography

The Historical Events in the Prophetic life

The Mawlid: A Time to Celebrate

Mawlid and Celebration of Mawlid

Celebration is allowed but not in Rabeeul Awal 12!!

Ironical tale of periodicals

The Peerless Personality

Comprehensive History of the Prophets

Prophet and other World- Renowned Leaders

Allegations: beginning and development

Prophet, the Founder of Islam?

Prophet and practice of Slavery

The Void Allegation on Pardha and Divorce

The Polygamy of Prophet

Pathological theory, Epilepsy, Schizophrenia

The intellectuals view: Prophet is not a lunatic

The holy Qur’an: Prophet’s Creation?

The Quranic revelation to the Prophet

The Holy Qur’an: a Biblical copy?

The Prophet Meets the Christian Priests !!

Qur’an: the Divine revelation


http://www.muslimpath.com/english/

Sunday, February 28, 2010

നബിദിനാഘോഷം, ഒരു പഠനം.

നബിദിനം അടുക്കുന്നതോടെ ലോക മുസ്ലിംങ്ങൾ അതിനെ വരവേൽക്കാൻ മനസ്സും ശരീരവും ഒരുക്കുന്നു. മതത്തിന്റെ പരിധിക്കുള്ളിൽ നിന്നുള്ള ആഘോഷ പരിപാടികളോടെ അത്യുത്സാഹത്തോടെ ഈ വർഷവും റബീഉൽ അവ്വൽ പരിപാടികൾ നടക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തും .എന്നാൽ ഒരു വിഭാഗം അതിനെ അനാചാരമാക്കി ചിത്രികരിക്കാൻ ലോകത്തിന്റെ പലഭാഗത്തും നബിദിനാഘോഷത്തിന്റെ പേരിലോ അല്ലാതെയോ നടക്കുന്ന ,പണ്ഡിതന്മാരുടെയോ അംഗീകൃത സുന്നീ സംഘടനകളൂടെയോ കീഴിലല്ലാതെ നടക്കുന്ന പല പേക്കൂത്തുകളുടെയും വീഡിയോ ,ഫോട്ടോ തുടങ്ങിയവ സംഘടിപ്പിച്ച് അതെല്ലാം നബിദിനമാഘോഷിക്കുന്ന സുന്നികൾ ചെയ്യുന്നതാണെന്ന് വരുത്തി തീർത്ത അഥവാ ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാൻ ശ്രമിക്കുന്നത് തുടരുമ്പോൾ അമുസ്ലിം പൊതു സമൂഹം പോലും അമ്പരപ്പോടെ നോക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.

എന്താണ് നബിദിനാഘോഷം എന്നും എന്തല്ല ആഘോഷം എന്നും എന്താണ് ബിദ്‌അത്ത് അഥവാ ദീനിനെതിരായി പുതുതായി ഉണ്ടാക്കിയത് എന്നും .നബിദിനമാഘോഷിക്കുന്നതിനെ സംബന്ധിച്ചു പണ്ഡിതരുടെ അഭിപ്രായമെന്താണ് എന്നുമെല്ലാം വിശദമായി വിവരിക്കുന്ന ലേഖനങ്ങൾ നിരിക്ഷണങ്ങൾ പ്രതികരണങ്ങൾ ചിലത് ഇവിടെ ചേർക്കുന്നു.

- എന്താണ് മൌലിദ് /തെളിവുകൾ (തുടങ്ങീ നിരവധി ലേഖനങ്ങൾ )2) മീലാദും മൌലിദും ( യു.എ.ഇ മതകാര്യമന്ത്രാലയം ലഘുലേഖയുടെ വിവർത്തനം-മലയാളം)


3) ഔഖാഫ് ഫത്‌വ-അറബിക്

6) നബിദിനാഘോഷം പ്രമാണങ്ങളിലൂടെ (പ്രഭാഷണം- കെ.കെ.എം.സ‌അദി)

7) more than 25 articles in Engilsih about our beloved
നല്ലത് പിൻപറ്റാനും തിന്മ കൈവെടിയാനും അല്ലാഹു അനുഗ്രഹിക്കട്ടെ
(ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ് -ഇൻശാ അല്ലാഹ്)

updated on 3-3-2010