മൂന്നുകാലിലാണ് മനുഷ്യന്‍ജീവിക്കുന്നത് എന്നു പറയാറുണ്ട്. ആത്മീയത, കല, ശാസ്ത്രം എന്നിവയാണവ. ഇവ മൂന്നും തമ്മില്‍ ഒരു വൈരുദ്ധ്യവുമില്ല. എന്നല്ല, ഇവ മൂന്നും കൂടി മേളിച്ചാലേ ജീവിതം സാധ്യമാകൂ. നാമെന്താണെന്നും എവിടെയാണെന്നും അറിയാന്‍ സഹായിക്കുന്നത് ആത്മീയതയാണ്. ജീവിതത്തിന്റെ രസം അറിയാന്‍ കല സഹായിക്കുന്നു. ലോകം എങ്ങനെയാണെന്നും അതിനെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നും മനസ്സിലാക്കിത്തരുന്നത് ശാസ്ത്രമാണ്. ഇത് മൂന്നും കൂടി കൂടിച്ചേര്‍ന്നതാണ് ജീവിതം. ഭൌതികവസ്തുക്കളില്ലാതെ നമുക്ക് ജീവിക്കാനാവില്ല. അവയെ ഉപയോഗിക്കുന്നതിനുള്ള വിദ്യയാണല്ലോ ശാസ്ത്രം. അതിനാല്‍ ശാസ്ത്രമില്ലാതെ നമുക്ക് ജീവിക്കാനാവില്ല. നമുക്ക് കലകളില്ലാതെയും ജീവിക്കാനാവില്ല. മനുഷ്യന്റെ ആവിഷ്കാരത്തിന്റെ വഴിയാണത്. അതുപോലെ തന്നെയാണ് ആത്മീയതയും. നാമാരാണെന്നറിയാന്‍, എവിടെയാണ് നില്‍ക്കുന്നത് എന്നറിയാന്‍ ആത്മീയത അനിവാര്യമാണ്. ചുരുക്കത്തില്‍ എവിടെയാണ് നില്‍ക്കുന്നതെന്നറിയാന്‍ ജീവസന്ധാരണത്തിന്റെ വഴിയേതെന്നറിയാന്‍, ജീവിതത്തിന്റെ രസം എന്താണെന്നറിയാന്‍ ആത്മീയതയും കലയും ശാസ്ത്രവും ചേര്‍ന്നുനിന്നേ പറ്റൂ.
മുഹമ്മദ് നബി ഇസ്ലാമിന്റെ പ്രവാചകനാണ്. അദ്ദേഹത്തിനു പറയാനുണ്ടായിരുന്ന കാര്യങ്ങളെല്ലാം കൃത്യമായി പറഞ്ഞുവച്ചിട്ടുണ്ട്. പ്രവാചകമതങ്ങളില്‍, പ്രവാചകന്റെ വാക്കുകള്‍ ദൈവത്തിന്റെ അംഗീകാരമുള്ള വാക്കുകളായിട്ടാണല്ലോ വരിക. ആ അര്‍ത്ഥത്തില്‍ പ്രവാചക വചനങ്ങളെ ആത്യന്തിക ന•യുടെ അവതരണം എന്ന രീതിയിലാണ് കാണേണ്ടത്. അദ്ദേഹത്തിന്റേതായി അറിയപ്പെടുന്ന വാക്കുകള്‍ക്കൊന്നും ഒരു കുഴപ്പവുമില്ല. മനുഷ്യന്‍ നേരെയാവാനുള്ളതേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. ചീത്തയാവാനുള്ളതൊന്നും പറഞ്ഞിട്ടില്ല.
വാക്കുകളുടെ സൂക്ഷ്മാര്‍ത്ഥങ്ങളെക്കുറിച്ച് നല്ല ബോധമുള്ള ആളായിരുന്നു പ്രവാചകന്‍. പരുഷമായ വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളൊരിക്കലും ദേഷ്യപ്പെട്ട് സംസാരിക്കരുത്. വാക്കുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധിച്ചുവേണം എന്നൊക്കെ പറയുന്ന ആള്‍ക്ക് വാക്കുകളെക്കുറിച്ചുള്ള ബോധം എത്ര സൂക്ഷ്മമാണ് എന്ന് ആലോചിച്ചു നോക്കുക

3 comments:
നാവ് കൊണ്ട് സമൂഹത്തെ കീഴടക്കുന്ന ഏര്‍പ്പാട് എന്തുകൊണ്ടാണ് നമുക്ക് പറ്റാത്തത്? ആദര്‍ശം ഏതുമാകട്ടെ, അതില്‍ വിശ്വസിക്കുന്ന ആളുകളുടെ നാവ് കൊണ്ട് അതിന്ന് പ്രചാരമുണ്ടാക്കാന്‍ കഴിയേണ്ടതല്ലേ? അതല്ലേ ശരിയായ പ്രബോധനവഴി?
പ്രചാരകൻ, സി.ആറിന്റെ ലേഖനം വായിക്കാൻ സന്ദർഭം തന്നതിൽ അനേകം നന്ദി.
പ്രചാരകൻ, സി.ആറിന്റെ ലേഖനം വായിക്കാൻ സന്ദർഭം തന്നതിൽ അനേകം നന്ദി.
Post a Comment