Monday, July 20, 2009

കറുപ്പിക്കുന്ന മതരാഷ്‌ട്ര വാദം

published in http://www.risalaonline.com/


by :എ എ ഹകീം സഅദി

അതിവിചിത്രമായ രാഷ്‌ട്രീയ വ്യാഖ്യാനങ്ങളിലൂടെ ഇസ്‌ലാമിനെ വിശദീകരിച്ച ആധുനിക മുസ്‌ലിം സൈതാന്തികരില്‍ ഒരാളാണ്‌ സയ്യിദ്‌ ഖുതുബ്‌. സമ്പൂര്‍ണ ഇസ്‌ലാമികഭരണത്തില്‍ കുറഞ്ഞ്‌ ഒന്നുകൊണ്ടും ലോകത്ത്‌ ഇസ്‌ലാം പുലര്‍ന്നുവെന്നോ, തൗഹീദ്‌ സ്ഥാപിക്കപ്പെട്ടുവെന്നോ പറയാനാവില്ലെന്ന്‌ ശഠിച്ചവരില്‍ ഒരാള്‍.ലോകക്രമം പരിപൂര്‍ണമായും ഇസ്‌ലാമികമായി മാറ്റിപ്പണിയും വരെ ഏതൊരു ഇസ്‌ലാമികേതര ഭരണകൂടത്തിനും ഘടനക്കും വഴങ്ങുന്നത്‌ ശിര്‍ക്ക്‌- ബഹുദിവ്യത്വ സങ്കല്‍പമാണെന്ന്‌ വിശദീകരിക്കുന്നിടത്തോളം തീവ്രമായിരുന്നു സയ്യിദ്‌ ഖുതുബിന്റെ നിലപാടുകള്‍. മൗദൂദിയും അദ്ദേഹത്തിന്റെ ജമാഅത്തെ ഇസ്‌ലാമിയും ഇതേ ആശയങ്ങളാണ്‌ അനുവര്‍ത്തിച്ചു പോരുന്നത്‌. .

click here to read the article

Saturday, July 18, 2009

ഇസ്റാഅ് , മിഅ്റാജ് - പ്രത്യേക ഫീച്ചർ


ഭൗമാത്മകത ഒരു വിതാനമാണ്‌. ആദമിന്റെ സൃഷ്ടിയുടെ നിദാനം മണ്ണും. ആദമി(അ)ന്റെ സത്ത മണ്ണെങ്കിലും ജന്മം സ്വർഗത്തിലാണ്‌. ഇവിടെ നമുക്ക്‌ വായിക്കാനാവുക ഒരു ആരോഹണത്തിന്റെ തത്വമാണ്‌. മനുഷ്യൻ എന്ന ജീവിക്ക്‌ പക്ഷങ്ങൾ ലഭിക്കുക എന്ന ആശയം. അവൻ ഒരു വിശുദ്ധ വിഹംഗമം എന്ന പോലെയാവുക എന്നത്‌. എന്നാൽ പക്ഷിക്ക്‌ പക്ഷങ്ങൾ എന്നപോലെ പാദങ്ങളുമുണ്ടല്ലോ. പക്ഷങ്ങൾ ഉഡ്ഡയനത്തിനെങ്കിൽ പാദങ്ങൾ ഭൗമമായ വിതാനത്തിൽ ചലിക്കാനുള്ളതാണ്‌. അതിനാൽ ആദമിന്‌ ഇറങ്ങിവരേണ്ടതുണ്ടായിരുന്നു. തന്റെ അസ്തിത്വത്തിന്റെ നിദാനമായ ഭൂമിയിലേക്ക്‌. ആദമിന്റെ അവരോഹണമാണത്‌. എന്നാലും ജന്മം കൊണ്ടത്‌ സ്വർഗത്തിൽ ആയതിനാൽ ആദമിന്‌ അവരോഹണാനന്തരം വീണ്ടും ആരോഹണം നടത്തേണ്ടതുണ്ട്‌. സ്വർഗത്തിലേക്ക്‌ തിരിച്ചുചെല്ലേണ്ടതുണ്ട്‌. അപരിമേയമായ പരിശുദ്ധ ഉൺമയുടെ പ്രകാശ സ്വരൂപത്തിനു മുമ്പിൽ ആദം എത്തിപ്പെടുക തന്നെ വേണം.

ഇസ്റാ‍അ് -മിഅ്റാജ്
വിഷയ സംബന്ധമായ വിശദമായ ലേഖനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക ഫീച്ചർ മുസ്ലിം പാത്ത്.കോം പ്രസിദ്ധീകരിച്ചത് ഇവിടെ ക്ലിക് ചെയ്ത് വായിക്കുക

യു.എ.ഇ യിലെ പള്ളികളിൽ പതിച്ചിട്ടുള്ള,വിതരണം ചെയ്യുന്ന ഔഖാഫ് പ്രസിദ്ധീകരിച്ച അറബിക് ലഘുലേഖ ഇവിടെ ക്ലിക് ചെയ്ത് ഡൌൺലോഡ് ചെയ്യാം. ഇതിന്റെ മലയാള വിവർത്തനം ഉടനെ .ഇൻശാ അല്ലാഹ് ( അയച്ചു തന്നത് സിറാജ് കൂവക്കാട്ടയിൽ)

Tuesday, July 07, 2009

ആഗോളതാപനത്തിനെതിരെ അരക്കിറുക്കന്റെ ബദല്‍

കെ എം മുസ്‌തഫ്‌ എഴുതിയത്


നട്ടുച്ച.കൊല്ലന്റെ ആലയിലെ തീച്ചൂളപോലെ ഭൂമി വെന്തുരുകുന്നു. മുകളില്‍ നിന്നല്ല, അടിയില്‍ നിന്നാണ്‌ ചൂട്‌ ഉയരുന്നതെന്ന്‌ തോന്നുന്നു. റബ്ബര്‍ ചെരുപ്പിന്റെ പ്രതിരോധത്തെ തകര്‍ത്ത്‌ ഉടലിന്റെ ഓരോ അണുവിലൂടെയും ചൂട്‌ അരിച്ചുകയറുന്നു. കൊടുംവെയിലില്‍ ഉരുകിത്തീരുമോ എന്ന ഭയംകൊണ്ടാവാം റെയില്‍വെസ്റ്റേഷന്റെ പരിസരത്തൊന്നും ആളുകളേയില്ല. എവിടെനിന്നോ വന്ന്‌ വണ്ടിയിറങ്ങിയ ഒരു നാടോടിസ്‌ത്രീ, മലവിസര്‍ജ്ജനം നടത്തിയ കുഞ്ഞിന്റെ ചന്തി വെളിമ്പറമ്പില്‍ കൂട്ടിയിട്ട പ്ലാസ്റ്റിക്‌കവറെടുത്ത്‌ തുടയ്‌ക്കുന്നു. ഒരു കിലോമീറ്റര്‍ പടിഞ്ഞാറോട്ടു പോയാല്‍ കടലാണ്‌. എന്നിട്ടും ജലം എന്നത്‌ ഇവിടെ കിട്ടാക്കനിയാണ്‌. ഒരു തുള്ളി ബാക്കിവയ്‌ക്കാതെ വേനല്‍ എല്ലാം കുടിച്ചുവറ്റിക്കുമ്പോള്‍ സര്‍വത്രകിട്ടാവുന്ന ഒരു ബദല്‍ പ്ലാസ്റ്റിക്‌ കവറുകള്‍ മാത്രമേയുള്ളൂ. മണ്ണിലേക്ക്‌ യാതൊരു നിയന്ത്രണവുമില്ലാതെ വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ കവറുകള്‍ക്ക്‌ ഇങ്ങനെയെങ്കിലും ഒരുപയോഗമുണ്ടെന്ന്‌ ആ നാടോടി സ്‌ത്രീ പഠിപ്പിച്ചുതരികയായിരുന്നു.റെയില്‍പാളത്തിലൂടെ ഒരാള്‍ തെക്കോട്ട്‌ നടക്കുന്നു. കിളിരംകൂടിയ ഒരാള്‍. നീണ്ട താടി. മുഷിഞ്ഞ മുണ്ടും നീളന്‍ കുപ്പായവും. തോളില്‍ ഒരു മാറാപ്പ്‌. സൂക്ഷിച്ചുനോക്കിയപ്പോള്‍ അയാള്‍ നഗ്നപാദനാണെന്ന്‌ മനസ്സിലായി. ചൂടും തണുപ്പും തിരിച്ചറിയാനാവാത്തവിധം സമനില തെറ്റിയവനായിരിക്കണം. അല്ലെങ്കില്‍ മണ്ണുപോലും ആളിക്കത്തുന്ന ഈ നട്ടുച്ചക്ക്‌ പാളത്തിലെ കരിങ്കല്‍കഷ്‌ണങ്ങള്‍ക്കു മുകളിലൂടെ നഗ്നപാദനായി നടക്കാന്‍ ആര്‍ക്കാണ്‌ സാധിക്കുക. തെക്കുനിന്നൊരു വണ്ടിവരാനുണ്ടെന്ന കാര്യം അയാളറിഞ്ഞിരിക്കുമോ ആവോ?സമനിലയില്‍ കഴിയുന്നതിനെക്കാള്‍ എത്രയോ സുഖമാണ്‌ സമനില തെറ്റിയാലെന്ന്‌ ഒരുപാട്‌ ഭ്രാന്തന്മാരുമായി അടുത്തിടപഴകിയതില്‍നിന്നു മനസ്സിലാക്കിയിരുന്നു. സമനിലയില്‍ കഴിയുന്നവര്‍ മദ്യവും മയക്കുമരുന്നുമൊക്കെ ഉപയോഗിച്ച്‌ സമനില തെറ്റിക്കുന്നതും അതൊരു സുഖമായതുകൊണ്ടാണ്‌. ഒരാളുടെ സ്വകാര്യസുഖങ്ങളില്‍ ഒരു കുട്ടുറുമ്പാ വേണ്ടെന്നു കരുതി വണ്ടിവരാനുണ്ടെന്ന വേവലാതി കളഞ്ഞ്‌ ആ `ഭ്രാന്തനെ' വിട്ട്‌ ഞാന്‍ എന്നിലേക്ക്‌ മടങ്ങി.കുട്ടിക്കാലത്ത്‌ പലതവണ ഞാനീ പരിസരത്ത്‌ വന്നിട്ടുണ്ട്‌. അതിര്‍വരമ്പുകളെ മുറിച്ചു കടക്കാന്‍ കൊതിക്കുന്ന എന്നിലെ കുരുന്നു യാത്രികനെ ഈ പ്രദേശം എന്നും മാടിവിളിച്ചിരുന്നു. തീവണ്ടി, കുട്ടിക്കാലത്തു മാത്രമല്ല ഇന്നും എനിക്കൊരു അബോധമായ താളമാണ്‌; ഹൃദയത്തിന്റെ മിടിപ്പുകള്‍ പോലെ. കടല്‍ എന്നെ ഉണര്‍ത്തുന്ന സംഗീതമാണ്‌. ഇവിടെ നിന്നുകൊണ്ട്‌ കടന്നുപോകുന്ന ഓരോ തീവണ്ടിയിലെയും യാത്രക്കാര്‍ക്ക്‌ ഞാന്‍ റ്റാറ്റ കൊടുത്തിട്ടുണ്ട്‌. അകലെ ആകാശത്തെ സ്‌പര്‍ശിക്കുന്ന ബോട്ടുകളെ നോക്കി ദിവസം മുഴുവന്‍ കടല്‍തീരത്തിരുന്നിട്ടുണ്ട്‌. അന്ന്‌ ഇവിടെ തീര്‍ത്തും വിജനമായിരുന്നു. ഒരു കൂരപോലുമുണ്ടായിരുന്നില്ല. പാളത്തിന്നരികിലൂടെ ഒരു നീര്‍ച്ചാല്‍ കളകളമൊഴുകിയിരുന്നു. അതില്‍ നിറയെ കുരുന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഉടുമുണ്ടഴിച്ച്‌ മത്സ്യങ്ങളെ വാറ്റിപ്പിടിക്കലായിരുന്നു ഞങ്ങള്‍ കുട്ടികളുടെ പ്രധാന വിനോദം.വര്‍ഷങ്ങള്‍ക്കുശേഷം ഇവിടെ വീണ്ടും കാലുകുത്തുമ്പോള്‍ എന്നില്‍ വന്ന മാറ്റങ്ങളെക്കാള്‍ എത്രയോ മടങ്ങാണ്‌ ഈ പ്രദേശത്തിനുണ്ടായിട്ടുള്ളതെന്ന്‌ ഞാനറിയുന്നു. ചുറ്റും കോണ്‍ക്രീറ്റ്‌ വീടുകളാണ്‌. തുമ്പപ്പൂക്കളും കിളികള്‍ കൂടുകൂട്ടിയിരുന്ന വള്ളിപ്പടര്‍പ്പുകളുമൊന്നും കാണാനേയില്ല. അതിലൂടെ ഒരു നീര്‍ച്ചാലൊഴുകിയിരുന്നു എന്നതിന്‌ നേര്‍ത്ത തെളിവു പോലും അവശേഷിപ്പിക്കാതെ ആരോ ആ തെളിനീരുറവ ശസ്‌ത്രക്രിയചെയ്‌ത്‌ മാറ്റിയിരുന്നു. അവിടെയിപ്പോള്‍ പ്ലാസ്റ്റിക്‌കവറുകള്‍ പരന്നുകിടക്കുന്നതു കണ്ടപ്പോള്‍ എന്റെ നെഞ്ചില്‍ ഒരു വിങ്ങല്‍. വികസനം! കൂറ്റന്‍ എടുപ്പുകളിലും ഫാക്‌ടറികളിലും മാത്രം കാണുന്ന മനുഷ്യന്‍ എത്ര ഭാവനാ ശൂന്യനാണ്‌. ജീവന്റെ അടിസ്ഥാനമായ നീര്‍കണം പോലും വികസനത്തിനു വേണ്ടി എസ്‌കവേറ്ററിനു കൊലയ്‌ക്കു നല്‍കുമ്പോള്‍ നാം നമ്മെത്തന്നെയാണ്‌ കൊലയ്‌ക്കു കൊടുക്കുന്നതെന്ന്‌ എന്തേ മനസ്സിലാക്കുന്നില്ല?

``പാസഞ്ചേഴ്‌സ്‌, യുവര്‍ അറ്റന്‍ഷന്‍ പ്ലീസ്‌...''റെയില്‍വെസ്റ്റേഷനില്‍നിന്ന്‌ അനൗണ്‍സ്‌ മുഴങ്ങുന്നു. ഞാന്‍ പാളത്തിലേക്ക്‌ നോക്കി. ആ മനുഷ്യന്‍ അതേ ഗതിയില്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്‌. എനിക്ക്‌ തെല്ല്‌ അസ്വസ്ഥത തോന്നി. ഭ്രാന്തനും ഒരു വിലപ്പെട്ട ജീവിതമുണ്ട്‌. കണ്ണെത്താവുന്ന ദൂരത്താണ്‌ അയാളെങ്കിലും വിളിച്ചാല്‍ വിളിയെത്തുമോ എന്നുറപ്പില്ല. എങ്കിലും ശബ്‌ദം പരമാവധിയെടുത്ത്‌ ഞാന്‍ വിളിച്ചു:ഹേ മനുഷ്യാ..കേള്‍ക്കാത്തതുകൊണ്ടോ എന്തോ അയാള്‍ തിരിഞ്ഞുനോക്കിയില്ല. ശബ്‌ദം ഒന്നുകൂടി ആഞ്ഞെടുത്ത്‌ ഞാന്‍ വിളിച്ചുനോക്കി. ഇല്ല, അയാള്‍ കേട്ട ലക്ഷണമില്ല. എന്നാല്‍ മാറാപ്പില്‍ നിന്ന്‌ എന്തോ എടുത്ത്‌ അയാള്‍ പാളത്തിന്റെ ഒരു വശത്തേക്ക്‌ എറിയുന്നതു കണ്ടു. എന്റെ നെഞ്ചില്‍ പൊടുന്നനെ ഒരു ഭീതി പിടഞ്ഞു. പാളത്തിനു മുകളില്‍ കോണ്‍ക്രീറ്റ്‌ പോസ്‌റ്റ്‌ കൊണ്ടുവന്നിട്ട്‌ തീവണ്ടി മറിച്ചിടാന്‍ ശ്രമിച്ചെന്ന സംശയത്തിന്റെ പേരില്‍ ഒരാള്‍ പിടിയിലായ വാര്‍ത്ത പത്രത്തില്‍ വായിച്ചിരുന്നു. അരക്കിറുക്കനെപ്പോലെ തോന്നിക്കുന്ന ഈ മനുഷ്യന്‍ വലിച്ചെറിയുന്നത്‌ ബോംബാവുമോ? അങ്ങനെയെങ്കില്‍...അയാള്‍ വീണ്ടും വീണ്ടും റെയിലിന്റെ രണ്ടു വശങ്ങളിലേക്കുമായി എന്തോ വലിച്ചെറിയുക തന്നെയാണ്‌. എന്റെ രക്തം തിളച്ചു. പാഞ്ഞുചെന്ന്‌ അയാളെ അടിച്ച്‌ താഴെ തെറിപ്പിക്കണമെന്ന ചിന്തയാണ്‌ ആദ്യം വന്നതെങ്കിലും ബോംബെങ്ങാനും പൊട്ടിയാല്‍ എന്റെ കഥയും തീരുമല്ലോ എന്ന മറുചിന്ത കാലുകളില്‍ അദൃശ്യമായ ചങ്ങലയണിയിച്ചു. ഭീതികൊണ്ടെനിക്ക്‌ അനങ്ങാനേ കഴിഞ്ഞില്ല.

പൊടുന്നനെ സ്റ്റേഷന്‍ വിട്ട്‌ തീവണ്ടി വരുന്ന ശബ്‌ദംകേട്ടു. അടുത്തെത്തുന്തോറും അത്‌ പെരുമ്പറപോലെയായി. എന്റെയുള്ളില്‍ ഒരായിരം ബോംബുകള്‍ ഒരുമിച്ചു പൊട്ടി. കണ്ണും കാതുമടച്ച്‌ ഞാന്‍ തരിച്ചുനിന്നു.ശബ്‌ദമെല്ലാം പൂര്‍ണമായും അകന്നതിനു ശേഷമാണു ഞാന്‍ കണ്ണുതുറന്നത്‌. പാളം നിശ്ചലമായി നീണ്ടുകിടക്കുന്നു. തീവണ്ടി കടന്നുപോയിരിക്കുന്നു. ഒന്നും സംഭവിച്ചിട്ടില്ല.ദൂരെ, ഒരു പൊട്ടുപോലെ അയാള്‍ നടന്നു നീങ്ങുന്നതു കണ്ടു. ഇപ്പോഴും പാളത്തിന്റെ ഇരുവശങ്ങളിലേക്കും അയാള്‍ എന്തോ വലിച്ചെറിയുന്നുണ്ടെന്ന്‌ അയാളുടെ ശരീരചലനങ്ങള്‍ സൂചിപ്പിച്ചിരുന്നു.ഇപ്പോള്‍ ഭീതി പൂര്‍ണമായും എന്നെ വിട്ടുമാറിയിരിക്കുന്നു. അയാളെ ലക്ഷ്യമാക്കി കരിങ്കല്‍ പരപ്പിലൂടെ ഞാന്‍ പാഞ്ഞു. കിതപ്പുകൊണ്ട്‌ അധികദൂരം എനിക്കോടാന്‍ കഴിഞ്ഞില്ല. ഓടിയും നടന്നും നിന്നുമൊക്കെ ഒരുവിധം ഞാന്‍ അയാള്‍ക്കടുത്തെത്തി. അയാള്‍ തന്റേതായ ഏകാകിതയില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌.``ഹേ മനുഷ്യാ.. നില്‍ക്കൂ..''``ക്യാ...' അയാള്‍ പൊടുന്നെ തിരിഞ്ഞുനോക്കിക്കൊണ്ട്‌ ചോദിച്ചു. ആള്‍ ഹിന്ദിക്കാരനാണെന്ന്‌ മനസ്സിലായി.``തും യഹാം ക്യാ കര്‍ രഹെ ഹൊ?'' ഞാന്‍ ചോദിച്ചു.അയാള്‍ എന്നെ ഒന്നുനോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. വീണ്ടും അയാള്‍ നടത്തം തുടര്‍ന്നു.ഞാന്‍ അയാളെത്തന്നെ നിരീക്ഷിച്ചുകൊണ്ട്‌ പിന്നാലെ നടന്നു.

സന്തുലിതമായ വേഗതയിലാണ്‌ അയാള്‍ നടക്കുന്നത്‌. ഒരു നിശ്ചിത ദൂരത്തെത്തുമ്പോള്‍ അയാള്‍ തന്റെ മാറാപ്പില്‍ കയ്യിടുന്നു. എന്തോ പുറത്തെടുത്ത്‌ ഒരു കൃത്യമായ അകലത്തിലേക്ക്‌ വലിച്ചെറിയുന്നു. ഈ പ്രക്രിയ ഒരു വിരാമവുമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഞാന്‍ വായിച്ചിട്ടുള്ള അബ്‌നോര്‍മര്‍ സൈക്കോളജിയുടെ പുസ്‌തകങ്ങളിലൊന്നും കണ്ടിട്ടില്ലാത്തെ പുതിയൊരുതരം വട്ട്‌! എനിക്ക്‌ ആകാംക്ഷ അടക്കാനായില്ല.ഒരു സ്വദേശിയുടെ ധാര്‍ഷ്‌ട്യത്തോടെ ആ പരദേശിയെ ഞാന്‍ തടഞ്ഞുനിര്‍ത്തി. അയാളുടെ മാറാപ്പ്‌ ബലമായി പിടിച്ചുവാങ്ങി. അയാന്‍ ശാന്തനായി എനിക്കു വഴങ്ങിത്തന്നു. ഞാന്‍ അയാളുടെ മാറാപ്പ്‌ തുറന്നു. അതില്‍ നിറയെ മണ്ണുരുളകളായിരുന്നു.``ക്യാ ഹെ യെഹ്‌?''ഞാന്‍ ഒരു പോലീസുകാരന്റെ അധികാരസ്വരത്തില്‍ തന്നെയാണ്‌ ചോദിച്ചത്‌. പക്ഷേ അയാള്‍ മറുപടി പറയാതെ ശാന്തനായി നിലകൊണ്ടു.ഞാന്‍ മണ്ണുരുളകളില്‍ ചിലതെടുത്ത്‌ പൊട്ടിച്ചു നോക്കി. അദ്‌ഭുതവും അതിലേറെ ആഹ്ലാദവും കൊണ്ട്‌ എന്റെ നെഞ്ച്‌ നിറഞ്ഞുകവിഞ്ഞു. മണ്ണുരുളകള്‍ക്കുള്ളിലെല്ലാം ജീവന്റെ ആദിരൂപങ്ങളായിരുന്നു.``യെ സബ്‌ പോടോം കെ ബീജ്‌ ഹെ സാബ്‌''അയാള്‍ ആദ്യമായി എന്നോട്‌ ഉരിയാടിയത്‌ അപ്പോഴാണ്‌.അതെ, അയാളുടെ മാറാപ്പില്‍ നിറയെ വന്‍മരങ്ങളുടെ വിത്തുകളായിരുന്നു. ചീനി, ആല്‍, പുളി തുടങ്ങി എനിക്ക്‌ പരിചിതവും അല്ലാത്തതുമായ അനേകം വംശബീജങ്ങള്‍.ഞാന്‍ അയാളെ ആദരപൂര്‍വം കൈപിടിച്ച്‌ ഒരു മരത്തണലിലേക്ക്‌ നയിച്ചു. പ്രത്യേക രീതിയില്‍ പണിതുണ്ടാക്കിയ ഒരു മണ്‍കൂജയില്‍ നിന്ന്‌ അയാള്‍ എന്റെ കൈക്കുമ്പിളിലേക്ക്‌ ഇത്തിരി ദാഹജലം പകര്‍ന്നു. ഞാനത്‌ ആസ്വദിച്ചു കുടിക്കുമ്പോള്‍ പ്രാദേശികച്ചുവയുള്ള ഹിന്ദിയില്‍ അയാള്‍ ചോദിച്ചു:``ഫുക്കുവോക്കയെ അറിയുമോ?''``വായിച്ചിട്ടുണ്ട്‌. ഭൂമിയിലെവിടെയും ഏതു വിത്തും പ്രത്യേക കൃഷിസ്ഥലമൊരുക്കുകയോ വളമിടുകയോ ചെയ്യാതെ പാകാമെന്നും ഓരോ മണ്ണും അതിന്‌ ഉള്‍ക്കൊള്ളാവുന്നതിനെ മാത്രം മുളപ്പിക്കുകയും വളര്‍ത്തി വലുതാക്കുകയും ചെയ്യുമെന്നും കണ്ടെത്തിയ വിപ്ലവകാരിയായ കൃഷിക്കാരന്‍, കാര്‍ഷിക ശാസ്‌ത്രജ്ഞന്‍. താങ്കള്‍ ഫുക്കുവോക്കയുടെ പ്രചാരകനാണോ?``അല്ല, ഭൂമിയില്‍ വന്‍വൃക്ഷങ്ങള്‍ പുന:സ്ഥാപിക്കാന്‍ എന്നാല്‍ കഴിയുന്നത്‌ ചെയ്യുന്ന ഒരാളാണ്‌ ഞാന്‍. വിത്തുകള്‍ കേടാകാതിരിക്കാന്‍ മണ്ണില്‍ പൊതിഞ്ഞു വലിച്ചെറിയും. ഫുക്കുവോക്കയുടെ രീതി കടമെടുത്തു എന്നുമാത്രം.'' അയാള്‍ പറഞ്ഞു.``എന്താണ്‌ നിങ്ങളുടെ ജോലി?''``ഞാന്‍ ഒരു കര്‍ഷകനായിരുന്നു. എന്നാല്‍ 2006ലെ ആ കൊടുംവേനലിനുശേഷം എനിക്കിതു മാത്രമാണ്‌ പണി. തീവണ്ടിയില്‍ ഇന്ത്യയിലുടനീളം സഞ്ചരിച്ച്‌ കാണുന്നിടത്തെല്ലാം വിത്തുകള്‍ പാകുക. ഏത്‌ എവിടെ മുളച്ചു പൊന്തുമെന്നതിനെക്കുറിച്ച്‌ ഞാന്‍ ചിന്തിക്കാറേയില്ല.''``എന്താണ്‌ ഇങ്ങനെയൊരു ദൗത്യം തിരഞ്ഞെടുക്കാന്‍ കാരണം?'

'അയാള്‍ തന്റെ കഥ പറഞ്ഞു:ഗുജറാത്തിലെ അഹമ്മദാബാദിനടുത്ത ഒരു ഗ്രാമത്തിലാണ്‌ അയാള്‍ ജീവിച്ചിരുന്നത്‌. ഇന്ത്യയിലെ ഏറ്റവും വികസിതമെന്ന്‌ കൊട്ടിഘോഷിക്കപ്പെട്ട സംസ്ഥാനം. പക്ഷേ പാരിസ്ഥിതികമായ സന്തുലനാവസ്ഥയാകെ തകിടം മറിഞ്ഞിരിക്കുന്നു. ഒരു ആവാസവ്യവസ്ഥയെ അപ്പാടെ തകര്‍ക്കുന്ന രീതിയില്‍ കണ്ണും മൂക്കുമില്ലാത്ത വ്യവസായവല്‍ക്കരണമാണ്‌ നടമാടുന്നത്‌. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡ്‌, ക്ലോറോഫ്‌ളൂറോ കാര്‍ബണ്‍, കാര്‍ബണ്‍ മോണോക്‌സൈഡ്‌ തുടങ്ങിയ വാതകങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഹരിതസുന്ദരമായിരുന്ന തന്റെ ഗ്രാമം വളരെ വേഗം ഒരു മരുഭൂമിയായി പരിണമിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ആ മനുഷ്യന്‍ ഹൃദയഭേദകമായ സ്വരത്തില്‍ പറഞ്ഞു.2006ലെ വേനല്‍ക്കാലത്താണ്‌ അയാളുടെ ജീവിതത്തില്‍ ഒരിക്കലും നികത്താനാകാത്ത ദുരന്തം കടന്നുവരുന്നത്‌. അയാളുടെ രോഗിയായ പുത്രന്‍ സൂര്യാഘാതമേറ്റ്‌ ജലാംശമെല്ലാം വറ്റിവരണ്ട്‌ പിടഞ്ഞുതീര്‍ന്നു. അയാളുടെ ജീവിതത്തിലെ എക്കാലത്തെയും സമ്പാദ്യമായിരുന്നു ആ മകന്‍. അധികാരത്തോട്‌ യുദ്ധംചെയ്യാന്‍ ആവതില്ലാത്ത ആ മനുഷ്യന്റെ ജീവിതം പിന്നീട്‌ യാത്ര മാത്രമായി. താളംതെറ്റിയ പ്രകൃതി കൊടുംവേനലായും അതിശൈത്യമായും മലവെള്ളപ്പൊക്കമായും താണ്‌ഡവമാടുന്നതിന്‌ ഇന്ത്യയിലുടനീളം അയാള്‍ ദൃക്‌സാക്ഷിയായി. പ്രകൃതിയെ സന്തുലനാവസ്ഥയില്‍ പുനഃസ്ഥാപിക്കാന്‍ ഒരു കൃഷിക്കാരനായിരുന്ന അയാള്‍ക്ക്‌ അറിയാവുന്നത്‌ ഇതുമാത്രമാണ്‌.വിത്തു വിതറുകഭൂമി കനിഞ്ഞ്‌ ഒരു മുള പൊന്തും,അത്‌ വളര്‍ന്ന്‌ ഒരു തണലാകും


ഈ ചൂടത്ത്‌ എങ്ങനെ ഉറങ്ങുന്നു? എണീറ്റ്‌ പറമ്പിലേക്കോ തെരുവിലേക്കോ ഇറങ്ങുക. ഒഴിഞ്ഞസ്ഥലങ്ങള്‍ ഇഷ്‌ടം പോലെയുണ്ട്‌. ഒരു തൈ നടുക. അതിനു കഴിയില്ലെങ്കില്‍ ഒരു വിത്തെങ്കിലും പാകുക.