Monday, April 12, 2010

തിരുനബിയുടെ സ്നേഹ പ്രപഞ്ചം



സ്നേഹം അമൂല്യമാണ്; പ്രപഞ്ചത്തോളം വിശാലവും. വിവിധ തട്ടുകളിലും പാര്‍ശ്വങ്ങളിലുമായി സംവിധാനിക്കപ്പെട്ട മാനവിക സമൂഹത്തെ പരസ്പരം കൂട്ടിയിണക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന ശക്തിയാണ് സ്നേഹം. ജീവിതത്തില്‍ ഭൌതികമായ സൌകര്യങ്ങളുടെ പരകോടിയിലെത്തിയവര്‍ക്കും അവശതകളാല്‍ പ്രാന്തവത്കരിക്കപ്പെട്ടവര്‍ക്കും ഒരുപോലെ ആവശ്യമുള്ളതും ഒഴിച്ചുകൂടാനാവാത്തതും ദാഹജലം പോലെ ജീവിതപ്രധാനവുമാണ് സ്നേഹം. മനുഷ്യ സമൂഹത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വിലയും മൂല്യവും നല്‍കപ്പെട്ടുപോന്ന അമൃത് കൂടിയാണ് സ്നേഹം.


ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് മാനവിക സമൂഹത്തിന്റെ ഉന്നമനത്തിനും വികാസത്തിനും വേണ്ടി നിയുക്തരായ പുണ്യറസൂല്‍ മുഹമ്മദ് നബി മഹത്തരമായ ഈ സ്നേഹമാണ് പകര്‍ന്നു നല്‍കിയത്. തിരുനബിയുടെ ജീവിതം സ്നേഹ വിപ്ളവത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവപാഠമാണ് നമുക്കു നല്‍കുന്നത്
തിരുനബിയുടെ സ്നേഹ പ്രപഞ്ചം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ലേഖനം
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക


രിസാല ഓണലൈനിൽ പ്രസിദ്ധീ‍കരിച്ചത്

No comments: