Tuesday, July 06, 2010

തീവ്രവാദം -ഇസ്‌ലാമിക വീക്ഷണത്തിൽ


തീവ്രവാദം എന്ന പദമർഥമാക്കുന്ന ഭീതിപ്പെടുത്തൽ തന്നെ അടിസ്ഥാനപരമായി ഇസ്ലാം നിരാകരിക്കുന്നതാണ്‌. ഇസ്ലാം ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരാദർശ വ്യവസ്ഥയാണ്‌. സമാധാനപരവും സുസ്ഥിതിപൂ ർണവുമായ ജീവിതാവകാശത്തിന്റെ മൗലികത ഇസ്ലാം അംഗീകരിക്കുന്നു. ജീവിക്കാനർഹതയുള്ള ഒരു ജീവിയുടെയും ജീവൻ അപഹരിക്കാനോ അപകടപ്പെടുത്താനോ പാടില്ല എന്ന ഇസ്ലാമിക പാഠം നാഗരിക സമൂഹത്തിലും പൊതുവെ അംഗീകാരമുള്ളതാണ്‌. അതിനാലാണ്‌ ശിക്ഷാ നിയമങ്ങളിൽ കൊലപാതകത്തിന്‌ കടുത്ത ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്‌. ക്രമസമാധാനം നിലനിർത്തുന്നതിനാവശ്യമായ നിർദേശങ്ങൾ ഇസ്ലാം സമർപിക്കുന്നു..
തുടർന്ന് വായിക്കുക>>


ഇസ്ലാമും വാളും

ഇസ്ലാം പ്രചരിച്ചതു വാളുകൊണ്ടാണെന്ന്‌ ഒരു പ്രചാരണം ഓറിയ ന്റലിസ്റ്റുകളിൽ ചിലർ ഉന്നയിച്ചിട്ടുണ്ട്‌. പിൽക്കാലത്ത്‌ ഇസ്ലാം വിരു ദ്ധതയുടെ മത്ത്‌ പിടിച്ചവർ അതേറ്റു പിടിക്കുകയും ചെയ്തിട്ടുണ്ട്‌. യഥാർഥത്തിൽ ചരിത്ര സത്യങ്ങളോട്‌ ക്രൂരമായ സമീപനമാണിത്‌. വസ്തുത അറിയാൻ ശ്രമിക്കാതെയോ മനഃപൂർവം വിസ്മരിച്ചോ ഉള്ള ഈ പ്രചാരണത്തിന്‌ പുതിയ സമൂഹത്തിൽ നിലനിൽപ്പില്ലാതാ യിട്ടുണ്ട്‌. എന്നാലും പഴയ പല്ലവിയിൽ മനഃസുഖം കാണുന്നവർ ഇത്‌ ഇടക്കിടെ ആവർത്തിക്കാറുണ്ട്‌.ലോകത്ത്‌ 20 ശതമാനത്തോളം വരുന്ന മുസ്ലിം ജനസംഖ്യയുടെ പിന്നിൽ വാളാണുണ്ടാ യിരുന്നത്‌ എന്ന പ്രചാരണം ഏറെ മൗഢ്യമാണ്‌.
തുടർന്ന് വായിക്കുക >>


ഇസ്ലാമും യുദ്ധവും

വിശുദ്ധ ഇസ്ലാമിലെ യുദ്ധ ചരിത്രവും നിയമങ്ങളും രണ്ട്‌ വിഭാഗം ആളുകൾ വ്യത്യസ്ത ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുണ്ട്‌. സമാധാനത്തിന്റെ മതമായ വിശുദ്ധ ഇസ്ലാമിനെയും അതിന്റെ പ്രചാരകരായ മുഹമ്മദ്‌ നബി(സ്വ) തങ്ങളെയും യുദ്ധവുമായി ബന്ധപ്പെടുത്തി വിരുദ്ധ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നവരാണ്‌ ഒരു വിഭാഗം. അതിതീക്ഷ്ണവും തിക്തവുമായ പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തിൽ അനിവാര്യമായ ധർമസമര ത്തിനുള്ള ഇസ്ലാമിന്റെ നിർദേശങ്ങളെയും പാഠങ്ങളെയും കേവലവും സ്വന്തവുമായ താൽപര്യ സംരക്ഷണത്തിനായി ദുരുപയോഗിക്കുന്നവരാണ്‌ മറ്റൊരു വിഭാഗം.
തുടർന്ന് വായിക്കുക >>

ശിക്ഷാനിയമങ്ങൾ

ഇസ്ലാമിലെ ശിക്ഷാ നിയമങ്ങളുടെ ആത്യന്തിക ലക്ഷ്യം സമാധാന സംസ്ഥാപനമാണ്‌. കൈക്കരുത്തും മെയ്ക്കരുത്തും ദുർമോഹവും അധമ വികാരവും അതിരുകടന്നുണ്ടായിത്തീരുന്ന അരുതായ്മകൾക്കെതിരെ ഫലപ്രദവും പ്രാ യോഗികവുമായ നടപടിക്രമങ്ങളാണിസ്ലാം നിർദേശിക്കുന്നത്‌. കുറ്റവാളികൾ സൃഷ്ടിക്കപ്പെട്ട ശേഷം അവർ ശിക്ഷിക്കപ്പെടുക എന്നതല്ല അതിന്റെ താൽപര്യം. മറിച്ച്‌ കുറ്റവാളികൾ ഇല്ലാതായിത്തീരണമെന്നാണതിന്റെ ലക്ഷ്യം. ഒരു കുറ്റത്തിന്‌ ലഭിക്കുന്ന ശിക്ഷയുടെ ലാളിത്യവും ഗൗരവവുമല്ല പ്രധാനം. സമകാല സമൂഹത്തിൽ അപമാനിതനാവുന്ന സാഹചര്യം ആത്മാഭിമാനികൾക്ക്‌ എങ്ങനെയാണ്‌ സഹിക്കാനാവുക.
തുടർന്ന് വായിക്കുക >>

തീവ്രവാദം പരിഹാരമല്ല

തീവ്രവാദികളും അതിനെ ന്യായീകരിക്കുന്നവരും ചില ലക്ഷ്യങ്ങളുന്നയിക്കാറുണ്ട്‌. അത്‌ സ്വീകാര്യത നേടാൻ പറ്റിയ അവസ്ഥയുള്ളതുമായി രിക്കും. പക്ഷേ, തീവ്രവാദപരമായ സമീപനങ്ങൾക്ക്‌ കാരണമായിപ്പറയുന്ന സാഹചര്യത്തെ അവസാനിപ്പിക്കാൻ ഇതുകൊണ്ട്‌ സാധിക്കാറില്ല എന്ന താണ്‌ ചരിത്രപാഠം. ഒരു പ്രശ്നത്തിന്റെ പരിഹാരത്തിനായി നടത്തുന്ന നടപടികൾ കാരണമായി ആ പ്രശ്നത്തിന്‌ പരിഹാരം ഉണ്ടാവുകയല്ല പതിവ്‌, മറിച്ച്‌ അതൊരു പുതിയ പ്രശ്നത്തിന്‌ കാരണമായിത്തീരുകയാണ്‌.

അന്തർദേശീയ-ദേശീയ-പ്രാദേശിക തലത്തിൽ ഉയർന്നുവന്ന തീവ്രവാദ പ്രവണതകളുടെ പരിണിതിയെന്തായിരുന്നുവേന്നത്‌ നമുക്കനുഭവ പാഠമാണ്‌. ഒരു സത്യവിശ്വാസിയെ സംബന്ധി ച്ചിടത്തോളം അവന്റെ പ്രവർത്തനങ്ങൾ അനുവദനീയതയുടെ വിശുദ്ധ പരിധിയിൽ വരേണ്ടതുണ്ട്‌. അതോടൊപ്പം അത്‌ ഗുണകരമായ ഫലം നൽകുന്നതുമാവണം. ഫലശൂന്യമായ പ്രവർത്തനം വിശ്വാസിക്കനുയോജ്യമല്ല എന്നിരിക്കെ അപായ സാധ്യതയുള്ള പ്രവർത്തനത്തിന്‌ വിശ്വാസിയെങ്ങനെയാണ്‌ തയ്യാറാവുക..



1 comment:

prachaarakan said...

തീവ്രവാദം എന്ന പദമർഥമാക്കുന്ന ഭീതിപ്പെടുത്തൽ തന്നെ അടിസ്ഥാനപരമായി ഇസ്ലാം നിരാകരിക്കുന്നതാണ്‌. ഇസ്ലാം ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരാദർശ വ്യവസ്ഥയാണ്‌. സമാധാനപരവും സുസ്ഥിതിപൂ ർണവുമായ ജീവിതാവകാശത്തിന്റെ മൗലികത ഇസ്ലാം അംഗീകരിക്കുന്നു. ജീവിക്കാനർഹതയുള്ള ഒരു ജീവിയുടെയും ജീവൻ അപഹരിക്കാനോ അപകടപ്പെടുത്താനോ പാടില്ല എന്ന ഇസ്ലാമിക പാഠം നാഗരിക സമൂഹത്തിലും പൊതുവെ അംഗീകാരമുള്ളതാണ്‌. അതിനാലാണ്‌ ശിക്ഷാ നിയമങ്ങളിൽ കൊലപാതകത്തിന്‌ കടുത്ത ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്‌. ക്രമസമാധാനം നിലനിർത്തുന്നതിനാവശ്യമായ നിർദേശങ്ങൾ ഇസ്ലാം സമർപിക്കുന്നു.. തുടർന്ന് വായിക്കുക>>