ഫിത്റ് സകാത്ത് സംഘടനയെ ഏല്പ്പിക്കുന്നതിനു സുന്നികള് എതിരാണ്,എന്നാല് ഗള്ഫ് നാടുകളെ മലയാളികളില് കൂടുതല് സുന്നികളാണ് താനും.പക്ഷെ അവരുടെയെല്ലാം ഫിത്റ് സകാത്ത് എങ്ങിനെയെങ്കിലും കിട്ടുകയാണെങ്കില് ഒരു വലിയ സംഖ്യ വരും,പക്ഷെ എങ്ങിനെ അവരില് നിന്ന് അത് വാങ്ങാന് പറ്റും?അതിനു കെ എം സി സി കണ്ടെത്തിയ ഒരു ഐഡിയ ആണ് ,പേരിനു ഒരാളെ വക്കീല് ആക്കുക,എന്നിട്ട് സംഘടിതമായി തന്നെ പിരിച്ചു സംഘടിതമായി തന്നെ വിതരണവും ചെയ്യുക,ഏതെങ്കിലും സുന്നികള് എതിര്ത്താല് കാണിച്ചു കൊടുക്കാനായി ഒരു വക്കീല് നാമധാരിയും ഉണ്ട്.വഹ്ഹാബി മുഖം മൂടി ഇതിനു പിന്നില് ഉണ്ട് എന്ന് ബുദ്ധിയുള്ള ഏതു സുന്നിക്കും മനസ്സിലാക്കാം.
ഇന്നത്തെ മിഡില് ഈസ്റ്റ് ചന്ദ്രികയില് ഇങ്ങെനെ കാണാം:"ഫിത്റ് സകാത്ത് സംഘടിതമായി പിരിച്ചെടുക്കുന്നതിന് കെ എം സി സി വിപുലമായ സംവിധാനങ്ങള് ഒരുക്കി,ഓരോ മേഖലയിലും അതിനു വേണ്ടി പ്രത്യാകം കോര്ഡിനേറ്റര് മാരെ നിയമിച്ചു".തികച്ചും വാഹഹബി രൂപം തന്നെ,യാതൊരു സംശയവും വേണ്ട.
ഇവിടെ സുന്നികള് ജാഗ്രതര് ആവുക,ധാരാളം സുന്നികള് എല്ലാ വര്ഷവും ഇതില് പെട്ട് പോകുന്നുണ്ട് എന്ന് അറിയാന് സാധിച്ചു,അല്ലാഹു കാക്കട്ടെ.നിങ്ങള് കൊടുക്കുന്നത് ഒരു ഇരുപത് ദിര്ഹം മാത്രമായിരിക്കാം,പക്ഷെ ഫിത്റ് സകാത്ത് ശരിയായ രീതിയില് കൊടുത്തു വീട്ടിയില്ല എന്ന കുറ്റം നാളെ മഹ്ശറില് നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.സകാത്ത് കേവലം ഒരു വഴിപാട് അല്ല,അത് ഇസ്ലാമിന്റെ പ്രധാന കടമകളില് ഒന്നാണ് എന്ന് മനസ്സിലാക്കുക.
നിങ്ങളുടെ അടുത്തു തന്നെ ധാരാളം പാവങ്ങള് ,വീട്ടില് പ്രാരാബ്ദങ്ങള് സഹിക്കാന് വയ്യാതെ പാട് പെടുന്നവര്,കടം കൊണ്ട് വലഞ്ഞവര് തുടങ്ങി ധാരാളം കാണാം,അവര്ക്ക് നിങ്ങള് നേരിട്ട് തന്നെ കൊടുത്തു വീട്ടുക.എന്നെ എല്പിക്കൂ ,ഞാന് നിങ്ങള്ക്ക് വക്കീലാകാം എന്ന രീതി തന്നെ ഇസ്ലാം പഠിപ്പിച്ചിട്ടില്ല,വക്കീലിനെ നമ്മള് ആണ് നിയമിക്കേണ്ടത്.
ഇതൊരിക്കലും കെ എം സി സി എന്ന എന്ന പ്രസ്ഥാനത്തോടുള്ള എതിര്പ്പ് ആയി കാണരുത്,ഇസ്ലാമിന്റെ പഞ്ച സ്തംബങ്ങളില് ഒന്നായ സകാത്തിനെ വഞ്ചനാ രീതിയിലൂടെ അവര് സമീപിച്ചത് കൊണ്ട് പറഞ്ഞു പോയതാണ്.ഇത് പോലെ ആര് നടത്തുന്നുണ്ടെങ്കിലും അത് എതിര്ക്കപ്പെടെണ്ടാതാണ്,കെ എം സി സി പത്രങ്ങളിലൂടെ പ്രചാരണം നടത്തിയ കാരണം അവരെ ഇവിടെ പേരെടുത്തു പറഞ്ഞു എന്ന് മാത്രം.
Abdu Rahiman Manayangattil
abumufliha7@gmail.com
abumufliha7@gmail.com
ഫിത്റ് സകാത് പഠനം
Read this >>>
Read this >>>
No comments:
Post a Comment