Thursday, April 30, 2009

കരൾ തുടിപ്പ്, ധാർമ്മിക വിപ്ലവം

1) കരൾ തുടിപ്പ് ; ലേഖനം എം.എൻ. സാദിഖ് സഖാഫി
ഇവിടെ ക്ലിക് ചെയ്യുക

2) ധാർമ്മിക വിപ്ലവം ; അഭിമുഖം
എൻ.അലി അബ്ദുല്ല / ഒ.എം. തരുവണ
ഇവിടെ ക്ലിക് ചെയ്യുക

രിസാല പ്രസിദ്ധീകരിച്ചത്

കടപ്പാട് : എസ്.എസ്.എഫ്. മലപ്പുറം.കോം

Saturday, April 25, 2009

എവിടെയോ മനുഷ്യനുണ്ട്‌! (ലേഖനം )

കെഎം മുസ്‌തഫ്‌ എഴുതിയ ലേഖനം രിസാല ഓൺലൈൻ പസിദ്ധീകരിച്ചത്


മനുഷ്യനെ കണ്ടെത്താനുള്ള അന്വേഷണങ്ങളാണ്‌ ഒരു എഴുത്തുകാരന്റെ ജീവിതത്തെ ചലനാത്മകമാക്കുന്നത്‌. ഭൂമിയിലെവിടെയോ മനുഷ്യനും ജീവിതവുമുണ്ടെന്ന പ്രബലമായ വിചാരവും അത്‌ കണ്ടെത്താനുള്ള തീക്ഷ്‌ണമായ അഭിവാഞ്‌ഛയുമാണ്‌ ഏതൊരു എഴുത്തുകാരന്റെയും ഊര്‍ജം. ഈ ഊര്‍ജം നഷ്‌ടപ്പെട്ടുപോയ നാളുകളിലായിരുന്നു കുറച്ചേറെയായി ഞാന്‍.`എന്തുകൊണ്ട്‌ എഴുതുന്നില്ല' എന്ന്‌ വായനക്കാര്‍ ചോദിച്ചു. `എന്ത്‌ എഴുതും' എന്ന്‌ ഞാന്‍ എന്നോടുതന്നെ ചോദിച്ചു. ഞാന്‍ തിരക്കിലാണെന്ന്‌ സ്വയം വിശ്വസിപ്പിച്ചു. തിരക്കിട്ട്‌ പണിയെടുത്തു. എന്നാല്‍ തിരക്കിനിടയില്‍ തിരിഞ്ഞു നോക്കിയ നിമിഷങ്ങളില്‍ ഞാന്‍ തീര്‍ത്തും നിരാശനായി. തിരക്കുകള്‍ വിലപ്പെട്ട ചിലതെല്ലാം കവര്‍ന്നെടുത്തതല്ലാതെ ജീവിതത്തിന്‌ പുതുതായി ഒന്നും സംഭാവനചെയ്‌തില്ല.

ജീവിതം ഇന്നലെത്തേതിന്റെ ആവര്‍ത്തനമാണെങ്കില്‍ നാം ജീവിക്കുന്നില്ല എന്നാണര്‍ത്ഥം. പ്രകൃതിയില്‍ കടന്നുവരുന്ന ഓരോ നിമിഷവും കടന്നുപോയതില്‍നിന്ന്‌ തികച്ചും വിഭിന്നമാണെന്നാണ്‌ സൂക്ഷ്‌മദൃക്കുകള്‍ പറഞ്ഞിട്ടുള്ളത്‌. എന്നാല്‍ എനിക്കുമുമ്പില്‍ കുറച്ചുകാലമായി എല്ലാ ദിവസവും ഒരേപോലെയാണ്‌:ഒരേ റെയില്‍വെസ്റ്റേഷന്‍.ഒരേ ആള്‍ക്കൂട്ടംഒരേ തിക്കിത്തിരക്കുകള്‍ഒരേ ഭാവവും ഒരേ മുഖച്ഛായയുമുള്ള മനുഷ്യര്‍ഒരേ ലക്ഷ്യത്തിലേക്ക്‌ നീങ്ങുന്നവര്‍ഒരേ ഫയലുകള്‍ഒരേ പ്രശ്‌നങ്ങള്‍ഒരേ ഒത്തുതീര്‍പ്പുകള്‍...എന്റെ ലോകം ഒരൊറ്റ കോശത്തില്‍നിന്നു മുറിച്ചെടുത്ത അനേകം ക്ലോണുകള്‍കൊണ്ട്‌ നിറഞ്ഞുകവിയുമ്പോള്‍ ഒരു മനുഷ്യനെത്തേടിയുള്ള എന്റെ യാത്രകളെല്ലാം വഴിയിലവസാനിക്കുകയായിരുന്നു. അതോ ക്ലോണുകള്‍ പെരുകിയ ലോകത്ത്‌ ഞാനും ഒരു ക്ലോണായി മാറുകയായിരുന്നോ?ഒരു മനുഷ്യനു മാത്രമേ മറ്റൊരു മനുഷ്യനെ തിരിച്ചറിയാനാവൂ. ഒരു ക്ലോണിന്‌ അത്‌ അസാധ്യമാണ്‌.

ഏറെക്കാലമായിട്ടും ഒരു മനുഷ്യനെ കണ്ടെത്താനാവാത്ത എഴുത്തുകാരന്‌ ക്ലോണുകളില്‍ നിന്നു വിഭിന്നമായി എന്ത്‌ അസ്‌തിത്വമാണുള്ളത്‌?വികാരങ്ങളും വിചാരങ്ങളും ക്ലിപ്‌തമായ ചില ലക്ഷ്യങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ട, മുന്‍കൂട്ടി വരച്ചുവച്ച ഒരു വൃത്തത്തിനുള്ളില്‍മാത്രം സദാ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലോണായി ഈ എഴുത്തുകാരനും പരിണമിച്ചുകൊണ്ടിരിക്കുകയാണ്‌ എന്ന തിരിച്ചറിവുണ്ടായ ദിവസം ഞാന്‍ എന്റെ എല്ലാ തിരക്കുകളോടും വിടപറഞ്ഞു. ഒരിടത്തേക്കുമല്ലാതെ ഒരു ദിവസം റെയില്‍വേസ്റ്റേഷനിലെത്തി. തെക്കുനിന്നും ഒരു പാസഞ്ചര്‍ വണ്ടി കിതച്ചുവന്നു. ആള്‍ക്കൂട്ടം തേനീച്ചക്കൂട്ടിലെന്നപോലെ ഓരോ കംപാര്‍ട്ട്‌മെന്റിലും നുരച്ചു. ടിക്കറ്റുപോലും എടുക്കാതെ മുന്നില്‍കണ്ട വിടവിലേക്ക്‌ ഞാനും തിരുകിക്കയറി. പൊടുന്നനെ വാരിയെല്ലിലൂടെ ഒരു മിന്നല്‍ കടന്നുപോയി; ഒരു പിടച്ചില്‍. പിന്നെയറിഞ്ഞു, വാരിയുടെ ഏതോ കശേരുവില്‍ ആരോ കൊളുത്തി വലിക്കുന്നതുപോലെ അസഹനീയമായ വേദന. അത്‌ ശരീരത്തിന്റെ ഒരു വശം മുഴുവന്‍ പടര്‍ന്നുകയറി. മരണത്തിന്റെ തൊട്ടുമുമ്പ്‌ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനു പോലും ഒരുതുള്ളി കുടിനീരാണ്‌ വിലയേറിയ വസ്‌തു എന്നതുപോലെ ചന്തിവയ്‌ക്കാന്‍ ഒരിഞ്ചുസ്ഥലം മാത്രമായിരുന്നു എന്റെ അപ്പോഴത്തെ ജീവിതലക്ഷ്യം. അതിനുവേണ്ടി മാത്രമായിരുന്നു ഞാനപ്പോള്‍ ജീവിച്ചിരുന്നത്‌.

കംപാര്‍ട്ടുമെന്റില്‍ ഇരിക്കാന്‍പോയിട്ട്‌ ശ്വാസം വിടാനുള്ള സ്ഥലമില്ല. ഓരോരുത്തരും ശ്വസിക്കുന്നത്‌ മറ്റൊരാളുടെ മുഖത്തേക്കാണ്‌. ശരീരമൊന്നനക്കാന്‍പോലും കഴിയാതെ പരസ്‌പരമുരഞ്ഞരഞ്ഞ കംപാര്‍ട്ടുമെന്റിനുള്ളില്‍ ഒരു പുഴുത്ത ആവി വ്യാപിച്ചു. കുഴമ്പ്‌പരുവത്തിലായ ആളുകള്‍ക്കിടയില്‍ ഒരൊറ്റ സീറ്റിന്റെ അരികുപോലും കാണാനുണ്ടായിരുന്നില്ല.അടുത്ത സ്റ്റേഷനില്‍ എങ്ങനെയെങ്കിലും പുറത്തുചാടിയില്ലെങ്കില്‍ ജീവന്‍പോലും അപകടത്തിലായേക്കുമെന്ന ഭീതി എന്റെ നെഞ്ചില്‍ ആളി. വേദന അസ്ഥികളിലൂടെ വളഞ്ഞുപുളഞ്ഞു സഞ്ചരിക്കുമ്പോള്‍ തീവണ്ടിക്ക്‌ ഒട്ടും വേഗതയില്ലെന്നു തോന്നി. ഒച്ചിനെപ്പോലെ കടന്നുപോകുന്ന നിമിഷങ്ങളില്‍ വേദന പെരുത്തു. ഒടുവില്‍ ഇനിയൊരു നിമിഷംപോലും മുന്നോട്ടു പോകാനാവാത്തവിധം അത്‌ കൊടുമുടിയിലെത്തി.

പൊടുന്നനെയാണതു സംഭവിച്ചത്‌; നുരയ്‌ക്കുന്ന മനുഷ്യാവയവങ്ങള്‍ക്കിടയില്‍നിന്ന്‌ ഒരു കൈ എന്നെ പിടിച്ചുവലിച്ചു. അതൊരു ശോഷിച്ച കൈയായിരുന്നു. ഞാന്‍ അതിന്റെ ഉടമസ്ഥനെ നോക്കി. ആര്‍ദ്രതയൂറുന്ന രണ്ടുകണ്ണുകള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു. അതൊരു വൃദ്ധനായിരുന്നു.അയാള്‍ എഴുന്നേറ്റ്‌ എന്നെ സീറ്റിലേക്കിരുത്തി. ഒരു ജന്മത്തിന്റെ മുഴുവന്‍ നന്ദിയോടെയും ഞാനയാളെ നോക്കി. അയാള്‍ പുഞ്ചിരിതൂകുക മാത്രം ചെയ്‌തു.വാര്‍ദ്ധക്യത്താല്‍ ശോഷിച്ച ആ ശരീരം തിരക്കില്‍ ആടിയുലയുന്നത്‌ വിഷമത്തോടെ നോക്കിനില്‍ക്കാന്‍ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ. ആരും ആരെയും ശ്രദ്ധിക്കാത്ത, കാല്‍വയ്‌ക്കാന്‍ ഒരിഞ്ചുസ്ഥലത്തിനുവേണ്ടി ഓരോരുത്തരും പൊരുതുന്ന ഈ കംപാര്‍ട്ടുമെന്റിനുള്ളില്‍ നിന്ന്‌ ഒരു അത്യാവശ്യക്കാരന്റെ ഉള്ളിലുയരുന്ന നിലവിളി അയാള്‍ എങ്ങനെ കേട്ടുവെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു. എന്റെ ശ്രദ്ധ തെന്നിപ്പോയ ഏതോ നിമിഷത്തില്‍ ഏതോ സ്റ്റേഷനില്‍ അയാള്‍ ഇറങ്ങിയിരിക്കണം. പിന്നെ അയാളെ കണ്ടതേയില്ല.

ക്ലോണ്‍ ജീവിതത്തിന്റെ പരിമിതവൃത്തത്തില്‍ നിന്നു പുറത്തുകടക്കാന്‍ മാത്രമല്ല, ഭൂമിയിലെവിടെയൊക്കെയോ മനുഷ്യര്‍ ജീവിക്കുന്നു എന്ന വിചാരം തിരിച്ചുപിടിക്കാനും ഈ ടിക്കറ്റെടുക്കാത്ത യാത്ര എന്നെ സഹായിച്ചു

Tuesday, April 14, 2009

ഉഷസ്സുദിക്കുന്നു (ഖലീ‍ൽ തങ്ങളെ കുറിച്ച് )


രിസാല ഓൺലൈൻ ലേഖനം ലിങ്ക് ഇവിടെ


എം ടി ശിഹാബുദ്ദീന്‍ അസ്‌ഹരി

പേരും പെരുമയുമുള്ള ഒരു ഖബീലയില്‍ പിറന്ന സയ്യിദ്‌, ബാഖിയാത്തില്‍നിന്ന്‌ രണ്ടാം റാങ്കോടെ വിജയിച്ച്‌ കഴിവുതെളിയിച്ച പണ്‌ഡിതന്‍, പുതിയകാലത്തെ സമഗ്രമായി പഠിച്ച്‌ അതിനുതകുന്ന രൂപത്തില്‍ വലിയൊരു വിജ്ഞാന വിപ്ലവത്തിന്‌ നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, പ്രവാചകപ്രേമത്തിന്റെ പേരില്‍ സ്വലാത്ത്‌സമ്മേളനങ്ങളും സ്വലാത്ത്‌നഗറും സൃഷ്‌ടിച്ച്‌ വിസ്‌മയമായ ആശിഖുറസൂല്‍, സമസ്‌ത കേന്ദ്ര മുശാവറയിലടക്കം സംഘടനാ രംഗത്ത്‌ ജ്വലിച്ചുനില്‍ക്കുന്ന സംഘാടകന്‍....ഇതിനുമപ്പുറം എന്തൊക്കെയോ ആണ്‌ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ബുഖാരി. മേല്‍പറഞ്ഞ വിശേഷണങ്ങളെ ഏതു കോണില്‍നിന്ന്‌ സമീപിച്ചാലും ആ വ്യക്തിത്വത്തെ അറിയുന്നവര്‍ക്ക്‌ നിറയില്ല എന്നുറപ്പാണ്‌. ആത്മീയലോകത്തെ നക്ഷത്രപ്രഭയും പാണ്‌ഡിത്യത്തിന്റെ തലയെടുപ്പും വിനയവും സ്‌നേഹവുംകൊണ്ട്‌ മറച്ചുപിടിച്ച്‌ അദ്ദേഹം സാധാരണക്കാരില്‍ ഒരാളാവുമ്പോള്‍ അനുയായികള്‍ സ്‌നേഹത്തോടെ, അല്‍പം അധികാരത്തോടെ സാക്ഷ്യപ്പെടുത്തുന്നു: `ഇത്‌ ഞങ്ങളുടെ ഖലീല്‍ തങ്ങള്‍.'

1964 ഫെബ്രുവരി 22നാണ്‌ ഖലീല്‍ തങ്ങള്‍ ജനിച്ചത്‌. കരുവന്‍തിരുത്തിയിലെ പ്രസിദ്ധമായ കിഴക്കേതങ്ങളകത്ത്‌ തച്ചാംപുറത്ത്‌ സയ്യിദ്‌ അഹമ്മദുല്‍ബുഖാരിയാണ്‌ പിതാവ്‌. നാട്ടുകാര്‍ ബാപ്പുമോന്‍തങ്ങള്‍ എന്ന്‌ സ്‌നേഹപൂര്‍വ്വം ഓര്‍മിച്ചിരുന്ന സയ്യിദ്‌ അഹമ്മദുല്‍ബുഖാരി കടലുണ്ടി, കോടമ്പുഴ, ചാലിയം, കരുവന്‍തിരുത്തി എന്നിവിടങ്ങളില്‍ ഖാളിസ്ഥാനവും ആത്മീയ നേതൃത്വവും നല്‍കിയ വ്യക്തിത്വമായിരുന്നു.തന്റെ സന്താനങ്ങളെ ആത്മീയമായി രൂപപ്പെടുത്തുന്നതില്‍ കഴിവുറ്റ ഒരു മനഃശാസ്‌ത്രജ്ഞനെപ്പോലെയായിരുന്നു സയ്യിദവര്‍കള്‍ . ഖലീല്‍ തങ്ങള്‍ക്ക്‌ അദ്ദേഹം ഉപ്പയും ഗുരുനാഥനും കൂട്ടുകാരനും എല്ലാമായിരുന്നു. ഒന്നിച്ച്‌ കളിക്കാനിറങ്ങുന്ന പിതാവ്‌ ഇടക്ക്‌ അല്‍പം പഠിക്കാമെന്നു പറയും. ദീര്‍ഘമായ പഠനത്തിനിടയ്‌ക്ക്‌ ഇനി അല്‍പം കളിക്കാമെന്ന്‌ പറയും. ഈ രൂപത്തില്‍ പൂര്‍ണമായ വിനോദത്തിന്റെ ലോകത്തേക്ക്‌ സന്താനങ്ങളെ കയറൂരിവിട്ട്‌ വഷളാക്കാതെയും ചങ്ങലക്കിട്ട്‌ പഠിപ്പിച്ച്‌ പീഡിപ്പിക്കാതെയും കുരുന്നുമനസ്സിന്റെ ഇംഗിതങ്ങളറിഞ്ഞ്‌ ഉള്‍ക്കൊണ്ട നിലപാടായിരുന്നു അദ്ദേഹത്തിന്‌. അങ്ങാടികളിലലയാന്‍ വിടാത്ത പിതാവ്‌ ഇടക്ക്‌ സന്താനങ്ങളൊന്നിച്ച്‌ അരുതായ്‌മകള്‍ക്ക്‌ ഇടംവരാതെ കോഴിക്കോട്ടും തലശ്ശേരിയിലുമെല്ലാം കാഴ്‌ച കാണിക്കാനിറങ്ങും. നാട്ടില്‍ ചായക്കടകളില്‍ ചെല്ലുന്നത്‌ വിലക്കിയ പിതാവ്‌ ഇത്തരം യാത്രകളില്‍ നല്ല ഹോട്ടലുകളില്‍നിന്ന്‌ രുചിയേറിയ ഭക്ഷണം തന്നെ അവര്‍ക്ക്‌ വാങ്ങിക്കൊടുക്കും.മദ്രസാ പ്രായമാവുന്നതിനു മുമ്പു തന്നെ നിരവധി കാര്യങ്ങള്‍ കളിക്കിടയില്‍ ഉപ്പ പകര്‍ന്നുകൊടുത്തിരുന്നു. പഠനം വിലയിരുത്താന്‍ ചോദ്യം ചോദിച്ചും പ്രോത്സാഹനത്തിന്‌ സമ്മാനങ്ങള്‍ നല്‍കിയും മറ്റു സന്താനങ്ങളെപ്പോലെ തന്റെ പ്രിയപ്പെട്ട ബാവയെയും അദ്ദേഹം വളര്‍ത്തി.

തൃക്കരിപ്പൂര്‍ സ്വദേശിയായ സയ്യിദ്‌ ശാഹുല്‍ഹമീദ്‌തങ്ങളുടെ പുത്രി സയ്യിദത്ത്‌ ഫാത്തിമഇമ്പിച്ചിബീവിയാണ്‌ ഖലീല്‍തങ്ങളുടെ മാതാവ്‌. പാണ്‌ഡിത്യം കൊണ്ടും ആത്മീയസാന്നിധ്യം കൊണ്ടും പ്രസിദ്ധനായ ശാഹുല്‍ഹമീദ്‌ തങ്ങള്‍ എംഎ ഉസ്‌താദടക്കം നിരവധി പണ്‌ഡിതപ്രമുഖരുടെ ഗുരുനാഥനാണ്‌. അദ്ദേഹത്തിന്റെ സഹോദരി സയ്യിദത്ത്‌ഹലീമബീവിയില്‍ നിന്ന്‌ വലിയ കിതാബുകളെല്ലാം ഓതിയ ഫാത്തിമബീവി ആ കുടുംബത്തിന്‌ പറ്റിയ കുടുംബിനി തന്നെയായിരുന്നു.സമസ്‌തകേരള ഇസ്‌ലാംമതവിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസുപ്രകാരം ഏഴാംതരം വരെ ഖലീല്‍തങ്ങള്‍ മദ്രസാപഠനം നടത്തിയിട്ടുണ്ട്‌. തഖ്‌വീമുല്ലിസാന്‍, ഉംദ, മീസാന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അക്കാലത്തു മദ്രസയില്‍ തന്നെ പഠിപ്പിക്കാറുണ്ടായിരുന്നു. സ്‌കൂളില്‍ പ്രാഥമിക പഠനം മാത്രം. നന്നേ ചെറുപ്പമാണെങ്കിലും അന്യപെണ്‍കുട്ടികളും മറ്റും ഇടകലര്‍ന്ന ഒരു സാഹചര്യത്തില്‍ തെറ്റിന്റെ ആദ്യാക്ഷരം പോലും പഠിക്കരുതെന്നു നിര്‍ബന്ധമുള്ള ആ പിതാവ്‌ അതിനുശേഷം സ്‌കൂളിലേക്കയച്ചില്ല. എന്നാല്‍ വിദ്യാഭ്യാസം മുടങ്ങരുതെന്ന നിര്‍ബന്ധബുദ്ധിയുള്ളതിനാല്‍ സ്വന്തം ചെലവില്‍ വീട്ടില്‍വച്ച്‌ വിദ്യാഭ്യാസം നല്‍കി. സര്‍ട്ടിഫിക്കറ്റുകളല്ല കാര്യം, വിജ്ഞാനം ഉണ്ടാവട്ടേ എന്നതായിരുന്നു ആ പിതാവിന്റെ നിലപാട്‌. വലിയ കോഴ്‌സുകളുടെ ബാക്കിപത്രം സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാവുന്ന ഇക്കാലത്ത്‌ അതാണ്‌ അല്‍പ്പംകൂടി അനുകരണീയമായ നിലപാട്‌ എന്നുവേണം കരുതാന്‍

ആദ്യദിവസം മദ്രസയില്‍ നിന്നു കരഞ്ഞു തിരിച്ചുപോന്ന നാണവും ആദ്യമായി സ്റ്റേജിലെത്തിയ നബിദിനത്തിന്‌ സലാം മാത്രം പറഞ്ഞ്‌ മിണ്ടാനാവാതെ തിരിച്ചുപോന്ന തമാശയും ഈ ഉയര്‍ച്ചക്കിടയില്‍ ഓര്‍ത്തുപറഞ്ഞ തങ്ങള്‍ അതിലേറെ ആ സമയങ്ങളിലെല്ലാം നിരാശപടരാതെ പ്രോത്സാഹനം നല്‍കിയ ഉപ്പയുടെ സമീപനം ജീവിതത്തില്‍ സ്വാധീനിച്ചതിന്റെ ആഴമാണ്‌ പങ്കുവച്ചത്‌.ദര്‍സ്‌ പഠനം ആരംഭിച്ചത്‌ കടലുണ്ടിനഗരത്തിലാണ്‌. ഇരിങ്ങാവൂര്‍ അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു ഗുരു. ഒരു വര്‍ഷമാണ്‌ അദ്ദേഹത്തിന്റെ അടുത്ത്‌ ഓതിയത്‌. ശേഷം കോടമ്പുഴ ബീരാന്‍കോയ മുസ്‌ലിയാരുടെ ദര്‍സിലെത്തി. ഓമശ്ശേരി ചോലക്കല്‍ റഹ്‌മാനിയ്യ മസ്‌ജിദിലായിരുന്നു അന്ന്‌ ഉസ്‌താദിന്റെ ദര്‍സ്‌. പിന്നീട്‌ കോടമ്പുഴ ബാഅലവി ജുമുഅ മസ്‌ജിദിലും കാസര്‍കോട്‌ ചെറുവത്തൂരിലെ തുരുത്തിയിലും എല്ലാം ഉസ്‌താദിന്റെ ഒപ്പം തന്നെയായിരുന്നു. അവിടെ നിന്നാണ്‌ ബാഖിയാത്തിലേക്ക്‌ പോയത്‌.ബീരാന്‍കോയ ഉസ്‌താദിന്റെ രണ്ടാം മുദരിസായിരുന്ന കോടമ്പുഴ ബാവമുസ്‌ലിയാരുടെ സാന്നിധ്യവും ജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടായിരുന്നു. സമാജങ്ങളിലെല്ലാം ബാവഉസ്‌താദാണ്‌ അധ്യക്ഷന്‍. പ്രസംഗങ്ങളിലെ തെറ്റുകള്‍ തിരുത്താനും നല്ല വശങ്ങള്‍ എടുത്തുപറഞ്ഞ്‌ അഭിനന്ദിക്കാനും ബാവ ഉസ്‌താദ്‌ ശ്രദ്ധിക്കാറുണ്ട്‌.ബീരാന്‍കോയ ഉസ്‌താദിന്റെ ജീവിതം നോക്കിനിന്നു പഠിക്കാന്‍ മാത്രം സമഗ്രമായിരുന്നു. നില്‍പ്പും നടപ്പും നിലപാടുകളും എല്ലാം അനുകരണീയമായിരുന്നു. മൂന്നുമണിക്ക്‌ എഴുന്നേറ്റ്‌ ദീര്‍ഘമായ സൂറത്തുകള്‍ഓതിയുള്ള തഹജ്ജുദ്‌ നിസ്‌കാരം സുബ്‌ഹി വരെ നീളുമായിരുന്നു. പലപ്പോഴും ആ രംഗങ്ങള്‍ക്ക്‌ സാക്ഷിയായ തങ്ങളുടെ ഉള്ളില്‍ ഇന്നുകാണുന്ന വിളക്കില്‍ വെളിച്ചം പകരാന്‍ ആ ജീവിതം കാരണമായിട്ടുണ്ട്‌.ബാഖിയാത്തില്‍ ജബ്ബാര്‍ ഹസ്രത്ത്‌, കമാലുദ്ദീന്‍ ഹസ്രത്ത്‌, സൈനുല്‍ ആബിദീന്‍ ഹസ്രത്ത്‌ തുടങ്ങിയവരാണ്‌ ഉസ്‌താദുമാരായി ഉണ്ടായിരുന്നത്‌. ഹംസക്കോയ ബാഖവി മൂന്നിയൂര്‍, കുറ്റിപ്പുറം ഖാളി റശീദ്‌മുസ്‌ലിയാര്‍, സിറാജുദ്ദീന്‍ ബാഖവി കൊല്ലം തുടങ്ങിയവര്‍ ബാഖിയാത്തിലെ സഹപാഠികളാണ്‌.

1985ല്‍ രണ്ടാം റാങ്കോടെയാണ്‌ ബാഖവി ബിരുദം നേടിയത്‌. ബഹ്‌റൈന്‍ കേരള ജമാഅത്തിന്റെ അവാര്‍ഡിന്‌ ഉയര്‍ന്ന വിജയം അദ്ദേഹത്തെ അര്‍ഹനാക്കി.മനസ്സില്‍ വലിയസ്വപ്‌നങ്ങള്‍ രൂപപ്പെടാന്‍ വിദ്യാഭ്യാസകാലത്തെ ചില അനുഭവങ്ങള്‍ കാരണമായിട്ടുണ്ട്‌. ബീരാന്‍കോയ ഉസ്‌താദിന്റെ ബാഖിയാത്തിലെ സഹപാഠിയാണ്‌ കാന്തപുരം ഉസ്‌താദ്‌. ബാഖിയാത്തിലെ ബില്‍ഡിംഗ്‌ നോക്കി അതുപോലെ ഒന്ന്‌ നാട്ടിലും നിര്‍മിക്കണമെന്ന സ്വപ്‌നം കാന്തപുരംഉസ്‌താദ്‌ പറയാറുള്ളത്‌ തങ്ങള്‍ ഓര്‍ക്കുന്നു. 1978 ലെ മര്‍കസിന്റെ തുടക്കത്തിനുശേഷം, ലക്ഷ്യംവച്ചാലേ നേടാനാവൂ എന്നത്‌ പഠിപ്പിക്കാന്‍ ഉസ്‌താദ്‌ പറയാറുണ്ട്‌. സ്വന്തമായി ഒരു സ്ഥാപനം എന്ന ലക്ഷ്യം മനസ്സില്‍ വേരൂന്നാന്‍ ഇത്‌ വലിയൊരു കാരണമായിട്ടുണ്ട്‌.ചാലിയത്തെ മുദരിസായിരുന്ന ഒകെ ഉസ്‌താദിന്റെ ജീവിതവും സ്വപ്‌നങ്ങള്‍ക്ക്‌ വലനെയ്യാന്‍ പ്രേരകമായി. ഒരിക്കല്‍ ഒകെ ഉസ്‌താദ്‌ പറഞ്ഞു: മക്കയിലും മദീനയിലും ചെന്നാല്‍ ഓരോ സ്വഹാബിയുടെയുംപേരില്‍ പള്ളികാണാന്‍ സാധിക്കും. അയല്‍പക്കക്കാരാണെങ്കിലും ഓരോരുത്തരും പള്ളിയുണ്ടാക്കിയതില്‍നിന്ന്‌ ഓരോരുത്തരും സ്വന്തമായി ദീനിനു വേണ്ടി എന്തെങ്കിലും ഉണ്ടാക്കണമെന്നാണ്‌ മനസ്സിലാവുന്നത്‌. ആ വാക്കുകള്‍ മനസ്സില്‍ തട്ടി പുറത്തേക്കുവന്നവയായിരുന്നു. അതിനാലാണ്‌ സ്വന്തം ശമ്പളം ഉപയോഗിച്ച്‌ സ്ഥലം വാങ്ങിയും ഭാര്യയുടെ ആഭരണം വിറ്റ്‌ പണിയെടുപ്പിച്ചുമെല്ലാം ഇഹ്‌യാഉസ്സുന്നയുണ്ടാക്കിയത്‌. ഈ സംഭവങ്ങള്‍ക്കെല്ലാം നേര്‍സാക്ഷിയായതിനാല്‍ വ്യക്തമായ ചില കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു. ആദ്യമായി വരുന്ന ദര്‍സ്‌ ഏല്‍ക്കണം എന്ന ബീരാന്‍കോയ ഉസ്‌താദിന്റെ ഉപദേശവും ഉണ്ടായിരുന്നു. ഉസ്‌താദിന്റെ ഉപദേശവും മനസ്സിലെ സ്വപ്‌നങ്ങളും കൂട്ടിക്കിഴിച്ച്‌ മനക്കോട്ടകെട്ടിയാണ്‌ 85ല്‍ നാട്ടില്‍ തിരിച്ചെത്തിയത്‌.
മഅദിനെ പറ്റി അറിയുവാൻ ഇവിടെ ക്ലിക് ചെയ്യുക

Wednesday, April 08, 2009

Saturday, April 04, 2009

ഒരു സ്ത്രീയുടെ പ്രകൃതിസ്നേഹ നാട്യം

click on image to enlarge

ഒരു സ്ത്രീയുടെ പ്രകൃതിസ്നേഹ നാട്യം
വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ലേഖനം
സിറാജ്‌ ദിനപത്രം 2/04/2009