Friday, April 15, 2011
ശൈഖ് രീഫാഈ ;ധന്യ ജീവിതത്തിൽ നിന്നൊരല്പം
ജമാദുൽ അവ്വൽ 12 ശൈഖ് രിഫാഈ വഫാത്ത് ദിനം ശൈഖ് അഹ്മദുൽ കബീർ അർരിഫാഈ(ഖ.സി) ആത്മീയ രംഗത്തെ അണയാത്ത ജ്യോതിസ്സാണ്. അദ്ദേഹത്തിന്റെ പ്രകീർത്തനങ്ങൾ അയവിറക്കുന്ന കാവ്യമാണ് പ്രസിദ്ധമായ രിഫാഈ മാല. രിഫാഈ ശൈഖിന്റെ പ്രശസ്തമായ പല കാവ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ കൃതി രചിച്ചതെന്നു ഗ്രന്ഥകർത്താവ് പറയുന്നുണ്ട്. “അവർ ചൊന്ന ബൈതിന്നും തൻബീഹ് തന്നിന്നും അങ്ങനെ സിർറുൽ മക്നൂനിന്നും കണ്ടോവർ” ശൈഖിന്റെ രചനകൾക്കുപുറമെ തൻബീഹ്, സിർറുൽ മക്നൂൻ തുടങ്ങിയ കൃതികൾ അവലംബിച്ചാണ് കാവ്യരചന നടത്തിയിട്ടുള്ളതെന്ന് അർഥം. എന്നാൽ ഇവിടെ നാം ഗ്രഹിക്കേണ്ട വസ്തുത, മേൽ മാലയിൽ ഒരിക്കലും ശൈഖന്റെ ജീവിതത്തെ പൂർണമായും അവതരിപ്പിച്ചിട്ടില്ല എന്നതാണ്. പാരാവാരം പോലെ കിടക്കുന്ന ആ മഹദ്ജീവിതത്തിൽ നിന്ന് അൽപ്പം മാത്രം കോറിയിടാനേ ഏതൊരു രചയിതാവിനും കഴിയൂ. ഇക്കാര്യം മാല കർത്താവ് തന്നെ ഉണർത്തുന്നുണ്ട്. “മേൽമയിൽ തൊപ്പം പറയുന്ന ഞാനിതിൽ മേൽമ പറകിലോ മട്ടില്ല എന്നോവർ” ശരീഅത്തിന്റെ പ്രയോക്താവ് ബഹുവന്ദ്യനായ ശൈഖ് ജീലാനി(റ) ശരീഅത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നുവെന്നാണ് ചരിത്രം. രിഫാഈ മാലയിൽ നിന്നു തന്നെ ഇക്കാര്യം ബോധ്യമാകും. ത്വരീഖത്തിനും ശൈഖിനുമൊന്നും ശരീഅത്തിനോട് വിധേയത്വം ആവശ്യമില്ലെന്ന തെറ്റായ പ്രചാരത്തിനു രിഫാഈ ജീവിതത്തിൽ യാതൊരു വിലയുമില്ല. ശൈഖവർകൾ ജീവിച്ച 105 കൊല്ലവും ശരീഅത്തനുസൃതമായി തന്നെയായിരുന്നു ജീവിതം. അതിന്റെ ഫലമാകട്ടെ തികഞ്ഞ സംതൃപ്തിയോടെ വിയോഗം പൂകാനും അവിടത്തേക്കായി. കവി തന്നെ അതേപ്പറ്റി പറയട്ടെ. ശൈഖ് രീഫാഈ ;ധന്യ ജീവിതത്തിൽ നിന്നൊരല്പം click here to read
Subscribe to:
Posts (Atom)