Tuesday, January 31, 2012

പ്രവാസി ചോദിക്കുന്നു: മടങ്ങുകയാണു ഞാന്‍, പ്രിയപ്പെട്ട നാടേ, എന്നെ സ്വീകരിക്കുമോ?

by :-- എ എം സജിത്ത് @ http://www.risalaonline.com/

വിധിയുടെ അലംഘനീയമായ ദയാരാഹിത്യത്തിനു മുമ്പില്‍ പകച്ചു കിടക്കുകയാണ് ദയകുമാര്‍ എന്ന ചെറുപ്പക്കാരന്‍. സ്വപ്നങ്ങളുടെ പൂമേടയില്‍നിന്ന് കാലം ഈ ചെറുപ്പക്കാരനെ ഇടിച്ചു തെറിപ്പിച്ചിട്ട് രണ്ടുമാസമാകുന്നു. ആശുപത്രിക്കിടക്കയില്‍ കാലഗണനകളെക്കുറിച്ച് ബോധമില്ലാതെ, ചലിക്കുന്ന ഒരു പാവ പോലെ ആ പാവം ചെറുപ്പക്കാരന്‍. താന്‍ വിവാഹം കഴിച്ചിട്ടുണ്ടോ എന്നുപോലും അയാള്‍ മറന്നുപോയിരിക്കുന്നു. ഫോണിലൂടെ എത്തുന്ന പ്രിയതമയുടെ ഗദ്ഗദ സ്വരം അയാളിലുണ്ടാക്കുന്ന വികാരങ്ങള്‍ എന്താണാവോ; നിസ്സംഗതയുടേതോ വേദന കലര്‍ന്ന നഷ്ടബോധത്തിന്റേതോ? അറിയില്ല.


to read the complete article  click here

Saturday, January 28, 2012

ICF യുഎ.ഇ മീലാദ് ലഘുലേഖ 2012

ഐ.സി.എഫ് യുഎ.ഇ നാഷണല്‍ കമ്മിറ്റ് മീലാദ് ലഘുലേഖ 2012

വിജയത്തിന്റെ സ്നേഹ വസന്തം

meelad_lakulekha

Thursday, January 26, 2012

കലികാലം Part-04 -മൊബൈല്‍ ഫോണ്‍ / ഒളിക്യാമറ

ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളിയുടെ ലേഖന പരമ്പര. അനുഭവ സാക്ഷ്യങ്ങള്‍

Kalikaalam

Wednesday, January 04, 2012

മുല്ലപ്പെരിയാര്‍: കത്തെഴുതി കാലം തീര്‍ക്കരുത് --

വെള്ളം നിറഞ്ഞ് വീര്‍ത്തുപൊട്ടാറായ ഒരു ബലൂണ്‍ പരുവത്തിലാണ് മുല്ലപ്പെരിയാര്‍. സമുദ്ര നിരപ്പില്‍ നിന്ന് മുവായിരം അടി ഉയരത്തിലാണതിന്റെ സ്വത്വം. എണ്ണായിരം ഹെക്ടര്‍ വിസ്തൃതിയിലാണതിന്റെ വ്യാപ്തി. നൂറ്റി മുപ്പത്താറടിയിലധികം വെള്ളവും പേറി, വയ്യേ, വയ്യേ എന്ന ഭാവത്തില്‍. നൂറ്റിപ്പതിനഞ്ച് വയസ്സ് പ്രായം.

ഒട്ടനവധി ദീനങ്ങളെയും കൂട്ടിന് കിടത്തിയാണ് മുല്ലപ്പെരിയാര്‍ രാപകല്‍ നീക്കുന്നത്. ഒന്ന് കാലപ്പഴക്കം കൊണ്ടുള്ള ബലഹീനതകള്‍. പിന്നെ സാങ്കേതികത തൊട്ടു തീണ്ടാത്ത ഒരു കാലത്ത് നിര്‍മിച്ചത്. പൊട്ടിത്തകര്‍ന്നു പോയാല്‍ സ്വന്തം തടിക്കൊരു കേടും വരാനില്ലല്ലോ എന്ന സമാധാനത്തില്‍ ബ്രിട്ടീഷുകാര്‍ കെട്ടിപ്പൊക്കിയത്

read the complete article  >>>>