യു.എ.ഇ യിലെ പള്ളികളിൽ നാളെ(31-05-2013) നു നടക്കാനിരിക്കുന്ന ജുമുഅ ഖുതുബ യുടെ പരിഭാഷ വിഷയം -ഇസ്‌റാ വൽ മിഅ്‌റാജ്
Thursday, May 30, 2013
Sunday, April 07, 2013
മാധ്യമം മനോരമ പഠിക്കുകയാണോ ?
വൈകുന്നേരത്തെ പത്രവായനക്കിടയില്‍ മാധ്യമം ഓണ്‍ലൈനില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത. ആകാശക്കൊള്ളയുമായി എയര്‍ലൈനുകള്‍, സോമാലിയന്‍ തീരത്ത് കപ്പലുകളെ കൊള്ളയടിക്കാന്‍ തുടങ്ങിയത്, ആശ്വാസമായി കാര്യം അതല്ല… സീസണ്‍ ആയതിനാല്‍ എയര്‍ലൈന്‍സുകള്‍ പ്രവാസികളെ പറ്റിക്കുന്ന സ്ഥിരം വാര്‍ത്തയാണ്… വാര്‍ത്തക്കൊടുവില്‍ പക്ഷേ, ഒന്നു ഞെട്ടിയോ എന്നൊരു സംശയം. ഞെട്ടിച്ചുകളഞ്ഞ വാര്‍ത്താ ശകലം ദേ ഇതാണ്.
ഇടക്കൊക്കെ ഒന്ന് ബിമാനത്തില്‍ കയറാറുള്ള ആരും ഞെട്ടും… ആധാരം പണയം വെച്ചാലും ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല.എത്ര വലിയ സംഖ്യകളാണ് വാര്‍ത്തയില്‍. സകല എയര്‍ലൈന്‍ കഴുവേറികളെയും തെറിവിളിക്കുന്നതിനിടയില്‍WWW വഴി ലെവന്‍മാരുടെ ടിക്കറ്റ് ‘കടയില്‍’ ഒന്ന് കയറി നോക്കി…. വീണ്ടും ഞെട്ടി. വായിച്ചത് മാധ്യമം തന്നെയല്ലേ എന്ന് ഉറപ്പുവരുത്തി. വാര്‍ത്തയില്‍ ടിക്കറ്റ് റേറ്റ് ഒന്നുകൂടി വായിച്ചു നോക്കി… എല്ലാം ശരിയാണ്… പക്ഷേ, എവിടെയോ തെറ്റിയിട്ടുണ്ട്. ആര്‍ക്കാണ് തെറ്റിയത് മാധ്യമത്തിനോ എയര്‍ലൈന്‍സിനോ? എയര്‍ഇന്ത്യ എക്സ്പ്രസ്കാരന് നാളെ ദുബായിലേക്ക് പുറപ്പെടുന്ന ഫ്ളൈറ്റിന് ചാര്‍ജ് വാങ്ങുന്നത് ഇങ്ങനെ: 14513
മാധ്യമം പറയുന്നത് ദുബായിലേക്ക് പോവാന്‍ 30,104 രൂപ കൊടുക്കണം എന്നാണ്. ലെവന്‍മാര്‍ വാങ്ങുന്നതോ? 14513 രൂപ 69 പൈസ… എയര്‍ ഇന്ത്യയല്ലേ നഷ്ടം വന്നാല്‍ അവര്‍ക്കെന്ത്? പകുതി കാശിന് ‘മറിച്ച്’ വില്‍ക്കുകയായിരിക്കും… കശ്മല•ാര്‍… ജനാധിപത്യം ഇല്ലാത്ത നാട്ടില്‍ ആളുകള്‍ മാന്യമായി പണിയെടുക്കും എന്നാണല്ലോ ‘അശരീരി’. ഒന്ന് നോക്കിക്കളയാം എന്ന് കരുതി… വാര്‍ത്തയില്‍ ഒരിടത്ത് യുഎഇയുടെ ദേശീയ വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍ലൈന്‍സിനെ ബജറ്റ് ‘എയര്‍ലൈന്‍സ്’ എന്ന് വിളിച്ച് മാധ്യമം ‘അപമാനിക്കുന്നുണ്ട്. വെള്ളവും വറ്റുമൊന്നും കൊടുക്കുന്നില്ലത്രെ…
(ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രമല്ലേ… ഇനി എയര്‍ലൈന്‍സ് ബജറ്റ് ആക്കിയ വിവരം നമ്മളെയൊന്നും അറിയിക്കാതെ രാജാവ് മാധ്യമത്തോട് സ്വകാര്യം പറഞ്ഞതാണെങ്കിലോ… അക്കാര്യം തല്‍ക്കാലം മിണ്ടണ്ട) നമുക്ക് ടിക്കറ്റ് നിരക്കിലേക്ക് തിരിച്ചുവരാം.
നാളെ പുറപ്പെടുന്ന ഫ്ളൈറ്റിന് 15831, ഇനി ദിര്‍ഹംസില്‍ ആണോ നിരക്ക് കാണിക്കുന്നത്? അതും അല്ല, കചഞ എന്ന് വെണ്ടക്ക വലിപ്പത്തില്‍ എഴുതി വച്ചിട്ടുണ്ട്. ഇനി ഹിഡന്‍ ചാര്‍ജ് വല്ലതും വേറെക്കാണുമോ എന്നായി സംശയം. ദേ അതും ഇല്ല, ആകെ മൊത്തം ടോട്ടല്‍ 15831
ഇടക്കിടെ ഇന്ത്യയിലേക്ക് പറന്ന് ഇവന്‍മാരും ‘വെടക്കായി’ പോയതാണോ? മസ്ക്കറ്റിലേക്കുള്ള ഫ്ളൈറ്റും കൂടി ഒന്ന് നോക്കിക്കളയാം…
ദേ കിടക്കുന്നു 12,441 കുലുവ, മാധ്യമം വക 33,313, ബിസിനസ്സ് ക്ളാസിന് പോലും 25,033… തെറ്റിയത് എയര്‍ലൈന്‍സിന് അല്ല എന്നുറപ്പായി. പിന്നെ ആര്‍ക്കാണ് മാധ്യമത്തിനോ അതോ മാധ്യമത്തെ വിശ്വസിക്കുന്ന വായനക്കാര്‍ക്കോ? വിരല്‍ത്തുമ്പില്‍ ഇന്റര്‍നെറ്റ് കളിയാടുന്ന കാലത്ത് ഇത്ര വലിയ ഒരു വാര്‍ത്ത ‘സൃഷ്ടിപ്പിനെ’ അബദ്ധം എന്ന് കരുതി വിട്ടുകളയാമോ? അതോ ധാരാളം ഗള്‍ഫ് വായനക്കാരുള്ളതല്ലേ? സിരകളില്‍ അല്പം ‘അഗ്നി’ പടര്‍ത്തിക്കളയാം എന്ന് തോന്നിയോ മാധ്യമത്തിന്. വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പൊടിപ്പും തൊങ്ങലും ഉപ്പും എരിവും ഒക്കെ ആവശ്യത്തിന് ചേര്‍ത്തെടുത്ത് ഒന്നാംതരം വിഭവങ്ങള്‍ ആക്കി വിതരണം ചെയ്യുകയും ചെയ്യുന്ന മനോരമ മുതല്‍ മംഗളം വരെയുള്ള പത്രങ്ങള്‍ നാട്ടില്‍ കിട്ടാനുള്ളപ്പോള്‍ മാധ്യമം വായിക്കാന്‍ ആളുവരുന്നത്, വാര്‍ത്തയിലെ മിതത്വവും സത്യസന്ധതയും ഒക്കെ പ്രതീക്ഷിച്ചാണ്. അടച്ചാക്ഷേപിക്കുന്നില്ല.. വായനക്കാരെ ‘ഗോപി’യാക്കരുത് എന്നൊരപേക്ഷയുണ്ട്… മനോരമക്ക് പഠിച്ചു വലുതായിക്കളയാം എന്ന മോഹം മനസ്സിലുണ്ടെങ്കില്‍ വിവരം അറിയിക്കണം. കൂടുതല്‍ ‘വഴിത്തിരിവുകള്‍’ ആശംസിക്കുന്നു.
http://risalaonline.com/2013/01/09/1025/
Subscribe to:
Posts (Atom)