Monday, September 29, 2008

ഫിത്വര്‍ സകാത്‌

എല്ലാ വായനക്കാര്‍ക്കും നന്മ നിറഞ്ഞ, സന്തോഷവും സമാധാനവും നിറഞ്ഞ ഈദ്‌ ദിനങ്ങള്‍ നേരുന്നു.‍ഈദ്‌ ആഘോഷങ്ങളെ പറ്റി കൂടുതല്‍ അറിയാനും ഈദുല്‍ ഫിത്വറിന്റെ പ്രധാന കര്‍മ്മമായ ഫിത്വര്‍ സകാത്തിനെ കുറിച്ച്‌ അറിയാനും സന്ദര്‍ശിക്കുക www.muslimpath.com ഇവിടെ ക്ലിക്‌ ചെയ്ത്‌ വായിക്കാം
=============


ഫിത്വര്‍ സകാത്‌

ശരീരവുമായി ബന്ധപ്പെട്ട സകാതിനാണ്‌ ഫിത്വര്‍ സകാതെന്ന്‌ പറയുന്നത്‌. 'സകാത്തുല്‍ അബ്ദാന്‍, 'സകാത്തുറമള്‍വാന്‍, 'സകാത്തുസ്സ്വൗമ്‌, 'സകാത്തു റുഊസ്‌, 'സകാത്തുല്‍ ഫിത്വര്‍ എന്നീ പേരുകളില്‍ ഫിത്വര്‍ 'സകാത്ത്‌ അറിയപ്പെടുന്നു(ശര്‍ഖ്വാവി. 1/369). ശാരീരിക, ആത്മീയ ശുദ്ധീകരണമാണ്‌ ഇതിലൂടെ നടക്കുന്നത്‌. റമള്‍വാനിലെ ഏറ്റവും ഒടുവിലത്തെയും ശവ്വാലില്‍ ഏറ്റവും ആദ്യത്തെയും നിമിഷങ്ങളില്‍ ജീവിച്ചിരിക്കുന്ന വ്യക്തിയില്‍ നിര്‍ബന്ധമാക്കപ്പെട്ട ദാനധര്‍മമാണിത്‌ (തുഹ്ഫ 3/305, നിഹായ 3/108, മുഗ്നി 1/401, 402, ഫ. മു'ഈന്‍ 121, ബാജൂരി 1/317).

ഫിത്വര്‍ 'സകാത്ത്‌ നോമ്പുകാരനെ എല്ലാവിധ അനാവശ്യങ്ങളില്‍ നിന്നും അശ്ലീലങ്ങളില്‍ നിന്നും ശു ദ്ധീകരിക്കുന്നുവെന്ന്‌ അടിസ്ഥാനയോഗ്യമായ ഹദീസിലുണ്ട്‌ (തുഹ്ഫ 3/305, ഫ.മു'ഈന്‍ 121). നിസ്കാരത്തില്‍ സഹ്‌വിന്റെ സുജൂദ്‌ പോലെയാണ്‌ നോമ്പിന്‌ ഫിത്വര്‍ 'സകാത്ത്‌. അത്‌ നോമ്പിന്റെ ന്യൂനതകള്‍ പരിഹരിക്കും (തുഹ്ഫ 3/305, നിഹായ 3/108, മുഗ്നി 1/401, ഫ.മു'ഈന്‍ 171, ബാജൂരി 1/316). ഫിത്വ്ര് സകാത്‌ നോമ്പുകാരന്‌ ശുചീകരണമാണെന്ന നബിവചനം ഇതിനുപോല്‍ബലകമാണ്‌. "റമള്‍വാനിലെ നോമ്പ്‌ ആകാശഭൂമിക്കിടയില്‍ തടഞ്ഞുനിര്‍ത്തപ്പെടുന്നു. ഫിത്വര്‍ 'സക്കാത്തിലൂടെയല്ലാതെ അത്‌ ഉയര്‍ത്തപ്പെടുകയില്ല' എന്ന്‌ വ്യക്തമായ ഹദീസിലുണ്ട്‌ (തുഹ്ഫ 3/305, ബുജൈരിമി 2/43, അശ്ശബ്‌റാമല്ലീസി 3/108, ഇ'ആനത്ത്‌ 2/167).

ഫിത്വര്‍ 'സകാത്ത്‌ നല്‍കാന്‍ ബാധ്യതയും കഴിവുമുള്ളവര്‍ കൊടുക്കാതിരുന്നാല്‍ റമസാന്‍ നോമ്പിന്റെ മുഴുവന്‍ അതിരറ്റ പ്രതിഫലം ലഭിക്കാതെ വരും(അശ്ശബ്‌റാമല്ലീസി 3/116, ശര്‍വാനി 3/305, ബുജൈരിമി 2/43, ഇ'ആനത്ത്‌ 2/167).അനുയോജ്യമായ വീട്‌, ആവശ്യമായ പരിചാരകന്‍, പെരുന്നാള്‍ ദിവസത്തിന്റെ രാപ്പകലുകളില്‍ തനി ക്കും താന്‍ ചെലവ്‌ കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കുമുള്ള ഭക്ഷണം, വസ്ത്രം തുടങ്ങിയ ചെലവുകള്‍ക്കുള്ള തുകയും കടവും കഴിച്ച്‌ വല്ല സമ്പത്തും ബാക്കിയുള്ള വ്യക്തി സ്വശരീരത്തിന്‌ വേണ്ടിയും താന്‍ ചിലവു കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കു വേണ്ടിയും ഫിത്വ്ര് സകാത്‌ നല്‍കേണ്ടതാണ്‌.

ഫിത്വ്ര് സകാത്‌ നിര്‍ബന്ധമാകാന്‍ അപാരമായ സമ്പത്ത്‌ ആവശ്യമില്ലെന്ന്‌ ഇതോടെ വ്യക്തമായി. സ കാത്‌ സ്വീകരിക്കുന്നവര്‍ തന്നെ പലപ്പോഴും കൊടുക്കാനും ബാധ്യസ്ഥരായേക്കും. പലരില്‍ നിന്നായി സകാത്‌ കാലേക്കൂട്ടി ലഭിക്കുകയും പ്രസ്തുത വസ്തുക്കള്‍, മേല്‍ ആവശ്യങ്ങള്‍ കഴിച്ച്‌ ബാക്കി വരികയും ചെയ്താല്‍ അവനും സകാത്‌ കൊടുക്കാന്‍ ബാധ്യസ്ഥനാണ്‌.പെരുന്നാള്‍ ദിനത്തില്‍ ജനിച്ചവന്‍റമള്‍വാനിന്റെ അവസാന ഭാഗവും ശവ്വാലിന്റെ ആദ്യഭാഗവും കൂടി ഒരു മുസ്ലിമിന്‌ ലഭ്യമായാല്‍ അവന്‌ ഫിത്വ്ര് സകാത്‌ നിര്‍ബന്ധമായി. ഈ രാപകല്‍ സംഗമം ഇല്ലാതെ വന്നാല്‍ ആ വര്‍ഷത്തെ സകാത്‌ നിര്‍ ബന്ധമില്ല. ഉദാഹരണത്തിന്‌ റമള്‍വാന്‍ അവസാനത്തോടെ ഒരാള്‍ക്ക്‌ മരണം സംഭവിച്ചു. അല്ലെങ്കില്‍ ശവ്വാലിന്റെ ആദ്യനിമിഷം ഒരു കുഞ്ഞ്‌ ജനിച്ചു. അതുമല്ലെങ്കില്‍ ശവ്വാല്‍ പിറവിയോടെ ഒരാള്‍ മുസ്ലിമായി. ഈ രൂപങ്ങളിലൊന്നും ഇവര്‍ക്ക്‌ സകാത്‌ നിര്‍ബന്ധമില്ല. എന്നാല്‍ റമള്‍വാന്‍ അവസാന സമയം ജനിച്ച കുഞ്ഞ്‌ ശവ്വാലാകും മുമ്പ്‌ മരിച്ചില്ലെങ്കില്‍ ആ കുട്ടിക്ക്‌ വേണ്ടി സകാത്‌ നിര്‍ബന്ധമാകും. ഇപ്രകാരം തന്നെ ശവ്വാലില്‍ നിന്ന്‌ ഒരു നിമിഷം കഴിഞ്ഞ്‌ കുഞ്ഞ്‌ മരിച്ചാലും അവനു വേണ്ടി സകാത്‌ കൊടുക്കേണ്ടതാണ്‌. ബുദ്ധി, പ്രായപൂര്‍ത്തി, തന്റേടം, സ്വതന്ത്രനാവുക തുടങ്ങിയവ ഫിത്വ്ര് സകാത്‌ ബാധകമാകുന്നതില്‍ പരിഗണിക്കപ്പെടില്ല. അപ്പോള്‍ ഭ്രാന്തന്‍, കുട്ടി, മാന്ദബുദ്ധി, അടിമ എന്നിവര്‍ക്ക്‌ വേണ്ടിയും ഫിത്വ്ര് സകാത്‌ നല്‍കേണ്ടതാണ്‌.ഫിത്വര്‍ സകാത്ത്‌ മുന്തിക്കല്‍ശവ്വാല്‍ മാസപ്പിറവിയോടെയാണ്‌ ഫിത്വ്ര് സകാത്‌ നിര്‍ബന്ധമാകുന്നതെങ്കിലും റമള്‍വാന്‍ ഒന്നാം രാത്രിയുടെ ആരംഭം മുതല്‍ കൊടുക്കാവുന്നതാണ്‌. എന്നാല്‍ ഇപ്രകാരം ആദ്യത്തില്‍ കൊടുക്കുന്നത്‌ നല്ലതല്ല. അപ്രകാരം കൊടുക്കാന്‍ പാടില്ലെന്ന അഭിപ്രായം കൂടെ പരിഗണിച്ച്‌ പിന്തിക്കുന്നതു തന്നെയാണ്‌ ഉത്തമം (അശ്ശബ്‌റാമല്ലീസി 3/140, ബുശ്‌റല്‍ കരീം 2/68, ശര്‍വാനി 3/354). ഇങ്ങനെ കൊടുക്കുന്നവനും വാങ്ങുന്നവനും ശവ്വാല്‍ ആദ്യനിമിഷത്തില്‍ ഇത്‌ രണ്ടി നും (വാങ്ങിയവന്‍ വാങ്ങാനും കൊടുത്തവന്‍ കൊടുക്കാനും) അര്‍ഹരായിരിക്കണമെന്ന നിബന്ധനയുണ്ട്‌. റമള്‍വാന്‍ ആരംഭത്തില്‍ സകാത്‌ വാങ്ങിയവന്‍ ശവ്വാല്‍ പിറക്കുമ്പോഴേക്ക്‌ മരിക്കുകയോ മുര്‍ത്തദ്ദാവുകയോ വാങ്ങിയ സകാത്‌ കൊണ്ടല്ലാത്ത നിലക്ക്‌ പണക്കാരനാവുകയോ ചെയ്താല്‍ കൊടുത്ത സ്വത്ത്‌ സകാതായി പരിഗണിക്കാത്തതും വീണ്ടും കൊടുക്കാന്‍ ബാധ്യസ്ഥനാകുന്നതുമാണ്‌.

ഇപ്രകാരം റമള്‍വാന്‍ ആരംഭത്തില്‍ സകാത്‌ നല്‍കിയവന്‍ ശവ്വാല്‍ പിറക്കുമ്പോള്‍ സകാത്‌ കൊടുക്കാന്‍ ബാധ്യതയില്ലാത്ത വിധം പാവപ്പെട്ടവനായി മാറിയാല്‍ മേല്‍ സകാത്‌ നല്‍കാന്‍ അവന്‍ ബാധ്യസ്ഥനായിരുന്നില്ലെന്ന്‌ മനസ്സിലാക്കാം. മുന്‍കൂട്ടി സകാത്‌ നല്‍കുമ്പോഴുണ്ടാകുന്ന ഈ പാര്‍ശ്വഫലങ്ങള്‍ സകാത്‌ ദായകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.ഫിത്വര്‍ സകാത്ത്‌ പിന്തിക്കല്‍പെരുന്നാള്‍ നിസ്കാരത്തിന്‌ ഇമാം തക്ബീറതുല്‍ ഇഹ്‌റാം ചെയ്യുന്നതിന്‌ മുമ്പ്‌ ഫിത്വ്ര് സകാത്‌ കൊടുക്കലാണ്‌ സുന്നത്‌. അന്നേ ദിവസം പകലിനെയും വിട്ടു പിന്തിക്കല്‍ ഹറാമാണ്‌. ഇനി ആ പകലില്‍ തന്നെയാണെങ്കിലും പെരുന്നാള്‍ നിസ്കാരത്തിന്‌ ശേഷമാകുന്നത്‌ കറാഹതാകും. എന്നാല്‍ ബന്ധു, അയല്‍വാസി, സ്നേഹിതന്‍, അത്യാവശ്യക്കാര്‍, സജ്ജനങ്ങള്‍ എന്നിവരെ പ്രതീക്ഷിച്ചതിനു വേണ്ടി പെരുന്നാള്‍ ദിനത്തിലെ സൂര്യാസ്തമയം വരെ ആവശ്യാനുസരണം പിന്തിക്കല്‍ പ്രത്യേകം സുന്നത്താണ്‌(തുഹ്ഫ 3/308, 309, നിഹായ & അശ്ശബ്‌റാമല്ലീസി 3/310, മുഗ്നി 1/402, ഫ. മു'ഈന്‍ & ഇ'ആനത്ത്‌ 2/174, 175, ശര്‍ഹു ബാഫളല്‍ & കുര്‍ദി 2/154, ശര്‍വാനി 3/309, ബാജൂരി 1/317). പെരുന്നാള്‍ സൂര്യാസ്തമനത്തിനു ശേഷവും പിന്തിക്കല്‍ കുറ്റകരം. ഖ്വള്‍വാഅ്‌ വീട്ടല്‍ വളരെ പെട്ടെന്നാവല്‍ നിര്‍ബന്ധം (തുഹ്ഫ 3/309, നിഹായ 3/310, മുഗ്നി 1/402, ഫ.മു'ഈന്‍ 173, റൗള്‍വുത്വാലിബ്‌ & അസ്നല്‍ മത്വാലിബ്‌ 1/388, ശര്‍ഹു ബാഫള്‍ല്‍ 2/154).ഫിത്വര്‍ നല്‍കേണ്ട വസ്തു സകാത്‌ നിര്‍ബന്ധമായവന്റെ നാട്ടില്‍ മുഖ്യാഹാരമായി ഉപയോഗിക്കുന്ന വസ്തുക്കളാണ്‌ 'സകാതായി നല്‍കേണ്ടത്‌. നമ്മുടെ നാട്ടില്‍ മുഖ്യാഹാരം അരിയായതിനാല്‍ അത്‌ നല്‍കണം. അരിയെക്കാള്‍ ഗുണമേന്മയുള്ള ഗോതമ്പ്‌ നല്‍കിയാലും മതിയാകും(തുഹ്ഫ 3/322). സകാത്‌ ദായകന്റെയോ അത്‌ വാങ്ങുന്നവന്റെയോ മുഖ്യാഹാരം ഈ വിഷയത്തില്‍ പരിഗണനീയമല്ല. ആരുടെ സകാതാണോ നല്‍കുന്നത്‌ അവന്റെ നാട്ടിലെ മുഖ്യാഹാരം ആ നാട്ടില്‍ തന്നെ കൊടുക്കണമെന്നാണ്‌ നിയമം.ഗള്‍ഫ്‌ മലയാളികള്‍ അവിടുത്തെ മുഖ്യാഹാരമായ ധാന്യം അവിടെ തന്നെ വിതരണം ചെയ്യണം. നാട്ടിലുള്ള ഭാര്യാസന്താനങ്ങളുടെ സകാത്‌ ഇവിടുത്തെ മുഖ്യാഹാരമായ അരിയോ അതിലും ഉല്‍കൃഷ്ടമായ ഗോതമ്പോ ആയിരിക്കേണ്ടതും അത്‌ ഇവിടെ തന്നെ നല്‍കേണ്ടതുമാണ്‌. മരുമക്കള്‍ അവരുടെ വീട്ടിലാകുമ്പോള്‍ അവരുടെ സകാത്‌ അവിടെ തന്നെ നല്‍കണം. ഗള്‍ഫിലുള്ളവരുടെ സകാത്‌ നാട്ടില്‍ നല്‍കുന്നത്‌ നിരുപാധികം അനുവദനീയമല്ല. അളവ്‌ഓരോരുത്തരുടെയും പേരില്‍ ഓരോ സ്വാ'അ്‌ -നാലു മുദ്ദുകള്‍ (3.200 ലിറ്റര്‍; ഏകദേശം 2.480 കിലോഗ്രാം) ഫിത്വര്‍ 'സകാത്ത്‌ നല്‍കണം (തുഹ്ഫ 3/319, 320, നിഹായ 3/119, മുഗ്നി 1/405, ഫ.മു'ഈന്‍ 122).

ഇതനുസരിച്ച്‌ പത്തു പേര്‍ക്ക്‌ മുപ്പത്തിരണ്ട്‌ ലിറ്ററാണ്‌ വരിക. പ്രായം ചെന്നവരും കുട്ടികളും ഈ അളവില്‍ തുല്യരാണ്‌.ഫിത്വര്‍ സകാത്തിന്റെ വക്കാലത്ത്‌ചിലവുകൊടുക്കാന്‍ നിര്‍ബന്ധമില്ലാത്ത ഒരാളുടെ പേരില്‍, വീട്ടപ്പെടുന്നവന്റെ സമ്മതമുണ്ടെങ്കില്‍ മറ്റൊരാള്‍ക്ക്‌ ഫിത്വര്‍ 'സകാത്ത്‌ കൊടുക്കാം (തുഹ്ഫ 3/325, നിഹായ 3/122, 123 മുഗ്നി 1/407). വീട്ടപ്പെടേണ്ടവന്റെ സമ്മതപ്രകാരം ഫിത്വര്‍ 'സകാത്ത്‌ വീട്ടുമ്പോള്‍ സമ്മതം കൊടുക്കുന്നവന്‍ നിയ്യത്ത്‌ കരുതണം. അല്ലെങ്കില്‍ വീട്ടുന്നവന്‌ തന്നെ നിയ്യത്തിന്റെ പരമാധികാരം കൊടുത്തേല്‍പ്പിക്കപ്പെടണം. എങ്കില്‍ വീട്ടുന്നവന്‍ കരുതണം(തുഹ്ഫ 3/325, 349 നിഹായ 3/137, മുഗ്നി 1/415, ഫ. മു'ഈന്‍ 125, റൗളുത്വാലിബ്‌ 1/359, 360). വീട്ടപ്പെടുന്നവന്റെ സമ്മതമനുസരിച്ച്‌ ഫിത്വര്‍ 'സകാത്ത്‌ വീട്ടിയവന്‍ ഫിത്വര്‍ 'സകാത്തിന്റെ ചിലവ്‌ സമ്മതം കൊടുത്തവനില്‍ നിന്നും പിന്നീട്‌ ഈടാക്കുമെന്ന്‌ മുന്‍കൂട്ടി വ്യവസ്ഥ ചെയ്യുകയോ അതു സംബന്ധിച്ച്‌ ഒന്നും വ്യക്തമാക്കാതിരിക്കുകയോ ചെയ്താല്‍ ഈടാക്കാന്‍ അധികാരമുണ്ട്‌(തിരിച്ചു തരേണ്ടതില്ലെന്ന്‌ വീട്ടുന്നവനോ തിരിച്ചു തരുന്നതല്ലെന്ന്‌ സമ്മതം കൊടുത്തവനോ കാലേക്കൂട്ടി വ്യക്തമാക്കിയെങ്കില്‍ പിന്നീട്‌ വസൂലാക്കാന്‍ നിവൃത്തിയില്ല) (ശര്‍വാനി 3/325).സകാത്ത്‌ വീട്ടിയ ശേഷംസ'കാത്ത്‌ വീട്ടിയ ശേഷം ഉടമസ്ഥന്‍ 'റബ്ബനാ തഖ്വബ്ബല്‍ മിന്നാ ഇന്നക അന്‍ത സമീ'ഉല്‍ 'അലീം' (ഞങ്ങളുടെ നാഥാ! ഞങ്ങളുടെ അടുക്കല്‍ നിന്നും നീ സ്വീകരിക്കേണമേ! നിശ്ചയം നീ കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌) എന്നു ചൊല്ലല്‍ സുന്നത്ത്‌ (തുഹ്ഫ 3/239, നിഹായ 3/69, മുഗ്നി 1/381).

ടൂറിസ്റ്റുകളുടെ ഫിത്വ്ര് സകാത്ത്‌

ഫിത്വ്‌റ്‌ 'സകാത്ത്‌ കൊടുത്ത്‌ പെരുന്നാളാഘോഷിച്ച ശേഷം യാത്ര പോയവന്‍ ലക്ഷ്യത്തിലെത്തിയപ്പോള്‍ അവിടെ നോമ്പാണെങ്കില്‍ ആ ദിവസം നോമ്പുകാരനെപ്പോലെ തള്ളി നീക്കല്‍ നിര്‍ബന്ധമാണെങ്കിലും പിറ്റേന്നുള്ള അവരുടെ പെരുന്നാളിനോട്‌ കൂടെ ഫിത്വ്ര് 'സകാത്ത്‌ നല്‍കേണ്ടതില്ല(ഇബ്നു ഖ്വാസിം 3/385).
for complete reading , visit

1 comment:

prachaarakan said...

ഫിത്വര്‍ സകാത്‌
ശരീരവുമായി ബന്ധപ്പെട്ട സകാതിനാണ്‌ ഫിത്വര്‍ സകാതെന്ന്‌ പറയുന്നത്‌. read full article here