Sunday, December 28, 2008

ഹിജ്‌റ വർഷ ചിന്തകൾ (ലേഖനം )

വീണ്ടും ഒരു ഹിജ്‌റ വര്‍ഷം (1430 ) കടന്ന്‌ വന്നു.

നബി(സ) യും സ്വഹാബത്തും മക്കയില്‍ നിന്ന്‌ മദീനയിലേക്ക്‌ നടത്തിയ പാലായനത്തെ അനുസ്മരിപ്പിക്കുകയാണ്‍ ഓരോ ഹിജ്‌ റ വര്‍ഷവും. ഇസ്ലാമിക ചരിത്രത്തില്‍ വിശിഷ്യാ പ്രവാചകര്‍ (സ) യുടെ ജീവിത യാത്രയില്‍ ഒരു നാഴികക്കല്ലാണ്‌ ഹിജ്‌റ. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്തുണ്ടായ ഒരു വഴിത്തിരിവു കൂടിയാണ്‌ ഹിജ്‌റ.

ജനിച്ച്‌ വളര്‍ന്ന മക്കയോട്‌ യാത്രപറഞ്ഞ്‌ നബി(സ)യും സ്വഹാബത്തും 400 കിലോമീറ്റര്‍ അകലെയുള്ള യസ്‌രിബ്‌ (ഇന്നത്തെ മദീന ) തിരഞ്ഞെടുത്തു. ഹിജ്‌റ ഒരു ഒളിച്ചോട്ടമല്ലായിരുന്നു. പ്രത്യുത അല്ലാഹുവിന്റെ കല്‍പനയായിരുന്നു. അങ്ങിനെ ഒരു പ്രവാസ ജീവിതത്തിന്റെ തുടക്കം കുറിക്കലായിരുന്നു ഹിജ്‌റ. സ്വന്തം നാടും വീടും ഉപേക്ഷിച്ച്‌ അന്യനാട്ടിനെ സ്വീകരിക്കുമ്പോഴുണ്ടാവു മനോവേദനയും പ്രയാസവും ആര്‍ക്കും അസഹ്യമായിരിക്കും. അല്ലാഹുവിനോടുള്ള അനുസരണക്കും ഇസ്ലാമിക പുരോഗതിക്കും, വളര്‍ച്ചക്കും മുമ്പില്‍ എല്ലാം ക്ഷമിക്കുകയും സഹിക്കുകയുമായിരുന്നു നബിയും സ്വഹാബത്തും.


മക്കയില്‍ സ്വൈര്യമായി ജീവിക്കാന്‍ പറ്റാതെ വപ്പോള്‍, സ്വാതന്ത്ര്യത്തോടെ ഇസ്ലാമിക പ്രബോധനം നടത്താനാവാതെ വപ്പോള്‍, സമാധാനവും സുരക്ഷിതത്വവും നഷ്ടപ്പെട്ടപ്പോള്‍, ശത്രുക്കളുടെ ആക്രമണങ്ങളും പിഢനമുറകളും ദിനേന പെരുകിവന്നപ്പോള്‍, വിശാസികള്‍ക്കിടയില്‍ രണ്ട്‌ വഴികളാണ്‌ ഉണ്ടായിരുന്നത്‌. ഒന്ന്‌ ശത്രുക്കളോട്‌ ചെറുത്ത്‌ നില്‍ക്കുക. മറ്റൊന്ന്‌ ഒഴിഞ്ഞ്‌ പോവുക എതായിരുന്നു. അല്ലാഹുവിന്റെ തീരുമാനമനുസരിച്ച്‌ നബി(സ)യും സ്വഹാബത്തും മക്ക വിട്ട്‌ മദീനയിലേക്ക്‌ ഹിജ്‌റ പോവുകയായിരുന്നു.

മദീന വിശാലമായി പരന്ന്‌ കിടക്കുന്ന ഭൂപ്രദേശം. സൗമ്യ ശീലരും സല്‍സ്വഭാവികളുമായ ജനത. വിശാല ഹൃദയരും ഉദാര മതികളുമായ ഗോത്ര വിഭാഗങ്ങള്‍ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയക്കും പുത്തന്‍ സമൂഹ്യ പരിഷ്ക്കാരങ്ങള്‍ക്കും പറ്റിയ ഇടം. എന്ത്കൊണ്ടും ഇസ്ലാം പ്രബോധനത്തിനു വളക്കൂറുള്ള മണ്ണിനെയാണ്‌ പ്രവാചകരും അനുയായികളും തെരഞ്ഞെടുത്തത്‌.

ഹിജ്‌റ നമുക്ക്‌ ധാരാളം പാഠങ്ങള്‍ നല്‍കുന്നു. സമൂഹത്തിന്റെ സുരക്ഷിതത്വവും സമാധാന സംരക്ഷണവുമാണ്‌ ഏറ്റവും പ്രധാനം. ഇസ്ലാമിന്റെ നില നില്‍പ്പും വിശ്വാസികളുടെ ജീവിത സുരക്ഷിതത്വവുമാണ്‌ മറ്റൊന്ന്്‌. മത പ്രബോധനവും ആദര്‍ശ പ്രചാരവും ഏത്‌ പ്രതിസന്ധിഘട്ടത്തിലും കയ്യൊഴിയരുതെന്നും, അതും സമാധാനപൂര്‍ണ്ണമായിരിക്കണമെന്നതും ഹിജ്‌റ നല്‍കുന്ന പാഠമാണ്‌. ഭീകരതയും, തീവ്രവാദവും വളര്‍ത്തി നാട്ടില്‍ പ്രക്ഷുബ്ദത സൃഷ്ടിക്കുന്നതിനെതിരെ താക്കിതാണ്‌ ഹിജ്‌റ നല്‍കുന്ന സന്ദേശം. ദൃഢവിശ്വാസം, ക്ഷമ, സഹനം, സാഹോദര്യം തുടങ്ങി ധാരാളം പാഠങ്ങളാണ്‌ ഹിജ്‌റ എന്ന മഹത്തായ പലായനം നമുക്ക്‌ നല്‍കുന്നത്‌.

ഓരോ ഹിജ്‌റ വര്‍ഷ പിറവിയും വിശ്വാസികളുടെ മനസ്സില്‍ കുളിരും അര്‍പ്പണബോധവുമുണ്ടാക്കുന്നു. മുസ്ലിംകളുടെ ആരാധന, ആചാര അനുഷ്ടാനങ്ങള്‍, ആഘോഷങ്ങള്‍ എല്ലാം ഹിജ്‌റ വര്‍ഷവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. അതിനാല്‍ മറ്റ്‌ എല്ലാ വര്‍ഷങ്ങളിലെക്കാളും പ്രാധാന്യം ഹിജ്‌റ വര്‍ഷ പിറവിക്ക്‌ തന്നെ.

ഹിജ്‌റ നല്‍കുന്ന പാഠമുള്‍കൊണ്ട്‌ ജീവിതം ചിട്ടപ്പെടുത്താനും സാഹോദര്യവും സമാധാനവും ഊട്ടിയുറപ്പിക്കാനും പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞയെടുക്കാം

ഏവര്‍ക്കും പൂതുവത്സരാശംസകള്‍



article by:
( അബൂബക്കര്‍ സഅദി നെക്രാജ്‌ -അബുദാബി )

4 comments:

prachaarakan said...

വീണ്ടും ഒരു ഹിജ്‌റ വര്‍ഷം (1430 ) കടന്ന്‌ വന്നു.

നബി(സ) യും സ്വഹാബത്തും മക്കയില്‍ നിന്ന്‌ മദീനയിലേക്ക്‌ നടത്തിയ പാലായനത്തെ അനുസ്മരിപ്പിക്കുകയാണ്‍ ഓരോ ഹിജ്‌ റ വര്‍ഷവും. ഇസ്ലാമിക ചരിത്രത്തില്‍ വിശിഷ്യാ പ്രവാചകര്‍ (സ) യുടെ ജീവിത യാത്രയില്‍ ഒരു നാഴികക്കല്ലാണ്‌ ഹിജ്‌റ. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്തുണ്ടായ ഒരു വഴിത്തിരിവു കൂടിയാണ്‌ ഹിജ്‌റ

ഏവര്‍ക്കും പൂതുവത്സരാശംസകള്‍



article by:
( അബൂബക്കര്‍ സഅദി നെക്രാജ്‌ -അബുദാബി )

Azeez Manjiyil said...

ഹിജറയുടെ സന്ദേശം ഉള്‍കൊള്ളാന്‍ കഴിയുമാറാകട്ടെ.പുതുവത്സരാശം സകള്‍

പലായനം പാലായനം അല്ല.

Areekkodan | അരീക്കോടന്‍ said...

പുതുവത്സരാശംസകള്‍ .................

prachaarakan said...

manjiyil
areekkodan,

thanks for your comment and wishes.
i will correct it. (palaayanam )