Saturday, June 27, 2009

കാന്തപുരം ; ദൌത്യം മറക്കാതെ : അഭിമുഖം


ദുബൈ: പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ ചലനങ്ങള്‍ ഏവര്‍ക്കും ഹൃദിസ്ഥമായിക്കഴിഞ്ഞു. പല വമ്പന്‍മാരുടെയും 'കണ്ണുതളളിച്ച' മാററങ്ങളാണ് അതുണ്ടാക്കിയതും. എന്നാല്‍ തെരഞ്ഞെടുപ്പിലുടനീളം ശ്രദ്ധാകേന്ദ്രമാകുകയും ശേഷം വന്‍ വാദപ്രതിവാദങ്ങള്‍ക്ക് കേന്ദ്ര ബിന്ദുവാകുകയും ചെയ്ത മതപണ്ഡിതന്‍ മററാരുമല്ല, കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. 'അരിവാള്‍ സുന്നി സ്ഥാനാര്‍ഥി' രണ്ടത്താണിയെ തറപററിച്ചതിന്റെ അമിതാഹ്ളാദം ലീഗുകാരുടെ പച്ചപ്പായസത്തിലൂടെയും പച്ച ലഡുവിലൂടെയും ഏഴുകടലും കടന്ന് ഗള്‍ഫില്‍ വരെയെത്തിയെങ്കിലും ശാന്ത ഗംഭീരനായ കാന്തപുരത്തിന്റെ ചുണ്ടില്‍ പുഞ്ചിരിയല്ലാതെ നേരിയ വിഷാദഛായയെങ്കിലും ഉളവാക്കാന്‍ അവയ്ക്കൊന്നും കഴിഞ്ഞിട്ടില്ല. വിമര്‍ശനശരങ്ങള്‍ ഈ സുന്നി നേതാവിന് പുത്തരിയല്ലാത്തതു തന്നെ മുഖ്യകാരണം. ഒരു തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചു മാത്രം എന്തിനു പറയുന്നു. ബഹുഭാര്യാത്വ വിഷയം, പാഠപുസ്തക വിവാദം, തുടങ്ങി കേരളീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രധാനപ്പെട്ട എല്ലാ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും 'എ.പി ഉസ്താദി'ന്റെ വാക്കുകേള്‍ക്കാനായിട്ടാണ് ചാനലുകാര്‍ ആദ്യം ഓടുന്നത്. എന്നാല്‍ തികഞ്ഞ യാഥാസ്ഥിതകമെന്നും അങ്ങേയററം പ്രതിലോമകരമെന്നും ഇടത് ബുദ്ധിജീവികളും മാധ്യമങ്ങളും വിമര്‍ശിക്കുമ്പോഴും നിലപാടുകളില്‍ കടുകിട വ്യതിചലിക്കാന്‍ കഴിയാത്ത കാന്തപുരത്തിന്റെ ഇച്ഛാശക്തിയും ആദര്‍ശദാര്‍ഢ്യവുമാണ് എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുളളത്, കഠിന എതിര്‍പ്പുകള്‍ക്ക് വഴിമരുന്നാകുന്നതും മറെറാന്നല്ല. നമുക്കറിയാവുന്ന കാന്തപുരം ഇതൊക്കെയാണെങ്കിലും ഈജിപ്ത് മുതല്‍ ഇന്തോനേഷ്യവരെയുളള ഇസ് ലാമിക ലോകത്തും അമേരിക്ക ഉള്‍പ്പെടെയുളള പാശ്ചാത്യ നാടുകളിലും ശ്രദ്ധിക്കപ്പെടുന്ന, ഇന്ത്യയിലെ ഏററവും പ്രമുഖമായ ഇസ് ലാമിക പഠനകേന്ദ്രം മര്‍ക്കസുസസഖാഫത്തി സുന്നിയ്യയുടെ അമരക്കാരനുമായ ആലങ്ങാപ്പൊയില്‍ അബൂബക്കര്‍ മുസലിയാര്‍ സംസാരിക്കുന്നു.....
കാസർകോഡ് വാർത്ത.കോം തയ്യാറാക്കിയ വിശദമായ അഭിമുഖം
ഇവിടെ ക്ലിക് ചെയ്ത വായിക്കാം

Thursday, June 25, 2009

കമല സുരയ്യയെ മലയാളി വായിച്ച വിധം


കമല സുരയ്യയെ മലയാളി വായിച്ച് വിധം -കവർ ( ഡോ. അസീസ് തരുവണ)
അവധൂത ജീവിതത്തിലും മരണത്തിലും - ഓർമ്മ ( ഡോ.കെ.സി. ബിന്ദു )
കമല, ആമി, മാധവിക്കുട്ടി, കമല സുരയ്യ -കവിത ( ഡോ.കെ.സി. ബിന്ദു -വിവർത്തനം ഫാത്വിമ ന ഈമ )
അമ്മ നൽകിയത് -അഭിമുഖം ( എം.ഡി. നാലപ്പാട് / കെ.എം. ബഷീർ )
സുജൂദ് ചെയ്യുന്ന കവിത- ഡയറിക്കുറിപ്പുകൾ


ഇവിടെ ക്ലിക് ചെയ്ത് വായിക്കാം
ഇവിടെ നിന്നും ഡൌൺ ലോഡ് ചെയ്യാവുന്നതുമാണ്.

Saturday, June 06, 2009

ലീഗിൽ പരകായ പ്രവേശം നടത്തുന്നതിന്റെ പൊരുൾ


  1. ക്ഷമിക്കണം; ലീഗ് തിണ്ണയിലെ കുടികിടപ്പ് ഭീഷണിയാണ് കാര്യം (31/05/09)

  2. കൊടിചാരിയ തഴമ്പും പതയുന്ന പാർട്ടി ഭക്തിയും (01/06/09)

  3. ലീഗിൽ പരകായ പ്രവേശം നടത്തുന്നതിന്റെ പൊരുൾ (03/06/09)
സിറാജ് ദിനപത്രം പ്രസിദ്ധീകരിച്ച ഒ.എം. തരുവണയുടെ ലേഖനപരമ്പര
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

Monday, June 01, 2009

കമലയ്‌ക്കായി 'കലിമ'ചൊല്ലിയ ഓര്‍മയില്‍ അബ്‌ദുള്‍ ജബ്ബാര്‍

മൂവാറ്റുപുഴ: സ്‌നേഹത്തിന്റെയും ദയയുടെയും മാര്‍ഗത്തില്‍ സഞ്ചരിക്കാന്‍ കമല സുരയ്യയ്‌ക്കു കഴിഞ്ഞിരുന്നതായി കമലദാസില്‍നിന്നു കമല സുരയ്യയിലേക്കുള്ള മാറ്റത്തിനു 'കലിമ' ചൊല്ലിക്കൊടുക്കാന്‍ നിയോഗം ലഭിച്ച ചേരാനല്ലൂര്‍ ജാമിയ അഷ്‌അരിയ സെക്രട്ടറിയും സുന്നി യുവജനസംഘം ജില്ലാ വൈസ്‌ പ്രസിഡന്റുമായ എം.പി. അബ്‌ദുള്‍ ജബ്ബാര്‍ കാമില്‍ സഖാഫി, പേഴയ്‌ക്കാപ്പിള്ളി പറഞ്ഞു.

1999 ഡിസംബര്‍ 15-ന്‌ ഉച്ചയ്‌ക്കായിരുന്നു മാധവിക്കുട്ടി ഇസ്ലാം മത വിശ്വാസിയാകാന്‍ പ്രതിജ്‌ഞയെടുത്തത്‌. ''എനിക്ക്‌ ഇസ്ലാമിക പ്രവേശനത്തിനായി ഷാഹദത്ത്‌ കലിമ ചൊല്ലിത്തന്നു, ഞാന്‍ ഏറ്റുചൊല്ലി, മുസ്ലീമായി. തദവസരത്തില്‍ അഷറഫ്‌ മുസ്ല്യാരും സന്നിഹിതനായിരുന്നു. അവരോടു ഞാന്‍ നന്ദിയുള്ളവളായിരിക്കും.'' ഇത്രയും വാചകങ്ങള്‍ കമലദാസിന്റെ ലെറ്റര്‍പാഡില്‍ എഴുതിത്തന്നുവെന്ന്‌ അബ്‌ദുള്‍ ജബ്ബാര്‍ പറഞ്ഞു

കമലദാസ്‌ മുസ്ലീമാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ച കാലമായിരുന്നു. ആലുവ ഏലുക്കര ജുമാ മസ്‌ജിദ്‌ ഇമാമായിരുന്ന താന്‍ സുന്നി സ്‌റ്റുഡന്റ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റുമായി പ്രവര്‍ത്തിക്കുകയായിരുന്നു അന്ന്‌. കമലയെ നേരിട്ട്‌ പരിചയമില്ലെങ്കിലും 25 മതപരമായ കാസറ്റുകളും പുസ്‌തകങ്ങളുമായി താനും അഷ്‌റഫ്‌ മുസ്ല്യാരും അവര്‍ താമസിച്ചിരുന്ന കടവന്ത്രയിലെ ഫ്‌ളാറ്റില്‍ ചെന്നുകണ്ടു. മുസ്ലീം മതപണ്ഡിതരായെത്തിയ ഞങ്ങളെ നേരില്‍ കാണാന്‍ അവര്‍ അവസരം തന്നു. രാവിലെ പത്തു മുതല്‍ അവരോട്‌ ആയയുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ സംസാരിച്ചു. സംശയങ്ങള്‍ അവര്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഞങ്ങളുടെ മറുപടിയില്‍ തൃപ്‌തയായ കമലയുടെ മുഖത്തു തിളക്കവും സന്തോഷവും കണ്ടത്‌ ഓര്‍ക്കുന്നു. പൂര്‍ണ്ണ സന്തോഷത്തോടെ ഇസ്ലാമിലേക്കു ചേരാന്‍ 'കലിമ' ചൊല്ലിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്‌ത്രീകള്‍ക്ക്‌ ഇസ്ലാം നല്‍കുന്ന പരിഗണനയാണു തന്നെ ഏറെ ആകര്‍ഷിച്ചതെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍നിന്നു പൂനെയിലേക്കു പോകുംവരെയും കമലയെ പലപ്പോഴും കണ്ടിരുന്നു. മതപരമായിട്ടുള്ള പുസ്‌തകങ്ങളും നല്‍കിവന്നു.

മുസ്ലീമായി മരിക്കാനുള്ള സാഹചര്യം അവര്‍ ആഗ്രഹിച്ചിരുന്നു. കമലയുടെ താത്‌പര്യത്തിനനുസരിച്ച്‌ വിശ്വസിച്ച്‌ ജീവിക്കാന്‍ മക്കള്‍ എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കിയിരുന്നതായി കമല പറഞ്ഞിരുന്നു -അബ്‌ദുള്‍ ജബ്ബാര്‍ പറഞ്ഞു

article from