Monday, June 01, 2009

കമലയ്‌ക്കായി 'കലിമ'ചൊല്ലിയ ഓര്‍മയില്‍ അബ്‌ദുള്‍ ജബ്ബാര്‍

മൂവാറ്റുപുഴ: സ്‌നേഹത്തിന്റെയും ദയയുടെയും മാര്‍ഗത്തില്‍ സഞ്ചരിക്കാന്‍ കമല സുരയ്യയ്‌ക്കു കഴിഞ്ഞിരുന്നതായി കമലദാസില്‍നിന്നു കമല സുരയ്യയിലേക്കുള്ള മാറ്റത്തിനു 'കലിമ' ചൊല്ലിക്കൊടുക്കാന്‍ നിയോഗം ലഭിച്ച ചേരാനല്ലൂര്‍ ജാമിയ അഷ്‌അരിയ സെക്രട്ടറിയും സുന്നി യുവജനസംഘം ജില്ലാ വൈസ്‌ പ്രസിഡന്റുമായ എം.പി. അബ്‌ദുള്‍ ജബ്ബാര്‍ കാമില്‍ സഖാഫി, പേഴയ്‌ക്കാപ്പിള്ളി പറഞ്ഞു.

1999 ഡിസംബര്‍ 15-ന്‌ ഉച്ചയ്‌ക്കായിരുന്നു മാധവിക്കുട്ടി ഇസ്ലാം മത വിശ്വാസിയാകാന്‍ പ്രതിജ്‌ഞയെടുത്തത്‌. ''എനിക്ക്‌ ഇസ്ലാമിക പ്രവേശനത്തിനായി ഷാഹദത്ത്‌ കലിമ ചൊല്ലിത്തന്നു, ഞാന്‍ ഏറ്റുചൊല്ലി, മുസ്ലീമായി. തദവസരത്തില്‍ അഷറഫ്‌ മുസ്ല്യാരും സന്നിഹിതനായിരുന്നു. അവരോടു ഞാന്‍ നന്ദിയുള്ളവളായിരിക്കും.'' ഇത്രയും വാചകങ്ങള്‍ കമലദാസിന്റെ ലെറ്റര്‍പാഡില്‍ എഴുതിത്തന്നുവെന്ന്‌ അബ്‌ദുള്‍ ജബ്ബാര്‍ പറഞ്ഞു

കമലദാസ്‌ മുസ്ലീമാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ച കാലമായിരുന്നു. ആലുവ ഏലുക്കര ജുമാ മസ്‌ജിദ്‌ ഇമാമായിരുന്ന താന്‍ സുന്നി സ്‌റ്റുഡന്റ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റുമായി പ്രവര്‍ത്തിക്കുകയായിരുന്നു അന്ന്‌. കമലയെ നേരിട്ട്‌ പരിചയമില്ലെങ്കിലും 25 മതപരമായ കാസറ്റുകളും പുസ്‌തകങ്ങളുമായി താനും അഷ്‌റഫ്‌ മുസ്ല്യാരും അവര്‍ താമസിച്ചിരുന്ന കടവന്ത്രയിലെ ഫ്‌ളാറ്റില്‍ ചെന്നുകണ്ടു. മുസ്ലീം മതപണ്ഡിതരായെത്തിയ ഞങ്ങളെ നേരില്‍ കാണാന്‍ അവര്‍ അവസരം തന്നു. രാവിലെ പത്തു മുതല്‍ അവരോട്‌ ആയയുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ സംസാരിച്ചു. സംശയങ്ങള്‍ അവര്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഞങ്ങളുടെ മറുപടിയില്‍ തൃപ്‌തയായ കമലയുടെ മുഖത്തു തിളക്കവും സന്തോഷവും കണ്ടത്‌ ഓര്‍ക്കുന്നു. പൂര്‍ണ്ണ സന്തോഷത്തോടെ ഇസ്ലാമിലേക്കു ചേരാന്‍ 'കലിമ' ചൊല്ലിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്‌ത്രീകള്‍ക്ക്‌ ഇസ്ലാം നല്‍കുന്ന പരിഗണനയാണു തന്നെ ഏറെ ആകര്‍ഷിച്ചതെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍നിന്നു പൂനെയിലേക്കു പോകുംവരെയും കമലയെ പലപ്പോഴും കണ്ടിരുന്നു. മതപരമായിട്ടുള്ള പുസ്‌തകങ്ങളും നല്‍കിവന്നു.

മുസ്ലീമായി മരിക്കാനുള്ള സാഹചര്യം അവര്‍ ആഗ്രഹിച്ചിരുന്നു. കമലയുടെ താത്‌പര്യത്തിനനുസരിച്ച്‌ വിശ്വസിച്ച്‌ ജീവിക്കാന്‍ മക്കള്‍ എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കിയിരുന്നതായി കമല പറഞ്ഞിരുന്നു -അബ്‌ദുള്‍ ജബ്ബാര്‍ പറഞ്ഞു

article from

12 comments:

പ്രചാരകന്‍ said...

കമലയ്കകയി കലിമ ചൊല്ലിയ ഓർമ്മയിൽ അബ്ദുൽ ജബ്ബാർ

കാസിം തങ്ങള്‍ said...

മരണശേഷം കമലയെ സ്വന്തമാക്കാന്‍ മതത്തിന്റെ പേരിലുള്ള ചില സങ്കുചിത ചിന്താഗതിക്കാര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇത്തരുണത്തില്‍ ഈ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി.

പോങ്ങുമ്മൂടന്‍ said...

കാസിം തങ്ങളെ,

ആരാണ് അങ്ങനെ ഒരു ശ്രമം നടത്തിയിട്ടുള്ളത്? അത്തരം വാർത്തകളൊന്നും തന്നെ ഇതുവരെ ഞാൻ കേട്ടില്ല എന്നതുകൊണ്ടാണ് ചോദിച്ചത്.

ഏത് മതത്തിൽ വിശ്വസിക്കണമെന്നുള്ളത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം മാത്രമാണ്. അത്തരമൊരു സ്വാതന്ത്ര്യം മാധവിക്കുട്ടി വിനിയോഗിച്ചുവെന്ന് മാത്രം. അക്കാര്യത്തിൽ അവരെ അവരുടെ കുടുംബാംഗങ്ങൾ എതിർക്കുകയും ചെയ്തില്ല. താങ്കൾ പറഞ്ഞതുപോലെ ചില സങ്കുചിത മനസ്കർ അവരുടെ മതപരിവർത്തന തീരുമാനത്തെ എതിർത്തിരിക്കാം. സങ്കുചിത മനസ്കർ എല്ലാ മതങ്ങളിലുമുണ്ട്. അവരാണ് ഈ സമൂഹത്തിന്റെ ശാപം. തമ്മിലടിപ്പിച്ചും സ്പർദ്ധ ചൊരിഞ്ഞും അവർ വിളയാടുന്നു. അവരുടെ കുരക്കൊത്ത് ചാടാൻ ഇനി ആളെ കിട്ടില്ല തങ്ങളെ.

മതം മാറിയിട്ട് അവർ എന്ത് സ്വാതന്ത്രമാണ് അനുഭവിച്ചതെന്നും നിഷ്പക്ഷമായി തങ്ങൾ ചിന്തിക്കണം. സുരയ്യ ചിത്രം വരച്ചതും എഴുതിയതും ആഭരണങ്ങൾ ധരിച്ചതും വിവാദമാക്കിയില്ലെ അവരുടെ രണ്ടാം മതത്തിലെ സങ്കുചിതർ.

മതി. നമുക്കിതിവിടെ അവസാനിപ്പിക്കാം. ഒന്നും ചികഞ്ഞെടുക്കണ്ട. അങ്ങനെ ചെയ്താൽ തങ്ങളും ഞാനുമൊക്കെ സങ്കുചിതരാണെന്ന് ബൂലോഗം കരുതും. ഇനി ഒന്നും മിണ്ടണ്ട.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

മലയാളത്തിന്റെ മണ്ണിൽ നിന്ന് ചില സങ്കുചിതരുടെ ഇഷ്ടക്കേടും പേറി പലായനം ചെയ്തവൾക്ക് മരണശേഷമെങ്കിലും സ്വസ്ഥമായി വിശ്രമം അനുവദിക്കാം..

എല്ലാ വിവാദങ്ങളും ആറടി മണ്ണിൽ മൂടപ്പെടുമ്പോൾ

ആദരഞ്ജലികൾ

സാപ്പി said...

കോഴി ബിരിയാണി- യെ നാം സ്നേഹിക്കുന്നത്‌ 'തിന്ന്' കൊണ്ടാണു... ഇന്നിവിടെ നാം വട്ടത്തിലിരുന്ന് പ്രിയ കവയിത്രിയെ 'തിന്ന്' സ്‌നേഹിക്കുകയാണു.. ???!!!???

hAnLLaLaTh said...
This comment has been removed by the author.
hAnLLaLaTh said...

......ഇനി നമ്മുക്കവരെ ഞങ്ങളുടെതെന്നും നിങ്ങളുടെതെന്നും പറഞ്ഞ് കൊന്നു കൊണ്ടെയിരിക്കാം...

വിന്‍സ് said...

/സ്‌ത്രീകള്‍ക്ക്‌ ഇസ്ലാം നല്‍കുന്ന പരിഗണനയാണു തന്നെ ഏറെ ആകര്‍ഷിച്ചതെന്നും അവര്‍ പറഞ്ഞു. /

ഹിഹിഹി ....പ്രായം ആവുമ്പോള്‍ ഓരോരുത്തര്‍ക്ക് ഓരോന്നു തോന്നും. ഇനി അടുത്തത് സുകുമാര്‍ അഴിക്കോട് ആയിരിക്കും. ലക്ഷണങ്ങള്‍ ഒക്കെ കാണിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രചാരകന്‍ said...

അഭിപ്രായമെഴുതിയവർക്ക് നന്ദി

ഇസ്ലാം മതത്തിനുള്ളിലെ ചിലരെ കുറിച്ചാണ് കാസിം തങ്ങൾ സൂചിപ്പിച്ചതെന്ന് കരുതുന്നു.

chithragupthan said...

മരിച്ചവരെർപ്പറ്റി മോ‍ാശമ്പറയ്യുന്നത് എന്റെ മതപ്റകാരം നല്ലതല്ല. ഞാനൊരുമതതീവ്രവ്വാദി അല്ലാത്തതുകൊണ്ട് മരിച്ചവരെ പറ്റി മോശംപറയരുതെന്ന എന്റ്റ്റെ മതനിയമം അനുസരിക്കാൻ പോകുന്നില്ല.
തന്റ്റ്റെ ഭൂതകാലത്തിലെ പ്രവൃത്ത്തികളുടെ കറുത്ഥപാടുകൾ മറച്ചുവ്വക്കാൻ നല്ലത് ഒരു ദേഹമ്മൂടുന്ന പർദ്ദയാണെന്നേ അവറ് ഉദ്ദേശിച്ചുള്ളൂ ആദ്യം.പ്രതിഭ ദുരുപയ്യോഗംകൊണ്ടു വറ്റിക്കഴീഞ്ഞപ്പോ‍ളും പ്രശസ്ത്തിക്കൊരു കുറ്രുക്കൂവഴിയും! പെര്ം പെരുമയും നേടാ‍ൻ അവർക്കുണ്ടായിരുന്ന-പുറത്തു പ്പറയാൻ മടിയില്ല്ലാതിരുന്ന-അത്യാഗ്രഹം -അതെല്ല്ലാവർക്കൂം അറിയാവുന്നതാണല്ലോ!
തൊലിക്ക്കട്ടിയെ ധൈര്യമെന്നും ലജ്ജയില്ലാ‍യ്മയെ സത്യസന്ധതയെന്നുമൊക്ക്കെ വിളിക്കുന്ന മൊല്ലാക്കമാരെ, നിങ്ങളൂടെ കെട്ട്യോളൊ പെങ്ങളോ കമലാദാസ് എഴുതിയമട്ടിലൊരുകഥ എഴുതിയാൽ നിങ്ങളെങ്ങനെ അതിനെ സ്വീകരിക്ക്കും? ഹദ്ദടി? തലാക്ക്?
ഇസ്ലാം ഒരു മതമാണോ? അതൊരുരാഷ്ടീയ സമ്മ്ഘടനയല്ല്ലെ? ഇസ്സ്ലാമികസാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ്മോഹങ്ഗ്ങൾക്കു ഗാന്ധാ‍രം( അഫ്ഗ്ഘാനിസ്ഥാൻ) പോലുള്ള പുരാതനസംസ്കാരങ്ങ്ങളൂടെ നാട്ടിലെ ജനങ്ങളെ അടിമകളാക്കി, അമേരിക്കയുടെ വേട്ടനായ്ക്കൾക്ക്കെറിഞ്ഞുകൊടുക്ക്കുന്ന ക്രൂരതയെ പൊതീഞ്ഞ വർണ്ണക്കടലാസല്ലെ ഇസ്ലാം?

Anonymous said...

ചിത്രഗുപതനെപോലുള്ള വിവരക്കേടിന്റെയും വർഗീയ വിഷത്തിന്റെയും മൊത്തക്കച്ചവടക്കാർക്ക് മാധവിക്കുട്ടി കമല സുരയ്യയായത് ദഹിക്കാൻ ഇനിയും സമയമെടുക്കും.

നിങ്ങളുടെ ജല്പനങ്ങൾ കേരളത്തിലെ മുഴുവൻ ജനങ്ങളും തള്ളിക്കളഞ്ഞിരിക്കുന്നു ഇനിയും ഈ ഇസ്ലാം വിരോധവുമായി നടക്കുന്നത് നിർത്തിക്കൂടെ

what a pity

chithragupthan said...

ഇതരമതവിരോധം എന്നതല്ലേ ഇസ്ലാമിന്റെ യഥാര്‍ഥനിര്‍വചനം?
ഞങ്ങളുടെ മതത്തില്‍ ആരും അകത്താക്കലും പുറത്താക്കലും ഇല്ല. ആര്‍ക്കും സ്വയം തീരുമാനിക്കാവുന്നതേയുള്ളൂ അകത്തിരിക്കണോ പുരത്തിരിക്കണോ എന്നു. എന്നാല്‍ത്തന്നെ ഏതുമുതല്‍ ഏതുവരെ അകം, പുറമ എന്നും ആരും എഴുതിയിട്ടില്ല. അതിതീവ്രവര്‍ഗ്ഗീയവദിയായ ഞ്ഞാന്‍ അബ്ദുള്‍ക്കലാമിനേയും യേശുദാസിനേയും ഹിന്ദുവായി കണക്കാക്കുന്നു.
പക്ഷേ എന്റെ ചോദ്യങ്ങള്‍.. അതിനു ഉത്തരം?