ആത്മ സംസ്കൃതിയുടെ ഉന്നത വിഹായസ്സിലേക്ക് ചിറകടിച്ചുയരുകയാണു വിശ്വാസി. വർഷം പ്രതി ആവർത്തിച്ചു വരുന്ന വ്രത നാളുകൾ വിശ്വാസിയുടെ ജീവിതം നിഷ്കളങ്കവും ലക്ഷ്യാധിഷ് ഠിതവുമാക്കുന്നു. വ്രതം ഒരു പരിചയാണെന്നാണ് തിരുനബി(സ്വ) പറഞ്ഞത്. തന്റെ അടിമ ത്തവും വിനയവും പ്രകടിപ്പിക്കുന്നതിനു മുന്നിൽ വന്ന് ചേരുന്ന പ്രതിബന്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും തടുക്കാനുള്ള പരിച. ധിക്കാരത്തിന്റെയും അനുസരണക്കേടിന്റെയും രാക്ഷസീയ മാർഗത്തിലേക്ക് തന്നെ തകർത്തെറിയാൻ പ്രലോഭനങ്ങളുമായി വരുന്ന ദുശ്ശക്തി ക്കെതിരിലുള്ള ചെറുത്ത് നിൽപിന്റെ പരിച.
ആത്മ നിയന്ത്രമാണ് വ്രതം. പഞ്ചേന്ദ്രിയങ്ങളുടെ സ്വഛന്ദ വിഹാരത്തിനു നിയന്ത്രണം. ആന്തരികേന്ദ്രീയം മനുഷ്യനെ ഭരിക്കുന്ന ഒരപൂർവ്വ സംവിധാനം. കണ്ണും കാതും ഖൽബുമെല്ലാം അല്ലാഹുവിന്റെ മുന്നിൽ ചോദ്യം ചെയ്യപ്പെടുമെന്ന് വിശുദ്ധ ഖുർആൻ താക്കീത് നൽകുന്നുണ്ട്. ഇതറിയുന്ന വിശ്വാസി ജീവിതത്തിന്റെ അതിശ്രീഘ പ്രയാണത്തിനിടക്ക് താനറിയാതെ വഴിമാറി നടക്കുന്നു. തുടർന്ന് വായിക്കുക
1 comment:
ആത്മ നിയന്ത്രമാണ് വ്രതം. പഞ്ചേന്ദ്രിയങ്ങളുടെ സ്വഛന്ദ വിഹാരത്തിനു നിയന്ത്രണം. ആന്തരികേന്ദ്രീയം മനുഷ്യനെ ഭരിക്കുന്ന ഒരപൂർവ്വ സംവിധാനം. കണ്ണും കാതും ഖൽബുമെല്ലാം അല്ലാഹുവിന്റെ മുന്നിൽ ചോദ്യം ചെയ്യപ്പെടുമെന്ന് വിശുദ്ധ ഖുർആൻ താക്കീത് നൽകുന്നുണ്ട്. ഇതറിയുന്ന വിശ്വാസി ജീവിതത്തിന്റെ അതിശ്രീഘ പ്രയാണത്തിനിടക്ക് താനറിയാതെ വഴിമാറി നടക്കുന്നു
Post a Comment