Wednesday, September 24, 2008

ഭീകരവിരുദ്ധ പോരാട്ടം അഥവാ അറുതിയില്ലാത്ത നരനായാട്ട്‌

ഭീകരവിരുദ്ധ പോരാട്ടം അഥവാ അറുതിയില്ലാത്ത നരനായാട്ട്‌
by: കാസിം ഇരിക്കൂര്‍


ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന്‌ അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. ലണ്ടന്‍ മഹാനഗരത്തിന്റെ പ്രാന്തപ്രദേശമായ ഫോറസ്റ്റ്‌ ഗേററിലെ ഒരു ഫ്ലാററില്‍ കിടന്നുറങ്ങുകയായിരുന്നു ബംഗ്ലാദേശിവംശജരായ മുഹമ്മദ്‌ കഹാറും (23) സഹോദരന്‍ അബുല്‍ ഖൈറും. 250 പേരടങ്ങുന്ന പോലീസ്സംഘം രണ്ടര മണിക്ക്‌ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ വീട്ടിനകത്തു കടന്നു. കണ്ണില്‍കണ്ട നിമിഷം കഹാറിനു നേരെ പോലീസ്‌ വെടിയുതിര്‍ത്തു. നെഞ്ച്‌ തുളച്ചുകയറിയ വെടിയുണ്ട തോളിലൂടെ പുറത്തേക്കു പാഞ്ഞു. അബുല്‍ഖൈറിനെ പോലീസ്‌ അടിച്ചുവീഴ്ത്തി. അവരുടെ പ്രായമേറിയ മാതാവിനെ വലിച്ചിഴച്ചു പുറത്തിട്ട്‌ കൈയാമം വച്ചു. ഉറക്കില്‍നിന്നു ഞെട്ടിയെഴുന്നേററ്‌ പുറത്തേക്കോടിയ കഹാറിന്റെ സഹോദരി ഹുമയ്യാകലാമിന്റെ നേരെ പോലീസ്‌ തോക്ക്‌ ചൂണ്ടി കൊലവിളി നടത്തി. എന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ ആ ഉമ്മയും മക്കളും നിലവിളിച്ചു. പിറേറന്ന്‌ പത്രത്തിലൂടെയാണ്‌ അവര്‍ ഞെട്ടിക്കുന്ന വാര്‍ത്ത അറിയുന്നത്‌: ഇസ്ലാമിക ഭീകരരെയാണത്രെ തലേന്ന്‌ പോലീസ്‌ റെയ്ഡിലൂടെ പിടികൂടിയിരിക്കുന്നത്‌. ഇതറിഞ്ഞ പരിസരവാസികള്‍ നടുങ്ങി. തങ്ങളിതുവരെ കഴിഞ്ഞത്‌ ഭീകരവാദികള്‍ക്കിടയിലോ? ഭീകരവാദിവേട്ട മാധ്യമങ്ങള്‍ ശരിക്കും ആഘോഷിച്ചു. 'ലണ്ടന്‍ മഹാനഗരത്തെ രാസായുധം പ്രയോഗിച്ച്‌ അക്രമിക്കാന്‍ പദ്ധതി ആവിഷ്കരിക്കുകയായിരുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍' എന്ന തലക്കെട്ടോടെ പത്രങ്ങള്‍ ജനങ്ങളുടെ ജിജ്ഞാസയും ഉദ്വേഗവും കുന്തമുനയില്‍ നിര്‍ത്തി. പക്ഷേ ദിവസങ്ങള്‍ക്കകം, ഊതിവീര്‍പ്പിച്ച ബലൂണ്‍ താനേ പൊട്ടി. തെററായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡും അറസ്റ്റും ഭീമാബദ്ധമായിപ്പോയെന്ന്‌ പോലീസ്‌ തന്നെ സമ്മതിച്ചു. ജയിലില്‍ കഴിയുന്ന ഏതോ തടവുപുള്ളി നല്‍കിയ സൂചനകള്‍ വച്ചാണത്രെ ഈ ഭീകരവാദികള്‍ വീട്ടിനകത്ത്‌ രാസായുധം ഉല്‍പാദിപ്പിക്കുന്നുണെ്ടന്നും ഉടന്‍ ലണ്ടന്‍ നിവാസികളുടെ മേല്‍ പ്രയോഗിക്കുമെന്നും പോലീസിന്‌, വിശിഷ്യാ മെട്രോപൊളിററന്‍ ഗ്രേഡ്‌ കമ്മീഷണര്‍ സര്‍ ഇയാന്‍ ബ്ലെയറി (ടശൃ കമി ആഹമശൃ)ന്‌ ജ്ഞാനോദയം ഉണ്ടായത്‌. ജയില്‍പുള്ളി നല്‍കിയ വിവരങ്ങള്‍ വിശ്വാസയോഗ്യമല്ലെന്ന്‌ 'സ്കോട്ട്ലാന്‍ഡ്‌ യാര്‍ഡ്‌' മുന്നറിയിപ്പ്‌ നല്‍കിയിട്ടും 'ഭീകരവിരുദ്ധ പോരാട്ടത്തി'ലേര്‍പ്പെട്ട ലണ്ടന്‍ പോലീസിന്‌ ഉറക്കം വന്നില്ല. അങ്ങനെയാണ്‌ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ 'ഭീകരവാദിയെ' കണ്ടനിമിഷം വെടിവയ്ക്കുന്നത്‌.

ലേഖനം മുഴുവനായി വായിക്കുവാന്‍ ഇവിടെ ക്ലിക്‌ ചെയ്യുക

2 comments:

prachaarakan said...

കണ്ണില്‍കണ്ട നിമിഷം കഹാറിനു നേരെ പോലീസ്‌ വെടിയുതിര്‍ത്തു. നെഞ്ച്‌ തുളച്ചുകയറിയ വെടിയുണ്ട തോളിലൂടെ പുറത്തേക്കു പാഞ്ഞു. അബുല്‍ഖൈറിനെ പോലീസ്‌ അടിച്ചുവീഴ്ത്തി. അവരുടെ പ്രായമേറിയ മാതാവിനെ വലിച്ചിഴച്ചു പുറത്തിട്ട്‌ കൈയാമം വച്ചു. ഉറക്കില്‍നിന്നു ഞെട്ടിയെഴുന്നേററ്‌ പുറത്തേക്കോടിയ കഹാറിന്റെ സഹോദരി ഹുമയ്യാകലാമിന്റെ നേരെ പോലീസ്‌ തോക്ക്‌ ചൂണ്ടി കൊലവിളി നടത്തി. എന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ ആ ഉമ്മയും മക്കളും നിലവിളിച്ചു.

Anonymous said...

The observer ന്റെ മുഖ പ്രസംഗം വായിക്കാത്തവര്‍ക്കായി ഈ ലിങ്ക് വെക്കുന്നു..
http://www.guardian.co.uk/commentisfree/2006/jun/11/leaders.terrorism

"നെഞ്ച്‌ തുളച്ചുകയറിയ വെടിയുണ്ട തോളിലൂടെ പുറത്തേക്കു പാഞ്ഞു." ഇങ്ങനെ ഒക്കെ കടുപ്പിച്ചു പറഞ്ഞു കളയല്ലേ..