സഹോദരിമാരേ,
തെറ്റിദ്ദരിക്കരുത്... പറയാതിരിക്കാന്‍ നിവര്‍ത്തി ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോയതാണ്.
ഒരു സ്ത്രീ എങ്ങനെ ജീവിക്കണം എന്നതിന് വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇസ്ലാമില്‍ ഉണ്ട് എന്ന് അറിയാത്ത ഒരു സ്ത്രീയും നമ്മുടെ കൂട്ടത്തില്‍ ഇല്ല. പ്രത്യേകിച്ച് നമ്മുടെ കേരളീയ സാഹചര്യത്തില്‍. പക്ഷെ നമ്മുടെ ഭൗതിക വിദ്യാഭ്യാസ നിലവാരം കൂടുന്നതിനനുസരിച്ച് മതപരമായ വശങ്ങള്‍ പാലിച്ചു എന്ന് ആരെയോ ബോദ്യപ്പെടുതാന്‍ ശ്രമിക്കുന്നു എന്ന് തോന്നിപ്പിക്കും വിധം ആണ് നമ്മുടെ പല പ്രവര്‍ത്തികളും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
ഒരു ഉദാഹരണം മാത്രം ആണ് ഇപ്പോള്‍ ഞാന്‍ ഇവിടെ പ്രതിപാതിക്കുന്നത്. ഇപ്പോള്‍ ഈദ് ആഘോഷ പരിപാടികള്‍ നാടെങ്ങും നടന്നു കൊണ്ടിരിക്കുകയാണല്ലോ. വിവിധ സംസ്കാരിക സംഘടനകളുടെയും ഇസ്ലാമിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നാട് നീളെ ഈദ് മീറ്റുകളും ഈദ് രാവുകളും പൊടി പൊടിക്കുന്നു. ചാനലായ ചാനലുകള്‍ എല്ലാം പല രീതിയിലും ഈദ് പ്രോഗ്രാമുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ മത്സരിക്കുന്നു.പക്ഷെ ഇതില്‍ എല്ലാം ഒരു കാര്യം പകല്‍ പോലെ വ്യക്തമാണ്. നമ്മുടെ പര്‍ദ്ദ ധരിച്ച (ധരിച്ചു എന്ന് തോന്നിപ്പിച്ച) മുഖം മറച്ച മുസ്ലിം സ്ത്രീകളെ ആണ് എല്ലാ ചാനലുകളും വിറ്റു പൈസയാക്കുന്നത്. ഓരോ ചാനലും യഥാര്‍ത്ഥ പ്രോഗ്രാം കാണിക്കുന്നത്തിലും കൂടുതല്‍ സമയം കാണിക്കുന്നത് പ്രോഗ്രാം കാണാന്‍ വന്ന മുസ്ലിം സ്ത്രീകളെയും പെണ്‍ കുട്ടികളെയും ആണ്.
എന്റെ അനുഭവത്തില്‍ നമ്മുടെ കുറെ മുസ്ലിം പെണ്‍കുട്ടികള്‍ ഈ അടുത്ത കാലത്ത് പാട്ട് പഠിക്കാന്‍ പോകുന്നുണ്ട്. മാപ്പിള പാട്ട് പഠിക്കുകയാണ് ലക്‌ഷ്യം പോലും. അവരുടെ എല്ലാം ലക്‌ഷ്യം ടി വി പ്രോഗ്രാമുകള്‍ ആണ്. കുട്ടികളെ പാട്ട് പഠിക്കാന്‍ കൊണ്ട് വിടുന്നതോ, നല്ല പര്‍ദ്ദ ധരിച്ച ഉമ്മമാരും. ഇസ്ലാം മതത്തിലെ ഏതോ പ്രത്യേക പ്രാധാന്യമുള്ള കാര്യമാണ് മാപ്പിള പാട്ടുകളും പട്ടുറുമാല്‍ പോലോത്ത പ്രോഗ്രാമുകളും എന്ന് തോന്നി പോകും അവരുടെ ചെയ്തികള്‍ കാണുമ്പോള്‍.
പ്രിയപ്പെട്ട സഹോദരിമാരെ, മാപ്പിള എന്ന പേര്‍ ഉള്ളത് കൊണ്ട് ഒരു കാര്യവും ഇസ്ലാമികം ആകണം എന്നില്ല. ഇന്ന് നാം കാണുന്ന കേള്‍ക്കുന്ന മിക്കവാറും മാപ്പിളപ്പാട്ടും അപ്രകാരം തന്നെ. ഇസ്ലാം നിരവധി സംഗീത ഉപകരണങ്ങള്‍ നിരോധിച്ചിട്ടുണ്ട്. പട്ടുറുമാല്‍ പോലോത്ത പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്ന എല്ലാ വാദ്യോപകരണങ്ങളും ഈ കൂട്ടത്തില്‍ പെടുന്നവ ആണ്. മാത്രമല്ല ഈ പാട്ട് പഠിച്ചിട്ട് നമ്മുടെ കുട്ടികള്‍ പാടാന്‍ പോകുന്നതോ? അന്യ പുരുഷന്മാരും സ്ത്രീകളും കൂടി കലര്‍ന്നിരിക്കുന്ന ഒരു സദസ്സിനു മുന്നിലും. ഇങ്ങനെ ഒരു പ്രവര്‍ത്തി തന്നെ ഇസ്ലാം നിരോധിച്ചത് ആണ്. ആടി കുഴഞ്ഞു കൊണ്ട് ഔറത്ത് പോലും മറക്കാതെ ആണ് സ്ത്രീകള്‍ സ്റ്റേജില്‍ വരുന്നത്. പലപ്പോഴും എന്തൊക്കെയോ കോലം കെട്ടിയും. അതായത് അന്ന്യരായ ജനകോടികള്‍ക്ക് നമ്മുടെ പെണ്‍ കുട്ടികളെ കാഴ്ച വെക്കുന്ന വൃത്തി കെട്ട ഏര്‍പ്പാടാണ് പല മുസ്ലിം ഉമ്മമാരും ഉപ്പമാരും ചെയ്തു കൊണ്ടിരിക്കുന്നത്.
സോദരിമാരെരെ, നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ. നിങ്ങള്‍ നിങ്ങള്‍ അവിടെ നിന്നും പാടിയതും അല്ലാത്തതും ആയ ഓരോ നിമിഷവും നിന്റെ തോളില്‍ മലക്ക് ഹറാമിന്റെ കൂട്ടത്തില്‍ രേഖപ്പെടുത്തുന്നു. ആ പ്രോഗ്രാം കണ്ടവര്‍ക്കും ഇത് പോലെ തന്നെ. മാത്രമല്ല ഈ ഒരു ഹറാമിന്‍റെ കാരണക്കാരിയായ നിനക്ക് കാണുന്നവരുടെ ഓരോ ഹറാമിന്റെയും ഒരു പങ്ക് ലഭിക്കുന്നു. ഇനി ആ പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുമ്പോള്‍ ലക്ഷക്കണക്കിന് അന്യ പുരുഷന്മാര്‍ ആണ് അത് കാണുന്നത്. ആ ലക്ഷ കണക്കിന് ഹറാമും നിന്റെ പേരിലും കുറിക്കപ്പെടുന്നു. മാത്രമല്ല, ഈ പ്രോഗ്രാമുകള്‍ യുടൂബ് പോലോത്ത വെബ് സൈറ്റുകളില്‍ പല ചാനലുകളിലായി ലോഡ് ചെയ്യപ്പെടുന്നു. ഓരോ ദിവസവും പതിനായിരങ്ങള്‍ ആണ് അവ കണ്ടു കൊണ്ടിരിക്കുന്നത്. അതായത്, നീ അറിയാതെ ഓരോ ദിവസവും നിന്റെ അക്കൌണ്ടില്‍ പതിനായിരക്കണക്കിനു ഹറാമുകളാണ് നീ അറിയാതെ വന്നു ചേരുന്നത്. ഇനി നീ മരിച്ചു എന്ന് സങ്കല്പിക്കുക. നിന്റെ സല്‍കര്‍മങ്ങള്‍ അതോടെ മിക്കവാറും അവസാനിച്ചു. പക്ഷെ അപ്പോഴും ഈ ഹറാമുകള്‍ ഒരു മുടക്കവും കൂടാതെ നിന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു. അതായത് നിന്റെ ഒരു പട്ടുറുമാല്‍ പാട്ട് മതി നിനക്ക് നരകം ഉറപ്പു വരുത്താന്‍.
ഇത് പാടുന്നവരുടെ കഥ എന്ന് തെട്ടിദ്ദരിക്കേണ്ട. കാണാന്‍ വന്നവരുടെയും അവസ്ഥ ഇത് തന്നെ. പാടുന്നവരെ മാത്രം കാണിച്ചു കൊണ്ടുള്ള ഒരു പ്രോഗ്രാം എവിടെയും ചാനലുകള്‍ കാണിക്കാറില്ലല്ലോ. അതായത് ഒരു പട്ടുരുമാലോ അത് പോലോത്ത മറ്റു പ്രോഗ്രാമുകളോ കാണാന്‍ പോകുന്നത് കൊണ്ട് തന്നെ നിങ്ങളുടെ സ്ഥാനം നരകത്തില്‍ ഉറപ്പിക്കാന്‍ മാത്രം അത് കാരണമായേക്കാം.
ഇനി ഇസ്ലാമിക വേഷം ധരിച്ചു ഇത് പോലോത്ത അനിസ്ലാമിക പ്രോഗ്രാമുകള്‍ക്ക് പോകുന്ന വിഡ്ഢി സ്ത്രീകളോട് ചില കാര്യങ്ങള്‍ പറഞ്ഞോട്ടെ. ആദ്യമായി പറയാനുള്ളത് ഇത്തരം പ്രോഗ്രാമുകള്‍ക്ക് പോകുമ്പോള്‍ ആ പര്‍ദ്ദയും മക്കനയും ഒഴിവാക്കി തനി കാഫിറിന്റെ ശൈലിയില്‍ നിങ്ങള്‍ പോയാല്‍ ഒരു പക്ഷെ അതായിരിക്കും നിങ്ങള്‍ ഇസ്ലാമിനോട് ചെയ്യുന്ന നന്മ. നിങ്ങളെ കണ്ടാല്‍ മുസ്ലിം ആണെന്ന്‍ ആരും കരുതുകയില്ല. അത് കൊണ്ട തന്നെ ഇത് ഇസ്ലാമികമായ ഒരു പ്രോഗ്രാം ആയി ആരും തെറ്റി ധരിക്കാനും ഇട വരുകയില്ല. മാത്രമല്ല, പര്‍ദ്ദയും മക്കനയും ഇട്ടു പോകുന്ന സ്ത്രീകളെ കണ്ടിട്ടാണ് മറ്റു പല മുസ്ലിം സ്ത്രീകളും ഇത്തരം പ്രോഗ്രാമിന് പോകുന്നത്. നിങ്ങള്‍ ഈ വേഷം മാറ്റി വെച്ചാല്‍ മറ്റു ആളുകളെ തെറ്റിലേക്ക് നയിക്കുന്നു എന്ന കുറ്റം എങ്കിലും ഒഴിവാക്കാന്‍ നിങ്ങള്ക്ക് ഒരു പക്ഷെ സാധിച്ചേക്കാം. അത് കൊണ്ട് ദയവായി മുസ്ലിം വേഷം ധരിച്ചു കൊണ്ട് നിങ്ങള്‍ പട്ടുറുമാലിനോ അത് പോലോത്ത മറ്റു പ്രോഗ്രാമിനും പോകരുത്.
ഇനി ഇത്തരം വൃത്തി കേട്ട പ്രോഗ്രാമുകളിലേക്ക് വീട്ടിലെ സ്ത്രീകളെ അയക്കുന്ന, അല്ലെങ്കില്‍ അനുമതി കൊടുക്കുന്ന പുരുഷന്റെ വേഷത്തില്‍ നടക്കുന്ന ആണും പെണ്ണും കെട്ട ഇരുകാളികലോട്. പെണ്ണിനെ വഴിക്ക് നിര്‍ത്താന്‍ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ആദ്യം തന്നെ പെണ്ണ് കെട്ടാന്‍ നില്‍ക്കരുത്. ആണായി ജനിച്ചത കൊണ്ട് മാത്രം ആരും പുരുഷന്‍ ആകുന്നില്ല. പുരുഷന്‍ ആകണം എങ്കില്‍ പുരുഷത്വം വേണം, തന്റെടം വേണം. പെണ്ണിനെ വഴിക്ക് നടത്താനുളള തന്റേടം ഇല്ലെങ്കില്‍ നിങ്ങളൊക്കെ പുരുഷന്‍ ആണെന്ന് പറയുന്നതില്‍ എന്താ അര്‍ഥം?
ഈ അടുത്ത കാലത്തായി വീട് വിട്ടിറങ്ങി ഏതെന്കിലും ആണുങ്ങളുടെ കൂടെ ഒളിച്ചോടി ജീവിതം സ്വയം തന്നെ കുളം തോണ്ടുന്ന മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണം കൂടി വരുന്നു. ഒരു അന്വേഷണത്തില്‍ കണ്ടെത്തിയത് ഇത്തരം പെണ്‍കുട്ടികളില്‍ 98 ശതമാനവും അവരവരുടെ വീട്ടില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ നിയന്ത്രണം ഇല്ലാത്തവര്‍ ആയിരുന്നു എന്നാണു. മാത്രമല്ല, അതില്‍ തന്നെ നല്ലൊരു ശതമാനം ഇത് പോലോത്ത പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നവരോ നേരമ്പോക്കിനു ഇത്തരം പ്രോഗ്രാമുകള്‍ കാണാന്‍ പോകുന്നവരോ ആണ്. ഇവരൊക്കെ സാദാരണ പര്‍ദ്ദ ധരിക്കും, മക്കന ധരിക്കും, പക്ഷെ അതും അവര്‍ക്കൊരു ഫാഷന്‍ ആയിരിക്കും. ധാര്‍മികത എന്നാ ഒന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാകില്ല.
അത് കൊണ്ട് എന്റെ പ്രിയപ്പെട്ട സ്ത്രീകളോട്. നമ്മുടെ ജീവിതം ഈ ലോകത്ത് വളരെ പരിമിതം ആണ്. ശേഷം വരുന്ന കൊടാനുകോടി വര്‍ഷങ്ങള്‍ നമുക്ക് പരലോകത്ത് ജീവിക്കാന്‍ ഉള്ളതാണ്. ആ ജീവിതത്തെ മറന്നു കൊണ്ട് എന്തിനാണ് നമ്മള്‍ വളരെ വളരെ ചുരുങ്ങിയ ഇവിടത്തെ ജീവിതം അടിപൊളി ആക്കി മാറ്റുന്നത്? നമ്മുടെ ജീവിതത്തില്‍ ചെറിയ രീതിയിലെങ്കിലും ഇസ്ലാമിനെ മുറുകെ പിടിക്കാന്‍ ശ്രമിച്ചു കൂടെ? എന്തിനാണ് പരലോകം മറന്നു കൊണ്ട് പട്ടുരുമാലും മറ്റും കാണാന്‍ നാം സമയം ചിലവഴിക്കുന്നത്? എന്താണ് നമുക്ക് നമ്മുടെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ അല്പം ശ്രദ്ദ കൊടുത്താല്‍ പ്രശ്നം? ഉപ്പയും ഉമ്മയും മകളും മകനും ഒരുമിച്ചു ഇത്തരം പ്രോഗ്രാമുകള്‍ക്ക് പോകുന്ന എത്രയോ സംഭവങ്ങള്‍ നാം കാണുന്നു. ഈ രീതിയില്‍ വളരുന്ന മക്കള്‍ അനിസ്ലാമികമായ രീതിയില്‍ വളര്‍ന്നു വരാനുള്ള സാധ്യത ആണ് കൂടുതലും. നമ്മുടെ അനുഭവം അതാണ് നമുക്ക് നല്‍കുന്ന പാഠം. ഇത് മനസ്സിലാക്കാനുള്ള കഴിവെന്കിലും നമുക്ക് ഉണ്ടായി എങ്കില്‍ അത് തന്നെ വലിയ കാര്യം.
പിന്നെ മറ്റൊരു കൂട്ടര്‍ ഉണ്ട്. ഞാന്‍ പിടിച്ച മുയലിനു മൂന്നു ചെവി എന്ന് കരുതുന്ന കൂട്ടര്‍. എത്ര പറഞ്ഞാലും മനസ്സിലാകാത്ത ചില സ്ത്രീകള്‍. അവാരോട് എനിക്ക് കൂടുതലൊന്നും പറയാനില്ല. നിങ്ങളുടെ ഈ ചെയ്തിയുടെ ഫലം അതികം വൈകാതെ തന്നെ നിങ്ങള്‍ അനുഭവിക്കും, നിങ്ങള്കാരണം നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ അനുഭവിക്കും, നിങ്ങളുടെ മക്കള്‍ കാരണം നിങ്ങളും നിങ്ങളുടെ ഭര്‍ത്താവും അനുഭവിക്കും. പക്ഷെ അപ്പോള്‍ ഖേദിചിട്ട് ഒരു കാര്യവും ഉണ്ടാകില്ല. കതിരിന്മേല്‍ വളം ചെയ്തിട്ട് കാര്യമില്ലല്ലോ
അത് കൊണ്ട് സഹോദരിമാരേ, പട്ടുറുമാലും സമാന പ്രോഗ്രാമുകളും നമ്മുടെ ജീവിതത്തില്‍ നിന്നും മാറ്റി വെക്കുക. വീട്ടില്‍ പട്ടുറുമാല്‍ കാണുന്നവര്‍ ആ വൃത്തി കെട്ട പരിപാടി കാണുന്നത് നിര്‍ത്തി വെക്കുക. അല്പം എങ്കിലും സമയം ഖുര്‍ആന്‍ പാരായണത്തിനും ദിക്റുകള്‍ ചൊല്ലാനും ചിലവഴിക്കുക. ഇനി ആ പ്രോഗ്രാമുകള്‍ ഒഴിവാക്കാന്‍ കഴിയാത്ത ബലഹീനരായ സ്ത്രീകളും ഉണ്ടാകും. അടി പൊളി ജീവിതത്തിന്റെ വാക്താക്കള്‍. തങ്ങളും തങ്ങളുടെ മക്കളും നാശമായി പോയാലും അടിപോളിയുടെ പേരില്‍ അതൊന്നും വിഷയമല്ലാത്ത ഒരു വിഭാഗം...അത്തരം സ്ത്രീകളോട്... സോദരിമാരേ...നിങ്ങള്‍ ചത്തതിനോക്കുമോ ജീവിച്ചിരുകിലും.......
സ്നേഹത്തോടെ
Dr. മന്‍ഹാ മഹനൂര്‍
Dr.Manha Mahanoor drmanhamahanoor@gmail.com