ഏപ്രില്‍ ഫൂള്‍ കേരളത്തിലെ ഇടുക്കി ജില്ലയിലെ മലങ്കര ജലാശയത്തില്‍ മുട്ടം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി അശ്വിന്‍ എന്ന ഇരുപതുകാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്താനിറങ്ങി. 2008 ഏപ്രില്‍ ഒന്നാം തീയതി ഉച്ചക്ക് ഒരു മണിക്കായിരുന്നു അത്. അശ്വിന് നന്നായി നീന്താനറിയാമെന്ന് സഹപാഠികള്‍ കരുതി. എന്നാല്‍ ഇതിനിടയില്‍ അവന്‍ മുങ്ങിത്താഴാന്‍ തുടങ്ങി. മുങ്ങുന്നതിനിടയില്‍ സഹായത്തിനായി, ഒന്നിലേറെ തവണ അശ്വിന്‍ കൈയുയര്‍ത്തി വീശി. വിഡ്ഢിദിനത്തില്‍ തങ്ങളെ ഫൂളാക്കാന്‍ അവന്‍ ശ്രമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചു. ഒടുവില്‍ താഴ്ന്നുപോയ അശ്വിന്‍ ഉയര്‍ന്നുവരാതായപ്പോള്‍ ആശങ്കയിലായി. അത് കൂട്ടനിലവിളിയാകാന്‍ നിമിഷങ്ങളേ വേണ്‍ടിവന്നുള്ളൂ. ..... to read more go thru the link below
ഏപ്രിൽ ഫൂൾ
www.muslimpath.com
Wednesday, March 30, 2011
Sunday, March 20, 2011
കായ്ക്കാത്ത മരങ്ങൾ
"അമ്മ എന്ന മഹിതമായ പദവി സോഷ്യല്‍മദര്‍, ബയോളജിക്കല്‍ മദര്‍, ലീഗല്‍ മദര്‍, സറോഗേറ്റ് മദര്‍ എന്നിങ്ങനെ പോസ്റുമോര്‍ട്ടം നടത്തി പരിശോധിക്കേണ്ടി വരുമ്പോള്‍ അമ്മയെന്നു വിളിക്കാന്‍ എനിക്കൊരു കുഞ്ഞില്ലാത്തതില്‍ ദു:ഖിക്കുന്നതെന്തിന്ന്.?''
കൂടുതൽ വായിക്കാൻ ഇവിടെ ക്ളിക് ചെയ്യുക
സ്വന്തം രക്തത്തില്‍ പിറന്ന സ്വന്തമായ ഒരു കുഞ്ഞിനു വേണ്ടിയുള്ള അദമ്യമായ ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിനായി നീണ്ട ഒമ്പതു വര്‍ഷങ്ങളിലെ കാത്തിരിപ്പിനുശേഷം കൃത്രിമ ഗര്‍ഭധാരണത്തിന് ശ്രമിച്ച് കബളിക്കപ്പെട്ട അനിതാജയദേവന്‍ എന്ന അധ്യാപികയുടെ ഈ ആത്മഗതം ഒരിക്കല്‍ കൂടി അമ്മ എന്ന മഹിതമായ പദവിയെക്കുറിച്ചു ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു സ്ത്രീയുടെ അണ്ഡം ഉപയോഗിച്ച് തന്നെ ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് എടപ്പാളിലെ സിമാര്‍ എന്ന വന്ധ്യതാനിവാരണകേന്ദ്രത്തിനെതിരെ നിയമയുദ്ധം ആരംഭിച്ച അനിതയുടെ അനുഭവക്കുറിപ്പുകള്‍ ആരുടെയും ഉള്ളുലയ്ക്കുന്നതാണ് .....
കായ്ക്കാത്ത മരങ്ങൾ
കായ്ക്കാത്ത മരങ്ങൾ
കൂടുതൽ വായിക്കാൻ ഇവിടെ ക്ളിക് ചെയ്യുക
Monday, March 14, 2011
ഇത് അസുഖം വേറെയാണ്
ഭാഗം ഒന്ന് ഇവിടെ >> ഇനിയെന്ത് പറയാനുണ്ട് ?
ഒ അബ്ദുല്ല തന്റെ നിലപാടിൽ നിന്നും പുറകോട്ടുപോയി എന്നാണ് അയാൾ നൽകിയ പോലീസ് പരാതിയിൽ നിന്നും പത്രക്കുറിപ്പിൽ നിന്നും മനസ്സിലാകുന്നത്. എന്നാൽ ഇയാളുടെ വിഷലിപ്തമായ ലേഖനം പുറത്തുവിട്ട എൻ ഡി എഫും പത്രവും ഒട്ടും മാറിയില്ല. സംസ്ഥാന പ്രസിഡന്റ് കരമന മൗലവി പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ അബ്ദുല്ലയെ തള്ളിപ്പറയുകയും `ആസാറുന്നബിയ്യ്` പ്രാമാണികമാണെന്നു സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇതൊന്നും മതത്തിൽ വലിയ കാര്യമല്ലെന്നു പറഞ്ഞുകൊണ്ട് മൗലവി പരോക്ഷമായി അബ്ദുല്ലയെ അനുകൂലിച്ചു. ലേഖനത്തിന് `അനുകൂലമായും പ്രതികൂലമായും` പ്രതികരണങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് ഈ നിലപാടിനെ പത്രം നിരന്തരമായി ന്യായീകരിക്കുകയും ചെയ്തു. പാർട്ടിയുടെ സുപ്രീം കൗൺസിൽ അംഗവും ബുദ്ധികേന്ദ്രവും പാർട്ടി പത്രത്തിന്റെ എഡിറ്ററുമായ പ്രൊഫസർ പി. കോയ, കരമന മൗലവിയുടെ അനുകൂല നിലപാടിനെ പൂർണമായും തള്ളിപ്പറഞ്ഞു. കടുത്ത അന്ധവിശ്വാസവും ചൂഷണവും ഉൾക്കൊള്ളുന്ന വിഷയമായതു കൊണ്ടാണ് അബ്ദുല്ലയുടെ ലേഖനം പ്രസിദ്ധീകരിച്ചെതെന്നും പാർട്ടിയുടെയും പത്രത്തിന്റെയും ഉറച്ച നിലപാടാണിതെന്നും മി.കോയ വിശദീകരിച്ചിട്ടുണ്ട്. അതായത്, ജമാഅത്തിനോ വഹാബിസത്തിനോ ഇല്ലാത്തത്ര കടുത്ത ബിദ്അത്തും മതവിരുദ്ധ നിലപാടുമാണ് തങ്ങളുടെതെന്ന് ഏതാണ്ട് പരസ്യമായി തന്നെ പ്രഖ്യാപിക്കുകയാണ് എൻ ഡി എഫ് ചെയ്തിരിക്കുന്നത്! എൻ ഡി എഫ് എന്താണെന്നും അതിനെ നയിക്കുന്നവരുടെ നിലപാടുകൾ എത്ര അപകടകരമാണെന്നും ഈ നിലപാടുകളിൽ നിന്നു വ്യക്തമാണ്. കരമന മൗലവി കഥയറിയാത്ത പാവം തെക്കൻ മൊല്ലയാണ്, അയാളെ വിട്ടേക്കുക.
`ശഅറെ മുബാറക്` ചർച്ചക്ക് ഇപ്പോൾ ഏകീകരണം വന്നിട്ടുണ്ട്. നബി(സ)യുടെ തിരുശേഷിപ്പുകൾക്കു യാതൊരു പ്രത്യേകതയുമില്ലെന്ന ഒ അബ്ദുല്ലയുടെ ഭൗതികവാദത്തിനൊപ്പമാണ് എൻ ഡി എഫ് നിലകൊള്ളുന്നതെങ്കിൽ, മർകസിലെ `ശഅറെ മുബാറകി`ലേക്ക് ചുരുങ്ങിയിരിക്കുന്നു വഹാബി ഗ്രൂപ്പുകളുടെയും ചേളാരി സമസ്തയുടെയും വിമർശങ്ങൾ-നല്ല കൂട്ടുകെട്ട്! അടിസ്ഥാന വിഷയം പുറത്തു പറയാതെയാണ് വഹാബി ഗ്രൂപ്പുകൾ കലമ്പുന്നതെങ്കിൽ അടിസ്ഥാന വിഷയം അംഗീകരിച്ചുകൊണ്ടാണ് ചേളാരി സമസ്തക്കാർ ബഹളം വെച്ചു നടക്കുന്നത്. ജമാഅത്തെ ഇസ്ലാമി പ്രത്യക്ഷമായി രംഗത്തില്ല. പരോക്ഷമായി അവർ വെറുതെയിരിക്കുമെന്നും കരുതിക്കൂടാ. അവരുടെ പത്രം കിട്ടുന്ന അവസരങ്ങൾ മുതലെടുക്കുന്നുണ്ട്. സാധാരണയിൽ ഇങ്ങനെയൊരു വിവാദമുണ്ടായാൽ മുൻപിൻ നോക്കാതെ ഇടപെടാറുള്ള `ചന്ദ്രിക`യും പാർട്ടിയും അന്തസ്സ് പാലിച്ചു. സമുദായത്തിന്റെ പൊതുവേദിയാണെന്ന സന്ദേശമാണ് ലീഗ് നൽകുന്നത്, നല്ല കാര്യം.
ഇനിയിപ്പോൾ മർകസിലെ `ശഅറെ മുബാറക്` മാത്രമാണ് വിവാദം. എങ്കിലത് തീർക്കുക എളുപ്പമാണ്. ഇതിനു ഖുർആനും സുന്നത്തും മറ്റു പ്രമാണങ്ങളും തിരയേണ്ട കാര്യമില്ല; വിമർശകർ മർകസിലേക്ക് ഒന്നു വന്നാൽ മാത്രം മതി. മർകസ് അന്റാർട്ടിക്കയിലോ അറ്റ്ലാന്റിക്കിലോ അല്ല. കോഴിക്കോട് നഗരത്തിൽ നിന്ന് വെറും അര മണിക്കൂർ കിഴക്കോട്ട് സഞ്ചരിച്ചാൽ എത്താവുന്നത്ര അടുത്താണ്. ബന്ധപ്പെട്ടവർ പലതവണ വിമർശകരെ അങ്ങോട്ടു ക്ഷണിച്ചതാണ്, ആരും തെളിവ് കാണാൻ തയാറല്ല. കണ്ടാൽ വിമർശം അവസാനിപ്പിക്കേണ്ടതായി വരും, അതോടെ കഥ തീരും.
മൂന്ന് തിരുകേശങ്ങളാണ് മർകസിൽ സൂക്ഷിച്ചിരിക്കുന്നത്. രണ്ടെണ്ണം ബറകാതീ സാദാത്തീങ്ങളിൽ നിന്നു ലഭിച്ചതും മറ്റൊന്ന് അബൂദബി ഖസ്‌റജീ കുടുംബത്തിൽ നിന്നു ലഭിച്ചതും. രണ്ടിനും ആവശ്യമായ തെളിവുകളും രേഖകളും മർകസ് സൂക്ഷിച്ചിട്ടുണ്ട്. ആദ്യത്തേതിന്റെ പരമ്പര(സനദ്) ഈ ലേഖകൻ നേരിട്ടു കണ്ടതാണ്. രണ്ടാമത്തേതിന്റെത് ലക്ഷങ്ങൾ പങ്കെടുത്ത പൊതുവേദിയിൽ വായിച്ചു കേട്ടതുമാണ്. വഹാബി ഗ്രൂപ്പിന്റെ നേതാക്കൾക്കും ഒപ്പം കൂടിയ ചേളാരി സമസ്തക്കാർക്കും മർകസിൽ വന്ന് തെളിവ് പരിശോധിക്കുന്നതിന് ഒരു പ്രയാസവും തോന്നേണ്ട കാര്യമില്ല. കാരണം, ഇത് മതത്തിലെ വിശ്വാസവും അനുഷ്ഠാനവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗൗരവതരമായ വിഷയമാണ്. മിഥ്യാഭിമാനത്തിന്റെ പേരിൽ മതത്തിന്റെ ചിഹ്നങ്ങളെ നിരാകരിക്കുന്നതും വിമർശിക്കുന്നതും നബിനിന്ദ മാത്രമല്ല; മതനിന്ദ കൂടിയാണ്. ഇത് നിന്ദക്കാരുടെ കൈവെട്ടുന്ന കാലവുമാണ്. ഇനി തെളിവുമായി മർകസ് ഇവരുടെ വീട്ടുപടിക്കലേക്കു ചെല്ലണമെന്നാണെങ്കിൽ പൊന്നു തമ്പുരാക്കന്മാർ അതൊന്നു തുറന്നു പറയണം. മർകസും കാന്തപുരവുമല്ല; നാൽപ്പത് കോടിയുടെ `ശഅ്‌റെ മുബാറക് മസ്ജിദാ`ണ് കാര്യമെങ്കിൽ രക്ഷയില്ല. വിഷയം പച്ചക്കു പറയാം; ഇത് അസൂയയാണ്; കത്തുന്ന അസൂയ. കഷണ്ടിക്ക് പണെ്ടാരു വൈദ്യർ മരുന്ന് കണ്ടുപിടിച്ചിരുന്നത്രെ. ഇവർ അയാളെയൊന്നു കാണണം. വല്ല പരിഹാരവും നിർദേശിച്ചേക്കാം.
പരിഷ്കരണ പ്രസ്ഥാനങ്ങളാണ്, ജ്ഞാനികളാണ്, വമ്പിച്ച ഭൗതിക പിടിപാടുകളുണ്ട്, പാരമ്പര്യത്തിന്റെ ചിതലരിച്ച ശേഷിപ്പുകളുടെ മന്ദബുദ്ധികളായ അവകാശികളാണ്. പറഞ്ഞിട്ടെന്ത്, ഈ മാന്യമഹാജനങ്ങളുടെ സ്വപ്നങ്ങൾക്കും പ്രജ്ഞക്കും ഇടുങ്ങിയ ചിന്തകൾക്കും പിടികിട്ടാത്തത്ര അപ്പുറത്തു ചെന്നു നിന്നിട്ടാണ് കാന്തപുരം സൗമ്യമായി ചിരിക്കുന്നത്. വെറുതെ ഭ്രാന്തെടുത്തിട്ടെന്തു കാര്യം; നിശ്ചയം അല്ലാഹുവിന്റെതാണ്, ആർക്കെന്ത് ചെയ്യാനാകും?
നാൽപ്പത് കോടിയുടെ മസ്ജിദ് എന്നു കേട്ടപ്പോൾ പലരും ഹൃദയസ്തംഭനത്തിന്റെ വക്കിൽ ചെന്നു നിന്നുവെന്നതാണു നേര്. പള്ളിയല്ല; പള്ളയാണിപ്പോൾ ചിലർക്കു പ്രശ്നം. കോഴിക്കോട്ടുകാർക്കു നിസ്കരിക്കാൻ ഇത്ര വലിയ പള്ളി വേണോ എന്നു ചിലരൊക്കെ ഹൃദയംപൊട്ടി ചോദിക്കുന്നു. കോഴിക്കോട്ടുകാരാരും ഇങ്ങനെ ചോദിക്കില്ല. പള്ളികളിലെ തിരക്കും പാർക്കിംഗ് പ്രശ്നവും നിരന്തരമായി അനുഭവിക്കുന്നവരാണവർ. പള്ളിമുറ്റത്തും റോഡിലുമായി നീളുന്ന സ്വഫ്ഫുകളിൽ പൊരിവെയിൽകൊണ്ട് നിസ്കരിക്കുന്നവർക്കു കാര്യമറിയാം. ഇരിക്കട്ടെ; ഇരുപത് വർഷം മുമ്പ് കാന്തപുരം ഇങ്ങനെ വിചാരിച്ചിരുന്നെങ്കിൽ ഇപ്പറയുന്നവർ ഇപ്പോൾ നടപ്പാതയിലും നടുറോട്ടിലും ജുമുഅഃയും ജമാഅത്തും നടത്തേണ്ടതായി വരുമായിരുന്നില്ലേ? വിമർശത്തിന്റെ മനോവിഹ്വലതയുമായി മണ്ടിനടക്കുന്ന പലരും അഞ്ച് നേരം തിരുമുഖം പടിഞ്ഞാറോട്ടു കുമ്പിടുന്നത് കാന്തപുരം നിർമിച്ച പള്ളികളിലാണെന്നോർക്കണം. നഗരപരിധിയിൽ മാത്രം ഇരുപ്പതിൽപരം പള്ളികളാണ് കഴിഞ്ഞ പത്തുപതിനഞ്ച് വർഷം കൊണ്ട് കാന്തപുരം നിർമിച്ചത്. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ആയിരത്തോളം പള്ളികൾ, അഖിലേന്ത്യാതലത്തിൽ ഇതു രണ്ടായിരത്തോളം വരും! വായിൽ നാല് മുഴം നാക്ക് മാത്രം സ്വന്തമായുള്ള ഈ വിമർശകർക്ക് എന്തു പറയാനുണ്ട്? ഇതിന് ഒരു താരതമ്യം കൂടി ആവശ്യമാണെന്നു തോന്നുന്നു. രണ്ടായി വഴിപിരിഞ്ഞ ശേഷം കോഴിക്കോട്ട് കാന്തപുരം ഇരുപതിൽ പരം പള്ളി നിർമിച്ചുവെന്ന് പറഞ്ഞല്ലോ. അവശിഷ്ട സമസ്തക്കാർ എന്തു ചെയ്തു? കുറ്റം പറയരുതല്ലോ ഇവരും ഒന്ന് ഉണ്ടാക്കിയിട്ടുണ്ട്, റയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ സ്വന്തം ആസ്ഥാനത്ത്. കെട്ടിടം തെക്ക് പടിഞ്ഞാറോട്ടും പള്ളി പടിഞ്ഞാറോട്ടും! അതായാത്, ചുമരോ തൂണോ മറയാക്കി നിസ്കരിക്കാൻ ഒരാളിനുപോലും ഇടമില്ലാത്ത ഒരു പള്ളി! വെറുതെ പറയിപ്പിക്കല്ലേ; ഐക്യപ്പെടാനുള്ളതാണ്.
നാൽപ്പത് കോടിയുടെ പള്ളി നിർമിച്ചാൽ അവിടെ ആരാധിക്കപ്പെടുക `ശഅ്‌റെ മുബാറക്` ആയിരിക്കുമെന്നാണ് പാവം വഹാബി ശിങ്കങ്ങളുടെ പ്രചാരണം. കൊള്ളാം, അനേകം കോടികൾ ചെലവഴിച്ചു വികസിപ്പിച്ച മസ്ജിദുന്നബവിയുടെ അകത്താണ് ഈ തിരുകേശങ്ങളുടെ സാക്ഷാൽ ഉടമ അന്ത്യവിശ്രമം കൊള്ളുന്നത്. സുന്നികളുടെ കാര്യമിരിക്കട്ടെ; ഇവർ അവിടെ ചെന്നാൽ ആരെയാണ് ആരാധിക്കാറുള്ളത്? വിവരക്കേട് പറഞ്ഞോളൂ; പക്ഷേ അതുതന്നെയേ പറയൂ എന്നു ശാഠ്യം പിടിക്കല്ലേ!
ഇവരായിട്ടു തുടങ്ങിവെച്ച ഖുർആൻ ക്ളാസുണ്ടല്ലോ; അതു ശരിക്കും ഫലിച്ചിട്ടുണ്ട്. സമുദായം നന്നായി ഖുർആൻ പഠിച്ചുകൊണ്ടിരിക്കുന്നു. അതാണിവർക്ക് വിനയായിരിക്കുന്നത്. വിശ്വാസികൾ തങ്ങളുടെ നിലനിൽപ്പിനുള്ള ധനം തങ്ങൾക്കിടയിലെ പോഴന്മാരുടെ കൈയിൽ ഏൽപ്പിക്കരുതെന്നാണ് വിശുദ്ധ ഖുർആനിന്റെ ശാസന(അന്നിസാഅ‍്:5). രാജ്യത്തിന്റെ തന്നെ ചരിത്രത്തിൽ സംഭവമാകാൻ പോകുന്ന ഒരു മഹത്തായ സംരംഭത്തിനുള്ള വക ആരുടെ കൈയിൽ കൊടുക്കണം എന്ന് സമുദായവും സമൂഹവും തിരിച്ചറിഞ്ഞിരിക്കുന്നു. കൊള്ളില്ല എന്ന് അടയാളപ്പെടുത്തിയവരുടെ കൈയാൽ ഒന്നും നടക്കുന്നുമില്ല; അതവരുടെ പോരായ്മ. സ്വന്തം കഴിവുകേടുകൾ തിരിച്ചറിയുകയാണ് വിമർശകർ ആദ്യം ചെയ്യേണ്ടത്. ഉദ്ദേശിച്ചവർക്ക് അല്ലാഹു കണക്കില്ലാതെ കൊടുക്കുമെന്നും അവിചാരിതമായ മാർഗത്തിലൂടെ കൊടുക്കുമെന്നും അല്ലാഹു പറയുന്നുണ്ട്. ഇതൊന്നും സഹിക്കാനാകുന്നില്ലേ?
വേദക്കാരോടു പറഞ്ഞത് ഇവരോടും പറയാം. വചനത്തിന്റെ പച്ചമലയാളം ഇങ്ങനെ: `നബീ പറയുക, നിങ്ങളുടെ ദേഷ്യം കാരണമായി നിങ്ങൾ മരിച്ചുകൊള്ളുക.` (വി.ഖുർആൻ-3:119)
ഒ.എം. തരുവണ

സിറാജ് ന്യൂസ്
Thursday, March 10, 2011
Monday, March 07, 2011
നാദാപുരത്തു ഫലപ്രദമായതെന്ത്..
ഹസ്സന്‍ ചാലില്‍, ദുബൈ
നാദാപുരത്തെ നരിക്കാട്ടേരിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൃതിയടഞ്ഞ അഞ്ചുയുവാക്കളും ഒരു പ്രദേശത്തെയാകെ ദുഖത്തിലാഴ്‌ത്തിയിരിക്കുന്നു. ഈ ചെറുപ്പക്കാര്‍ നാട്ടുകാരുടെ പ്രിയപ്പെട്ടവരായിരുന്നതു കൊണ്ടു തന്നെ അവര്‍ക്കുണ്ടായ അപകടമരണം നാട്ടിനെയാകെ വല്ലാതെ വേട്ടയാടുന്നുണ്ട്. ഒപ്പം മുസ്ലിം ലീഗിനെതിരെ പ്രചാരണയുദ്ധം തന്നെ ആരംഭിച്ചിരിക്കുന്നൂ ശത്രുപക്ഷം. ലീഗ് അക്രമ രാഷ്ട്രീയത്തിനു കൂട്ടുലില്‍ക്കുന്നതിന്റെ തെളിവായാണു സംഭവങ്ങളെ പലരും കൂട്ടിവായിക്കുന്നത്. ഈ നടക്കാന്‍ പാടില്ലായിരുന്ന അത്യാഹിതം ലീഗിനെതിരെ ഉപയോഗിക്കാനുള്ള ഒരായുധമാക്കി മൂര്‍ച്ച കൂട്ടി എടുക്കുന്നവര്‍ നാദാപുരത്തെ പ്രശ്‌നങ്ങളുടെ യാഥാര്‍ത്ഥ്യത്തെ തമസ്‌കരിക്കാന്‍ കൂടിയാണു പണിപ്പെടുന്നതെന്നോര്‍ക്കണം. നല്ല ധീരന്‍മാരും അഭിമാനികളും സജീവപൊതു പ്രവര്‍ത്തകരുമായിരുന്ന അപമൃത്യു വരിച്ച ചെറുപ്പക്കാരാരും നാട്ടിലെ വിധ്വംസക പ്രവര്‍ത്തകരോ പേരിനു പോലും കുഴപ്പം പിടിച്ചവരോ ആയിരുന്നില്ല. അവരെ ഇത്തരമൊരു അക്രമ മാര്‌ഡഗ്ഗത്തിലേക്കെത്തിച്ചത് നാദാപുരത്തെ അവസാനിക്കാത്ത മാര്‍ക്‌സിസ്റ്റ് അക്രമമാണ്. പോലീസ് സഹായം കൂടി ഉറപ്പാക്കിയാണ് പയന്തോങ്ങ് എന്നു പേരുള്ള പ്രദേശത്തെ മുസ്ലിം വീടുകള്‍ക്കു നേരെ തൊട്ടുമുമ്പത്തെ രാത്രികളില്‍ വ്യാപകമായ ബോംബേറു നടന്നത്. സ്വത്തുനാശവും മാനഹാനിയുമുണ്ടാക്കി പ്രദേശത്തെ താമസക്കാരായ മുസ്ലിംകളെ ഭീതിപ്പെടുത്തി ചൊല്‍പ്പടിക്കു നിര്‍ത്തുക, പ്രത്യക്ഷമായും പരോക്ഷമായുമുള്ള കൊള്ളകളിലൂടെ സമ്പത്തു കയ്യടക്കുക തുടങ്ങിയവയാണ് പയന്തോങ്ങിലെ സി.പി.എം അജണ്ട. ഇതിനെതിരെ പോലീസില്‍ പരാതിപ്പെട്ടവര്‍ക്കും സാക്ഷി പറഞ്ഞവര്‍ക്കും ആക്രമണം നേരിടേണ്ടിയും വന്നു.
ഇങ്ങനെ ജീവനും സ്വത്തിനും അപായം നേരിട്ട ഒരു നിസ്സഹായാവസ്ഥയിലാണ് ധീരരും അഭിമാനികളുമായ കുറച്ചു ചെറുപ്പക്കാര്‍ തിരിച്ചടിക്കാന്‍ ഇറങ്ങിയതും അപകടത്തില്‍ പെട്ടതും. ഈ ദുരന്തത്തെ ലീഗിനെതിരെയുള്ള കുറ്റപത്രമായി ചുരുക്കി രാഷ്ട്രീയ ആയുധമാക്കുന്ന ആരും ഫലത്തില്‍ ചെയ്യുന്നത് നാദാപുരത്തെ പ്രശ്‌നത്തിന്റെ കാരണത്തെ അവഗണിക്കുകയും രോഗലക്ഷണത്തെ ചികില്‍സിക്കുകയുമാണ്. അടിയല്ല, തിരിച്ചടിയാണ് പ്രശ്‌നം എന്നതു ലോക നീതിയായിക്കഴിഞ്ഞ നമ്മുടെ കാലത്ത് സത്യത്തിനു പുറത്തു വരാന്‍ സമയം വേണ്ടിവരും. പക്ഷേ, മുസ്ലിം ലീഗ് ഈ പ്രകോപനങ്ങള്‍ കൊണ്ടൊന്നും സമാധാന മാര്‍ഗ്ഗം കൈവിടാന്‍ പോകുന്നില്ല.
നാദാപുരത്തെ മാര്‍ക്‌സിസ്‌റ്റു പാര്‍ട്ടിയുടെ അക്രമങ്ങള്‍ക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ലീഗ് ഒന്നു വിരലനക്കിയിരുന്നെങ്കില്‍ നാദാപുരം എന്നോ ശവപ്പറമ്പായേനെ. ഇതൊന്നുമറിയാത്തവരാണ് നിസ്സഹായത കൊണ്ട് ഒരു പറ്റം ചെറുപ്പക്കാര്‍ ചെന്നു പെട്ട ഒരു ദുരന്തത്തെ മുസ്ലിം ലീഗിനെതിരെയുള്ള ന്യായവിധിയാക്കി മാറ്റി നാദാപുരത്തെ യഥാര്‍ത്ഥ പ്രശ്‌നത്തെ സമീപിക്കാതെ വിടുന്നത്. പുകയല്ല, തീയാണു നാദാപുരത്തു കെട്ടടങ്ങേണ്ടത്. അതിനു സി.പി.എമ്മുകാര്‍ അക്രമം നിര്‍ത്തിയേ മതിയാവൂ.
നാദാപുരത്തുകാര്‍ ഒരുപാടു പേര്‍ ഗള്‍ഫിലാണെന്നതും അവരു മണല്‍ക്കാടുകളില്‍ നിന്നും ചോര നീരാക്കി നിര്‍മ്മി്‌ചതാണു നാദാപുരത്തെ സൗധങ്ങളും സൗകര്യങ്ങളുമെന്നതും ഇന്ന് പരക്കേ അറിയപ്പെട്ട കാര്യം. ഗള്‍ഫ് പണത്തിന്റെ അവകാശികളായ മുസ്ലിംകളാണു സാമ്പത്തികമായി നാദാപുരത്തെ ശക്തി. നാദാപുരത്തിന്റെ ശക്തിയും അവരാണ്. ഈ മണ്ണിലാവട്ടെ ഈ പ്രശ്‌നങ്ങളെല്ലാമുണ്ടായിട്ടും ഏതെങ്കിലും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കു ഇന്നേ വരേ വേരോട്ടമുണ്ടായിട്ടില്ല. അഥവാ ഏതെങ്കിലും മതങ്ങല്‍ തമ്മിലല്ല നാദാപുരത്തെ സംഘര്‍ഷം. മുസ്ലിംകള്‍ക്കെതിരായ സി.പി.എം അക്രമമാണു നാദാപുരത്തെ പ്രശ്‌നം. വര്‍ഗ്ഗീയ കലാപമോ, മതവൈരമോ അല്ല നാദാപുരത്തെ കുഴപ്പകാരണം. പ്രശ്‌നം സി.പി.എമ്മാണ്. അത് മുമ്പേ അങ്ങനെയാണ്.
സി.പി.എമ്മിന്റെ മലബാര്‍ മേഖലയിലെ കമാന്ററായിരുന്ന എ.കണാരന്റെ തണ്ണീര്‍പന്തലിലെ പ്രസംഗം പോലും അതിനു തെളിവായുണ്ട്. അന്നു നിയമസഭയില്‍ പോലും ലീഗ് പ്രസംഗത്തിന്റെ ഉള്ളടക്കം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുന്നയിച്ചിരുന്നു. ഉയരമുള്ള ചെരുപ്പിട്ട്, പോളിസ്‌റ്റര്‍ മുണ്ടുമുടുത്ത്, റോത്ത് മാന്‍സും വലിച്ചു നടക്കുന്ന നിങ്ങളെക്കൊണ്ട് ഞങ്ങള്‍ ബീഢിക്കുറ്റി വലിപ്പിക്കും എന്ന കണാരന്റെ പഴയ ആ പ്രസംഗത്തിലുണ്ട് നാദാപുരത്തെ സി.പി.എം അജണ്ട എന്താണെന്ന്. നാദാപുരത്തുകാര്‍ക്കിതു പകല്‍ പോലെ തെളിച്ചമുള്ള സത്യമാണ്. ഈ അക്രമി സംഘത്തിന്റെ ദ്രംഷ്ടകളില്‍ നിന്ന് എല്ലാ വിഭാഗം ജനങ്ങളേയും കാത്തു പോരുന്ന ഭഗീരഥ പ്രയത്‌നമാണ് സമാധാന കാംക്ഷയുള്ള മുസ്ലിം ലീഗ് പ്രസ്ഥാനം നിറവേറ്റുന്നത്.
നാദാപുരത്തെ സംഘര്‍ഷങ്ങളുടെ ചരിത്രം പരിശോധിച്ചാലറിയാം സി.പി.എം ഒരു കാലത്തും ഈ അക്രമരാഷ്ട്രീയത്തെ ആത്മാര്‍ത്ഥമായി എതിര്‍ത്തിട്ടില്ല. അനുശോചന യോഗങ്ങല്‍ക്കും അപലപിക്കലുകള്‍ക്കുമപ്പുറം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ചെയ്‌തികള്‍ക്ക് മൂക്കുകയറിടാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി തുനിയില്ല. കാരണം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നല്ലൊരു വരുമാന മാര്‍ഗ്ഗമാണു നാദാപുരത്തെ കൊള്ളയും കൊള്ളരുതായ്‌മകളും. നാദാപുരത്തുകാരായ ഒരു പറ്റം മനുഷ്യര്‍ ഗള്‍ഫില്‍ വന്നു സമ്പാദിക്കുന്നതിന്റെ സദ്‌ഫലങ്ങള്‍ അനുഭവിക്കുന്നത് നാദാപുരത്തെ എല്ലാ വിഭാഗം ജനങ്ങളുമാണ്. സമ്പാദിക്കുന്ന പണം നാട്ടില്‍ ചെലവഴിക്കുന്നവരുമാണ് നാദാപുരത്തുകാര്‍. കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ജോലിയും കൂലിയും കൂടുതലുള്ള നാടാണു നാദാപുരം. നാദാപുരത്തെ ഗള്‍ഫ് പണം കാരണമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം തൊഴില്‍ ലഭിക്കുന്നത് സി.പി.എം പ്രവര്‍ത്തകരായ തൊഴിലാളികള്‍ക്കാണ്. അവരിലെ സമര്‍ത്ഥരാണ് പിന്നീട് പ്രദേശത്തെ ബില്‍ഡിംഗ് കോണ്‍ട്രാക്‌റ്റര്‍മാരും മറ്റു ദല്ലാളുകളുമായി മാറിയത്. നാദാപുരത്തെ മുസ്ലിംകളുടെ ഗള്‍ഫ് ജീവിതത്തിന്റെ നേട്ടങ്ങളില്‍ ഇങ്ങനെ പല രൂപത്തില്‍ പങ്കു പറ്റുന്നവരാണ് അക്രമിച്ചും അപമാനിച്ചും ഒരു വിഭാഗം ജനങ്ങളെ നിരന്തരം ചൂഷണം ചെയ്യുന്നതും. പാലു കൊടുത്ത കൈക്ക് കൊത്തുന്ന വിഷപ്പാമ്പാണു നാദാപുരത്തെ തൊഴിലാളി പ്രസ്ഥാനം എന്നു ചുരുക്കം.
നാട്ടില്‍ മനസ്സമാധാനത്തോടെ കച്ചവടമോ മറ്റു തൊഴിലോ ചെയ്യാനാകാതെ, അതിനു വകുപ്പുള്ളവര്‍ തന്നെ ഗള്‍ഫിലേക്കു പോന്നിട്ടുണ്ട് നാദാപുരത്ത്. സി.പി.എം അക്രമികള്‍ ചവിട്ടിക്കുഴച്ച ജീവിതങ്ങള്‍ എണ്ണിയാല്‍ തീരുന്നതിലേറെയാണ് നാദാപുരത്ത്. നാട്ടിലെ സ്വത്തും ജീവിതോപാധികളും നശിപ്പിക്കപ്പെട്ട കാരണം മറുവഴി തേടി ഗള്‍ഫിലേക്കു വന്നവര്‍ ഇവിടെ ഞങ്ങളുടെ കണ്‍മുന്നിലുണ്ട്. ഗള്‍ഫില്‍ നിന്നും അവധിക്കു നാട്ടിലെത്തിയ സന്തോഷ വേളയില്‍ പോലും അക്രമത്തിനിരയായി ആശുപത്രിക്കിടക്കയില്‍ അവധിക്കാലം തീര്‍ക്കേണ്ടി വന്ന ഹതഭാഗ്യരുണ്ട്. കുടംബമൊത്തു യാത്ര ചെയ്യുന്ന സമയം സ്‌ത്രീകളേയും കുട്ടികളേയും ഉള്‍പ്പടെ നടുറോഡിലിട്ട് അക്രമിച്ച സംഭവം, മുഴുവനായും ഭാഗികമായും തകര്‍ക്കപ്പെട്ട വീടുകള്‍, തീവച്ചു നശിപ്പിക്കപ്പെട്ട കച്ചവടസ്ഥാപനങ്ങള്‍, വെട്ടിനിരത്തപ്പെട്ട കൃഷിടിയങ്ങള്‍, സ്വന്തം കിടപ്പാടം പോലും അഗ്നിക്കിരയായ ഹതഭാഗ്യര്‍, കുടുംബത്തിന്റെ നെടും തൂണോ, പ്രതീക്ഷയോ ആയവര്‍ ഇല്ലായ്‌മ ചെയ്യപ്പെട്ട കൊലപാതകങ്ങള്‍, ഏതു സമയവും ബോംബു വെക്കപ്പെടാവുന്ന സ്വന്തം വീട്ടിലെ അസുഖകരമായ ഉറക്കം, പുറത്തിറങ്ങാനാവാത്ത വിധം ഘരാവോ ചെയ്യപ്പെടുന്ന സ്വകാര്യ ജീവിതം. നാദാപുരത്ത് സി.പി.എം നിര്‍മ്മിച്ചെടുക്കുന്നത് യുദ്ധ ഭീതിയാണ്. ഇതത്രയും സഹിച്ചു പോരുന്ന ഒരു ജനതയേയാണു നിങ്ങള്‍ ഭീകരന്‍മാര്‍ എന്നു വിളിക്കുന്നത്. ഇതത്രയും പ്രോല്‍സാഹിപ്പിക്കുന്ന ഒരു പാര്‍ട്ടിയേയാണു നിങ്ങള്‍ ന്യായീകരിക്കുന്നത്.
നിയമപാലകര്‍ അനീതിയുടെ പക്ഷത്തു നില്‍ക്കുന്നതാണ് നാദാപുരത്തെ സമാധാനപ്രേമികളെ വല്ലാതെ അലട്ടുന്നത്. അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന പോലീസ് സമീപനം പരക്കേ വിമര്‍ശിക്കപ്പെടുന്നുണ്ട്. അക്രമം പോലീസ് നോക്കി നില്‍ക്കും, തടയാന്‍ ചെല്ലുന്നവരെ ലാത്തി വീശി ഓടിക്കും. ഈയ്യിടെ കല്ലാച്ചിയിലെ ചില വ്യാപാര സ്ഥാപനങ്ങളെ അക്രമിുകളില്‍ നിന്നു രക്ഷിക്കാന്‍ പുറപ്പെട്ട പോലീസിനെ മേലുദ്യോഗസ്ഥര്‍ തിരിച്ചു വിളിക്കുന്ന ദൃശ്യം ചാനലുകള്‍ തന്നെ പുറത്തുവിട്ടിരുന്നു. സി.പി.എമ്മിന്റെ ഭാഗത്തു നിന്നും നിരന്തരമായ അക്രമം, പോലീസിന്റെ ഭാഗത്തു നിന്ന് അപമാനം, നാടിന്റെ രക്ഷക്കായി സംഘടിക്കുന്നത് തീവ്രവാദം എല്ലാം കൂടി നാദാപുരത്ത് അക്രമത്തിനിരയാവുന്ന ജനങ്ങളിലെ പുതിയ തലമുറയെ വഴിതെറ്റിച്ചു തുടങ്ങി എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. പൂച്ച നിരുപദ്രവകാരിയാണ്. പക്ഷേ, അടച്ചിട്ട മുറിയില്‍ അടച്ചിടപ്പെട്ട അക്രമിക്കപ്പെട്ടാല്‍ അതു പ്രാണരക്ഷാര്‍ത്ഥം ചിലപ്പോള്‍ ചീറിയെന്നു വരും. കരുത്തനായ ശത്രുവിന്റെ കൈകളില്‍ അതിനു മരണം തന്നെയാണ് അന്തിമ വിധി. എന്നാലും പൂച്ചക്ക് ശത്രുവിനു നേരെ ചീറാതെ പറ്റില്ല, അക്രമിക്കപ്പെടുമ്പോള്‍ അതിനെതിരെ എതിര്‍പ്പിനൊതുങ്ങുന്നത് തീവ്രവാദല്ല തന്നെ. പക്ഷേ തീവ്രമായ പരിഹാരങ്ങള്‍ തേടുന്ന ഒരവസ്ഥയിലേക്ക് നാടിനെ എത്തിച്ചതിന്റെ ചുമതലയില്‍ നിന്നും നാദാപുരത്തെ സി.പി.എമ്മിനു തലയൂരാനാവില്ല. കഴിഞ്ഞ നവമ്പറില്‍ ഇതേ സ്ഥലത്തു വച്ച് ബോംബു നിര്‍മ്മാണത്തിനിടെ അഞ്ചു സി.പി.എമ്മുകാര്‍ക്കും ഗുരുതരമായി പരിക്കു പറ്റിയിരുന്നു. ബോംബു നിര്‍മ്മാണത്തില്‍ വിദഗ്‌ധരായ അവരിപ്പോഴും ജീവനോടെ ഇരിക്കുന്നു എന്നേയുള്ളൂ. അക്രമ പ്രവര്‍ത്തനങ്ങളില്‍ അവിദഗ്‌ധരായ ഈ അഞ്ചു പേര്‍ ഈ അറ്റ കൈ പ്രയോഗത്തില്‍ അപകടമരണത്തിനിരയായി. നാദാപുരത്ത് അക്രമിക്കപ്പെടുന്നവരുടെ ക്ഷമ ഇപ്പോള്‍ അതിന്റെ അതിരിലാണു നില്‍ക്കുന്നതെന്നും സി.പി.എം അക്രമികള്‍ അവരുടെ ക്രൂരതകള്‍ അവസാനിപ്പിക്കുകയും, മാധ്യമ പ്രചാരകര്‍ കാര്യങ്ങളെ സത്യസന്ധമായി കാണുകയും മാത്രമാണ് ഇനിയുള്ള പോംവഴിയെന്നു തുറന്നു പറയാതെ വയ്യ. സംഘര്‍ഷങ്ങള്‍ കണ്ടു വളര്‍ന്ന ഒരു തലമുറയെ നിങ്ങള്‍ ഇനിയും കൊലക്കു കൊടുക്കരുത്.
ഈ ദുരന്തത്തില്‍ പരിക്കേറ്റവരുടേയും കൊല്ലപ്പെട്ടവരൂടേയും രാഷ്ട്രീയക്കൂറ് പരിശോധിക്കുന്നതിനേക്കാള്‍ നാദാപുരത്തു ഫലപ്രദമായത് ഈ ചെറുപ്പക്കാരെ ഇങ്ങനെ ഒരു ചെയ്‌തിക്കു പ്രേരിപ്പിച്ച ഘടകങ്ങളെ കണ്ടെത്തുകയാണ്. അതിനു മഷി നോട്ടത്തിന്റെ ആവശ്യമൊന്നുമില്ല. നാദാപുരത്തെ നിരന്തരമായി അക്രമിക്കപ്പെടുന്ന ജനങ്ങളെ നേരില്‍ സമീപിച്ചു നിജസ്ഥിതികളറിയാന്‍ ശ്രമിച്ചാല്‍ മതി. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് സംഭവത്തെ മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവച്ച് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നവര്‍ അറിയാതെ പോകുന്നത് ഒരു പ്രദേശത്തിന്റെ അവസാനിക്കാത്ത ജീവിത ദുര്യോഗമാണ്.
സമൂഹത്തിനു പ്രയോജനപ്പെടുമായിരുന്ന അഞ്ചു ധീരരന്‍മാരെയാണ് ഇപ്പോള്‍ ഈ തീക്കളി കാരണം നാടിനു നഷ്ടമായത്. 2001 ജനുവരി മാസം പന്തെന്നു കരുതി ബോംബ് കയ്യിലെടുത്തു കളിച്ചതു കാരണം മരണപ്പെട്ട സി.പി.എം പ്രവര്‍ത്തകന്റെ മകള്‍ നീതു എന്ന ആറുവയസ്സുകാരിയോട്, കൈവശമുള്ള ബോംബ് പോട്ടി കൊല്ലപ്പെട്ട പേരോട്ടെ തട്ടാറത്ത് വിജയനോട്, വിലാതപുരത്തെ പവിത്രനോട്, ബോംബ് നിര്‍മ്മാണത്തിനിടെ പരിക്കേറ്റ് അവയവങ്ങള്‍ നഷ്ടപ്പെട്ട നാദാപുരത്തുകാരായ ജീവിച്ചിരിക്കുന്ന അനേകം സി.പി.എം പ്രവര്‍ത്തകരോട് നമുക്കു ചെയ്യാവുന്നതും ഈ തീക്കളിക്കു വിരാമമിടാന്‍ സി.പി.എമ്മിനെ പ്രേരിപ്പിക്കുക മാത്രമാണ്. എലി എത്ര കരഞ്ഞിട്ടെന്താ, പൂച്ചയുടെ കണ്ണില്‍ ഇത്തിരി വെള്ളം വരണ്ടേ എന്നതു തന്നെയാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ മനോഭാവമെങ്കില്‍ ഇപ്പോഴത്തെ ദുരന്തം ഒരുപാട് ആപത്സൂചനകളുള്ളതാണ്. നാദാപുരത്തെ സ്ഥിതിഗതികള്‍ അച്ചടിമാധ്യമങ്ങള്‍ മൂന്നോ നാലോ കോളത്തിലും ദൃശ്യ മാധ്യമങ്ങള്‍ അരമണിക്കൂര്‍ ചര്‍ച്ചയിലോ ഉള്‍പ്പെടുത്തുന്നതിലേറെ ആഴവും പരപ്പുമുള്ളതാണ്. വിഷം പരത്തുന്ന വേരിനു പകരം അതു കാരണം കരിയുന്ന ചില്ലകളെ വെട്ടിമാറ്റി നിങ്ങള്‍ക്ക് ഒരു മരത്തെ രക്ഷിക്കാനാവില്ല.

Wednesday, March 02, 2011
ഒ അബ്ദുല്ലക്ക് മറുപടി
പ്രവാചക നിന്ദ നടത്തി തേജസിൽ ലേഖനമെഴുതിയ ഒ. അബ്ദുല്ലയ്ക്ക് ഒ.എം. തരുവണ സിറാജിൽ എഴുതിയ ലേഖന സമാഹാരം
For Zero Abdulla
For Zero Abdulla
Tuesday, March 01, 2011
മതമോ ഭൗതികവാദമോ?
part-2 >> കൈവെട്ടുകാരുടെ പരമനിന്ദ
ഒ അബ്ദുല്ലയുടെതു തികഞ്ഞ ഭൗതിക വാദമാണ്. ഇവരുടെ കേവല യുക്തിക്ക് കുറുകെ കിടക്കുന്ന ചില ആശയങ്ങൾ ഇനിയുമുണ്ടല്ലോ ഖുർആനിൽ. അൽ ബഖറ അധ്യായം വചനം 248ൽ ഇസ്‌റാഈല്യരുടെ വിജയ പേടകത്തെക്കുറിച്ചാണ് പറയുന്നത്. മൂസാ-ഹാറൂൻ നബിമാരുടെ തിരുശേഷിപ്പുകളായിരുന്നു അതിലെന്നും മലക്കുകൾ അത് ചുമന്നുകൊണ്ട് വരുമെന്നുമാണ് വചനത്തിലുള്ളത്. ഒരു ജനതയുടെ നിരന്തര വിജയത്തിന് ഹേതുവായ (ഖാലിദ്(റ)ന്റെ തൊപ്പി പോലെ) മലക്കുകൾ ചുമന്നു കൊണ്ടുവരാൻ മാത്രം ആദരുവുള്ള ഈ പേടകത്തിന്റെ ഉള്ളടക്കമെന്തായിരുന്നു? പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം വിവരിച്ചതനുസരിച്ച് മൂസാ(അ)ന്റെ വടിയും മൂസാ-ഹാറൂൺ(അ) എന്നിവർ ഉപയോഗിച്ച വസ്ത്രങ്ങളും ചെരിപ്പും അതിലുണ്ടായിരുന്നു. അബ്ദുല്ലയും കൂട്ടരും എന്തു ചെയ്യും? താലൂത്തിന്റെ പേടകം ചാടിക്കടക്കാൻ സ്പോർട്ട്സിലെ പോൾവാൾട്ട് കുന്തം തന്നെ വേണ്ടി വരുമല്ലോ! പക്ഷേ ചാട്ടം പുറത്തെത്തുമ്പോൾ നേരത്തെ പറഞ്ഞതുപോലെ അബ്ദുല്ലയുണ്ടാകില്ല. ഒ മാത്രമേ ഉണ്ടാകുകയുള്ളൂ. സംഗതി ഖുർആനാണ്. കാന്തപുരത്തോട് വൈരാഗ്യം തീർക്കാൻ വേറെ വഴി നോക്കണം സാർ.
ഒരു വ്യക്തിയുടെ ഉണങ്ങിയ യുക്തിക്കു പാകം മതത്തിന്റെ സമുദ്രസമാന ആശയങ്ങളെ ചുരുക്കിക്കെട്ടാൻ ശ്രമിക്കുക എന്നു പറഞ്ഞാൽ ശുദ്ധ മണ്ടത്തരമാണ്. മതത്തിൽ യുക്തിയുണ്ടാകാം. എന്നാൽ മതം യുക്തിയല്ല. വിശ്വാസമാണ്. മതത്തിലെ യുക്തി ചിലപ്പോൾ നമുക്ക് ബോധ്യപ്പെട്ടെന്നും ഇല്ലെന്നും വരാം. അതേതായാലും മതത്തിന്റെ താങ്ങ് വിശ്വാസമാണ്. അതങ്ങനെത്തന്നെ വിശ്വസിക്കാൻ തയ്യാറില്ലാത്തവർക്ക് മതം ഹഡിൽസ് മത്സരം പോലെയിരിക്കും. ചാടിക്കടന്നുകൊണേ്ടയിരിക്കേണ്ടതായി വരും. ഒടുവിൽ ചാടി ഔട്ടാകും. ഒറ്റ ഉദാഹരണം: ഹജ്ജ് കർമങ്ങളുടെ യുക്തിയെന്താണ്? ബുദ്ധിയുടെ ഏതു മൂശയിലിട്ടാണ് ഈ കർമങ്ങളെ വിശ്വാസത്തിന് പാകപ്പെടുത്തുക? മറഞ്ഞ കാര്യങ്ങളിൽ വിശ്വസിക്കുന്നവർ എന്ന് സത്യവിശ്വാസികളെ ഖുർആൻ പ്രകീർത്തിക്കുന്നുണ്ട്. ഇത് അല്ലാഹുവിലുള്ള വിശ്വാസം മാത്രമായിരിക്കാൻ തരമില്ല. കേവല യുക്തിക്കും സ്വയംകൃത ന്യായങ്ങൾക്കും നിരക്കാത്ത ചിലതുകൂടി വിശ്വസിക്കുന്നതുകൊണ്ടുമാകാം. അല്ലെങ്കിൽ ചില വചനങ്ങൾ ഏറ്റുപറയുമ്പോഴേക്ക് അതുവരെ കണ്ടുകൂടാതിരുന്ന, തൊട്ടുകൂടാതിരുന്ന ഒരു മാന്യ വനിത എങ്ങനെയാണ് ഒരാളിന്റെ ഇണയും തുണയുമാകുന്നത്? ഇത് മികച്ചൊരു അന്ധവിശ്വാസമല്ലേ? ഒരു സാധു സ്ത്രീ “ഇതു നിന്റെ വാപ്പയാണെ”ന്നു പറഞ്ഞപ്പോൾ മി. അബ്ദുല്ല കണ്ണടച്ചു വിശ്വസിച്ചില്ലേ? പഴയ കാലം പോകട്ടെ, തനിക്കാം പോന്നപ്പോഴെങ്കിലും ഒരു ഡി എൻ എ ടെസ്റ്റ് നടത്തി ഒരു പിതൃത്വത്തിന് യുക്തിയുടെയും ബുദ്ധിയുടെയും പിൻബലം ഉണ്ടാക്കാമായിരുന്നില്ലേ? അന്ധമായി ഉമ്മ പറഞ്ഞത് അംഗീകരിച്ചുവെന്നതു മാത്രമല്ല കുറച്ചിലായത്; ആ അന്ധവിശ്വാസത്തിന്റെ ബലത്തിൽ പിതൃത്വത്തിന്റെ അനന്തരാവകാശം കൈപ്പറ്റുകയും ചെയ്തിരിക്കുമല്ലോ? യുക്തിയുടെ കരുത്ത് കാണിക്കേണ്ടത് ഇവിയടെയായിരുന്നു. മോശമായിപ്പോയി.
നബി(സ) ഒരു സാധാരണ മനുഷ്യനാണെന്നു കാണിക്കാൻ ലേഖകൻ കിണഞ്ഞു ശ്രമിച്ചു കണ്ടു. ഈയാവശ്യത്തിന് ഇത്ര മസിലു പിടിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. ആദം നബി(അ)യുടെ കാലം സാമൂഹിക ക്രമം രൂപപ്പെട്ടിരുന്നില്ല. നൂഹ്(അ)ന്റെ കാലം മുതൽ മുഹമ്മദ് നബി(സ) നിയുക്തനാകുന്നതു വരെയുള്ള സകല നബിമാരും നേരിട്ട വിമർശമാണിത്. ഖുർആനിൽ നിന്നു തന്നെ വായിക്കാം: നൂഹ് നബി(അ)ന്റെ ജനതയുടെ നേതാക്കൾ അവരുടെ നബിക്കു കണ്ട ഏറ്റവും വലിയ പോരായ്മ അദ്ദേഹം ഒരു സാധാരണ മനുഷ്യനായിപ്പേയി എന്നതായിരുന്നു.(ഹൂദ്:27) `ഞങ്ങളെപ്പോലെ ഒരാളെ ഞങ്ങൾ അനുസരിക്കുകയോ?` എന്നാണ് സാമൂദ് ഗോത്രനായകന്മാർ അവരുടെ പ്രവാചകനോട് ചോദിച്ചത്. (അശ്ശുഅറാഅ്:154). യഅ്ഖൂബ് നബി (അ)നോട് തന്റെ ജനതയിലെ ധിക്കാരികൾ `ഞങ്ങളെപ്പോലെയല്ലാതെ നീയാര്?` എന്നാണ് ചോദിച്ചത്. (അശ്ശൂറാഅ്;182), മൂസാ(അ)യും ഈസാ(അ)യും ഇതേ ആക്ഷേപം നേരിട്ടിട്ടുണ്ട്. (അൽ മുഅ്മിനൂൻ; 47). മുഹമ്മദ് നബി(സ)യുടെ കാര്യം പറയാനുമില്ല. ഒ അബ്ദുല്ലയുടെയും എൻ ഡി എഫിന്റെയും ചോദ്യവും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.
കാശ്മീരിലെ ഹസ്‌റത്ത് ബാൽ മസ്ജിദിനു പുറത്ത് തിരുകേശം സംബന്ധിച്ച് പ്രദർശിപ്പിച്ച സനദ്(പരമ്പര) പരിശോധിച്ചു നോക്കിയിട്ട് ഒ അബ്ദുല്ല സാഹിബിന് ഒന്നും മനസ്സില്ലായില്ലത്രെ. അതെങ്ങനെ മനസ്സിലാകാനാ? എത്ര ചെറിയ എഴുത്തും വായിക്കാനുള്ള കണ്ണട വില്ക്കുന്നു എന്നു പരസ്യം ചെയ്ത കടയിലേക്ക് പണെ്ടാരു കാരണവർ കയറിച്ചെന്നത്രെ. നന്നേ ചെറുതു മുതൽ മത്തങ്ങ വലിപ്പത്തിലുള്ള വരികൾ വരെ കടക്കാരൻ കാണിച്ചു നോക്കി. കണ്ണട പല ആംഗിളിൽ വെച്ചിട്ടും കാരണവർക്ക് ഒന്നും വായിക്കാൻ കഴിയുന്നില്ല. ഒടുവിൽ കടക്കാരൻ ഒരു സംശയം ചോദിച്ചു: സ്കൂളിൽ പോയിട്ടില്ലേ? കാരണവർ മോണ കാട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു: ഇല്ല! സാക്ഷരത വിശ്വാസത്തിന്റെ കാര്യത്തിലും വേണം. അതില്ലാത്ത അബ്ദുല്ല സനദ് വായിച്ചാൽ മനസ്സിലാകുന്നത് എങ്ങനെ? ഇനിയൊരു കാര്യം ചെയ്യാം; അബ്ദുല്ല സാഹിബിനെ ഞാൻ മർകസിലേക്ക് ക്ഷണിക്കുന്നു. അവിടെ ശഅ്റേ മുബാറക്കുമായി ബന്ധപ്പെട്ട് രണ്ട് സനദുകളുണ്ട്. സാക്ഷരതയുടെ കമ്മി കാര്യമാക്കേണ്ട, അതുള്ളവർ അവിടെ ധാരാളമുണ്ട്. നേരിട്ട് കണ്ട് ബോധ്യപ്പെടുക. പത്രക്കാരെ അവിടേക്ക് വിളിക്കാം, ബോധ്യപ്പെട്ട കാര്യം അവിടെ വെച്ചു തന്നെ പ്രഖ്യാപിക്കുകയും ചെയ്യാം. ഇനി ഒരു സനദും സ്വീകാര്യമല്ല എന്നാണ് നിലപാടെങ്കിൽ അബ്ദുല്ലയുടെ കാര്യം പോക്കാ. കാരണം, ഇയാളെങ്ങനെ ഖുർആൻ അംഗീകരിക്കും? തിരൂരങ്ങാടിയിലെയോ മുംബൈയിലെയോ പ്രസിൽ അച്ചടിച്ചു വരുന്ന മുഷഫിലെ വരികൾ അല്ലാഹുവിന്റെ വചനമായ ഖുർആനാണെന്ന് ആര് പറഞ്ഞു? ഓരോ ഖുർആൻ പ്രതിയിലും അല്ലാഹുവിന്റെ കയ്യൊപ്പുണേ്ടാ? നബി(സ) സാക്ഷ്യപ്പെടുത്തിയിട്ടുണേ്ടാ? അതുമല്ലെങ്കിൽ പടച്ച തമ്പുരാൻ നേരിട്ടു വന്നു അബ്ദുല്ലയോടു പറഞ്ഞോ? ബുദ്ധിക്കും യുക്തിക്കും ചേരുന്ന ഒരു മറുപടി വേണമല്ലോ? പറ, ശഅറേ മുബാറകിനു പിൻബലമേകുന്ന അതേ പോലൊരു സനദ് കൊണ്ടാണ് പൊന്നു കാക്കാ, മുഷഫിലെ വരികൾ അല്ലാഹുവിന്റെ വചനങ്ങളാകുന്നത്. സനദുകളും പാരമ്പര്യവും തള്ളിക്കളഞ്ഞാൽ ഇസ്ലാം, സ്വന്തം ഇനീഷ്യൽ പോലെയാവും; വട്ടപ്പൂജ്യം! ഇയാളുടെ ഒരു കാര്യം.
ശഅ്റേ മുബാറക് മസ്ജിദിനെക്കുറിച്ചുള്ള അറിയിപ്പ് വന്നപ്പോഴാണ് പലർക്കും സമുദായത്തിന്റെ ദാരിദ്ര്യത്തേയും പട്ടിണിയേയും കുറിച്ചുള്ള വിചാരം കലശലായത്. എന്തേ ഈ അറിയിപ്പിനു തൊട്ടു മുമ്പ് പോലും ഇങ്ങനെയൊരു സമുദായസ്നേഹം തോട് പൊളിച്ചു ചാടിയില്ല? കുറ്റിപ്പുറത്ത് കോടിയോളം മുടക്കി ഒരു പെൺ ചന്ത നടത്തിയല്ലോ, അതിനു തൊട്ടു മുമ്പെങ്കിലും ഇങ്ങനെയൊരു കാരുണ്യ ചിന്ത ഉണ്ടായിരുന്നെങ്കിൽ എത്ര കുടുംബങ്ങളുടെ പട്ടിണി മാറ്റാമായിരുന്നു? അതിനും മുമ്പ് കേരളത്തിലെ മെട്രോ സിറ്റികളിൽ മറ്റൊരു വിഭാഗത്തിന്റെ ഫ്ളക്സ് പ്രദർശന മഹാമഹം നടന്നല്ലോ. എത്ര ലക്ഷങ്ങളാണ് പ്ളാസ്റ്റിക് മാലിന്യമാക്കി ചുട്ടുകളഞ്ഞത്. ഒരു നിമിഷം; അന്നീ വിചാരമുണെ്ടങ്കിൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് കിടപ്പാടവും ജീവിത മാർഗവും ഉണ്ടാകുമായിരുന്നില്ലേ? അതു കൊണ്ട് സുന്നികളേയും ശഅ്റേ മുബാറക് മസ്ജിദിനേയും തത്കാലം വെറുതെ വിട്. ഞങ്ങളെക്കുറിച്ച് പണേ്ടക്കും പണേ്ട ഒരു ആക്ഷേപം നിലനില്ക്കുന്നുണ്ട്; സുന്നികൾ ശാപ്പാട്ടുരാമന്മാരാണെന്ന്. മൗലിദ് `കഴിക്കും,` റാത്തീബ് `കഴിക്കും,` ആണ്ടും നേർച്ചയും `കഴിക്കും.` ഈ ചീത്തപ്പേരൊന്നു മാറ്റിക്കിട്ടാൻ ഞങ്ങളൊരു മസ്ജിദ് ഉണ്ടാക്കട്ടെ. ഒന്നും കഴിക്കാത്തവർ വേറെയുമുണ്ടല്ലോ. അവർ ഹിറാ സെന്റർ വിറ്റ് സമുദായത്തിലെ പട്ടിണിക്കാരുടെ പട്ടിണി മാറ്റി മാതൃക കാണിക്കട്ടെ. കോടികൾ വില കിട്ടുന്ന ജംഗമ സ്വത്താണ്. സി ഡി ടവർ വിറ്റ് ഉടുക്കാത്തവരെ ഉടുപ്പിക്കുകയും പാവപ്പെട്ടവർക്ക് അന്തിത്തണൽ നൽകുകയും ചെയ്യട്ടെ. അതൊരു നല്ല മാതൃകയാകും. നല്ല മാതൃക ആരിൽ നിന്നായാലും സുന്നികൾ സ്വീകരിക്കും. അല്ലാതെ രാജ്യത്തിന്റെ തന്നെ ഇസ്ലാമിക ചരിത്രത്തിന് മുതല്ക്കൂട്ടാകാൻ പോകുന്ന ഒരു സംരംഭത്തിനെതിരെ നാണം കെട്ട പ്രസ്താവന ഇറക്കുകയല്ല വേണ്ടത്. നിങ്ങളുടെ ബേജാറ്, കണ്ടുനില്ക്കുന്നവർക്കു മനസ്സിലാകുന്നതേയുള്ളൂ; കാലിന്നടിയിലെ മണ്ണൊലിച്ചുപോകുന്നതിന്റെ തിരിച്ചറിവ്, അതിന്റെ വെപ്രാളം. ശബരിമലയിലെ ദുരന്തം പോലെ കാരന്തൂരിലും ദുരന്തമുണ്ടാകുമെന്നും അപ്പോൾ സർക്കാറും കോടതിയും ഇടപെട്ട് അതൊക്കെ അവസാനിപ്പിച്ചു കൊളളുമെന്നുമുള്ള അബ്ദുല്ലയുടെ സമാശ്വാസ്വമുണ്ടല്ലോ; മുന്തിയ മനപ്പായസമാണ്. പഞ്ചസാര കുറച്ചേറെ ചേർത്തു കൊള്ളാൻ പറയണം. മനപ്പായസമാകയാൽ വി ഐ പി രോഗികൾക്കും കഴിക്കാമല്ലോ.
നബിമാരുടെ ബോഡിവേസ്റ്റിനെ ചൊല്ലി അബ്ദുല്ലക്ക് വലിയ ആശയക്കുഴപ്പമുണ്ട്. അതു മലിനമല്ലെങ്കിൽ അവരെന്തിന് ശുചീകരിച്ചു എന്നാണ് ലേഖകനറിയേണ്ടത്. ദൈവ ശാസ്ത്രജ്ഞൻമാരുടെ നിഗമനങ്ങൾ ശരിയാണെങ്കിൽ നബിമാർക്കതിന്റെ ആവശ്യമുണ്ടാകണമെന്നില്ല. ഇത് ചെയ്തത് അത് മാതൃകയാക്കി അബ്ദുല്ലമാർ നാട് നാറ്റാതിരിക്കാൻ വേണ്ടിയാകണം. മനസ്സിലാകുന്നുണ്ടല്ലോ?
ശഅ്റേ മുബാറക്കും അതിനോടുള്ള ആദരവും തബർറുകും മതമാണ്. എന്നാലതു മാത്രമാണ് മതം എന്നു പറഞ്ഞു ബഹളമുണ്ടാക്കി ആരും കുളം കലക്കാൻ നോക്കേണ്ട. അനാചാരം അന്ധവിശ്വാസം എന്നൊക്കെപ്പറഞ്ഞു പേടിപ്പിച്ചു കാര്യം നേടാവുന്ന കാലവും കഴിഞ്ഞു പോയിരിക്കുന്നു. ഇനി പുതിയ വല്ല നമ്പറും നോക്ക്. ഇസ്ലാം ഇങ്ങനെ ചില അന്ധവിശ്വാസങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ്. ചിലതൊക്കെ കണ്ണടച്ചു വിശ്വസിക്കണം. ബുദ്ധിക്കും യുക്തിക്കും ചേരുന്നില്ലെന്നു പറഞ്ഞു തള്ളിക്കളയുന്നവർ എന്തിനു പ്രശ്നമുണ്ടാക്കണം? അവർക്ക് ഇസ്ലാമിനെ വെറുതെ വിടാം. ബുദ്ധിക്കും യുക്തിക്കും ചേരുന്ന മറ്റു മാർഗങ്ങൾ അന്വേഷിക്കാം. അക്ബർ `ദീൻ ഇലാഹി` ഉണ്ടാക്കിയിട്ട് ആകാശം ഇടിഞ്ഞു വീണതൊന്നുമില്ലല്ലോ?
നബിനിന്ദ പാപമാണ്. ഇത്തരം പാപകൃത്യങ്ങൽ ചെയ്യുന്നവരെ ശിക്ഷിക്കാൻ നമ്മുടെ നാട്ടിൽ വകുപ്പില്ല. ഈ കേസുകൾ നാം അല്ലാഹുവിലേക്കും റസൂലിലേക്കും വിടുക. എൻ ഡി എഫിന്റെ കൈവെട്ടു വിധി ഇസ്ലാമികമല്ല; താന്തോന്നിത്തരമാണ്. രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. മതേതരത്വത്തിനും ബഹുസ്വരതക്കുമെതിരായുള്ള യുദ്ധപ്രഖ്യാപനമാണ്. രാജ്യദ്രോഹപരമായ ഇത്തരം നിലപാടുകളെ കൂടി നാം നബി നിന്ദക്കൊപ്പം തള്ളിപ്പറയുകയും ചെയ്യുക. അതാണ് നബിസ്നേഹം. (അവസാനിച്ചു)
siraj news daily
Subscribe to:
Posts (Atom)