Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Sunday, April 07, 2013

മാധ്യമം മനോരമ പഠിക്കുകയാണോ ?


വൈകുന്നേരത്തെ പത്രവായനക്കിടയില്‍ മാധ്യമം ഓണ്‍ലൈനില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത. ആകാശക്കൊള്ളയുമായി എയര്‍ലൈനുകള്‍, സോമാലിയന്‍ തീരത്ത് കപ്പലുകളെ കൊള്ളയടിക്കാന്‍ തുടങ്ങിയത്, ആശ്വാസമായി കാര്യം അതല്ല… സീസണ്‍ ആയതിനാല്‍ എയര്‍ലൈന്‍സുകള്‍ പ്രവാസികളെ പറ്റിക്കുന്ന സ്ഥിരം വാര്‍ത്തയാണ്… വാര്‍ത്തക്കൊടുവില്‍ പക്ഷേ, ഒന്നു ഞെട്ടിയോ എന്നൊരു സംശയം. ഞെട്ടിച്ചുകളഞ്ഞ വാര്‍ത്താ ശകലം ദേ ഇതാണ്.
ഇടക്കൊക്കെ ഒന്ന് ബിമാനത്തില്‍ കയറാറുള്ള ആരും ഞെട്ടും… ആധാരം പണയം വെച്ചാലും ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല.എത്ര വലിയ സംഖ്യകളാണ് വാര്‍ത്തയില്‍. സകല എയര്‍ലൈന്‍ കഴുവേറികളെയും തെറിവിളിക്കുന്നതിനിടയില്‍WWW വഴി ലെവന്‍മാരുടെ ടിക്കറ്റ് ‘കടയില്‍’ ഒന്ന് കയറി നോക്കി…. വീണ്ടും ഞെട്ടി. വായിച്ചത് മാധ്യമം തന്നെയല്ലേ എന്ന് ഉറപ്പുവരുത്തി. വാര്‍ത്തയില്‍ ടിക്കറ്റ് റേറ്റ് ഒന്നുകൂടി വായിച്ചു നോക്കി… എല്ലാം ശരിയാണ്… പക്ഷേ, എവിടെയോ തെറ്റിയിട്ടുണ്ട്. ആര്‍ക്കാണ് തെറ്റിയത് മാധ്യമത്തിനോ എയര്‍ലൈന്‍സിനോ? എയര്‍ഇന്ത്യ എക്സ്പ്രസ്കാരന് നാളെ ദുബായിലേക്ക് പുറപ്പെടുന്ന ഫ്ളൈറ്റിന് ചാര്‍ജ് വാങ്ങുന്നത് ഇങ്ങനെ: 14513
മാധ്യമം പറയുന്നത് ദുബായിലേക്ക് പോവാന്‍ 30,104 രൂപ കൊടുക്കണം എന്നാണ്. ലെവന്‍മാര്‍ വാങ്ങുന്നതോ? 14513 രൂപ 69 പൈസ… എയര്‍ ഇന്ത്യയല്ലേ നഷ്ടം വന്നാല്‍ അവര്‍ക്കെന്ത്? പകുതി കാശിന് ‘മറിച്ച്’ വില്‍ക്കുകയായിരിക്കും… കശ്മല•ാര്‍… ജനാധിപത്യം ഇല്ലാത്ത നാട്ടില്‍ ആളുകള്‍ മാന്യമായി പണിയെടുക്കും എന്നാണല്ലോ ‘അശരീരി’. ഒന്ന് നോക്കിക്കളയാം എന്ന് കരുതി… വാര്‍ത്തയില്‍ ഒരിടത്ത് യുഎഇയുടെ ദേശീയ വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍ലൈന്‍സിനെ ബജറ്റ് ‘എയര്‍ലൈന്‍സ്’ എന്ന് വിളിച്ച് മാധ്യമം ‘അപമാനിക്കുന്നുണ്ട്. വെള്ളവും വറ്റുമൊന്നും കൊടുക്കുന്നില്ലത്രെ…
(ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രമല്ലേ… ഇനി എയര്‍ലൈന്‍സ് ബജറ്റ് ആക്കിയ വിവരം നമ്മളെയൊന്നും അറിയിക്കാതെ രാജാവ് മാധ്യമത്തോട് സ്വകാര്യം പറഞ്ഞതാണെങ്കിലോ… അക്കാര്യം തല്‍ക്കാലം മിണ്ടണ്ട) നമുക്ക് ടിക്കറ്റ് നിരക്കിലേക്ക് തിരിച്ചുവരാം.
നാളെ പുറപ്പെടുന്ന ഫ്ളൈറ്റിന് 15831, ഇനി ദിര്‍ഹംസില്‍ ആണോ നിരക്ക് കാണിക്കുന്നത്? അതും അല്ല, കചഞ എന്ന് വെണ്ടക്ക വലിപ്പത്തില്‍ എഴുതി വച്ചിട്ടുണ്ട്. ഇനി ഹിഡന്‍ ചാര്‍ജ് വല്ലതും വേറെക്കാണുമോ എന്നായി സംശയം. ദേ അതും ഇല്ല, ആകെ മൊത്തം ടോട്ടല്‍ 15831
ഇടക്കിടെ ഇന്ത്യയിലേക്ക് പറന്ന് ഇവന്‍മാരും ‘വെടക്കായി’ പോയതാണോ? മസ്ക്കറ്റിലേക്കുള്ള ഫ്ളൈറ്റും കൂടി ഒന്ന് നോക്കിക്കളയാം…
ദേ കിടക്കുന്നു 12,441 കുലുവ, മാധ്യമം വക 33,313, ബിസിനസ്സ് ക്ളാസിന് പോലും 25,033… തെറ്റിയത് എയര്‍ലൈന്‍സിന് അല്ല എന്നുറപ്പായി. പിന്നെ ആര്‍ക്കാണ് മാധ്യമത്തിനോ അതോ മാധ്യമത്തെ വിശ്വസിക്കുന്ന വായനക്കാര്‍ക്കോ? വിരല്‍ത്തുമ്പില്‍ ഇന്റര്‍നെറ്റ് കളിയാടുന്ന കാലത്ത് ഇത്ര വലിയ ഒരു വാര്‍ത്ത ‘സൃഷ്ടിപ്പിനെ’ അബദ്ധം എന്ന് കരുതി വിട്ടുകളയാമോ? അതോ ധാരാളം ഗള്‍ഫ് വായനക്കാരുള്ളതല്ലേ? സിരകളില്‍ അല്പം ‘അഗ്നി’ പടര്‍ത്തിക്കളയാം എന്ന് തോന്നിയോ മാധ്യമത്തിന്. വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പൊടിപ്പും തൊങ്ങലും ഉപ്പും എരിവും ഒക്കെ ആവശ്യത്തിന് ചേര്‍ത്തെടുത്ത് ഒന്നാംതരം വിഭവങ്ങള്‍ ആക്കി വിതരണം ചെയ്യുകയും ചെയ്യുന്ന മനോരമ മുതല്‍ മംഗളം വരെയുള്ള പത്രങ്ങള്‍ നാട്ടില്‍ കിട്ടാനുള്ളപ്പോള്‍ മാധ്യമം വായിക്കാന്‍ ആളുവരുന്നത്, വാര്‍ത്തയിലെ മിതത്വവും സത്യസന്ധതയും ഒക്കെ പ്രതീക്ഷിച്ചാണ്. അടച്ചാക്ഷേപിക്കുന്നില്ല.. വായനക്കാരെ ‘ഗോപി’യാക്കരുത് എന്നൊരപേക്ഷയുണ്ട്… മനോരമക്ക് പഠിച്ചു വലുതായിക്കളയാം എന്ന മോഹം മനസ്സിലുണ്ടെങ്കില്‍ വിവരം അറിയിക്കണം. കൂടുതല്‍ ‘വഴിത്തിരിവുകള്‍’ ആശംസിക്കുന്നു.


http://risalaonline.com/2013/01/09/1025/

Sunday, March 04, 2012

തിരുകേശം ;വിശ്വാസികളോടൊരു വാക്ക്

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


പ്രിയ വിശ്വാസികളെ , السلام عليكم ورحمة الله وبركاته

വര്ത്തരമാനകാല ചര്ച്ചകള്‍ പലതും വിശ്വാസിയുടെ ഈമാനിനെ ബാധിക്കുന്ന അതിഗൌരവമേറിയ വിഷയങ്ങളാണെന്നു മനസ്സിലാക്കി, സ്വന്തം ശരീരത്തോടും ശേഷം പ്രിയ വായനക്കാരോടും ചിലതു പറയട്ടെ. അത് തിരുനബി صلى الله عليه وسلم യോടുള്ള സ്നേഹമായിരിക്കുമെന്ന് വിശ്വസിക്കുന്നു. തെറ്റുകള്‍ തിരുത്തി വായിക്കുകയും പരമാവധി ഉള്ക്കൊകള്ളാന്‍ ശ്രമിക്കുകയും ചെയ്യുക, അല്ലാഹു നമ്മേ അനുഗ്രഹിക്കട്ടെ.


“പിണറായി പറഞ്ഞതും മൌദൂദികളും മുജാഹിദുകളും മറ്റും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതുമായമായ വളരെ അപകടകരമായ വിഷയമാണ്” ഈ നസ്വീഹത്തിന്റെ ആധാരം. അവര്‍ പറഞ്ഞത് ഇവിടെ എടുത്തുദ്ധരിക്കുന്നതും Re-type ചെയ്യുന്നതും പാപമാണെന്ന് വിശ്വസിക്കുന്നവനാണ് ഈ എളിയവന്‍. അതിനാല്‍ ആ വാക്ക് ഞാന്‍ എഴുതുന്നില്ല.


പുത്തന്‍‌വാദികളായ ജമാ‌അത്തുകാരും മുജാഹിദുകളും പണ്ടേ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്, തിരു നബി صلى الله عليه وسلم ക്ക് മറ്റു മനുഷ്യര്ക്കിെല്ലാത്ത പ്രത്യേകതകളൊന്നുമില്ലെന്നും നമ്മേ പോലെ വെറും ഒരു സാധാരണ മനുഷ്യന്‍ മാത്രമാണെന്നതും. ഇതാണ് പിണറായിയെപ്പോലുള്ള നിരീശ്വരവാദികള്ക്ക്ു ഇത്തരം പദപ്രയോഗം നടത്താന്‍ ധൈര്യം നല്കിയതും.


സത്യത്തില്‍ പിണറായിയുടെ നേതാവായ ,മനുഷ്യരെ കൊന്നൊടുക്കിയ ലെനിനെന്ന മനുഷ്യന്റെ ജഡം അഥവാ പിണറായിയുടെ ഭാഷയിൽ വെറും വേസ്റ്റ് വർഷങ്ങളോളമായി മറവു ചെയ്യാതെ, സൂക്ഷിച്ച് വെച്ച് പൂജിക്കുന്നവരാണ് പിണറായിയും കമ്മ്യൂണിസവുമെന്നത് മാലോകര്‍ ഓർക്കുക .

അല്ലേങ്കിലും അല്ലാഹു തന്നെ ഇല്ലെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകാര്ക്ക് പിന്നെയെന്ത് പ്രവാചകനാ...? അവര്‍ പറയുന്നതിനെ നമുക്ക് വേസ്റ്റായി തള്ളാം.


എന്നാല്‍ ഈ നിരീശ്വരവാദിയുടേത് ഏറ്റുപിടിച്ച മൌദൂദികളുടെയും മുജാഹിദുകളുടെയും മറ്റും ദയനീയാവസ്ഥയാണ് നമ്മെ അല്ഭുതപ്പെടുത്തുന്നത്.!!


പ്രിയപ്പെട്ട വായനക്കാരോട് പറയാനുള്ളത് അവരുടെ ഈ കുതന്ത്രങ്ങളുലും തെറ്റിദ്ധരിപ്പിക്കലുകളിലും പെട്ട് നമ്മുടെ ഈമാന്‍ അപകടപ്പെടുത്തരുത്. സാധാരണക്കാരെ ഗീബത്ത് പറയുന്ന സ്ഥലത്തുനിന്നു തന്നെ മാറിനില്ക്ക ണമെന്നാണല്ലോ ഇസ്‌ലാമിക ശാസന. എങ്കില്‍ പിന്നെ തിരു നബി صلى الله عليه وسلم യെ അപകീര്ത്തിനപ്പെടുത്തുന്നവരെയും ഗീബത്തുപറയുന്നവരെയും ശ്രവിക്കുന്നത് നമ്മുടെ ഈമാന്‍ അപകപ്പെടാന്‍ കാരണമാകും. അല്ലാഹു നമ്മേ കാത്തുരക്ഷിക്കട്ടെ. ആമീന്‍.


പ്രിയപ്പെട്ട വായനക്കാര്‍ മനസ്സിലാക്കേണ്ടുന്ന ഒരു സത്യം, “അനാദരവ്” എന്നു പറയുന്ന അടിസ്ഥാന തത്വത്തിലാണ് മൌദൂദിസവും വഹാബിസവുമെല്ലാം കെട്ടിപ്പൊക്കിയിരിക്കുന്നത്. ‘അനാദരവ് ഇബ്‌ലീസിന്റെ ഐഡന്റിറ്റിയുമാണ്.


“പിന്‍‌പറ്റിയാല്‍ മതി സ്നേഹിക്കേണ്ടതില്ല, ആദരിക്കേണ്ടതില്ല”, മുഹമ്മദ് വെറും ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ് എന്ന തത്വവും ഇവരുടെ മുന്‍‌ഗാമികള്‍ കാണിച്ചുകൊടുത്തതാണ് . നോക്കൂ ഹദീസിലേക്ക്.


يا محمد اتق الله..


“ഓ മുഹമ്മദേ , താങ്കള്‍ അല്ലാഹുവിനെ പേടിക്കുക”. (സ്വഹീഹുല്‍ ബുഖാരി 3274)


ഇയാളുടെ ഈ അപമര്യാദയോടെയുള്ള സംസാരം കേട്ടപ്പോള്‍ ഖാലിദുബ്‌നുല്‍ വലീദ് رضي الله عنه ഇയാളെ വധിക്കട്ടെ എന്നു ചോദിച്ചപ്പോള്‍ തിരു നബി صلى الله عليه وسلم യുടെ മറുപടി ഇതായിരുന്നു :


إن من ضئضئ هذا قوما يقرءون القرآن لا يجاوز حناجرهم يمرقون من الإسلام كما يمرق السهم من الرمية يقتلون أهل الإسلام ويدعون أهل الأوثان لئن لقيتهم لأقتلنهم قتل عاد

“ഇയാളുടെ പിന്‍‌തലമുറക്കാരില്‍ ഒരു വിഭാഗം വരും. അവര്‍ ഭംഗിയായി ഖുര്‍‌ആനോതും, പക്ഷെ അതവരുടെ ഉള്ളിലേക്കിറങ്ങുകയില്ല, അവര്‍ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോയിക്കൊണ്ടിരിക്കും, മുസ്‌ലിമീങ്ങളെ അവര്‍ നശിപ്പിച്ച്കൊണ്ടിരിക്കും. വിഗ്രഹാരാധകരെ അവര്‍ സംരക്ഷിക്കും” (സ്വഹീഹുല്‍ ബുഖാരി 3274)


ഈ അടയാളങ്ങളൊക്കെ മൌദൂദികളിലും വഹാബികളിലും നാം കണുന്നുണ്ട്.

ഇവരുടെ മറ്റൊരു മുന്‍‌ഗാമി പറഞ്ഞ വാക്കാണ് താഴെ :


اعدل يا محمد فإنك لم تعدل..

“ഓ മുഹമ്മദേ , താങ്കള്‍ നീതി ചെയ്യുക”.. (ഇബ്‌നുമാജ 176)


ഇയാളുടെ ഈ ധിക്കാരം കണ്ടപ്പോള്‍ മഹാനായ , അന്നത്തെ സുന്നിയായ ഉമര്‍ رضي الله عنه പറഞ്ഞു :


"دعني يا رسول الله! حتى أضرب عنق هذا المنافق".


“അല്ലാഹുവിന്റെ പ്രവാചകരെ ഈ മുനാഫിഖിന്റെ തലവെട്ടിമാറ്റാന്‍ എന്നെ അനുവദിക്കൂ”. അപ്പോഴും തിരു നബി صلى الله عليه وسلم പറഞ്ഞ മറുപടി. “വേണ്ട, ഇദ്ദേഹത്തിനു പിന്‍‌ഗാമികള്‍ വരാനുണ്ട്, അവര്‍ ഭംഗിയായി ഖുര്‍‌ആന്‍ പാരായണം ചെയ്യും, അതവര്‍ ഉള്ക്കൊിണ്ടിട്ടുണ്ടാവില്ല, ഇസ്‌ലാമില്‍ നിന്ന് അവര്‍ പുറത്ത് പോയിക്കൊണ്ടിരിക്കും..” (ഇബ്‌നുമാജ 176)


ഈ നിലപാടാണ് നാം സ്വീകരിക്കേണ്ടത്. ഉമര്‍ رضي الله عنه ന്റെയും ഖാലിദ് رضي الله عنه ന്റെയും ഈമാനും ആവേശവും നമുക്ക് വേണം. പക്ഷെ , അത് പ്രകടിപ്പിക്കേണ്ട , തിരു നബി صلى الله عليه وسلم പറഞ്ഞതുപോലെ നാം അവരെ വെറുതെ വിടുക, പ്രതികരിക്കാതിരിക്കുക.

ഇനി ഇവരുടെ മറ്റൊരു മുന്‍‌ഗാമിയും പ്രധാന ആദര്ശ പിതാവുമായ ഇബ്‌ലീസ് ചെയ്തതു നോക്കൂ :

തിരു നബി صلى الله عليه وسلم യുടെ വളര്ച്ചയിലും വിജയത്തിലും ദൈനം ദിനം അണികളിലുള്ള വര്ദ്ധനവിലും അസൂയ പൂണ്ട മക്കാ മുശ്‌രിക്കുകള്‍ ( ഇന്ന് വന്ദ്യരായ എ.പി ഉസ്താദിനെതിരെ ചന്ദ്രഹാസമിളക്കുന്നവരും ഇതേ അസൂയ എന്ന അസുഖത്തിനു അടിമപ്പെട്ടിരിക്കുകയാണ് ) തിരു നബിയെ എങ്ങിനെ നേരിടണമെന്നാലോചിക്കാന്‍ ദാറുന്നദ്‌വയില്‍ യോഗം ചേര്ന്നു . സര്വ്വ നേതാക്കളും ആ യോഗത്തില്‍ സന്നിഹിതരായിരുന്നു. യോഗത്തിന്റെ ഗൌരവവും ആവശ്യകതയും മനസ്സിലാക്കി ഇബ്‌ലീസും സന്നിഹിതനായിരുന്നു. ആ രംഗത്തെക്കുറിച്ച് പ്രസിദ്ധ ചരിത്രകാരനായ ഇബ്‌നു ഹിശാം അടക്കമുള്ളവര്‍ പറയുന്നത് 




"ثم إن إبليس جاء إليهم في صورة شيخ نجدي..."

“അല്‍‌പം കഴിഞ്ഞ് നജ്‌ദീ ശൈഖിന്റെ രൂപത്തില്‍ ഇബ്‌ലീസ് പ്രത്യക്ഷപ്പെട്ടു”


"فقال الشيخ النجدي"

“അതു കേട്ടപ്പോള്‍ നജ്‌ദീ ശൈഖ് പറഞ്ഞു”

 
(പിന്നീട് തിരു നബി صلى الله عليه وسلم ഇതേ നജ്‌ദിനെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത്) :

"هناك الزلازل والفتن وبها يطلع قرن الشيطان"


അവിടുന്നാണ് പ്രശ്നങ്ങളും മു‌സ്‌ലിം ഉമ്മത്തിനെ പിടിച്ചുലക്കുന്ന ഫിത്‌നകളുമുണ്ടാവുക, അവിടുന്നാണ് പിശാചിന്റെ കൊമ്പ് പുറപ്പെടുക” . ഇബ്‌ലീസിനെക്കുറിച്ച് “നജ്‌ദിയന്‍ ശൈഖിന്റെ രൂപത്തില്‍” എന്നു പറഞ്ഞതിലെ അര്ത്ഥസവ്യാപ്തി ഇതില്‍ നിന്ന് ഊഹിക്കാവുന്നതേയുള്ളൂ. .

ദാറുന്നദ്‌വയിലെ ചര്ച്ച യില്‍ മുശ്‌രിക്കുകള്‍ പല അഭിപ്രായങ്ങള്‍ പറഞ്ഞപ്പോളും ഈ നജ്‌ദിയന്‍ ശൈഖിന്റെ രൂപത്തിലുള്ള ഇബ്‌ലീസ് പറഞ്ഞത് :


"والله ما هذا لكم برأي"


 എന്നായിരുന്നു. അറബി അറിയുന്നവര്ക്കതറിയാം ഇതിലെ അങ്ങേയറ്റത്തെ സോപിങ്ങും വശീകരണവുമൊക്കെ. "ഇതൊന്നും നിങ്ങളെപ്പോലുള്ള പ്രമുഖര്‍ പറയേണ്ട അഭിപ്രായല്ല” അവസാനം അബൂജാഹില്‍ “കൊന്നുകളയുക” എന്നഭിപ്രായം പറഞ്ഞപ്പോള്‍ നജ്‌ദിയന്‍ ശൈഖ് ആ അഭിപ്രായത്തെ വല്ലാതെ പിന്താങ്ങുകയും പ്രശംസിക്കുകയും ചെയ്തു.


ഇനിയെന്റെ പ്രിയപ്പെട്ട വായനക്കാര്‍ ചിന്തിച്ചു നോക്കൂ: ഇബ്‌ലീസിനറിയാമല്ലോ തിരു നബി صلى الله عليه وسلم യെ, മക്കാ മുശ്‌രിക്കുകളല്ല ലോകം മുഴുവനും സംഘടിച്ചാലും കൊലപ്പെടുത്താനോ അപായപ്പെടുത്താനോ സാധ്യമല്ലെന്നത്. പിന്നെന്തിനാ ഇവന്‍ ഈ അഭിപ്രായത്തെ എല്ലാ അര്ത്ഥലത്തിലും പ്രോത്സാഹിപ്പിച്ചത് ? കാരണം, ഈ നജ്‌ദിയന്‍ ശൈഖിന്റെ ലക്ഷ്യം ഒന്നേ ഒന്ന് മാ‍ത്രമായിരുന്നു അഥവാ മക്കക്കാരെ ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത അഗാധ ഗര്ത്ത ത്തില്‍ ആപതിപ്പിക്കുക. കാരണം സാധാരണ കാഫിറിനുള്ള ശിക്ഷയേക്കാള്‍ എത്രയോ വലിയ ശിക്ഷയാണ് അല്ലാഹു തന്റെ പ്രവാചകന്മാരെ നിന്ദിക്കുകയും അപായപ്പെടുത്തുകയും ചെയ്യുന്നവര്ക്ക്ന നല്കു ക.


മദീനയില്‍ നിന്നും ഉം‌റക്ക് വന്ന തിരു നബി صلى الله عليه وسلم യെയും സ്വഹാബത്തിനെയും വിശുദ്ധ മക്കയിലേക്ക് കടക്കുന്നതിനെ തടഞ്ഞ മക്കാ മു‌ശ്‌രിക്കുകള്ക്ക് അല്ലാഹു നല്കിഞയ ശിക്ഷ കണ്ടില്ലേ ഖുര്‍‌ആന്‍ പറഞ്ഞത്


يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْمُشْرِكُونَ نَجَسٌ فَلاَ يَقْرَبُواْ الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَـذَا


“വിശ്വാസികളെ, നിശ്ചയം മുശ്‌രിക്കുകള്‍ അശുദ്ധരാണ്. അതിനാല്‍ ഈ വര്ഷംി മുതല്‍ അവര്‍ മസ്‌ജിദുല്‍ ഹറാമിലേക്ക് പ്രവേശിക്കാന്‍ പാടില്ല” (തൌബ 28)


ആ പ്രദേശത്തേക്ക് കടക്കുന്നത് തന്നെ അല്ലാഹു തടഞ്ഞു. അവര്ക്ക് മാത്രമല്ല , അവരുടെ ഖിയാമത്ത് നാള്‍ വരേയുള്ള പിന്‍‌ഗാമികള്ക്കും വിലക്ക് ബാധകമാക്കി. അതോടെ അന്ത്യദിനം വരേക്കും ഒരു അമുസ്‌ലിമിനും കടക്കാന്‍ പറ്റാത്ത ഏകയിടമായി മക്ക മാറി. തിരു നബി صلى الله عليه وسلم യോടുള്ള ആദരവാണിത്.


ഇതറിയുന്ന ഇബ്‌ലീസ് മക്കാ മുശ്‌രിക്കുകളെ കൂടുതല്‍ അപകടത്തില്‍ ചെന്നു ചാടിക്കാനുള്ള കോപ്പുകൂട്ടുകയായിരുന്നു. ഇതു തന്നെയാണ് ഇന്ന് ഇബ്‌ലീസിന്റെ പിന്‍‌തലമുറക്കാരായ മൌദൂദികള്‍ ചെയ്യുന്നത്. സാധാരണക്കാരായ മുസ്‌ലിംകളെക്കൊണ്ട് തിരു നബി صلى الله عليه وسلم യെ തെറിപറയിപ്പിക്കുക. നാലാള്‍ കൂടിയ സ്ഥലത്ത് മുഴുവനും ഇന്ന് ചര്ച്ച ഇതായിരിക്കുകയാണ്. കോടികള്‍ മുടക്കി നടത്തുന്ന സമ്മേളനങ്ങള്‍ വരേക്കും ഈ ഒരു വിഷയം ചര്ച്ചനചെയ്യാനായി മാറ്റിവെക്കുന്ന ദുരവസ്ഥ. സമുദായത്തിനു എന്തു ഗുണമാണ് അതുകൊണ്ട് കിട്ടിയത് ?


വിമർശകർ അറിഞ്ഞും അറിയാതെയും തിരു നബി صلى الله عليه وسلم യെ അപകീര്ത്തിപ്പെടുത്തുന്നു. നിരീശ്വരവാദിയായ പിണറായി പറഞ്ഞതും പിന്നീട് മൌദൂദികളും വഹാബികളും ഏറ്റുപിടിച്ചതും മൌദൂദികളായ സീറോ ഔളയും, മറ്റ് ഏറാൻ മൂളികളായവരും ബ്ലോഗുകളിലുടെയും. പത്രങ്ങളിലൂടെയും ഇ-മെയിലിലൂടെയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതുമായ ആ വാചകം നോക്കൂ. (ഞാനാ വാചകം എടുത്തെഴുതുന്നില്ല. ഈ എളിയവന്റെ കരങ്ങള്‍ അതിനു സമ്മതിക്കുന്നില്ല). നിങ്ങളൊക്കെ പത്രത്തിലൂടെ വായിച്ച ആ വാചകത്തിലുള്ളത് എ പി ഉസ്താദ് കൊണ്ട് വന്നതോ മര്കലസിലുള്ളതോ അല്ലെങ്കില്‍ ഇന്ത്യയിലുള്ളതോ ലോകത്ത് മറ്റെവിടെയെങ്കിലുമുള്ളതോ ആയ തിരു കേശത്തെ കുറിച്ചല്ല. മറിച്ച് തിരു നബി صلى الله عليه وسلم യുടെ പുണ്യ ശരീരത്തിലുള്ള യഥാര്ത്ഥ് കേശങ്ങളെ കുറിച്ചാണ്. അത് നാം എഴുതുകയോ, പറയുകയോ ചര്ച്ചാച വിഷയമാക്കുകയോ ചെയ്താല്‍ പിന്നെ നമ്മുടെ ഈമാനിന് എന്ത് വിലയാണുള്ളത? ഇവിടെയാണ് ഇബ്‌ലീസ് കളിക്കുന്ന കളിയുടെ ഭീകര രൂപം മനസ്സിലാകുക, അപ്പോഴാണ് എല്ലാം കത്തുമെന്ന് പിണറായിയെക്കൊണ്ട് ഇബ്‌ലീസ് പറയിപ്പിച്ചതും അത് പ്രചരിപ്പിക്കാന്‍ ഇബ്‌ലീസ് വഹാബി – മൌദൂദികളെ ഏല്‍‌പിച്ചതിന്റെയും അതിഭയങ്കര അപകടം മനസ്സിലാകുക.


നിങ്ങളോര്ത്തു നോക്കൂ, ഉഹ്‌ദ് യുദ്ധ വേളയില്‍ തിരു നബി صلى الله عليه وسلم യുടെ തിരുമുഖത്ത് പരിക്ക് പറ്റി രക്തം ഒലിച്ചപ്പോള്‍ മഹാനായ മാലികുബ്‌നു സിനാന്‍ رضي الله عنه ആ രക്തം ഈമ്പിക്കുടിക്കുകയുണ്ടായി. “ താങ്കൾ രക്തം കുടിക്കുകയാണോ?” എന്നു ചോദിക്കപ്പെട്ടപ്പോള്‍ മഹാനവര്ക‌ള്‍ പറഞ്ഞു. “അതെ ഞാന്‍ തിരു നബി صلى الله عليه وسلم യുടെ രക്തമാണ് കുടിക്കുന്നത്”. ഇതു കേട്ട നബി صلى الله عليه وسلم പറഞ്ഞു: “എന്റെ രക്തം അദ്ദേഹത്തിന്റെ രക്തവുമായി കലര്ന്നുചപോയി ഇനിയാ ശരീരത്തിനു തീ ഏല്ക്കു്കയില്ല”


ഇമാം ത്വബ്‌റാനീ റിപ്പോര്ട്ട് ചെയ്ത ആ ഹദീസ് ഇതാണ് :


أخرج الطبراني في الأوسط عن أبي سعيد الخدري رضي الله عنه أن أباه مالك بن سنان رضي الله عنه لما أُصيب رسول الله صلى الله عليه وسلّم في وجهه يوم أُحد مص دم رسول الله صلى الله عليه وسلّم وازدرده، فقيل له: أتشرب الدم؟ فقال: نعم، أشرب دم رسول الله صلى الله عليه وسلّم فقال رسول الله صلى الله عليه وسلّم «خالط دمي دمه لا تمسه النار» قال الهيثمي : لم أرَ في إسناده من أُجمع على ضعفه. انتهى



അപ്പോള്‍ തിരുനബിയുടെ രക്തം തട്ടിയ ശരീരം കത്തുകയില്ലെന്ന് ഹബീബ് صلى الله عليه وسلم പറയുന്നു. എങ്കില്‍ അവിടുത്തെ ശരീരത്തില്‍ വളര്ന്നവ മുടികള്‍ കത്തുമോ ? ഇമാം സുയൂഥി رحمه الله തന്റെ أنموذج اللبيب في خصائص الحبيب എന്ന കിതാബില്‍ തിരു നബി صلى الله عليه وسلم യുടെ അനേകം പ്രത്യേകതകള്‍ എണ്ണിപ്പറയുന്ന സ്ഥലത്ത് പറയുന്നു:


 
..ويشم رائحته إذا توجه بالوحي إليه ، وأنه ما التصق ببدنه مسلم فتمسه النار



“...അവിടുത്തെ ശരീരവുമായി തട്ടിയ ശരീരം ഒരിക്കലും തീ പിടിക്കുകയില്ല.” അപ്പോള്‍ ആ ശരീരത്തില്‍ തട്ടി നില്ക്കുلന്ന മുടിയുടെ കാര്യം പറയണോ ? പ്രവാചകരുടെ ശരീരം മണ്ണ് തിന്നുകയില്ലെന്ന് ഹദീസുകളില്‍ കാണാം. പിന്നെയതിനെ തീ തിന്നുമോ ? ഇല്ല ഒരിക്കലുമില്ല.


അല്ലെങ്കിലും തിരു നബി صلى الله عليه وسلم യുടെ പ്രത്യേകതകള്‍ ഖുര്‍‌ആനിലും ഹദീസിലും വന്നത് മാത്രം എഴുതിയാല്‍ അവസാനിക്കുമോ ?


ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍ ഒരു പ്രത്യേക അധ്യായം തന്നെ “തിരുനബിയുടെ വിയര്പ്പ് സുഗന്ധമാണ്” എന്ന പേരില്‍ നല്കില ആ അധ്യായത്തില്‍ കൊടുത്ത ഹദീസിലില്ലേ :


وَهُوَ مِنْ أَطْيَبِ الطِّيبِ. (6008


ഓ, എന്തൊരു മനോഹരമായ വാക്ക്... “അവിടുത്തെ വിയര്പ്പ് സുഗന്ധങ്ങളില്‍ ഏറ്റവും മുന്തിയ സുഗന്ധമാണ്” എന്ന്.

അല്ല മൌദൂദികളെ നാളെ നിങ്ങളുടെ പിണറായി പറയുകയാണ് “എല്ലാ വിയര്പ്പും ദുര്ഗ്ന്ധം വമിക്കും അതുകൊണ്ട് .....” ഒരു വിശ്വാസിക്കത് അംഗീകരിക്കാമോ?

ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്ട്ട് ചെയ്ത ഹദീസിലില്ലേ ?

إني لست كهيئتكم     “ഞാന്‍ നിങ്ങളെപ്പോലെ അല്ല തന്നെ”

إني لأراكم من وراء ظهري     “ഞാന്‍ പിന്നിലൂടെ നിങ്ങളെ കാണുന്നുണ്ട്”

تنام عينان ولا ينام قلبي     “എന്റെ കണ്ണുറങ്ങുമ്പോഴും ഹൃദയം ഉണര്ന്നി രിക്കും”



ഇതൊക്കെ നാളെ പിണറായി പരിഹസിക്കാന്‍ ഉപയോഗിച്ചാല്‍ ഒരു വിശ്വാസിക്ക് ചാഞ്ചല്യമുണ്ടാവാന്‍ പാടുണ്ടോ? ഇല്ല ഒരിക്കലുമില്ല.

ഇമാം മുസ്‌ലിം റിപ്പോര്ട്ട് ചെയ്ത ഹദീസിലുണ്ട് :

إِنَّ فِي الْحَبَّةِ السَّوْدَاءِ شِفَاءً مِنْ كُلِّ دَاءٍ. إِلاَّ السَّامَ (صحيح مسلم رقم 5719

നിശ്ചയം മരണമല്ലാത്ത എല്ലാ രോഗങ്ങള്ക്കും കരിഞ്ചീരകം ശമനം നല്കും”.

നാളെ ഒരു മൌദൂദിയോ പിണറായിയോ ഇത് അംഗീകരിക്കാന്‍ കൊള്ളില്ല , കാരണം കാന്‍‌സറും മറ്റു മാരക രോഗങ്ങളും അതുകൊണ്ട് ശമിക്കേണ്ടതല്ലേ? എന്നു പറഞ്ഞാല്‍ ഒരു വിശ്വാസിയുടെ ഈമാനിന് കോട്ടം വരാമോ ?



വിശുദ്ധ ഖുര്‍‌ആനിലുണ്ട് ജൂതന്മാര്ക്ക് മരണത്തെ കൊതിക്കാന്‍ സാധിക്കില്ലെന്ന്. ഇതിന്റെ വിശദീകരണത്തില്‍ ഇമാം ബൈഹഖി പറഞ്ഞതായി കാണാം അവരെങ്ങാനും മരണത്തെ കൊതിച്ചാല്‍ ആ നിമിഷം ചത്തുവീഴുമെന്ന്. ആ ആയത്തിതാണ് “



قُلْ يَا أَيُّهَا الَّذِينَ هَادُوا إِن زَعَمْتُمْ أَنَّكُمْ أَوْلِيَاء لِلَّهِ مِن دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِن كُنتُمْ صَادِقِينَ

وَلَا يَتَمَنَّوْنَهُ أَبَدًا بِمَا قَدَّمَتْ أَيْدِيهِمْ



ഒരു മൌദൂദിയോ വഹാബിയോ ഇതിനെ ചോദ്യം ചെയ്താല്‍ ചോര്ന്നു പോകേണ്ടുന്ന ഈമാനാവരുടെ നമ്മുടെ ഈമാന്‍. കാരണം യഥാര്ത്ഥ വിശ്വാസികളെക്കുറിച്ച് അല്ലാഹു സൂറത്തുല്‍ ബഖറയുടെ തുടക്കത്തില്‍ തന്നെ പരിചയപ്പെടുത്തിയത്


الَّذِينَ يُؤْمِنُونَ بِالْغَيْبِ


“ഇത്തരം അദൃശ്യകാര്യങ്ങളിലൊക്കെ വിശ്വസിക്കുന്നവരാണവര്‍.” എന്നാണ്

അതുകൊണ്ട് പ്രിയ വിശ്വാസികളേ, ഇപ്പോള്‍ നടക്കുന്നത് നമ്മുടെ ഈമാനിനെ ബാധിക്കുന്ന അത്യപകടകരമായ കാര്യമാണെന്ന് മനസ്സിലാക്കി ഈമാനുള്ള എല്ലാ സുന്നീ പ്രവര്ത്ത കരും ഈ ചര്ച്ച യില്‍ നിന്ന് വിട്ട് നില്ക്കുഎക. ഇത് ഇബ്‌ലീസിന്റെ കുതന്ത്രങ്ങളാണെന്ന് നാം കണ്ടറിയുക, മുജാഹിദ്, മൌദൂദി പോലുള്ള അലവലാതികളെ ഇസ്‌ലാമില്‍ നിന്നെടുത്തെറിയാനും അവരുടെ നരക ശിക്ഷ കൂടുതല്‍ ശക്തിയുള്ളതാക്കാനും ഇബ്‌ലീസ് മെനയുന്ന തന്ത്രങ്ങളാണെന്ന് നാം കണ്ടറിയുക.


ഇബ്‌ലീസും അന്നത്തെ വഹാബീ – മൌദൂദികളും തിരു നബി صلى الله عليه وسلم യെ അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ തിരുനബി صلى الله عليه وسلم ഉപയോഗിച്ച ഒരു സുപ്രധാന ആയുധമുണ്ട്. നമുക്കും ആ ആയുധത്തെ കൈവിടാതെ കൂട്ടുപിടിക്കാം. എന്തായിരുന്നു ആ ആയുധം.

അവര്‍ തിരു നബി صلى الله عليه وسلم യെ കൊല്ലാന്‍ പ്ലാനിടുകയും രാത്രി വീടു വളയാനും തീരുമാനിച്ചു. ഇത് വഹ്‌യ് മുഖേന അറിഞ്ഞ തിരു നബി صلى الله عليه وسلم അലി رضي الله عنه വിനെ തന്റ് വിരിപ്പില്‍ കിടത്തിയുറക്കി അവിടുന്ന് രക്ഷപ്പെടുന്നു. ആ സമയത്ത് അവിടുന്ന് ഉരുവിട്ട വചനങ്ങളാണ് ആ ആയുധം.



بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 يس. وَالْقُرْآنِ الْحَكِيمِ. إِنَّكَ لَمِنَ الْمُرْسَلِينَ. عَلَى صِرَاطٍ مُّسْتَقِيمٍ.تَنزِيلَ الْعَزِيزِ الرَّحِيمِ.لِتُنذِرَ قَوْمًا مَّا أُنذِرَ آبَاؤُهُمْ فَهُمْ غَافِلُون.لَقَدْ حَقَّ الْقَوْلُ عَلَى أَكْثَرِهِمْ فَهُمْ لَا يُؤْمِنُونَ.إِنَّا جَعَلْنَا فِي أَعْنَاقِهِمْ أَغْلاَلاً فَهِيَ إِلَى الأَذْقَانِ فَهُم مُّقْمَحُونَ  .


ഇതിലെ ആദ്യ വരികള്‍ ഒന്നു കൂടെ ഉരുവിട്ടു നോക്കൂ :

يس “ ഓ യാസീന്‍ നബിയേ, والقرآن الحكيم “വിശുദ്ധ ഖുര്‍‌ആനാണ് സത്യം” إنك لمن المرسلين “തീര്ച്ചയായും അങ്ങ് പ്രവാചകരില്‍ പെട്ടവരാണ്”.


ആരാണിത് പറയുന്നത് സഹോദരന്മാരെ, പടച്ച തമ്പുരാന്‍, അവന്‍ അവന്റെ വിശുദ്ധ കലാം പിടിച്ചു സത്യം ചെയ്തു പറയുന്നു അങ്ങ് (മൌദൂദികളോ വഹാബികളോ പറയുന്നത് പോലെ ഒരു സാധാരണക്കാരനല്ല) മറിച്ച് يس والقرآن الحكيم إنك لمن المرسلين...


ഈ യാസീനാണ് അന്ന് മക്കാ മുശ്‌രിക്കുകളില്‍ നിന്ന് തിരു നബിയെ രക്ഷപ്പെടുത്തിയത്. ഇബ്‌ലീസിന് വല്ലാത്ത പേടിയുള്ള സൂറത്താണ് യാസീന്‍. ആ സൂറത്താണല്ലോ അല്ലാഹു അവനെ ഇങ്ങനെ പരിചയപ്പെടുത്തിയത് :



أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَن لَّا تَعْبُدُوا الشَّيْطَانَ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ



ഈ സൂറത്താണ് നമ്മുടെയും ആയുധം . ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ ഈമാനിന് യാതൊരു പോറലും ഏല്ക്കാതെ ഇബ്‌ലീസ് – പിണറായി – മൌദൂദി – വഹാബീ കൂട്ടുകെട്ടുകളില്‍ നിന്നു രക്ഷപ്പെടാന്‍ എന്നും യാസീനോതുക.


സുന്നികള്‍ മരിച്ച വീട്ടിലും എവിടെ ഒരുമിച്ചു കൂടിയാലും യാസീനോതുന്നതും അത് സ്വാലിഹീങ്ങള്ക്ക് ഹദ്‌യ ചെയ്യുന്നത്/പാര്സലാക്കുന്നതും കാണാം. പുത്തന്‍ വാദികള്‍ ഇതിനെ എതിര്ക്കുാന്നതിന്റെ രഹസ്യവും ഇപ്പോള്‍ വായനക്കാര്ക്ക്ു മനസ്സിലായിട്ടുണ്ടാകും. അത് ബിദ്‌അത്താണ്, ഖുറാഫത്താണ് എന്നൊക്കെ പറഞ്ഞ് അവര്‍ നമ്മെ യാസീനില്‍ നിന്ന് അകറ്റും, കാരണം ഇബ്‌ലീസിനറിയാം യാസീന്‍ ഓതുന്ന വിശ്വാസിയുടെ ഹൃദയത്തിലേക്ക് ഈ ബിദ‌ഈ ആശയങ്ങളൊന്നും കുത്തിവെക്കാന്‍ കഴിയില്ലെന്നത്.


ജിന്നു കൂടിയവരെ മന്ത്രിക്കുമ്പോള്‍ കാര്യമായി ഉപയോഗിക്കുന്ന മന്ത്രമാണ് യാസീന്‍, ഭൂത വര്ഗകത്തിന് അത്രക്കും പേടിയുള്ള സൂറത്താണിത്. അതായിരിക്കുമോ ജിന്നു മുജാഹിദുകള്‍ രംഗത്തു വരുന്നതിനെ മറ്റു മുജാഹിദുകള്‍ എതിര്ക്കു ന്നത് ? ആവോ ? കാരണം യാസീനെങ്ങാ‍നും സജീവമായാല്‍ ഇബ്‌ലീസ് കുടുങ്ങിയത് തന്നെ...



അതുകൊണ്ട് വിശ്വാസികള്‍ സൂറത്ത് യാസീന്‍ കഴിയുന്നത്ര ഓതുക, എന്നും വീട്ടില്‍ യാസീന്‍ പാരായണം നടക്കട്ടെ. അത് കുടുംബത്തിലെ മെമ്പര്മാടര്ക്കി ടയില്‍ ഡിവൈഡ് ചെയ്തിട്ടെങ്കിലും. ഇന്ന് പിതാവാണെങ്കില്‍ നാളെ ഉമ്മയോതട്ടെ അടുത്ത ദിവസം വലിയ മകന്‍ ഓതട്ടെ ഇങ്ങനെ എന്നും യാസീന്‍ വീട്ടില്‍ ഓതപ്പെടട്ടെ, എല്ലാ ഫിത്‌നകളില്‍ നിന്നും നമുക്കും നേതാക്കള്ക്കും രക്ഷപ്പെടാന്‍ കഴിയും.



തിരു നബി صلى الله عليه وسلم യെ ചെറുതാക്കി ചിത്രീകരിച്ച്, അവര്‍ കൊണ്ട് വന്നത് ചെയ്താല്‍ മാത്രം മതി എന്ന് ഏറ്റവും വലിയ അപകടത്തിലേക്കാണ് മൌദൂദികളും വഹാബികളും നമ്മെ കൊണ്ടുപോകുന്നത് എന്ന് നാം തിരിച്ചറിയുക.


വെറും അനുസരണം കൊണ്ട് രക്ഷപ്പെടുമായിരുന്നുവെങ്കില്‍ തിരുനബി صلى الله عليه وسلم യുടെ കാലത്തുള്ള 300- ഓളം വരുന്ന മുനാഫിഖുകള്‍ രക്ഷപ്പെടേണ്ടിയിരുന്നു. അവര്‍ നല്ല അനുസരണവും സുന്നത്ത് പിന്‍‌പറ്റുന്നവരുമായിരുന്നു. എല്ലാ വഖ്‌തിലും പള്ളിയില്‍ തിരുനബി صلى الله عليه وسلم യുടെ പിന്നില്‍ മ‌അ്മൂമായി നിസ്‌കരിക്കുന്നവരുമായിരുന്നു. യുദ്ധങ്ങളില്‍ പങ്കെടുത്തവരായിരുന്നു. റമദാനില്‍ നോമ്പ് നോല്ക്കുനന്നവരായിരുന്നു.. പക്ഷെ അവരെക്കുറിച്ചാണല്ലോ അല്ലാഹു ഇങ്ങനെ പറഞ്ഞത് :



وَعَدَ اللَّهُ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْكُفَّارَ نَارَ جَهَنَّمَ خَالِدِينَ فِيهَا هِيَ حَسْبُهُمْ وَلَعَنَهُمُ اللَّهُ وَلَهُمْ عَذَابٌ مُقِيمٌ (التوبة 68



“മുനാഫിഖുകളായ സ്ത്രീ പുരുഷന്മാര്ക്കും കാഫിറുകള്ക്കും അല്ലാഹു നരകം വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ എന്നും വസിക്കും. അതു തന്നെയാണ് അവര്ക്ക് പറ്റിയ ശിക്ഷ. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അവര്ക്ക് മുടങ്ങാത്ത ശിക്ഷയുമുണ്ട്” (തൌബ 68)


ഇങ്ങനെ എത്ര ആയത്തുകളാണ് മുനാഫിഖുകളെ കുറിച്ച് ഖുര്‍‌ആനിലുള്ളത്. അവര്ക്ക് ബാഹ്യമായ അനുസരണമില്ലാത്തതുകൊണ്ടല്ല മറിച്ച് അവര്‍ തിരു നബി صلى الله عليه وسلم യുടെ പ്രത്യേകതയെ അംഗീകരിക്കുകയോ അവിടുത്തെ സ്നേഹിക്കുകയോ ചെയ്തിരുന്നില്ല. ഇതെന്റെ പ്രിയ വായനക്കാര്‍ നല്ലവണ്ണം മനസ്സിലാക്കുക.



അപ്പോള്‍ വിശ്വാസികൾ എന്ന് അറിയപ്പെടുന്നവരിൽ നിന്ന് തന്നെയാണ് നാം ഇത്തരം തിരുശേഷിപ്പുകളെ നിഷേധിക്കുകയും തള്ളുകയും തെറിപറയുകയും ചെയ്യുന്ന പ്രവണത കാണുക. അതില്‍ അത്ഭുതപ്പെടാനില്ല.



നമ്മുടെയൊക്കെ നിസ്കാരത്തിന്റെയും മറ്റു കര്മ്മളങ്ങളുടെയും അവസ്ഥ നമുക്കറിയാമല്ലോ. അവ കൊണ്ടൊന്നും രക്ഷപ്പെടുമെന്ന ഒരു പ്രതീക്ഷയും നമുക്കില്ല. നമുക്കുള്ളത് ഇമാം ബുഖാരി അനസ് رضي الله عنه ല്‍ നിന്നും റിപ്പോര്ട്ട് ചെയ്ത ഹദീസാണ്.:



عَنْ سَيِّدِنَا أَنَسٍ رَضِيَ اللهُ عَنْهُ : أَنَ رَجُلاً سَأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ السَّاعَةِ فَقَالَ: مَتَى السَّاعَةُ؟ قَالَ: وَمَاذَا أَعْدَدْتَّ لَهَا؟ قَالَ: لاٰشَيْءَ ، إِلاَّ أَنِّي أُحِبُّ الهَى وَرَسُولَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ. فَقَالَ: أَنْتَ مَعَ مَنْ أَحْبَبْتَ. قَالَ أَنَسٌ رَضِيَ اللهُ عَنْهُ: فَمَا فَرِحْنَا بِشَيْءٍ كَفَرَحِنَا بِقَوْلِ النَّبيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: "أَنْتَ مَعَ مَنْ أَحْبَبْتَ". قَالَ أَنَسٌ رَضِيَ اللهُ عَنْهُ: فَأَنَا أُحِبُّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلّمَ وَأَبَا بَكْرٍ رَضِيَ اللهُ عَنْهُ وَعُمَرَ رَضِيَ اللهُ عَنْهُ وَأَرْجُو أَنْ أَكُونَ مَعَهُمْ بِحُبِّي إِيَّاهُمْ ، وَإِنْ لَمْ أَعْمَلْ بِمِثْلِ أَعْمَالِهِمْ


സാരം ഇങ്ങനെ വായിക്കാം : “ലോകത്തിന്റെ അന്ത്യം എന്നാണെന്ന് ചോദിച്ചു വന്ന ബദുവിനോട് തിരുനബിصلى الله عليه وسلم പറയുകയുണ്ടായി. എന്നായാലും നീ എന്താണതിനു ഒരുക്കിവെച്ചത് ? അയാളുടെ നിര്മ്മനല ഹൃദയം തുറന്നു. അയാള്‍ പറയുന്നു. പെരുത്ത് നോമ്പും നിസ്കാരവും ധര്മ്മ്വുമൊന്നും ഞാന്‍ തയാറാക്കിയിട്ടില്ല. പക്ഷെ ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു.

ഇതു കേട്ട തിരു നബി صلى الله عليه وسلم പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:

“മനുഷ്യന്‍ അയാള്‍ ഇഷ്ടപ്പെടുന്നവരോടൊപ്പമാണ്”

അതേ, പ്രിയപ്പെട്ട പ്രവാചകരെ, ഞങ്ങളുമിതാ അപാകതകളേറെയുണ്ടെങ്കിലും – അങ്ങയെ സ്നേഹിക്കുന്നു. ഈ പാപികളെയും അങ്ങയോടൊപ്പം കൂട്ടുമല്ലോ.

നിങ്ങള്‍ ചിന്തിച്ചോ സഹോദരന്മാരേ,

തിരു ശേഷിപ്പുകളോട് എന്നും എതിര്പ്പുരള്ളവരാണ് ഈ നജ്ദിയന്‍ ശൈഖിന്റെ പിന്‍‌ഗാമികള്‍. അവരാണ് പറഞ്ഞത് മദീനയിലെ പച്ച ഖുബ്ബ തച്ചുടക്കുമെന്ന്. അവരാണ് തിരുശേഷിപ്പുകളെക്കുറിച്ച് ബോഡീ വേസ്റ്റ് എന്നു പറഞ്ഞത്. അവരാണ് അത്തരം ഹദീസുകളെ കാണുമ്പോള്‍ ചാടിക്കടക്കലാണെന്നു പറഞ്ഞത്. അവരാണ് തിരു നബി صلى الله عليه وسلم സാധാരണ മനുഷ്യനാണെന്നു പറഞ്ഞത്. അങ്ങിനെ അവരെന്തൊക്കെ പറഞ്ഞു... അതുദ്ധരിക്കാന്‍ നമുക്കു സാധ്യമല്ല.

പ്രിയ വിശ്വാസികളെ നാമൊരിക്കലും അവരെപ്പോലെയാവരുത്. അവരെപ്പോലെയുള്ളവരെക്കുറിച്ച് അല്ലാഹു പറഞ്ഞില്ലേ :



وَتَرَاهُمْ يَنظُرُونَ إِلَيْكَ وَهُمْ لاَ يُبْصِرُونَ (7:198


“അവര്‍ അങ്ങയെ നോക്കുന്നതായി അങ്ങയ്ക്ക് കാണാം പക്ഷേ അവര്‍ കാണേണ്ട വിധം കാണുന്നില്ല”

അതേ, അവര്‍ നോക്കുന്നത് തിരുനബിയുടെ മാനുഷതയിലേക്കാണ്. അവിടുത്തെ പ്രത്യേകത അവര്‍ കാണുന്നില്ല...

അവിടുത്തെ ബോഡിയാണവര്‍ കാണുന്നത്, പ്രകാശം കാണുന്നില്ല.

നാളെ മഹ്ശറില്‍, അല്ലാഹു അവിടുത്തെ വിളിക്കുന്ന ആ പുന്നാര വിളിയൊന്നാലോചിച്ചു നോക്കൂ....


"يا محمد ارفع رأسك"

“ഓ അങ്ങൊന്ന് തലയുയര്ത്തിയാലും”


അവിടുത്തെ തിരു ശേഷിപ്പുകളില്‍ സുപ്രധാനിയായിരുന്ന മഹാനായ ഹുസൈന്‍ رضي الله عنه വിനെ പുത്തന്‍ വാദികള്‍ കൊന്നില്ലേ..!

കുട്ടിയായിരുന്ന ഹുസൈന്‍ رضي الله عنه വലിയുപ്പാന്റെ മടിയിലിരിക്കുമ്പോഴാണ് ജിബ്‌രീല്‍ عليه السلام വന്നു പറയുന്നത് :

إن أمتك ستقتل ابنك هذا

“അങ്ങയുടെ ഉമ്മത്ത് ഈ മകനെ കൊല്ലുന്നതാണ്” ഇതുകേട്ട തിരുനബി صلى الله عليه وسلم ജിബ്‌രീലിനോട് സങ്കടത്തോടെ ചോദിക്കുകയുണ്ടായി;

"يَقْتُلُونَهُ وَهُمْ مُؤْمِنُونَ بِي!؟"

“അല്ല ജിബ്‌രീല്‍ , എന്നില്‍ വിശ്വസിക്കേ അവര്‍ എന്റെ മകനെ കൊല്ലുകയോ!!?“

ഒന്നുകൂടെ വായിച്ചു നോക്കൂ:


"يَقْتُلُونَهُ وَهُمْ مُؤْمِنُونَ بِي!؟"


“അല്ല ജിബ്‌രീല്‍ , എന്നില്‍ വിശ്വസിക്കേ അവര്‍ എന്റെ മകനെ കൊല്ലുകയോ!!?“




ഈ ഹദീസ് മജ്‌മ‌ഉസ്സവാഇദില്‍ 15119 ആം നമ്പറില്‍ കാണാം.


അതു നോക്കുമ്പോള്‍ ഇന്നു കാണുന്നതൊന്നും അല്ഭു്തമല്ല. തിരുനബി صلى الله عليه وسلم യുടെ വഫാത്തോടെ നുബുവ്വത്തിനെ നിഷേധിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവിടുത്തെ പ്രത്യേകതകളെ അവര്‍ നിഷേധിച്ചു തള്ളുന്നു. മറ്റു ചിലര്‍ അവിടുത്തെ അഹ്‌ലുബൈത്തിനെ നിഷേധിക്കുന്നു. മറ്റു ചിലര്‍ അവിടുത്തെ സിയാറത്തു ചെയ്യുന്നത് പാപമായി പ്രചരിപ്പിക്കുന്നു.

അവസാനമായി നല്ലവരായ എല്ലാ വിഭാഗം സുന്നീ പ്രവര്ത്തമകരോടും മുജാഹിദ്- ജമാ‌അത്ത് തുടങ്ങിയ സംഘടനകളോടും സ്വന്തം ശരീരത്തോടും ഈ എളിയവനു പറയാനുള്ളത് താഴെയുള്ള ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസാണ്:



"من لكعب بن الأشرف ، فإنه قد آذى الله ورسوله". متقف عليه.


“ക‌അ്ബുബ്നു അഷ്‌റഫിന് ആരാണ് രക്ഷകനായുണ്ടാവുക? അവന്‍ അല്ലാഹുവിനെയും തിരുദൂതരേയും വിഷമിപ്പിച്ചിരിക്കുന്നു”

തിരു നബി صلى الله عليه وسلم യെ ബുദ്ധിമുട്ടിച്ചവന് ഒരു തരത്തിലുള്ള ശഫാ‌അത്ത് പോലും ഉണ്ടാവില്ലന്നല്ലേ ഈ ഹദീസിലുള്ളത് !! അല്ലാഹുവിന്റെ റസൂലിന്റെ ശഫാ‌അത്ത് പോലും ലഭിക്കില്ലെങ്കില്‍ പിന്നെയാരാണ് നമ്മെ രക്ഷിക്കുക....!

ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്ട്ട്ം ചെയ്ത മറ്റൊരു ഹദീസ് കാണൂ:


عن أنس رضي الله عنه قال: كان رجل نصرانيا ، فأسلم ، وقرأ البقرة وآل عمران ، فكان يكتب للنبي صلى الله عليه وآله وسلم ، فعاد نصرانيا ، فكان يقول: ما يدري محمد إلا ما كتبت له ، فأماته الله فدفنوه ، فأصبح وقد لفظته الأرض ، فقالوا: هذا فعل محمد وأصحابه ، لما هرب منهم نبشوا عن صاحبنا فألقوه ، فحفروا له فأعمقوا ، فأصبح وقد لفظته الأرض ، فقالوا: هذا فعل محمد وأصحابه ، نبشوا عن صحابنا لما هرب منهم ، فألقوه خارج القبر ، فحفروا له وأعمقوا له في الأرض ما استطاعوا ، فأصبح قد لفظته الأرض ، فعلموا أنه ليس من الناس ، فألقوه (فتركوه منبوذا) . متفق ليعه.



ചുരുക്ക സാരം ഇങ്ങനെ വായിക്കാം. "അനസ് رضي الله عنه പറയുന്നു: ഒരു കൃസ്ത്യാനി ഇസ്‌ലാം മതം സ്വീകരിച്ചു. അല്‍‌ബഖറയും ആലുഇം‌റാനുമൊക്കെ അദ്ദേഹം വായിച്ചു.,  (സുന്നിയില്‍ നിന്ന് മുജാഹിദിലേക്ക് പോയവനെപ്പോലെ,) നാലായത്തും അതിന്റെ പരിഭാഷയും പഠിച്ചാല്‍ എല്ലാമായി എന്നു കരുതുകയും മുന്‍ കഴിഞ്ഞ സര്വ്വം ഇമാമുകളേയും നിസ്സാരമാക്കുന്ന പ്രവണത) തിരുനബി صلى الله عليه وسلم യുടെ എഴുത്തുകുത്തുകളൊക്കെ ചെയ്യുകയും ചെയ്തിരുന്നു. അങ്ങിനെ അദ്ദേഹം വീണ്ടും കൃസ്ത്യാനിയായി, മാത്രമല്ല അദ്ദേഹം ഇങ്ങിനെ പറയാനും തുടങ്ങി : “ഞാനെഴുതിക്കൊടുത്തതല്ലാതെ മുഹമ്മദിനൊന്നും അറിയില്ല” എന്ന്. ഉടനെത്തന്നെ അല്ലാഹു അവനെ മരിപ്പിച്ചു. അദ്ദേഹത്തിന്റെ ആളുകള്‍ അയാളെ മറവു ചെയ്യുകയും ചെയ്തു. അടുത്ത ദിവസം നോക്കുമ്പോള്‍ ഭൂമി അദ്ദേഹത്തെ പുറത്തേക്ക് തള്ളിയതായി കാണപ്പെട്ടു. നാട്ടുകാര്‍ പറഞ്ഞു. ‘ഇത് മുഹമ്മദിന്റെ അനുചരന്മാര്‍ ചെയ്ത പണിയാണെന്ന്’ . അങ്ങിനെ വീണ്ടും അവര്‍ അയാളെ പുറത്തേക്കെടുക്കാന്‍ പറ്റാത്തത്ര ആഴത്തില്‍ കുഴിയുണ്ടാക്കി കുഴിച്ചിട്ടു. അടുത്ത ദിവസം നോക്കുമ്പോള്‍ ഭൂമി വീണ്ടും അയാളെ പുറത്തേക്ക് തുപ്പിയതായി കണ്ടു. അപ്പോഴും അവര്‍ പഴയ മറുപടിയില്‍ തന്നെ സമാധാനം കണ്ടെത്തുകയും വീണ്ടും അതിലും വലിയ, ഒരിക്കലും മാന്തിയെടുക്കാന്‍ കഴിയാത്ത അത്ര ആഴത്തില്‍ കുഴിയുണ്ടാക്കി കുഴിച്ചുമൂടി. പക്ഷേ മൂന്നാമതും രാവിലെ നോക്കുമ്പോള്‍ അയാളെ ഭൂമി പുറന്തള്ളിയതായി കാണപ്പെട്ടു. അങ്ങിനെ അദ്ദേഹത്തെ അവര്‍ മറവ് ചെയ്യാതെ ഉപേക്ഷിക്കുകയായിരുന്നു.

എന്റെ പ്രിയ വായനക്കാര്‍ ആലോചിച്ചു നോക്കൂ. ഇയാള്‍ ചെയ്ത തെറ്റ് എത്ര നിസ്സാരമാണ് നമ്മുടെ ദൃഷ്ടിയില്‍. ഇത് പോലെ എത്ര മുനാഫിഖുകള്‍ മരിച്ചു പോയിട്ടുണ്ട്. പക്ഷെ, റോട്ടിലിറങ്ങി തിരുനബി صلى الله عليه وسلم യെ ആക്ഷേപിച്ചപ്പോള്‍ ഭൂമി പോലും അയാളെ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നല്ലേ ഈ പ്രസിദ്ധ ഹദീസ് പറയുന്നത്. ഹദീസ് ള‌ഈഫല്ല. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്ട്ട്് ചെയ്തതാണ്. നാലാള്‍ കൂടുന്ന സ്ഥലത്തൊക്കെ പിണറായിയുടേയും മൌദൂദികളുടെയും വാക്കുകള്‍ എടുത്തുദ്ധരിച്ച് തിരുനബി صلى الله عليه وسلم യെ പരിഹസിച്ചാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ. അല്ലാഹു ഖുര്‍‌ആനില്‍ പറയുന്നത് കാണൂ :


لاَ تَعْتَذِرُواْ قَدْ كَفَرْتُم بَعْدَ إِيمَانِكُمْ. قُلْ أَبِاللّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِؤُونَ


“അല്ലാഹുവിനേയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ പ്രവാചകനെയുമാണോ നിങ്ങള്‍ പരിഹസിക്കുന്നത്? അതുകൊണ്ട് നിങ്ങള്‍ ഒരു തരത്തിലുള്ള കാരണങ്ങളും ഇവിടെ പറയണ്ട, നിങ്ങള്‍ മു‌അ്മിനായതിനു ശേഷം കാഫിറായിപ്പോയിട്ടുണ്ട്” (തൌബ 65-66)

നോക്കൂ സഹോദരന്മാരേ ആ വാചകത്തിന്റെ ഗൌരവം:

لاَ تَعْتَذِرُوا

“നിങ്ങള്‍ മാപ്പര്ഹിെക്കുന്നില്ല അതു കൊണ്ട് ഒരു ന്യായവും ഇവിടെ പറയണ്ട” എന്നല്ലേ അത്. പ്രിയപ്പെട്ട വായനക്കാരെ പിണറായി പറഞ്ഞതു എടുത്തു പറഞ്ഞതാണെന്നു പറഞ്ഞാല്‍ രക്ഷപ്പെടാന്‍ കഴിയുമോ? അല്ല ജമാ‌അത്തുകാ‍രന്‍ പറഞ്ഞത് ഏറ്റുപാടിയതാണെന്നു പറഞ്ഞാല്‍ അല്ലാഹു വിടുമോ? അതിനു ശേഷം പറഞ്ഞത് നോക്കൂ:


قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ


 
“നിങ്ങള്‍ മുസ്‌ലിമായതിനു ശേഷം കാഫിറായവരാണ്” തിരു നബി صلى الله عليه وسلم യെ പരിഹസിച്ചതു കാരണം. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. നമ്മുടെ ഈമാനിനെ നാം സൂക്ഷിക്കുക. ഇത് ചെറിയ കളിയല്ലെന്ന് ഓര്ക്കുക.

ഒരു ആയത്തുകൂടെ കാണൂ:



إِنَّ الَّذِينَ يُؤْذُونَ اللَّهَ وَرَسُولَهُ لَعَنَهُمُ اللَّهُ فِي الدُّنْيَا وَالْآخِرَةِ وَأَعَدَّ لَهُمْ عَذَابًا مُّهِينًا (33:57



“അല്ലാഹുവിനേയും അവന്റെ പ്രവാചകനേയും ബുദ്ധിമുട്ടിക്കുന്നവരെ é ഓര്ക്കുയക, അറബിയിലെ أذى എന്ന പദം വളരെ ചെറിയ ബുദ്ധിമുട്ടിക്കലുകള്ക്ക് ഉപയോഗിക്കുന്ന പദമാണ്. അത്ര വലിയ തെറ്റുകളൊന്നുമാവേണ്ടതില്ലê അല്ലാഹു അവരെ ഇരു ലോകത്തും ശപിച്ചിരിക്കുന്നു. വളരെ നിന്ദ്യമായ ശിക്ഷയും അവര്ക്ക് ഒരുക്കി വെച്ചിട്ടുണ്ട്”. (അഹ്‌സാബ് 57)



പ്രിയരേ, നമുക്ക് സമാധാനിക്കാന്‍ താഴെയുള്ള ആയത്ത് പോരേ :



وَلاَ تَحْسَبَنَّ اللّهَ غَافِلاً عَمَّا يَعْمَلُ الظَّالِمُونَ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ الأَبْصَارُ (14:42


“ഈ ധിക്കാരികള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ കുറിച്ച് അല്ലാഹു അജ്ഞനാണെന്ന് നിങ്ങള്‍ വിചാരിക്കണ്ട, അല്ലാഹു അവരെ കണ്ണുകള്‍ തുറിച്ചുപോകുന്ന ആ ഭീകര ദിനത്തിലേക്ക് പിന്തിച്ചിടുകയാണ്”. (ഇബ്‌റാഹീം 42)



അതുകൊണ്ട് നാം നമ്മുടെ നാവിനെ കാത്തു സൂക്ഷിക്കുക. എല്ലാ വിശ്വാസികളും ഈ സംസാരം ഉപേക്ഷിക്കുക. പകരം ഒരു പണിയുമില്ലെങ്കില്‍ പത്തു സ്വലാത്തെങ്കിലും ചൊല്ലുക. അല്ലാഹു നമ്മേ അനുഗ്രഹിക്കട്ടെ آمين يا رب العالمين .


صلى الله وسلم عليك وعلى أزواجك وعلى أهل بيتك وعلى ذرياتك وعلى أصحابك يا سيدنا يا رسول الله

وآخر دعوانا أن الحمد لله رب العالمين



prepared by  :Islamic Bulletin




Wednesday, January 04, 2012

മുല്ലപ്പെരിയാര്‍: കത്തെഴുതി കാലം തീര്‍ക്കരുത് --

വെള്ളം നിറഞ്ഞ് വീര്‍ത്തുപൊട്ടാറായ ഒരു ബലൂണ്‍ പരുവത്തിലാണ് മുല്ലപ്പെരിയാര്‍. സമുദ്ര നിരപ്പില്‍ നിന്ന് മുവായിരം അടി ഉയരത്തിലാണതിന്റെ സ്വത്വം. എണ്ണായിരം ഹെക്ടര്‍ വിസ്തൃതിയിലാണതിന്റെ വ്യാപ്തി. നൂറ്റി മുപ്പത്താറടിയിലധികം വെള്ളവും പേറി, വയ്യേ, വയ്യേ എന്ന ഭാവത്തില്‍. നൂറ്റിപ്പതിനഞ്ച് വയസ്സ് പ്രായം.

ഒട്ടനവധി ദീനങ്ങളെയും കൂട്ടിന് കിടത്തിയാണ് മുല്ലപ്പെരിയാര്‍ രാപകല്‍ നീക്കുന്നത്. ഒന്ന് കാലപ്പഴക്കം കൊണ്ടുള്ള ബലഹീനതകള്‍. പിന്നെ സാങ്കേതികത തൊട്ടു തീണ്ടാത്ത ഒരു കാലത്ത് നിര്‍മിച്ചത്. പൊട്ടിത്തകര്‍ന്നു പോയാല്‍ സ്വന്തം തടിക്കൊരു കേടും വരാനില്ലല്ലോ എന്ന സമാധാനത്തില്‍ ബ്രിട്ടീഷുകാര്‍ കെട്ടിപ്പൊക്കിയത്

read the complete article  >>>>

Sunday, November 13, 2011

പട്ടൂറുമാലുകളും മുസ്‌ലിം സ്ത്രീകളും

സഹോദരിമാരേ,

തെറ്റിദ്ദരിക്കരുത്... പറയാതിരിക്കാന്‍ നിവര്‍ത്തി ഇല്ലാത്തത്‌ കൊണ്ട് പറഞ്ഞു പോയതാണ്.

ഒരു സ്ത്രീ എങ്ങനെ ജീവിക്കണം എന്നതിന് വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇസ്ലാമില്‍ ഉണ്ട് എന്ന് അറിയാത്ത ഒരു സ്ത്രീയും നമ്മുടെ കൂട്ടത്തില്‍ ഇല്ല. പ്രത്യേകിച്ച് നമ്മുടെ കേരളീയ സാഹചര്യത്തില്‍. പക്ഷെ നമ്മുടെ ഭൗതിക വിദ്യാഭ്യാസ നിലവാരം കൂടുന്നതിനനുസരിച്ച് മതപരമായ വശങ്ങള്‍ പാലിച്ചു എന്ന് ആരെയോ ബോദ്യപ്പെടുതാന്‍ ശ്രമിക്കുന്നു എന്ന് തോന്നിപ്പിക്കും വിധം ആണ് നമ്മുടെ പല പ്രവര്‍ത്തികളും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.



ഒരു ഉദാഹരണം മാത്രം ആണ് ഇപ്പോള്‍ ഞാന്‍ ഇവിടെ പ്രതിപാതിക്കുന്നത്. ഇപ്പോള്‍ ഈദ്‌ ആഘോഷ പരിപാടികള്‍ നാടെങ്ങും നടന്നു കൊണ്ടിരിക്കുകയാണല്ലോ. വിവിധ സംസ്കാരിക സംഘടനകളുടെയും ഇസ്ലാമിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നാട് നീളെ ഈദ് മീറ്റുകളും ഈദ്‌ രാവുകളും പൊടി പൊടിക്കുന്നു. ചാനലായ ചാനലുകള്‍ എല്ലാം പല രീതിയിലും ഈദ്‌ പ്രോഗ്രാമുകള്‍ സംപ്രേക്ഷണം ചെയ്യാന്‍ മത്സരിക്കുന്നു.പക്ഷെ ഇതില്‍ എല്ലാം ഒരു കാര്യം പകല്‍ പോലെ വ്യക്തമാണ്. നമ്മുടെ പര്‍ദ്ദ ധരിച്ച (ധരിച്ചു എന്ന് തോന്നിപ്പിച്ച) മുഖം മറച്ച മുസ്ലിം സ്ത്രീകളെ ആണ് എല്ലാ ചാനലുകളും വിറ്റു പൈസയാക്കുന്നത്. ഓരോ ചാനലും യഥാര്‍ത്ഥ പ്രോഗ്രാം കാണിക്കുന്നത്തിലും കൂടുതല്‍ സമയം കാണിക്കുന്നത് പ്രോഗ്രാം കാണാന്‍ വന്ന മുസ്ലിം സ്ത്രീകളെയും പെണ്‍ കുട്ടികളെയും ആണ്.


എന്റെ അനുഭവത്തില്‍ നമ്മുടെ കുറെ മുസ്ലിം പെണ്‍കുട്ടികള്‍ ഈ അടുത്ത കാലത്ത് പാട്ട് പഠിക്കാന്‍ പോകുന്നുണ്ട്. മാപ്പിള പാട്ട് പഠിക്കുകയാണ് ലക്‌ഷ്യം പോലും. അവരുടെ എല്ലാം ലക്‌ഷ്യം ടി വി പ്രോഗ്രാമുകള്‍ ആണ്. കുട്ടികളെ പാട്ട് പഠിക്കാന്‍ കൊണ്ട് വിടുന്നതോ, നല്ല പര്‍ദ്ദ ധരിച്ച ഉമ്മമാരും. ഇസ്ലാം മതത്തിലെ ഏതോ പ്രത്യേക പ്രാധാന്യമുള്ള കാര്യമാണ് മാപ്പിള പാട്ടുകളും പട്ടുറുമാല്‍ പോലോത്ത പ്രോഗ്രാമുകളും എന്ന് തോന്നി പോകും അവരുടെ ചെയ്തികള്‍ കാണുമ്പോള്‍.


പ്രിയപ്പെട്ട സഹോദരിമാരെ, മാപ്പിള എന്ന പേര്‍ ഉള്ളത് കൊണ്ട് ഒരു കാര്യവും ഇസ്ലാമികം ആകണം എന്നില്ല. ഇന്ന് നാം കാണുന്ന കേള്‍ക്കുന്ന മിക്കവാറും മാപ്പിളപ്പാട്ടും അപ്രകാരം തന്നെ. ഇസ്ലാം നിരവധി സംഗീത ഉപകരണങ്ങള്‍ നിരോധിച്ചിട്ടുണ്ട്. പട്ടുറുമാല്‍ പോലോത്ത പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്ന എല്ലാ വാദ്യോപകരണങ്ങളും ഈ കൂട്ടത്തില്‍ പെടുന്നവ ആണ്. മാത്രമല്ല ഈ പാട്ട് പഠിച്ചിട്ട് നമ്മുടെ കുട്ടികള്‍ പാടാന്‍ പോകുന്നതോ? അന്യ പുരുഷന്മാരും സ്ത്രീകളും കൂടി കലര്‍ന്നിരിക്കുന്ന ഒരു സദസ്സിനു മുന്നിലും. ഇങ്ങനെ ഒരു പ്രവര്‍ത്തി തന്നെ ഇസ്ലാം നിരോധിച്ചത് ആണ്. ആടി കുഴഞ്ഞു കൊണ്ട് ഔറത്ത് പോലും മറക്കാതെ ആണ് സ്ത്രീകള്‍ സ്റ്റേജില്‍ വരുന്നത്. പലപ്പോഴും എന്തൊക്കെയോ കോലം കെട്ടിയും. അതായത്‌ അന്ന്യരായ ജനകോടികള്‍ക്ക് നമ്മുടെ പെണ്‍ കുട്ടികളെ കാഴ്ച വെക്കുന്ന വൃത്തി കെട്ട ഏര്‍പ്പാടാണ് പല മുസ്ലിം ഉമ്മമാരും ഉപ്പമാരും ചെയ്തു കൊണ്ടിരിക്കുന്നത്.


സോദരിമാരെരെ, നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ. നിങ്ങള്‍ നിങ്ങള്‍ അവിടെ നിന്നും പാടിയതും അല്ലാത്തതും ആയ ഓരോ നിമിഷവും നിന്റെ തോളില്‍ മലക്ക്‌ ഹറാമിന്റെ കൂട്ടത്തില്‍ രേഖപ്പെടുത്തുന്നു. ആ പ്രോഗ്രാം കണ്ടവര്‍ക്കും ഇത് പോലെ തന്നെ. മാത്രമല്ല ഈ ഒരു ഹറാമിന്‍റെ കാരണക്കാരിയായ നിനക്ക് കാണുന്നവരുടെ ഓരോ ഹറാമിന്റെയും ഒരു പങ്ക് ലഭിക്കുന്നു. ഇനി ആ പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുമ്പോള്‍ ലക്ഷക്കണക്കിന് അന്യ പുരുഷന്മാര്‍ ആണ് അത് കാണുന്നത്. ആ ലക്ഷ കണക്കിന് ഹറാമും നിന്റെ പേരിലും കുറിക്കപ്പെടുന്നു. മാത്രമല്ല, ഈ പ്രോഗ്രാമുകള്‍ യുടൂബ്‌ പോലോത്ത വെബ്‌ സൈറ്റുകളില്‍ പല ചാനലുകളിലായി ലോഡ്‌ ചെയ്യപ്പെടുന്നു. ഓരോ ദിവസവും പതിനായിരങ്ങള്‍ ആണ് അവ കണ്ടു കൊണ്ടിരിക്കുന്നത്. അതായത്‌, നീ അറിയാതെ ഓരോ ദിവസവും നിന്റെ അക്കൌണ്ടില്‍ പതിനായിരക്കണക്കിനു ഹറാമുകളാണ് നീ അറിയാതെ വന്നു ചേരുന്നത്. ഇനി നീ മരിച്ചു എന്ന് സങ്കല്പിക്കുക. നിന്റെ സല്‍കര്‍മങ്ങള്‍ അതോടെ മിക്കവാറും അവസാനിച്ചു. പക്ഷെ അപ്പോഴും ഈ ഹറാമുകള്‍ ഒരു മുടക്കവും കൂടാതെ നിന്നിലേക്ക്‌ വന്നു കൊണ്ടിരിക്കുന്നു. അതായത്‌ നിന്റെ ഒരു പട്ടുറുമാല്‍ പാട്ട് മതി നിനക്ക് നരകം ഉറപ്പു വരുത്താന്‍.


ഇത് പാടുന്നവരുടെ കഥ എന്ന് തെട്ടിദ്ദരിക്കേണ്ട. കാണാന്‍ വന്നവരുടെയും അവസ്ഥ ഇത് തന്നെ. പാടുന്നവരെ മാത്രം കാണിച്ചു കൊണ്ടുള്ള ഒരു പ്രോഗ്രാം എവിടെയും ചാനലുകള്‍ കാണിക്കാറില്ലല്ലോ. അതായത്‌ ഒരു പട്ടുരുമാലോ അത് പോലോത്ത മറ്റു പ്രോഗ്രാമുകളോ കാണാന്‍ പോകുന്നത് കൊണ്ട് തന്നെ നിങ്ങളുടെ സ്ഥാനം നരകത്തില്‍ ഉറപ്പിക്കാന്‍ മാത്രം അത് കാരണമായേക്കാം.


ഇനി ഇസ്ലാമിക വേഷം ധരിച്ചു ഇത് പോലോത്ത അനിസ്ലാമിക പ്രോഗ്രാമുകള്‍ക്ക് പോകുന്ന വിഡ്ഢി സ്ത്രീകളോട് ചില കാര്യങ്ങള്‍ പറഞ്ഞോട്ടെ. ആദ്യമായി പറയാനുള്ളത്‌ ഇത്തരം പ്രോഗ്രാമുകള്‍ക്ക് പോകുമ്പോള്‍ ആ പര്‍ദ്ദയും മക്കനയും ഒഴിവാക്കി തനി കാഫിറിന്റെ ശൈലിയില്‍ നിങ്ങള്‍ പോയാല്‍ ഒരു പക്ഷെ അതായിരിക്കും നിങ്ങള്‍ ഇസ്ലാമിനോട് ചെയ്യുന്ന നന്മ. നിങ്ങളെ കണ്ടാല്‍ മുസ്ലിം ആണെന്ന്‍ ആരും കരുതുകയില്ല. അത് കൊണ്ട തന്നെ ഇത് ഇസ്ലാമികമായ ഒരു പ്രോഗ്രാം ആയി ആരും തെറ്റി ധരിക്കാനും ഇട വരുകയില്ല. മാത്രമല്ല, പര്‍ദ്ദയും മക്കനയും ഇട്ടു പോകുന്ന സ്ത്രീകളെ കണ്ടിട്ടാണ് മറ്റു പല മുസ്ലിം സ്ത്രീകളും ഇത്തരം പ്രോഗ്രാമിന് പോകുന്നത്. നിങ്ങള്‍ ഈ വേഷം മാറ്റി വെച്ചാല്‍ മറ്റു ആളുകളെ തെറ്റിലേക്ക് നയിക്കുന്നു എന്ന കുറ്റം എങ്കിലും ഒഴിവാക്കാന്‍ നിങ്ങള്ക്ക് ഒരു പക്ഷെ സാധിച്ചേക്കാം. അത് കൊണ്ട് ദയവായി മുസ്ലിം വേഷം ധരിച്ചു കൊണ്ട് നിങ്ങള്‍ പട്ടുറുമാലിനോ അത് പോലോത്ത മറ്റു പ്രോഗ്രാമിനും പോകരുത്.


ഇനി ഇത്തരം വൃത്തി കേട്ട പ്രോഗ്രാമുകളിലേക്ക് വീട്ടിലെ സ്ത്രീകളെ അയക്കുന്ന, അല്ലെങ്കില്‍ അനുമതി കൊടുക്കുന്ന പുരുഷന്റെ വേഷത്തില്‍ നടക്കുന്ന ആണും പെണ്ണും കെട്ട ഇരുകാളികലോട്. പെണ്ണിനെ വഴിക്ക് നിര്‍ത്താന്‍ നിങ്ങള്‍ക്ക്‌ അറിയില്ലെങ്കില്‍ ആദ്യം തന്നെ പെണ്ണ് കെട്ടാന്‍ നില്‍ക്കരുത്‌. ആണായി ജനിച്ചത കൊണ്ട് മാത്രം ആരും പുരുഷന്‍ ആകുന്നില്ല. പുരുഷന്‍ ആകണം എങ്കില്‍ പുരുഷത്വം വേണം, തന്റെടം വേണം. പെണ്ണിനെ വഴിക്ക്‌ നടത്താനുളള തന്റേടം ഇല്ലെങ്കില്‍ നിങ്ങളൊക്കെ പുരുഷന്‍ ആണെന്ന് പറയുന്നതില്‍ എന്താ അര്‍ഥം?



ഈ അടുത്ത കാലത്തായി വീട് വിട്ടിറങ്ങി ഏതെന്കിലും ആണുങ്ങളുടെ കൂടെ ഒളിച്ചോടി ജീവിതം സ്വയം തന്നെ കുളം തോണ്ടുന്ന മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണം കൂടി വരുന്നു. ഒരു അന്വേഷണത്തില്‍ കണ്ടെത്തിയത്‌ ഇത്തരം പെണ്‍കുട്ടികളില്‍ 98 ശതമാനവും അവരവരുടെ വീട്ടില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ നിയന്ത്രണം ഇല്ലാത്തവര്‍ ആയിരുന്നു എന്നാണു. മാത്രമല്ല, അതില്‍ തന്നെ നല്ലൊരു ശതമാനം ഇത് പോലോത്ത പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നവരോ നേരമ്പോക്കിനു ഇത്തരം പ്രോഗ്രാമുകള്‍ കാണാന്‍ പോകുന്നവരോ ആണ്. ഇവരൊക്കെ സാദാരണ പര്‍ദ്ദ ധരിക്കും, മക്കന ധരിക്കും, പക്ഷെ അതും അവര്‍ക്കൊരു ഫാഷന്‍ ആയിരിക്കും. ധാര്‍മികത എന്നാ ഒന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാകില്ല.



അത് കൊണ്ട് എന്റെ പ്രിയപ്പെട്ട സ്ത്രീകളോട്. നമ്മുടെ ജീവിതം ഈ ലോകത്ത് വളരെ പരിമിതം ആണ്. ശേഷം വരുന്ന കൊടാനുകോടി വര്‍ഷങ്ങള്‍ നമുക്ക്‌ പരലോകത്ത് ജീവിക്കാന്‍ ഉള്ളതാണ്. ആ ജീവിതത്തെ മറന്നു കൊണ്ട് എന്തിനാണ് നമ്മള്‍ വളരെ വളരെ ചുരുങ്ങിയ ഇവിടത്തെ ജീവിതം അടിപൊളി ആക്കി മാറ്റുന്നത്? നമ്മുടെ ജീവിതത്തില്‍ ചെറിയ രീതിയിലെങ്കിലും ഇസ്ലാമിനെ മുറുകെ പിടിക്കാന്‍ ശ്രമിച്ചു കൂടെ? എന്തിനാണ് പരലോകം മറന്നു കൊണ്ട് പട്ടുരുമാലും മറ്റും കാണാന്‍ നാം സമയം ചിലവഴിക്കുന്നത്? എന്താണ് നമുക്ക്‌ നമ്മുടെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ അല്പം ശ്രദ്ദ കൊടുത്താല്‍ പ്രശ്നം? ഉപ്പയും ഉമ്മയും മകളും മകനും ഒരുമിച്ചു ഇത്തരം പ്രോഗ്രാമുകള്‍ക്ക് പോകുന്ന എത്രയോ സംഭവങ്ങള്‍ നാം കാണുന്നു. ഈ രീതിയില്‍ വളരുന്ന മക്കള്‍ അനിസ്ലാമികമായ രീതിയില്‍ വളര്‍ന്നു വരാനുള്ള സാധ്യത ആണ് കൂടുതലും. നമ്മുടെ അനുഭവം അതാണ്‌ നമുക്ക്‌ നല്‍കുന്ന പാഠം. ഇത് മനസ്സിലാക്കാനുള്ള കഴിവെന്കിലും നമുക്ക്‌ ഉണ്ടായി എങ്കില്‍ അത് തന്നെ വലിയ കാര്യം.


പിന്നെ മറ്റൊരു കൂട്ടര്‍ ഉണ്ട്. ഞാന്‍ പിടിച്ച മുയലിനു മൂന്നു ചെവി എന്ന് കരുതുന്ന കൂട്ടര്‍. എത്ര പറഞ്ഞാലും മനസ്സിലാകാത്ത ചില സ്ത്രീകള്‍. അവാരോട് എനിക്ക് കൂടുതലൊന്നും പറയാനില്ല. നിങ്ങളുടെ ഈ ചെയ്തിയുടെ ഫലം അതികം വൈകാതെ തന്നെ നിങ്ങള്‍ അനുഭവിക്കും, നിങ്ങള്കാരണം നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ അനുഭവിക്കും, നിങ്ങളുടെ മക്കള്‍ കാരണം നിങ്ങളും നിങ്ങളുടെ ഭര്‍ത്താവും അനുഭവിക്കും. പക്ഷെ അപ്പോള്‍ ഖേദിചിട്ട് ഒരു കാര്യവും ഉണ്ടാകില്ല. കതിരിന്മേല്‍ വളം ചെയ്തിട്ട് കാര്യമില്ലല്ലോ


അത് കൊണ്ട് സഹോദരിമാരേ, പട്ടുറുമാലും സമാന പ്രോഗ്രാമുകളും നമ്മുടെ ജീവിതത്തില്‍ നിന്നും മാറ്റി വെക്കുക. വീട്ടില്‍ പട്ടുറുമാല്‍ കാണുന്നവര്‍ ആ വൃത്തി കെട്ട പരിപാടി കാണുന്നത് നിര്‍ത്തി വെക്കുക. അല്പം എങ്കിലും സമയം ഖുര്‍ആന്‍ പാരായണത്തിനും ദിക്റുകള്‍ ചൊല്ലാനും ചിലവഴിക്കുക. ഇനി ആ പ്രോഗ്രാമുകള്‍ ഒഴിവാക്കാന്‍ കഴിയാത്ത ബലഹീനരായ സ്ത്രീകളും ഉണ്ടാകും. അടി പൊളി ജീവിതത്തിന്റെ വാക്താക്കള്‍. തങ്ങളും തങ്ങളുടെ മക്കളും നാശമായി പോയാലും അടിപോളിയുടെ പേരില്‍ അതൊന്നും വിഷയമല്ലാത്ത ഒരു വിഭാഗം...അത്തരം സ്ത്രീകളോട്... സോദരിമാരേ...നിങ്ങള്‍ ചത്തതിനോക്കുമോ ജീവിച്ചിരുകിലും.......


സ്നേഹത്തോടെ

Dr. മന്‍ഹാ മഹനൂര്‍

Dr.Manha Mahanoor drmanhamahanoor@gmail.com

Saturday, October 01, 2011

കുട്ടികളെ കൊന്നിട്ട് വേണോ നമ്മുടെ സമൂഹത്തിനെ ഉന്നതിയിലേക്ക് നയിക്കാന് ?

സുഹ്ര്തുക്കളെ , സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള സമിതി എന്ന പേരില് വി ആര് കൃഷ്ണയ്യരുടെ നേതൃത്വത്തില് തട്ടി കൂട്ടിയ കമ്മീഷന്റെ റിപോര്ടിനെ കുറിച്ചുള്ള ചര്ച്ചകള് കേരളം ഒന്നടക്കം നടന്നു കൊണ്ടിരിക്കുകയാണല്ലോ. നാടിന്റെ നാനാ ഭാഗത്ത് നിന്നും എതിര്പ്പുകള് വന്നിട്ടും പാലം കുലുങ്ങിയാലും കോരന് കുലുങ്ങില്ല എന്ന മനോഭാവവുമായി കൃഷ്ണയ്യര് അനങ്ങാപ്പാര നയം സ്വീകരിക്കുകയാണ് . പക്ഷെ നമ്മള് ശരിക്കും മനസ്സിലാക്കേണ്ട, അധികാരികള് കണ്ണ് തുറക്കേണ്ട ചില വസ്തുതകള് കൂടെ ഉണ്ട്. അതിലേക്കു ഒന്ന് കണ്ണോടിക്കുകയാണ് ഇവിടെ.



സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ജനന നിയന്ത്രണവും കുട്ടികളെ കൊല്ലലും ആണ് കമ്മീഷന് പരിഹാരമായി കാണുന്നത്. പക്ഷെ ബുദ്ടിയുള്ള സമൂഹം മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട്. ഇന്ന് ലോകത്തില് ഇന്ത്യയും ചൈനയും ഉള്കൊള്ളുന്ന വന ജന ശക്തികള് ലോകാടിസ്ഥാനത്തില് മുന്നേറാനുള്ള പ്രധാന കാരണം ഇവിടത്തെ ജന സംഖ്യ തന്നെ ആണ്. ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ നാണയ സ്രോദസ്സ് നമ്മുടെ മാനവ ശേഷി ആണ്. ലോകത്തുള്ള ഏതു വന് ശക്തികളുടെ ഏതു സംരംഭങ്ങളിലും നമ്മുടെ ആളുകള് വന് സംഭാവനകളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇന്ത്യയുടെ പ്രതീക്ഷ തന്നെ നമ്മുടെ രാജ്യത്ത് വളര്ന്നു വരുന്ന കുട്ടികളില് ആണ്. ഈ കുട്ടികളെ കൊന്നിട്ട് വേണോ നമ്മുടെ സമൂഹത്തിനെ ഉന്നതിയിലേക്ക് നയിക്കാന്? ഇനി ആരെയെങ്കിലും കൊന്നു കൊണ്ട് മാത്രമേ ഈ ഉന്നമനം സാദിക്കൂ എന്ന് കമ്മീഷന് വിശ്വസിക്കുന്നു എങ്കില് അത് കൃഷ്ണയ്യര് ഉള്കൊള്ളുന്ന 80 ഉം 85 ഉം കഴിഞ്ഞ വൃദ്ദര് ആകുന്നതല്ലേ കുട്ടികളെ കൊല്ലുന്നതിലും നല്ലത്? വളര്ന്നു വരുന്ന കുഞ്ഞുങ്ങളെക്കാള് സമൂഹത്തെ സേവിക്കാന് വയസ്സന് പടക്ക് സാദിക്കും എന്നാണോ കൃഷ്ണയ്യര് വിശ്വസിക്കുന്നത്?



നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് നമ്മുടെ മാനവ ശേഷി. ഇന്ത്യയുടെ വളര്ച്ച തന്നെ ഈ മാനവ ശേഷിയുടെ പിന് ബലത്തില് ആണ്. അതെ സമയം നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശാപം ഉദ്ദ്യോഗസ്ഥ തലത്തില് നടക്കുന്ന അഴിമതിയും. നമ്മുടെ രാജ്യത്തിന്റെ സമ്പത്തില് നല്ല ഒരു ശതമാനം ആണ് അഴിമതിയിലൂടെ ഉദ്ദ്യോഗസ്ഥര് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വിശ്വസ്തമായ സ്രോടസ്സുകളില് നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യയില് സര്ക്കാര് ചിലവഴിച്ചു കൊണ്ടിരിക്കുന്ന പണത്തിന്റെ 40 % ഉദ്ദ്യോഗസ്ഥര് പല വഴികളിലായി നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അപ്പോള് രാജ്യത്തിന്റെ ഉന്നമനത്തിനായി ചെയാവുന്ന ഏറ്റവും നല്ല മാര്ഗം അഴിമതിക്കാരെ നിര്മാര്ജനം ചെയ്യലാണ്.



അപ്പോള് കുട്ടികളെ കൊല്ലാന് വേണ്ടി കമ്മീഷനെ വെച്ച് തീരുമാനം എടുപ്പിക്കുന്ന സര്ക്കാരിനും ബുദ്ദി ജീവികള് എന്ന് സ്വയം നടിച്ചു വിഡ്ഢിത്തം വിളമ്പുന്ന കമ്മീഷനും ആദ്യം ചെയ്യേണ്ടത് അഴിമതിക്കാരെ നിലക്ക് നിര്ത്താനുള്ള അര്ത്ഥവത്തായ നിയമം ഉണ്ടാക്കുകയാണ്. അഴിമതി നടന്നതായി തെളിഞ്ഞാല് അഴിമതി നടത്തിയവന്റെ ഒരു വിരലിന്റെ കഷ്ണം മുറിച്ചു മാറ്റും എന്നൊരു നിയമം എങ്കിലും നമ്മുടെ രാജ്യത്ത് ഉണ്ടായാല് ഇവിടത്തെ 90 % അഴിമതിയും നമുക്ക് അവസാനിപ്പിക്കാന് കഴിയും. നാണക്കേട് കരുതി എങ്കിലും ഈ പരിപാടി ഭൂരിഭാഗം ഉദ്യോഗസ്ഥരും അവസാനിപ്പിക്കും. പക്ഷെ ഇത്തരം നിര്മാനാത്മക മേഖലകളിലൊന്നും ശ്രദ്ദിക്കാതെ കുട്ടികളെ കൊല്ലാന് നിര്ദേശിക്കുന്ന കമ്മീഷനെ കുറിച്ച് വിഡ്ഢിപ്പട എന്നല്ലാതെ എന്ത് പറയാന്?





സ്നേഹത്തോടെ

Dr. മന്ഹ
Dr.Manha Mahanoor





Monday, June 13, 2011

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-05

click on the image to enlarge


അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-05
siraj 12-06-2011

Sunday, June 12, 2011

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-04

ആ മുശാവറ തീരുമാനം വിശദീകരിക്കണം


അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-04

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-03

ഒരു ഡി.എൻ.എ. സുന്നി

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-03

Saturday, June 11, 2011

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-02

കത്തിനുമുണ്ടൊരു കഥ പറയാൻ
ഒ.എം.തരുവണ



അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-02

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-01

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-01 : ഒ.എം.തരുവണ

അഹ്ലുസ്സുന്നക്കെതിരെ വിശാല സഖ്യം-ഭാഗം-01

Wednesday, March 30, 2011

ഏപ്രിൽ ഫൂൾ -ദുരന്തം

ഏപ്രില്‍ ഫൂള്‍ കേരളത്തിലെ ഇടുക്കി ജില്ലയിലെ മലങ്കര ജലാശയത്തില്‍ മുട്ടം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി അശ്വിന്‍ എന്ന ഇരുപതുകാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്താനിറങ്ങി. 2008 ഏപ്രില്‍ ഒന്നാം തീയതി ഉച്ചക്ക് ഒരു മണിക്കായിരുന്നു അത്. അശ്വിന് നന്നായി നീന്താനറിയാമെന്ന് സഹപാഠികള്‍ കരുതി. എന്നാല്‍ ഇതിനിടയില്‍ അവന്‍ മുങ്ങിത്താഴാന്‍ തുടങ്ങി. മുങ്ങുന്നതിനിടയില്‍ സഹായത്തിനായി, ഒന്നിലേറെ തവണ അശ്വിന്‍ കൈയുയര്‍ത്തി വീശി. വിഡ്ഢിദിനത്തില്‍ തങ്ങളെ ഫൂളാക്കാന്‍ അവന്‍ ശ്രമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചു. ഒടുവില്‍ താഴ്ന്നുപോയ അശ്വിന്‍ ഉയര്‍ന്നുവരാതായപ്പോള്‍ ആശങ്കയിലായി. അത് കൂട്ടനിലവിളിയാകാന്‍ നിമിഷങ്ങളേ വേണ്‍ടിവന്നുള്ളൂ. ..... to read more go thru the link below

ഏപ്രിൽ ഫൂൾ


www.muslimpath.com

Monday, March 14, 2011

ഇത്‌ അസുഖം വേറെയാണ്‌

ഭാഗം ഒന്ന് ഇവിടെ >> ഇനിയെന്ത് പറയാനുണ്ട് ?


ഒ അബ്ദുല്ല തന്റെ നിലപാടിൽ നിന്നും പുറകോട്ടുപോയി എന്നാണ്‌ അയാൾ നൽകിയ പോലീസ്‌ പരാതിയിൽ നിന്നും പത്രക്കുറിപ്പിൽ നിന്നും മനസ്സിലാകുന്നത്‌. എന്നാൽ ഇയാളുടെ വിഷലിപ്തമായ ലേഖനം പുറത്തുവിട്ട എൻ ഡി എഫും പത്രവും ഒട്ടും മാറിയില്ല. സംസ്ഥാന പ്രസിഡന്റ്‌ കരമന മൗലവി പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ അബ്ദുല്ലയെ തള്ളിപ്പറയുകയും `ആസാറുന്നബിയ്യ്‌` പ്രാമാണികമാണെന്നു സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്‌. എന്നാൽ, ഇതൊന്നും മതത്തിൽ വലിയ കാര്യമല്ലെന്നു പറഞ്ഞുകൊണ്ട്‌ മൗലവി പരോക്ഷമായി അബ്ദുല്ലയെ അനുകൂലിച്ചു. ലേഖനത്തിന്‌ `അനുകൂലമായും പ്രതികൂലമായും` പ്രതികരണങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട്‌ ഈ നിലപാടിനെ പത്രം നിരന്തരമായി ന്യായീകരിക്കുകയും ചെയ്തു. പാർട്ടിയുടെ സുപ്രീം കൗൺസിൽ അംഗവും ബുദ്ധികേന്ദ്രവും പാർട്ടി പത്രത്തിന്റെ എഡിറ്ററുമായ പ്രൊഫസർ പി. കോയ, കരമന മൗലവിയുടെ അനുകൂല നിലപാടിനെ പൂർണമായും തള്ളിപ്പറഞ്ഞു. കടുത്ത അന്ധവിശ്വാസവും ചൂഷണവും ഉൾക്കൊള്ളുന്ന വിഷയമായതു കൊണ്ടാണ്‌ അബ്ദുല്ലയുടെ ലേഖനം പ്രസിദ്ധീകരിച്ചെതെന്നും പാർട്ടിയുടെയും പത്രത്തിന്റെയും ഉറച്ച നിലപാടാണിതെന്നും മി.കോയ വിശദീകരിച്ചിട്ടുണ്ട്‌. അതായത്‌, ജമാഅത്തിനോ വഹാബിസത്തിനോ ഇല്ലാത്തത്ര കടുത്ത ബിദ്അത്തും മതവിരുദ്ധ നിലപാടുമാണ്‌ തങ്ങളുടെതെന്ന്‌ ഏതാണ്ട്‌ പരസ്യമായി തന്നെ പ്രഖ്യാപിക്കുകയാണ്‌ എൻ ഡി എഫ്‌ ചെയ്തിരിക്കുന്നത്‌! എൻ ഡി എഫ്‌ എന്താണെന്നും അതിനെ നയിക്കുന്നവരുടെ നിലപാടുകൾ എത്ര അപകടകരമാണെന്നും ഈ നിലപാടുകളിൽ നിന്നു വ്യക്തമാണ്‌. കരമന മൗലവി കഥയറിയാത്ത പാവം തെക്കൻ മൊല്ലയാണ്‌, അയാളെ വിട്ടേക്കുക.

`ശഅ​‌റെ മുബാറക്‌` ചർച്ചക്ക്‌ ഇപ്പോൾ ഏകീകരണം വന്നിട്ടുണ്ട്‌. നബി(സ)യുടെ തിരുശേഷിപ്പുകൾക്കു യാതൊരു പ്രത്യേകതയുമില്ലെന്ന ഒ അബ്ദുല്ലയുടെ ഭൗതികവാദത്തിനൊപ്പമാണ്‌ എൻ ഡി എഫ്‌ നിലകൊള്ളുന്നതെങ്കിൽ, മർകസിലെ `ശഅ‌റെ മുബാറകി`ലേക്ക്‌ ചുരുങ്ങിയിരിക്കുന്നു വഹാബി ഗ്രൂപ്പുകളുടെയും ചേളാരി സമസ്തയുടെയും വിമർശങ്ങൾ-നല്ല കൂട്ടുകെട്ട്‌! അടിസ്ഥാന വിഷയം പുറത്തു പറയാതെയാണ്‌ വഹാബി ഗ്രൂപ്പുകൾ കലമ്പുന്നതെങ്കിൽ അടിസ്ഥാന വിഷയം അംഗീകരിച്ചുകൊണ്ടാണ്‌ ചേളാരി സമസ്തക്കാർ ബഹളം വെച്ചു നടക്കുന്നത്‌. ജമാഅത്തെ ഇസ്ലാമി പ്രത്യക്ഷമായി രംഗത്തില്ല. പരോക്ഷമായി അവർ വെറുതെയിരിക്കുമെന്നും കരുതിക്കൂടാ. അവരുടെ പത്രം കിട്ടുന്ന അവസരങ്ങൾ മുതലെടുക്കുന്നുണ്ട്‌. സാധാരണയിൽ ഇങ്ങനെയൊരു വിവാദമുണ്ടായാൽ മുൻപിൻ നോക്കാതെ ഇടപെടാറുള്ള `ചന്ദ്രിക`യും പാർട്ടിയും അന്തസ്സ്‌ പാലിച്ചു. സമുദായത്തിന്റെ പൊതുവേദിയാണെന്ന സന്ദേശമാണ്‌ ലീഗ്‌ നൽകുന്നത്‌, നല്ല കാര്യം.

ഇനിയിപ്പോൾ മർകസിലെ `ശഅ‌റെ മുബാറക്‌` മാത്രമാണ്‌ വിവാദം. എങ്കിലത്‌ തീർക്കുക എളുപ്പമാണ്‌. ഇതിനു ഖുർആനും സുന്നത്തും മറ്റു പ്രമാണങ്ങളും തിരയേണ്ട കാര്യമില്ല; വിമർശകർ മർകസിലേക്ക്‌ ഒന്നു വന്നാൽ മാത്രം മതി. മർകസ്‌ അന്റാർട്ടിക്കയിലോ അറ്റ്ലാന്റിക്കിലോ അല്ല. കോഴിക്കോട്‌ നഗരത്തിൽ നിന്ന്‌ വെറും അര മണിക്കൂർ കിഴക്കോട്ട്‌ സഞ്ചരിച്ചാൽ എത്താവുന്നത്ര അടുത്താണ്‌. ബന്ധപ്പെട്ടവർ പലതവണ വിമർശകരെ അങ്ങോട്ടു ക്ഷണിച്ചതാണ്‌, ആരും തെളിവ്‌ കാണാൻ തയാറല്ല. കണ്ടാൽ വിമർശം അവസാനിപ്പിക്കേണ്ടതായി വരും, അതോടെ കഥ തീരും.

മൂന്ന്‌ തിരുകേശങ്ങളാണ്‌ മർകസിൽ സൂക്ഷിച്ചിരിക്കുന്നത്‌. രണ്ടെണ്ണം ബറകാതീ സാദാത്തീങ്ങളിൽ നിന്നു ലഭിച്ചതും മറ്റൊന്ന്‌ അബൂദബി ഖസ്‌റജീ കുടുംബത്തിൽ നിന്നു ലഭിച്ചതും. രണ്ടിനും ആവശ്യമായ തെളിവുകളും രേഖകളും മർകസ്‌ സൂക്ഷിച്ചിട്ടുണ്ട്‌. ആദ്യത്തേതിന്റെ പരമ്പര(സനദ്‌) ഈ ലേഖകൻ നേരിട്ടു കണ്ടതാണ്‌. രണ്ടാമത്തേതിന്റെത്‌ ലക്ഷങ്ങൾ പങ്കെടുത്ത പൊതുവേദിയിൽ വായിച്ചു കേട്ടതുമാണ്‌. വഹാബി ഗ്രൂപ്പിന്റെ നേതാക്കൾക്കും ഒപ്പം കൂടിയ ചേളാരി സമസ്തക്കാർക്കും മർകസിൽ വന്ന്‌ തെളിവ്‌ പരിശോധിക്കുന്നതിന്‌ ഒരു പ്രയാസവും തോന്നേണ്ട കാര്യമില്ല. കാരണം, ഇത്‌ മതത്തിലെ വിശ്വാസവും അനുഷ്ഠാനവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗൗരവതരമായ വിഷയമാണ്‌. മിഥ്യാഭിമാനത്തിന്റെ പേരിൽ മതത്തിന്റെ ചിഹ്നങ്ങളെ നിരാകരിക്കുന്നതും വിമർശിക്കുന്നതും നബിനിന്ദ മാത്രമല്ല; മതനിന്ദ കൂടിയാണ്‌. ഇത്‌ നിന്ദക്കാരുടെ കൈവെട്ടുന്ന കാലവുമാണ്‌. ഇനി തെളിവുമായി മർകസ്‌ ഇവരുടെ വീട്ടുപടിക്കലേക്കു ചെല്ലണമെന്നാണെങ്കിൽ പൊന്നു തമ്പുരാക്കന്മാർ അതൊന്നു തുറന്നു പറയണം. മർകസും കാന്തപുരവുമല്ല; നാൽപ്പത്‌ കോടിയുടെ `ശഅ്‌റെ മുബാറക്‌ മസ്ജിദാ`ണ്‌ കാര്യമെങ്കിൽ രക്ഷയില്ല. വിഷയം പച്ചക്കു പറയാം; ഇത്‌ അസൂയയാണ്‌; കത്തുന്ന അസൂയ. കഷണ്ടിക്ക്‌ പണെ്ടാരു വൈദ്യർ മരുന്ന്‌ കണ്ടുപിടിച്ചിരുന്നത്രെ. ഇവർ അയാളെയൊന്നു കാണണം. വല്ല പരിഹാരവും നിർദേശിച്ചേക്കാം.

പരിഷ്കരണ പ്രസ്ഥാനങ്ങളാണ്‌, ജ്ഞാനികളാണ്‌, വമ്പിച്ച ഭൗതിക പിടിപാടുകളുണ്ട്‌, പാരമ്പര്യത്തിന്റെ ചിതലരിച്ച ശേഷിപ്പുകളുടെ മന്ദബുദ്ധികളായ അവകാശികളാണ്‌. പറഞ്ഞിട്ടെന്ത്‌, ഈ മാന്യമഹാജനങ്ങളുടെ സ്വപ്നങ്ങൾക്കും പ്രജ്ഞക്കും ഇടുങ്ങിയ ചിന്തകൾക്കും പിടികിട്ടാത്തത്ര അപ്പുറത്തു ചെന്നു നിന്നിട്ടാണ്‌ കാന്തപുരം സൗമ്യമായി ചിരിക്കുന്നത്‌. വെറുതെ ഭ്രാന്തെടുത്തിട്ടെന്തു കാര്യം; നിശ്ചയം അല്ലാഹുവിന്റെതാണ്‌, ആർക്കെന്ത്‌ ചെയ്യാനാകും?

നാൽപ്പത്‌ കോടിയുടെ മസ്ജിദ്‌ എന്നു കേട്ടപ്പോൾ പലരും ഹൃദയസ്തംഭനത്തിന്റെ വക്കിൽ ചെന്നു നിന്നുവെന്നതാണു നേര്‌. പള്ളിയല്ല; പള്ളയാണിപ്പോൾ ചിലർക്കു പ്രശ്നം. കോഴിക്കോട്ടുകാർക്കു നിസ്കരിക്കാൻ ഇത്ര വലിയ പള്ളി വേണോ എന്നു ചിലരൊക്കെ ഹൃദയംപൊട്ടി ചോദിക്കുന്നു. കോഴിക്കോട്ടുകാരാരും ഇങ്ങനെ ചോദിക്കില്ല. പള്ളികളിലെ തിരക്കും പാർക്കിംഗ്‌ പ്രശ്നവും നിരന്തരമായി അനുഭവിക്കുന്നവരാണവർ. പള്ളിമുറ്റത്തും റോഡിലുമായി നീളുന്ന സ്വഫ്ഫുകളിൽ പൊരിവെയിൽകൊണ്ട്‌ നിസ്കരിക്കുന്നവർക്കു കാര്യമറിയാം. ഇരിക്കട്ടെ; ഇരുപത്‌ വർഷം മുമ്പ്‌ കാന്തപുരം ഇങ്ങനെ വിചാരിച്ചിരുന്നെങ്കിൽ ഇപ്പറയുന്നവർ ഇപ്പോൾ നടപ്പാതയിലും നടുറോട്ടിലും ജുമുഅഃയും ജമാഅത്തും നടത്തേണ്ടതായി വരുമായിരുന്നില്ലേ? വിമർശത്തിന്റെ മനോവിഹ്വലതയുമായി മണ്ടിനടക്കുന്ന പലരും അഞ്ച്‌ നേരം തിരുമുഖം പടിഞ്ഞാറോട്ടു കുമ്പിടുന്നത്‌ കാന്തപുരം നിർമിച്ച പള്ളികളിലാണെന്നോർക്കണം. നഗരപരിധിയിൽ മാത്രം ഇരുപ്പതിൽപരം പള്ളികളാണ്‌ കഴിഞ്ഞ പത്തുപതിനഞ്ച്‌ വർഷം കൊണ്ട്‌ കാന്തപുരം നിർമിച്ചത്‌. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ആയിരത്തോളം പള്ളികൾ, അഖിലേന്ത്യാതലത്തിൽ ഇതു രണ്ടായിരത്തോളം വരും! വായിൽ നാല്‌ മുഴം നാക്ക്‌ മാത്രം സ്വന്തമായുള്ള ഈ വിമർശകർക്ക്‌ എന്തു പറയാനുണ്ട്‌? ഇതിന്‌ ഒരു താരതമ്യം കൂടി ആവശ്യമാണെന്നു തോന്നുന്നു. രണ്ടായി വഴിപിരിഞ്ഞ ശേഷം കോഴിക്കോട്ട്‌ കാന്തപുരം ഇരുപതിൽ പരം പള്ളി നിർമിച്ചുവെന്ന്‌ പറഞ്ഞല്ലോ. അവശിഷ്ട സമസ്തക്കാർ എന്തു ചെയ്തു? കുറ്റം പറയരുതല്ലോ ഇവരും ഒന്ന്‌ ഉണ്ടാക്കിയിട്ടുണ്ട്‌, റയിൽവേ സ്റ്റേഷൻ ലിങ്ക്‌ റോഡിൽ സ്വന്തം ആസ്ഥാനത്ത്‌. കെട്ടിടം തെക്ക്‌ പടിഞ്ഞാറോട്ടും പള്ളി പടിഞ്ഞാറോട്ടും! അതായാത്‌, ചുമരോ തൂണോ മറയാക്കി നിസ്കരിക്കാൻ ഒരാളിനുപോലും ഇടമില്ലാത്ത ഒരു പള്ളി! വെറുതെ പറയിപ്പിക്കല്ലേ; ഐക്യപ്പെടാനുള്ളതാണ്‌.

നാൽപ്പത്‌ കോടിയുടെ പള്ളി നിർമിച്ചാൽ അവിടെ ആരാധിക്കപ്പെടുക `ശഅ്‌റെ മുബാറക്‌` ആയിരിക്കുമെന്നാണ്‌ പാവം വഹാബി ശിങ്കങ്ങളുടെ പ്രചാരണം. കൊള്ളാം, അനേകം കോടികൾ ചെലവഴിച്ചു വികസിപ്പിച്ച മസ്ജിദുന്നബവിയുടെ അകത്താണ്‌ ഈ തിരുകേശങ്ങളുടെ സാക്ഷാൽ ഉടമ അന്ത്യവിശ്രമം കൊള്ളുന്നത്‌. സുന്നികളുടെ കാര്യമിരിക്കട്ടെ; ഇവർ അവിടെ ചെന്നാൽ ആരെയാണ്‌ ആരാധിക്കാറുള്ളത്‌? വിവരക്കേട്‌ പറഞ്ഞോളൂ; പക്ഷേ അതുതന്നെയേ പറയൂ എന്നു ശാഠ്യം പിടിക്കല്ലേ!

ഇവരായിട്ടു തുടങ്ങിവെച്ച ഖുർആൻ ക്ളാസുണ്ടല്ലോ; അതു ശരിക്കും ഫലിച്ചിട്ടുണ്ട്‌. സമുദായം നന്നായി ഖുർആൻ പഠിച്ചുകൊണ്ടിരിക്കുന്നു. അതാണിവർക്ക്‌ വിനയായിരിക്കുന്നത്‌. വിശ്വാസികൾ തങ്ങളുടെ നിലനിൽപ്പിനുള്ള ധനം തങ്ങൾക്കിടയിലെ പോഴന്മാരുടെ കൈയിൽ ഏൽപ്പിക്കരുതെന്നാണ്‌ വിശുദ്ധ ഖുർആനിന്റെ ശാസന(അന്നിസാഅ‍്‌:5). രാജ്യത്തിന്റെ തന്നെ ചരിത്രത്തിൽ സംഭവമാകാൻ പോകുന്ന ഒരു മഹത്തായ സംരംഭത്തിനുള്ള വക ആരുടെ കൈയിൽ കൊടുക്കണം എന്ന്‌ സമുദായവും സമൂഹവും തിരിച്ചറിഞ്ഞിരിക്കുന്നു. കൊള്ളില്ല എന്ന്‌ അടയാളപ്പെടുത്തിയവരുടെ കൈയാൽ ഒന്നും നടക്കുന്നുമില്ല; അതവരുടെ പോരായ്മ. സ്വന്തം കഴിവുകേടുകൾ തിരിച്ചറിയുകയാണ്‌ വിമർശകർ ആദ്യം ചെയ്യേണ്ടത്‌. ഉദ്ദേശിച്ചവർക്ക്‌ അല്ലാഹു കണക്കില്ലാതെ കൊടുക്കുമെന്നും അവിചാരിതമായ മാർഗത്തിലൂടെ കൊടുക്കുമെന്നും അല്ലാഹു പറയുന്നുണ്ട്‌. ഇതൊന്നും സഹിക്കാനാകുന്നില്ലേ?

വേദക്കാരോടു പറഞ്ഞത്‌ ഇവരോടും പറയാം. വചനത്തിന്റെ പച്ചമലയാളം ഇങ്ങനെ: `നബീ പറയുക, നിങ്ങളുടെ ദേഷ്യം കാരണമായി നിങ്ങൾ മരിച്ചുകൊള്ളുക.` (വി.ഖുർആൻ-3:119)
ഒ.എം. തരുവണ
സിറാജ് ന്യൂസ്

Monday, March 07, 2011

നാദാപുരത്തു ഫലപ്രദമായതെന്ത്‌..

ഹസ്സന്‍ ചാലില്‍, ദുബൈ

നാദാപുരത്തെ നരിക്കാട്ടേരിയിലുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ മൃതിയടഞ്ഞ അഞ്ചുയുവാക്കളും ഒരു പ്രദേശത്തെയാകെ ദുഖത്തിലാഴ്‌ത്തിയിരിക്കുന്നു. ഈ ചെറുപ്പക്കാര്‍ നാട്ടുകാരുടെ പ്രിയപ്പെട്ടവരായിരുന്നതു കൊണ്ടു തന്നെ അവര്‍ക്കുണ്ടായ അപകടമരണം നാട്ടിനെയാകെ വല്ലാതെ വേട്ടയാടുന്നുണ്ട്‌. ഒപ്പം മുസ്ലിം ലീഗിനെതിരെ പ്രചാരണയുദ്ധം തന്നെ ആരംഭിച്ചിരിക്കുന്നൂ ശത്രുപക്ഷം. ലീഗ്‌ അക്രമ രാഷ്ട്രീയത്തിനു കൂട്ടുലില്‍ക്കുന്നതിന്റെ തെളിവായാണു സംഭവങ്ങളെ പലരും കൂട്ടിവായിക്കുന്നത്‌. ഈ നടക്കാന്‍ പാടില്ലായിരുന്ന അത്യാഹിതം ലീഗിനെതിരെ ഉപയോഗിക്കാനുള്ള ഒരായുധമാക്കി മൂര്‍ച്ച കൂട്ടി എടുക്കുന്നവര്‍ നാദാപുരത്തെ പ്രശ്‌നങ്ങളുടെ യാഥാര്‍ത്ഥ്യത്തെ തമസ്‌കരിക്കാന്‍ കൂടിയാണു പണിപ്പെടുന്നതെന്നോര്‍ക്കണം. നല്ല ധീരന്‍മാരും അഭിമാനികളും സജീവപൊതു പ്രവര്‍ത്തകരുമായിരുന്ന അപമൃത്യു വരിച്ച ചെറുപ്പക്കാരാരും നാട്ടിലെ വിധ്വംസക പ്രവര്‍ത്തകരോ പേരിനു പോലും കുഴപ്പം പിടിച്ചവരോ ആയിരുന്നില്ല. അവരെ ഇത്തരമൊരു അക്രമ മാര്‌ഡഗ്ഗത്തിലേക്കെത്തിച്ചത്‌ നാദാപുരത്തെ അവസാനിക്കാത്ത മാര്‍ക്‌സിസ്റ്റ്‌ അക്രമമാണ്‌. പോലീസ്‌ സഹായം കൂടി ഉറപ്പാക്കിയാണ്‌ പയന്തോങ്ങ്‌ എന്നു പേരുള്ള പ്രദേശത്തെ മുസ്ലിം വീടുകള്‍ക്കു നേരെ തൊട്ടുമുമ്പത്തെ രാത്രികളില്‍ വ്യാപകമായ ബോംബേറു നടന്നത്‌. സ്വത്തുനാശവും മാനഹാനിയുമുണ്ടാക്കി പ്രദേശത്തെ താമസക്കാരായ മുസ്ലിംകളെ ഭീതിപ്പെടുത്തി ചൊല്‍പ്പടിക്കു നിര്‍ത്തുക, പ്രത്യക്ഷമായും പരോക്ഷമായുമുള്ള കൊള്ളകളിലൂടെ സമ്പത്തു കയ്യടക്കുക തുടങ്ങിയവയാണ്‌ പയന്തോങ്ങിലെ സി.പി.എം അജണ്ട. ഇതിനെതിരെ പോലീസില്‍ പരാതിപ്പെട്ടവര്‍ക്കും സാക്ഷി പറഞ്ഞവര്‍ക്കും ആക്രമണം നേരിടേണ്ടിയും വന്നു.

ഇങ്ങനെ ജീവനും സ്വത്തിനും അപായം നേരിട്ട ഒരു നിസ്സഹായാവസ്ഥയിലാണ്‌ ധീരരും അഭിമാനികളുമായ കുറച്ചു ചെറുപ്പക്കാര്‍ തിരിച്ചടിക്കാന്‍ ഇറങ്ങിയതും അപകടത്തില്‍ പെട്ടതും. ഈ ദുരന്തത്തെ ലീഗിനെതിരെയുള്ള കുറ്റപത്രമായി ചുരുക്കി രാഷ്ട്രീയ ആയുധമാക്കുന്ന ആരും ഫലത്തില്‍ ചെയ്യുന്നത്‌ നാദാപുരത്തെ പ്രശ്‌നത്തിന്റെ കാരണത്തെ അവഗണിക്കുകയും രോഗലക്ഷണത്തെ ചികില്‍സിക്കുകയുമാണ്‌. അടിയല്ല, തിരിച്ചടിയാണ്‌ പ്രശ്‌നം എന്നതു ലോക നീതിയായിക്കഴിഞ്ഞ നമ്മുടെ കാലത്ത്‌ സത്യത്തിനു പുറത്തു വരാന്‍ സമയം വേണ്ടിവരും. പക്ഷേ, മുസ്ലിം ലീഗ്‌ ഈ പ്രകോപനങ്ങള്‍ കൊണ്ടൊന്നും സമാധാന മാര്‍ഗ്ഗം കൈവിടാന്‍ പോകുന്നില്ല.

നാദാപുരത്തെ മാര്‍ക്‌സിസ്‌റ്റു പാര്‍ട്ടിയുടെ അക്രമങ്ങള്‍ക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ലീഗ്‌ ഒന്നു വിരലനക്കിയിരുന്നെങ്കില്‍ നാദാപുരം എന്നോ ശവപ്പറമ്പായേനെ. ഇതൊന്നുമറിയാത്തവരാണ്‌ നിസ്സഹായത കൊണ്ട്‌ ഒരു പറ്റം ചെറുപ്പക്കാര്‍ ചെന്നു പെട്ട ഒരു ദുരന്തത്തെ മുസ്ലിം ലീഗിനെതിരെയുള്ള ന്യായവിധിയാക്കി മാറ്റി നാദാപുരത്തെ യഥാര്‍ത്ഥ പ്രശ്‌നത്തെ സമീപിക്കാതെ വിടുന്നത്‌. പുകയല്ല, തീയാണു നാദാപുരത്തു കെട്ടടങ്ങേണ്ടത്‌. അതിനു സി.പി.എമ്മുകാര്‍ അക്രമം നിര്‍ത്തിയേ മതിയാവൂ.


നാദാപുരത്തുകാര്‍ ഒരുപാടു പേര്‍ ഗള്‍ഫിലാണെന്നതും അവരു മണല്‍ക്കാടുകളില്‍ നിന്നും ചോര നീരാക്കി നിര്‍മ്മി്‌ചതാണു നാദാപുരത്തെ സൗധങ്ങളും സൗകര്യങ്ങളുമെന്നതും ഇന്ന്‌ പരക്കേ അറിയപ്പെട്ട കാര്യം. ഗള്‍ഫ്‌ പണത്തിന്റെ അവകാശികളായ മുസ്ലിംകളാണു സാമ്പത്തികമായി നാദാപുരത്തെ ശക്തി. നാദാപുരത്തിന്റെ ശക്തിയും അവരാണ്‌. ഈ മണ്ണിലാവട്ടെ ഈ പ്രശ്‌നങ്ങളെല്ലാമുണ്ടായിട്ടും ഏതെങ്കിലും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കു ഇന്നേ വരേ വേരോട്ടമുണ്ടായിട്ടില്ല. അഥവാ ഏതെങ്കിലും മതങ്ങല്‍ തമ്മിലല്ല നാദാപുരത്തെ സംഘര്‍ഷം. മുസ്ലിംകള്‍ക്കെതിരായ സി.പി.എം അക്രമമാണു നാദാപുരത്തെ പ്രശ്‌നം. വര്‍ഗ്ഗീയ കലാപമോ, മതവൈരമോ അല്ല നാദാപുരത്തെ കുഴപ്പകാരണം. പ്രശ്‌നം സി.പി.എമ്മാണ്‌. അത്‌ മുമ്പേ അങ്ങനെയാണ്‌.

സി.പി.എമ്മിന്റെ മലബാര്‍ മേഖലയിലെ കമാന്ററായിരുന്ന എ.കണാരന്റെ തണ്ണീര്‍പന്തലിലെ പ്രസംഗം പോലും അതിനു തെളിവായുണ്ട്‌. അന്നു നിയമസഭയില്‍ പോലും ലീഗ്‌ പ്രസംഗത്തിന്റെ ഉള്ളടക്കം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുന്നയിച്ചിരുന്നു. ഉയരമുള്ള ചെരുപ്പിട്ട്‌, പോളിസ്‌റ്റര്‍ മുണ്ടുമുടുത്ത്‌, റോത്ത്‌ മാന്‍സും വലിച്ചു നടക്കുന്ന നിങ്ങളെക്കൊണ്ട്‌ ഞങ്ങള്‍ ബീഢിക്കുറ്റി വലിപ്പിക്കും എന്ന കണാരന്റെ പഴയ ആ പ്രസംഗത്തിലുണ്ട്‌ നാദാപുരത്തെ സി.പി.എം അജണ്ട എന്താണെന്ന്‌. നാദാപുരത്തുകാര്‍ക്കിതു പകല്‍ പോലെ തെളിച്ചമുള്ള സത്യമാണ്‌. ഈ അക്രമി സംഘത്തിന്റെ ദ്രംഷ്ടകളില്‍ നിന്ന്‌ എല്ലാ വിഭാഗം ജനങ്ങളേയും കാത്തു പോരുന്ന ഭഗീരഥ പ്രയത്‌നമാണ്‌ സമാധാന കാംക്ഷയുള്ള മുസ്ലിം ലീഗ്‌ പ്രസ്ഥാനം നിറവേറ്റുന്നത്‌.

നാദാപുരത്തെ സംഘര്‍ഷങ്ങളുടെ ചരിത്രം പരിശോധിച്ചാലറിയാം സി.പി.എം ഒരു കാലത്തും ഈ അക്രമരാഷ്ട്രീയത്തെ ആത്മാര്‍ത്ഥമായി എതിര്‍ത്തിട്ടില്ല. അനുശോചന യോഗങ്ങല്‍ക്കും അപലപിക്കലുകള്‍ക്കുമപ്പുറം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ചെയ്‌തികള്‍ക്ക്‌ മൂക്കുകയറിടാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി തുനിയില്ല. കാരണം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നല്ലൊരു വരുമാന മാര്‍ഗ്ഗമാണു നാദാപുരത്തെ കൊള്ളയും കൊള്ളരുതായ്‌മകളും. നാദാപുരത്തുകാരായ ഒരു പറ്റം മനുഷ്യര്‍ ഗള്‍ഫില്‍ വന്നു സമ്പാദിക്കുന്നതിന്റെ സദ്‌ഫലങ്ങള്‍ അനുഭവിക്കുന്നത്‌ നാദാപുരത്തെ എല്ലാ വിഭാഗം ജനങ്ങളുമാണ്‌. സമ്പാദിക്കുന്ന പണം നാട്ടില്‍ ചെലവഴിക്കുന്നവരുമാണ്‌ നാദാപുരത്തുകാര്‍. കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ ജോലിയും കൂലിയും കൂടുതലുള്ള നാടാണു നാദാപുരം. നാദാപുരത്തെ ഗള്‍ഫ്‌ പണം കാരണമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം തൊഴില്‍ ലഭിക്കുന്നത്‌ സി.പി.എം പ്രവര്‍ത്തകരായ തൊഴിലാളികള്‍ക്കാണ്‌. അവരിലെ സമര്‍ത്ഥരാണ്‌ പിന്നീട്‌ പ്രദേശത്തെ ബില്‍ഡിംഗ്‌ കോണ്‍ട്രാക്‌റ്റര്‍മാരും മറ്റു ദല്ലാളുകളുമായി മാറിയത്‌. നാദാപുരത്തെ മുസ്ലിംകളുടെ ഗള്‍ഫ്‌ ജീവിതത്തിന്റെ നേട്ടങ്ങളില്‍ ഇങ്ങനെ പല രൂപത്തില്‍ പങ്കു പറ്റുന്നവരാണ്‌ അക്രമിച്ചും അപമാനിച്ചും ഒരു വിഭാഗം ജനങ്ങളെ നിരന്തരം ചൂഷണം ചെയ്യുന്നതും. പാലു കൊടുത്ത കൈക്ക്‌ കൊത്തുന്ന വിഷപ്പാമ്പാണു നാദാപുരത്തെ തൊഴിലാളി പ്രസ്ഥാനം എന്നു ചുരുക്കം.


നാട്ടില്‍ മനസ്സമാധാനത്തോടെ കച്ചവടമോ മറ്റു തൊഴിലോ ചെയ്യാനാകാതെ, അതിനു വകുപ്പുള്ളവര്‍ തന്നെ ഗള്‍ഫിലേക്കു പോന്നിട്ടുണ്ട്‌ നാദാപുരത്ത്‌. സി.പി.എം അക്രമികള്‍ ചവിട്ടിക്കുഴച്ച ജീവിതങ്ങള്‍ എണ്ണിയാല്‍ തീരുന്നതിലേറെയാണ്‌ നാദാപുരത്ത്‌. നാട്ടിലെ സ്വത്തും ജീവിതോപാധികളും നശിപ്പിക്കപ്പെട്ട കാരണം മറുവഴി തേടി ഗള്‍ഫിലേക്കു വന്നവര്‍ ഇവിടെ ഞങ്ങളുടെ കണ്‍മുന്നിലുണ്ട്‌. ഗള്‍ഫില്‍ നിന്നും അവധിക്കു നാട്ടിലെത്തിയ സന്തോഷ വേളയില്‍ പോലും അക്രമത്തിനിരയായി ആശുപത്രിക്കിടക്കയില്‍ അവധിക്കാലം തീര്‍ക്കേണ്ടി വന്ന ഹതഭാഗ്യരുണ്ട്‌. കുടംബമൊത്തു യാത്ര ചെയ്യുന്ന സമയം സ്‌ത്രീകളേയും കുട്ടികളേയും ഉള്‍പ്പടെ നടുറോഡിലിട്ട്‌ അക്രമിച്ച സംഭവം, മുഴുവനായും ഭാഗികമായും തകര്‍ക്കപ്പെട്ട വീടുകള്‍, തീവച്ചു നശിപ്പിക്കപ്പെട്ട കച്ചവടസ്ഥാപനങ്ങള്‍, വെട്ടിനിരത്തപ്പെട്ട കൃഷിടിയങ്ങള്‍, സ്വന്തം കിടപ്പാടം പോലും അഗ്നിക്കിരയായ ഹതഭാഗ്യര്‍, കുടുംബത്തിന്റെ നെടും തൂണോ, പ്രതീക്ഷയോ ആയവര്‍ ഇല്ലായ്‌മ ചെയ്യപ്പെട്ട കൊലപാതകങ്ങള്‍, ഏതു സമയവും ബോംബു വെക്കപ്പെടാവുന്ന സ്വന്തം വീട്ടിലെ അസുഖകരമായ ഉറക്കം, പുറത്തിറങ്ങാനാവാത്ത വിധം ഘരാവോ ചെയ്യപ്പെടുന്ന സ്വകാര്യ ജീവിതം. നാദാപുരത്ത്‌ സി.പി.എം നിര്‍മ്മിച്ചെടുക്കുന്നത്‌ യുദ്ധ ഭീതിയാണ്‌. ഇതത്രയും സഹിച്ചു പോരുന്ന ഒരു ജനതയേയാണു നിങ്ങള്‍ ഭീകരന്‍മാര്‍ എന്നു വിളിക്കുന്നത്‌. ഇതത്രയും പ്രോല്‍സാഹിപ്പിക്കുന്ന ഒരു പാര്‍ട്ടിയേയാണു നിങ്ങള്‍ ന്യായീകരിക്കുന്നത്‌.


നിയമപാലകര്‍ അനീതിയുടെ പക്ഷത്തു നില്‍ക്കുന്നതാണ്‌ നാദാപുരത്തെ സമാധാനപ്രേമികളെ വല്ലാതെ അലട്ടുന്നത്‌. അക്രമികള്‍ക്ക്‌ ഒത്താശ ചെയ്യുന്ന പോലീസ്‌ സമീപനം പരക്കേ വിമര്‍ശിക്കപ്പെടുന്നുണ്ട്‌. അക്രമം പോലീസ്‌ നോക്കി നില്‍ക്കും, തടയാന്‍ ചെല്ലുന്നവരെ ലാത്തി വീശി ഓടിക്കും. ഈയ്യിടെ കല്ലാച്ചിയിലെ ചില വ്യാപാര സ്ഥാപനങ്ങളെ അക്രമിുകളില്‍ നിന്നു രക്ഷിക്കാന്‍ പുറപ്പെട്ട പോലീസിനെ മേലുദ്യോഗസ്ഥര്‍ തിരിച്ചു വിളിക്കുന്ന ദൃശ്യം ചാനലുകള്‍ തന്നെ പുറത്തുവിട്ടിരുന്നു. സി.പി.എമ്മിന്റെ ഭാഗത്തു നിന്നും നിരന്തരമായ അക്രമം, പോലീസിന്റെ ഭാഗത്തു നിന്ന്‌ അപമാനം, നാടിന്റെ രക്ഷക്കായി സംഘടിക്കുന്നത്‌ തീവ്രവാദം എല്ലാം കൂടി നാദാപുരത്ത്‌ അക്രമത്തിനിരയാവുന്ന ജനങ്ങളിലെ പുതിയ തലമുറയെ വഴിതെറ്റിച്ചു തുടങ്ങി എന്ന്‌ ഇനിയെങ്കിലും മനസ്സിലാക്കണം. പൂച്ച നിരുപദ്രവകാരിയാണ്‌. പക്ഷേ, അടച്ചിട്ട മുറിയില്‍ അടച്ചിടപ്പെട്ട അക്രമിക്കപ്പെട്ടാല്‍ അതു പ്രാണരക്ഷാര്‍ത്ഥം ചിലപ്പോള്‍ ചീറിയെന്നു വരും. കരുത്തനായ ശത്രുവിന്റെ കൈകളില്‍ അതിനു മരണം തന്നെയാണ്‌ അന്തിമ വിധി. എന്നാലും പൂച്ചക്ക്‌ ശത്രുവിനു നേരെ ചീറാതെ പറ്റില്ല, അക്രമിക്കപ്പെടുമ്പോള്‍ അതിനെതിരെ എതിര്‍പ്പിനൊതുങ്ങുന്നത്‌ തീവ്രവാദല്ല തന്നെ. പക്ഷേ തീവ്രമായ പരിഹാരങ്ങള്‍ തേടുന്ന ഒരവസ്ഥയിലേക്ക്‌ നാടിനെ എത്തിച്ചതിന്റെ ചുമതലയില്‍ നിന്നും നാദാപുരത്തെ സി.പി.എമ്മിനു തലയൂരാനാവില്ല. കഴിഞ്ഞ നവമ്പറില്‍ ഇതേ സ്ഥലത്തു വച്ച്‌ ബോംബു നിര്‍മ്മാണത്തിനിടെ അഞ്ചു സി.പി.എമ്മുകാര്‍ക്കും ഗുരുതരമായി പരിക്കു പറ്റിയിരുന്നു. ബോംബു നിര്‍മ്മാണത്തില്‍ വിദഗ്‌ധരായ അവരിപ്പോഴും ജീവനോടെ ഇരിക്കുന്നു എന്നേയുള്ളൂ. അക്രമ പ്രവര്‍ത്തനങ്ങളില്‍ അവിദഗ്‌ധരായ ഈ അഞ്ചു പേര്‍ ഈ അറ്റ കൈ പ്രയോഗത്തില്‍ അപകടമരണത്തിനിരയായി. നാദാപുരത്ത്‌ അക്രമിക്കപ്പെടുന്നവരുടെ ക്ഷമ ഇപ്പോള്‍ അതിന്റെ അതിരിലാണു നില്‍ക്കുന്നതെന്നും സി.പി.എം അക്രമികള്‍ അവരുടെ ക്രൂരതകള്‍ അവസാനിപ്പിക്കുകയും, മാധ്യമ പ്രചാരകര്‍ കാര്യങ്ങളെ സത്യസന്ധമായി കാണുകയും മാത്രമാണ്‌ ഇനിയുള്ള പോംവഴിയെന്നു തുറന്നു പറയാതെ വയ്യ. സംഘര്‍ഷങ്ങള്‍ കണ്ടു വളര്‍ന്ന ഒരു തലമുറയെ നിങ്ങള്‍ ഇനിയും കൊലക്കു കൊടുക്കരുത്‌.


ഈ ദുരന്തത്തില്‍ പരിക്കേറ്റവരുടേയും കൊല്ലപ്പെട്ടവരൂടേയും രാഷ്ട്രീയക്കൂറ്‌ പരിശോധിക്കുന്നതിനേക്കാള്‍ നാദാപുരത്തു ഫലപ്രദമായത്‌ ഈ ചെറുപ്പക്കാരെ ഇങ്ങനെ ഒരു ചെയ്‌തിക്കു പ്രേരിപ്പിച്ച ഘടകങ്ങളെ കണ്ടെത്തുകയാണ്‌. അതിനു മഷി നോട്ടത്തിന്റെ ആവശ്യമൊന്നുമില്ല. നാദാപുരത്തെ നിരന്തരമായി അക്രമിക്കപ്പെടുന്ന ജനങ്ങളെ നേരില്‍ സമീപിച്ചു നിജസ്ഥിതികളറിയാന്‍ ശ്രമിച്ചാല്‍ മതി. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട്‌ സംഭവത്തെ മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവച്ച്‌ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നവര്‍ അറിയാതെ പോകുന്നത്‌ ഒരു പ്രദേശത്തിന്റെ അവസാനിക്കാത്ത ജീവിത ദുര്യോഗമാണ്‌.

സമൂഹത്തിനു പ്രയോജനപ്പെടുമായിരുന്ന അഞ്ചു ധീരരന്‍മാരെയാണ്‌ ഇപ്പോള്‍ ഈ തീക്കളി കാരണം നാടിനു നഷ്ടമായത്‌. 2001 ജനുവരി മാസം പന്തെന്നു കരുതി ബോംബ്‌ കയ്യിലെടുത്തു കളിച്ചതു കാരണം മരണപ്പെട്ട സി.പി.എം പ്രവര്‍ത്തകന്റെ മകള്‍ നീതു എന്ന ആറുവയസ്സുകാരിയോട്‌, കൈവശമുള്ള ബോംബ്‌ പോട്ടി കൊല്ലപ്പെട്ട പേരോട്ടെ തട്ടാറത്ത്‌ വിജയനോട്‌, വിലാതപുരത്തെ പവിത്രനോട്‌, ബോംബ്‌ നിര്‍മ്മാണത്തിനിടെ പരിക്കേറ്റ്‌ അവയവങ്ങള്‍ നഷ്ടപ്പെട്ട നാദാപുരത്തുകാരായ ജീവിച്ചിരിക്കുന്ന അനേകം സി.പി.എം പ്രവര്‍ത്തകരോട്‌ നമുക്കു ചെയ്യാവുന്നതും ഈ തീക്കളിക്കു വിരാമമിടാന്‍ സി.പി.എമ്മിനെ പ്രേരിപ്പിക്കുക മാത്രമാണ്‌. എലി എത്ര കരഞ്ഞിട്ടെന്താ, പൂച്ചയുടെ കണ്ണില്‍ ഇത്തിരി വെള്ളം വരണ്ടേ എന്നതു തന്നെയാണ്‌ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ മനോഭാവമെങ്കില്‍ ഇപ്പോഴത്തെ ദുരന്തം ഒരുപാട്‌ ആപത്സൂചനകളുള്ളതാണ്‌. നാദാപുരത്തെ സ്ഥിതിഗതികള്‍ അച്ചടിമാധ്യമങ്ങള്‍ മൂന്നോ നാലോ കോളത്തിലും ദൃശ്യ മാധ്യമങ്ങള്‍ അരമണിക്കൂര്‍ ചര്‍ച്ചയിലോ ഉള്‍പ്പെടുത്തുന്നതിലേറെ ആഴവും പരപ്പുമുള്ളതാണ്‌. വിഷം പരത്തുന്ന വേരിനു പകരം അതു കാരണം കരിയുന്ന ചില്ലകളെ വെട്ടിമാറ്റി നിങ്ങള്‍ക്ക്‌ ഒരു മരത്തെ രക്ഷിക്കാനാവില്ല.

Wednesday, March 02, 2011

ഒ അബ്ദുല്ലക്ക് മറുപടി

പ്രവാചക നിന്ദ നടത്തി തേജസിൽ ലേഖനമെഴുതിയ ഒ. അബ്ദുല്ലയ്ക്ക് ഒ.എം. തരുവണ സിറാജിൽ എഴുതിയ ലേഖന സമാഹാരം


For Zero Abdulla

Tuesday, March 01, 2011

മതമോ ഭൗതികവാദമോ?


part-2 >> കൈവെട്ടുകാരുടെ പരമനിന്ദ


ഒ അബ്ദുല്ലയുടെതു തികഞ്ഞ ഭൗതിക വാദമാണ്‌. ഇവരുടെ കേവല യുക്തിക്ക്‌ കുറുകെ കിടക്കുന്ന ചില ആശയങ്ങൾ ഇനിയുമുണ്ടല്ലോ ഖുർആനിൽ. അൽ ബഖറ അധ്യായം വചനം 248ൽ ഇസ്‌റാഈല്യരുടെ വിജയ പേടകത്തെക്കുറിച്ചാണ്‌ പറയുന്നത്‌. മൂസാ-ഹാറൂൻ നബിമാരുടെ തിരുശേഷിപ്പുകളായിരുന്നു അതിലെന്നും മലക്കുകൾ അത്‌ ചുമന്നുകൊണ്ട്‌ വരുമെന്നുമാണ്‌ വചനത്തിലുള്ളത്‌. ഒരു ജനതയുടെ നിരന്തര വിജയത്തിന്‌ ഹേതുവായ (ഖാലിദ്‌(റ)ന്റെ തൊപ്പി പോലെ) മലക്കുകൾ ചുമന്നു കൊണ്ടുവരാൻ മാത്രം ആദരുവുള്ള ഈ പേടകത്തിന്റെ ഉള്ളടക്കമെന്തായിരുന്നു? പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം വിവരിച്ചതനുസരിച്ച്‌ മൂസാ(അ)ന്റെ വടിയും മൂസാ-ഹാറൂൺ(അ) എന്നിവർ ഉപയോഗിച്ച വസ്ത്രങ്ങളും ചെരിപ്പും അതിലുണ്ടായിരുന്നു. അബ്ദുല്ലയും കൂട്ടരും എന്തു ചെയ്യും? താലൂത്തിന്റെ പേടകം ചാടിക്കടക്കാൻ സ്പോർട്ട്സിലെ പോൾവാൾട്ട്‌ കുന്തം തന്നെ വേണ്ടി വരുമല്ലോ! പക്ഷേ ചാട്ടം പുറത്തെത്തുമ്പോൾ നേരത്തെ പറഞ്ഞതുപോലെ അബ്ദുല്ലയുണ്ടാകില്ല. ഒ മാത്രമേ ഉണ്ടാകുകയുള്ളൂ. സംഗതി ഖുർആനാണ്‌. കാന്തപുരത്തോട്‌ വൈരാഗ്യം തീർക്കാൻ വേറെ വഴി നോക്കണം സാർ.

ഒരു വ്യക്തിയുടെ ഉണങ്ങിയ യുക്തിക്കു പാകം മതത്തിന്റെ സമുദ്രസമാന ആശയങ്ങളെ ചുരുക്കിക്കെട്ടാൻ ശ്രമിക്കുക എന്നു പറഞ്ഞാൽ ശുദ്ധ മണ്ടത്തരമാണ്‌. മതത്തിൽ യുക്തിയുണ്ടാകാം. എന്നാൽ മതം യുക്തിയല്ല. വിശ്വാസമാണ്‌. മതത്തിലെ യുക്തി ചിലപ്പോൾ നമുക്ക്‌ ബോധ്യപ്പെട്ടെന്നും ഇല്ലെന്നും വരാം. അതേതായാലും മതത്തിന്റെ താങ്ങ്‌ വിശ്വാസമാണ്‌. അതങ്ങനെത്തന്നെ വിശ്വസിക്കാൻ തയ്യാറില്ലാത്തവർക്ക്‌ മതം ഹഡിൽസ്‌ മത്സരം പോലെയിരിക്കും. ചാടിക്കടന്നുകൊണേ​‍്ടയിരിക്കേണ്ടതായി വരും. ഒടുവിൽ ചാടി ഔട്ടാകും. ഒറ്റ ഉദാഹരണം: ഹജ്ജ്‌ കർമങ്ങളുടെ യുക്തിയെന്താണ്‌? ബുദ്ധിയുടെ ഏതു മൂശയിലിട്ടാണ്‌ ഈ കർമങ്ങളെ വിശ്വാസത്തിന്‌ പാകപ്പെടുത്തുക? മറഞ്ഞ കാര്യങ്ങളിൽ വിശ്വസിക്കുന്നവർ എന്ന്‌ സത്യവിശ്വാസികളെ ഖുർആൻ പ്രകീർത്തിക്കുന്നുണ്ട്‌. ഇത്‌ അല്ലാഹുവിലുള്ള വിശ്വാസം മാത്രമായിരിക്കാൻ തരമില്ല. കേവല യുക്തിക്കും സ്വയംകൃത ന്യായങ്ങൾക്കും നിരക്കാത്ത ചിലതുകൂടി വിശ്വസിക്കുന്നതുകൊണ്ടുമാകാം. അല്ലെങ്കിൽ ചില വചനങ്ങൾ ഏറ്റുപറയുമ്പോഴേക്ക്‌ അതുവരെ കണ്ടുകൂടാതിരുന്ന, തൊട്ടുകൂടാതിരുന്ന ഒരു മാന്യ വനിത എങ്ങനെയാണ്‌ ഒരാളിന്റെ ഇണയും തുണയുമാകുന്നത്‌? ഇത്‌ മികച്ചൊരു അന്ധവിശ്വാസമല്ലേ? ഒരു സാധു സ്ത്രീ “ഇതു നിന്റെ വാപ്പയാണെ”ന്നു പറഞ്ഞപ്പോൾ മി. അബ്ദുല്ല കണ്ണടച്ചു വിശ്വസിച്ചില്ലേ? പഴയ കാലം പോകട്ടെ, തനിക്കാം പോന്നപ്പോഴെങ്കിലും ഒരു ഡി എൻ എ ടെസ്റ്റ്‌ നടത്തി ഒരു പിതൃത്വത്തിന്‌ യുക്തിയുടെയും ബുദ്ധിയുടെയും പിൻബലം ഉണ്ടാക്കാമായിരുന്നില്ലേ? അന്ധമായി ഉമ്മ പറഞ്ഞത്‌ അംഗീകരിച്ചുവെന്നതു മാത്രമല്ല കുറച്ചിലായത്‌; ആ അന്ധവിശ്വാസത്തിന്റെ ബലത്തിൽ പിതൃത്വത്തിന്റെ അനന്തരാവകാശം കൈപ്പറ്റുകയും ചെയ്തിരിക്കുമല്ലോ? യുക്തിയുടെ കരുത്ത്‌ കാണിക്കേണ്ടത്‌ ഇവിയടെയായിരുന്നു. മോശമായിപ്പോയി.

നബി(സ) ഒരു സാധാരണ മനുഷ്യനാണെന്നു കാണിക്കാൻ ലേഖകൻ കിണഞ്ഞു ശ്രമിച്ചു കണ്ടു. ഈയാവശ്യത്തിന്‌ ഇത്ര മസിലു പിടിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു. ആദം നബി(അ)യുടെ കാലം സാമൂഹിക ക്രമം രൂപപ്പെട്ടിരുന്നില്ല. നൂഹ്‌(അ)ന്റെ കാലം മുതൽ മുഹമ്മദ്‌ നബി(സ) നിയുക്തനാകുന്നതു വരെയുള്ള സകല നബിമാരും നേരിട്ട വിമർശമാണിത്‌. ഖുർആനിൽ നിന്നു തന്നെ വായിക്കാം: നൂഹ്‌ നബി(അ)ന്റെ ജനതയുടെ നേതാക്കൾ അവരുടെ നബിക്കു കണ്ട ഏറ്റവും വലിയ പോരായ്മ അദ്ദേഹം ഒരു സാധാരണ മനുഷ്യനായിപ്പേയി എന്നതായിരുന്നു.(ഹൂദ്‌:27) `ഞങ്ങളെപ്പോലെ ഒരാളെ ഞങ്ങൾ അനുസരിക്കുകയോ?` എന്നാണ്‌ സാമൂദ്‌ ഗോത്രനായകന്മാർ അവരുടെ പ്രവാചകനോട്‌ ചോദിച്ചത്‌. (അശ്ശുഅറാഅ​‍്‌:154). യഅ​‍്ഖൂബ്‌ നബി (അ)നോട്‌ തന്റെ ജനതയിലെ ധിക്കാരികൾ `ഞങ്ങളെപ്പോലെയല്ലാതെ നീയാര്‌?` എന്നാണ്‌ ചോദിച്ചത്‌. (അശ്ശൂറാഅ​‍്‌;182), മൂസാ(അ)യും ഈസാ(അ)യും ഇതേ ആക്ഷേപം നേരിട്ടിട്ടുണ്ട്‌. (അൽ മുഅ​‍്മിനൂൻ; 47). മുഹമ്മദ്‌ നബി(സ)യുടെ കാര്യം പറയാനുമില്ല. ഒ അബ്ദുല്ലയുടെയും എൻ ഡി എഫിന്റെയും ചോദ്യവും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.

കാശ്മീരിലെ ഹസ്‌റത്ത്‌ ബാൽ മസ്ജിദിനു പുറത്ത്‌ തിരുകേശം സംബന്ധിച്ച്‌ പ്രദർശിപ്പിച്ച സനദ്‌(പരമ്പര) പരിശോധിച്ചു നോക്കിയിട്ട്‌ ഒ അബ്ദുല്ല സാഹിബിന്‌ ഒന്നും മനസ്സില്ലായില്ലത്രെ. അതെങ്ങനെ മനസ്സിലാകാനാ? എത്ര ചെറിയ എഴുത്തും വായിക്കാനുള്ള കണ്ണട വില്ക്കുന്നു എന്നു പരസ്യം ചെയ്ത കടയിലേക്ക്‌ പണെ​‍്ടാരു കാരണവർ കയറിച്ചെന്നത്രെ. നന്നേ ചെറുതു മുതൽ മത്തങ്ങ വലിപ്പത്തിലുള്ള വരികൾ വരെ കടക്കാരൻ കാണിച്ചു നോക്കി. കണ്ണട പല ആംഗിളിൽ വെച്ചിട്ടും കാരണവർക്ക്‌ ഒന്നും വായിക്കാൻ കഴിയുന്നില്ല. ഒടുവിൽ കടക്കാരൻ ഒരു സംശയം ചോദിച്ചു: സ്കൂളിൽ പോയിട്ടില്ലേ? കാരണവർ മോണ കാട്ടിച്ചിരിച്ചു കൊണ്ട്‌ പറഞ്ഞു: ഇല്ല! സാക്ഷരത വിശ്വാസത്തിന്റെ കാര്യത്തിലും വേണം. അതില്ലാത്ത അബ്ദുല്ല സനദ്‌ വായിച്ചാൽ മനസ്സിലാകുന്നത്‌ എങ്ങനെ? ഇനിയൊരു കാര്യം ചെയ്യാം; അബ്ദുല്ല സാഹിബിനെ ഞാൻ മർകസിലേക്ക്‌ ക്ഷണിക്കുന്നു. അവിടെ ശഅ​‍്‌റേ മുബാറക്കുമായി ബന്ധപ്പെട്ട്‌ രണ്ട്‌ സനദുകളുണ്ട്‌. സാക്ഷരതയുടെ കമ്മി കാര്യമാക്കേണ്ട, അതുള്ളവർ അവിടെ ധാരാളമുണ്ട്‌. നേരിട്ട്‌ കണ്ട്‌ ബോധ്യപ്പെടുക. പത്രക്കാരെ അവിടേക്ക്‌ വിളിക്കാം, ബോധ്യപ്പെട്ട കാര്യം അവിടെ വെച്ചു തന്നെ പ്രഖ്യാപിക്കുകയും ചെയ്യാം. ഇനി ഒരു സനദും സ്വീകാര്യമല്ല എന്നാണ്‌ നിലപാടെങ്കിൽ അബ്ദുല്ലയുടെ കാര്യം പോക്കാ. കാരണം, ഇയാളെങ്ങനെ ഖുർആൻ അംഗീകരിക്കും? തിരൂരങ്ങാടിയിലെയോ മുംബൈയിലെയോ പ്രസിൽ അച്ചടിച്ചു വരുന്ന മുഷഫിലെ വരികൾ അല്ലാഹുവിന്റെ വചനമായ ഖുർആനാണെന്ന്‌ ആര്‌ പറഞ്ഞു? ഓരോ ഖുർആൻ പ്രതിയിലും അല്ലാഹുവിന്റെ കയ്യൊപ്പുണേ​‍്ടാ? നബി(സ) സാക്ഷ്യപ്പെടുത്തിയിട്ടുണേ​‍്ടാ? അതുമല്ലെങ്കിൽ പടച്ച തമ്പുരാൻ നേരിട്ടു വന്നു അബ്ദുല്ലയോടു പറഞ്ഞോ? ബുദ്ധിക്കും യുക്തിക്കും ചേരുന്ന ഒരു മറുപടി വേണമല്ലോ? പറ, ശഅറേ മുബാറകിനു പിൻബലമേകുന്ന അതേ പോലൊരു സനദ്‌ കൊണ്ടാണ്‌ പൊന്നു കാക്കാ, മുഷഫിലെ വരികൾ അല്ലാഹുവിന്റെ വചനങ്ങളാകുന്നത്‌. സനദുകളും പാരമ്പര്യവും തള്ളിക്കളഞ്ഞാൽ ഇസ്ലാം, സ്വന്തം ഇനീഷ്യൽ പോലെയാവും; വട്ടപ്പൂജ്യം! ഇയാളുടെ ഒരു കാര്യം.

ശഅ​‍്‌റേ മുബാറക്‌ മസ്ജിദിനെക്കുറിച്ചുള്ള അറിയിപ്പ്‌ വന്നപ്പോഴാണ്‌ പലർക്കും സമുദായത്തിന്റെ ദാരിദ്ര്യത്തേയും പട്ടിണിയേയും കുറിച്ചുള്ള വിചാരം കലശലായത്‌. എന്തേ ഈ അറിയിപ്പിനു തൊട്ടു മുമ്പ്‌ പോലും ഇങ്ങനെയൊരു സമുദായസ്നേഹം തോട്‌ പൊളിച്ചു ചാടിയില്ല? കുറ്റിപ്പുറത്ത്‌ കോടിയോളം മുടക്കി ഒരു പെൺ ചന്ത നടത്തിയല്ലോ, അതിനു തൊട്ടു മുമ്പെങ്കിലും ഇങ്ങനെയൊരു കാരുണ്യ ചിന്ത ഉണ്ടായിരുന്നെങ്കിൽ എത്ര കുടുംബങ്ങളുടെ പട്ടിണി മാറ്റാമായിരുന്നു? അതിനും മുമ്പ്‌ കേരളത്തിലെ മെട്രോ സിറ്റികളിൽ മറ്റൊരു വിഭാഗത്തിന്റെ ഫ്ളക്സ്‌ പ്രദർശന മഹാമഹം നടന്നല്ലോ. എത്ര ലക്ഷങ്ങളാണ്‌ പ്ളാസ്റ്റിക്‌ മാലിന്യമാക്കി ചുട്ടുകളഞ്ഞത്‌. ഒരു നിമിഷം; അന്നീ വിചാരമുണെ​‍്ടങ്കിൽ നൂറുകണക്കിന്‌ കുടുംബങ്ങൾക്ക്‌ കിടപ്പാടവും ജീവിത മാർഗവും ഉണ്ടാകുമായിരുന്നില്ലേ? അതു കൊണ്ട്‌ സുന്നികളേയും ശഅ​‍്‌റേ മുബാറക്‌ മസ്ജിദിനേയും തത്കാലം വെറുതെ വിട്‌. ഞങ്ങളെക്കുറിച്ച്‌ പണേ​‍്ടക്കും പണേ​‍്ട ഒരു ആക്ഷേപം നിലനില്ക്കുന്നുണ്ട്‌; സുന്നികൾ ശാപ്പാട്ടുരാമന്മാരാണെന്ന്‌. മൗലിദ്‌ `കഴിക്കും,` റാത്തീബ്‌ `കഴിക്കും,` ആണ്ടും നേർച്ചയും `കഴിക്കും.` ഈ ചീത്തപ്പേരൊന്നു മാറ്റിക്കിട്ടാൻ ഞങ്ങളൊരു മസ്ജിദ്‌ ഉണ്ടാക്കട്ടെ. ഒന്നും കഴിക്കാത്തവർ വേറെയുമുണ്ടല്ലോ. അവർ ഹിറാ സെന്റർ വിറ്റ്‌ സമുദായത്തിലെ പട്ടിണിക്കാരുടെ പട്ടിണി മാറ്റി മാതൃക കാണിക്കട്ടെ. കോടികൾ വില കിട്ടുന്ന ജംഗമ സ്വത്താണ്‌. സി ഡി ടവർ വിറ്റ്‌ ഉടുക്കാത്തവരെ ഉടുപ്പിക്കുകയും പാവപ്പെട്ടവർക്ക്‌ അന്തിത്തണൽ നൽകുകയും ചെയ്യട്ടെ. അതൊരു നല്ല മാതൃകയാകും. നല്ല മാതൃക ആരിൽ നിന്നായാലും സുന്നികൾ സ്വീകരിക്കും. അല്ലാതെ രാജ്യത്തിന്റെ തന്നെ ഇസ്ലാമിക ചരിത്രത്തിന്‌ മുതല്ക്കൂട്ടാകാൻ പോകുന്ന ഒരു സംരംഭത്തിനെതിരെ നാണം കെട്ട പ്രസ്താവന ഇറക്കുകയല്ല വേണ്ടത്‌. നിങ്ങളുടെ ബേജാറ്‌, കണ്ടുനില്ക്കുന്നവർക്കു മനസ്സിലാകുന്നതേയുള്ളൂ; കാലിന്നടിയിലെ മണ്ണൊലിച്ചുപോകുന്നതിന്റെ തിരിച്ചറിവ്‌, അതിന്റെ വെപ്രാളം. ശബരിമലയിലെ ദുരന്തം പോലെ കാരന്തൂരിലും ദുരന്തമുണ്ടാകുമെന്നും അപ്പോൾ സർക്കാറും കോടതിയും ഇടപെട്ട്‌ അതൊക്കെ അവസാനിപ്പിച്ചു കൊളളുമെന്നുമുള്ള അബ്ദുല്ലയുടെ സമാശ്വാസ്വമുണ്ടല്ലോ; മുന്തിയ മനപ്പായസമാണ്‌. പഞ്ചസാര കുറച്ചേറെ ചേർത്തു കൊള്ളാൻ പറയണം. മനപ്പായസമാകയാൽ വി ഐ പി രോഗികൾക്കും കഴിക്കാമല്ലോ.

നബിമാരുടെ ബോഡിവേസ്റ്റിനെ ചൊല്ലി അബ്ദുല്ലക്ക്‌ വലിയ ആശയക്കുഴപ്പമുണ്ട്‌. അതു മലിനമല്ലെങ്കിൽ അവരെന്തിന്‌ ശുചീകരിച്ചു എന്നാണ്‌ ലേഖകനറിയേണ്ടത്‌. ദൈവ ശാസ്ത്രജ്ഞൻമാരുടെ നിഗമനങ്ങൾ ശരിയാണെങ്കിൽ നബിമാർക്കതിന്റെ ആവശ്യമുണ്ടാകണമെന്നില്ല. ഇത്‌ ചെയ്തത്‌ അത്‌ മാതൃകയാക്കി അബ്ദുല്ലമാർ നാട്‌ നാറ്റാതിരിക്കാൻ വേണ്ടിയാകണം. മനസ്സിലാകുന്നുണ്ടല്ലോ?

ശഅ​‍്‌റേ മുബാറക്കും അതിനോടുള്ള ആദരവും തബർറുകും മതമാണ്‌. എന്നാലതു മാത്രമാണ്‌ മതം എന്നു പറഞ്ഞു ബഹളമുണ്ടാക്കി ആരും കുളം കലക്കാൻ നോക്കേണ്ട. അനാചാരം അന്ധവിശ്വാസം എന്നൊക്കെപ്പറഞ്ഞു പേടിപ്പിച്ചു കാര്യം നേടാവുന്ന കാലവും കഴിഞ്ഞു പോയിരിക്കുന്നു. ഇനി പുതിയ വല്ല നമ്പറും നോക്ക്‌. ഇസ്ലാം ഇങ്ങനെ ചില അന്ധവിശ്വാസങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ്‌. ചിലതൊക്കെ കണ്ണടച്ചു വിശ്വസിക്കണം. ബുദ്ധിക്കും യുക്തിക്കും ചേരുന്നില്ലെന്നു പറഞ്ഞു തള്ളിക്കളയുന്നവർ എന്തിനു പ്രശ്നമുണ്ടാക്കണം? അവർക്ക്‌ ഇസ്ലാമിനെ വെറുതെ വിടാം. ബുദ്ധിക്കും യുക്തിക്കും ചേരുന്ന മറ്റു മാർഗങ്ങൾ അന്വേഷിക്കാം. അക്ബർ `ദീൻ ഇലാഹി` ഉണ്ടാക്കിയിട്ട്‌ ആകാശം ഇടിഞ്ഞു വീണതൊന്നുമില്ലല്ലോ?

നബിനിന്ദ പാപമാണ്‌. ഇത്തരം പാപകൃത്യങ്ങൽ ചെയ്യുന്നവരെ ശിക്ഷിക്കാൻ നമ്മുടെ നാട്ടിൽ വകുപ്പില്ല. ഈ കേസുകൾ നാം അല്ലാഹുവിലേക്കും റസൂലിലേക്കും വിടുക. എൻ ഡി എഫിന്റെ കൈവെട്ടു വിധി ഇസ്ലാമികമല്ല; താന്തോന്നിത്തരമാണ്‌. രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്‌. മതേതരത്വത്തിനും ബഹുസ്വരതക്കുമെതിരായുള്ള യുദ്ധപ്രഖ്യാപനമാണ്‌. രാജ്യദ്രോഹപരമായ ഇത്തരം നിലപാടുകളെ കൂടി നാം നബി നിന്ദക്കൊപ്പം തള്ളിപ്പറയുകയും ചെയ്യുക. അതാണ്‌ നബിസ്നേഹം. (അവസാനിച്ചു)


siraj news daily