എല്ലാം ശരിയായി ആണ് നടക്കുന്നതെങ്കില്‍ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ അത് നേരം വണ്ണം തന്നെ നടക്കുന്നു എന്ന് ഉറപ്പു വരുത്തുന്ന ഒരു നിയമം കൊണ്ടുവരുന്നതില്‍ എന്തിനാണെതിര്‍ക്കുന്നത്?ഒരു പ്രത്യേകമതത്തെ തകര്‍ക്കാന്‍ എന്ന മട്ടിലുള്ള അനാവശ്യമായ വാദഗതികള്‍ മതനേതാക്കള്‍ എന്തിന് ഉന്നയിക്കുന്നു?
>>>>>>>>എല്ലാം ശരിയായി ആണ് നടക്കുന്നതെങ്കില്‍ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ അത് നേരം വണ്ണം തന്നെ നടക്കുന്നു എന്ന് ഉറപ്പു വരുത്തുന്ന ഒരു നിയമം കൊണ്ടുവരുന്നതില്‍ എന്തിനാണെതിര്‍ക്കുന്നത്?ഒരു പ്രത്യേകമതത്തെ തകര്‍ക്കാന്‍ എന്ന മട്ടിലുള്ള അനാവശ്യമായ വാദഗതികള്‍ മതനേതാക്കള്‍ എന്തിന് ഉന്നയിക്കുന്നു?<<<<<<<<
എതിർക്കുന്നത് കൊണ്ട് വരുന്നു എന്ന് പറയുന്ന നിയമം ശരിയല്ലാത്തത് കൊണ്ടാണ്ട് പെങ്ങളേ!
എല്ലാവ്യവസ്ഥകളും പാലിച്ച് നീതി നടപ്പാക്കി ഒരു സ്ത്രീയുടെ കൂടി കണ്ണീരൊപ്പുന്ന സ്വാഗതാർഹമായ ഒരു സേവനം ചെയ്യാൻ പുരുഷൻ മുതിർന്നാൽ അവിടെ കൃഷണയ്യർ പറയുന്ന വ്യവസ്ഥ അപ്രസക്തമാണ് അതിനെ പ്രത്യേക മുസ് ലിം വ്യക്തി നിയമമുള്ള നാട്ടിലെ മുസ്ലിംകൾ എതിർക്കേണ്ടത് തന്നെയാണ്
എം എന്‍ കാരശ്ശേരിക്ക് ഖദീജ ഖാത്തൂന് എഴുതിയ മറുപടി.ഒരു മുസ്ലിം സ്ത്രീ ഈ വിഷയത്തെ എങ്ങിനെ സമീപിക്കുന്നു എന്നതാണിവിടെ കാണുന്നത്. നിഴലിനെതിരെ വെടിവെക്കുകയാണു മറ്റുള്ളവര്‍..
കാരശ്ശേരിയുടെ ലേഖനം ആദ്യം പോസ്റ്റ് ചെയ്യാതെ മറുപടി മാത്രം പോസ്റ്റ് ചെയ്തത് കൊണ്ട് എന്ത് പ്രയോജനം സുഹൃത്തേ? അതു കൂടി പോസ്റ്റ് ചെയ്യൂ എന്നാല്‍ അല്ലേ കാര്യം എന്താ എന്ന് വായനക്കാര്‍ക്ക് മനസിലാവു?
എന്നിട്ടും എന്താണ് നിയമത്തിലെ കുഴപ്പം എന്ന് മനസിലായില്ല.മുസ്ലിം വ്യക്തി നിയമം ഉണ്ടെങ്കിലും ഒരു മുസ്ലിം ആയതു കൊണ്ടു ഇന്ത്യന്‍ അല്ലാതാവുന്നില്ലല്ലോ. ഒരു സ്ത്രീയുടെ കൂടി കണ്ണീരൊപ്പാനായി വിവാഹം കഴിക്കുകയാണോ നല്ലത്. വേറെ സഹായങ്ങള്‍ ഒന്നും ചെയ്യാന്‍ ആവില്ലേ? തമാശ പറയല്ലേ kk.
പിന്നെ ഒരു സ്ത്രീ പറയുന്നു അത് കാര്യമില്ല.ആ ഒരു സ്ത്രീ പറയുന്നത് കൊണ്ടു അതാണ് എല്ലാ സ്ത്രികളുടെയും അഭിപ്രായം എന്നാവില്ലല്ലോ.എതിര്‍ത്ത് പറയുന്നവര്‍ പറയുന്നതു ഇതു പോലെ വെളിച്ചം കാണുകയുമില്ലല്ലോ .
ഇന്ത്യക്കാരന് /ഇന്ത്യക്കാരി ആവുന്നതിനൊപ്പം തന്നെ അവരവരുടെ മത വിശ്വാസമനുസരിച്ച് ആരാധന ചെയ്യാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണ ഘടന നല്കുന്നുണ്ടല്ലോ. സിവില്‍ എന്നും ക്രിമിനല്‍ എന്നും നിയമങ്ങള്‍ തരം തിരിച്ചിരിക്കുന്നു. അതില്‍ വ്യക്തി നിയമങ്ങള്‍ ഒരു മുസ്ലിമിനു ഇസ്ലാമിക ശരീ അത്ത് അനുസരിച്ചാണു ഇന്ത്യയില്‍ നിലവിലുള്ളത്. ആ അവകാശം കൊണ്ട് മറ്റ് സമുദായക്കാര്‍ക്ക് കുഴപ്പമൊന്നുമില്ല.
ബഹു ഭാര്യത്വം നിര്‍ബന്ധമാണെന്ന് ആരും പറയുന്നില്ല. ഇസ്ലാമും പറയുന്നില്ല. ആവശ്യ ഘട്ടത്തില്‍ നിബന്ധനകള്‍ പാലിച്ച ആവാം എന്നുമാത്രം. പിന്നെ നിയമം ദുരുപയോഗം ചെയ്യുന്നത് തടയേണ്ടതുമാണ്. ഈ കാര്യത്തില്‍ മാത്രമല്ലല്ലോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത്
പിന്നെ കേരളത്തിന്റെ തന്നെ കാര്യമെടുത്താല്‍ മുസ്ലിംങ്ങളില്‍ ഒന്നിലധികം ഭാര്യമാരുള്ളവര്‍ ഒരു ശതമാനം വരുമോ ? ഇല്ല. അപ്പോള്‍ കെട്ടാന്‍ വേണ്ടിയല്ല ഈ വാദങ്ങള്‍.. അങ്ങിനെയൊരു ഓപ്ഷന് ഉള്ളത് ഉണ്ടെന്ന് പറയുകയാണെന്ന് മാത്രം
മറ്റു സമുദായങ്ങളില്‍ ഉള്ള സ്തീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളേക്കാള്‍ കൂടുതലായി അല്ലെങ്കില്‍ പ്രത്യേകമായി മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്നു എന്ന് പറയുന്നത് വെറും നുണപ്രചാരണം മത്രം. സ്ത്രീകള്‍ക്ക് ഉന്നത സഥാനം കൊടുത്ത വേറൊരു പ്രസ്ഥാനം ലോകത്തില്ല. അടിമകളായി , തന്റെ ആവശ്യപൂരണത്തിനുള്ള ഉപാധി /ഉപകരണമായി മാത്രം സ്ത്രീകളെ കണ്ടിരുന്ന. പെണ് കുന്ഞ്ഞ് ജനിച്ചാല്‍ ജീവനോടെ കുഴിച്ച് മൂടിയിരുന്ന ഒരു ജനതയായെയായിന്നു. മാതാവിന്റെ കാലിന്നടിയിലാണു മക്കളുടേ സ്വര്‍ഗമെന്ന് പ്രഖ്യാപിച്ച് ഇസ്ലാം കൈപിടുച്ചുയര്ത്തിയത്
ആധുനിക ലോകം സ്ത്രീകളെ കച്ചവടച്ചരക്കാക്കുമ്പോള്‍ ഇസ്ലാമിന്റെ സമീപനം ശ്രദ്ധേയമാണ.
എണ്ണമറ്റ സ്ത്രീകളെ ഭാര്യമാരാക്കുന്ന അന്നത്തെ സമ്പ്രദായട്ടെഹെ ഇല്ലാതാക്കുകയാണു ഇസ്ലാം ചെയ്തത്. ഏറ്റവു കൂടിയാല്‍ 4 വരെ എന്ന പരിധിവെച്ചു കൊണ്ട്. അതും നിബന്ധനകളോടെ
ഭര്‍ത്താവു മരിച്ചാല്‍ ആത്മഹത്യ (സതി ) ചെയ്യാന്‍ കല്പിക്കുന്ന നമ്മുടെ നാട്ടിലെ വ്യവസ്ഥിതി മുഴുവനായി മാറിയിട്ടുണ്ടോ ?
ശൈശവ വിവാഹങ്ങള്‍ ഇന്നും നടക്കുന്നില്ലേ
സംബന്ധം എന്ന പരസ്യ വ്യഭിചാരം നിര്‍ലോഭം നടന്നിരുന്നതല്ലേ .. ഇന്ന് ഏക പത്നീ വ്രതക്കാര്‍ക്ക് വേശ്യകളെ തേടാം. അവിഹിത ബന്ധങ്ങളാവാം. പ്രായ പൂര്‍ത്തിയായ ആണും പെണ്ണും പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കാതെ തന്നെ വര്‍ഷങ്ങള്‍ ഒരു മിച്ച് കഴിയുന്ന പാശ്ചാത്യന്‍ രീതി നമുക്കിടയിലും ആവാം എന്നും വാദമുന്നയിക്കുന്നവര്‍ കൂടി വരുന്നു. അതിലൊന്നും യാതൊരു കുഴപ്പവുമില്ല.
സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ അവരെ കല്ല്യാണം കഴിക്കല്‍ മാത്രമല്ല .എങ്കിലും കല്ല്യാണം കഴിക്കരുത് എന്നും ഇല്ല.
ദത്തെടുക്കലും ദിവ്യ ഗര്‍ഭങ്ങളും ഉണ്ടവുന്നതിനേക്കാള് നിയമപ്രകാരം വിവാഹം കഴിക്കുന്നത് തന്നെ നല്ലത് എന്ന് പ്രചാരകന്റെ അഭിപ്രായം
ഒരു ശതമാനം എന്നത് ഒരാള്‍ എന്നല്ല എന്നുള്ളത് ശരി തന്നെയല്ലേ?ഒരു വലിയ ജനതയിലെ ഒരു ശതമാനം ആണെന്കില് പോലും അത് വലുതാണ്. കേരളത്തിലെ തന്നെ നേതാക്കള്‍ അടക്കം ചിലര്‍ക്കും രണ്ടോ അതില്‍ കൂടുതലോ ഭാര്യമാര്‍ ഉണ്ട് എന്ന് അറിഞ്ഞിരുന്നു. ബദര്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിധവകളുടെ എണ്ണം അധികരിച്ചപ്പോള്‍ ആണ് ഒന്നില്‍ കൂടുതല്‍ വിവാഹത്തിന് പ്രവാചകന് അനുവാദം കൊടുത്തത് എന്ന് എനിക്കുള്ള ചെറിയ അറിവ്.പക്ഷെ ഇന്നത് എങ്ങനെ മറ്റു ചില കാരണങള്‍ എന്ന നിലക്ക് ഒരു വിശദീകരണം വന്നു എന്നെനിക്കും മനസിലായിട്ടില്ല. കാലത്തിനൊത്ത് മാറ്റിയതാണോ? പക്ഷെ ഇന്നുള്ള രണ്ടാം വിവാഹങ്ങള്‍ ഒന്നും ഒരു വിധവയെ സഹായിക്കാനോ ഒന്നും അല്ല.മറിച്ച് ആദ്യഭാര്യയേക്കാള് ചെറുപ്പം ആയ പെണ്‍കുട്ടികളെ ആണ് പലപ്പോഴും വിവാഹം ചെയ്യുന്നത്.ഇതു എന്റെ വാദം അല്ല ഒരു പ്രോഗ്രാമില്‍ ഒരു മുസ്ലിം പെണ്‍കുട്ടി തന്നെ ചോദിച്ചതാണ്. പ്രവാചകന് തന്നെ സ്വന്തം മരുമകനോട് തന്റെ മകളുടെ മനസ് വേദനിച്ചേക്കാം അതിനാല്‍ രണ്ടാം വിവാഹം അരുതെന്ന് പറഞ്ഞതായും കേട്ടിരിക്കുന്നു.
ഞാന്‍ വിശ്വസിക്കുന്ന ഹിന്ദു മതത്തിലും അനാവശ്യമായ പല ആചാരങ്ങളും ഉണ്ടായിരുന്നു.ബാലവിവാഹവും സതിയും നിയമം കൊണ്ടു തടഞ്ഞത് പിന്നെയും ആവര്‍ത്തിച്ചാല്‍ നിയമം കൊണ്ടു തന്നെ അവയെ നേരിടണം.സ്ത്രിധനം ചോദിക്കുന്നത് പോലുള്ളവയെയും അതെ നിലക്ക് തന്നെ. നിയമം പാലിക്കപെടുന്നില്ല എന്നുള്ളത് നിയമം വേണ്ട എന്നതിന് ന്യായികരണം ആകുന്നില്ല.
മുസ്ലിം സമുദായത്തിലെ സ്ത്രികളെ എങ്ങനെ പരിപാലിക്കുന്നു എന്നത് ഞാന്‍ എന്റെ നാട്ടിലെ മുസ്ലിം കുട്ടികളെ നോക്കി ആണ് കാണുന്നത്. അത് വളരെ മാന്യമായി തന്നെ ആണ്.മറ്റു കുട്ടികള്‍ക്കൊപ്പം ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും അവരും നേടുന്നുമുണ്ട്. മറ്റ് കുട്ടികള്‍ക്കൊപ്പം എല്ലാ സ്വാതന്ത്രത്തില്‍ അവരും ജീവിക്കുന്നു.
ആ നിയമപരിഷ്കാരം നിലവില്‍ വരാന്‍ പോകുന്നില്ല.കാരണം അതിന്റെ കൂടെ ഉള്ള പല പരിഷ്കാരവും രാഷ്ട്രീയക്കാര്‍ക്ക് ദഹിക്കാത്തതാണ്. അവര്‍ മുസ്ലിം ക്രിസ്ത്യന്‍ നേതാക്കള്‍ ഉയര്‍ത്തിയ എതിര്‍പ്പിന്റെ ബലത്തില്‍ രക്ഷപെട്ടു. അങ്ങ് 'സഹോദരി പ്രിയ' എന്ന് പറഞ്ഞു തന്നെ മറുപടി പറഞ്ഞതിനാല്‍ മാത്രം ആണ് ഞാന്‍ ഇപ്പൊ ഇതു വീണ്ടും പറഞ്ഞത്.over.
കേരളത്തിലെ നേതാക്കള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെന്നുള്ളത് ( മുസ്ലിം നേതാക്കളെയാണുദ്ദേശിച്ചതെങ്കില് )അസംബന്ധം ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആദ്യഭാര്യയെ കഷ്ടപ്പെടുത്തിയാണവര് ജീവിക്കുന്നത് എന്ന് പറയാന്‍ പറ്റുമോ ? എന്തായാലും ഒന്നിലധികം സ്ത്രീകളുമായി അവിഹിത ബന്ധം പുലര്ത്തുന്നതിനായിരിക്കില്ലല്ലോ പ്രിയയും അനുകൂലിക്കുക എന്ന് കരുതട്ടെ.
മുസ്ലിം സ്ത്രീ സമൂഹം മറ്റു സ്ത്രീ സമൂഹം അനുഭവിക്കുന്നതിനേക്കാള്‍ കൂടുതലായി ഒന്നും അനുഭവിക്കുന്നില്ല. മറിച്ച് അവശ്യമായ കാര്യങ്ങളെല്ലാം അനുഭവിച്ചു തന്നെ ജീവിക്കുന്നു എന്നത് അനുഭവത്തിലൂടെ തന്നെ വിവരിച്ചുവല്ലോ. ലോകത്തിന്റെ ഏത് കോണിലും നിയമം അത് എത്ര കര്‍ശനമായാലും ദുരുപയോഗം ചെയ്യുകയും തന്റെ ഇഷ്ടത്തിനൊത്ത് ഉപയോഗപ്പെടുത്തുകയും സ്ത്രീകളെ എന്നല്ല ഏവരെയും കരുക്കളാക്കുകയും ചെയ്യുന്നവര്‍ ഉണ്ട്.
കാര്യങ്ങള്‍ അതിന്റെ വിശദീകരണത്തൊടെ പഠിക്കാത്തത് കൊണ്ടുള്ള സംശയങ്ങള്‍ മാത്രമാണു പ്രിയക്കുമുള്ളത്. മധ്യമങ്ങളോ മറ്റോ വ്യാഖ്യാനിക്കുന്നതില്‍ നിന്ന് ഏറെ അകലെ യാണു യാഥാര്‍ത്ഥ്യങ്ങള്‍..
സമയം കിട്ടുമ്പോള്‍ ഇത് ഒന്ന് വായിക്കൂ മനസ്സിരുത്തി. സംശയങ്ങള്‍ തീരാന്‍
എല്ലാ ആശംസകളും താങ്കളുടെ നല്ല ഉദ്ദേശങ്ങള്‍ക്ക് നന്ദി..
:) എന്റെ നാട്ടിലെ പെണ്‍കുട്ടികള്‍ എന്ന് ഞാന്‍ എടുത്തു പറഞ്ഞു. വീടുകാരുടെ നിര്‍ബന്ധത്തിനു ഒരു മാനസികപ്രശ്നമുള്ള ആളെ വിവാഹം കഴിച്ച ചേച്ചി(ഇത്ത)ക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ വരുമാനം ഇല്ലെന്നു എന്നോട് പറഞ്ഞ എയര്ലിന്സില് നല്ല ജോലിയുള്ള മലപ്പുറംകാരിയോടു,എന്റെ നാട്ടിലെ സമാനമായ അവസ്ഥയില്‍ ആയിരുന്ന ഒരു പെണ്‍കുട്ടിയെ കുറിച്ചോര്‍ത്ത്, ആ ചേച്ചിക്ക് എവിടെയെങ്കിലും ഒരു ജോലി ശരിയാക്കി കൊടുക്കാന്‍ നിങ്ങള്‍ക്കാവില്ലേ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി " നിന്നെ കണ്ടു ഞങ്ങള്‍ക്ക് നിന്റെ നാട്ടിലെ പെണ്‍കുട്ടികളെ വിലയിരുത്താം. പക്ഷെ എന്നെ കണ്ടു എന്റെ നാട്ടിലെ കുട്ടികളെ കണക്കു കൂട്ടേണ്ട " ന്നായിരുന്നു. ഞാന്‍ എറണാകുളത്ത് നിന്നാണ്.ഞാന്‍ എന്റെ എറണാകുളം കുണ്ട് കിണര്‍ കണ്ടിട്ടുള്ളു. ബാക്കി നിങ്ങള്‍ പറയുക :)
ഞാന്‍ മുസ്ലിം ആണെങ്കിലും അല്ലെങ്കിലും, എനിക്കുള്ള സൌകര്യത്തിനു കുറവ് വരുത്താതിരുന്നാലും, എന്റെ ഭര്‍ത്താവിനു അവിഹിതം ഉണ്ടായാലോ മറ്റൊരു വിവാഹം കഴിച്ചാലോ ഒരൊറ്റ നിലപാടേ എനിക്കുള്ളൂ. തലാക്ക് തലാക്ക് തലാക്ക് :) അതാണ് എല്ലാ പെണ്‍കുട്ടികളുടെയും നിലപാടെന്ന് ഞാന്‍ ഉറച്ചു തന്നെ വിശ്വസിക്കുകയും ചെയ്യുന്നു.
ഓരോ നാട്ടിലും ഒാരോ പ്രദേശത്തും നടക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ എവിടെയുമെത്തില്ല. അടുത്ത ദിവസം ഒരു മെയില്‍ കിട്ടിയിരുന്നു ഒരു സ്ഥലത്ത് തവളയെ കല്ല്യാണം കഴിക്കുന്നതായിട്ട്. പിന്നെ കെട്ടിയ ഭാര്യയെ ഒഴിവാക്കി വേറൊരുത്തിയെ സ്വന്തമാക്കാന്‍ ആദ്യഭാര്യയെയും മക്കളെയും നിഷ്കരുണം കൊന്ന് കക്കൂസ് ടാങ്കില്‍ തള്ളിയ വിദ്യാസമ്പന്നര്‍ നമുക്കിടയില്‍ ഉണ്ടെന്നത് ഓര്‍ക്കുക. പല ഗ്യാസ് സ്റ്റൗ പൊട്ടിത്തെറികളും കിണറ്റില്‍ കാല് തെറ്റി വീഴലും ,അറിയാതെ തൂങ്ങിച്ചാവുന്നതും എല്ലാം കുറെ ഒഴിവായേനെ അവര്‍ക്ക് ഒരു പെണ്ണിനെ കൂടി (അതിനു കഴിവുണ്ടെങ്കില്‍ ) കെട്ടാന്‍ സമ്മതിച്ചിരുന്നെങ്കില്‍ (ഇത് പ്രചാരകന്റെ അത്മഗതം മാത്രം ) എന്ന് തോന്നിപ്പോവുന്നു.
സഹോദരി, ഇസ്ലാം എന്ത് പറയുന്നു എന്നത് ലേഖനം വായിച്ച് മനസ്സിലാക്കുവാന്‍ അപേക്ഷിക്കുന്നു.
പിന്നെ ബഹുഭാര്യത്വം എന്ന ത് മുസ്ലിം സമൂഹത്തില്‍ മാത്രം ഉള്ളതാണെന്ന തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് മാറ്റുക അതിനെ പറ്റിയുള്ളവിശദാമായ ലേഖനം പോസ്റ്റ് ചെയ്യുന്നതാണ് ..വായിക്കുമല്ലോ..
>>> എനിക്കുള്ള സൌകര്യത്തിനു കുറവ് വരുത്താതിരുന്നാലും, എന്റെ ഭര്‍ത്താവിനു അവിഹിതം ഉണ്ടായാലോ മറ്റൊരു വിവാഹം കഴിച്ചാലോ ഒരൊറ്റ നിലപാടേ എനിക്കുള്ളൂ. തലാക്ക് തലാക്ക് തലാക്ക് <<<
ഒറ്റവാക്കില്‍ പറഞ്ഞാല്‍ പൊട്ടത്തരം :)
ഇസ്ലാം സ്ത്രീകള്‍ക്ക് അവരുടെ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ (മതിയായ കാരണമുണ്ടെങ്കില്‍ ) അനുവാദം കൊടുക്കുന്നു. അതിനെ ഫസ്ഖ് എന്നാണു പറയുക. തലാഖ് .പുരുഷന് സ്ത്രീയെ ഡൈവോഴ്സ് ചെയ്യുന്നതിനെ പറയുന്നതാണ്.
എല്ലാ സുഖ സൗകര്യങ്ങളും കൊടുത്ത് കൊണ്ട്,യാതൊരു അല്ലലും കൂടാതെ തന്നെ ഭാര്യയെ നോക്കുന്ന പുരുഷന് (മറ്റൊരുവളെ ഭാര്യയാക്കിയാല്‍ ആദ്യഭാര്യ തന്നെ ഫസ്ഖ് ചെയ്യുമെന്ന ഭയത്താല്‍) മറ്റ് പല സ്ത്രീകളുമായും ഭാര്യ അറിയാതെ ബന്ധം പുലര്‍ത്തുകയാണെങ്കില്‍ (അങ്ങിനെയാണല്ലോ പലയിടങ്ങളിലും നടക്കുന്നത് ) ഈ പെണ് കുട്ടിയ്ക്ക് എന്തെങ്കിലും പ്രശന്മുണ്ടാവുമോ ? ഇല്ലെന്ന് വേണം കരുതാന്‍..
ഒറ്റ വാക്കില്‍ ഞാനും അതിന് ഉത്തരം പറഞ്ഞാല്‍ തലാക് അല്ല ഫസ്ഖ് ആണ് മുസ്ലിം നിയമം എങ്കിലും അതല്ല എന്റെ മതം. അതിനാല്‍ എനിക്കതിനെ കുറിച്ചു ചിന്തിക്കണ്ട മറിച്ച് ഇന്ത്യന്‍ നിയമം അനുസരിച്ച് ബഹുഭാര്യത്വം അനുവദിക്കാത്തതിനാല്‍ കോടതിയില്‍ ഇന്ത്യന്‍ നിയമപ്രകാരം കേസ് ഫയല്‍ ചെയ്താല്‍ അത് തീര്‍പ്പാക്കിയേ മതിയാകു ഭര്‍ത്താവിനു പുതിയ വിവാഹത്തിന്.
പിന്നെ ചതി, വഞ്ചന ചെയ്യുന്നവന് അവനെ ചതിയന്‍ വഞ്ചകന് എന്ന് തന്നെ വിളിക്കുക. അല്ലാതെ അവന് ചെയ്യുന്നത് ഭാര്യ അറിയാത്തത് കൊണ്ടു അവന് നല്ലവന്‍ ദൈവത്തിന്റെ മുന്പില് എങ്കിലും ആവില്ലലോ. വേറെ വിവാഹം കഴിക്കണം എങ്കില്‍ ആ ആദ്യഭാര്യയെ അവര്‍ക്കു ജീവിക്കാന്‍ ഉള്ള വരുമാനം ഇല്ലെങ്കില്‍ ജീവിക്കാന്‍ ആവശ്യമായ നഷ്ടപരിഹാരം(?) കൊടുത്തു വേറെ വിവാഹം കഴിക്കുക. അതെത്ര വലിയവന്‍ ആണെങ്കിലും.അതിലും ഇപ്പൊ പറയരുത് പാവം പെണ്ണിന് കെട്ടിയോന് ഇല്ലാതാവില്ലേ എന്ന്.അങ്ങനെ പാവം ചിന്തിച്ചാല്‍ വേറെ കെട്ടരുത്. അതാണ് പരിഷ്ക്യതസമൂഹത്തിലെ മാന്യത. പിന്നെ എല്ലാ കഷ്ടപാടും മാറി ഈ ലോകത്ത് എല്ലാം ശരി ആയിട്ട് ഞാനും എന്റെ സമുദായവും മാറിക്കോളാം എന്നത് എന്തോ എനിക്കറിയില്ല.
ബഹുഭാര്യത്വം ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇന്ത്യന്‍ നിയമപ്രകാരം അനുവദനീയം അല്ല. മറ്റു വേറെ ഏത് സമുദായത്തില്‍ ഉണ്ട് നമുക്ക്?
എന്റെ മുസ്ലിം സുഹ്രൃത്ത് പറഞ്ഞ വാക്കുകള്‍ "bharyaye snehikkunna oru bharthavum mattoru vivahathe kurich, even bharya marichal polum... chinthikkilla" ഇതാണ് ഒരു ശരാശരി ഭര്‍ത്താവ്. ഇയാള്‍ക്ക് ആ നിയമം ഒരു മാറ്റവും ഉണ്ടാക്കുന്നില്ല.പിന്നെ ആര്‍ക്ക്?
പിന്നെ അങ്ങ് പറഞ്ഞ നാടിന്റെ മാറ്റം. എന്റെ നാട്ടിലെയോ ഞാന്‍ അറിയുന്നതോ ആയ ഒരു മുസ്ലിമിനു പോലും രണ്ടു ഭാര്യമാര്‍ ഇല്ല. അതിനാല്‍ ഈ നിയമത്തെ കുറിച്ചോര്‍ത്തു ഞാനും വേവലാതിപെടുന്നുമില്ല.
ഞാന്‍ പറഞ്ഞ ബദര്‍ യുദ്ധത്തിന്റെ ആ സംശയം ഒന്നും മാറിയില്ലെങ്കിലും സത്യായിട്ടും ഞാന്‍ ഇനി ഒന്നും പറയുന്നില്ല. കാരണം ആ നിയമം വരാന്‍ പോകുന്നില്ല. വന്നാലും വന്നിലെങ്കിലും എനിക്കൊരു പ്രശ്നവും ഇല്ല.മുസ്ലിം പെണ്‍കുട്ടികളെ ആരുടെ എങ്കിലും രണ്ടാം ഭാര്യ ആക്കണമോ എന്ന് അവരുടെ മാതാപിതാക്കളും സഹോദരങ്ങളും നോക്കിക്കോളും. ഹിന്ദു കുട്ടികളെ അവരുടെ അച്ഛനമ്മമാരും സഹോദരങ്ങളും . ഈ ലോകത്ത് വേറെ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ട് ചിന്തിക്കാന്‍.
ഫസ്ഖ് - തലാഖ് എന്നിവ തമ്മിലുള്ള വിത്യാസം പറഞ്ഞുവെന്നേയുള്ളൂ.. മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കട്ടെ.
>>മുസ്ലിം നിയമം എങ്കിലും അതല്ല എന്റെ മതം. അതിനാല്‍ എനിക്കതിനെ കുറിച്ചു ചിന്തിക്കണ്ട <<
പ്രിയയുടെ മതം ഇസ്ലാം അല്ലാത്തത് കൊണ്ടും ഈ നിയമം പ്രിയയെ ബാധിക്കാത്തത് കൊണ്ടും പ്രിയക്ക് അതിനെ പറ്റി ചിന്തിക്കേണ്ട ആവശ്യമില്ല .പക്ഷെ അങ്ങിനെയല്ലല്ലോ നാം കാണുന്നത് മുസ്ലിം സ്ത്രീകള്‍ മൊത്തം പീഡിപ്പിക്കപ്പെടുന്നു എന്ന് വെറുതെ ഒച്ചപ്പാടുണ്ടാക്കുന്നവരെയല്ലേ കാണാന്‍ കഴിയുന്നത്. അവര്‍ക്കാവട്ടെ സത്യത്തില്‍ മുസ്ലിം സ്ത്രീകളുടെയെന്നല്ല ഒരു സ്ത്രീയുടെയും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവുമില്ല അതിനൊട്ട് സമയവും ഇല്ല എന്നതല്ലേ യാഥാര്‍ത്ഥ്യം. !
>>>മറിച്ച് ഇന്ത്യന്‍ നിയമം അനുസരിച്ച് ബഹുഭാര്യത്വം അനുവദിക്കാത്തതിനാല്‍<<
ഇന്ത്യന്‍ നിയമമനുസരിച്ച് ബഹുഭാര്യത്വം അനുവദിക്കാത്ത വിഷയം മുസ്ലിംങ്ങളുടെ കാര്യത്തില്‍ വരുന്നില്ല. കോടതികളില്‍ ഈ വക കാര്യങ്ങളില്‍ തീര്‍പ്പ് കല്പിക്കുന്നത് മുസ്ലിം വ്യക്തി നിയമം അനുസരിച്ചാണ്. അത് മുസ്ലിംങ്ങള്ക്ക് ഭരണഘടന അനുവദിച്ച അവകാശവുമാണല്ലോ. മുസ്ലിം വ്യക്തി നിയമ മനുസരിച്ച് മുസ്ലിംങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ മാത്രമാണു കൈകാര്യം ചെയ്യുന്നത് എന്നതിനാല്‍ തന്നെ പ്രിയ പറഞ്ഞത് പോലെ ഇസ്ലാം മതത്തിനു പുറത്തുള്ളവര്‍ക്ക് അതില്‍ ആവലാതിയുടെ ആവശ്യവുമില്ല.
>>അങ്ങനെ പാവം ചിന്തിച്ചാല്‍ വേറെ കെട്ടരുത്. അതാണ് പരിഷ്ക്യതസമൂഹത്തിലെ മാന്യത.<<
പരിഷ്കൃത സമൂഹത്തിലെ മാന്യതയെ പറ്റി കൂടുതല്‍ പറയാതിരിക്കലല്ലേ നല്ലത്. പ്രിയേ.. ഇസ്ലാം എല്ലാവരും നാലു കെട്ടണം എന്ന കല്പന പുറപ്പെടുവിക്കുന്നില്ല . മുസ്ലിംങ്ങളില്‍ ഒരു ശതമാനം പോലും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നില്ല. പിന്നെ വളരെ നിബന്ധനകള്‍ പാലിച്ച് ആവാം എന്ന ഒരു ഓപ്ഷന് മാത്രം ഉണ്ടെന്ന് മാത്രം . ചിലര്‍ അതിനെ ദുരുപയോഗം ചെയ്യുന്നത് തടയുകയും വേണം. അതിനു എലിയെ പേടിച്ച് ഇല്ലം ചുടുകയല്ല ചെയ്യേണ്ടത്. ചില സ്ഥലത്ത് 'ഇവിടെ തുപ്പുക' എന്ന ബോര്‍ഡ് കാണാം.. അത് വഴി പോകുന്നവര്‍ എല്ലാവരും നിര്‍ബന്ധമായും അവിടെ തുപ്പണം എന്നാണോ അതിന്റെ അര്‍ത്ഥം ? അങ്ങിനെ മനസ്സിലാക്കിയവര്‍ക്ക് എന്തോ തകരാറുണ്ടെന്ന് വേണം കരുതാന്‍.. തുപ്പേണ്ടവര്ക്ക് അവിടെ തുപ്പാം പൊതു നിരത്തില്‍ തുപ്പി നാശമാക്കരുത് എന്ന് മനസ്സിലാക്കുക. അത് പോലെ രണ്ടാമത് ഒന്ന് കെട്ടണം എന്ന് (നിബന്ധനകള്‍ പ്രകാരം, ലേഖനം വായിക്കുക ) ഉണ്ടെങ്കില്‍ ആവാം . എന്ന്ട്ട് അവിഹിതങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കാം.. എന്ന് മാത്രം..
>>എന്റെ മുസ്ലിം സുഹ്രൃത്ത് പറഞ്ഞ വാക്കുകള്‍ "bharyaye snehikkunna oru bharthavum mattoru vivahathe kurich, even bharya marichal polum... chinthikkilla" ഇതാണ് ഒരു ശരാശരി ഭര്‍ത്താവ്.<<
ആ മുസ്ലിം സുഹൃത്തിന്റെ തന്നെ മനോവിചാരം ആണു എല്ലാവര്ക്കും . അതിനാല്‍ തന്നെയാണു മുസ്ലിം സമൂഹത്തില്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ ആയി മാറിയതും. ..എന്ന് വെച്ച് ഒരു നിയമം ഉള്ളത് എടുത്ത് കളയേണ്ട ആവശ്യമേ ഉദിക്കുന്നില്ല. അവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ അത് വേണം
>>എന്റെ നാട്ടിലെയോ ഞാന്‍ അറിയുന്നതോ ആയ ഒരു മുസ്ലിമിനു പോലും രണ്ടു ഭാര്യമാര്‍ ഇല്ല. അതിനാല്‍ ഈ നിയമത്തെ കുറിച്ചോര്‍ത്തു ഞാനും വേവലാതിപെടുന്നുമില്ല.<<
അതെ അതാണു സത്യം.. ഈ വേവലാതി(?)കളും ബഹളങ്ങളും വെറും കാപട്യമാണെന്ന് മനസ്സിലാക്കുക. ഇതിന്റെയൊക്ക് പിന്നിലുള്ളത് ഇസ്ലാമിനെ താറടിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യം മാത്രം..
>>ഞാന്‍ പറഞ്ഞ ബദര്‍ യുദ്ധത്തിന്റെ ആ സംശയം <<
ബദര്‍ യുദ്ധമല്ല. ഉഹ്ദ് യുദ്ധമാണു ഈ നിയമം വന്ന പശ്ചാത്തലം. ഇസ്ലാം കൂടിയാല്‍ നാലാക്കി ചുരുക്കുകയായിരുന്നു സത്യത്തില്‍ ചെയ്തത് എന്ന് കാണാം. കാരണം അന്ന് ഇത്ര ഭാര്യമാര്‍ ഉണ്ടാവുക എന്നതിനു ഒരു നിയന്ത്രണം ഉണ്ടായിരുന്നില്ല. തന്റെ പ്രൗഡി തെളിയിക്കാന്‍ ആവുന്നത്ര ഭാര്യമാരെ സ്വന്തമാക്കുക എന്നതായിരുന്നു .കൂടാതെ പിതാക്കന്മാരുടെ ഭാര്യമാരെ വരെ അവരുടെ കാല ശേഷം സ്വന്തമാക്കുകയും അതിലൂടെ സ്വത്ത് സ്വന്തമാക്കുകയും എല്ലാം ചെയ്തിരുന്നു. അത് നിര്‍ത്തലാക്കുകയാണു ഇസ്ലാം ചെയ്തത്. അടിമ വ്യവസ്ഥിതിയൂം, പെണ്‍കുഞ്ഞ് പിറന്നാല്‍ കുഴിച്ച് മൂടിയിരുന്ന നീചകൃത്യവും നിര്‍ത്തലാക്കിയത് പോലെ..
ഉഹ്ദ് യുദ്ധത്തിന്റെ ശേഷം നടപ്പിലായ നിയമം എന്നതിനാല്‍ അത് ആ കാലത്തേക്ക് മാത്രമുള്ളത് എന്നല്ല .അത് ദുര് വ്യാഖ്യാനമാണ്. മറിച്ച് എല്ലാ കാലങ്ങളിലേക്കുമുള്ള നിയമമാണ്. അത് വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ നിയമം വന്നതിനു ശേഷമുള്ള സ്വഹാബത്തിന്റെ (നബിയുടെ അനുചരന്മാരുടെ ) യും താബി ഉകളുടെയും (സ്വഹബത്തിനു ശേഷമുള്ള അവരെ പിന്‍പറ്റിയവരുടെയും ) ജീവിതവും കൂടി വിശകലനം ചെയ്താല്‍ ഈ കാര്യം ബോധ്യപ്പെടും.
>>ഈ ലോകത്ത് വേറെ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ട് ചിന്തിക്കാന്‍.<<
"കാരണം അന്ന് ഇത്ര ഭാര്യമാര്‍ ഉണ്ടാവുക എന്നതിനു ഒരു നിയന്ത്രണം ഉണ്ടായിരുന്നില്ല. തന്റെ പ്രൗഡി തെളിയിക്കാന്‍ ആവുന്നത്ര ഭാര്യമാരെ സ്വന്തമാക്കുക എന്നതായിരുന്നു .കൂടാതെ പിതാക്കന്മാരുടെ ഭാര്യമാരെ വരെ അവരുടെ കാല ശേഷം സ്വന്തമാക്കുകയും അതിലൂടെ സ്വത്ത് സ്വന്തമാക്കുകയും എല്ലാം ചെയ്തിരുന്നു. അത് നിര്‍ത്തലാക്കുകയാണു ഇസ്ലാം ചെയ്തത്. അടിമ വ്യവസ്ഥിതിയൂം, പെണ്‍കുഞ്ഞ് പിറന്നാല്‍ കുഴിച്ച് മൂടിയിരുന്ന നീചകൃത്യവും നിര്‍ത്തലാക്കിയത് പോലെ.."
മോശം എന്ന് കരുതിയിരുന്ന ആ കാലത്തെ നാട്ടുനടപ്പിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമാന്യം ഭേദമായൊരു നിലയിലേക്ക് അദ്ദേഹം മാറ്റി.സാമൂഹികമായി ശരിയായ വിശ്വാസികള്‍ എന്നേ മാറിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി കൂടുതല്‍ ഭേദമായ ഒരു നിയമമാറ്റത്തിനു അദ്ദേഹം തന്നെ വേണമോ?
"..എന്ന് വെച്ച് ഒരു നിയമം ഉള്ളത് എടുത്ത് കളയേണ്ട ആവശ്യമേ ഉദിക്കുന്നില്ല. അവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ അത് വേണം "
" ഇസ്ലാമിനെ താറടിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യം മാത്രം.." എന്ന് കരുതാന്‍ വയ്യ. കാരണം ആ ഇസ്ലാം നിയമം സാധാരണ ഇസ്ലാം വിശ്വാസിക്ക് ആവശ്യമില്ല എന്നുള്ളത് എല്ലാവര്ക്കും (അങ്ങേക്കും) അറിയാം.
അങ്ങ് ക്ഷമയോടെ വിശദമായി തന്നെ തരുന്ന മറുപടിക്ക് വളരെ നന്ദി പ്രചാരകന് :)
കൂടുതല്‍ ചിന്തിക്കാന്‍ ആയി ആ ഹര്‍ത്താല്‍ നിയമഭേദഗതി ആണ് ഉള്ളത് :)
ഇനിയൊരു മാറ്റം ആവശ്യമില്ലാത്ത വിധം കാലോചിതമാണു ഇസ്ലാമിക ശരീ അത്ത്. ഹജ്ജത്തുല്‍ വിദാഅ്(വിടവാങ്ങല്‍ പ്രസംഗം ) ദിവസം പ്രവാചകര്‍(സ) അരുളിയത് അത് തന്നെ. ഞാന്‍ നിങ്ങള്‍ക്ക് ഈ മതം (ഇസ്ലാം )പൂര്‍ണ്ണമാക്കി തന്നിരിക്കുന്നു എന്നത്. ഇനി ഇതില്‍ ഒരു തിരുത്താല്‍ ആവശ്യമില്ല.
അപ്പോള്‍ തിരുത്തലുകള്‍ ഇസ്ലാമിനു വിരുദ്ധമാണ്. മതത്തില്‍ പുതുതായി ഒന്നും കൂട്ടിചേര്‍ക്കുവാനോ ഉള്ളത് ഇല്ലാതാക്കുവാനോ ആര്‍ക്കും അധികാരം (പൗരോഹ്യത്യം ) ഇസ്ലാം അനുവദിക്കുന്നില്ല.
പിന്നെ ചിലര്‍ക്ക് തിരുത്തലുകള്‍ വേണമെന്ന് തോന്നുന്നത് ഇസ്ലാമിനെയും അതിന്റെ നിയമങ്ങള്‍ അനുശാസിക്കുന്നതിന്റെ ക്രിയാത്കമകതെയും ശരിയായി മനസ്സിലാക്കാത്തത് കൊണ്ട് മാത്രമാണ്
മദ്യം ഉപയോഗിക്കരുതെന്ന് ഇസ്ലാം കല്പിക്കുന്നു. പക്ഷെ മുസ്ലിം നാമധാരികളായവര്‍ എത്രയോ മദ്യപാനികള്‍ ഉണ്ട്.. എന്ന് വെച്ച് ഇക്കാലത്ത് ആ നിയമങ്ങള്‍ ശരിയല്ല. അല്പം ആവാം എന്നാക്കി മാറ്റാന്‍ പറ്റില്ല. അത് പോലെ നിങ്ങളില്‍ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരാണു ഉത്തമര്‍ എന്ന് നബി അരുള്‍ ചെയ്യുന്നു. ഇത് അറിയാവുന്നവര്‍ വരെ സ്ത്രീകളെ നിന്ദിക്കുന്നു അപമാനിക്കുന്നു. അതില്‍ മതം എന്ത് പിഴച്ചു.
ഒരു ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു നിയമവും (ഇസ്ലാമിക നിയമവും ) മാറ്റത്തിരുത്തലുകള്‍ വരുത്തേണ്ടതല്ല. അങ്ങിനെ ചെയ്യണമെന്ന് അവനു തോന്നുന്നുവെങ്കില്‍ അത് മതത്തിനു പുറത്ത് നിന്ന് മാത്രം തോന്നേണ്ടതുമാണ അഥവാ ഇസ്ലാമിക വിശ്വാസ മനുസരിച്ച് പൂര്‍ണ്ണ വിശ്വാസിയാവുന്നില്ല.
ഹര്‍ത്താല്‍ ..നിയമം.. ജനങ്ങളെ അകാരണമായി വലക്കുന്ന പൊതു മുതല്‍ നശിപ്പിക്കുന്ന സ്ത്രീകളെ പോലും ഉപദ്രവിക്കുന്ന( ഇന്ന് ഉപരോധ സമരത്തിന്റെ പേരില്‍ നടന്നത് ന്യൂസില്‍ കേട്ടു) പരിപാടികള്‍ കര്‍ശനമായി നിര്‍ത്തേണ്ടതാണ്. എന്നാല്‍ ജനാധിപത്യപരമായി സമരം ചെയ്യാനുള്ള അവസരം. അവകാശം നിശേധിക്കാനും പാടില്ല എന്നതാണ് പ്രചാരകന്റെ ഈ വിഷയത്തില്‍ ഉള്ള അഭിപ്രായം.
എന്നത് പോലെ , ബഹുഭാര്യതം (അവശ്യ ഘട്ടത്തില്‍ നിബന്ധനകള്‍ പാലിച്ച് അവശ്യക്കാര്‍ക്ക് ) ഒരു സാമൂഹ്യ പ്രശ്നമോ ജനങ്ങള്‍ക്ക് ഉപദ്രവമോ ആവാത്തിടത്തൊളം ഈ ബഹളങ്ങളൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം.. ഇസ്ലാം വിരോധികള്‍ക്ക് എന്തെങ്കിലും ഒരു വിഷയം വേണ്ടേ.. അത്രയേ ഉള്ളൂ.
ഇസ്ലാമില്‍ എത്രയോ ക്രിയാത്മകമായ ലോകം പകര്‍ത്തേണ്ട ഏവര്‍ക്കും സ്വീകാര്യമായ കാര്യങ്ങള്‍ ഉണ്ട് ചര്‍ച്ച ചെയ്യാന്‍. അതൊന്നും മധ്യമങ്ങള്‍ കാണുകയില്ല. കേള്‍ക്കുകയുമില്ല.
16 comments:
അപ്പോള്‍ അല്ലാഹുവും പുരുഷപക്ഷത്താണോ ?
ഖദീജ ഖാത്തൂന് (2008 നവംബര്‍ 30 മാതൃഭൂമി )
ബഹുഭാര്യത്വത്തിന്റെ പേരില്‍ മുസ്ലിം സമുദായത്തെ
ആക്ഷേപിച്ച എം എന്‍ കാരശ്ശേരിക്ക് ഖദീജ ഖാത്തൂന് എഴുതിയ മറുപടി
വായിക്കുക..
എല്ലാം ശരിയായി ആണ് നടക്കുന്നതെങ്കില്‍ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ അത് നേരം വണ്ണം തന്നെ നടക്കുന്നു എന്ന് ഉറപ്പു വരുത്തുന്ന ഒരു നിയമം കൊണ്ടുവരുന്നതില്‍ എന്തിനാണെതിര്‍ക്കുന്നത്?ഒരു പ്രത്യേകമതത്തെ തകര്‍ക്കാന്‍ എന്ന മട്ടിലുള്ള അനാവശ്യമായ വാദഗതികള്‍ മതനേതാക്കള്‍ എന്തിന് ഉന്നയിക്കുന്നു?
>>>>>>>>എല്ലാം ശരിയായി ആണ് നടക്കുന്നതെങ്കില്‍ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ അത് നേരം വണ്ണം തന്നെ നടക്കുന്നു എന്ന് ഉറപ്പു വരുത്തുന്ന ഒരു നിയമം കൊണ്ടുവരുന്നതില്‍ എന്തിനാണെതിര്‍ക്കുന്നത്?ഒരു പ്രത്യേകമതത്തെ തകര്‍ക്കാന്‍ എന്ന മട്ടിലുള്ള അനാവശ്യമായ വാദഗതികള്‍ മതനേതാക്കള്‍ എന്തിന് ഉന്നയിക്കുന്നു?<<<<<<<<
എതിർക്കുന്നത് കൊണ്ട് വരുന്നു എന്ന് പറയുന്ന നിയമം ശരിയല്ലാത്തത് കൊണ്ടാണ്ട് പെങ്ങളേ!
എല്ലാവ്യവസ്ഥകളും പാലിച്ച് നീതി നടപ്പാക്കി ഒരു സ്ത്രീയുടെ കൂടി കണ്ണീരൊപ്പുന്ന സ്വാഗതാർഹമായ ഒരു സേവനം ചെയ്യാൻ പുരുഷൻ മുതിർന്നാൽ അവിടെ കൃഷണയ്യർ പറയുന്ന വ്യവസ്ഥ അപ്രസക്തമാണ്
അതിനെ പ്രത്യേക മുസ് ലിം വ്യക്തി നിയമമുള്ള നാട്ടിലെ മുസ്ലിംകൾ എതിർക്കേണ്ടത് തന്നെയാണ്
പ്രചാരകനും ഖദീജക്കും അഭിനന്ദനങ്ങൾ!
Priya,
എം എന്‍ കാരശ്ശേരിക്ക് ഖദീജ ഖാത്തൂന് എഴുതിയ മറുപടി.ഒരു മുസ്ലിം സ്ത്രീ ഈ വിഷയത്തെ എങ്ങിനെ സമീപിക്കുന്നു എന്നതാണിവിടെ കാണുന്നത്. നിഴലിനെതിരെ വെടിവെക്കുകയാണു മറ്റുള്ളവര്‍..
thank you
K.K
Thanks for your comments.
കാരശ്ശേരിയുടെ ലേഖനം ആദ്യം പോസ്റ്റ് ചെയ്യാതെ മറുപടി മാത്രം പോസ്റ്റ് ചെയ്തത് കൊണ്ട് എന്ത് പ്രയോജനം സുഹൃത്തേ? അതു കൂടി പോസ്റ്റ് ചെയ്യൂ എന്നാല്‍ അല്ലേ കാര്യം എന്താ എന്ന് വായനക്കാര്‍ക്ക് മനസിലാവു?
ശ്രീഹരി,
ശ്രമിയ്ക്കാം.
എന്താണു യാഥാര്‍ത്ഥ്യം എന്നത് കാന്തപുരം എഴുതിയ
മതം കല്പിച്ചതും സംവാദകര്‍ പറയുന്നതും എന്ന ലേഖനം വായിച്ചാല്‍ മനസ്സിലാക്കാം . നന്ദി..
ബഹുഭാര്യത്വം പരിഷ്കൃത സമൂഹത്തില്‍ എന്ന ഒരു ലേഖനം ഇവിടെയും വായിക്കാം
എന്നിട്ടും എന്താണ് നിയമത്തിലെ കുഴപ്പം എന്ന് മനസിലായില്ല.മുസ്ലിം വ്യക്തി നിയമം ഉണ്ടെങ്കിലും ഒരു മുസ്ലിം ആയതു കൊണ്ടു ഇന്ത്യന്‍ അല്ലാതാവുന്നില്ലല്ലോ.
ഒരു സ്ത്രീയുടെ കൂടി കണ്ണീരൊപ്പാനായി വിവാഹം കഴിക്കുകയാണോ നല്ലത്. വേറെ സഹായങ്ങള്‍ ഒന്നും ചെയ്യാന്‍ ആവില്ലേ? തമാശ പറയല്ലേ kk.
പിന്നെ ഒരു സ്ത്രീ പറയുന്നു അത് കാര്യമില്ല.ആ ഒരു സ്ത്രീ പറയുന്നത് കൊണ്ടു അതാണ് എല്ലാ സ്ത്രികളുടെയും അഭിപ്രായം എന്നാവില്ലല്ലോ.എതിര്‍ത്ത് പറയുന്നവര്‍ പറയുന്നതു ഇതു പോലെ വെളിച്ചം കാണുകയുമില്ലല്ലോ .
സഹോദരി Priya,
ഇന്ത്യക്കാരന് /ഇന്ത്യക്കാരി ആവുന്നതിനൊപ്പം തന്നെ അവരവരുടെ മത വിശ്വാസമനുസരിച്ച് ആരാധന ചെയ്യാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണ ഘടന നല്കുന്നുണ്ടല്ലോ. സിവില്‍ എന്നും ക്രിമിനല്‍ എന്നും നിയമങ്ങള്‍ തരം തിരിച്ചിരിക്കുന്നു. അതില്‍ വ്യക്തി നിയമങ്ങള്‍ ഒരു മുസ്ലിമിനു ഇസ്ലാമിക ശരീ അത്ത് അനുസരിച്ചാണു ഇന്ത്യയില്‍ നിലവിലുള്ളത്. ആ അവകാശം കൊണ്ട് മറ്റ് സമുദായക്കാര്‍ക്ക് കുഴപ്പമൊന്നുമില്ല.
ബഹു ഭാര്യത്വം നിര്‍ബന്ധമാണെന്ന് ആരും പറയുന്നില്ല. ഇസ്ലാമും പറയുന്നില്ല. ആവശ്യ ഘട്ടത്തില്‍ നിബന്ധനകള്‍ പാലിച്ച ആവാം എന്നുമാത്രം. പിന്നെ നിയമം ദുരുപയോഗം ചെയ്യുന്നത് തടയേണ്ടതുമാണ്. ഈ കാര്യത്തില്‍ മാത്രമല്ലല്ലോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത്
പിന്നെ കേരളത്തിന്റെ തന്നെ കാര്യമെടുത്താല്‍ മുസ്ലിംങ്ങളില്‍ ഒന്നിലധികം ഭാര്യമാരുള്ളവര്‍ ഒരു ശതമാനം വരുമോ ? ഇല്ല. അപ്പോള്‍ കെട്ടാന്‍ വേണ്ടിയല്ല ഈ വാദങ്ങള്‍.. അങ്ങിനെയൊരു ഓപ്ഷന് ഉള്ളത് ഉണ്ടെന്ന് പറയുകയാണെന്ന് മാത്രം
മറ്റു സമുദായങ്ങളില്‍ ഉള്ള സ്തീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളേക്കാള്‍ കൂടുതലായി അല്ലെങ്കില്‍ പ്രത്യേകമായി മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്നു എന്ന് പറയുന്നത് വെറും നുണപ്രചാരണം മത്രം. സ്ത്രീകള്‍ക്ക് ഉന്നത സഥാനം കൊടുത്ത വേറൊരു പ്രസ്ഥാനം ലോകത്തില്ല. അടിമകളായി , തന്റെ ആവശ്യപൂരണത്തിനുള്ള ഉപാധി /ഉപകരണമായി മാത്രം സ്ത്രീകളെ കണ്ടിരുന്ന. പെണ് കുന്ഞ്ഞ് ജനിച്ചാല്‍ ജീവനോടെ കുഴിച്ച് മൂടിയിരുന്ന ഒരു ജനതയായെയായിന്നു. മാതാവിന്റെ കാലിന്നടിയിലാണു മക്കളുടേ സ്വര്‍ഗമെന്ന് പ്രഖ്യാപിച്ച് ഇസ്ലാം കൈപിടുച്ചുയര്ത്തിയത്
ആധുനിക ലോകം സ്ത്രീകളെ കച്ചവടച്ചരക്കാക്കുമ്പോള്‍ ഇസ്ലാമിന്റെ സമീപനം ശ്രദ്ധേയമാണ.
എണ്ണമറ്റ സ്ത്രീകളെ ഭാര്യമാരാക്കുന്ന അന്നത്തെ സമ്പ്രദായട്ടെഹെ ഇല്ലാതാക്കുകയാണു ഇസ്ലാം ചെയ്തത്. ഏറ്റവു കൂടിയാല്‍ 4 വരെ എന്ന പരിധിവെച്ചു കൊണ്ട്. അതും നിബന്ധനകളോടെ
ഭര്‍ത്താവു മരിച്ചാല്‍ ആത്മഹത്യ (സതി ) ചെയ്യാന്‍ കല്പിക്കുന്ന നമ്മുടെ നാട്ടിലെ വ്യവസ്ഥിതി മുഴുവനായി മാറിയിട്ടുണ്ടോ ?
ശൈശവ വിവാഹങ്ങള്‍ ഇന്നും നടക്കുന്നില്ലേ
സംബന്ധം എന്ന പരസ്യ വ്യഭിചാരം നിര്‍ലോഭം നടന്നിരുന്നതല്ലേ .. ഇന്ന് ഏക പത്നീ വ്രതക്കാര്‍ക്ക് വേശ്യകളെ തേടാം. അവിഹിത ബന്ധങ്ങളാവാം. പ്രായ പൂര്‍ത്തിയായ ആണും പെണ്ണും പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കാതെ തന്നെ വര്‍ഷങ്ങള്‍ ഒരു മിച്ച് കഴിയുന്ന പാശ്ചാത്യന്‍ രീതി നമുക്കിടയിലും ആവാം എന്നും വാദമുന്നയിക്കുന്നവര്‍ കൂടി വരുന്നു. അതിലൊന്നും യാതൊരു കുഴപ്പവുമില്ല.
സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ അവരെ കല്ല്യാണം കഴിക്കല്‍ മാത്രമല്ല .എങ്കിലും കല്ല്യാണം കഴിക്കരുത് എന്നും ഇല്ല.
ദത്തെടുക്കലും ദിവ്യ ഗര്‍ഭങ്ങളും ഉണ്ടവുന്നതിനേക്കാള് നിയമപ്രകാരം വിവാഹം കഴിക്കുന്നത് തന്നെ നല്ലത് എന്ന് പ്രചാരകന്റെ അഭിപ്രായം
നന്ദി.
ഒരു ശതമാനം എന്നത് ഒരാള്‍ എന്നല്ല എന്നുള്ളത് ശരി തന്നെയല്ലേ?ഒരു വലിയ ജനതയിലെ ഒരു ശതമാനം ആണെന്കില് പോലും അത് വലുതാണ്. കേരളത്തിലെ തന്നെ നേതാക്കള്‍ അടക്കം ചിലര്‍ക്കും രണ്ടോ അതില്‍ കൂടുതലോ ഭാര്യമാര്‍ ഉണ്ട് എന്ന് അറിഞ്ഞിരുന്നു.
ബദര്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിധവകളുടെ എണ്ണം അധികരിച്ചപ്പോള്‍ ആണ് ഒന്നില്‍ കൂടുതല്‍ വിവാഹത്തിന് പ്രവാചകന് അനുവാദം കൊടുത്തത് എന്ന് എനിക്കുള്ള ചെറിയ അറിവ്.പക്ഷെ ഇന്നത് എങ്ങനെ മറ്റു ചില കാരണങള്‍ എന്ന നിലക്ക് ഒരു വിശദീകരണം വന്നു എന്നെനിക്കും മനസിലായിട്ടില്ല. കാലത്തിനൊത്ത് മാറ്റിയതാണോ? പക്ഷെ ഇന്നുള്ള രണ്ടാം വിവാഹങ്ങള്‍ ഒന്നും ഒരു വിധവയെ സഹായിക്കാനോ ഒന്നും അല്ല.മറിച്ച് ആദ്യഭാര്യയേക്കാള് ചെറുപ്പം ആയ പെണ്‍കുട്ടികളെ ആണ് പലപ്പോഴും വിവാഹം ചെയ്യുന്നത്.ഇതു എന്റെ വാദം അല്ല ഒരു പ്രോഗ്രാമില്‍ ഒരു മുസ്ലിം പെണ്‍കുട്ടി തന്നെ ചോദിച്ചതാണ്. പ്രവാചകന് തന്നെ സ്വന്തം മരുമകനോട് തന്റെ മകളുടെ മനസ് വേദനിച്ചേക്കാം അതിനാല്‍ രണ്ടാം വിവാഹം അരുതെന്ന് പറഞ്ഞതായും കേട്ടിരിക്കുന്നു.
ഞാന്‍ വിശ്വസിക്കുന്ന ഹിന്ദു മതത്തിലും അനാവശ്യമായ പല ആചാരങ്ങളും ഉണ്ടായിരുന്നു.ബാലവിവാഹവും സതിയും നിയമം കൊണ്ടു തടഞ്ഞത് പിന്നെയും ആവര്‍ത്തിച്ചാല്‍ നിയമം കൊണ്ടു തന്നെ അവയെ നേരിടണം.സ്ത്രിധനം ചോദിക്കുന്നത് പോലുള്ളവയെയും അതെ നിലക്ക് തന്നെ. നിയമം പാലിക്കപെടുന്നില്ല എന്നുള്ളത് നിയമം വേണ്ട എന്നതിന് ന്യായികരണം ആകുന്നില്ല.
മുസ്ലിം സമുദായത്തിലെ സ്ത്രികളെ എങ്ങനെ പരിപാലിക്കുന്നു എന്നത് ഞാന്‍ എന്റെ നാട്ടിലെ മുസ്ലിം കുട്ടികളെ നോക്കി ആണ് കാണുന്നത്. അത് വളരെ മാന്യമായി തന്നെ ആണ്.മറ്റു കുട്ടികള്‍ക്കൊപ്പം ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും അവരും നേടുന്നുമുണ്ട്. മറ്റ് കുട്ടികള്‍ക്കൊപ്പം എല്ലാ സ്വാതന്ത്രത്തില്‍ അവരും ജീവിക്കുന്നു.
ആ നിയമപരിഷ്കാരം നിലവില്‍ വരാന്‍ പോകുന്നില്ല.കാരണം അതിന്റെ കൂടെ ഉള്ള പല പരിഷ്കാരവും രാഷ്ട്രീയക്കാര്‍ക്ക് ദഹിക്കാത്തതാണ്. അവര്‍ മുസ്ലിം ക്രിസ്ത്യന്‍ നേതാക്കള്‍ ഉയര്‍ത്തിയ എതിര്‍പ്പിന്റെ ബലത്തില്‍ രക്ഷപെട്ടു.
അങ്ങ് 'സഹോദരി പ്രിയ' എന്ന് പറഞ്ഞു തന്നെ മറുപടി പറഞ്ഞതിനാല്‍ മാത്രം ആണ് ഞാന്‍ ഇപ്പൊ ഇതു വീണ്ടും പറഞ്ഞത്.over.
സഹോദരീ പ്രിയ,
കേരളത്തിലെ നേതാക്കള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെന്നുള്ളത് ( മുസ്ലിം നേതാക്കളെയാണുദ്ദേശിച്ചതെങ്കില് )അസംബന്ധം ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആദ്യഭാര്യയെ കഷ്ടപ്പെടുത്തിയാണവര് ജീവിക്കുന്നത് എന്ന് പറയാന്‍ പറ്റുമോ ? എന്തായാലും ഒന്നിലധികം സ്ത്രീകളുമായി അവിഹിത ബന്ധം പുലര്ത്തുന്നതിനായിരിക്കില്ലല്ലോ പ്രിയയും അനുകൂലിക്കുക എന്ന് കരുതട്ടെ.
മുസ്ലിം സ്ത്രീ സമൂഹം മറ്റു സ്ത്രീ സമൂഹം അനുഭവിക്കുന്നതിനേക്കാള്‍ കൂടുതലായി ഒന്നും അനുഭവിക്കുന്നില്ല. മറിച്ച് അവശ്യമായ കാര്യങ്ങളെല്ലാം അനുഭവിച്ചു തന്നെ ജീവിക്കുന്നു എന്നത് അനുഭവത്തിലൂടെ തന്നെ വിവരിച്ചുവല്ലോ. ലോകത്തിന്റെ ഏത് കോണിലും നിയമം അത് എത്ര കര്‍ശനമായാലും ദുരുപയോഗം ചെയ്യുകയും തന്റെ ഇഷ്ടത്തിനൊത്ത് ഉപയോഗപ്പെടുത്തുകയും സ്ത്രീകളെ എന്നല്ല ഏവരെയും കരുക്കളാക്കുകയും ചെയ്യുന്നവര്‍ ഉണ്ട്.
കാര്യങ്ങള്‍ അതിന്റെ വിശദീകരണത്തൊടെ പഠിക്കാത്തത് കൊണ്ടുള്ള സംശയങ്ങള്‍ മാത്രമാണു പ്രിയക്കുമുള്ളത്. മധ്യമങ്ങളോ മറ്റോ വ്യാഖ്യാനിക്കുന്നതില്‍ നിന്ന് ഏറെ അകലെ യാണു യാഥാര്‍ത്ഥ്യങ്ങള്‍..
സമയം കിട്ടുമ്പോള്‍ ഇത് ഒന്ന് വായിക്കൂ മനസ്സിരുത്തി. സംശയങ്ങള്‍ തീരാന്‍
എല്ലാ ആശംസകളും
താങ്കളുടെ നല്ല ഉദ്ദേശങ്ങള്‍ക്ക് നന്ദി..
:) എന്റെ നാട്ടിലെ പെണ്‍കുട്ടികള്‍ എന്ന് ഞാന്‍ എടുത്തു പറഞ്ഞു. വീടുകാരുടെ നിര്‍ബന്ധത്തിനു ഒരു മാനസികപ്രശ്നമുള്ള ആളെ വിവാഹം കഴിച്ച ചേച്ചി(ഇത്ത)ക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ വരുമാനം ഇല്ലെന്നു എന്നോട് പറഞ്ഞ എയര്ലിന്സില് നല്ല ജോലിയുള്ള മലപ്പുറംകാരിയോടു,എന്റെ നാട്ടിലെ സമാനമായ അവസ്ഥയില്‍ ആയിരുന്ന ഒരു പെണ്‍കുട്ടിയെ കുറിച്ചോര്‍ത്ത്, ആ ചേച്ചിക്ക് എവിടെയെങ്കിലും ഒരു ജോലി ശരിയാക്കി കൊടുക്കാന്‍ നിങ്ങള്‍ക്കാവില്ലേ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി " നിന്നെ കണ്ടു ഞങ്ങള്‍ക്ക് നിന്റെ നാട്ടിലെ പെണ്‍കുട്ടികളെ വിലയിരുത്താം. പക്ഷെ എന്നെ കണ്ടു എന്റെ നാട്ടിലെ കുട്ടികളെ കണക്കു കൂട്ടേണ്ട " ന്നായിരുന്നു. ഞാന്‍ എറണാകുളത്ത് നിന്നാണ്.ഞാന്‍ എന്റെ എറണാകുളം കുണ്ട് കിണര്‍ കണ്ടിട്ടുള്ളു. ബാക്കി നിങ്ങള്‍ പറയുക :)
ഞാന്‍ മുസ്ലിം ആണെങ്കിലും അല്ലെങ്കിലും, എനിക്കുള്ള സൌകര്യത്തിനു കുറവ് വരുത്താതിരുന്നാലും, എന്റെ ഭര്‍ത്താവിനു അവിഹിതം ഉണ്ടായാലോ മറ്റൊരു വിവാഹം കഴിച്ചാലോ ഒരൊറ്റ നിലപാടേ എനിക്കുള്ളൂ. തലാക്ക് തലാക്ക് തലാക്ക് :) അതാണ് എല്ലാ പെണ്‍കുട്ടികളുടെയും നിലപാടെന്ന് ഞാന്‍ ഉറച്ചു തന്നെ വിശ്വസിക്കുകയും ചെയ്യുന്നു.
sister priya,
ഓരോ നാട്ടിലും ഒാരോ പ്രദേശത്തും നടക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ എവിടെയുമെത്തില്ല. അടുത്ത ദിവസം ഒരു മെയില്‍ കിട്ടിയിരുന്നു ഒരു സ്ഥലത്ത് തവളയെ കല്ല്യാണം കഴിക്കുന്നതായിട്ട്. പിന്നെ കെട്ടിയ ഭാര്യയെ ഒഴിവാക്കി വേറൊരുത്തിയെ സ്വന്തമാക്കാന്‍ ആദ്യഭാര്യയെയും മക്കളെയും നിഷ്കരുണം കൊന്ന് കക്കൂസ് ടാങ്കില്‍ തള്ളിയ വിദ്യാസമ്പന്നര്‍ നമുക്കിടയില്‍ ഉണ്ടെന്നത് ഓര്‍ക്കുക. പല ഗ്യാസ് സ്റ്റൗ പൊട്ടിത്തെറികളും കിണറ്റില്‍ കാല് തെറ്റി വീഴലും ,അറിയാതെ തൂങ്ങിച്ചാവുന്നതും എല്ലാം കുറെ ഒഴിവായേനെ അവര്‍ക്ക് ഒരു പെണ്ണിനെ കൂടി (അതിനു കഴിവുണ്ടെങ്കില്‍ ) കെട്ടാന്‍ സമ്മതിച്ചിരുന്നെങ്കില്‍ (ഇത് പ്രചാരകന്റെ അത്മഗതം മാത്രം ) എന്ന് തോന്നിപ്പോവുന്നു.
സഹോദരി, ഇസ്ലാം എന്ത് പറയുന്നു എന്നത് ലേഖനം വായിച്ച് മനസ്സിലാക്കുവാന്‍ അപേക്ഷിക്കുന്നു.
പിന്നെ ബഹുഭാര്യത്വം എന്ന ത് മുസ്ലിം സമൂഹത്തില്‍ മാത്രം ഉള്ളതാണെന്ന തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് മാറ്റുക അതിനെ പറ്റിയുള്ളവിശദാമായ ലേഖനം പോസ്റ്റ് ചെയ്യുന്നതാണ് ..വായിക്കുമല്ലോ..
>>> എനിക്കുള്ള സൌകര്യത്തിനു കുറവ് വരുത്താതിരുന്നാലും, എന്റെ ഭര്‍ത്താവിനു അവിഹിതം ഉണ്ടായാലോ മറ്റൊരു വിവാഹം കഴിച്ചാലോ ഒരൊറ്റ നിലപാടേ എനിക്കുള്ളൂ. തലാക്ക് തലാക്ക് തലാക്ക് <<<
ഒറ്റവാക്കില്‍ പറഞ്ഞാല്‍ പൊട്ടത്തരം :)
ഇസ്ലാം സ്ത്രീകള്‍ക്ക് അവരുടെ ഭര്‍ത്താവിനെ ഒഴിവാക്കാന്‍ (മതിയായ കാരണമുണ്ടെങ്കില്‍ ) അനുവാദം കൊടുക്കുന്നു. അതിനെ ഫസ്ഖ് എന്നാണു പറയുക. തലാഖ് .പുരുഷന് സ്ത്രീയെ ഡൈവോഴ്സ് ചെയ്യുന്നതിനെ പറയുന്നതാണ്.
എല്ലാ സുഖ സൗകര്യങ്ങളും കൊടുത്ത് കൊണ്ട്,യാതൊരു അല്ലലും കൂടാതെ തന്നെ ഭാര്യയെ നോക്കുന്ന പുരുഷന് (മറ്റൊരുവളെ ഭാര്യയാക്കിയാല്‍ ആദ്യഭാര്യ തന്നെ ഫസ്ഖ് ചെയ്യുമെന്ന ഭയത്താല്‍) മറ്റ് പല സ്ത്രീകളുമായും ഭാര്യ അറിയാതെ ബന്ധം പുലര്‍ത്തുകയാണെങ്കില്‍ (അങ്ങിനെയാണല്ലോ പലയിടങ്ങളിലും നടക്കുന്നത് ) ഈ പെണ് കുട്ടിയ്ക്ക് എന്തെങ്കിലും പ്രശന്മുണ്ടാവുമോ ? ഇല്ലെന്ന് വേണം കരുതാന്‍..
ഒറ്റ വാക്കില്‍ ഞാനും അതിന് ഉത്തരം പറഞ്ഞാല്‍ തലാക് അല്ല ഫസ്ഖ് ആണ് മുസ്ലിം നിയമം എങ്കിലും അതല്ല എന്റെ മതം. അതിനാല്‍ എനിക്കതിനെ കുറിച്ചു ചിന്തിക്കണ്ട മറിച്ച് ഇന്ത്യന്‍ നിയമം അനുസരിച്ച് ബഹുഭാര്യത്വം അനുവദിക്കാത്തതിനാല്‍ കോടതിയില്‍ ഇന്ത്യന്‍ നിയമപ്രകാരം കേസ് ഫയല്‍ ചെയ്താല്‍ അത് തീര്‍പ്പാക്കിയേ മതിയാകു ഭര്‍ത്താവിനു പുതിയ വിവാഹത്തിന്.
പിന്നെ ചതി, വഞ്ചന ചെയ്യുന്നവന് അവനെ ചതിയന്‍ വഞ്ചകന് എന്ന് തന്നെ വിളിക്കുക. അല്ലാതെ അവന് ചെയ്യുന്നത് ഭാര്യ അറിയാത്തത് കൊണ്ടു അവന് നല്ലവന്‍ ദൈവത്തിന്റെ മുന്പില് എങ്കിലും ആവില്ലലോ. വേറെ വിവാഹം കഴിക്കണം എങ്കില്‍ ആ ആദ്യഭാര്യയെ അവര്‍ക്കു ജീവിക്കാന്‍ ഉള്ള വരുമാനം ഇല്ലെങ്കില്‍ ജീവിക്കാന്‍ ആവശ്യമായ നഷ്ടപരിഹാരം(?) കൊടുത്തു വേറെ വിവാഹം കഴിക്കുക. അതെത്ര വലിയവന്‍ ആണെങ്കിലും.അതിലും ഇപ്പൊ പറയരുത് പാവം പെണ്ണിന് കെട്ടിയോന് ഇല്ലാതാവില്ലേ എന്ന്.അങ്ങനെ പാവം ചിന്തിച്ചാല്‍ വേറെ കെട്ടരുത്. അതാണ് പരിഷ്ക്യതസമൂഹത്തിലെ മാന്യത. പിന്നെ എല്ലാ കഷ്ടപാടും മാറി ഈ ലോകത്ത് എല്ലാം ശരി ആയിട്ട് ഞാനും എന്റെ സമുദായവും മാറിക്കോളാം എന്നത് എന്തോ എനിക്കറിയില്ല.
ബഹുഭാര്യത്വം ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇന്ത്യന്‍ നിയമപ്രകാരം അനുവദനീയം അല്ല. മറ്റു വേറെ ഏത് സമുദായത്തില്‍ ഉണ്ട് നമുക്ക്?
എന്റെ മുസ്ലിം സുഹ്രൃത്ത് പറഞ്ഞ വാക്കുകള്‍ "bharyaye snehikkunna oru bharthavum mattoru vivahathe kurich, even bharya marichal polum... chinthikkilla" ഇതാണ് ഒരു ശരാശരി ഭര്‍ത്താവ്. ഇയാള്‍ക്ക് ആ നിയമം ഒരു മാറ്റവും ഉണ്ടാക്കുന്നില്ല.പിന്നെ ആര്‍ക്ക്?
പിന്നെ അങ്ങ് പറഞ്ഞ നാടിന്റെ മാറ്റം. എന്റെ നാട്ടിലെയോ ഞാന്‍ അറിയുന്നതോ ആയ ഒരു മുസ്ലിമിനു പോലും രണ്ടു ഭാര്യമാര്‍ ഇല്ല. അതിനാല്‍ ഈ നിയമത്തെ കുറിച്ചോര്‍ത്തു ഞാനും വേവലാതിപെടുന്നുമില്ല.
ഞാന്‍ പറഞ്ഞ ബദര്‍ യുദ്ധത്തിന്റെ ആ സംശയം ഒന്നും മാറിയില്ലെങ്കിലും സത്യായിട്ടും ഞാന്‍ ഇനി ഒന്നും പറയുന്നില്ല. കാരണം ആ നിയമം വരാന്‍ പോകുന്നില്ല. വന്നാലും വന്നിലെങ്കിലും എനിക്കൊരു പ്രശ്നവും ഇല്ല.മുസ്ലിം പെണ്‍കുട്ടികളെ ആരുടെ എങ്കിലും രണ്ടാം ഭാര്യ ആക്കണമോ എന്ന് അവരുടെ മാതാപിതാക്കളും സഹോദരങ്ങളും നോക്കിക്കോളും. ഹിന്ദു കുട്ടികളെ അവരുടെ അച്ഛനമ്മമാരും സഹോദരങ്ങളും . ഈ ലോകത്ത് വേറെ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ട് ചിന്തിക്കാന്‍.
പ്രിയ,
ഫസ്ഖ് - തലാഖ് എന്നിവ തമ്മിലുള്ള വിത്യാസം പറഞ്ഞുവെന്നേയുള്ളൂ.. മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കട്ടെ.
>>മുസ്ലിം നിയമം എങ്കിലും അതല്ല എന്റെ മതം. അതിനാല്‍ എനിക്കതിനെ കുറിച്ചു ചിന്തിക്കണ്ട <<
പ്രിയയുടെ മതം ഇസ്ലാം അല്ലാത്തത് കൊണ്ടും ഈ നിയമം പ്രിയയെ ബാധിക്കാത്തത് കൊണ്ടും പ്രിയക്ക് അതിനെ പറ്റി ചിന്തിക്കേണ്ട ആവശ്യമില്ല .പക്ഷെ അങ്ങിനെയല്ലല്ലോ നാം കാണുന്നത് മുസ്ലിം സ്ത്രീകള്‍ മൊത്തം പീഡിപ്പിക്കപ്പെടുന്നു എന്ന് വെറുതെ ഒച്ചപ്പാടുണ്ടാക്കുന്നവരെയല്ലേ കാണാന്‍ കഴിയുന്നത്. അവര്‍ക്കാവട്ടെ സത്യത്തില്‍ മുസ്ലിം സ്ത്രീകളുടെയെന്നല്ല ഒരു സ്ത്രീയുടെയും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവുമില്ല അതിനൊട്ട് സമയവും ഇല്ല എന്നതല്ലേ യാഥാര്‍ത്ഥ്യം. !
>>>മറിച്ച് ഇന്ത്യന്‍ നിയമം അനുസരിച്ച് ബഹുഭാര്യത്വം അനുവദിക്കാത്തതിനാല്‍<<
ഇന്ത്യന്‍ നിയമമനുസരിച്ച് ബഹുഭാര്യത്വം അനുവദിക്കാത്ത വിഷയം മുസ്ലിംങ്ങളുടെ കാര്യത്തില്‍ വരുന്നില്ല. കോടതികളില്‍ ഈ വക കാര്യങ്ങളില്‍ തീര്‍പ്പ് കല്പിക്കുന്നത് മുസ്ലിം വ്യക്തി നിയമം അനുസരിച്ചാണ്. അത് മുസ്ലിംങ്ങള്ക്ക് ഭരണഘടന അനുവദിച്ച അവകാശവുമാണല്ലോ. മുസ്ലിം വ്യക്തി നിയമ മനുസരിച്ച് മുസ്ലിംങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ മാത്രമാണു കൈകാര്യം ചെയ്യുന്നത് എന്നതിനാല്‍ തന്നെ പ്രിയ പറഞ്ഞത് പോലെ ഇസ്ലാം മതത്തിനു പുറത്തുള്ളവര്‍ക്ക് അതില്‍ ആവലാതിയുടെ ആവശ്യവുമില്ല.
>>അങ്ങനെ പാവം ചിന്തിച്ചാല്‍ വേറെ കെട്ടരുത്. അതാണ് പരിഷ്ക്യതസമൂഹത്തിലെ മാന്യത.<<
പരിഷ്കൃത സമൂഹത്തിലെ മാന്യതയെ പറ്റി കൂടുതല്‍ പറയാതിരിക്കലല്ലേ നല്ലത്. പ്രിയേ.. ഇസ്ലാം എല്ലാവരും നാലു കെട്ടണം എന്ന കല്പന പുറപ്പെടുവിക്കുന്നില്ല . മുസ്ലിംങ്ങളില്‍ ഒരു ശതമാനം പോലും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നില്ല. പിന്നെ വളരെ നിബന്ധനകള്‍ പാലിച്ച് ആവാം എന്ന ഒരു ഓപ്ഷന് മാത്രം ഉണ്ടെന്ന് മാത്രം . ചിലര്‍ അതിനെ ദുരുപയോഗം ചെയ്യുന്നത് തടയുകയും വേണം. അതിനു എലിയെ പേടിച്ച് ഇല്ലം ചുടുകയല്ല ചെയ്യേണ്ടത്. ചില സ്ഥലത്ത് 'ഇവിടെ തുപ്പുക' എന്ന ബോര്‍ഡ് കാണാം.. അത് വഴി പോകുന്നവര്‍ എല്ലാവരും നിര്‍ബന്ധമായും അവിടെ തുപ്പണം എന്നാണോ അതിന്റെ അര്‍ത്ഥം ? അങ്ങിനെ മനസ്സിലാക്കിയവര്‍ക്ക് എന്തോ തകരാറുണ്ടെന്ന് വേണം കരുതാന്‍.. തുപ്പേണ്ടവര്ക്ക് അവിടെ തുപ്പാം പൊതു നിരത്തില്‍ തുപ്പി നാശമാക്കരുത് എന്ന് മനസ്സിലാക്കുക. അത് പോലെ രണ്ടാമത് ഒന്ന് കെട്ടണം എന്ന് (നിബന്ധനകള്‍ പ്രകാരം, ലേഖനം വായിക്കുക ) ഉണ്ടെങ്കില്‍ ആവാം . എന്ന്ട്ട് അവിഹിതങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കാം.. എന്ന് മാത്രം..
>>എന്റെ മുസ്ലിം സുഹ്രൃത്ത് പറഞ്ഞ വാക്കുകള്‍ "bharyaye snehikkunna oru bharthavum mattoru vivahathe kurich, even bharya marichal polum... chinthikkilla" ഇതാണ് ഒരു ശരാശരി ഭര്‍ത്താവ്.<<
ആ മുസ്ലിം സുഹൃത്തിന്റെ തന്നെ മനോവിചാരം ആണു എല്ലാവര്ക്കും . അതിനാല്‍ തന്നെയാണു മുസ്ലിം സമൂഹത്തില്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ ആയി മാറിയതും. ..എന്ന് വെച്ച് ഒരു നിയമം ഉള്ളത് എടുത്ത് കളയേണ്ട ആവശ്യമേ ഉദിക്കുന്നില്ല. അവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ അത് വേണം
>>എന്റെ നാട്ടിലെയോ ഞാന്‍ അറിയുന്നതോ ആയ ഒരു മുസ്ലിമിനു പോലും രണ്ടു ഭാര്യമാര്‍ ഇല്ല. അതിനാല്‍ ഈ നിയമത്തെ കുറിച്ചോര്‍ത്തു ഞാനും വേവലാതിപെടുന്നുമില്ല.<<
അതെ അതാണു സത്യം.. ഈ വേവലാതി(?)കളും ബഹളങ്ങളും വെറും കാപട്യമാണെന്ന് മനസ്സിലാക്കുക. ഇതിന്റെയൊക്ക് പിന്നിലുള്ളത് ഇസ്ലാമിനെ താറടിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യം മാത്രം..
>>ഞാന്‍ പറഞ്ഞ ബദര്‍ യുദ്ധത്തിന്റെ ആ സംശയം <<
ബദര്‍ യുദ്ധമല്ല. ഉഹ്ദ് യുദ്ധമാണു ഈ നിയമം വന്ന പശ്ചാത്തലം. ഇസ്ലാം കൂടിയാല്‍ നാലാക്കി ചുരുക്കുകയായിരുന്നു സത്യത്തില്‍ ചെയ്തത് എന്ന് കാണാം. കാരണം അന്ന് ഇത്ര ഭാര്യമാര്‍ ഉണ്ടാവുക എന്നതിനു ഒരു നിയന്ത്രണം ഉണ്ടായിരുന്നില്ല. തന്റെ പ്രൗഡി തെളിയിക്കാന്‍ ആവുന്നത്ര ഭാര്യമാരെ സ്വന്തമാക്കുക എന്നതായിരുന്നു .കൂടാതെ പിതാക്കന്മാരുടെ ഭാര്യമാരെ വരെ അവരുടെ കാല ശേഷം സ്വന്തമാക്കുകയും അതിലൂടെ സ്വത്ത് സ്വന്തമാക്കുകയും എല്ലാം ചെയ്തിരുന്നു. അത് നിര്‍ത്തലാക്കുകയാണു ഇസ്ലാം ചെയ്തത്. അടിമ വ്യവസ്ഥിതിയൂം, പെണ്‍കുഞ്ഞ് പിറന്നാല്‍ കുഴിച്ച് മൂടിയിരുന്ന നീചകൃത്യവും നിര്‍ത്തലാക്കിയത് പോലെ..
ഉഹ്ദ് യുദ്ധത്തിന്റെ ശേഷം നടപ്പിലായ നിയമം എന്നതിനാല്‍ അത് ആ കാലത്തേക്ക് മാത്രമുള്ളത് എന്നല്ല .അത് ദുര് വ്യാഖ്യാനമാണ്. മറിച്ച് എല്ലാ കാലങ്ങളിലേക്കുമുള്ള നിയമമാണ്. അത് വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ നിയമം വന്നതിനു ശേഷമുള്ള സ്വഹാബത്തിന്റെ (നബിയുടെ അനുചരന്മാരുടെ ) യും താബി ഉകളുടെയും (സ്വഹബത്തിനു ശേഷമുള്ള അവരെ പിന്‍പറ്റിയവരുടെയും ) ജീവിതവും കൂടി വിശകലനം ചെയ്താല്‍ ഈ കാര്യം ബോധ്യപ്പെടും.
>>ഈ ലോകത്ത് വേറെ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ട് ചിന്തിക്കാന്‍.<<
അതെ. എത്രയോ വിഷയങ്ങള്‍ കിടക്കുന്നു തീരുമാനമാവാതെ..
thanks for your response in this matter
"കാരണം അന്ന് ഇത്ര ഭാര്യമാര്‍ ഉണ്ടാവുക എന്നതിനു ഒരു നിയന്ത്രണം ഉണ്ടായിരുന്നില്ല. തന്റെ പ്രൗഡി തെളിയിക്കാന്‍ ആവുന്നത്ര ഭാര്യമാരെ സ്വന്തമാക്കുക എന്നതായിരുന്നു .കൂടാതെ പിതാക്കന്മാരുടെ ഭാര്യമാരെ വരെ അവരുടെ കാല ശേഷം സ്വന്തമാക്കുകയും അതിലൂടെ സ്വത്ത് സ്വന്തമാക്കുകയും എല്ലാം ചെയ്തിരുന്നു. അത് നിര്‍ത്തലാക്കുകയാണു ഇസ്ലാം ചെയ്തത്. അടിമ വ്യവസ്ഥിതിയൂം, പെണ്‍കുഞ്ഞ് പിറന്നാല്‍ കുഴിച്ച് മൂടിയിരുന്ന നീചകൃത്യവും നിര്‍ത്തലാക്കിയത് പോലെ.."
മോശം എന്ന് കരുതിയിരുന്ന ആ കാലത്തെ നാട്ടുനടപ്പിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമാന്യം ഭേദമായൊരു നിലയിലേക്ക് അദ്ദേഹം മാറ്റി.സാമൂഹികമായി ശരിയായ വിശ്വാസികള്‍ എന്നേ മാറിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി കൂടുതല്‍ ഭേദമായ ഒരു നിയമമാറ്റത്തിനു അദ്ദേഹം തന്നെ വേണമോ?
"..എന്ന് വെച്ച് ഒരു നിയമം ഉള്ളത് എടുത്ത് കളയേണ്ട ആവശ്യമേ ഉദിക്കുന്നില്ല. അവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ അത് വേണം "
" ഇസ്ലാമിനെ താറടിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യം മാത്രം.." എന്ന് കരുതാന്‍ വയ്യ. കാരണം ആ ഇസ്ലാം നിയമം സാധാരണ ഇസ്ലാം വിശ്വാസിക്ക് ആവശ്യമില്ല എന്നുള്ളത് എല്ലാവര്ക്കും (അങ്ങേക്കും) അറിയാം.
അങ്ങ് ക്ഷമയോടെ വിശദമായി തന്നെ തരുന്ന മറുപടിക്ക് വളരെ നന്ദി പ്രചാരകന് :)
കൂടുതല്‍ ചിന്തിക്കാന്‍ ആയി ആ ഹര്‍ത്താല്‍ നിയമഭേദഗതി ആണ് ഉള്ളത് :)
priya,
ഇനിയൊരു മാറ്റം ആവശ്യമില്ലാത്ത വിധം കാലോചിതമാണു ഇസ്ലാമിക ശരീ അത്ത്. ഹജ്ജത്തുല്‍ വിദാഅ്(വിടവാങ്ങല്‍ പ്രസംഗം ) ദിവസം പ്രവാചകര്‍(സ) അരുളിയത് അത് തന്നെ. ഞാന്‍ നിങ്ങള്‍ക്ക് ഈ മതം (ഇസ്ലാം )പൂര്‍ണ്ണമാക്കി തന്നിരിക്കുന്നു എന്നത്. ഇനി ഇതില്‍ ഒരു തിരുത്താല്‍ ആവശ്യമില്ല.
അപ്പോള്‍ തിരുത്തലുകള്‍ ഇസ്ലാമിനു വിരുദ്ധമാണ്. മതത്തില്‍ പുതുതായി ഒന്നും കൂട്ടിചേര്‍ക്കുവാനോ ഉള്ളത് ഇല്ലാതാക്കുവാനോ ആര്‍ക്കും അധികാരം (പൗരോഹ്യത്യം ) ഇസ്ലാം അനുവദിക്കുന്നില്ല.
പിന്നെ ചിലര്‍ക്ക് തിരുത്തലുകള്‍ വേണമെന്ന് തോന്നുന്നത് ഇസ്ലാമിനെയും അതിന്റെ നിയമങ്ങള്‍ അനുശാസിക്കുന്നതിന്റെ ക്രിയാത്കമകതെയും ശരിയായി മനസ്സിലാക്കാത്തത് കൊണ്ട് മാത്രമാണ്
മദ്യം ഉപയോഗിക്കരുതെന്ന് ഇസ്ലാം കല്പിക്കുന്നു. പക്ഷെ മുസ്ലിം നാമധാരികളായവര്‍ എത്രയോ മദ്യപാനികള്‍ ഉണ്ട്.. എന്ന് വെച്ച് ഇക്കാലത്ത് ആ നിയമങ്ങള്‍ ശരിയല്ല. അല്പം ആവാം എന്നാക്കി മാറ്റാന്‍ പറ്റില്ല. അത് പോലെ നിങ്ങളില്‍ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരാണു ഉത്തമര്‍ എന്ന് നബി അരുള്‍ ചെയ്യുന്നു. ഇത് അറിയാവുന്നവര്‍ വരെ സ്ത്രീകളെ നിന്ദിക്കുന്നു അപമാനിക്കുന്നു. അതില്‍ മതം എന്ത് പിഴച്ചു.
ഒരു ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു നിയമവും (ഇസ്ലാമിക നിയമവും ) മാറ്റത്തിരുത്തലുകള്‍ വരുത്തേണ്ടതല്ല. അങ്ങിനെ ചെയ്യണമെന്ന് അവനു തോന്നുന്നുവെങ്കില്‍ അത് മതത്തിനു പുറത്ത് നിന്ന് മാത്രം തോന്നേണ്ടതുമാണ അഥവാ ഇസ്ലാമിക വിശ്വാസ മനുസരിച്ച് പൂര്‍ണ്ണ വിശ്വാസിയാവുന്നില്ല.
ഹര്‍ത്താല്‍ ..നിയമം.. ജനങ്ങളെ അകാരണമായി വലക്കുന്ന പൊതു മുതല്‍ നശിപ്പിക്കുന്ന സ്ത്രീകളെ പോലും ഉപദ്രവിക്കുന്ന( ഇന്ന് ഉപരോധ സമരത്തിന്റെ പേരില്‍ നടന്നത് ന്യൂസില്‍ കേട്ടു) പരിപാടികള്‍ കര്‍ശനമായി നിര്‍ത്തേണ്ടതാണ്. എന്നാല്‍ ജനാധിപത്യപരമായി സമരം ചെയ്യാനുള്ള അവസരം. അവകാശം നിശേധിക്കാനും പാടില്ല എന്നതാണ് പ്രചാരകന്റെ ഈ വിഷയത്തില്‍ ഉള്ള അഭിപ്രായം.
എന്നത് പോലെ , ബഹുഭാര്യതം (അവശ്യ ഘട്ടത്തില്‍ നിബന്ധനകള്‍ പാലിച്ച് അവശ്യക്കാര്‍ക്ക് ) ഒരു സാമൂഹ്യ പ്രശ്നമോ ജനങ്ങള്‍ക്ക് ഉപദ്രവമോ ആവാത്തിടത്തൊളം ഈ ബഹളങ്ങളൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം.. ഇസ്ലാം വിരോധികള്‍ക്ക് എന്തെങ്കിലും ഒരു വിഷയം വേണ്ടേ.. അത്രയേ ഉള്ളൂ.
ഇസ്ലാമില്‍ എത്രയോ ക്രിയാത്മകമായ ലോകം പകര്‍ത്തേണ്ട ഏവര്‍ക്കും സ്വീകാര്യമായ കാര്യങ്ങള്‍ ഉണ്ട് ചര്‍ച്ച ചെയ്യാന്‍. അതൊന്നും മധ്യമങ്ങള്‍ കാണുകയില്ല. കേള്‍ക്കുകയുമില്ല.
ഈ അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി
Post a Comment