Wednesday, February 25, 2009

സാംസ്‌കാരിക ലോട്ടറി. ഇനി സാംസ്‌കാരിക മോഷണം സാംസ്‌കാരിക പിടിച്ചുപറി

original article here

സാംസ്‌കാരിക ലോട്ടറി. ഇനി സാംസ്‌കാരിക മോഷണം സാംസ്‌കാരിക പിടിച്ചുപറി
പ്രേക്ഷകന്‍

സാംസ്‌കാരിക രംഗത്ത്‌ അവശതയനുഭവിക്കുന്നവരെ സഹായിക്കാനാണത്രെ, കേരളസര്‍ക്കാര്‍ സാംസ്‌കാരികലോട്ടറി ആരംഭിച്ചിരിക്കുന്നു! കൊള്ളാം, സംസ്‌കാരത്തിനു ചേര്‍ന്ന ഏര്‍പ്പാട്‌. ഇനി വേറെ ചിലതുകൂടിയാവാം. പണത്തിനു വേറെ മേഖലയിലുമുണ്ടല്ലോ ആവശ്യം. അതുകൊണ്ട്‌ സാംസ്‌കാരികമോഷണം, സാംസ്‌കാരിക പിടിച്ചുപറി, സാംസ്‌കാരിക കൊള്ള തുടങ്ങിയ മഹത്തായ ധനാഗമനമാര്‍ഗങ്ങള്‍ സര്‍ക്കാറിന്‌ ആലോചിക്കാവുന്നതാണ്‌. പണമുണ്ടാക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗം ഏതാവട്ടെ, അതു സാംസ്‌കാരികം എന്നപദം ചേര്‍ത്തു വിശദമാക്കണമെന്നേയുള്ളൂ. സാധാരണക്കാരന്റെ പോക്കറ്റിലെ പണം അടിച്ചെടുത്തു ഖജനാവില്‍ കൊണ്ടുവന്നു തട്ടണം. അതിനുവേണ്ടി സ്വീകരിക്കുന്ന മാര്‍ഗം കൊലപാതകമാണെങ്കില്‍ അതിനെ സാംസ്‌കാരിക കൊലപാതകം എന്നു പേരുചൊല്ലി വിളിച്ചാല്‍മതി. ദൈവം തമ്പുരാനേ, ഈ നാടിനെ കാത്തുകൊള്ളേണമേ!

കുറച്ചുമുമ്പ്‌ സഹകരണ ലോട്ടറി വന്നു. സഹകരണ മേഖലയിലെ അത്യാവശ്യങ്ങള്‍ക്കു പണമുണ്ടാക്കാന്‍ വേണ്ടിയായിരുന്നു ഇത്‌. ഈ തട്ടിപ്പിനു വേണ്ടത്ര അനുകൂല പ്രതികരണമുണ്ടായില്ല. അങ്ങനെ ലോട്ടറിടിക്കറ്റുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിപ്പറ്റി. അത്യാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി ഓഫീസിലെത്തുന്നവരെ പശവച്ചുപിടിക്കുന്ന നൂറാംകിട ഏര്‍പ്പാട്‌. കൊളളക്കാരെക്കാളും ചീപ്പ്‌ പരിപാടി. ഒരു വഴിയില്‍ പിടിച്ചുപറിക്കാരുണ്ടെന്നറിഞ്ഞാല്‍ ആ വഴി ഉപേക്ഷിച്ച്‌ മറുവഴി തെരഞ്ഞെടുക്കാന്‍ കഴിയും. സര്‍ക്കാര്‍ ആപ്പീസില്‍ ഇമ്മാതിരി പിടിച്ചുപറി സംഘടിപ്പിച്ചാലോ? അതിനെ മസില്‍പവറുപയോഗിച്ചാണു തടയേണ്ടത്‌. ഇതു സാംസ്‌കാരിക തെമ്മാടിത്തമാണ്‌.ഓരോ ഓഫീസിനും സര്‍ക്കാര്‍ ടാര്‍ജറ്റ്‌ കൊടുക്കുകയാണു ചെയ്‌തത്‌. വില്‍ക്കേണ്ട ടിക്കറ്റുകളുടെ എണ്ണവും നിശ്ചയിച്ചുനല്‍കി. നിയമപരമായി അവകാശപ്പെട്ട സേവനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഓഫീസില്‍ വന്നവരെ ഉദ്യോഗസ്ഥന്മാര്‍ ഭീഷണിപ്പെടുത്തുന്ന അവസ്ഥയുണ്ടായി. അല്ലെങ്കില്‍തന്നെ നമ്മുടെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതു സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നതുകൊണ്ടല്ല; ജനങ്ങള്‍ കൈമടക്കുന്നതുകൊണ്ടാണ്‌. അതിനുപുറമെയാണ്‌ സര്‍ക്കാര്‍വക ഈ ഊറ്റ്‌. പല സര്‍ക്കാര്‍ഓഫീസുകളിലും ഇതേചൊല്ലി വഴക്കുണ്ടായി. ലോട്ടറി എടുക്കാത്തവര്‍ക്കു സേവനങ്ങള്‍ നിഷേധിക്കുന്ന അവസ്ഥ പോലുമുണ്ടായി. പൊതുഖജനാവില്‍ പണമെത്തിക്കാന്‍ എന്തും ആവാം എന്ന നിലയില്‍ സര്‍ക്കാര്‍ അധഃപതിക്കുന്നത്‌ ലജ്ജാകരമാണ്‌- ഭിക്ഷാടനം ഇതേക്കാള്‍ സാംസ്‌കാരികമാണ്‌.

സാംസ്‌കാരിക തെണ്ടല്‍.

സാംസ്‌കാരികലോട്ടറിയുമായി മന്ത്രിമാര്‍ തെണ്ടാന്‍ തുടങ്ങിയെന്നാണു വാര്‍ത്ത. തെണ്ടാന്‍ പൂതിയുണ്ടെങ്കില്‍ അതിനെന്തിനാണ്‌ ഒരുലോട്ടറി ടിക്കറ്റിന്റെ മറ? വക്കുപൊട്ടിയ ചട്ടിയോ തകരപ്പാട്ടയോ പഴന്തുണിയോ കരുതിയാലും മതിയല്ലോ. മാനംവിറ്റും പണമുണ്ടാക്കുന്ന തരത്തിലേക്കു ഭരണകൂടങ്ങള്‍ അധഃപതിക്കുന്നതിന്‌ ഇതൊന്നു മാത്രമല്ല ഉദാഹരണം. പുതുക്കിയ മദ്യനയം കണ്ടില്ലേ; പാവപ്പെട്ടവന്റെ സര്‍ക്കാരാണത്രെ! പകലന്തിയോളം കഷ്‌ടപ്പെട്ടുണ്ടാക്കുന്നതു കള്ളുഷാപ്പുവഴിയും ലോട്ടറി വഴിയും തട്ടിപ്പറിച്ചെടുക്കുന്നതിലും ഭേദം തലക്കടിച്ചും കൊന്നും കവര്‍ച്ച ചെയ്യുന്നതാണ്‌. നമ്മുടെ ഭരണാധികാരികള്‍ക്ക്‌ ഇതെന്താണു പറ്റിയത്‌? ഇത്‌ അധര്‍മത്തിന്റെ തേര്‍വാഴ്‌ചയാണ്‌. എവിടെ ഇന്നാട്ടിലെ ഹാലിളകുന്ന സാംസ്‌കാരികനായകന്മാര്‍? എവിടെ ധര്‍മരോഷം പതയുന്ന വിപ്ലവപ്രസ്ഥാനങ്ങള്‍?ലോട്ടറി എന്നുപറഞ്ഞാല്‍ അതപ്പാടെ തന്നെ തട്ടിപ്പാണ്‌. കൊടിയ സാമ്പത്തികചൂഷണം. പരിഷ്‌കൃതസമൂഹത്തിന്‌ ചേരാത്ത കാടത്തം. ലോകത്ത്‌ മറ്റൊരു രാജ്യത്തും ഇവ്വിധം കൊടിയ ചൂഷണം ദേശസാല്‍ക്കരിക്കപ്പെട്ടതായി കാണുകയില്ല. മിക്കരാജ്യങ്ങളും ലോട്ടറി നിരോധിച്ചുകഴിഞ്ഞു. ഇവിടെയിതാ പാവപ്പെട്ടവന്റെയും പണിയെടുക്കുന്നവന്റെയും സര്‍ക്കാര്‍ പച്ചക്കുതന്നെ അടിസ്ഥാനവര്‍ഗത്തിനെ പോക്കറ്റടിച്ചു പാപ്പരാക്കുന്നു. സ. എം എ ബേബിക്ക്‌ എങ്ങനെയാണ്‌ ഇവ്വിധം ചിരിക്കാനാവുന്നത്‌!പട്ടിണികിടന്നു മരിക്കേണ്ടതായി വന്നാലും സാംസ്‌കാരികരംഗത്തെ ഒരു മാന്യനും ഈ അധര്‍മത്തിന്റെ ശമ്പളത്തില്‍ നിന്നു പങ്കുപറ്റരുത്‌. ഒരു ലോട്ടറിയും പണക്കാരനെ ബാധിക്കുന്നില്ല. സാധാരണക്കാരും കൂലിവേലക്കാരും പട്ടിണിക്കാരുമാണ്‌ ലോട്ടറി വ്യാമോഹത്തില്‍ പെട്ട്‌ കഞ്ഞിക്കുള്ള വക കളഞ്ഞുകുളിക്കുന്നത്‌. ഈ പണം പാപത്തിന്റെയും ശാപത്തിന്റെയും ശമ്പളമാണ്‌. ഇങ്ങനെ ഓരോന്നും വിജയിപ്പിച്ചാല്‍ ഇടതു സര്‍ക്കാര്‍ സാംസ്‌കാരിക വ്യഭിചാരശാല തുറന്നും വിപ്ലവം സൃഷ്‌ടിക്കും? വെറുതെ പറയിപ്പിക്കുകയാണ്‌.

Tuesday, February 24, 2009

ആലുവ സംവാദം part-3 (നിര്‍വീര്യമായ നുണബോംബുകള്‍ )


നിര്‍വീര്യമായ നുണബോംബുകള്‍
ഫൈസല്‍ അഹ്‌സനി രണ്ടത്താണി

‌ജാഗ്രതൈ മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത വാദഗതികളുമായി കബളിപ്പിക്കല്‍വീരന്മാരായ നുണയന്മാരുടെ കടന്നു വരവിനെപ്പറ്റി തിരുനബി മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്‌. അതിന്റെ പുലര്‍ച്ച ആലുവയില്‍കണ്ടു. മൂന്നു മണിക്കൂര്‍ നീണ്ട സംവാദത്തില്‍ ആര്‍ക്കും മനസ്സിലാകുന്ന ഇരുപതു കളവെങ്കിലും വഹാബീപക്ഷം പറഞ്ഞിട്ടുണ്ടാകും. അതില്‍ പത്തോളം കളവുകള്‍ ഒരൊറ്റ ഹദീസിനെക്കുറിച്ചുമാത്രം.നിര്‍വീര്യമായ നുണബോംബുകള്‍പരാജയം തിരിച്ചറിഞ്ഞ വഹാബിപക്ഷം കളവുകളുടെ മഹാപ്രവാഹംതന്നെ സൃഷ്‌ടിച്ചു; സംവാദം തീര്‍ന്ന ഉടനെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആ വാര്‍ത്ത പരന്നു: `സുന്നികള്‍ പരാജയപ്പെട്ടു! സംവാദം പ്രാദേശികചാനലിലൂടെ നേരിട്ടുകണ്ട ഏലൂക്കരയിലെ ഏഴു കുടുംബങ്ങള്‍ മുജാഹിദായി! നുണയന്മാര്‍ നെറ്റിലൂടെ ലോകമെമ്പാടും വാര്‍ത്ത പ്രചരിപ്പിക്കുമ്പോള്‍ സംവാദത്തിന്റെ സിഡി ഇറങ്ങുമെന്നും ലോകം സത്യം തിരിച്ചറിയുമെന്നും അവരറിഞ്ഞില്ല.മുജാഹിദായി എന്നു പ്രചരിപ്പിക്കപ്പെട്ട ആളുകളുമായി ബന്ധപ്പെട്ടപ്പോഴാണറിയുന്നത്‌, അവര്‍ അങ്ങനെ ഒരു സംവാദം കണ്ടിട്ടുമില്ല, മുജാഹിദായിട്ടുമില്ല. ഏലൂക്കരയില്‍ സംവാദം പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുപോലുമില്ല. ഇക്കാര്യം അവര്‍ സുന്നികള്‍ക്കനുവദിച്ച വീഡിയോ ഇന്റര്‍വ്യൂവില്‍ തുറന്നുപറഞ്ഞു. ഇതോടെ പല പരസ്യവേദികളിലും അവരെ ഹാജരാക്കുമെന്ന്‌ തട്ടിവിട്ടവരുടെ പൊടിപോലും കണ്ടില്ല. നുണയന്മാര്‍ ജൈത്രയാത്ര തുടര്‍ന്നു. സുന്നിപക്ഷം, സംവാദം കഴിഞ്ഞ്‌ ദിവസങ്ങള്‍ക്കുള്ളില്‍ സിഡി ഇറക്കി. മൂന്നാഴ്‌ച പിന്നിട്ടിട്ടുപോലും സിഡി ഇറക്കാന്‍ ധൈര്യം കാണിക്കാത്തവര്‍ വിശദീകരണ മഹാമഹങ്ങള്‍ നടത്തി പരാജയം ആഘോഷിച്ചു!പക്ഷേ, തെരുവുകളില്‍ അവര്‍ വിചാരണ നേരിട്ടുതുടങ്ങി. `സുന്നികള്‍ ഉദ്ധരിച്ച ഹദീസിനെക്കുറിച്ച്‌ വഹാബികള്‍ പറഞ്ഞപോലെ രണ്ടു ന്യൂനതകളുണ്ടെന്ന്‌ അല്‍ബാനി പറഞ്ഞതായി തെളിയിച്ചാല്‍ ഒരു കോടി ഇനാം നല്‍കു'മെന്ന സുന്നികളുടെ വെല്ലുവിളി പൊതുജനം ഏറ്റെടുത്തു. ഗതിമുട്ടിയ മൗലവിമാര്‍ വീണ്ടും കബളിപ്പിക്കലുമായി രംഗത്തെത്തി. ആ ഹദീസിനെ വിശദീകരിച്ച്‌ `ഫീഹി ഇല്ലത്താനി' (അതില്‍ രണ്ടു ന്യൂനതകളുണ്ട്‌) എന്ന്‌ അല്‍ബാനി പറഞ്ഞിട്ടുണ്ട്‌ എന്ന്‌ കിതാബിന്റെ ഫോട്ടോസ്റ്റാറ്റ്‌ സഹിതം പച്ചക്കള്ളം പ്രചരിപ്പിച്ച്‌ പാമരന്മാരെ പറ്റിക്കാമെന്ന്‌ കണക്കുകൂട്ടി; പക്ഷേ, ഹനീഫ കായക്കൊടി അടക്കമുള്ള മുജാഹിദ്‌ യുവപണ്‌ഡിതന്മാരുടെയെല്ലാം ദീര്‍ഘകാലഗുരുവും മുജാഹിദുകളുടെ ഹദീസ്‌പണ്‌ഡിതനുമായ അബ്‌ദുസ്സലാംസുല്ലമി ഐഎസ്‌എം മുഖപത്രമായ ശബാബിലൂടെ അതിന്‌ പച്ചയായി മറുപടി പറഞ്ഞതോടെ മറ്റൊരു വിശദീകരണം ആവശ്യമില്ലാത്തവിധം നുണരാജാക്കന്മാരുടെ ആ ശ്രമവും പരാജയപ്പെട്ടു.

മുജാഹിദുകള്‍ പരാജയപ്പെട്ടു; ഒളിച്ചോടി: ശബാബ്‌സംവാദത്തെ വിലയിരുത്തി ശബാബ്‌ വാരികയില്‍ സലാംസുല്ലമി എഴുതുന്നു: ``നബി(സ)യെ വിളിച്ചുതേടിയാല്‍ നബി(സ) അവരുടെ സഹായതേട്ടം കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യുമെന്നതിന്‌ പ്രധാനമായും ഉദ്ധരിച്ചത്‌ ഈ ഹദീസാണ്‌. നവയാഥാസ്ഥിതികര്‍ക്ക്‌ ഇതിന്‌ മറുപടിപറയാന്‍ സാധിക്കാതെ കിതാബില്‍ ഇല്ലാത്തത്‌ ഉണ്ടെന്ന്‌ ജല്‍പിച്ച്‌ എപി സുന്നികളുടെ മുന്നില്‍ പരാജയപ്പെട്ടു. മുജാഹിദ്‌ പ്രസ്ഥാനത്തെ അപമാനിക്കുകയും ശിര്‍ക്കിന്റെ ആളുകള്‍ക്ക്‌ ശിര്‍ക്ക്‌ പ്രചരിപ്പിക്കാന്‍ ഉത്സാഹവും ഉന്മേഷവും വര്‍ദ്ധിപ്പിക്കുകയുമാണ്‌ ഇവര്‍ ചെയ്‌തത്‌''.``ഈ ഹദീസ്‌ ഖുബൂരികള്‍ സംവാദത്തില്‍ ഉദ്ധരിച്ചപ്പോള്‍ ഹനീഫ കായക്കൊടി, അനസ്‌ മുസ്‌ലിയാര്‍, ജബ്ബാര്‍ മൗലവി പോലെയുള്ളവര്‍ അല്‍ബാനി ഈ ഹദീസിന്‌ രണ്ടു ന്യൂനതകളുണ്ട്‌ (ഫീഹി ഇല്ലത്താനി) എന്നു പറഞ്ഞിട്ടുണ്ടെന്ന്‌ പറയുകയുണ്ടായി. സുന്നികള്‍ ആ ഭാഗം വായിക്കാന്‍ പറഞ്ഞപ്പോള്‍ ഹനീഫ ഞാന്‍ ഉച്ചക്ക്‌ ശേഷമുള്ള സെഷനില്‍ വായിക്കാമെന്ന്‌ പ്രഖ്യാപിച്ചു. മധ്യസ്ഥന്മാരും ഉച്ചക്കു ശേഷമുള്ള പരിപാടി ആരംഭിക്കുന്നത്‌ തന്നെ ഇത്‌ വായിച്ച ശേഷമായിരിക്കുമെന്നു പ്രഖ്യാപിച്ച്‌ ഉച്ചക്കുമുമ്പുള്ള പരിപാടി അവസാനിപ്പിച്ചു. ഉച്ചക്ക്‌ ശേഷം സംവാദം ആരംഭിച്ചപ്പോള്‍ നവയാഥാസ്ഥിതികര്‍ വായിക്കാന്‍ വിസമ്മതം കാണിക്കുകയാണ്‌ ചെയ്‌തത്‌. അങ്ങനെ അവര്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ അപമാനം ഏല്‍പിച്ച്‌ ഒളിച്ചോടുകയാണ്‌ ചെയ്‌തത്‌. യഥാര്‍ത്ഥത്തില്‍ അല്‍ബാനി ഒരിക്കലും ഈ ഹദീസിനെക്കുറിച്ച്‌ ഇപ്രകാരം പ്രസ്‌താവിച്ചിട്ടില്ല.ഈസാനബി(അ) എന്റെ ഖബ്‌റിന്റെ അടുത്തുവന്ന്‌ എന്റെമേല്‍ സലാം പറയുമെന്നും ഞാന്‍ അദ്ദേഹത്തിന്‌ സലാം മടക്കുമെന്നും നബി(സ) പറഞ്ഞതായി ഇമാം ഹാക്കിം ഉദ്ധരിച്ച മറ്റൊരു ഹദീസിനെക്കുറിച്ച്‌ അല്‍ബാനി പറഞ്ഞത്‌ വരികള്‍ വെട്ടിമാറ്റി ഇവര്‍ വായിക്കുകയാണ്‌ ചെയ്‌തത്‌. ഈ ഹദീസിനെക്കുറിച്ചു തന്നെ ശേഷം അല്‍ബാനി പറയുന്നതും ഇവര്‍ വിഴുങ്ങി. ``എങ്കിലും ആദ്യത്തെ ഹദീസിന്റെ അടിസ്ഥാനത്തില്‍ സാക്ഷിക്ക്‌ പറ്റുന്നതാണ്‌'' എന്ന ഭാഗമാണത്‌. ഞാന്‍ കിതാബ്‌ വെട്ടിമാറ്റുമെന്ന്‌ പ്രസംഗിച്ചു നടക്കുന്നവരാണ്‌ സംവാദത്തിന്റെ സന്ദര്‍ഭത്തില്‍ പോലും ഇപ്രകാരം നീചമായ കളവും ക്രൂരമായ വെട്ടിമാറ്റലും നടത്തിയത്‌. ഇത്‌ അല്ലാഹു അവര്‍ക്കു നല്‍കിയ ഒരു ശിക്ഷയാണ്‌.'' (ശബാബ്‌ പുസ്‌തകം: 32, ലക്കം 25,2009 ജനുവരി 30 വെള്ളി)ഇത്‌ സലാംസുല്ലമിയുടെ മാത്രം അഭിപ്രായമല്ല.

ആലുവ സംവാദത്തില്‍ മുജാഹിദ്‌ മൗലവിമാര്‍ തോറ്റമ്പിയ കാര്യം കേരളജംഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തകസമിതി ചേര്‍ന്ന്‌ ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കി പത്രങ്ങള്‍ വഴി പരസ്യപ്പെടുത്തുകപോലും ചെയ്‌തിട്ടുണ്ട്‌. (ഉദാ. ചന്ദ്രിക ദിനപത്രം ഫെബ്രു.8 പേജ്‌ 9, വര്‍ത്തമാനം ഫെബ്രു.8 പേജ്‌ 5)`ഇല്ലത്താനി': പുതിയ വ്യാഖ്യാനംഅല്‍ബാനിയുടെ പേരിലുള്ള കള്ളം പൊതുജനം പിടികൂടിയതോടെ അതിന്‌ മാപ്പുപറയാതെ ഹദീസില്‍ പുതിയ രണ്ടു ന്യൂനതകള്‍ ആരോപിക്കാനുള്ള ധിക്കാരമാണ്‌ പിന്നീട്‌ വഹാബി കേന്ദ്രങ്ങളില്‍ നാം കണ്ടത്‌. ഒരു കളവ്‌ സ്ഥാപിക്കാനുള്ള പെടാപ്പാടുകള്‍! ഗത്യന്തരമില്ലാതെ 23 ദിവസം പിന്നിട്ടു മൗലവിമാര്‍ പുറത്തിറക്കിയ സി.ഡിയുടെ അവസാനഭാഗത്ത്‌ ഹനീഫ്‌ കായക്കൊടി മുഖം കാണിക്കാതെ പുതിയ വിശദീകരണങ്ങളുമായി രംഗത്തെത്തുന്നുണ്ട്‌. ബുഖാരിക്കും മുസ്‌ലിമിനുമെതിരെ ഒളിയാക്രമണം നടത്തിയാണ്‌ പുതിയ മറുപടി തട്ടിക്കൂട്ടിയത്‌. കാരണം ഈ ഹദീസിന്റെ പരമ്പരയിലുള്ളവെരല്ലാം ബുഖാരിയുടെയോ മുസ്‌ലിമിന്റെയോ റാവിമാരാണ്‌. രണ്ടു ന്യൂനതയുണ്ടെന്നു പറഞ്ഞു കുടുങ്ങിയതാണല്ലോ. അങ്ങനെ ന്യൂനതക്കായി യുദ്ധകാലാടിസ്ഥാനത്തില്‍ ഗവേഷണം ആരംഭിച്ചു. ഏതെങ്കിലും റാവിമാരെക്കുറിച്ച്‌ അയോഗ്യരാണെന്ന്‌ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നു കണ്ടുപിടിക്കുകയാണ്‌ ദൗത്യം. ആധുനിക സാങ്കേതികവിദ്യ തുണയായി. രണ്ടാളുകളെക്കുറിച്ച്‌ അല്ലറ ചില്ലറ പരാമര്‍ശങ്ങളൊക്കെ കിട്ടി. ഒരാള്‍ അഹ്‌മദ്‌ബ്‌നു ഈസാ; മറ്റൊരാള്‍ അബൂസ്വഖ്‌ര്‍. അങ്ങനെ ആ കടുംകൈ ചെയ്യാനും കായക്കൊടി മുതിര്‍ന്നു. ഇമാം ബുഖാരിയുടെയും മുസ്‌ലിമിന്റെയും റാവിമാരെ അയോഗ്യരാക്കുക! പാവാട പൊക്കി മുഖംപൊത്തുന്ന പെണ്‍കുട്ടിയുടെ ചേലിലാണിപ്പോള്‍ ഈ ഗവേഷകര്‍.ചില ഹദീസ്‌നിരൂപകര്‍ ബുഖാരിയുടെയും മുസ്‌ലിമിന്റെയും റാവികളെക്കുറിച്ച്‌ ഉന്നയിച്ച ആരോപണങ്ങള്‍ ഉദ്ധരിച്ച്‌ അവ രണ്ടിലും ധാരാളം ദുര്‍ബലമായ ഹദീസുകളുണ്ടെന്ന്‌ വാദിച്ചതിന്റെ പേരിലാണല്ലോ സലാം സുല്ലമിയെക്കുറിച്ച്‌ ഹദീസ്‌നിഷേധിയെന്നും ചേകനൂരിയെന്നും ആക്ഷേപിച്ച്‌ മൗലവിവിഭാഗം പ്രചണ്‌ഡമായ പ്രചാരണംനടത്തിയത്‌. എന്നാല്‍ ഒരു കൊച്ചുസംവാദം കഴിഞ്ഞപ്പോഴേക്കും മൗലവി ഗ്രൂപ്പിന്‌ സലാം സുല്ലമിയെക്കാള്‍ ഒരുപടി മുന്നോട്ടുകടന്ന്‌ ഹദീസ്‌നിഷേധത്തിന്റെ വഴി സ്വീകരിക്കേണ്ടിവന്നു. കാരണം ഈ ഹദീസില്‍ മുസ്‌ലിമിന്റെ മാത്രം റാവിയായ അബൂസ്വഖ്‌റ്‌ എന്ന ഒരു റാവിക്ക്‌ മാത്രമേ സലാം സുല്ലമിപോലും ദുര്‍ബലത കാണുന്നുള്ളൂവെങ്കില്‍ അബൂസ്വഖ്‌റിന്‌ മാത്രമല്ല, ബുഖാരിയുടെയും മുസ്‌ലിമിന്റെയും റാവിയായ അഹ്‌മദ്‌ബ്‌നുഈസാക്കും കുഴപ്പമുണ്ടെന്നാണ്‌ ഇപ്പോള്‍ കായക്കൊടി മൗലവി പറയുന്നത്‌.ബുഖാരിയുടെയും മുസ്‌ലിമിന്റെയും റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച്‌ ആക്ഷേപം പറയും മുമ്പ്‌ ആ രണ്ടു ഗ്രന്ഥങ്ങളിലെയും ഹദീസുകളുടെയും അവരുടെ റാവിമാരുടെയും ആധികാരികതയെക്കുറിച്ച്‌ മൗലവിഗ്രൂപ്പുകാര്‍ തന്നെ സുല്ലമിക്കെതിരെ തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ച കാര്യം ഓര്‍ക്കേണ്ടതായിരുന്നു. `ബുഖാരിയും മുസ്‌ലിമിന്റെയും ഹദീസുകള്‍: മുസ്‌ലിം ഉമ്മത്തിന്റെ നിലപാടെന്ത്‌?' എന്ന ശീര്‍ഷകത്തില്‍ വഹാബിമാസികയില്‍ വന്ന ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ ഇവിടെ പ്രസക്തമാണ്‌:``ഈ രണ്ടു ഗ്രന്ഥങ്ങളിലും നിര്‍മ്മിതമോ ദുര്‍ബലമോ ആയ ഒരു ഹദീസും ഇല്ല എന്ന കാര്യത്തിലും മുസ്‌ലിം ഉമ്മത്ത്‌ ഏകാഭിപ്രായക്കാരാണ്‌.ഖേദകരമെന്നു പറയാം, ഹദീസുകളെ സ്വീകരിക്കുന്ന വിഷയത്തില്‍ മുഅ്‌തസിലാ ചിന്താഗതിയെ പിന്തുടര്‍ന്നു ചിലര്‍ കേരളക്കരയിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. തങ്ങളുടെ ദുര്‍ബല ബുദ്ധിക്ക്‌ വഴങ്ങാത്ത നിരവധി ഹദീസുകളെ അത്‌ ബുഖാരിയിലും മുസ്‌ലിമിലും ഉള്ളതാണെങ്കില്‍പോലും തള്ളിക്കളയുന്ന ഒരു പ്രവണത അത്തരം ആളുകളുടെ ദുര്‍ബോധംനിമിത്തം കേരളത്തില്‍ വ്യാപിച്ചുവരുന്നു.

തങ്ങളുടെ ബുദ്ധിയുടെ തേരോട്ടത്തിനിടയില്‍ സ്വഹീഹുല്‍ ബുഖാരിക്കും മുസ്‌ലിമിനും സമൂഹമനസ്സിലുണ്ടായിരുന്ന സ്ഥാനവും ആദരവും തകര്‍ന്നു വീണത്‌ ഒരുപക്ഷേ ഇത്തരക്കാര്‍ അറിഞ്ഞുകാണില്ല. ബുഖാരിയിലും മുസ്‌ലിമിലും നിരവധി വാറോലകളുണ്ടെന്ന്‌ ധ്വനിപ്പിക്കുന്ന തരത്തില്‍ ലേഖനങ്ങള്‍ എഴുതുന്നേടത്തും ബുഖാരിയിലെ ചില ഹദീസുകള്‍ ആരുതന്നെ പറഞ്ഞാലും ഞങ്ങള്‍ക്ക്‌ സ്വീകാര്യമല്ല എന്നുപരസ്യമായി പറയുന്നേടത്തും വരെയെത്തി കാര്യങ്ങള്‍. ഇത്തരമൊരവസ്ഥയില്‍ പൂര്‍വ്വസൂരികളുടെ അടുക്കല്‍ ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകള്‍ക്ക്‌ എന്തുസ്ഥാനമാണുള്ളത്‌ എന്നും അവ രണ്ടിലെയും ഹദീസുകളോട്‌ മുസ്‌ലിംഉമ്മത്തിലെ പണ്‌ഡിതന്മാര്‍ എന്തുനിലപാട്‌ സ്വീകരിച്ചുവെന്നും അന്വേഷിക്കുന്നത്‌ നന്നായിരിക്കും. ഹദീസിന്റെ മേഖലയില്‍ മുസ്‌ലിംലോകം പ്രാമാണികരായി ഗണിക്കുന്ന പത്തോളം അഗ്രേസരന്മാരായ പണ്‌ഡിതരെയാണ്‌ ഇവിടെ ഉദ്ധരിക്കുന്നത്‌.ഇമാം അബൂഇസ്‌ഹാഖ്‌ അസ്‌ഫറാഈനി (418 ഹി) പറയുന്നു: ``ബുഖാരിയിലെയും മുസ്‌ലിമിലെയും മുഴുവന്‍ ഹദീസുകളും സനദി(പരമ്പര)ന്റെയും മത്‌നി(ആശയം)ന്റെയും അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും ശരിയാണ്‌ എന്ന കാര്യത്തില്‍ മുഹദ്ദിസുകള്‍ ഏകാഭിപ്രായക്കാരാണ്‌. ഈ വിഷയത്തില്‍ ഒരു അഭിപ്രായഭിന്നതയുമില്ല.'' (അന്നുകത്ത്‌ അലീബിനുസ്വലാഹ്‌: സര്‍കശി പേ:13)ഇമാം ഇബ്‌നുസ്സ്വലാഹ്‌ പറയുന്നു: ``ബുഖാരിയും മുസ്‌ലിമും ഏകോപിച്ച്‌ നിവേദനം ചെയ്‌ത ഹദീസുകളും ഒരാള്‍ സ്വന്തം ഉദ്ധരിച്ച ഹദീസുകളും എല്ലാംതന്നെ സ്വഹീഹാണ്‌ എന്ന കാര്യം ഖണ്‌ഡിതമാണ്‌.(മുഖദ്ദിമത്തുബ്‌നു സ്വലാഹ്‌ പേജ്‌. 28)ഇവിടെ സ്വാഭാവികമായും ഒരു സംശയം ഉയര്‍ന്നുവരാം. ബുഖാരിയിലെ ചില ഹദീസുകളെ ചിലര്‍ വിമര്‍ശിച്ചുവെന്നത്‌ ശരിതന്നെ. പക്ഷേ ആ വിമര്‍ശനങ്ങള്‍ എത്രമാത്രം യാഥാര്‍ത്ഥ്യമാണ്‌ എന്നതാണ്‌ നമ്മള്‍ പരിശോധിക്കേണ്ടത്‌. ഇമാം ദാറുഖുത്‌നി, ഇമാം നസാഇ(റ) എന്നിവര്‍ ബുഖാരിയിലെ ചില ഹദീസുകളെ സനദിന്റെ (പരമ്പര) അടിസ്ഥാനത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്‌. എന്നാല്‍ ബുഖാരിക്കെതിരെയുള്ള മുഴുവന്‍ വിമര്‍ശനങ്ങള്‍ക്കും സമ്പൂര്‍ണ്ണ മറുപടി പണ്‌ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്‌. വിമര്‍ശനങ്ങളെ ആറു വിഭാഗമായി തിരിച്ച്‌ അവക്കോരോന്നിനും ഇബ്‌നുഹജര്‍(റ) മറുപടി പറയുകയും വിമര്‍ശനങ്ങള്‍ ശരിയല്ല എന്നുസ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. (ഹദ്‌യുസ്സാരി : 346-464) അദ്ദേഹം പറയുന്നു: ``ദാറുഖുത്‌നി (റ) ബുഖാരിയിലെയും മുസ്‌ലിമിലെയും ചില ഹദീസുകളെ വിമര്‍ശിച്ചിട്ടുണ്ട്‌.

എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ എല്ലാംതന്നെ മുഹദ്ദിസുകളുടെ നിയമത്തിനെതിരും അങ്ങേയറ്റം ദുര്‍ബലവും ഭൂരിപക്ഷത്തിന്റെ നിലപാടിന്‌ വിരുദ്ധവുമാണ്‌.''(ഹദ്‌യുസ്സാരി: 346)ഇമാം നവവി(റ) പറയുന്നു: ``ബുഖാരിയും മുസ്‌ലിമും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ തെളിവുപിടിച്ച ആളുകളെ ചിലര്‍ വിമര്‍ശിച്ചത്‌ അവ്യക്തവും ദുര്‍ബലവുമാണ്‌.'' (ശര്‍ഹു മുസ്‌ലിം 1/25) ബുഖാരിക്കും മുസ്‌ലിമിനും എതിരെയുള്ള ദാറുഖുത്‌നിയുടെ വിമര്‍ശനങ്ങള്‍ ഒന്നുപോലും ശരിയല്ലെന്ന്‌ ഇമാം ഖതീബ്‌ബാഗ്‌ദാദി (ഖവാഇദുതഹ്‌ദീഥ്‌-190), ഇമാം സൈലഇ (നസ്‌ബുര്‍റായ്യ: 1/341) ഇമാം അലാഇ(ജാമിഉതഹ്‌സീല്‍ പേജ്‌.181) ഇമാം ശൗകാനി (ഖത്‌റുല്‍വലിയ്യ: പേജ്‌ 230) അല്ലാമാ ഇബ്‌നുദഖീഖ്‌ അല്‍ഊദ്‌(ഇഖ്‌തിറാഹ: 325) അല്ലാമാ ബദ്‌റുദ്ദീന്‍ ഐനി(ഉംദതുല്‍ ഖാരി 1/18,19, 2/54, 4/147, 10/120) എന്നിവര്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള സംഗതിയാണ്‌. മാത്രവുമല്ല, ഹദീസ്‌ നിരൂപണത്തില്‍ ഇമാം ബുഖാരിക്കും മുസ്‌ലിമിനുമുള്ള പാടവം അവരെ വിമര്‍ശിച്ചവര്‍ക്കില്ല എന്ന കാര്യവും പ്രസ്‌താവ്യമാണ്‌. ദാറുഖുത്‌നിയുടെ മുസ്‌ലിമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക്‌ കൃത്യമായി മറുപടി നല്‍കുന്ന ഒരു ഗ്രന്ഥം ജീവിച്ചിരിക്കുന്ന പ്രഗല്‍ഭ ഹദീസ്‌ പണ്‌ഡിതനായ ശൈഖ്‌ റബീഅബിന്‍ ഹാദി രചിച്ചിട്ടുണ്ട്‌. ബൈനല്‍ ഇമാമൈനി മുസ്‌ലിം ദാറുഖുത്‌നി എന്നാണ്‌ ആ ഗ്രന്ഥത്തിന്റെ പേര്‌.ചുരുക്കത്തില്‍, ബുഖാരിക്കും മുസ്‌ലിമിനും എതിരെ ഉന്നയിക്കപ്പെട്ടു എന്നു പറയപ്പെടുന്ന വിമര്‍ശനങ്ങളില്‍ ഒന്നുപോലും വസ്‌തുതാപരമല്ല. ഇതേ നിലപാട്‌ തന്നെയാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിനുമുള്ളത്‌. കേരളത്തിലെ പ്രമുഖ ഹദീസ്‌ പണ്‌ഡിതനായിരുന്ന ശൈഖ്‌മുഹമ്മദ്‌ മൗലവി ബുഖാരിക്കെതിരെയുള്ള ദാറുഖുത്‌നിയുടെ വിമര്‍ശനങ്ങള്‍ ഉദ്ധരിച്ചു കൊണ്ട്‌ അത്തരം വിമര്‍ശനങ്ങളുടെ അര്‍ത്ഥശൂന്യത ഉദാഹരണ സഹിതം വ്യക്തമാക്കിയതിനു ശേഷം എഴുതുന്നു: ``ഈ ഉദാഹരണങ്ങളില്‍നിന്ന്‌ ബുഖാരിയുടെയും മുസ്‌ലിമിന്റെയും റിപ്പോര്‍ട്ടര്‍മാരെ സംബന്ധിച്ചുള്ള ആക്ഷേപത്തിന്റെ നില നല്ലപോലെ വ്യക്തമാകുന്നതാണ്‌. അപ്പോള്‍ ആക്ഷേപങ്ങള്‍ നൂറു ശതമാനവും ഈ തരത്തില്‍ പെട്ടതാകുന്നു.'' (മിശ്‌കാത്തുല്‍ ഹുദാ മാസികയില്‍വന്ന ലേഖനം; അല്‍മനാര്‍ മാസിക പുനഃപ്രസിദ്ധീകരിച്ചത്‌; 1994 ഒക്‌ടോബര്‍) ``അപ്പോള്‍ വിമര്‍ശനങ്ങള്‍ നൂറു ശതമാനവും അടിസ്ഥാനരഹിതമാണെന്നു നാം കണ്ടു''. (ഇസ്‌ലാഹ്‌ മാസിക ഫെബ്രുവരി - മാര്‍ച്ച്‌ 2008 സമ്മേളനപതിപ്പ്‌ 70-74)കളവ്‌ തുടരുന്നുഅല്‍ബാനിയിലെ പത്തുവരി കട്ടതിന്റെ ക്ഷീണം മാറ്റാനാണ്‌ ബുഖാരിയുടെയും മുസ്‌ലിമിന്റെയും റാവിമാര്‍ക്കെതിരെ ആക്രമണം നടത്താന്‍ തീരുമാനിച്ചതെന്ന്‌ സൂചിപ്പിച്ചല്ലോ. ഇത്തരം സന്ദര്‍ഭത്തില്‍ ഹദീസ്‌ നിഷേധികളായി തങ്ങള്‍ ആക്ഷേപിച്ചവരില്‍ നിന്നും സുന്നികളില്‍ നിന്നും പ്രത്യാക്രമണം സ്വാഭാവികം.

അതിനെ പ്രതിരോധിക്കാനെന്നവണ്ണം മൗലവി ഒരു മറുപടി കണ്ടെത്തി. ദുര്‍ബലരായ റാവിമാര്‍ ഉണ്ടെങ്കിലും അവരെ മുതാബഅതിലും ശവാഹിദിലും മാത്രമേ ഇമാം മുസ്‌ലിം കൊണ്ടിവന്നിട്ടുള്ളൂ; അടിസ്ഥാന ഹദീസുകളിലില്ല. ദുര്‍ബലരാണെന്ന്‌ പറയപ്പെടുന്നവര്‍ മുസ്‌ലിമില്‍ വന്നിട്ടുണ്ടല്ലോ എന്ന ആക്ഷേപത്തിന്‌ ഇമാം നവവി ശര്‍ഹു മുസ്‌ലിമില്‍ ഉദ്ധരിക്കുന്ന രണ്ടാമത്തെ മറുപടിയാണിത്‌.അപ്പോള്‍ ഒന്നാമത്തെ മറുപടി എന്താണ്‌? അത്‌ മൗലവി ഒളിപ്പിച്ചു. ഒരുകളവ്‌ സ്ഥാപിക്കാന്‍ എത്ര കളവുകള്‍.അങ്ങനെ മുസ്‌ലിമില്‍ വല്ല ദുര്‍ബലതയും ഉണ്ട്‌ എന്നു സങ്കല്‍പ്പിക്കുകയാണെങ്കില്‍ തന്നെ ഈ മറുപടി അഹ്‌മദ്‌ബ്‌നു ഈസയുടെയും അബൂസ്വഖ്‌റിന്റെയും കാര്യത്തില്‍ സ്വീകാര്യമല്ല. കാരണം അവര്‍ രണ്ടുപേരും മുതാബഅതിലും ശവാഹിദിലും മാത്രമല്ല അടിസ്ഥാന ഹദീസുകളില്‍തന്നെ വന്നതായികാണാം. അഹ്‌മദ്‌ബ്‌നു ഈസാ മുസ്‌ലിമില്‍ നാലു സനദിലും അബൂസ്വഖര്‍ മുസ്‌ലിമിന്റെ 9 സനദിലും വന്നിട്ടുണ്ട്‌. ഇത്‌ മുഴുവനും മുതാബഅതും ശവാഹിദുമാണെന്നാണോ വഹാബി വാദിക്കുന്നത്‌?അപ്പോള്‍ ഈ ആക്ഷേപത്തിനുള്ള മറുപടി എന്താണ്‌? ഇമാംനവവി(റ) ഒന്നാമതായി ഉദ്ധരിച്ച മറുപടിയില്‍ അതുണ്ട്‌. അത്‌ പറഞ്ഞാല്‍ പക്ഷേ മൗലവിയുടെ അജണ്ട നടക്കില്ല. അതിനാല്‍ അതും ഒളിപ്പിച്ചു.

മറുപടി ഇങ്ങനെ:

ഇമാം നവവിയെ വായിക്കാം: ``അത്തരം റാവിമാര്‍ മറ്റുള്ളവരുടെ അടുക്കല്‍ ദുര്‍ബലരാണെങ്കിലും ഇമാം മുസ്‌ലിമിന്റെ അടുക്കല്‍ സ്വീകാര്യരായിരിക്കണം. ഹദീസ്‌ നിദാനശാസ്‌ത്രത്തില്‍ ദൗര്‍ബല്യത്തിനാണല്ലോ, സ്വീകാര്യതയെക്കാള്‍ പരിഗണന കൊടുക്കേണ്ടത്‌ എന്ന്‌ ഇവിടെ മറുവാദം ഉന്നയിച്ചുകൂടാ. കാരണം, ആ പറഞ്ഞത്‌ അത്തരം ദൗര്‍ബല്യങ്ങള്‍ കാര്യകാരണസഹിതം സ്ഥിരപ്പെട്ടവരുടെ കാര്യത്തിലാണ്‌. അല്ലാത്തപക്ഷം അത്തരം ദുര്‍ബലീകരണങ്ങള്‍ സ്വീകരിക്കപ്പെടുകയില്ല. ബുഖാരിയും മുസ്‌ലിമും അബൂദാവൂദും തെളിവിന്‌ പറ്റുമെന്ന്‌ അംഗീകരിച്ചവരുടെ കാര്യത്തില്‍ മറ്റുള്ളവര്‍ ആക്ഷേപം പറഞ്ഞിട്ടുണ്ടെങ്കിലും കാര്യവശങ്ങള്‍ വിശദീകരിക്കുംവിധം പരിഗണനീയമായ ഒരുന്യൂനത അവരുടെ കാര്യത്തില്‍ സ്ഥിരപ്പെട്ടിട്ടില്ലെന്ന്‌ മനസ്സിലാക്കപ്പെടേണ്ടതാണെന്ന്‌ ഖത്വീബുല്‍ ബഗ്‌ദാദി (റ) പറഞ്ഞിട്ടുണ്ട്‌''. (ശര്‍ഹ്‌ മുസ്‌ലിം വാ1 പേജ്‌. 32)ചുരുക്കത്തില്‍, അബൂസ്വഖ്‌റിനെക്കുറിച്ചോ അഹ്‌മദ്‌ബ്‌നു ഈസയെക്കുറിച്ചോ ആരെങ്കിലും ആക്ഷേപം പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അത്‌ പരിഗണനീയമല്ല. ഇമാം ബുഖാരിയും മുസ്‌ലിമും തെളിവിനായി സ്വീകരിച്ചതിനാല്‍ ആ പറച്ചിലുകള്‍ കേവലം ആരോപണങ്ങള്‍ മാത്രമാണ്‌; വസ്‌തുതാപരമല്ലെന്നു ബോധ്യമായി. സ്വഹീഹായ ഈ ഹദീസിനെ വാറോലീകരിക്കാന്‍ ഇനി വല്ല കബളിപ്പിക്കലും ബാക്കിയുണ്ടോ ഈ കബളിപ്പിക്കല്‍വീരന്മാരുടെ അടുക്കല്‍? ഈ നുണകള്‍ക്ക്‌ വല്ല അന്ത്യവുമുണ്ടോ?ഉണ്ട്‌, തീര്‍ച്ച. ഇവരറിയുന്നത്‌ നന്ന്‌. ഈസാനബി ഇറങ്ങിവരും. ദജ്ജാലിനെ നശിപ്പിക്കും. ദജ്ജാലിന്റെ പിണിയാളുകളും നശിക്കേണ്ടിവരും. അവിടുന്ന്‌ പന്നികളെയും വകവരുത്തും. മുസ്‌ലിംകളെ കാഫിറാക്കാന്‍ വേണ്ടി ഖുര്‍ആനില്‍നിന്ന്‌ ആയത്തുകളോതിയ ആദ്യത്തെ ഭീകരവാദികള്‍ ഖവാരിജുകളാണല്ലോ. ഇവരെ `പന്നികള്‍' എന്നാണ്‌ സഈദുബ്‌നുമുസയ്യബ്‌(റ) പരിചയപ്പെടുത്തിയത്‌. അവരുടെ അനന്തരാവകാശികള്‍ക്കും ഈ ഹദീസ്‌ ബാധകമാണോ എന്നത്‌ പഠനം അര്‍ഹിക്കുന്നുണ്ട്‌. ഈ അര്‍ത്ഥത്തില്‍ വഹാബി മാസിക(ഫെബ്രു 09) പറഞ്ഞതു ശരിയാണ്‌: ``പന്നികള്‍ ജാഗ്രതൈ! അഹ്‌സനികള്‍ രംഗത്ത്‌''. (ഇസ്‌ലാഹ്‌ ഫെബ്രു 09)

Saturday, February 21, 2009

പിതാവിന്‌ മുന്നിലെന്നപോലെ (അഡ്വ. ശ്രീധരന്‍ മഞ്ചേരി)

this article published in siraj news www.sirajnews.com
republished in www.risalaonline.com
link here

പിതാവിന്‌ മുന്നിലെന്നപോലെ
അഡ്വ. ശ്രീധരന്‍ മഞ്ചേരി

ഉസ്‌താദിന്റെ മകന്‍ കുഞ്ഞു കൊലചെയ്യപ്പെട്ട്‌ ഏതാനും ദിവസങ്ങള്‍ക്കുശേഷം കുണ്ടൂരില്‍ നിന്ന്‌ മൈസൂര്‍ ബാവഹാജി, പികെ മുഹമ്മദ്‌കുട്ടി എന്നിവര്‍ എന്റെയടുത്തുവന്നു. കേസില്‍ ഞാന്‍ പ്രോസിക്യൂട്ടറായി വരണമെന്നായിരുന്നു അവരുടെ താല്‍പര്യം. ഒരുമാസം കഴിഞ്ഞ്‌ ഞാന്‍ എറണാകുളത്തുപോകുന്നവേളയില്‍ കുറ്റിപ്പുറം പാലത്തിനപ്പുറം ഉസ്‌താദും തന്റെ ദഫ്‌ സംഘവും ചായ കഴിക്കുന്നതുകണ്ടു. എനിക്ക്‌ ഉസ്‌താദിനെ അറിയില്ലായിരുന്നു. ഡ്രൈവര്‍ റശീദാണ്‌ കാണിച്ചുതന്നത്‌. വാഹനം നിര്‍ത്തി ഞാന്‍ ഉസ്‌താദിനെ കാണാന്‍ ചെന്നു. നേരില്‍ കണ്ടതില്‍ ഉസ്‌താദ്‌ സന്തോഷമറിയിച്ചുകൊണ്ട്‌ പറഞ്ഞു: ഞാന്‍ അങ്ങോട്ടു വരാനിരിക്കുകയായിരുന്നു.രണ്ടുദിവസംകഴിഞ്ഞ്‌ ഉസ്‌താദ്‌ എന്റെ വീട്ടില്‍വന്നത്‌ വിവിധയിനം പഴവര്‍ഗ്ഗങ്ങളും കൊണ്ടായിരുന്നു. അതില്‍നിന്ന്‌ ഒരു ഉറുമാന്‍ പഴം എടുത്തിട്ട്‌ ഉസ്‌താദ്‌ പറഞ്ഞു: `ഇതിന്റെ വിത്ത്‌ വയറിന്റെ എല്ലാ അസുഖങ്ങള്‍ക്കും നല്ലതാണ്‌. ഇതിന്റെ തൊലി ഉണക്കി വെള്ളത്തിലിട്ട്‌ കാച്ചിക്കുടിക്കുന്നതും വയറിന്റെ അസുഖത്തിന്‌ നല്ലതാണ്‌.'' പിന്നീട്‌ ഉസ്‌താദ്‌ മകനെക്കുറിച്ച്‌ സംസാരിച്ചു. എല്ലാം പടച്ചവന്റെ വിധി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്‌. ആ മനസ്സില്‍ കുറ്റവാളികളോടു പോലും പകയില്ലായിരുന്നു. ഒരു പിതാവിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ വേണ്ടി മാത്രമാണ്‌ അദ്ദേഹം കേസുമായി മുന്നിട്ടിറങ്ങിയത്‌ എന്നെനിക്ക്‌ ബോധ്യമുണ്ട്‌.അനാഥകളോട്‌അനാഥകളോട്‌ ഏറെ സ്‌നേഹമായിരുന്നു ഉസ്‌താദിന്‌. അത്‌ വീട്ടില്‍വന്ന അന്നു തന്നെ എനിക്ക്‌ ബോധ്യമായി.

വീട്ടില്‍നിന്ന്‌ പോകുന്നതിനു മുമ്പ്‌ ഉസ്‌താദ്‌ ഒരുകെട്ട്‌ രൂപ എനിക്ക്‌ തന്നു. കഴിവതും ഞാനത്‌ നിരസിച്ചെങ്കിലും ഉസ്‌താദ്‌ വഴങ്ങിയില്ല. ഫീസ്‌വാങ്ങല്‍ ജോലിഭാഗം തന്നെ. പക്ഷേ, സാത്വികനായ ഒരാളില്‍ നിന്ന്‌ അത്‌ വാങ്ങാന്‍ എനിക്ക്‌ താല്‍പര്യമുണ്ടായിരുന്നില്ല.ഇത്‌ ഉസ്‌താദിന്റെ അനാഥാലയത്തിലേക്ക്‌ എടുക്കണം എന്നു പറഞ്ഞപ്പോള്‍ `എനിക്കത്‌ വാങ്ങാതിരിക്കാന്‍ നിവൃത്തിയില്ല' എന്നു പറഞ്ഞ്‌ ഉസ്‌താദ്‌ ആ കാശ്‌ ഏറ്റുവാങ്ങി.സൂക്ഷ്‌മതഒരിക്കല്‍ ഞാന്‍ ഉസ്‌താദിനെ കാണാനായി കുണ്ടൂരിലെത്തിയ സന്ദര്‍ഭം. അദ്ദേഹം യതീംഖാനക്ക്‌ സമീപത്തുള്ള ഓടിട്ടകെട്ടിടത്തില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷണം കഴിച്ച്‌ ഉസ്‌താദ്‌ ഒരാളെവിളിച്ച്‌ കീശയില്‍ നിന്ന്‌10രൂപ എടുത്ത്‌ ഭക്ഷണത്തിന്റെ കാശായ 8രൂപ ഓഫീസിലേല്‍പ്പിക്കാന്‍ പറഞ്ഞു. അന്ന്‌ യത്തീംഖാനയിലെ ഭക്ഷണമായിരുന്നു ഉസ്‌താദ്‌ കഴിച്ചിരുന്നത്‌. നമ്മുടെ നാട്ടില്‍ എത്ര അനാഥാലയങ്ങളുണ്ട്‌? ഇത്രയും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഉസ്‌താദിനല്ലാതെ മറ്റാര്‍ക്കു കഴിയും. പൊതുമുതല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ ഉസ്‌താദിന്റെ ജീവിതത്തില്‍നിന്ന്‌ നമുക്ക്‌ പകര്‍ത്തിയെടുക്കാം.ആര്‍ദ്രതപിതാക്കളുണ്ടായിട്ടും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുഞ്ഞുങ്ങളെ സഹായിക്കാനും സംരക്ഷിക്കാനും ആഗ്രഹിച്ചിരിക്കുന്ന വേളയില്‍ ഉസ്‌താദ്‌ എന്നോടു പറഞ്ഞു:``ഇപ്പണ്ടെങ്കിലും കഞ്ഞിയില്‍ ഇപ്പിടാന്‍ കഴിവില്ലാത്ത കുട്ടികളുണ്ട്‌''. ആ മനസ്സ്‌ സാധുക്കളോടൊപ്പമായിരുന്നു.

വിഷമങ്ങളുടെ ഭാണ്‌ഡങ്ങളുമായി വരുന്നവരെ ഉസ്‌താദ്‌ മടക്കിയയച്ചിരുന്നില്ല. അവരുടെ പ്രശ്‌നം ഏറ്റെടുക്കാറായിരുന്നു പതിവ്‌. ഇതിനെക്കുറിച്ച്‌ ഞാന്‍ ചോദിച്ചപ്പോള്‍ ഉസ്‌താദ്‌ പറഞ്ഞത്‌. അവര്‍വരുന്ന സമയത്ത്‌ അവരെ സഹായിക്കാന്‍ ഞാന്‍ പടച്ചവനോട്‌ പറയാറുണ്ട്‌' എന്നായിരുന്നു.അഗതിസംരക്ഷണം ഉസ്‌താദ്‌ ഏറ്റെടുക്കാനിരിക്കെ ഞാന്‍ കുറച്ചു സംഖ്യ ഉസ്‌താദിന്റെ കയ്യില്‍ കൊടുക്കാനിരുന്നപ്പോള്‍ ഹജ്ജ്‌കഴിഞ്ഞിട്ടു മതി എന്നുപറഞ്ഞു. മുന്‍കൂട്ടി പണം വാങ്ങി കൃത്യതയില്ലാതെ പ്രവര്‍ത്തിക്കുന്നവരായിരുന്നില്ല ഉസ്‌താദ്‌.പ്രകൃതിയോടൊപ്പംമനുഷ്യന്‍, മണ്ണ്‌, ജീവജാലകങ്ങള്‍ എന്നിവയോടെല്ലാം കരുണ എന്നതായിരുന്നു ഉസ്‌താദിന്റെ ശൈലി. ഒരിക്കല്‍ കൂണ്ടൂരില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ ഞങ്ങളുടെ പക്കലേക്കു വന്ന നായയെ അവിടെ കൂടിയവര്‍ ആട്ടിയോടിക്കാന്‍ ശ്രമിച്ചപ്പോള്‍ `അതിനെ ആട്ടണ്ട, അത്‌ നമ്മളെപ്പോലെ പടച്ചോന്റെ സൃഷ്ടിയല്ലേ' എന്നു പറഞ്ഞു. ഞങ്ങളെ അത്‌ വല്ലാതെ സ്വാധീനിച്ചു. കുഞ്ഞുവിന്റെ കേസ്‌ മഞ്ചേരി കോടതിവിധി പറയുന്ന ദിവസം എന്റെ വീടും പരിസരവും പണ്‌ഡിതന്മാരാല്‍ നിറഞ്ഞിരിക്കുന്നു. അതിനിടക്ക്‌ ഉസ്‌താദ്‌ വന്നു. വീടിനു മുമ്പിലുള്ള പൊതുടാപ്പിനു സമീപം ഉസ്‌താദ്‌ മണ്ണില്‍തന്നെ ഇരുന്നു. തന്റെ കഴുത്തിലും തോളിലുമുള്ള ഷാളുകള്‍പോലും അവിടെ വിരിച്ചില്ല. ഇതു കണ്ടപാടെ അവിടെ കൂടിയവരെല്ലാം നിലത്തിരുന്നു. കുണ്ടൂരില്‍ പോവുമ്പോള്‍ ഉസ്‌താദ്‌ പാടത്തും മാവിന്‍ ചോട്ടിലുമൊക്കെയായിരിക്കും. പ്രകൃതിയോട്‌ ഒട്ടയിണങ്ങി തലോടിയുള്ള ആ ജീവിതമാണ്‌ നമുക്ക്‌ പാഠമാവേണ്ടത്‌.ഭക്ഷണ സംസ്‌കാരംഞങ്ങള്‍ ഉസ്‌താദിന്റെ കൂടെ ഭക്ഷണം കഴിക്കാനിരിക്കുമ്പോഴൊക്കെ കഴിച്ചു കൊണ്ടിരിക്കുന്ന കൈകൊണ്ട്‌ തന്നെ ഒരു പിടി ഭക്ഷണം ഞങ്ങള്‍ ക്കൊക്കെ ഉസ്‌താദ്‌ തരാറുണ്ടായിരുന്നു. മഞ്ചേരി ടിബിയില്‍ കേസ്‌ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉസ്‌താദ്‌ വന്നുചോദിക്കും: `നമ്മള്‍ പിസ്‌താക്കല്ലേ? പിസ്‌ത ഞങ്ങള്‍ക്കിഷ്‌ടമാണെന്ന്‌ മനസ്സിലാക്കിയ ഉസ്‌താദ്‌ കൊച്ചുകുട്ടിയുടെ നൈര്‍മല്യത്തോടെ അതുകൊണ്ടുവരാന്‍ ശ്രദ്ധിക്കുമായിരുന്നു.

സാന്ത്വനം

എന്റെ കീഴില്‍ ജോലിചെയ്യുന്ന രാജേഷിന്റെ അമ്മ ആക്‌സിഡന്റില്‍ മരണപ്പെട്ടു. അവര്‍ ഉസ്‌താദിനോട്‌ വിഷമത്തോടെ പറഞ്ഞു: ``എന്റെ അമ്മ ഒരു തെറ്റും ചെയ്‌തിട്ടില്ലല്ലോ, എന്നിട്ടും ഈ വിധത്തില്‍ മരിക്കാന്‍ കാരണമെന്തേ? അപ്പോള്‍ ഉസ്‌താദിന്റെ മറുപടി ഇങ്ങനെയായിരുന്നു: മുഹമ്മദ്‌നബി ജനിക്കുമ്പോള്‍ സ്വന്തം പിതാവ്‌ ജീവിച്ചിരുന്നില്ല, ഗാന്ധിജി എങ്ങനെയാ മരിച്ചത്‌...? രാജേഷിന്റെ സങ്കടം തീര്‍ന്നു.

ദാനം

ഉസ്‌താദ്‌ പലപ്പോഴും `ഇത്‌ ബറകത്തിനാണ്‌' എന്നു പറഞ്ഞ്‌ പൈസ തരാറുണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഉസ്‌താദ്‌ ബറകത്തിന്‌ തന്നു. പിന്നീട്‌ അദ്ദേഹം വന്നപ്പോള്‍ രാജേഷ്‌ പറഞ്ഞു. ഉസ്‌താദ്‌ തന്ന ബര്‍കതിന്റെ പൈസ എന്റെ പക്കല്‍ ഇപ്പോഴുമുണ്ട്‌. ഇവന്‍ അത്‌ മറ്റൊരാള്‍ക്ക്‌ കൊടുത്തു.''രാജേഷിന്റെ സഹപ്രവര്‍ത്തകന്‍ തന്റെ ജൂനിയറിനായിരിക്കും ആ സംഖ്യ ഉപകാരപ്പെടുക എന്നു മനസ്സിലാക്കി നല്‍കുകയായിരുന്നു. ഈ സംഭവം അയാള്‍ ഉസ്‌താദിനോട്‌ വിശദീകരിച്ചു. ഇത്‌ കേട്ടപ്പോള്‍ ഉസ്‌താദ്‌ അയാളുടെ കരങ്ങള്‍ തന്റെ കയ്യില്‍ കൂട്ടിപ്പിടിച്ച്‌ പറഞ്ഞു. ``ഇതാണ്‌ ജീവിതത്തില്‍ കൊണ്ടു പോകേണ്ടത്‌. ആവശ്യക്കാരെ അറിഞ്ഞ്‌ സഹായിക്കാനും ജീവിതം നന്മകളെ ക്കൊണ്ട്‌ അടയാളപ്പെടുത്താനുമായിരുന്നു ഉസ്‌താദ്‌ പഠിപ്പിച്ചിരുന്നത്‌.സത്യംഉസ്‌താദിന്റെ സഹായം സത്യത്തിനു മാത്രമായിരുന്നു. ഒരിക്കല്‍ ഞാന്‍ കുണ്ടൂരില്‍ ചെന്ന സന്ദര്‍ഭം സംസാരത്തിനിടക്ക്‌ മൈസൂര്‍ ബാവഹാജി ഉസ്‌താദിനോട്‌ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. അപ്പോള്‍ ഉസ്‌താദ്‌ ഇങ്ങനെയാണ്‌ പ്രാര്‍ത്ഥിച്ചത്‌: ``ശ്രീധരന്‍ വക്കീല്‍ ചെയ്യുന്ന എല്ലാ നല്ലകാര്യങ്ങളും വിജയിപ്പിക്കണേ...'' ഇതില്‍ നിന്നു ഞാനൊരു കാര്യം മനസ്സിലാക്കി. ഞാന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക്‌ മാത്രമേ ഉസ്‌താദിന്റെ പിന്തുണയും പ്രാര്‍ത്ഥനയുമുള്ളു.

ട്രാന്‍സ്‌പരന്റ്‌

മഞ്ചേരിയില്‍ വരുമ്പോഴൊക്കെ ഉസ്‌താദ്‌ എന്നെ കണ്ടിട്ടേ പോവാറുള്ളൂ. ഞാനും എന്റെ ജൂനിയേഴ്‌സായ കൃഷ്‌ണന്‍കുട്ടിനമ്പൂതിരി, രാജേഷ്‌, രാജഗോപാല്‍ എന്നിവരെല്ലാവരും കൂടി ഇടക്കൊക്കെ കുണ്ടൂരില്‍ പോവാറുണ്ടായിരുന്നു. ഉസ്‌താദിന്റെ മുമ്പില്‍ എത്തുക എന്നത്‌ വലിയ സന്തോഷമായിരുന്നു. സ്‌നേഹനിധിയായ ഒരു പിതാവിന്‌ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെ പോലെ അവിടം ഞങ്ങള്‍ക്ക്‌ സുരക്ഷിതത്വവും സാമാധാനവും ലഭിക്കാറുണ്ടായിരുന്നു.ഞാനും ജൂനിയേഴ്‌സും അദ്ദേഹത്തെ ട്രാന്‌സ്‌പറന്റ്‌ എന്ന ഇംഗ്ലീഷ്‌ പദം കൊണ്ടായിരുന്നു വിശേഷിപ്പിക്കാറ്‌. തെളിഞ്ഞ, സുതാര്യമായ എന്നാണിതിനര്‍ത്ഥം. കാപട്യങ്ങളൊന്നുമില്ലാതെ തീര്‍ത്തും പരിശുദ്ധമായ മനസ്സായിരുന്നു ഉസ്‌താദിന്റേത്‌.അന്ത്യംഅവസാനമായി ഞാന്‍ ഉസ്‌താദുമായി സന്ധിക്കുന്നത്‌ കോഴിക്കോട്‌ നാഷണല്‍ഹോസ്‌പിറ്റലില്‍ വച്ചായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ ഉസ്‌താദ്‌ കമിഴ്‌ന്നു കിടക്കുകയായിരുന്നു. ഞാന്‍ അവിടെയെത്തിയപ്പോഴേക്ക്‌ എന്റെ വാസന കിട്ടിയ പോലെ ഉസ്‌താദ്‌ പറഞ്ഞു: നമ്മുടെ വക്കീലല്ലേ വന്നിരിക്കുന്നത്‌.'' എഴുന്നേറ്റിരുന്ന്‌ അല്‍പം സംസാരിച്ചു. ആ സമയം ആരുമായും സംസാരിക്കാത്ത സമയമായിരുന്നു.നാലുദിവസം കഴിഞ്ഞ്‌ എന്നെ തേടിയെത്തിയത്‌ ഉസ്‌താദിന്റെ മകന്‍ ലത്വീഫിന്റെ ഫോണ്‍ കോളായിരുന്നു. മരണ വാര്‍ത്തയറിഞ്ഞ ഉടനെഞങ്ങള്‍ കുണ്ടൂരിലേക്ക്‌ പുറപ്പെട്ടു. അപ്പോഴേക്കം കുണ്ടൂര്‍ എന്ന ഗ്രാമം പതിനായിരങ്ങള്‍ കൊണ്ട്‌ തിങ്ങി നിറഞ്ഞിരിക്കുന്നു. ഉസ്‌താദിനെ അവസാനമായി കണ്ട്‌ ഞങ്ങള്‍ മടങ്ങിയെങ്കിലും ഇപ്പോഴും ഞങ്ങള്‍ കുണ്ടൂരില്‍ പോവാറുണ്ട്‌.ഈ ലോകത്ത്‌ സ്വന്തത്തെക്കുറിച്ച്‌ ഉസ്‌താദിന്‌ വേവലാതികളൊന്നുമില്ലായിരുന്നു. എല്ലാം ദൈവത്തിന്റെ വിധിനിശ്ചയങ്ങള്‍ക്കനുസരിച്ചേ നടക്കൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വം. നിഷ്‌കാമിയായ ഒരാള്‍ ആത്മീയതയുടെ ഒന്നത്യത്തില്‍ എത്തുമ്പോഴേ ഇത്‌ സാധ്യമാവൂ. ഉസ്‌താദിനെ പ്പോലെ ദീനാനുകമ്പയും സഹജീവികള്‍ക്ക്‌ നന്മ ചെയ്യാനുള്ള മനസ്സും നാം നേടിയെടുക്കേണ്ടതാണ്‌.

Friday, February 20, 2009

ജയരാജന്റെ കുറുക്കുവഴികള്‍

orginal article here


ജയരാജന്റെ കുറുക്കുവഴികള്‍
പ്രേക്ഷകന്‍

കമ്യൂണിസ്റ്റ്‌ താത്വികാചാര്യന്‍ ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാട്‌ 1998ലാണ്‌ അന്തരിച്ചത്‌. 89-ാം വയസ്സില്‍. ഇന്നദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ തൊണ്ണൂറ്റിയൊമ്പത്‌ വയസ്സ്‌ പ്രായമുണ്ടാകും. പക്ഷെ, ഈ പ്രായാധിക്യം സഖാവ്‌ ഇപി ജയരാജന്റെ ചെകിട്ടത്ത്‌ ഒന്നുവീക്കുന്നതിന്‌ അദ്ദേഹത്തിനു തടസ്സമാകുമായിരുന്നില്ല. വിരോധം കൊണ്ടല്ല; ഇഷ്‌ടക്കൂടുതല്‍ കൊണ്ട്‌. അത്രയ്‌ക്കങ്ങു കേമമായിട്ടുണ്ട്‌ ഇവിടെ സ.ജയരാജന്‍ ആവിഷ്‌കരിച്ച തൊഴിലാളി വര്‍ഗ പരമ്പര കണ്ണിയറ്റു പോകാതിരിക്കാനുള്ള പുതിയ തിയറി.മദ്യപാനം ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നാണു ജയരാജന്‍ പ്രസംഗിച്ചത്‌. ഏതോ പ്രസംഗത്തിനിടയിലെ കേവല പരാമര്‍ശമൊന്നുമായിരുന്നില്ല അത്‌; വിസ്‌തരിച്ച ഒരു പ്രബന്ധം.തലയില്‍ മുണ്ടിട്ടും പാത്തും പതുങ്ങിയും ഇരുളിന്റെ മറവിലുമാണ്‌ ഇപ്പോള്‍ പലരും മദ്യപിക്കാന്‍ വരുന്നത്‌.അന്തസ്സായി കയ്യും വീശിവന്നു ഹോട്ടലില്‍ കയറി പാനപാത്രം ഓര്‍ഡര്‍ ചെയ്യാവുന്ന സാഹചര്യം ഉണ്ടാക്കണമെന്ന്‌ ഈ സഖാവ്‌ പറയുന്നു. കള്ള്‌ചെത്ത്‌ തൊഴിലില്‍ നിന്നു പുതിയ തലമുറ മാറിനില്‍ക്കുന്നതിലും സഖാവിനു ആശങ്കയുണ്ട്‌. സൗന്ദര്യ പ്രശ്‌നമാണു വില്ലന്‍. ഈ പ്രശ്‌നം പരിഹരിക്കുന്നതിനു കള്ള്‌ ചെത്തുകാര്‍ക്കുള്ള ബ്യൂട്ടിപാര്‍ലറുകള്‍ തുടങ്ങണമെന്നു സഖാവ്‌ പറയാതെ പറഞ്ഞിട്ടുണ്ട്‌.സഖാവ്‌ ജയരാജന്റെ അഭിപ്രായം ചുമ്മാ കുടിയാന്മാരെയും ചെത്തുകാരെയും പ്രതി മാത്രമാണെന്നു ആരും ധരിക്കരുത്‌.

കള്ള്‌ വ്യവസായത്തിന്‌ കേരളത്തിനു വന്‍സാധ്യതയുണ്ടെന്നാണു ജയരാജന്‍ പറയുന്നത്‌. കള്ള്‌ ഭക്ഷണത്തിന്റെ ഭാഗമാക്കുകയും ഹോട്ടലുകളിലും ചായമക്കാനിയിലും തട്ടുകടകളിലും യഥേഷ്‌ടം പാനീയം ലഭ്യമാക്കുകയും ചെയ്‌താല്‍ ഖജനാവില്‍ പണം വന്നുകുമിയും. സുഖമായി ഭരിക്കാം. മന്ത്രിമാരുടെ ചായസല്‍ക്കാരം, ഫോണ്‍വിളി, കറണ്ടുപയോഗം തുടങ്ങിയവക്ക്‌ ഇപ്പോള്‍ മാസം പത്തോ പന്ത്രണ്ടോ ലക്ഷമോ ചെലവാക്കാനാവുന്നുള്ളൂ. ഇവ്വിധം ഖജനാവു നിറഞ്ഞാല്‍ അതു പന്ത്രണ്ടുകോടി വരെ ഉയര്‍ത്താം. ആനുപാതികമായി ശമ്പളം, ആനുകൂല്യം, പാര്‍ട്ടിവിഹിതം മുതലായവയും വര്‍ദ്ധിക്കും. ഇങ്ങനെയാണ്‌ ഒരു നാടുവികസിച്ചു സമത്വസുന്ദരമാകുക.സഖാവ്‌ ഇപി ജയരാജന്റെ ഇക്കണോമിക്‌ തിയറിയെക്കുറിച്ചോര്‍ത്ത്‌ നമ്പൂതിരിപ്പാടിന്റെയും എകെജിയുടെയുമൊക്കെ ആത്മാക്കള്‍ ഇപ്പോള്‍ സന്തോഷംകൊണ്ടു ഞെരിപിരികൊള്ളുന്നുണ്ടാകണം. പരിപ്പുവടയും കട്ടന്‍ചായയും കുടിച്ചു തങ്ങള്‍ കെട്ടിപ്പടുത്ത പ്രസ്ഥാനം നിലനിറുത്താന്‍ പുതിയ തലമുറ നേതാക്കള്‍ കണ്ടെത്തുന്ന ഓരോതരം പുതുപുത്തന്‍ ആശയങ്ങള്‍ കണ്ട്‌ അസൂയപ്പെടുന്നുണ്ടാകണം.

കമ്യൂണിസം മുതലാളിത്തത്തിലേക്കോ, മതലാളിത്തം കമ്യൂണിസത്തിലേക്കോ എന്നുപറയാനാവില്ലെങ്കിലും പരസ്‌പരം ഇടിച്ചുകയറി കമ്യൂണിസത്തിന്റെ അതിര്‍ത്തി നഷ്‌ടപ്പെട്ടു വരുന്ന കാലമാണിത്‌. സാധാ സഖാക്കള്‍വരെ നാലുപുത്തനുണ്ടാക്കി പെറ്റി ബൂര്‍ഷ്വകളായി മിന്നിത്തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഭാരം ചുമക്കുന്നവനില്ല; ഗുഡ്‌സ്‌ ഓട്ടോയാണു അതുചുമക്കുന്നത്‌. വണ്ടി വലിക്കുന്നത്‌ മോട്ടോര്‍ യന്ത്രങ്ങളാണ്‌. അരിവാള്‍ പാര്‍ട്ടിപതാകയിലെ ഉള്ളൂ; കൊയ്യുന്നത്‌ യന്ത്രമാണ്‌. ചുറ്റിക കാണാന്‍ പെരുങ്കൊല്ലന്റെ ആലയില്‍ ചെന്നാലും രക്ഷയില്ല; കല്ലുടക്കുന്നത്‌ ക്രഷറുകളാണ്‌. ഇതൊക്കെ കമ്യൂണിസത്തിന്റെ പ്രതിസന്ധികളാണ്‌.ഇവിടെയാണു ജയരാജന്‍ തിയറിയുടെ പ്രസക്തി. മദ്യം ഭക്ഷണത്തിന്റെ ഭാഗമായാല്‍ ചുരുങ്ങിയത്‌ ദിവസം മൂന്നുനേരം മോന്തണം. അധ്വാനിച്ചു കിട്ടുന്നത്‌ ഇതിനു തികയാതെ വരുന്ന പ്രശ്‌നമെയുണ്ടാകൂ. മിച്ചംവരുമെന്ന്‌ പേടിക്കേണ്ട. മിച്ചമില്ലാത്തവന്‍ എന്നും പാവപ്പെട്ടവനും ആശ്രിതനുമായി കഴിഞ്ഞുകൊള്ളും.

പാവപ്പെട്ടവന്റെ കുലം മുടിഞ്ഞുപോകുമെന്നു പേടിവേണ്ട. ലൈഫ്‌ബോയ്‌ എവിടെയുണ്ടോ അവിടെ ആരോഗ്യമുണ്ട്‌ എന്നു പറഞ്ഞതുപോലെ പാവപ്പെട്ടവന്‍ എവിടെയുണ്ടോ അവിടെ കമ്യൂണിസവുമുണ്ടാകും. അണികളുടെ ബൂര്‍ഷ്വവല്‍ക്കരണം തടയാന്‍ ഇതിലും മുന്തിയ ആശയം മറ്റെന്തുണ്ട്‌. വെറുതെയല്ല; സഖാവ്‌ ഇഎംഎസ്‌ ജീവിച്ചിരുന്നുവെങ്കില്‍ സന്തോഷം പെരുത്ത്‌, സഖാവ്‌ ജയരാജന്റെ ചെകിട്ടത്ത്‌ വീക്കുമായിരുന്നുവെന്നു പറഞ്ഞത്‌.

Sunday, February 15, 2009

ശ്രീരാമസേന മാത്രമാണോ താലിബാന്‍?

ഫാത്വിമ നഈമ കെ. എ
www.risalaonline.com
original here

മംഗലാപുരത്തെ അംനേഷ്യ എന്നുപേരുള്ള പബ്ബിലെത്തിയ പെണ്‍കുട്ടികളെ ശ്രീരാമസേനയില്‍പെട്ട ആളുകള്‍ ചേര്‍ന്ന്‌ ആക്രമിച്ച സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കി. ദേശീയമാധ്യമങ്ങളടക്കം നമ്മുടെ പത്രമാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും പ്രസ്‌തുത സംഭവത്തെ `ഒരാഘോഷമാക്കി'മാറ്റി എന്നു പറയുന്നതാകും ശരി. ദക്ഷിണേന്ത്യയില്‍ എന്തു സംഭവിച്ചാലും അങ്ങനെയൊന്ന്‌ നടന്നിട്ടേയില്ലെന്ന ഭാവത്തില്‍ പുറത്തിറങ്ങുന്ന ഉത്തരേന്ത്യന്‍ പത്രമാധ്യമങ്ങളും പബ്ബിലെ കയ്യേറ്റത്തില്‍ വേണ്ടുംവിധം ഇടപെട്ടു. ദ്രാവിഡരോട്‌ പുച്ഛമുള്ള ഹിന്ദുസ്ഥാന്‍ ടൈംസിനെപ്പോലുള്ള മാധ്യമങ്ങളെ മംഗലാപുരത്തെ അനിഷ്‌ടസംഭവം തെല്ലൊന്നുമല്ല വേദനിപ്പിച്ചത്‌. ജനുവരി 26 ഒന്നാം പേജിലെ രണ്ടാമത്തെ മുഖ്യവാര്‍ത്തയായിരുന്നു ഹിന്ദുസ്ഥാന്‍ടൈംസിന്‌ മംഗലാപുരം സംഭവം. പുറമെ ദേശീയം പേജില്‍ മറ്റൊരു വാര്‍ത്തയും എഡിറ്റോറിയലും എഴുതി അവര്‍ തങ്ങളുടെ രോഷം രാഷ്‌ട്രത്തോട്‌ പങ്കുവച്ചു. കേരളത്തിലും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. വാര്‍ത്താ ചാനലുകളും രാഷ്‌ട്രീയ- സാംസ്‌കാരിക വിമര്‍ശകരും ഇടത്‌ വലത്‌ രാഷ്‌ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഒരു രാത്രി ഉറക്കമൊഴിച്ചാണ്‌ മംഗലാപുരത്ത്‌ പെണ്‍കുട്ടികള്‍ അക്രമിക്കപ്പെട്ടതിനെക്കുറിച്ച്‌ ചര്‍ച്ചചെയ്‌തത്‌. മലയാളിയുടെ സായാഹ്ന വാര്‍ത്തകളില്‍ ശ്രീരാമസേനയുടെ തല്ലുകൊണ്ട്‌ പുറത്തിറങ്ങിയോടുന്ന പെണ്‍കുട്ടികള്‍ നിറഞ്ഞുനിന്നു.തീര്‍ച്ചയായും മാധ്യമങ്ങളില്‍ വാര്‍ത്തയാകേണ്ട ഒരു സംഭവം തന്നെയായിരുന്നു മംഗലാപുരത്തെ `അംനേഷ്യ'യില്‍ നടന്നത്‌. സാമൂഹികമായും സാംസ്‌കാരിക-രാഷ്‌ട്രീയ പരിസരങ്ങളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ വിലയിരുത്തപ്പെടുകയും ചെയ്യേണ്ടതുണ്ട്‌. പക്ഷേ, മംഗലാപുരം സംഭവവും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശകലനങ്ങളും സംസ്‌കാരം, രാഷ്‌ട്രീയം, മാധ്യമപ്രവര്‍ത്തനം തുടങ്ങിയവയെക്കുറിച്ച്‌ ആശങ്കാജനകമായ ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്‌. അത്തരം ചോദ്യങ്ങളെ ഒരു മുസ്‌ലിംസ്‌ത്രീ എന്ന നിലയില്‍ വിലയിരുത്താനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌.`ആണ്‍കുട്ടികള്‍' മാത്രം പോകാനനുവദിക്കപ്പെട്ട പബ്ബില്‍ `പെണ്‍കുട്ടികള്‍' പോയതിന്റെ നൈതികതയോ, പബ്ബുകളുടെ നേരും നെറികേടുമോ എന്റെ വിഷയമല്ല. അതിന്റെ മതപരവും ധാര്‍മികവും, സാംസ്‌കാരികവുമായ ശരിതെറ്റുകള്‍ പലര്‍ക്കും പലതായിരിക്കാം. അതുകൊണ്ടു തന്നെ അത്തരം ചര്‍ച്ചകളില്‍ ഒരു പൊതുധാരണയില്‍ എത്തിച്ചേരലോ, തീര്‍പ്പ്‌കല്‍പിക്കലോ തീര്‍ത്തും അപ്രായോഗികമാണ്‌. പക്ഷേ, എന്നെ കുഴക്കുന്ന ചോദ്യം ചോദിച്ചത്‌ ഇന്ത്യയിലെ വനിതാമാധ്യമപ്രവര്‍ത്തകരില്‍ പ്രമുഖയും ഇപ്പോള്‍ ജന്മഭൂമി പത്രാധിപയുമായ ലീലാമേനോനാണ്‌. അമൃതാ ടിവിയുടെ വാര്‍ത്താ വിശകലനത്തില്‍ പങ്കെടുത്തുകൊണ്ട്‌, മംഗലാപുരം സംഭവങ്ങളുടെ പശ്ചാതലത്തില്‍ സ്‌ത്രീ സ്വാതന്ത്ര്യം, സമത്വം, ഇന്ത്യന്‍സംസ്‌കാരം എന്നിവയെക്കുറിച്ചും ലീലാമേനോന്‍ സംസാരിച്ചു. `ആണ്‍കുട്ടികള്‍' പോകുന്ന (പോകേണ്ട) ഇടത്തേക്ക്‌ പെണ്‍കുട്ടികള്‍ പോയതിനെക്കുറിച്ചും ഇത്തരം അശ്ലീലങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നതിനെക്കുറിച്ചും ലീലാമേനോന്‍ തുറന്നടിച്ചു. `പെണ്‍കുട്ടികള്‍' പോയില്ലായിരുന്നെങ്കില്‍ സുഖമായി നടന്നുപോകുമായിരുന്ന ഒരു പബ്ബ്‌ മാത്രമായിരുന്നു ലീലാമേനോന്‌ അംനേഷ്യ. അതുകൊണ്ടു തന്നെ `ഇന്ത്യന്‍ സംസ്‌കാര'ത്തിന്‌ മുറിവേല്‍പിച്ചതും പബ്ബില്‍ പോയ പെണ്‍കുട്ടികളാണ്‌. `ആണ്‍കുട്ടികള്‍' മാത്രം പോയിരുന്നെങ്കില്‍ തല ഉയര്‍ത്തി നില്‍ക്കാനായില്ലെങ്കിലും നാണം കെടാതിരിക്കുകയെങ്കിലും ചെയ്യുമായിരുന്നു നമ്മുടെ പവിത്രമായ ആര്‍ഷഭാരത സംസ്‌കാരം!നമ്മുടെ സ്‌ത്രീപക്ഷസംവാദങ്ങളുടെ പരിമിതി വ്യക്തമാക്കുന്നതായിരുന്നു, എന്നെ സംബന്ധിച്ചിടത്തോളം ലീലാമേനോന്റെ പ്രതികരണം. ഉമ്മമാരില്‍നിന്ന്‌ സങ്കടഹരജി പിടിച്ചുവാങ്ങി (നേരിട്ട്‌ ഹരജി കൊടുക്കാന്‍മാത്രം തിരിവും വകതിരിവും ഉമ്മമാര്‍ക്കില്ലല്ലോ) മുസ്‌ലിം സ്‌ത്രീയെ മലയാളി മുഖ്യധാരയില്‍ പ്രതിനിധീകരിക്കുന്ന കാരശ്ശേരി പുരുഷന്റെയും മറ്റും പ്രതികരണമില്ലായ്‌മയും എന്നെ ആശങ്കാകുലയാക്കി.സ്‌ത്രീ കാരണം അപമാനിക്കപ്പെടുന്ന സംസ്‌കാരം എന്താണ്‌? സംസ്‌കാരത്തിന്റെ രക്ഷാകര്‍തൃത്വം സ്‌ത്രീയുടെ മാത്രം ചുമതലയായി മാറുന്നതെന്തുകൊണ്ട്‌? സംസ്‌കാരത്തിന്റെ താക്കോല്‍ സ്‌ത്രീയെ ഏല്‍പിച്ച്‌ അംനേഷ്യയിലേക്ക്‌ പോയ ആണ്‍ശരീരങ്ങള്‍ ആര്‍ഷഭാരതത്തിന്റെ ഭാഗമാണെന്നാണോ നാം വിശ്വസിക്കേണ്ടത്‌? ആണുങ്ങള്‍ മദ്യപിക്കുന്നത്‌ വിലക്കുന്നത്‌ തന്റെ `സാംസ്‌കാരിക' വളര്‍ച്ചയില്ലായ്‌മയെ കാണിക്കുമെന്നതിനാലാണോ പബ്ബില്‍ പുരുഷന്മാരോടൊപ്പം ആടിത്തിമര്‍ക്കലല്ല സ്‌ത്രീ സമത്വം എന്ന്‌ മേനോനെക്കൊണ്ട്‌ പറയിപ്പിച്ചത്‌? പബ്ബില്‍ പോകാന്‍ പാടില്ലാത്തവളാണ്‌ പെണ്ണെങ്കില്‍ പുരുഷന്‍ മാത്രം പോയി ശീലിച്ച പള്ളിയില്‍ അവളെ കയറ്റാന്‍ എന്തിനാണിത്ര ശൗര്യമെടുക്കുന്നത്‌? സ്‌ത്രീകള്‍ക്ക്‌ പോകാന്‍ പറ്റുന്ന/പറ്റാത്ത ഇടങ്ങളെ നമ്മുടെ സ്‌ത്രീവാദികള്‍ വിഭജിക്കുന്നതിന്റെ മാനദണ്ഡങ്ങളെന്തൊക്കെയാണ്‌? സ്‌ത്രീ പോകാന്‍പറ്റാത്ത ഇടങ്ങളെക്കുറിച്ച്‌ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറയുന്നത്‌ സ്‌ത്രീവിരുദ്ധവും ലീലാമേനോന്‍ പറയുന്നത്‌ പുരോഗമനപരവുമാകുന്നതിന്റെ യുക്തി ഏത്‌ സ്‌ത്രീപക്ഷചിന്താപദ്ധതികൊണ്ടാണ്‌ ന്യായീകരിക്കുന്നത്‌?

ഈ ലേഖനത്തിന്റെ വിഷയമതല്ലെങ്കിലും മേല്‍ പ്രസ്‌താവിച്ച ചോദ്യങ്ങളുടെ പശ്ചാത്തലത്തില്‍ എന്റെയൊരു അനുഭവം പങ്കുവയ്‌ക്കാം.സ്‌ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഒരു സാംസ്‌കാരിക സംഘടന സംഘടിപ്പിച്ച ചര്‍ച്ചാ വേദിയില്‍ പങ്കെടുക്കാന്‍ ഈ ലേഖികക്ക്‌ അവസരമുണ്ടായി. കേരളത്തിലെ വിവിധ `പുരോഗമന' മുസ്‌ലിം സ്‌ത്രീസംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചക്കെത്തിയിരുന്നു. ഞങ്ങള്‍ പന്ത്രണ്ട്‌ സ്‌ത്രീകളും മുപ്പതിലധികം പുരുഷന്മാരുമുണ്ട്‌ സദസ്സില്‍. സ്‌ത്രീകള്‍ക്ക്‌ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന്‌ പറഞ്ഞായിരുന്നു മുജാഹിദ്‌ വനിതാനേതാവ്‌ തന്റെ സംസാരമാരംഭിച്ചത്‌. സ്‌ത്രീ പ്രശ്‌നങ്ങള്‍ സ്‌ത്രീകളെക്കാളേറെ താല്‍പര്യത്തിലും ആവേശത്തിലും മനസ്സിലാക്കുന്ന പുരുഷന്മാരെ അഭിനന്ദിക്കാനാണ്‌ മറ്റൊരു മുസ്‌ലിം സ്‌ത്രീവിമോചക സമയം കണ്ടെത്തിയത്‌. ചര്‍ച്ച ചൂടു പിടിച്ചുകൊണ്ടിരിക്കെ, സദസ്സിലുണ്ടായിരുന്ന ഒരു പുരുഷന്‍ ബഹുഭാര്യത്വത്തെക്കുറിച്ച്‌ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ പരാമര്‍ശിച്ചു. `കാന്തപുരത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ ശരിയോ തെറ്റോ എന്തുമാകട്ടെ' എന്നായിരുന്നു അയാള്‍ സംസാരിച്ചുതുടങ്ങിയത്‌. അതോടെ സ്‌ത്രീകള്‍ യാതൊരു പ്രശ്‌നവും അനുഭവിക്കുന്നില്ലെന്ന്‌ കണ്ടെത്തിയ പുരോഗമന സ്‌ത്രീ ഇടപ്പെട്ടു. കാന്തപുരം പറഞ്ഞത്‌ തെറ്റാണെന്ന്‌ പറയണമെന്ന്‌ വാശിപിടിച്ചു. `ശരിയാണോ തെറ്റാണോ എന്നെനിക്കറിയില്ലെന്നും, കാന്തപുരത്തിന്റെ അഭിപ്രായം തെറ്റാണെന്ന്‌ വിശ്വസിക്കുന്ന ഒരു സമൂഹം ഉള്ളതുപോലെ അത്‌ ശരിയാണെന്ന്‌ വിശ്വസിക്കുന്ന സമൂഹവുമുണ്ടെന്നും, അതുകൊണ്ടു തന്നെ തെറ്റ്‌ തീര്‍ച്ചപ്പെടുത്തുന്നതിനെക്കാള്‍ നല്ലത്‌ ശരി/തെറ്റ്‌ എന്ന നിലപാടാണ്‌ എന്നും ചെറുപ്പക്കാരന്‍ പറഞ്ഞു നോക്കി. അക്കാദിമക്കായി സത്യസന്ധമായൊരു നിലപാടാണ്‌ ആ ചെറുപ്പക്കാരന്റേതെന്ന്‌ എനിക്കും തോന്നി. പക്ഷേ, കാന്തപുരം പറഞ്ഞതിനെ തള്ളിപ്പറയണമെന്ന വാശിയിലായിരുന്നു `പുരോഗമന സ്‌ത്രീ വിമോചകര്‍'. ഇവര്‍ മുന്നോട്ടു വയ്‌ക്കുന്ന സ്‌ത്രീ വിമോചനത്തിന്റെ സ്വപ്‌നങ്ങള്‍ എത്രമാത്രം ഇടുങ്ങിയതാണെന്ന്‌ ബോധ്യപ്പെടുത്തുന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം പ്രസ്‌തുത സംഭവം. സ്‌ത്രീകള്‍ക്ക്‌ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന്‌ കണ്ടെത്തിയവരാണ്‌ ഈ വാശിപിടിച്ചിരുന്നതെന്നോര്‍ക്കണം. സ്‌ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വ്രതമെടുക്കുന്ന ഈ വിമോചകരെക്കാള്‍ മികച്ച സ്‌ത്രീ പക്ഷ ചിന്തകനാണ്‌, സ്‌ത്രീകള്‍ക്ക്‌ പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ (അതെന്തൊക്കെയാണ്‌ എന്ന കാര്യത്തില്‍ വിയോജിക്കാം, എങ്കില്‍ പോലും) സമ്മതിക്കുന്ന കാന്തപുരം പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന്‌ തോന്നിപ്പോകുന്നു.

മുഖ്യധാരാ ഫെമിനിസം ഇസ്‌ലാംവിരുദ്ധം തന്നെയാകണമെന്ന്‌ ലീലാമേനോന്‍മാരിലും സലഫീഫെമിനിസ്റ്റുകളിലും ഒരു വാശി ഒളിഞ്ഞിരിപ്പുണ്ടോ?നമുക്ക്‌ വിഷയത്തിലേക്ക്‌ തിരിച്ചുവരാം.അംനേഷ്യയിലെ സംഭവവികാസങ്ങള്‍ ഉയര്‍ത്തുന്ന രണ്ടാമത്തെ ചോദ്യം മാധ്യമനൈതികതയുടേതാണ്‌. സംഭവത്തെക്കുറിച്ച്‌ നേരത്തെ വിവരം ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ അംനേഷ്യയിലെത്തി ചൂടന്‍രംഗങ്ങള്‍ ലൈവായി വായനക്കാരിലെത്തിച്ചു എന്നാണ്‌ പറയപ്പെടുന്നത്‌. അങ്ങനെയങ്കില്‍ അതൊരു മഹാഅപരാധം തന്നെ. അതിനെക്കാള്‍ അപകടകരമാണ്‌ പെണ്‍കുട്ടികളുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറിയ മാധ്യമങ്ങളുടെ നടപടി. പക്ഷേ, മറ്റൊരു കാര്യമാണ്‌ എന്നെയേറെ അസ്വസ്ഥയാക്കിയത്‌. നമ്മുടെ രാജ്യത്ത്‌ സ്‌ത്രീകള്‍ ആക്രമിക്കപ്പെടുന്നത്‌. ഇതാദ്യമായിട്ടൊന്നുമല്ല. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ മംഗലാപുരത്തു തന്നെ സമാനമായ നിരവധി അതിക്രമങ്ങളുണ്ടായിട്ടുണ്ട്‌. എല്ലാറ്റിലും പ്രതികള്‍ ബജ്‌റഗ്‌ദളും ശ്രീരാമസേനയും.മാതാ എജ്യുക്കേഷണല്‍ ട്രസ്റ്റ്‌ പിയു കോളജില്‍നിന്നു പഠനയാത്രക്ക്‌ മൈസൂരിലേക്ക്‌ പോയ കുട്ടികളെ ബസ്സില്‍വച്ച്‌ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ അക്രമിക്കുകയുണ്ടായി. മുസ്‌ലിം-ക്രിസ്‌ത്യന്‍ ആണ്‍കുട്ടികളോടൊപ്പം യാത്ര ചെയ്‌തതായിരുന്നു ഹിന്ദുകുട്ടികള്‍ ചെയ്‌ത കുറ്റം. നിയമപാലനത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ മംഗലാപുരത്ത്‌ മാത്രം ഇത്തരം ഇരുപതോളം അതിക്രമങ്ങള്‍ നടത്തുകയുണ്ടായി. മുസ്‌ലിം- ക്രിസ്‌ത്യന്‍ ആണ്‍കുട്ടികളോട്‌ ഹിന്ദു പെണ്‍കുട്ടികള്‍ സംസാരിക്കുകയും കൂട്ടുകൂടുകയും ചെയ്‌തതിന്റെ പേരില്‍ 200ലധികം കുട്ടികളെ ശിക്ഷിച്ച കാര്യം ബജ്‌റംഗ്‌ദള്‍ മംഗലാപുരം ജില്ലാ പ്രസിഡന്റ്‌ സുദര്‍ശന്‍മുദാബിരി തെല്ലഭിമാനത്തോടെയാണ്‌ മാധ്യമങ്ങളോട്‌ വിവരിച്ചത്‌.ഇത്തരം `മര്യാദകേടുകള്‍' പുറത്തു കൊണ്ടുവരാന്‍ പരിവാര്‍സംഘടനകള്‍ കാണിക്കുന്ന താല്‍പര്യത്തെ കര്‍ണാടകആഭ്യന്തരവകുപ്പ്‌ മന്ത്രി പ്രശംസിക്കുകയുണ്ടായി. എന്നിട്ടുമെന്തായിരുന്നു, ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഒരു തലക്കെട്ടാവാന്‍, ഏഷ്യാനെറ്റിന്റെ ന്യൂസ്‌അവറില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍, ലീലാമേനോന്‌ ആശങ്കപ്പെടാന്‍ യദിയൂരപ്പക്കു പ്രതികളെ അറസ്റ്റ്‌ ചെയ്യാന്‍ - മാധ്യമങ്ങളോട്‌ കാര്യങ്ങള്‍ വിശദീകരിക്കാന്‍ മാത്രം ആ സംഭവങ്ങളൊന്നും നിമിത്തമാകാതിരുന്നത്‌?മാധ്യമങ്ങളുടെ മംഗലാപുരം ആഘോഷംഇന്ത്യന്‍ മാധ്യമങ്ങളുടെ ഉപരിവര്‍ഗ സ്‌നേഹത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു. ആക്രമിക്കപ്പെട്ടത്‌ പിയു കോളേജിലേതു പോലുള്ള ദരിദ്രവാസികളല്ല, പണവും പത്രാസുമുള്ള വീടുകളിലെ പെണ്‍കിടാങ്ങളാണ്‌. അവര്‍ക്കിനിയും അംനേഷ്യകളില്‍ സ്വസ്ഥമായി പോകണം, നൃത്തംചെയ്യണം, അവരുടെ സുരക്ഷ ഹിന്ദുസ്ഥാന്‍ടൈംസിനെ മുതല്‍ ലീലാമേനോന്‍വരെയുള്ളവരെ അസ്വസ്ഥരാക്കും. ഏഷ്യാനെറ്റിലെ വേണുവിന്‌ നാല്‌ ചോദ്യങ്ങള്‍ ചോദിക്കാതെ പറയാമെന്നാകും.കണ്ണൂരിലൊരിടത്ത്‌ പീടികത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന നാടോടിസംഘത്തിലെ പെണ്‍കുട്ടി കൂട്ടബലാല്‍സംഘം ചെയ്യപ്പെട്ടപ്പോള്‍ കണ്ണൂര്‍ക്കാരനായ നികേഷ്‌കുമാറിനു പോലും അജിതയെ കോഴിക്കോട്‌സ്റ്റുഡിയോയില്‍ വിളിച്ചിരുത്തി ഒരഭിപ്രായം ചോദിച്ചുകളയാം എന്നു തോന്നിയിട്ടില്ല. ആരെങ്കിലും അക്രമിക്കപ്പെട്ടാലൊന്നും നമ്മുട മാധ്യമങ്ങള്‍ ജാഗരൂകരാവില്ല. തറവാടും താന്‍ പോരിമയുള്ളവരുമാകണം ഇരകള്‍. മംഗലാപുരംസംഭവത്തെക്കുറിച്ചുള്ള വിശകലനങ്ങളും അഭിപ്രായങ്ങളും മുന്നോട്ടു വച്ച ഏറെ അപകടകരമായ മറ്റു രാഷ്‌ട്രീയ കാഴ്‌ചപ്പാടിനെക്കുറിച്ചുകൂടി വിശദമാക്കി ഈ കുറിപ്പ്‌ അവസാനിപ്പിക്കാം.അംനേഷ്യയില്‍പോയി ബിയര്‍ കുടിച്ച്‌ നൃത്തംചെയ്‌ത്‌ ഒടുവില്‍ ശ്രീരാമസേനയില്‍ നിന്ന്‌ തല്ലു വാങ്ങിക്കൂട്ടിയ പെണ്‍കുട്ടിക്ക്‌ ഒട്ടും സംശയമുണ്ടായിരുന്നില്ല; ഭാരത്‌ മാതാ കീജയ്‌, ജയ്‌ ശ്രീരാം, ബജ്‌റംഗ്‌ദള്‍ കീജയ്‌, ശ്രീരാം സേന കീജയ്‌ എന്നിങ്ങനെ മുദ്രാവാക്യം വിളിച്ച്‌ ആര്‍ത്തട്ടഹസിച്ചു വന്ന സംഘപരിവാര്‍ അനുകൂലികള്‍ ഹിന്ദുത്വത്തിന്റെയും ഹൈന്ദവ രാഷ്‌ട്രത്തിന്റെയും പേരിലാണ്‌ തങ്ങളെ അപമാനിച്ചതെന്ന്‌. (ദ ഹിന്ദുവിന്റെ മംഗലാപുരം റിപ്പോര്‍ട്ടര്‍ സുദിപ്‌തോ മണ്‌ഡലിനോട്‌ ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളിലൊരാള്‍ പറഞ്ഞത്‌). ഈ പെണ്‍കുട്ടിക്ക്‌ മറ്റൊരു കാര്യത്തിലും സംശയമുണ്ടായിരുന്നില്ല. പബ്ബില്‍ പോകാനുള്ള തന്റെ അവകാശം പ്രഖ്യാപിച്ചു കൊണ്ടവള്‍ പറഞ്ഞു: ``ഇത്തരം സംഭവങ്ങളോടുള്ള വിയോജിപ്പ്‌ വ്യക്തമാക്കിക്കൊണ്ട്‌ ഉടനെത്തന്നെ സമരപരിപാടികളാരംഭിക്കും. മഗലാപുരത്തെ താലിബാനാക്കാന്‍ അനുവദിക്കില്ലെന്ന്‌ ഞങ്ങള്‍ക്ക്‌ ലോകത്തോടു പറയണം''മഗംലാപുരം എങ്ങനെയാണ്‌ താലിബാനാകുന്നത്‌? നമ്മുടെ ലീലാമേനോന്മാര്‍ക്കും ഈ അഭിപ്രായമായിരുന്നു. മാധ്യമചര്‍ച്ചകളിലെ ചോദ്യങ്ങളിലും ഉത്തരങ്ങളിലും താലിബാന്‍ നിറഞ്ഞുനിന്നു. കര്‍ണ്ണാടകയെ താലിബാന്‍ വല്‍ക്കരിക്കാന്‍ ബിജെബിഗവണ്‍മെന്റും കൂട്ടുനില്‍ക്കുന്നുവെന്നും സോഷ്യല്‍ താലിബാനൈസേഷനെ ചെറുത്തു തോല്‍പ്പിക്കണമെന്നുമാണ്‌ എനിക്ക്‌ ഫോര്‍വേഡ്‌ ചെയ്‌തുകിട്ടിയ മെയ്‌ലില്‍ ഒരു സ്‌നേഹിത എഴുതിയിരിക്കുന്നത്‌.സ്‌ത്രീകള്‍ക്കുള്ള ഇത്തരം അതിക്രമങ്ങള്‍ക്ക്‌ മറ്റ്‌ ഇന്ത്യന്‍ മാതൃകകളില്ലേ? ഇന്ത്യ അതിലെ സ്‌ത്രീകളോടും ന്യൂനപക്ഷങ്ങളോടും നീതി നിഷ്‌ഠവുമായി മാത്രമാണോ പെരുമാറിയിട്ടുള്ളത്‌? സ്‌ത്രീപീഡനത്തിന്റെ ഒരുദാഹരണം പോലും നല്‍കാന്‍കഴിയാത്തവിധം സമ്പുഷ്‌ടമാണോ രാമരാജ്യത്തിന്റെയും ഭൂരിപക്ഷ ഹൈന്ദവരുടെയും ചരിത്ര വര്‍ത്തമാനങ്ങള്‍?2001ലാണ്‌ ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കാന്‍ അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ തീരുമാനമെടുക്കുന്നത്‌.

അപ്പോള്‍ ലോകത്തിനു മുമ്പിലുണ്ടായിരുന്ന ഒരേയൊരു മാതൃക 1992 ഡിസംബര്‍ 6ന്‌ സംഘപരിവാര്‍ ശക്തികളാല്‍ തകര്‍ക്കപ്പെട്ട ബാബരിമസ്‌ജിദിന്റെതായിരുന്നു. എന്നിട്ടും താലിബാന്റെ പ്രവൃത്തിയെ സംഘപരിവാറിസമെന്ന്‌ ആരും പേരിട്ടു വിളിച്ചിട്ടില്ല. പക്ഷേ ഇന്ത്യയിലൊരിടത്ത്‌ ഒരു സ്‌ത്രീ ആക്രമിക്കപ്പെട്ടാല്‍ അത്‌ താലിബാനിസമായി. കോഴിക്കോട്ടെ ഹുര്‍ലിന്‍ഷോപ്പില്‍നിന്നു തുണിവാങ്ങി തയ്‌ച്ചെടുത്ത പര്‍ദ്ദയിട്ടാലും അത്‌ താലിബാന്‍ വത്‌കരണമായി. (പര്‍ദ്ദയുടെ കേരളത്തിലേക്കുള്ള വരവിനെ ചരിത്രവല്‍ക്കരിക്കാനുള്ള സാമൂഹികബോധം മലയാളമവാധ്യാന്മാര്‍ക്ക്‌ മാത്രമല്ല ഇല്ലാതെപോയത്‌. ശ്‌ളഥകാകളിയും കേകയും ചൊല്ലിപ്പഠിപ്പിക്കാന്‍ വിധിക്കപ്പെട്ട കിണറ്റിലെ തവളകളുടെ ചരിത്ര ബോധത്തോടു നമുക്കു പൊറുക്കുകയെങ്കിലും ചെയ്യാം.മംഗലാപുരം സംഭവങ്ങളെ സംഘ്‌പരിവാറിസം എന്നു വിളിച്ചുകൂടേ എന്ന ചോദ്യം കേവലം ഒരു പേരിടലിനെക്കുറിച്ചു മാത്രമുള്ള ആശങ്കയല്ല. ഇന്ത്യയിലെ ഭൂരിപക്ഷ വര്‍ഗ്ഗീയത രാജ്യത്തെ മുസ്‌ലിം-ദളിത്‌ സ്‌ത്രീകളോട്‌ കാട്ടിയ അനീതിയെ/അക്രമങ്ങളെ മറക്കാന്‍ ചരിത്രബോധമുള്ളവര്‍ക്ക്‌ കഴിയില്ല. ഗുജറാത്തും ഒറീസയും നമ്മുടെ തൊട്ടടുത്തു കിടക്കുന്ന ഉദാഹരണങ്ങളാണ്‌.ഇന്ത്യയില്‍ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെല്ലാം പുറമേ നിന്ന്‌ ഇറക്കുമതി ചെയ്യുന്നതാണെന്ന താത്‌പര്യവും ഈ വാദത്തില്‍ ഒളിഞ്ഞു കിടപ്പുണ്ട്‌. ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള ഒരുതരം മിധ്യാഭിമാനബോധമാണ്‌ ഇതിന്റെ അടിസ്ഥാനം. സംസ്‌കാരങ്ങളെ സ്വയം വിവരണാത്മകമായി കാണാനുള്ള ഇത്തരം ആളുകളുടെ വ്യഗ്രത അപകടം നിറഞ്ഞ ഭാവിയെക്കുറിച്ച്‌ ജാഗ്രരൂകരാകാന്‍ ജനാധിപത്യവാദികളെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്‌.സംഘ്‌പരിവാര്‍ സ്‌ത്രീകളോട്‌ കാട്ടുന്ന അക്രമങ്ങളെ ലോ ആന്റ്‌ ഓര്‍ഡര്‍ പ്രശ്‌മനായും താലിബാന്റേത്‌ സാംസ്‌കാരികപ്രശ്‌നമായും വിലയിരുത്തുകയാണ്‌ ഇത്തരക്കാര്‍ ചെയ്യുന്നത്‌. സംഘ്‌പരിവാറിന്റേത്‌ ഒരു യദിയൂരപ്പക്ക്‌ നന്നാക്കിയെടുക്കാവുന്ന പ്രശ്‌നങ്ങളാണ്‌. അമേരിക്ക വന്ന്‌ ബോംബിട്ടാലും തീരാത്തതാണ്‌ താലിബാന്‍ബോധം. ഇവ്വിധം ഹൈന്ദവത ഉല്‍പാദിപ്പിക്കുന്ന അക്രമപ്രവര്‍ത്തനങ്ങളെ ലളിതവത്‌കരിക്കാനാണ്‌ നമ്മുടെ മാധ്യമ സാംസ്‌കാരിക വിമര്‍ശകര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. അതുകൊണ്ടുതന്നെ താലിബാനല്ല ശ്രീരാമസേന എന്നു പറയുന്നതില്‍ ഭാവിയെ നിര്‍ണ്ണയിക്കുന്ന ഒരു രാഷ്‌ട്രീയബോധം ഒളിച്ചിരിപ്പുണ്ട്‌

ആലുവ സംവാദം/ രണ്ട്‌

ഒരു തിരുവരുള്‍ വഹാബിസത്തെ പിടിച്ചു കെട്ടിയവിധം
എം പി മുഹമ്മദ്‌ ഫൈസല്‍ അഹ്‌സനി
ആലുവ സംവാദം/ രണ്ട്‌

ആലുവ സംവാദം
click here to read part-1

ആലുവ സംവാദത്തില്‍ വഹാബി പൗരോഹിത്യത്തെ തളച്ചിട്ട ഹദീസ്‌ ശ്രദ്ധിക്കുക:``എന്റെ ആത്മാവ്‌ ആരുടെ അധീശത്വത്തിലാണോ അവന്‍ സാക്ഷി, മര്‍യമിന്റെ പുത്രന്‍ ഈസാ നീതിമാനായ നേതാവും ഭരണകര്‍ത്താവുമായി ഇറങ്ങിവരും. കുരിശ്‌ തകര്‍ക്കും, പന്നിയെ കൊല്ലും, പരസ്‌പരം സഹകരണമുണ്ടാക്കും, വിദ്വേഷം ഇല്ലാതാക്കും, പണം അദ്ദേഹത്തിനു മുമ്പില്‍ പ്രദര്‍ശിക്കപ്പെടും. പക്ഷേ അത്‌ അവിടുന്ന്‌ സ്വീകരിക്കില്ല. പിന്നീട്‌ എന്റെ ഖബറിനടുത്തുനിന്ന്‌ എന്നെ `ഓ മുഹമ്മദ്‌' എന്ന്‌ വിളിച്ചാല്‍ ഞാന്‍ ഉത്തരം ചെയ്യും''.സ്വല്‍പം ദീര്‍ഘമായ ഈ ഹദീസിന്റെ അവസാന ഭാഗമാണ്‌ സുന്നീപക്ഷം തെളിവായി ഉദ്ധരിച്ചത്‌. തങ്ങളുടെ വാദം സമര്‍ത്ഥിക്കാനാവശ്യമായ ഭാഗം ആ വാചകത്തിലാണ്‌ ഉള്ളത്‌ എന്നത്‌ കൊണ്ടാണ്‌ അതുമാത്രം ഉദ്ധരിച്ചത്‌. അതിന്റെ തുടക്കം ഈ ഭാഗത്തെ നിഷേധിക്കുകയോ തങ്ങളുടെ വാദത്തെ തകര്‍ക്കുകയോ ചെയ്യുന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഹദീസുകളുടെ/ആയത്തിന്റെ ഭാഗങ്ങള്‍ തെളിവാക്കുക സര്‍വസാധാരണമാണ്‌. അതിനെ കട്ടുവെന്നോ മുറിച്ചുവെന്നോ അഴിമതി നടത്തിയെന്നോ ആരും ആക്ഷേപിക്കാറില്ല. ഭക്ഷണം കഴിക്കല്‍ അനുവദനീയമാണ്‌ എന്നതിന്‌ ഖുര്‍ആനില്‍ തെളിവുചോദിക്കുന്നവനോട്‌ `തിന്നുവീന്‍, കുടിക്കുവീന്‍' എന്ന ആശയം ലഭിക്കുന്ന മുര്‍സലാത്‌ സൂറയുടെ 43-ാം സൂക്തത്തിന്റെ തുടക്കം മാത്രം ഓതിയാല്‍ മതി. അത്‌ തെളിവാണ്‌. `വിളിപ്പേരുകള്‍ അരുത്‌' എന്നതിന്‌ തെളിവ്‌ ചോദിക്കുന്നവനോട്‌ ഹുജ്‌റാത്‌ സൂറയുടെ 11-ാം സൂക്തത്തിന്റെ മധ്യത്തിലുള്ള വാചകം മാത്രം പറഞ്ഞുകൊടുത്താലും അത്‌ തെളിവാണ്‌. മുന്നും പിന്നും കട്ടു എന്ന ആരോപണത്തിന്‌ പഴുതില്ല. പക്ഷേ ആശയത്തോട്‌ എതിരായത്‌ അപ്പുറത്തോ ഇപ്പുറത്തോ ഉണ്ടെങ്കില്‍ അത്‌ മൂടിവച്ച്‌ വായിക്കുന്നതും തെളിവായി ഉദ്ധരിക്കുന്നതും അന്യായമാണ്‌. എടമുട്ടം സംവാദത്തില്‍ സകരിയ്യ സ്വലാഹി ചെയ്‌തത്‌ അതാണ്‌. നാദാപുരത്ത്‌ പണ്ട്‌ `ലാ' കട്ടതും വിശ്രുതമാണല്ലോ. `ലാ തന്‍ഖത്വിഉ(മുറിയുകയില്ല) എന്ന വാചകത്തില്‍ `ലാ' ഒഴിവാക്കിയാല്‍ `മുറിയും' എന്നാകും അര്‍ത്ഥം. ഇത്‌വഞ്ചനയാണ്‌, അഴിമതിയാണ്‌. ആദ്യം പറഞ്ഞത്‌ അങ്ങനെയല്ല. സുന്നീപക്ഷം തെളിവായി ഉദ്ധരിച്ച ഹദീസില്‍ ആവസാനഭാഗം ആദ്യഭാഗത്തെ ഖണ്‌ഡിക്കുന്നില്ല; പ്രത്യുത ശക്തിപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌.(വിശദീകരണം വഴിയെ) സുന്നികള്‍ ഹദീസില്‍ `കട്ടു' എന്ന്‌ പൂരം കഴിഞ്ഞശേഷം ചിലവെടിയൊച്ചകള്‍ കേട്ടതു കൊണ്ടാണ്‌ ഇത്രയും വിശദീകരിച്ചത്‌.വാദംഅല്ലാഹു അല്ലാത്തവരോട്‌ ചെയ്യല്‍ ശിര്‍ക്കാണെന്ന്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്ന `ദുആ' ഏതാണെന്ന്‌ നിര്‍വചിക്കുന്ന വിഷയത്തില്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ അബദ്ധം സംഭവിച്ചു എന്നാണ്‌ സുന്നിവാദം. മുജാഹിദുകള്‍ പ്രാര്‍ത്ഥനക്ക്‌ നല്‍കിയ നിര്‍വചനം തെറ്റാണെന്നു ചുരുക്കം.


വഹാബി നിര്‍വചനം`മനുഷ്യ കഴിവിന്നപ്പുറത്തുള്ള മാര്‍ഗങ്ങളില്‍ കൂടി രക്ഷയും ശിക്ഷയും ഗുണവും ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തോടു കൂടിയുള്ള അപേക്ഷക്കാണ്‌ പ്രാര്‍ത്ഥന എന്നു പറയുന്നത്‌'. ഇതാണ്‌ വഹാബികള്‍ പ്രാര്‍ത്ഥനക്ക്‌ പണ്ടുകൊടുത്തിരുന്ന നിര്‍വചനം.(മുജാഹിദുകളുടെ മദ്‌റസാ പാഠപുസ്‌തകത്തില്‍ കൊടുത്ത ഈ നിര്‍വചനത്തിന്റെ മുമ്പ്‌ നാലാം ക്ലാസ്സിലേതില്‍ ചില വിശദീകരണങ്ങളുണ്ട്‌; അതിനു മുമ്പ്‌ വേറെ പാഠങ്ങളുണ്ടാവാം. നിര്‍വചനം പറയുമ്പോള്‍ അതൊക്കെ വായിക്കണമെന്ന്‌ ഒരാള്‍ സംവാദവേളയില്‍ അലറിവിളിക്കുന്നതു കണ്ട്‌ സഹതാപം തോന്നിയിട്ടുണ്ട്‌. വിശദീകരണം ഇല്ലാത്ത നിര്‍വചനം തന്നെ വേണമെങ്കില്‍ 3-ാം ക്ലാസ്സിലെ സ്വഭാവപാഠങ്ങള്‍ എന്ന പുസ്‌തകം വായിക്കുക) ഈ നിര്‍വചനങ്ങളില്‍ ജിന്നധിനിവേശക്കാലത്ത്‌ ചില മാറ്റങ്ങള്‍ വന്നിരുന്നു. എന്നാല്‍ പാഠപുസ്‌തകം മാറ്റുകയോ തിരുത്തുകയോ ചെയ്‌തിട്ടില്ലാത്തതിനാലാണ്‌ സുന്നികള്‍ ആ പുസ്‌തകം തന്നെ അവലംബിച്ചത്‌.വഹാബി വിശ്വാസപ്രകാരം, മരണത്തോടെ മനുഷ്യന്റെ കേള്‍വി,കാഴ്‌ച,അറിവ്‌,ബോധം എല്ലാം നശിക്കുകയാണ്‌. മരണത്തിനു ശേഷം കേള്‍ക്കുകയോ കാണുകയോ ചെയ്യുക എന്നത്‌ വഹാബി വീക്ഷണപ്രകാരം മനുഷ്യകഴിവിന്നതീതമാണ്‌. അപ്പോള്‍ മരിച്ചവരോട്‌ (അവര്‍ ആരാണെങ്കിലും)ആരെങ്കിലും വല്ലതും ആവശ്യപ്പെടുന്നതു കേട്ടാല്‍ അത്‌ മനുഷ്യകഴിവിന്നതീതമായത്‌ ചോദിക്കലായി. അതിനാല്‍ പ്രാര്‍ത്ഥനയുമായി. അപ്പോള്‍ ഉത്തരം കിട്ടണമെന്ന വിശ്വാസത്തോടെ നബി(സ) തങ്ങളെ വിളിച്ചാല്‍ അതുപ്രാര്‍ത്ഥനതന്നെ. അതിനാല്‍ ശിര്‍ക്കുമത്രെ. (ഇക്കാര്യം കായക്കൊടി മൗലവി വളരെ കൃത്യമായി മറുപടിയില്‍ പറഞ്ഞിട്ടുമുണ്ട്‌) അങ്ങനെ അത്‌ പ്രാര്‍ത്ഥനയും ശിര്‍ക്കുമാണെങ്കില്‍ ഈസാനബി(അ) മുശ്‌രിക്കായി എന്നു പറയേണ്ടിവരും. വഫാതിനു ശേഷം തന്നെ വിളിക്കുന്നതിന്‌ അംഗീകാരംനല്‍കിയ നബി(സ) ശിര്‍ക്കിന്റെ പ്രചാരകനാണെന്നും പറയേണ്ടിവരും. രണ്ടു നബിമാരെക്കുറിച്ച്‌ ഇങ്ങനെ ആരോപണം പറയുന്നില്ലെങ്കില്‍ ദുആഇന്റെ നിര്‍വചനം തെറ്റി എന്നു സമ്മതിക്കേണ്ടിവരും.ഇത്‌ തെളിയിക്കാനായി സുന്നിപക്ഷം ഉന്നയിച്ച ചോദ്യവും മറുപക്ഷത്തിന്റെ മറുപടിയും ഇങ്ങനെ:ലാഇലാഹ ഇല്ലല്ലാഹ്‌ എന്ന്‌ വിശ്വസിക്കുന്ന ഒരു സത്യവിശ്വാസി നബി(സ)യുടെ ഖബറിന്നരികില്‍ ചെന്ന്‌, അവിടുന്ന്‌ ഉത്തരം ചെയ്യുമെന്ന്‌ പ്രതീക്ഷിച്ച്‌ നബിയെ വിളിച്ചാല്‍ ആ വിളി ശിര്‍ക്കായ ദുആയാണോ?മറുപടി: തീര്‍ച്ചയായും, അങ്ങനെ ഒരു സത്യ വിശ്വാസിയും വിളിക്കുകയില്ല. അങ്ങനെ വിളിച്ചവരൊന്നും സത്യവിശ്വാസിയുമല്ല.

ചോദ്യം: `എന്റെ ഖബറിന്നരികില്‍വന്നു എന്നെ വിളിച്ചാല്‍ ഞാനുത്തരം ചെയ്യും' എന്ന ഹദീസ്‌ താരീഖ്‌ ദിമിശ്‌ഖില്‍ ഇബ്‌നു അസാകിര്‍ ഉദ്ധരിച്ചിട്ടുണ്ട്‌. അപ്പോള്‍ നബി(സ) ശിര്‍ക്ക്‌ പ്രചരിപ്പിക്കുന്നവനാണോ?

ചോദ്യംചങ്കില്‍ തറയ്‌ക്കുന്നു.ഖുര്‍ആനും സുന്നത്തും മുറുക്കിപ്പിടിക്കണമെന്ന്‌ സമുദായത്തെ പഠിപ്പിച്ചുവെന്നവകാശപ്പെടുന്നവര്‍ ആ തലത്തില്‍ വേണ്ടത്ര ആഴത്തില്‍ പഠനം നടത്തുന്നില്ല എന്ന്‌ ഈയടുത്ത്‌ നടന്ന സംവാദങ്ങള്‍ തെളിയിക്കുന്നു. കോട്ടക്കല്‍ സംവാദത്തില്‍ സുന്നിപക്ഷം തെളിവായി ഉദ്ധരിച്ച ആയത്ത്‌ ഏത്‌ സൂറത്തിലാണെന്നു പോലും സംവാദം തീരുന്നതുവരെ മറു പക്ഷത്തിന്‌ മനസ്സിലായില്ല. ഹദീസിന്റെ കാര്യത്തിലും ഇവരുടെ വിവരം ഇങ്ങനെയാണ്‌. ആലുവയിലും ഇതാവര്‍ത്തിച്ചു. ആലുവയില്‍ ഇടയ്‌ക്കുവച്ച്‌ ഹദീസ്‌ കണ്ടെത്തി. അതുപക്ഷേ ഉപകാരത്തെക്കാള്‍ വലിയ ഉപദ്രവമായിരുന്നു. കാരണം ഹദീസിന്റെ പേരില്‍ ഹിമാലയന്‍ നുണപറഞ്ഞ്‌ പരാജയം പൂര്‍ണമാക്കാന്‍ അത്‌ കാരണമായി. കണ്ടിട്ടില്ലായിരുന്നെങ്കില്‍ ഒരു അഭിപ്രായവും പറയാതെ കവലപ്രസംഗം നടത്തി രക്ഷപ്പെടാമായിരുന്നു. ലാപ്‌ടോപാണ്‌ പറ്റിച്ചത്‌; സാങ്കേതിക വിദ്യക്ക്‌ ഇങ്ങനെ ചില തകരാറുകളും ഉണ്ട്‌.ഹദീസ്‌ ഉദ്ധരിച്ചു കൊണ്ടുള്ള ചോദ്യം പൗരോഹിത്യത്തിന്റെ ചങ്കില്‍ത്തറച്ചതെങ്ങനെയെന്ന്‌ വിശദീകരിക്കാനാണിത്രയും പറഞ്ഞത്‌.മറുപടിയിലെ നിറം മാറ്റങ്ങള്‍``നീന്തമറിയാത്തവര്‍ പുഴയിലേക്കിറങ്ങുമ്പോള്‍ നോക്കണമായിരുന്നു; വഴുക്കുണ്ട്‌, ഒഴുക്കുണ്ട്‌, ഒഴുകിപ്പോകും. ഇനി പറഞ്ഞിട്ട്‌ കാര്യമില്ല...'' ഇതാരുടെ അനുഭവമായിരുന്നു? സിഡി കണ്ട്‌ ആര്‍ക്കും വിലയിരുത്താവുന്നതേയുള്ളു. `എന്റെ ഖബറിന്നരികില്‍ വച്ച്‌ എന്നെ വിളിച്ചാല്‍ ഞാന്‍ ഉത്തരം ചെയ്യും'എന്ന ഹദീസ്‌ താരീഖ്‌ ദിമിശ്‌ഖില്‍ നിന്നാണ്‌ സുന്നിപക്ഷം ഉദ്ധരിക്കുന്നത്‌. ഇങ്ങനെ ഒരു ഹദീസ്‌ പറയുകവഴി തിരുനബി ശിര്‍ക്ക്‌ പ്രചരിപ്പിച്ചോ എന്നാണു ചോദ്യം...ഉള്ളില്‍ കത്തിയാളുന്ന പരിഭ്രാന്തി പുറത്തു കാണിക്കാതെ മൗലവി മറുപടി പറഞ്ഞുതുടങ്ങി. ഓരോ ഉത്തരത്തിലും മറുപടിയുടെ നിറം മാറിക്കൊണ്ടിരുന്നു.ഒന്ന്‌, അത്‌ ഹദീസല്ല, ആ വാക്യത്തെ ഹദീസ്‌ എന്ന്‌ പറയാവതല്ല!തങ്ങള്‍ക്കനുകൂലമല്ലാത്ത മുഴുവന്‍ പ്രമാണങ്ങളെയും വാറോലീകരിക്കുന്ന സ്വഭാവം മൗലവിമാര്‍ക്കുണ്ട്‌. ഇത്‌ പുറത്തുകൊണ്ട്‌ വരാന്‍ കൂടിയാണ്‌ ആദ്യം ഒരു ചരിത്രഗ്രന്ഥത്തില്‍നിന്ന്‌ തെളിവുദ്ധരിച്ചത്‌; നിനച്ചത്‌ തന്നെ സംഭവിച്ചു. മൗലവി ആദ്യം ഹദീസ്‌ നിഷേധിച്ചു.രണ്ട്‌, സ്വഹീഹല്ല.ഹദീസാണെന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ മൗലവി ചുവട്‌മാറ്റി. വ്യവസ്ഥ വായിക്കണം, പ്രമാണമായി എഴുതിയിട്ടുള്ളത്‌ `സ്വഹീഹായ ഹദീസ്‌' എന്നാണ്‌. എന്തെങ്കിലും വാറോലയുമായി വന്നിട്ട്‌ കാര്യമില്ലെന്ന്‌ സിദ്ധം. അപ്പോള്‍ മജ്‌മഉസ്സവാഇദില്‍നിന്ന്‌ സുന്നിപക്ഷം ഹദീസ്‌ വായിക്കുന്നു. ഹദീസ്‌ സ്വഹീഹാണെന്ന ഹൈസമിയുടെ സാക്ഷ്യവും വിശദീകരിക്കുന്നു. ഇത്‌ കേട്ടതോടെ ആ പ്രതീക്ഷയും അസ്‌തമിച്ചു. പുതിയ തന്ത്രങ്ങളിലേക്ക്‌ മൗലവി കടക്കുന്നു.മൂന്ന്‌, അതില്‍ ഇസ്‌തിഗാസയില്ല.ഹനീഫ മൗലവിയുടെ സ്ഥിരം പല്ലവിയാണിത്‌. ഇസ്‌തിഗാസക്ക്‌ ആര്‌ എന്തു തെളിവ്‌ പറഞ്ഞാലും അദ്ദേഹം നിസ്സംശയം പറയും; അതില്‍ ഇസ്‌തിഗാസയില്ല. എടമുട്ടം സംവാദത്തില്‍ വഹാബികള്‍ ഒരുഗ്രന്‍ ചോദ്യം ചോദിച്ചു: `അസ്സലാമു അലൈക്ക അയ്യുഹ.......'എന്നത്‌ ഇസ്‌തിഗാസക്ക്‌ തെളിവാകുന്നതെങ്ങനെയെന്ന്‌. നിങ്ങള്‍ക്ക്‌ ആരെങ്കിലും സലാംചൊല്ലിയാല്‍ അതിനെക്കാള്‍ നന്നായി പ്രത്യഭിവാദ്യം ചെയ്യണമെന്ന്‌ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ നമ്മുടെ സലാമിന്‌ തിരുനബി പ്രത്യഭിവാദ്യം ചെയ്യുകവഴി അവിടുത്തെ ശഫാഅത്ത്‌ നമുക്ക്‌ ലഭിക്കുമെന്നും ഇമാം റാസി(റ) പറഞ്ഞത്‌ സുന്നിപക്ഷം ഉദ്ധരിച്ചു. ഈ വിശ്വാസത്തോടെ നബി(സ)ക്ക്‌ സലാം ചൊല്ലുന്നവന്‍ അദൃശ്യമായ നിലക്ക്‌ സഹായം കിട്ടുമെന്ന പ്രതീക്ഷയോടെയാണ്‌ നബിയെ അഭിസംബോധന ചെയ്യുന്നത്‌. പക്ഷേ വിശദീകരണം വ്യക്തമായിട്ടെന്ത്‌? മൗലവിക്ക്‌ ഒന്നേ പറയാനുള്ളു, അതില്‍ ഇസ്‌തിഗാസയില്ല. കോട്ടക്കലില്‍, വഫാതായ നബിയോട്‌ `ഉന്‍ളുര്‍നാ' ഞങ്ങളെ നോക്കണേ എന്നു പറയാമോ എന്നു ചോദിച്ചപ്പോള്‍, ഇല്ല, ശിര്‍ക്കാണ്‌' എന്നു പറഞ്ഞ മൗലവി ഉന്‍ളുര്‍നാ എന്ന സൂക്തമോതിയപ്പോള്‍ പറയുന്നു, അതില്‍ ഇസ്‌തിഗാസയില്ലെന്ന്‌! ആലുവയില്‍, പക്ഷേ വഫാതിനു ശേഷം എന്ന്‌ വ്യക്തമാക്കുന്ന ഹദീസാണ്‌ കൊണ്ടുവന്നത്‌! വഫാതിനുശേഷം വിളിക്കുന്നത്‌ ശിര്‍ക്കാണെന്ന്‌ ആദ്യമേ മൗലവിയെ ക്കൊണ്ട്‌ പറയിപ്പിക്കുകയും ചെയ്‌തു. എന്നിട്ടും മൗലവി പറഞ്ഞു അത്‌ ഇസ്‌തിഗാസയല്ലെന്ന്‌. ഇതിലും പച്ചയായ ഇസ്‌തിഗാസ ഏതാണാവോ? സുന്നിപക്ഷത്തിന്റെ ചോദ്യം ഏതെങ്കിലും വഹാബിയുടെ കരളിനു കൊള്ളാതിരിക്കില്ല.നാല്‌. ഒരു പണ്‌ഡിതനും പറഞ്ഞിട്ടില്ല.ഹദീസിനു മുമ്പില്‍ കുടുങ്ങിയ മൗലവി ഹദീസ്‌ സ്വീകരിക്കാന്‍ പുതിയ മൂന്നു നിദാന ശാസ്‌ത്രവുമായി വന്നു; മടവൂരികള്‍ പോലും പറയാത്ത നിയമങ്ങള്‍! ചേകനൂര്‍പോലും പറയാത്തത്‌ എന്നു പറയുകയാവും ശരി. ഒരു ഹദീസില്‍നിന്ന്‌ ഒരു ആശയം വ്യക്തമായി തെളിഞ്ഞതു കൊണ്ടു മാത്രം അത്‌ തെളിവാവുകയില്ല. അത്‌ തെളിവാണെന്ന്‌ പ്രമാണികരായ പണ്‌ഡിതരാരെങ്കിലും പറയുകയും വേണം. ഏത്‌ പണ്‌ഡിതനാണ്‌ ഇത്‌ ഇസ്‌തിഗാസക്ക്‌ തെളിവാണെന്നു പറഞ്ഞത്‌? ഇതാണ്‌ ചോദ്യം! ചോദിച്ചത്‌ പക്ഷേ, ഉത്തരം പറയേണ്ട സമയത്താണെന്നു മാത്രം.സുന്നികളെ സംബന്ധിച്ചിടത്തോളം പണ്‌ഡിതര്‍ പറഞ്ഞത്‌ തന്നെയാണ്‌ തെളിവ്‌. ഇസ്‌തിഗാസയും തവസ്സുലുമടക്കം സുന്നികള്‍ ചെയ്യുന്ന മുഴുവന്‍ ആചാരങ്ങളും പണ്‌ഡിതരുടെ അംഗീകാരമുള്ളവയാണ്‌ പക്ഷേ, അവര്‍ മസ്‌അലകള്‍ പറയുന്നത്‌ ആയത്തുകളുടെയും ഹദീസുകളുടെയും വിശദീകരണത്തില്‍ തന്നെയാകണമെന്നില്ല. എന്നാല്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ അവര്‍ പറയൂ. അതിനാല്‍ അവര്‍ പറഞ്ഞ നിയമങ്ങള്‍ക്ക്‌ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍ നിന്നും തെളിവ്‌ കണ്ടെത്തുക മാത്രമാണ്‌ നാം ചെയ്യുന്നത്‌. അതിന്‌ സുന്നികള്‍ എതിരല്ല. വഹാബികള്‍ക്ക്‌ ഈ പണ്‌ഡിത വാക്യങ്ങള്‍ പോരാത്തതു കൊണ്ടാണ്‌ ഖുര്‍ആനും ഹദീസും പ്രമാണങ്ങളായി സ്വീകരിച്ച്‌ ചര്‍ച്ച ചെയ്യുന്നത്‌. അപ്പോള്‍ ചോദിക്കുന്നു ഏത്‌ പണ്‌ഡിതനാണതു പറഞ്ഞതെന്ന്‌!ഒരു ആയതിനു ശേഷം `ഇത്‌ ഇന്നകാര്യത്തിന്‌ തെളിവാണ്‌' എന്ന്‌ ഒരു പണ്‌ഡിതന്‍ പറഞ്ഞാലേ അത്‌ തെളിവായി ഗണിക്കൂ എന്ന്‌ വഹാബികള്‍ക്ക്‌ വാദമുണ്ടോ? ഉണ്ടെങ്കില്‍ ഖുര്‍ആനിലെ ഏത്‌ ആയത്തിലാണ്‌ അങ്ങനെയുള്ളത്‌? ഏത്‌ ഹദീസിലാണുള്ളത്‌? ഉണ്ടെങ്കില്‍ തന്നെ ഏത്‌ പണ്‌ഡിതനെയാണ്‌ വഹാബികള്‍ സ്വീകരിക്കുക? ഇസ്‌തിഗാസക്ക്‌ തെളിവാണെന്ന്‌ ഒരു പണ്‌ഡിതന്‍ പറഞ്ഞാല്‍ ആ പണ്‌ഡിതനെ സ്വീകരിക്കുമോ?ഒരു ഹദീസില്‍ പറഞ്ഞ ആശയം ശിര്‍ക്കാണെന്നു പറയുക, ശേഷം ആ ഹദീസിലുള്ളത്‌ ഇസ്‌തിഗാസയല്ലെന്നു പറയുക, ഒരു മുതലയുടെ(സംവാദത്തിനിടെ മൗലവി സ്വയംമുതലയായി വീമ്പ്‌ പറഞ്ഞുകൊണ്ടാണ്‌ ഇങ്ങനെ എഴുതുന്നത്‌) തൊലിക്കട്ടി മതിയാകുമോ ഇതിന്‌?അഞ്ച്‌. സനദുകള്‍ മുഴുവന്‍ വായിച്ചിട്ടില്ല.ഹദീസ്‌ തെളിവായി സ്വീകരിക്കണമെങ്കില്‍ ആ ഹദീസ്‌ വന്ന മുഴുവന്‍ സനദുകളും ഉദ്ധരിക്കണമത്രെ. ഉദ്ധരിച്ച ഹദീസ്‌ അതിന്റെ സനദ്‌ സഹിതം അത്‌ ഉദ്ധരിച്ച ഇമാമിന്റെ (അബൂയഅ്‌ല/മുസ്‌നദ്‌) കിതാബില്‍ നിന്നു തന്നെ ഉദ്ധരിച്ചപ്പോള്‍ മൗലവിക്ക്‌ വീണ്ടും ഉത്തരംമുട്ടി. അങ്ങനെയാണ്‌ മേല്‍പറഞ്ഞ പുത്തന്‍ നിയമവുമായി മൗലവി വരുന്നത്‌. ലോകത്ത്‌ ഏതെങ്കിലും ഒരുചേകനൂരെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? ഒരു ഉദാഹരണം, `എന്റെ മേല്‍ വ്യാജം പറഞ്ഞവന്‍ നരകത്തില്‍ അവന്റെ ഇടം ഉറപ്പിക്കട്ടെ' എന്ന ഹദീസ്‌ പല പരമ്പരകളിലൂടെ വരുന്നു. അതില്‍ ഒരു പരമ്പരയില്‍ ദൗര്‍ബല്യമുണ്ടെങ്കില്‍ ആ ഹദീസ്‌ തന്നെ ദുര്‍ബലമാണെന്നെങ്ങനെ പറയും. സ്വഹീഹായ സനദിനെ ശാക്തീകരിക്കുകയല്ലേ അത്‌ചെയ്യുക. അല്‍ബാനി പോലും അത്‌ പറഞ്ഞിട്ടുണ്ട്‌. സുന്നികള്‍ തെളിവായി ഉദ്ധരിച്ച ഹദീസിനെക്കുറിച്ചു പോലും.ആറ്‌. മത്‌നുകള്‍ മുഴുവനും വായിച്ചില്ല.സനദില്‍ മേല്‍പിടുത്തം വിടുമെന്നായപ്പോള്‍ മൗലവി മത്‌നില്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചു. ഒരുകാര്യം തെളിവാകണമെങ്കില്‍ ഹദീസിന്റെ അതുള്‍ക്കൊള്ളുന്ന ഭാഗം മാത്രം വായിച്ചാല്‍പോരാ. മത്‌ന്‌ മുഴുവനും (അല്ല മുഴുവന്‍ മത്‌നും) വായിക്കണമത്രെ. ഇതിന്റെ പോഴത്തം ലേഖനത്തിന്റെ തുടക്കത്തില്‍ വിശദീകരിച്ചതോര്‍ക്കുമല്ലോ.ഏഴ്‌. ഖുര്‍ആന്‍ വിരുദ്ധംഹദീസില്‍ നിന്നും രക്ഷ കിട്ടുന്നില്ലെന്നു ബോധ്യപ്പെട്ട മൗലവി ഇടക്ക്‌ മറ്റൊരു വേല ഒപ്പിക്കാന്‍ ശ്രമിച്ചു. ഈ ഹദീസ്‌ ഖുര്‍ആന്‍ വിരുദ്ധമാണെന്ന്‌ പറഞ്ഞൊപ്പിക്കുക. പക്ഷേ സകരിയ്യാ സ്വലാഹിയുടെ `അഹ്‌ലുസ്സുന്ന' എന്ന പുസ്‌തകം സുന്നിപക്ഷം വായിച്ചതോടെ മൗലവി ആശ്രമം ഉപേക്ഷിച്ചു.എട്ട്‌, ഹദീസിന്‌ രണ്ടു ന്യൂനതകളുണ്ട്‌ (ഫീഹി ഇല്ലത്താനി)പുതിയ ഉസ്വൂലുകള്‍ നിര്‍മിച്ചതിനു പുറമെ ഇടക്കിടെ മൗലവി പറയും: `ഈ ഹദീസിന്‌ രണ്ടു ന്യൂനതയുണ്ട്‌; പക്ഷേ, ഏതാണാ ന്യൂനതകള്‍? അവസാനംവരെ ചോദിച്ചിട്ടും അപകടം മണത്ത മൗലവി മിണ്ടിയില്ല. - അവസാനചാന്‍സില്‍ ആളില്ലാത്ത പോസ്റ്റിലേക്ക്‌ ഗോളടിക്കുന്ന ആവേശത്തോടെ മൗലവി ആ ഹിമാലയന്‍ നുണ പൊട്ടിച്ചു; തെരുവില്‍ വിചാരണ ചെയ്യപ്പെടുമെന്ന ബോധം പോലുമില്ലാതെ.ഹദീസ്‌ സ്വഹീഹാണെന്ന്‌ തെളിയിക്കാനായി നാലാമതായി സുന്നിപക്ഷം അല്‍ബാനിയുടെ ഗ്രന്ഥമെടുത്തിരുന്നു. ഹദീസിലെ റാവികള്‍ മുഴുവനും യോഗ്യരാണെന്നും സ്വഹീഹ്‌ ബുഖാരിയുടെയും മുസ്‌ലിമിന്റെയും റാവിമാരാണെന്നും അല്‍ബാനി വിശദീകരിച്ചത്‌ വായിച്ചിരുന്നു. സിഡിയില്‍നിന്ന്‌ ഹദീസ്‌ കണ്ടെത്തിയ മൗലവിമാര്‍ പക്ഷേ, അതിനു ശേഷം അല്‍ബാനി വിശദീകരിച്ച മറ്റൊരു ഹദീസില്‍ (ആ ഹദീസ്‌ ഹാകിമും ദഹബിയും മറ്റുള്ളവരും സ്വഹീഹാക്കിയിട്ടുണ്ട്‌) രണ്ടു ന്യൂനതയുണ്ടെന്നു പറഞ്ഞഭാഗം നിര്‍ലജ്ജം വായിച്ചു കത്തിക്കയറുകയായിരുന്നു. ന്യൂനതയുണ്ടെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ പോലും സുന്നികള്‍ തെളിവായി ഉദ്ധരിച്ച ഹദീസിനെ ഇത്‌ ശാക്തീകരിക്കുന്നു എന്നു പറഞ്ഞാണ്‌ അല്‍ബാനി, ആ ചര്‍ച്ച അവസാനിപ്പിക്കുന്നത്‌ തന്നെ. അല്‍ബാനി ശക്തിപകരുന്നു, എന്നു പറഞ്ഞ ഹദീസിനെക്കുറിച്ച്‌ ദുര്‍ബലമാകുന്നു എന്നാക്കുവാന്‍ മൗലവി കളവുകളുടെ പരമ്പരയാണ്‌ തീര്‍ത്തത്‌.``അവസാനനാളില്‍ വല്ലാതെ കബളിപ്പിക്കുന്ന (ദജ്ജാലൂന), പച്ചക്കള്ളം പറയുന്ന (കദ്ദാബൂന) ചിലയാളുകള്‍ വരും, അവര്‍ നിങ്ങളെ വഴിപിഴപ്പിക്കാതിരിക്കട്ടെ, നിങ്ങളെ ഫിത്‌നയില്‍ അകപ്പെടുത്താതിരിക്കട്ടെ'' (ഹദീസ്‌)(തുടരും)
original article here