എ എ ഹകീം സഅദി
`അജ്ഞതക്ക് കൈയും കാലും മുളച്ചു` എന്ന് കേട്ടിട്ടുണ്ട്. ഫെബ്രുവരി 20ന്റെ പോപ്പുലർ ഫ്രണ്ട് പത്രം കണ്ടപ്പോഴാണ് അത് ബോധ്യപ്പെട്ടത്. പ്രവാചകൻ (സ)യുടെ കാലത്ത് തന്റെ കൂടെ സഹകരിച്ചു നടന്ന കപടൻമാരും ആധുനിക ലോകത്തെ സയണിസ്റ്റുകളുമാണ് തിരുനബി (സ)യുടെ വ്യക്തിത്വമംഗീകരിക്കാത്തവർ. കപടവിശ്വാസികൾ തിരുനബി (സ)യെക്കുറിച്ച് പറയുന്ന രണ്ട് പ്രസ്താവനകൾ വിശുദ്ധ ഖുർആൻ 63?ാം അദ്ധ്യായം സൂക്തം 1,8 എന്നിവയിൽ പരാമർശിക്കുന്നുണ്ട്. മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ പ്രവാചകനാണെന്നത് ഒന്നാമത്തേത്. മുഹമ്മദ് നബി(സ്വ) നിസ്സാരനാണെന്നത് രണ്ടാമത്തേതും. ലേഖനത്തിൽ കുറിപ്പുകാരനടക്കം തിരുനബി (സ്വ) യെ കേവലം സാധാരണ മനുഷ്യൻ മാത്രമാക്കുന്നവരൊക്കെ പ്രസ്തുത രണ്ട് പ്രസ്താവനക്കാരുടെ മാലയിലെ കണ്ണികളാണ്.
വിശുദ്ധ ഖുർആൻ 18:110, 41: 6 എന്നീ രണ്ട് സൂക്തങ്ങളിലാണ് സാധാരണക്കാരൻ എന്ന ആശയം ഉള്ളതായി പറയപ്പെടുന്ന വാചകമുള്ളത്. കൃത്യമായിപ്പറഞ്ഞാൽ അഞ്ച് പദങ്ങൾ ഉൾക്കൊള്ളുന്ന `ഇന്നമാ അന ബഷറുൻ മിസ്ലുക്കും` എന്നതാണ് ഈ വാചകം. ഇന്നമാ= മാത്രമാണ്, അന= ഞാൻ, ബഷറുൻ= മനുഷ്യൻ, മിസ്ലുകും= നിങ്ങളെപ്പോലെ എന്നതാണ് ഈ പഞ്ചപദങ്ങളുടെ വാക്കർഥം. `ഞാൻ നിങ്ങളെപ്പോലെ മനുഷ്യൻ മാത്രമാണ്` എന്നത് ഇതിന്റെ പൂർണ അർഥം. ലേഖകന്റെ വക ഖുർആന്റെ പേരിൽ കേവലം, സാധാരണ എന്നീ രണ്ട് പദങ്ങൾ കടത്തിക്കൂട്ടിയത് ബോധ്യപ്പെടുമെങ്കിൽ ബോധ്യപ്പെടുത്താനാണ് ഇത്രയും ലളിതമായി വിശദീകരിച്ചത്. ചുരുക്കത്തിൽ തിരുനബി(സ) മനുഷ്യനാണ് എന്നതാണ് ഖുർആനിന്റെ പാഠം. ഈ കപടന്മാരുടെ ഭാഷയിൽ തിരുനബി (സ) കേവലം സാധാരണ മനുഷ്യനും `നിങ്ങളെപ്പോലെ ഞാനും മനുഷ്യൻ മാത്രമാണ്, ഞാൻ നിങ്ങളെപ്പോലെ കേവലം സാധാരണ മനുഷ്യൻ മാത്രമാണ്` എന്നീ പ്രസ്താവനകൾക്കിടയിൽ അജഗജാന്തരമുണെ്ടന്നത് മലയാളമറിയുന്നവർക്കറിയാം.
മനുഷ്യവർഗത്തിൽപ്പെട്ടവർക്ക് പ്രവാചകത്വം നൽകപ്പെടുകയില്ല എന്ന മക്കാ മുശ്‌രിക്കുകളുടെ വിശ്വാസത്തെ ഖണ്ഡിച്ചുകൊണ്ട് `നിങ്ങളെപ്പോലെ മനുഷ്യനായ എനിക്ക് തന്നെ`യാണ് പ്രവാചകത്വം നൽകപ്പെട്ടിട്ടുള്ളതെന്ന് പഠിപ്പിക്കുകയാണ് സൂക്തത്തിന്റെ ലക്ഷ്യമെന്ന് ഖുർആൻ വ്യാഖ്യാനങ്ങളിലൊക്കെ വിശദീകരിച്ചിട്ടുണ്ട്. അതായത്, തിരുനബി(സ) ദൈവാവതാരമോ മാലാഖയോ മറ്റോ അല്ല പ്രത്യുത മനുഷ്യനാണെന്നർഥം. ഖുർആനിന്റെ പ്രസ്താവനയിൽ ഇത് വ്യക്തം. എന്നാൽ, ഈ കപടൻമാരുടെ വാചകത്തിന്റെ കേവലം, സാധാരണ എന്നീ രണ്ട് പദങ്ങൾ തിരുനബി (സ) ക്കുള്ള വ്യക്തിമഹത്വങ്ങളും പദവികളും നിഷേധിക്കുകയാണ് ചെയ്യുന്നത്. സാധാരണ മനുഷ്യരെപ്പോലെ ഉറങ്ങുകയും ഉണരുകയും ചെയ്തു എന്നതാണ് തിരുനബി (സ) യുടെ മേൽ കെട്ടിവെച്ച ബീഭത്സ നുണ. `ഞാൻ നിങ്ങളെപ്പോലെയല്ല`, `ഞാൻ നിങ്ങളുടെ അവസ്ഥയിലും പ്രകൃതിയിലുമല്ല.` എന്ന തിരുനബി (സ) യുടെ അസാധരണത്വം പഠിപ്പിക്കുന്ന ഹദീസ് പ്രസ്താവം സ്വഹീഹുൽ ബുഖാരി നിരവധി തവണ ഉദ്ധരിച്ചിട്ടുണ്ട്. `എന്റെ ഇരു നയനങ്ങൾ മാത്രമാണ് ഉറങ്ങുന്നത്. എന്റെ ഹൃദയം ഉറങ്ങുന്നില്ല` എന്ന തിരുനബി (സ) നിദ്രയെ ഇതര മനുഷ്യന്റെ നിദ്രയിൽ നിന്നും വ്യക്തമായി വ്യതിരിക്തമാണെന്ന് പഠിപ്പിക്കുന്ന ഹദീസും ഇമാം ബുഖാരി പല തവണ ഉദ്ധരിച്ചിട്ടുണ്ട്. മറ്റു ഹദീസ് ഗ്രന്ഥങ്ങളിലൊക്കെ പരശതം തവണ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുകേശത്തെക്കുറിച്ച് ശഅ്റേ മുബാറക്ക് എന്ന് പ്രയോഗിച്ചത് മുതലാണത്രെ നിഗൂഢതകൾ ആരംഭിക്കുന്നത്. ജനങ്ങൾ അവർക്കറിയാത്തതിന്റെ ശത്രുക്കളാണെന്നാണല്ലോ ആപ്തവാക്യം. വിശുദ്ധ കേശത്തെക്കുറിച്ച് `ബാൽ ശരീഫ` എന്നാണ് ഉറുദു ഭാഷയിൽ പറയുന്നത്. അപ്രകാരം അറബിഭാഷയിൽ നിന്നും കടന്നുവന്ന ശഅ്ര് എന്ന പദത്തിനോട് ചേർത്ത് ശഅ്റെ മുബാറക് എന്ന് അറബിഭാഷ വശമുള്ള ഉറുദുക്കാർ വ്യാപകമായി പറയാറുണ്ട്. അതില്ലെങ്കിൽ തന്നെ തിരുകേശം, വിശുദ്ധ കേശം, പുണ്യകേശം എന്നൊക്കെ പലതവണ പ്രയോഗിച്ചതു പോലെ ശഅ്ര് മുബാറക് എന്ന അറബി ശൈലിയും ശഅ്റേ മുബാറക് എന്ന ഉറുദു ശൈലിയും പ്രയോഗിച്ചതിൽ എന്ത് നിഗൂഢതയാണാവോ?
മർകസിൽ സൂക്ഷിപ്പുള്ള തിരുകേശം പുണ്യറസൂൽ (സ) യുടെതായാൽ തന്നെ പുണ്യറസൂൽ (സ)യുടെ നഖവും മുടിയും എടുത്ത് സൂക്ഷിക്കാനും അത് കഴുകിയ വെള്ളം കുടിക്കാനും വിശ്വാസി അനുശാസിക്കപ്പെട്ടിട്ടുണേ്ടാ എന്നാണത്രേ ലേഖകന് അറിയേണ്ടത്. അനുശാസിക്കപ്പെട്ടിട്ടുണ്ട് എന്നത് തീർച്ച. വിശ്വാസികൾക്കിടയിൽ ഇക്കാര്യം അവിതർക്കിതവുമാണ്. `തിരുനബി (സ)യുടെ പടയങ്കി, ഊന്നുവടി, വാൾ, കോപ്പ, മോതിരം, പുണ്യറസൂൽ (സ)യുടെ വഫാത്തിന് ശേഷം ഓഹരി ചെയ്യാതെ ഖുലഫാക്കൾ ഉപയോഗിച്ചിരുന്ന ശേഷിപ്പുകൾ, തിരുകേശം, പാദുകം, പാത്രങ്ങൾ തുടങ്ങി നബി (സ)യുടെ അനുചരന്മാരും മറ്റുള്ളവരും തിരുനബി (സ)യുടെ വഫാത്തിന് ശേഷം ബറക്കത്തെടുക്കുകയും അനുഗ്രഹം തേടുകയും ചെയ്ത വസ്തുക്കളെക്കുറിച്ച് പരാമർശിക്കുന്ന അധ്യായം എന്ന പേരിൽ സ്വഹീഹുൽ ബുഖാരിയിൽ തന്നെ ഒരു അധ്യായമുണ്ട്.
ഹജ്് കർമത്തിന്റെ ഭാഗമായി തലമുണ്ഡനം ചെയ്തപ്പോൾ തലമുടി വിശ്വാസികളിൽ ചിലർ വാരിയെടുത്തതായും അവ മറ്റുള്ളവർക്കിടയിൽ വീതിച്ചുനൽകാൻ പ്രവാചകർ അരുളിയതായും റിപ്പോർട്ട് ചെയ്തിട്ടുണെ്ടന്നത് നേരാണത്രെ. എങ്കിൽ എന്തിന് അവർ വാരിയെടുത്തു? എന്തിന് മറ്റുള്ളവർക്കിടയിൽ വിതരണം ചെയ്യാൻ കൽപ്പിച്ചു? ഉമ്മുസലമത്ത് (റ) തിരുനബി (സ)യുടെ തിരുകേശങ്ങൾ കൈവശപ്പെടുത്തുകയും അവ ഭദ്രമായി ആദരവോടെ സൂക്ഷിക്കുകയും, തന്നെ സമീപിക്കുന്നവർക്ക് അവ മുക്കിയ പുണ്യജലം നൽകുകയും ചെയ്തിരുന്നുവെന്നത് സ്വഹീഹുൽ ബുഖാരിയിൽ തന്നെയുണ്ട്.
തിരുനബി (സ)യുടെ മലം, മൂത്രം, രക്തം എന്നിവയൊക്കെ നജസല്ലെന്ന് പറഞ്ഞത് ഗ്രന്ഥങ്ങളിൽ കണ്ടിട്ട് അത്തരം വരികൾ ചാടിക്കടക്കുകയാണ് ലേഖകനെപ്പോലുള്ളവർ. എന്നാൽ, വിശ്വാസികൾക്ക് ഈ വരികൾ തന്നെയാണ് അവലംബം. കഴുകി എന്നത് അവ നജസായി പരിഗണിക്കാനുള്ള മാനദണ്ഡമല്ലെന്നവർക്കറിയാം. കാരണം, പാലോ, തേനോ, സാക്ഷാൽ അമൃതം തന്നെയോ കഴിച്ചാലും അവരൊക്കെ വായ കഴുകുന്നവരാണ്. സംസ്കാരസമ്പന്നരായ മനുഷ്യരൊക്കെ ഭക്ഷണം കഴിച്ചാൽ വായ കഴുകാറുണ്ട്. അതുകൊണ്ട് ഭക്ഷണം നജസാണോ?
23/02/2011
siraj news daily

1 comment:
ithu thikachum andavishvasam thanneyalle...allenkil bussiness alle.....??
thirunabiyude mudiyitta vellamennu parannju janangalkku veruthe kodukkukayaano....?????
Post a Comment