Tuesday, February 22, 2011

തിരുശേഷിപ്പുകളും ബർക്കത്തെടുക്കലും -ഇസ്‌ലാമിക വിധി




പ്രവാചകന്മാരുടെ ,മഹാന്മാരുടെ തിരുശേഷിപ്പുകളിൽ നിന്ന്
ബർക്കത്തെടുക്കുന്നതിനെപറ്റി ഇസ്‌ലമിക അധ്യാപനം



മുസ്‌ലിം ഉമ്മത്തിന്റെ ആദരണീയരും അവർ رحمه الله എന്ന് പറയുന്നവരുമായ ഇമാമുകൾ പറയുന്നത് കാണുക



عن أبي جحيفة قال: خَرَج علينا رسولُ اللَّهِ صلى الله عليه وسلّم بالهاجِرةِ، فأُتِيَ بوَضوءٍ فتَوضَّأَ، فجعلَ الناسُ يأْخُذونَ مِن فَضلِ وَضوئهِ فيَتمسَّحونَ به، فصلَّى النبيُّ صلى الله عليه وسلّم الظُّهْرَ رَكعتَينِ، والعصرَ رَكعتينِ، وَبينَ يدَيهِ عَنَزَةٌ. (صحيح البخاري رقم 187)


ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി رحمه الله പറയുന്നത് കാണുക


ففيه التبرك بآثار الصالحين واستعمال فضل طهورهم وطعامهم وشرابهم ولباسهم (شرح مسلم للنووي رحمه الله باب سترة المصلي والندب إلى الصلاة إلى سترة والنهي عن المرور- كتاب الصلاة)


ഈ ഹദീസിൽ നിന്ന് സജ്ജനങ്ങളുടെ (നബിയുടെത് മാത്രമെന്നല്ല പറഞത്. ബഹുവചനമായ “സ്വാലിഹീന’ എന്നാണ് കൊടുത്തത്) തിരു ശേഷിപ്പുകളിൽ നിന്ന് ബറക്കത്ത് ആശിക്കാമെന്ന് കിട്ടും. മാത്രമല്ല സ്വാലിഹീങ്ങൾ കഴുകിയ വെള്ളത്തിന്റെ ബാക്കിയും അവരുടെ ഭക്ഷണത്തിന്റെ യും പാനീയത്തിന്റെയും ബാക്കിയും അവരുടെ വസ്ത്രവും ഇതിന്നാ‍ായി ഉപയോഗിക്കാമെന്നും കിട്ടും

ലോക മുസ്‌ലിംങ്ങളുടെ മറ്റൊരു ഇമാമായ ഇമാം ഇബ്‌നു ഹജറുൽ അസ്‌ഖലാനി رحمه الله തന്റെ ഫത്‌ഹുൽ ബാരിയിൽ പറയുന്നു.

فهو حجة في التبرك بآثار الصالحين .
باب المساجدِ التي على طُرُقِ المَدِينةِ والمَواضِعِ التي صلَّى فيها النبيُّ صلى الله عليه وسلّم


“ഈ ഹദിസ് (ദൈർഘ്യം കാരണം ഇവിടെ ഉദ്ധരിച്ചിട്ടില്ല) സ്വാലീഹിങ്ങളുടെ ശേഷിപ്പുകൾ കൊണ്ട് ബർകത്തെടുക്കാമെന്നതിന് തെളിവാണ്. “

ഫത്‌ഹുൽ ബാരിയിൽ ഡസൻ കണക്കിന് സ്ഥലങ്ങളിൽ ഇങ്ങനെ പറഞ്ഞതായി കാണാം. (അത്തരം ഹദീസുകൾ കാണുമ്പോൾ അത് അവഗണിച്ച് ചാടിപ്പോവുകയാണ് പതിവെന്ന് യുക്തിവാദത്തിലേക്ക് ഒരു സ്റ്റെപ് കൂടി കടന്ന ഒ. അഥവാ സീറോ അബ്ദുല്ല എന്നയാൾ തേജസ് പത്രത്തിലൂടെ വഹാബിസത്തിന്റെയും മൌദൂദിസത്തിന്റെയും തനിനിറം വ്യക്തമാക്കിയത് ..) ഒരു സ്ഥലത്ത് പോലും ഇത് നബിയുടെ മാത്രം പ്രത്യേകതയാണെന്നോ മറ്റ് സ്വാലിഹീങ്ങൾക്കില്ലെന്നോ കാണുന്നില്ല. മറിച്ച് എല്ലാ സ്ഥലത്തും പറയുന്നത് بآثار الصالحين സ്വാലിഹിങ്ങളുടെ ശേഷിപ്പ് കൊണ്ട് എന്നാണ്



ഇനിയും ഇമാം നവവി رحمه الله പറയുന്നത് കാണൂ സഹോദരങ്ങളേ


(فأغمي علي فتوضأ ثم صب علي من وضوئه فأفقت) الوضوء هنا بفتح الواو الماء الذي يتوضأ به، وفيه التبرك بآثار الصالحين وفضل طعامهم وشرابهم ونحوهما، (شرح مسلم للنووي –باب ميراث الكلالة – كتاب الفرائض)


ഈ ഹദീസിൽ നിന്ന് സ്വാലിഹീങ്ങളുടെ ശേഷിപ്പുകൾ കൊണ്ടും അവരുടെ ബാക്കിയുള്ള ഭക്ഷണം ,വെള്ളം എന്നിവകൊണ്ടും ബറക്കത്തെടുക്കാമെന്ന് കിട്ടും (ശറഹ് മുസ്‌ലിം )

ഇമാം നവവി رحمه الله തന്നെ വ്യക്തമായി പറയുന്നത് കാണുക


وفي هذا الحديث فوائد: منها تحنيك المولود عند ولادته وهو سنة بالإجماع كما سبق. ومنها أن يحنكه صالح من رجل أو امرأة. ومنها التبرك بآثار الصالحين وريقهم وكل شيء منهم (شرح النووي للمسلم كتاب الآداب - باب استحباب تحنيك المولود عند ولادته وحملـه إلى صالح يحنكه وجواز تسميته يوم ولادته)


ഈ ഹദീസിൽ ഒരു പാട് പാഠങ്ങളുണ്ട്, അതിൽ പെട്ടതാണ് സ്വാലിഹായ പുരുഷനോ സ്വാലിഹായ സ്ത്രീയോ കുട്ടിക്ക് മധുരം കൊടുക്കുകയെന്നുള്ളത്. അത് പോലെ സ്വാലിഹീങ്ങളുടെ തുപ്പു നീരുകൊണ്ടും മറ്റും ബറക്കത്തെടുക്കാമെന്നതും.

ഇനി ഈ ബറക്കത്തെടുക്കൽ പാടില്ല അത് അനിസ്‌ലാമികമാണേ , അന്ധവിശ്വാസമാണേ ,പൂജയാണേ എന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് ? ഏത് ഹദീസ് അനുസരിച്ചാണ് അല്ലെങ്കിൽ ഏത് ഇമാമിന്റെ വാക്കുകൾ അനുസരിച്ചാണ് ? ഒന്ന് കാണിക്കാമോ ? അത്തരത്തിലൊന്നും ഒരു ആരോപണക്കാരന്റെയും ബ്ലോഗിലോ മെയിലിലോ കവലപ്രസംഗത്തിലോ കൂലിയെഴുത്തിലോ കാണുന്നില്ല മറിച്ച് (അത്തരം ഹദീസുകൾ കാണുമ്പോൾ അത് അവഗണിച്ച് ചാടിപ്പോവുകയാണെന്നാണ് വഹാബിസത്തിന്റെയും മൌദൂദിസത്തിന്റെയും തനിനിറം വ്യക്തമാക്കിയത് !! )

ഇനി വഹാബി പണ്ഡിതൻ ശൌകാനി പറയുന്നത് കാണൂ


عن أم عطية قالت: «دَخَلَ عَلَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ حِينَ تُوُفِّيَتْ ابْنَتُهُ فَقَالَ: اغْسِلْنَهَا ثَلاَثَاً أَوْ خَمْسَاً أَوْ أَكْثَرَ مِنْ ذَلِكَ إِنْ رَأَيْتُنَّ بِمَاءٍ وَسِدْرٍ، وَاجْعَلْنَ فَي الأَخِيرَةِ كَافُوراً أَوْ شَيْئاً مِنْ كَافُورٍ، فَإِذَا فَرْغْتُنَّ فَآذِنَّنِي، فَلَمَّا فَرَغْنَا آذَنَّاهُ فَأَعْطَانَا حَقْوَهُ فَقَالَ: أَشْعِرْنَهَا إِيَّاهُ يَعْنِي إِزَارَهُ وهو أصل في التبرك بآثار الصالحين (نيل الأوطار للشوكاني – كتاب الجنائز)


ഈ ഹദിസ് സ്വാലിഹീങ്ങളുടെ ശേഷിപ്പുകളെകൊണ്ട് ബറക്കത്തെടുക്കാമെന്നതിനുള്ള അട്സ്ഥാന രേഖയാണ്.

ഇവ്വിഷയകമായി ഇനിയും ഒരു പാട് ഇമാമുകളുടെ ഉദ്ധരണികൾ ആവശ്യമുള്ളവർക്ക് നൽകാം.ഇൻശാ അല്ലാഹ്.

ഇതിൽ വന്ന ഹദീസുകളുടെ പൂർണ്ണ രൂപം വേണ്ടവരും അറിയിക്കുക



ഒരു സഹോദരന്റെ മെയിലിൽ നിന്ന്


>>എന്നാൽ ഇപ്പോൾ സമൂഹത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഒരു വിഭാഗം നബി(സ)യുടെ മുടിയാണെന്നും പറഞ്ഞ് പല സ്ഥലങ്ങളിലും പ്രദർശനം നടത്താറുണ്ട്. നബി(സ)യുടെ ഏതെങ്കിലും ഒരു അവശിഷ്ടം ഇന്ന് ബാക്കിയുണ്ടോ ? നബി(സ)യുടെതാണെങ്കിൽ അതിന് പ്രത്യേകതയുണ്ട്. തീർച്ച <<<



നബി (സ) യുടെ ഏതെങ്കിലും ‘ ഒരവശിഷ്ടം ‘ ഇന്ന് ബാക്കിയുണ്ടോ ? എന്നാണ് ചോദിക്കുന്നത്. !

എന്റെ പൊന്നു സഹോദരാ,, തൌബ ചെയ്യുക (ശഹാദത്ത് കലിമ ചൊല്ലുന്നതായിരിക്കും ഏറ്റവുംനല്ലത് ) തിരു നബി യുടെ ഏറ്റവും പ്രധാനപ്പെട്ടതും ഇപ്പോഴും ഉള്ളതുമായ തിരുശേഷിപ്പാണ് വിശുദ്ധ ഖുർ‌ആൻ അത് ഒരു അവശിഷ്ടം ആണോ നിങ്ങൾക്ക് ??

അവശിഷ്ടം എന്ന മലയാള വാക്ക് ഇതിന് ഉപയോഗിക്കാമോ ??

ചത്തു എന്നാലും മരിച്ചു എന്നാലും ഒരേ അർത്ഥം കിട്ടുമെങ്കിലും ആരെങ്കിലും എന്റെ ഉപ്പ ചത്തു എന്ന് പറയലുണ്ടോ ? (വഹാബികൾ / മൌദൂദികൾ അങ്ങിനെ പറയാറുണ്ടെന്നാണോ ..നഊദുബില്ലാഹ് )

വിശുദ്ധ മദീനയിലെ മസ്‌ജിദുന്നബവിയുടെ ഉള്ളിലുള്ള അത്യധികം ആദരപൂർവ്വം സംരക്ഷിച്ച് പോരുന്നതും അപൂർവ്വ പുസ്തക ശേഖരങ്ങൾ ഉൾകൊള്ളുന്നതുമായ ലൈബ്രറിയുടെ ശേഖരത്തിലെ ഒരു കൊച്ചു പുസ്തകമാണ്


السر الموصول إلى آثار الرسول صلوات الله وسلامه عليه.
بقلم العلامة المحقق الفقير إلى رحمة مولاه السيد أحمد ياسين أحمد الخياري الأزهري.



എന്ന പുസ്തകം. (ലൈബ്രറിയുടെ സ്റ്റാമ്പടങ്ങുന്ന ആ പുസ്തകമാവശ്യമുള്ളവർക്ക് പ്രധാന പേജുകൾ സ്കാൻ ചെയ്ത് അയച്ചുതരുന്നതാണ് )

വളരെ ബഹുമാനപുരസ്സരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിക്കപ്പെട്ടതും അല്ലാത്തതുമായ നബി صلى الله عليه وسلم യുടെ ജീവിതവുമായി ബന്ധപ്പെട്ട 34 ഓളം സ്മരണീയ വസ്തുക്കളെ പരിചയപ്പെടുത്തുകയാണി പുസ്തകം. അതിൽ ഇന്നുള്ള തിരുശേഷിപ്പുകളിൽ പെട്ടപ്രധാനപ്പെട്ടതാണ് വിശുദ്ധ ഖുർ‌ആനും മസ്ജിദുന്നബവിയുമൊക്കെ (അവയൊക്കെ അവശിഷ്ടമാണോ വഹാബികളേ / മൌദൂദികളേ ? )

തിരു നബി صلى الله عليه وسلم യുടെ കൈകൊണ്ട് വെച്ചതും അവിടുത്തെ ചുണ്ടുകൊണ്ടും നെറ്റി കൊണ്ടും ചുംബിക്കുകയും സുജൂദ് ചെയ്യുകയും ചെയ്തു എന്നുറപ്പുള്ള ഒരു തിരു ശേഷിപ്പാണ് വിശുദ്ധ ക‌അബയിലുള്ള ഹജറുൽ അസ്‌വദ് . അതൊരു അവശിഷടമാണോ ? തിരു നബി صلى الله عليه وسلم യുടെ തുപ്പു നിരു കലർന്ന തിരുശേഷിപ്പാണ് സംസം ..
അതൊരു അവശിഷ്ടമാണോ ?





ഒരു ബ്ലോഗർ തന്റെ ബ്ലോഗിന്റെ സൈഡ് ബാറിൽ തന്നെ അവശിഷ്ടം , വേസ്റ്റ് എന്നൊക്കെ പരസ്യം ചെയ്തിരിക്കുന്നു അവരോടും പറയാനുള്ളത്

സഹോദരാ തൌബ ചെയ്യുക (ശഹാദത്ത് കലിമ ചൊല്ലുന്നതായിരിക്കും ഏറ്റവുംനല്ലത് ) തിരു നബി യുടെ ഏറ്റവും പ്രധാനപ്പെട്ടതും ഇപ്പോഴും ഉള്ളതുമായ തിരുശേഷിപ്പാണ് വിശുദ്ധ ഖുർ‌ആൻ അത് ഒരു അവശിഷ്ടം ആണോ നിങ്ങൾക്ക് ??

അവശിഷ്ടം എന്ന മലയാള വാക്ക് ഇതിന് ഉപയോഗിക്കാമോ ??

ചത്തു എന്നാലും മരിച്ചു എന്നാലും ഒരേ അർത്ഥം കിട്ടുമെങ്കിലും ആരെങ്കിലും എന്റെ ഉപ്പ ചത്തു എന്ന് പറയലുണ്ടോ ? (വഹാബികൾ /മൌദൂദികൾ അങ്ങിനെ പറയാറുണ്ടെന്നാണോ ..നഊദുബില്ലാഹ് )


പ്രിയ സുന്നീ വായനക്കാരേ, സംസം കുടിക്കുമ്പോഴും ഹജറുൽ അസ്‌വദ് മുത്തുമ്പോഴും തിരു നബി صلى الله عليه وسلم തൊടുകയും മുത്തുകയും കുടിക്കുകയും ചെയ്തവയാണ് ഇവ എന്ന ബോധത്തോടെ അവയൊക്കെ ചെയ്താൽ ആ പുണ്യം ലഭിക്കുമെന്നോർക്കുക. അല്ലാഹു എല്ലാവർക്കും തൌഫീഖ് നൽകട്ടെ. ആമീൻ

ഇനിയും മാഹാന്മാരുടെ, സ്വാലീഹിങ്ങളുടെ ബർക്കത്തെടുക്കുന്ന വിഷയത്തിൽ ഇമാം ഹാകിം (റ) തന്റെ മുസ്തദ്റകിൽ ഉദ്ധരിക്കുന്നു.




كان محمد بن طلحة من الزهاد المجتهدين في العبادة وكان أصحاب رسول الله يتبركون به وبدعائه، وهو أول من لقب بالسجاد: حدّثنا بصحة ذلك أبو عبد الله الأصبهاني كما قدمت ذكره. (المستدرك على الصحيحين للحاكم باب ذكر مناقب محمد بن طلحة بن عبيد الله السجاد رضي الله عنهما)



മുഹമ്മദ്ബുനു ത്വൽഹ رضي الله عنه വലിയ മഹാനായിരുന്നു. തിരുനബി صلى الله عليه وسلم യുടെ സ്വഹാബത്ത് മഹാനവർകളുടെ ബറക്കത്ത് ആശിക്കാറുണ്ടായിരുന്നു .അവരുടെ ദുആ ആശിക്കാറുണ്ടായിരുന്നു.

ഇനി സ്വഹാബാക്കളും താബി‌ഉകളും ബറക്കത്തെടുത്തത് കാണുക



روى الإمام أحمد في مسنده عن ثابت البناني أنه قال لأنس بن مالك رضي الله عنه : يا أنس مسست يد رسول الله صلى الله عليه وسلم بيدك ؟ فقال أنس : نعم . قال ثابت : ارني أقبلها . أي أنها مسّت يد النبي صلى الله عليه وسلم .



ഇമാം അഹ്‌മദ് رحمه الله ,സാബിതുൽ ബുനാനി رحمه الله യിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. അദ്ധേഹം അനസ് رضي الله عنه നോട് ചോദിച്ചു. അല്ലയോ അനസ് അങ്ങയുടെ കൈകൊണ്ട് നബി صلى الله عليه وسلم യുടെ കൈ തൊട്ടിട്ടുണ്ടോ ? അനസ് رضي الله عنه പറഞ്ഞു. അതേ, എങ്കിൽ ആ കൈ ഒന്ന് നീട്ടിത്തരൂ ഞാനതിനെ ചുംബിക്കട്ടെ എന്ന്

ഇനി ഇമാം ശാഫി‌ഈ ശിഷ്യനായ ഇമാം അഹ്‌മദ്ബുനു ഹമ്പൽ رحمهما الله നിന്ന് ബറക്കത്തെടുക്കുന്നത് കാണുക



قال الربيع بن سليمان : إن الشافعي رضي الله عنه خرج إلى مصر فقال لي : يا ربيع خذ كتابي هذا فامض به وسلمه إلى أبي عبد الله وائتني بالجواب . فقال الربيع : فدخلت بغداد ومعي الكتاب فصادفت أحمد بن حنبل في صلاة الصبح فلما انفتل من المحراب سلمت إليه الكتاب وقلت : هذا كتاب أخيك الشافعي من مصر . فقال لي أحمد : نظرت فيه ؟ فقلت : لا ، فكسر الختم وقرأ وتغرغرت عيناه ، فقلت له إيش فيه أبا عبد الله ، فقال يذكر فيه إنه رأى النبي صلى الله عليه وسلم فــي النوم فقال له : اكتب إلى أبي عبد الله فاقرأ عليه السلام وقل له : إنك ستمتحن وتدعى إلى خلق القرآن فلا تجبهم ، فيرفع الله لك علماً إلى يوم القيامة . قال الربيع فقلت له : البشارة يا أبا عبد الله . فخلع أحد قميصيه الذي يلي جلده فأعطانيه ، فأخذت الجواب ، وخرجت إلى مصر وسلمت إلى الشافعي فقال : إيش الذي أعطاك . فقلت قميصه . فقال الشافعي : ليس نفجعك به ، ولكن بلّه وارفع إلي لأتبرك به . طبقات وابن السبكي الكبرى للشافعية 1/205


ഇമാം ശാഫീ‍ഇ رحمهما الله അഹ്മദ്ബുനു ഹമ്പലി رحمهما الله ന്റെ ബറക്കത്തെടുക്കുന്നു. ഇമാം സുബ്കി رحمهما الله തന്റെ ത്വബഖാത്തിൽ പറയുന്നു. : (ചുരുക്കം ഇങ്ങിനെ ) ഇമാം ശാഫീ‍‌ഈ رحمهما الله നബി صلى الله عليه وسلم യെ സ്വപ്നം കാണുകയും ഇമാം അഹ്‌മദുബ്നു ഹമ്പലിന് താൻ പരീക്ഷണത്തിന് വിധേയനാകുമെന്നും അതിൽ താൻ വിജയിക്കുമെന്നും കത്തെഴുതാൻ കല്പിക്കുകയും ചെയ്തു. അങ്ങിനെ ഇമാം ശാഫീ‍ീ رحمه الله കത്ത് റബീ‌ഇ رحمه الله ന്റെ പക്കൽ കൊടുത്തയക്കുന്നു. .കത്ത് വായിച്ച് കരഞ്ഞ ഇമാം അഹ്‌മദ്ബ്നും ഹമ്പൽ رحمه الله മറുപടി അയക്കുകയും കൂടെ താൻ ധരിച്ചിരുന്ന ഷർട്ടും കൊടുത്തയച്ചു. ഇമാം ശാഫി‌ഈ رحمه الله ഈ ഷർട്ട് നനച്ച് അതിന്റെ വെള്ളം കൊണ്ട് ബർക്കത്തെടുക്കുകയും ചെയ്തു.


قال الإمام الرملي الشافعي : إن كان قبر نبي أو ولي أو عالم واستلمه ، أو قبله بقصد التبرك فلا بأس به .


ഇമാം റം‌ലി رحمه الله പറയുന്നു .ബർക്കത്ത് ഉദ്ദേശിച്ച് കൊണ്ട് നബിയുടെയോ വലിയ്യിന്റെയോ പണ്ഡിതന്റെയോ ഖബറുകൾ തൊട്ടുമുത്തുന്നതിന് വിരോധമില്ല. (അത് ഖബറിനെ ആരാധിക്കൽ അല്ല വഹാബികളും മൌദൂദികളും ആരോപിക്കുന്നത് പോലെ, മറിച്ച് ആദരവ് മാത്രം )



الشبراملسي عن الشيخ أبي الضياء في حاشية المواهب اللدنية قال محب الدين الطبري الشافعي : ويجوز تقبيل القبر ومسه وعليه عمل العلماء والصالحين . ” آسنى المطالب 1/331 “


ഇമാം ത്വബ്‌രി رحمه الله പറയുന്നു. ഖബറിനെ തൊടലും മുത്തലും അനുവദനിയമാണ്. സ്വാലിഹീങ്ങളും പണ്ഡിതരും അങ്ങിനെ ചെയ്തിട്ടുണ്ട്.


وهذا الإمام السلمي / متوفى 412 / يقول فـــي كتابه الطبقات في ترجمة معروف الكرخي ص 81 : وقبره ببغداد ظاهر يستشفى به ويتبرك بزيارته .


ഇമാം സുലമി رحمه الله തന്റെ ത്വബഖാത്തിൽ പറയുന്നു. രോഗ ശമനത്തിന് വേണ്ടിയും ബർക്കത്ത് ലഭിക്കാൻ വേണ്ടിയും മ‌അ്‌റൂഫുൽ കർ‌ഖിയുടെ ഖ‌ബറ് സിയാറത്ത് ചെയ്യപ്പെടാറുണ്ട്.



وقال الذهبي في 18 / 100 أبو الحسن علي بن حميد وكان ورعا تقيا محتشما يتبرك بقبره مات سنة اثنين وخمسين و أربع مائة وقد قارب الثمانين



ഇമാം ദഹബി رحمه الله അബുൽ ഹസൻ അലിയുടെ ചരിത്രത്തിൽ പറയുന്നു. അദ്ദേഹം മഹാനായിരുന്നു. അദ്ദേഹത്തിന്റെ ഖബ്‌റിൽ നിന്ന് ബർക്കത്തെടുക്കാറുണ്ടായിരുന്നു

ബർക്കത്തെടുക്കൽ മുസ്‌ലിം ലോകത്ത് തർക്കമില്ലാത്ത വിഷയമാണെന്ന് ഇവ മൂലം തെളിയുന്നു. (ഇജ്‌മാ‍ഇന് തുല്യമാണെന്ന് ഇമാം നവവി رحمه الله പറഞ്ഞതും കൂടെ കാണുക


فأخرج لنا سهل ذلك القدح فشربنا منه قال ثم استوهبه بعد ذلك عمر بن عبد العزيز فوهبه له) يعني القدح الذي شرب منه رسول الله صلى الله عليه وسلم هذا فيه التبرك بآثار النبي صلى الله عليه وسلم وما مسه أو لبسه أو كان منه فيه سبب، وهذا نحو ما أجمعوا عليه وأطبق السلف والخلف عليه من التبرك بالصلاة في مصلى رسول الله صلى الله عليه وسلم في الروضة الكريمة، ودخول الغار الذي دخله صلى الله عليه وسلم وغير ذلك، ومن هذا إعطاؤه صلى الله عليه وسلم أبا طلحة شعره ليقسمه بين الناس، وإعطاؤه صلى الله عليه وسلم حقوه لتكفن فيه بنته رضي الله عنها، وجعله الجريدتين على القبرين، وجمعت بنت ملحان عرقه صلى الله عليه وسلم، وتمسحوا بوضوئه صلى الله عليه وسلم، ودلكوا وجوههم بنخامته صلى الله عليه وسلم، وأشباه هذه كثيرة مشهورة في الصحيح وكل ذلك واضح لا شك فيه. (شرح مسلم للإمام النووي جزء 13 صفحة 145 باب إباحة النبيذ الذي لم يشتد ولم يصر مسكراً)


“ഈ ഹദീസിൽ നബി صلى الله عليه وسلم യുടെ ജീവിതവുമായി ബന്ധമുള്ളവയിൽ നിന്നൊക്കെ ബറക്കത്തെടുക്കൽ അനുവദനീയമാണെന്നുണ്ട്. എന്നല്ല അത് ഇജ്മാ‌ഇന് തുല്യമാണ് പൂർവ്വീകരും പിൽകാല പണ്ഡിതരും ഏകോപിച്ച വിഷയമാണ് നബി صلى الله عليه وسلم നിസ്കരിച്ച സ്ഥലത്ത് വെച്ച് നിസ്കരിക്കുക. നബി صلى الله عليه وسلم തങ്ങൾ പ്രവേശിച്ച ഗുഹയിൽ പ്രവേശിക്കുക തുടങ്ങിയവയൊക്കെ. നബി صلى الله عليه وسلم ബർക്കത്തിനു വേണ്ടി നൽകിയവയിൽ പെട്ടതാണ് അബൂത്വൽഹത്ത് رضي الله عنه ന്റെ പക്കൽ വിതരണത്തിനായി നൽകിയ തിരു കേശം, തന്റെ മകൾ സൈനബ رضي الله عنها യുടെ കഫൻ തുണിയുടെ അടിയിൽ വെക്കാൻ നൽകിയ വസ്ത്രം, ഖ‌ബറിന്റെ മുകളിൽ കുഴിച്ചിട്ട ഈത്തപ്പനച്ചില്ലകൾ, സ്വഹാബി വനിത ശേഖരിച്ച വിയർപ്പ്, വുളു ചെയ്യുമ്പോൾ ഉറ്റുവീഴുന്ന വെള്ളം സ്വഹാബത്തെടുത്ത് തടവിയത്. അവിടുത്തെ മൂക്കിൽ നിന്നൊലിച്ചതെടുത്ത് മുഖത്ത് പുരട്ടിയത് തുടങ്ങിയതൊക്കെ. ഇത്തരം സംഭവങ്ങൾ സ്വഹീഹായതും പ്രസിദ്ധവും വ്യക്തവുമാണ് (ശറഹു മുസ്‌ലിം 13/145 )

പക്ഷെ ആധുനിക വഹാബി /മൌദൂദി യുക്തിവാദി പറയുന്നു ..>>(അത്തരം ഹദീസുകൾ കാണുമ്പോൾ അത് അവഗണിച്ച് ചാടിപ്പോവുകയാണ് പതിവെന്ന് << കഷ്ടം !! ഇവിടെ പ്രതിപാതിച്ച ഉദ്ധരണികൾക്ക് എതിരായി അതൊന്നും പാടില്ലാത്തതാണെന്ന് ഒരു ഉദ്ധരണി കാണിക്കുക.







ശ‌അറേ മുബാറക് മസ്ജിദും എ.പി ഉസ്താദും ചില പള്ളപ്രശ്നക്കാരും

ഇനി വന്ദ്യരായ ഖമറുൽ ഉലമ ശൈഖുനാ കാന്തപുരം എ.പി. ഉസ്താദ് حفظه الله وبارك الله في عمره في خدمة الدين والمسلمين തിരു കേശം സൂ‍ക്ഷിക്കാനായി 40 കോടിയുടെ പള്ളി നിർമ്മിക്കുന്നു എന്ന വാർത്തയാണ് ചിലരെ ഇങ്ങനെയൊക്കെ പറയാൻ പ്രേരിപ്പിച്ചത്. പല സഹോദരൻമാരും അതിനു മറുപടിയൂം എഴുതിയിട്ടുണ്ട്

ഇവ്വിഷയകമായി രണ്ട് കാര്യങ്ങളാണ് പറയാനുള്ളത്

സംശയം ഒന്ന് : ഈ മുടി ഒറിജിനൽ ആണോ എന്ന സംശയം

മറുപടി : അത് ഒറിജിനൽ ആണെന്ന് തെളിയിക്കുന്ന സനദ് (രേഖ) വന്ദ്യരായ കാന്തപുരം ഉസ്താദ് അവിടെ കാണിച്ചിട്ടുണ്ട്. (ആർക്ക് വേണമെങ്കിലും പോയി കാണാവുന്നതുമാണ്) ആ മഹാനെ വിശ്വസിക്കുന്നവർക്ക് അത് മാത്രം മതി തെളിവ്. അല്ലാത്തവർ അസൂയാലുക്കളാണ് അവർ ഏത് പേരിൽ അറിയപ്പെട്ടാലും. അവർ ഇതിലും വലിയ ദുരാരോപണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഒന്നും ഫലം കണ്ടില്ലെന്ന് മാത്രം .ഈ ആരോപണത്തിന്റെയും സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ തന്നെ.

രണ്ടാമത്തെതും പ്രധാനപ്പെട്ടതുമായ വിഷയം : ഈ മുടിക്ക് വേണ്ടി (അത് ഒറിജിനലായാൽ പോലും ) 40 കോടി മുടക്കി പള്ളി നിർമ്മിക്കണോ എന്നതാണ്.

പറ്റുമെന്നാണ് ഇമാമീങ്ങൾ പറയുന്നത് .എന്നല്ല നാല്പതല്ല നാനൂറ് കോടി ചെലവഴിച്ചാലും അമിതമെല്ലെന്നുമാണ് . താഴെയുള്ള ഉദ്ധരണി കാണുക


عن ابن سيرين قال قلت لعبيدة: عندنا من شعر النبي صلى الله عليه وسلم أصبناه من قبل أنس فقال: لأن تكون عندي شعرة منه أحب إلى من الدنيا وما فيها.
وفي رواية في طبقات السعد: لأن يكون عندي منه شعرة أحب إلي من كل صفراء وبيضاء على الأرض.



പ്രസിദ്ധ താബീ‍‌ഈ പണ്ഡിതനായ ഉബൈദത്ത് رضي الله عنه പറയുന്നു. “എന്റടുത്ത് തിരു നബി صلى الله عليه وسلم യുടെ ഒരു മുടിയുണ്ടാവുകയെന്നത് ഈ ലോകം മുഴുവനും കിട്ടുന്നതിനേക്കാളും പ്രിയപ്പെട്ടതാണെനിക്ക്. മറ്റൊരു റിപ്പോർട്ടിൽ “ ഭൂമിയിലുള്ള മുഴുവൻ സ്വർണ്ണവും വെള്ളിയും ലഭിക്കുന്നതിനേക്കാളും പ്രിയമാണ് “ എന്നും കാണാം

പിന്നെയെന്ത് നാല്പത് കോടി.




ഈ ഹദീസിനെ വ്യാഖ്യാനിച്ച് കൊണ്ട് ഇമാം ദഹബി പറയുന്നത് കാണുക (എല്ലാ വഹാബികളും മൌദൂദികളും കണ്ണ് തുറന്ന് വായിക്കുക. ബോധമുണ്ടെങ്കിൽ.. )


قلت: هذا القول من عبيدة هو معيار كمال الحب ، وهو أن يؤثر شعرة نبوية على كل ذهب وفضة بأيدي الناس ومثل هذا يقوله هذا الإمام بعد النبي صلى الله عليه وسلم بخمسين سنة فما الذي نقوله نحن في وقتنا لو وجدنا بعض شعره باسناد ثابت أو شسع نعل كان له أو قلامة ظفر أو شقفة من إناء شرب فيه؟!
فلو بذل الغني معظم أمواله في تحصيل شيء من ذلك عنده أكنت تعده مبذرا أو سفيها؟ -كلا- فابذل مالك في زورة مسجده الذي بنى فيه بيده ، والسلام عليه عند حجرته في بلده والتلذذ بالنظر إلى أحده وأحبه ، فقد كان نبيك صلى الله عليه وسلم يحبه وتملأ بالحلول في روضته ومقعده ، فلن تكون مؤمنا حتى يكون هذا السيد أحب إليك من نفسك وولدك وأموالك ، والناس كلهم ، وقبل حجرا مكرما نزل من الجنة وضع فمك لاثما مكانا قبله سيد البشر بيقين ، فهنأك الله بما أعطاك فما فوق ذلك مفخر ، ولو ظفرنا بالمحجن الذي أشار به الرسول صلى الله عليه وسلم إلى الجر ، ثم قبل محجنه لحق لنا أن نزدحم على ذلك المحجن بالتقبيل والتبجيل ونحن ندري بالضرورة أن تقبيل الحجر أرفع وأفضل من تقبيل محجنه ونعله وقد كان ثابت البناني رحمه الله إذا رأى أنس بن مالك أخذ يده فقبلها ، ويقول يد مست يد رسول الله صلى الله عليه وسلم.
فنقول نحن إذ فاتنا ذلك: حجر معظم بمنزله يمين الله في الأرض مسته شفتا نبينا صلى الله عليه وسلم لاثما له فإذا فاتك الحج وتلقيت الوفد فالتزم الحاج وقبل فمه وقدل فم مس بالتقبيل حجرا قبله خليلي صلى الله عليه وسلم. (سير أعلام النبلاء 4/40-43).


ഒരു ചുരുങ്ങിയ സാരം നൽകട്ടെ (സ്വർണ്ണലിപികളിൽ എഴുതപ്പെടേണ്ട അറബിയിലെ ഈ മധുരമായ വാക്കുകൾക്ക് അർത്ഥം പറയാൻ മലയാളം പര്യാപ്തമല്ലെങ്കിലും )

“ മനുഷ്യരുടെ കയ്യിലുള്ള സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും അല്ലെങ്കിൽ ഭൂമിയിലുള്ള സർവ്വത്തേക്കാളും തിരു നബി صلى الله عليه وسلم യുടെ ഒരു മുടിക്ക് ഉബൈദത്ത് رضي الله عنه നൽകിയ സ്ഥാനം തന്റെ സ്നേഹത്തിന്റെ അളവ് കോലാണ്. തിരു നബി യുടെ വഫാത്തിന് 50 വർഷത്തിനു ശേഷം ജീവിച്ച (വലിയ വലിയ മഹാന്മാരായ സ്വഹാബാക്കളുമായി സഹവസിച്ചവരാണിദ്ദേഹം) ഈ മഹാൻ ഇങ്ങിനെ പറഞ്ഞുവെങ്കിൽ ഇന്ന് നമുക്ക് ഒരു മുടിയോ അവിടുന്ന് കുടിച്ച ഒരു പാത്രത്തിന്റെ പോട്ടോ , ഒരു നഖത്തിന്റെ കഷണമോ ലഭിച്ചാൽ നാമെന്താണ് പറയുക

ഒരു സമ്പന്നൻ തന്റെ സമ്പാദ്യം മുഴുവനും ഇത്തരം ഏതെങ്കിലുമൊന്ന് സ്വായത്തമാക്കാൻ ശ്രമിച്ചാൽ അദ്ദേഹത്തെ കുറിച്ച് അത് അമിതമായി എന്ന് പറയാമോ ? അല്ലെങ്കിൽ പോയത്തക്കാരനെന്ന് പറയാമോ ? ഒരിക്കലും അങ്ങിനെ പറയരുതെന്നാണ് മഹാന്മാർ പറയുന്നത്. (വഹാബികളെ ഉദ്ദേശിച്ചായിരിക്കാം മഹാൻ ഇത്രയും ഗൌരവത്തിൽ പറഞ്ഞത് ) പക്ഷെ ആധുനിക വഹാബി /മൌദൂദി യുക്തി വാദി പറയുന്നു ..>>(അത്തരം ഹദീസുകൾ കാണുമ്പോൾ അത് അവഗണിച്ച് ചാടിപ്പോവുകയാണ് പതിവെന്ന് << കഷ്ടം !!

അതിനാൽ നി തിരു നബി صلى الله عليه وسلم യുടെ കൈകൊണ്ടുണ്ടാക്കിയ പള്ളിയിലെത്താൻ കഴിയുന്നത് മുഴുവനും ചെലവഴിക്കുക. അവിടുത്തെ തിരുസന്നിധിയിൽ ചെന്ന് സലാം പറയുക. അവിടുത്തെ ഉഹ്ദ് മലയിലേക്കും മറ്റും നോക്കി ആനന്ദിക്കുക. കാരണം ആ മലയെ തിരു നബി صلى الله عليه وسلم സ്നേഹിച്ചിരുന്നു. അവിടുന്ന് ഇരുന്ന സ്ഥലത്തും റൌദയിലും ഇരുന്ന് മതിയടയുക. കാരണം. ഈ തിരു ദൂതർ എന്നാണോ നിനക്ക് മറ്റെല്ലാനിക്കാളും പ്രിയപ്പെട്ടതാകുന്നത് അന്നേ നീ യഥാർത്ഥ മു‌അ്മിനാകൂ

സ്വർഗത്തിൽ നിന്നിറങ്ങിയ ആദരണീയമായ ഹജറുൽ അസ്‌വദിനെ നീ മുത്തുക. ആ കല്ലിൽ തിരു നബി صلى الله عليه وسلم യുടെ ചുണ്ടുകൾ തട്ടിയ സ്ഥലത്ത് നിന്റെ ചുണ്ട് വെക്കാൻ ഭാഗ്യം ലഭിക്കുന്നതിലും വലിയ നേട്ടമെന്താണ്. തിരുനബി صلى الله عليه وسلم ആ ഹജറുൽ അസ്‌വദിലേക്ക് ചൂണ്ടി ആഗ്യം കാണിച്ച് മുത്തം നൽകിയ ആ ചെറിയ വടി കിട്ടുകയാണെങ്കിൽ (ഹജറുൽ അസ്‌വദിനെ മുത്തലാണ് ഏറ്റവും പുണ്യമെന്നറിയാം എന്നാലും ) ആ വടിയെ ചുംബിക്കാൻ തിക്കും തിരക്കും കൂടൽ അനിവാര്യമാണ്. സാബിതുൽ ബുനാനി رحمه الله അനസ് رضي الله عنه വീനെ കാണുമ്പോൾ കൈ പിടിച്ച് മുത്തുകയും ഇങ്ങിനെ പറയാറുമുണ്ടായിരുന്നു. “ റസൂലുല്ലാന്റെ കൈ തൊട്ട കയ്യാണല്ലോ ഇത് “ എന്ന്

അതിനാൽ നമുക്ക് ഇതെല്ലാം നഷ്ടപ്പെട്ടെങ്കിൽ നമുക്ക് പറയാം ‘ഓ ഇത് തിരു നബി صلى الله عليه وسلم യുടെ പരിശുദ്ധ ചുണ്ടുകൾ പതിഞ്ഞ കല്ലാണല്ലോ‘ എന്ന് ഇനി അത് മുത്താൻ ഹജ്ജിന് പോകാൻ കഴിഞ്ഞില്ലെങ്കിൽ നീ ഇങ്ങിനെ ചെയ്തോ “ മക്കയിൽ പോയി ഹജറുൽ അസ്‌വദ് മുത്തി വരുന്ന ഒരു ഹാജിയെ കണ്ടാൽ ആ ഹാജിയുടെ ചുണ്ട് മുത്തി പറഞ്ഞോ ‘ഓ ഈ ചുണ്ട് തിരു നബി صلى الله عليه وسلم മുത്തിയ ഹജറുൽ അസ്‌വദ് മുത്തിയ ചുണ്ടാണല്ലോ “ (സിയറ് അ‌അ്ലാമുന്നുബലാ‌അ് വാള്യം 4 പേജ് 40-43 )

പ്രിയപ്പെട്ടവരേ , അതിനാൽ ഇനി ബഹു എ.പി. ഉസ്താദിന്റെ കൈ മുത്തുമ്പോൾ ഞങ്ങൾക്ക് പറയാം തിരു നബി صلى الله عليه وسلم യുടെ തിരുകേശം തൊട്ട കയ്യാണല്ലോ ഇത്. നിങ്ങൾ അരിശം കൊണ്ടിട്ട് കാര്യമില. അതെല്ലാം ഞങ്ങളുടെ ഹബിബ് صلى الله عليه وسلم യോടുള്ള ഞങ്ങളുടെ സ്നേഹ പ്രകടനമാണ്

പ്രിയ വഹാബി സുഹൃത്തുക്കളെ , ഈ അഡ്രസില്ലാത്ത ,പൂർവ്വീകരുടെ പിന്തുണയില്ലാത്ത വഹാബിസവും മൌദൂദിസവും വലിച്ചെറിഞ്ഞ് , സ്വാBoldലിഹീങ്ങളുടേ പാത പിന്തുടരൂ.. അല്ലാഹു നമ്മേ അനുഗ്രഹിക്കട്ടെ


പി.ഡി.എഫ് ഫയൽ ഇവിടെ


കൂട്ടി വായിക്കാൻ : തിരുകേശം

Precious collection Click here




=========================================================

അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി മർകസിലെ തിരു കേശ കൈമാറ്റ ചടങ്ങുകളുടെ വീഡിയോ ഇവിടെ ചേര്‍ക്കുന്നു. സനദ്, കൈമാറ്റ ചടങ്ങുകള്‍, കാന്തപുരത്തിന്റെ ഒപ്പ് വെക്കല്‍, നന്ദി പ്രസംഗം എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവിടെ


ഇവിടെയും കാണാം



നബി (സ)തങ്ങളുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകൾ ഇമാം ഹുസൈൻ മസ്ജിദിൽ
തിരുകേശത്തിന്റെ പ്രത്യേകതയെ പറ്റി വിവരിക്കുന്നു - ലിങ്ക് ഇവിടെ

Rare belong to Rasoolullah in Masjid Imam Hussain



അബുദാബിയിൽ ശൈഖ് ‌ഖസ്‌റജിന്റെ വീട്ടിൽ ഈ വർഷം (2011) റബിഉൽ അവ്വൽ പന്ത്രണ്ടാ‍ം രാവിനു നടന്ന മൌലിദ് സദസ്സ് -ഇവിടെ


മക്കയിലെ ഒരു മൌലിദ് സദസ്സ്-ഇവിടെ



നന്ദി : http://islambulletin.blogspot.com/




ഈ വിഷയത്തിൽ പ്രമുഖ പണ്ഡിതന്റെ വിശദീകരണം (ഓഡിയോ/ വീഡിയോ )ഉടൻ ബ്ലോഗിൽ പ്രതീക്ഷിക്കുക ഇൻശാ അല്ലാഹ്



13 comments:

prachaarakan said...

പ്രവാചകന്മാരുടെ ,മഹാന്മാരുടെ തിരുശേഷിപ്പുകളിൽ നിന്ന്
ബർക്കത്തെടുക്കുന്നതിനെപറ്റി ഇസ്‌ലമിക അധ്യാപനം

മുസ്‌ലിം ഉമ്മത്തിന്റെ ആദരണീയരും അവർ رحمه الله എന്ന് പറയുന്നവരുമായ ഇമാമുകൾ പറയുന്നത്

പോരാളി said...

ഹൃദയങ്ങള്‍ക്ക് സീല്‍ വെക്കപ്പെട്ടവര്‍ ഇതിനെയെല്ലാം തള്ളിക്കളഞ്ഞേക്കാം, പക്ഷേ പ്രവാചകാനുരാഗം തുടിക്കുന്ന വിശ്വാസി സമൂഹത്തിന് ഇതുപകരിക്കുക തന്നെ ചെയ്യും, ഇന്‍‌ശാ‌അല്ലാഹ്

Zulfukhaar-ദുല്‍ഫുഖാര്‍ said...

very good article

saifu kcl said...

padanaarhamaya post... Gud we exepted like this article...

HIFSUL said...

പ്രചാരകന്‍: തിരു നബി യുടെ ഏറ്റവും പ്രധാനപ്പെട്ടതും ഇപ്പോഴും ഉള്ളതുമായ തിരുശേഷിപ്പാണ് വിശുദ്ധ ഖുർ‌ആൻ അത് ഒരു അവശിഷ്ടം ആണോ നിങ്ങൾക്ക് ??

വിശുദ്ധ ഖുര്‍ആന്‍ എങ്ങിനെയാണ് തിരു നബിയുടെ തിരുശേഷിപ്പ് ആകുന്നത്, അത് അല്ലാഹുവിന്റെ കലാം (സുവിശേഷം) അല്ലേ??. ഖുര്‍ആന്‍ തിരു ശേഷിപ്പ് ആണെങ്കില്‍ പിന്നെ എന്തിനു മുസ്ലികള്‍ ബുദ്ധിമുട്ടണം, എല്ലാവരുടെയും അടുത്ത് ഖുര്‍ആന്‍ ഉണ്ടല്ലോ,,വീട്ടില്‍ ഇരുന്നു ബര്‍ക്കത്ത് എടുക്കാമല്ലോ...40 ലക്ഷത്തിന്റെ പള്ളി വരെ വരേണ്ട ആവശ്യമില്ലലോ?

പ്രചാരകന്‍ :പ്രസിദ്ധ താബീ‍‌ഈ പണ്ഡിതനായ ഉബൈദത്ത് رضي الله عنه പറയുന്നു. “എന്റടുത്ത് തിരു നബി صلى الله عليه وسلم യുടെ ഒരു മുടിയുണ്ടാവുകയെന്നത് ഈ ലോകം മുഴുവനും കിട്ടുന്നതിനേക്കാളും പ്രിയപ്പെട്ടതാണെനിക്ക്. മറ്റൊരു റിപ്പോർട്ടിൽ “ ഭൂമിയിലുള്ള മുഴുവൻ സ്വർണ്ണവും വെള്ളിയും ലഭിക്കുന്നതിനേക്കാളും പ്രിയമാണ് “ എന്നും കാണാം
പിന്നെയെന്ത് നാല്പത് കോടി.
ഈ ഹദീസിനെ വ്യാഖ്യാനിച്ച് കൊണ്ട് ഇമാം ദഹബി പറയുന്നത് കാണുക (എല്ലാ വഹാബികളും മൌദൂദികളും കണ്ണ് തുറന്ന് വായിക്കുക. ബോധമുണ്ടെങ്കിൽ.. )



ഇതില്‍ 'ഈ ഹദീസിനെ' വ്യാഖ്യാനിച്ചു..എന്നാ ഭാഗം അക്ഷര പിശകോ അതോ..?? താബിഈ പണ്ഡിതന്റെ വാക്കുകള്‍ എങ്ങിനെയാണ് ഹദീഥ് ആകുന്നതു ഇതു അദ്ധേഹത്തിന്റെ സ്വന്തം വര്‍ത്തമാനം അല്ലേ..നബി (സ)യുടെതാണോ?. എങ്ങനെയെല്ലാം "തെളിവ്" പറഞ്ഞാലും കാന്തപുരത്തിന്റെ കൈയ്യില്‍ അബുദാബിക്കാരന്‍ കൊടുക്കുന്നതിനു മുമ്പുള്ള മുടിയുടെ കാര്യം എന്താണ്??? അന്നും ബരക്കത്തെടുപ്പിക്കലും മുടി(വെള്ള)ദര്‍ശനവും നടത്തിയതിനെ എങ്ങിനെ കാണുന്നു. ആ മുടിയുടെ സനദ്‌ എന്തെ?

ബഷീർ said...

കുഞ്ഞിക്ക പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു .പോസ്റ്റിനു വളരെ നന്ദി
കണ്ണടച്ച് ഉറക്കം നടിക്കുന്നവർ അങ്ങിനെ ഉറങ്ങട്ടെ

prachaarakan said...

@ HIFZUL


>>ഇതില്‍ 'ഈ ഹദീസിനെ' വ്യാഖ്യാനിച്ചു..എന്നാ ഭാഗം അക്ഷര പിശകോ അതോ..?? താബിഈ പണ്ഡിതന്റെ വാക്കുകള്‍ എങ്ങിനെയാണ് ഹദീഥ് ആകുന്നതു ഇതു അദ്ധേഹത്തിന്റെ സ്വന്തം വര്‍ത്തമാനം അല്ലേ..നബി (സ)യുടെതാണോ?. <<

‘ഹദീസ്’ എന്നത് സഹാബത്തിന്റെയും താബി‌ഉകളുടെയും വാക്കുകളെ കുറിച്ചും പറയാം. ‘ ആസാർ‘ أثر എന്ന് പറയലാണ് നല്ലത് എന്ന് മാത്രം.

കൂടാതെ ഇവിടെ ബുഖാരി(റ) റിപ്പോർട്ട് ചെയ്ത ആ ആസാറിനു അർഥം നൽകിയപ്പോൾ (തൊട്ടുമുകളിൽ ) അദ്ദേഹത്തിന്റെ വാക്ക് എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്

നന്ദി

prachaarakan said...

>വിശുദ്ധ ഖുര്‍ആന്‍ എങ്ങിനെയാണ് തിരു നബിയുടെ തിരുശേഷിപ്പ് ആകുന്നത്, അത് അല്ലാഹുവിന്റെ കലാം (സുവിശേഷം) അല്ലേ??. <


വിശുദ്ധ ഖുർ‌ആൻ ‘തിരുശേഷിപ്പാണെന്നു പറഞ്ഞ കിതാബും രചയിതാവിന്റെ പേരും കൊടുത്തിട്ടുണ്ട് കൂടാതെ ഖുർ‌ആനിൽ വന്നതാണ് ഖുർ‌ആ‍ൻ ബറകത്താണെന്ന് وهذا كتاب أنزلناه مبارك فاتبعوه واتقوا لعلكم ترحمون الأنعام 155

കയ്യൊപ്പ് said...

thanks alhamdulillla kaaryam bodhyapedaan patttiya post

കിനാവ് said...

very very useful.....tnx

ഇ.എ.സജിം തട്ടത്തുമല said...

ലിങ്ക് തന്നതിനു നന്ദി! നിങ്ങൾ എല്ലാവരും തർക്കത്തിലാണല്ലേ? പോസ്റ്റ് മുഴുവൻ വായിച്ചു. കൂടുതൽ കൺഫ്യൂഷനിലുമായി.

prachaarakan said...

@sajim

സഹോദരാ, ഇവിടെ തര്‍ക്കം തുടങ്ങിയത് ( ഈ വിഷയത്തില്‍ മാത്രമല്ല ) ആരാണെന്നും എന്താണവരുടെ അടിത്തറ എന്നും പഠിച്ചാല്‍ ഒരു പക്ഷെ താങ്കള്‍ക്കും സത്യം മനസിലാക്കാം

Anonymous said...

ഇത് പ്രവാചകന്‍റെ മുടിയാണോ അല്ലയോ എന്നത് മാത്രമാണ് തര്‍ക്കം. ഇത് കേരളത്തില്‍ എത്താനുണ്ടായ സാഹചര്യവും മനസ്സിലാവുന്നില്ല.الله و رسوله أعلم